Post 220 ചെന്നാമക്കി (നിലവാക )

ഒന്നര മീറ്റർ വരെ ഉയരത്തിൽ വളരുന്ന കുറ്റിചെടി ആണ് ചെന്നാമക്കി അധവ നിലവാക . ഇത് തിരുനൽവേലി മധുര തൃശിനാപിള്ളി മൈസൂർ എന്നിവിടങ്ങളിൽ ധാരാളമായി കൃഷി ചെയ്തുവരുന്നു . 

കുടുംബം = സിസാൽ പിനിയേസി 

ശാസനാമം = കാഷ്യാ അൻഗുസ്റ്റി ഫോളിയ 

രസം = തിക്തം – കടു 

ഗുണം = ലഘു – രൂക്ഷം – തീക്ഷ്ണം

വീര്യം ഉഷ്ണം 

വിചാകം കടു 

സംസ്കൃത നാമം = സോനമുഖി  – ഭൂമിചാരി – മാർകണ്ഡിക 

ഹിന്ദി = സനാ  

ഗുജറാത്തി = സോൻ മുഖായ് – മിംഢി ആവൽ 

ബംഗാളി = സന്നമുഖി 

തമിഴ് = നിലവിരെ – കാട്ടുനിലവിരെ 

തെലുഗു = നെല – തങ്ഗേഡു 

ഇംഗ്ലീഷ് = ഇന്ത്യൻ സെന്ന 

ഔഷധ യോഗ്യ ഭാഗം = ഇല 

ഔഷധ ഗുണം = വിരേചന ഔഷധം ആണ്. അർശസ് അമ്ല പിത്തം പിത്തവികാരങ്ങൾ മലബന്ധം കൃമിരോഗങ്ങൾ എന്നിവ ശമിപ്പിക്കും.

(രാജേഷ് വൈദ്യർ ) 

XXXXXXXXXXXXXXXXXXXXXXXXX

🙏സുന്നാ മക്കി ഇരട്ടി മധുരം കടുക്ക എന്നിവ  മൂന്നും കൂടി പൊടിച്ച് രാത്രി ഒന്നോ രണ്ടോ സ്പൂൺ വിതം  കഴിക്കുന്നത് മലബന്ധം ഒഴിവാക്കാൻ നല്ലതാണ്👍 15 വയസിൽ താഴെ ഇത് ഉപയോഗിക്കാമോ എന്ന് അറിയില്ല . എന്തായാലും. ഏഴുവയസിൽ താഴെ ഉപയോഗിക്കരുത്. 

(ചന്ദ്രമതി വൈദ്യ  89212 48315)

XXXXXXXXXXXXXXXXXXXXXXXXX

ചിന്നാമക്കി ഉണക്കിപൊടിച്ച് ഒരു സ്പൂൺ പൊടി ഒരു ഗ്ലാസ് വെള്ളം ചേർത് തിളപ്പിച്ച് ഒരു സ്പൂൺ നെയ് ചേർത് വൈകിട്ട് ആഹാര ശേഷം ഒരു മണിക്കൂർ കഴിഞ്ഞ് സേവിക്കുക. മലബന്ധം ശമിക്കും. നല്ല ശോധന ഉണ്ടാകും മൂന്നു ദിവസം സേവിക്കുക. 

പ്രായമായവരിൽ ഉണ്ടാക്കുന്ന സാമാന്യ മരുന്നുകൾ  കഴിച്ചാലും മാറാത്ത  മലബന്ധത്തിന് നല്ല പ്രതിവിധി ആണ് ഇത്.

ചിക്കൻ ഗുനിയ മുതലായ വൈറസ് രോഗങ്ങളിൽ അതിസാരം വന്നവരിൽ രോഗാനന്തരം പാർശ്വഫലങ്ങൾ ഉണ്ടായില്ല എന്നതാണ് വസ്തുത. വൈറസ് രോഗങ്ങളിൽ സുന്നാ മുക്കി കൊടുത്ത് ശോധന വരുത്തിയാൽ ശരീരത്തിൽ ടോക്സിൻ നിലനിൽക്കില്ല.  രോഗാനന്തരം പാർശ്വ ഫലങ്ങൾ ഉണ്ടാവുകയും ഇല്ല. 

(ജയാനന്ദൻ vyr 7909125629 )

XXXXXXXXXXXXXXXXXXXXXXXXX

സുന്നാമുക്കിയെ പറ്റിയും കരിംജീരകത്തെ പറ്റിയും പ്രവാചകൻ പറഞ്ഞത് മരണമല്ലാത്ത ഏതു രോഗത്തിനും അവ ഉപയോഗിക്കാം എന്നാണ്. ഒട്ടുമിക്ക രോഗങ്ങൾക്കും കാരണം ഉദര സംബന്ധമായ തകരാറാണ്. ഫാറ്റി ലിവർ രക്തവാതം ത്വക് രോഗങ്ങൾ ഹൃദ്രോഗങ്ങൾ എന്നിവക്കെല്ലാം ഹേതു വയറ്റിലെ തകരാറുകളാണ്. അതുകൊണ്ട് മേൽ പറഞ്ഞ രോഗങ്ങൾക്ക് ചിന്നാമുക്കി ഫല പ്രദമാണ്

അറബിലെ പല പേരുകൾക്കും ഒപ്പം സ്ഥലപ്പേരു കൂടി പറയാറുണ്ട്. അതുപോലെ മക്കയിൽ ധാരാളം കാണപ്പെടുന്നതു കൊണ്ട് ആകാം സുന്നാ മക്കി (സന്നാ മക്കി ) എന്ന പേരു വരാൻ കാരണം. സന്നാ മക്കിയുടെ ഉണങ്ങിയ ഇലയിട്ടു തിളപ്പിച്ച വെള്ളം ആണ് സാധാരണ വിരേചനത്തിന് ഉപയോഗിക്കുന്നത്. 

ശരീരത്തിൽ അടിഞ്ഞുകൂടുന്ന അന്യ വസ്തുക്കൾ ആണ് രോഗ കാരണ മായി തീരുന്നത്. ദഹനം പൂർത്തിയാവാതെ ഉദരത്തിൽ കെട്ടി കിടക്കുന്ന ആഹാരവും  നീർകെട്ടും കഫവും ദുഷിച്ച പിത്തവും എല്ലാം പുറംതള്ളാൻ സന്നാമക്കിക്ക് കഴിവുണ്ട്. 

ഇന്ന് സന്നാ മക്കി ഭാരതത്തിൽ പലസ്ഥലത്തും കൃഷി ചെയ്യുന്നുണ്ട്. പുരാതന ആയുർ വേദ ഗ്രന്ഥങ്ങളിൽ സന്നാമുക്കി ഭൂമിചാരി എന്നീ പേരുകളിൽ ഇത് പറയപെട്ടിരിക്കുന്നു. മലയാളത്തിൽ നിലവാക എന്ന് അറിയപെടുന്നു. 

(ഷംസർ വയനാട് 9747619859)

XXXXXXXXXXXXXXXXXXXXXXXXX

നടു വേദനക്ക് 

ചിന്നമക്കി ഇല ഉണക്കി പൊടിച്ചു ചൂട് വെള്ളത്തിൽ കലക്കി വച്ചു അര മണിക്കൂർ കഴിഞ്ഞു കുടിക്കുക.

പല കാരണങ്ങൾ കൊണ്ട് നടുവേദന ഉണ്ടാകാം. മലബന്ധവും, ഗ്യാസ് ട്രബിളും കാരണമാകാം 

ശരിയായ മലശോധന നടക്കാതെ വന്നാൽ ഗ്യാസിൻ്റെ പ്രശ്നം ഉണ്ടാകുന്നു. ഇത് നടു വേദനക്ക് കാരണം ആകുന്നു.

നിരവധിയായ വാത വികാരങ്ങളുടെ എറ്റകുറച്ചിൽ (വ്യാനൻ, ചിന്നൻ,അപാനൻ) പലവിധ രോഗങ്ങൾക്കൊപ്പം നടുവ് വേദനയ്ക്കും കാരണമാക്കുന്നു. ഇങ്ങനെയുള്ള വാത വികാരങ്ങളിൽ സുന്നമക്കി ഉപയോഗിച്ച് വയർ ശുദ്ധികരിക്കുമ്പോൾ വാത വികാരങ്ങൾ സമമായി രോഗമുക്തി ഉണ്ടാക്കുന്നു.

( ടിജോ എബ്രാഹാം. 971509780344 )

XXXXXXXXXXXXXXXXXXXXXXXXX

സന്നാ മക്കി കഴിച്ചാൽ വയൾ ശുദ്ധമാകും വയറ്റിലെ നീർ കെട്ട് മുഴകൾ അർശസ് മൂത്രതടസം എന്നിവ എല്ലാം മാറിപ്പോക്കും. 

(പവിത്രൻ വൈദ്യർ )

XXXXXXXXXXXXXXXXXXXXXXXXX

സന്നാമക്കി സേവിച്ചാൽ കോവിസ് + ve ആയവർ കോവിസ് -ve ആകുന്നതായി അനുഭവപ്പെട്ടിട്ടുണ്ട്. എന്നാൽ അതുകൊണ്ട് പനി ചുമ മൂക്കടപ്പ്  മുതലായ രോഗ ലക്ഷണങ്ങൾ മാറി കാണുന്നില്ല. 

(സലിം 9715.5835 3000)

XXXXXXXXXXXXXXXXXXXXXXXXX

ചിന്നാ മക്കി മലേറിയ വൈറസിന്ന് ഉപയോഗിച്ച് ഫലപ്രദമായത് കൊണ്ടാണ് കൊറോണ വൈറസിനെയും പ്രധിരോധിക്കാം എന്ന് മനസ്സിലാക്കിയത്….ഇൻഡോനേഷ്യ   പാക്കിസ്ഥാൻ ഇറാൻ തുടങ്ങിയ രാജ്യങ്ങളിലെ  സാധാരണ ജനങ്ങളും നാട്ടുവൈദ്യൻ മാരുമാണ് സന്നാമക്കി ഉപയോഗിച്ചത്.  3g സുന്നാമക്കി ഒരു ഗ്ലാസ്‌ വെള്ളത്തിൽ തിളപ്പിച്ച്‌ ഒരു നേരം കുടിക്കുക . അല്ലങ്കിൽ സന്നാമക്കി  കരിഞ്ജീരകം  മല്ലി കുരുമുളക് ചുക്ക് എന്നിവ ചേർത്തു തിളപ്പിച്ചോ  കാവയിലോ കുടിക്കാം. 

സന്ന   അല്പകാലം തുടരെ കഴിക്കുന്നത് കൊണ്ട് കുടലിനോ അതിന്റ ടിഷ്‌യുകൾക്കോ ദോഷം  സംഭവിക്കില്ല  പിത്തം നന്നായി പുറംതള്ളും  ആദ്യ ദിനങ്ങളിൽ ചെറിയ തോതിൽ വയർ വേദന ക്ക്‌ സാധ്യത ഉണ്ട് ഫാറ്റി ലിവറിനും  കുടലിന്റ അടിഭാഗം തിങ്ങിനിറഞ്ഞ കൊഴുപ്പിന്നും അല്പകാലം കഴിക്കണം നല്ല വയർ വേദന ഉണ്ടങ്കിൽ പാലിൽ കുതിർത്ത് ഉണക്കി പൊടിക്കണം.  ചിന്നാമക്കി സേവിക്കുമ്പോൾ ധാരാളം ചൂടുവെള്ളം കുടിക്കണം. തണുത്ത വെള്ളം കുടിച്ചാൽ ശരിയായ ശോധന ഉണ്ടാവില്ല. ചിന്നാമക്കി കഴിക്കുമ്പോൾ ശർക്കരയോ കൽ കണ്ടമോ തേനോ ഏതെങ്കിലും മധുരം ചേർക്കുന്നത് ശോധന വർദ്ധിപ്പിക്കും. 

യൂനാനിയിൽ മുലയ്യിൻ എന്നാൽ മൃദു വിരേചനം എന്നാണ്. മുസഹിൽ എന്നാൽ ഭേദി അധവ കഠിന വിരേചനം എന്ന് പറയാം. സന്നാമക്കി ഒരു മൃദു വിരേചന ഔഷധം ആയി കണക്കാക്കുന്നു . എങ്കിലും തൃഫലയും അവിപത്തിയും പോലെ അത്ര മൃദു വിരേചനം അല്ല. മദ്ധ്യമവിരേചനം എന്ന് പറയാം. എന്നാൽ  ഭേദി മരുന്നല്ല. ഇത് കഠിന കോഷ്ഠരിൽ (വാത കോഷ്ഠരിൽ ) അത്ര ഫലപ്രദമല്ല. മുസഹിൽ ഔഷധങ്ങൾ  ( ദേദി മരുന്നുകൾ) കൂടെക്കൂടെ കഴിക്കുന്നത് നന്നല്ല. ഒരു പ്രാവശ്യം കഴിച്ചാൽ ഒരാഴ്ച എങ്കിലും കഴിയാതെ വീണ്ടും കഴിക്കരുത്. അത് അന്നനാളത്തിലെ കോശങ്ങൾക്ക് കേടു വരുത്തും. 

അതു പോലെ സന്നയുടെ പൂവ് കൊണ്ടും പല ഉപയോഗവും ഉണ്ട്

( ഹക്കിം ഷംസുദ്ദീൻ +919388976010)

XXXXXXXXXXXXXXXXXXXXXXXXX

സന്നയുടെ പൂവ് കരിംജീരകം കാർ കോലരി  ഉലുവ രാമച്ചം ചന്ദനം രക്തചന്ദനം എന്നിവ നുറുക്കി എണ്ണയിലോ വെളിച്ചെണ്ണയിലോ ഇട്ട് സൂര്യ സ്ഫുടം ചെയ്യുക. . (വെളുത്ത സ്ഫടി കുപ്പിയിലിട്ട് വെയിലത്ത് വക്കുക.) 

ഈ എണ്ണ തലയിൽ തേച്ചാൽ നീരിറക്കം തലവേദന പല്ലുവേദന മുതലായവ ശമിക്കും. രോഗാവസ്ഥക്ക് അനുസരിച്ച് മരുന്നുകൾ മാറ്റാം. ഇടംപിരി വലം പിരി മുതലായവ ചേർക്കാം. 

ദേഹസ്ഥിതിയും ദോഷകോപങ്ങളും  മനസിലാക്കി സന്നാ .മക്കി പൊടിച്ച് നെയ് ചേർത്ത് സേവിക്കാം. സന്നാമക്കിയും കടുക്കയും അലെങ്കിൽ കുരുവില്ലാ കടുക്കയും ചേർത് സേവിക്കാം സന്നാമക്കിയും കടുക്കയും ഇരട്ടിമധുരവും ചേർത്ത്  സേവിക്കാം. ചുക്ക് ഇരട്ടിമധുരം സന്നാമക്കി പെരുംജീരകം എന്നിവ ചേർത് കൊടുക്കാം. പെരുംജീരകവും സന്നാമക്കിയും കൽ കണ്ടവും കൂടി കൊടുക്കാം. 

 ഭേദി വരുന്നുകൾ കഴിക്കുമ്പോൾ കുറച്ച് പ്രോട്ടീൻ ശരീരത്തിൽ നിന്നും നഷ്ടപെടുന്നുണ്ട്. അതുകൊണ്ട് സന്നാ മക്കി പതിവായി സേവിക്കുന്നത് നന്നല്ല.

 (   97440 92981 വിനയ് ധനുർവേദ )

XXXXXXXXXXXXXXXXXXXXXXXXX

സെന്ന, ദിവ്യൗഷധമാണന്ന് പറയുന്നതിന് മറ്റൊരു കാരണം കൂടിയുണ്ട്. സാധാരണ വയറിളക്കാൻ മറ്റേതൊരു ഔഷധം ക ഴിച്ചാലും വയർ എത്ര തന്നെ ഇളകി പോയാലും കഴിച്ച മരുന്നിൻ്റെ അൽപം ആമാശയത്തിൽ ശേഷിക്കും. മാത്രമല്ല അടുപ്പിച്ച ടുപ്പിച്ച് ചെയ്യാനും പാടില്ല. എന്നാൽ സെന്ന അതുപോലല്ല. സെന്ന കഴിച്ചാൽ അതിൻ്റെ അംശം പോലും ശേഷിക്കാതെ ഇളകിപോകും. 

സുന്ദരിമാർ മെലിയാനും സെന്ന കഴിക്കും.

( ജോസ് ആക്കൽ ) 

XXXXXXXXXXXXXXXXXXXXXXXXX

എൻ്റെ  ഗുരുനാഥൻ  സുന്നാമക്കി  പാലിൽ പുഴുങ്ങി ഉണക്കി പ്പൊടിച്ച് ആണ് ഉപയോഗിക്കേണ്ടതെന്ന്  നിർബന്ധം പറയുമായിരുന്നു.

3 തവണ മുതൽ 7 തവണ വരെ പുഴുങ്ങി ഉണക്കി ആവർത്തിച്ചതായിരുന്നു അദ്ദേഹം  കൊടുത്തിരുന്നത്. പാലിൽ ശുദ്ധി ചെയ്തില്ലെങ്കിൽ ചിലർക്ക് വയറിൽ പുണ്ണ് ഉണ്ടാകും എന്ന് ഉസ്താദ് പറയാറുണ്ട്.

 7  തവണ വരെ ആവർത്തിച്ചത്    ഉപയോഗിക്കാറുണ്ട്. ഗുണവും   ഉണ്ടാകാറുണ്ട്.

*പാലാദി ചൂർണ്ണം* എന്നൊരു ചൂർണ്ണം ഉണ്ട്. അതിൽ ഒരു മരുന്ന് മേൽ  പറഞ്ഞ  രീതിയിൽ ശുദ്ധി ചെയ്ത സുന്നാമക്കി ആണ്.

ചർച്ചാ വിഷയം സുന്നാമക്കി ആയതുകൊണ്ട് എൻ്റെ ഗുരുവിൻ്റെ അഭിപ്രായം ഇവിടെ ഒന്ന് സാന്ദർഭികമായി സൂചിപ്പിച്ചതാണ്.

അറിവ് ഒരു കാര്യം തന്നെ പലരും പല രീതിയിൽ മനസ്സിലാക്കുന്നവരും പ്രയോഗിക്കുന്നവരും ഉണ്ടാവുമല്ലോ?

(മുഹമ്മദ് ഷാഫി 98090 59550 |

XXXXXXXXXXXXXXXXXXXXXXXXX

 അമുക്കുരം ശുദ്ധി ചെയ്തും അല്ലാതെയും ഉപയോഗിക്കുന്ന വൈദ്യൻമാർ ഉണ്ടല്ലോ? അതു പോലെ ചിന്നാമുക്കിയും ശുദ്ധി ചെയ്തും ശുദ്ധി ചെയ്യാതെയും ഉപയോഗിക്കാറുണ്ട്. 

(ജയപ്രകാശ് വൈദ്യർ ) 

XXXXXXXXXXXXXXXXXXXXXXXXX

സുന്നാമക്കി എണ്ണ ഒന്നും ഉപയോഗിക്കാതെ വറുത്ത് പൊടിച്ച് വേണം ഉപയോഗിക്കാൻ. അല്ലെങ്കിൽ വയറുകടി പോലെ വയറ്റിൽ വേദനയും കൊളുത്തി പിടിത്തവും അസ്വസ്ഥതയും ഉണ്ടാക്കാൻ സാദ്ധ്യത ഉണ്ട്. 

വിരേചന ഔഷധങ്ങൾ പതിവായി ഉപയോഗിക്കരുത്. നിരന്തരം വയറിള കാനുള്ള  മരുന്ന് സേവിച്ചാൽ വയറിളക്കം തടയാൻ ശരീരം ശ്രമിക്കും.   അങ്ങിനെ ഉപയോഗിച്ചാൽ ശരീരത്തിന്റെ വിരേചന പ്രവർത്തനം ക്ഷയിച്ചു പോകും. പഴങ്ങളും പച്ചക്കറികളും ഉണക്കമുന്തിരിയും ഒക്കെ ധാരാളം കഴിച്ചാൽ സ്വാഭാവിക വിരേചനം ഉണ്ടാക്കുന്നതാണ്. 

( കിരാതൻ 9633323596)

XXXXXXXXXXXXXXXXXXXXXXXXX

അർശസിന് ചികത്സിക്കുമ്പോൾ സാധാരണ അര മണ്ഡലം ശോധന ചികിത്സ ചെയ്ത ശേഷമാണ് ശമന ചികിത്സ ചെയ്യുന്നത്. ഏഴു ദിവസത്തിൽ കൂടുതൽ ദിവസം ഒരു ശോധനൗഷധം കൊടുത്താൽ ശരീരം അതിനെ പ്രതിരോധിക്കാൻ തുടങ്ങും അതുകൊണ്ട് 7 ദിവസം കഴിയുമ്പോൾ ഔഷധം മാറ്റി മറ്റൊന്ന് കൊടുക്കുകയാണ് പതിവ് 

(രാജു വൈദ്യർ 96339 77412)

XXXXXXXXXXXXXXXXXXXXXXXXX

കരിംജീരകം മുസ്തക്ക് സുന്നമക്കി കുന്തിരിക്കം ചുക്ക് തേൻ ജീരകം ഗ്രാമ്പു  ഇവ പൊടിച്ച് തേനിൽ ചേർത്ത് നന്നായി ഇളക്കുക ലേഹ്യം പരുവമായാൽ ഒരു ടീസ്പൂൺ  വീതം രാത്രിമത്രം. കഴിക്കുക അർശ്ശസും മറ്റ് ഉദരരോഗങ്ങളും  ശമിക്കും 

(വിജീഷ് വൈദ്യർ 96334 02480)

XXXXXXXXXXXXXXXXXXXXXXXXX

സുന്നമക്കി – തൃകോൽപ കൊന്ന ‘ ഇവ പാലിൽ പുഴുങ്ങി ശുദ്ധി ചെയ്യണം എന്നാണ് വിധി – എന്നാൽ ഇത് രണ്ടും ശുദ്ധി ചെയ്യാതെ കഴുകി ഉണക്കി ഉപയോഗിക്കുന്നവരും ഉണ്ട്

ഇതിൻ്റെ വൈദ്യ വിധി ഒരു പ്രാവശ്യം പാലിൽ പുഴുങ്ങി ഉണക്കി എടുത്ത് ഉപയോഗിക്കുക എന്നതാണ് – 

കൂടുതൽ പ്രാവശ്യം പാലിൽ പുഴുങ്ങിയാൽ പിന്നെ മരുന്നിന് ഗുണം കുറഞ്ഞേക്കാം

ഇനി ആരങ്കിലും ഞാൻ ഈ മരുന്നിനെ 14 – 21 പ്രാവശ്യം പാലിൽ പുഴുങ്ങാറുണ്ട് എന്ന് പറഞ്ഞാൽ – അത് ശരിയായിരിക്കാം – പക്ഷേ

അതിന് ഔഷധ ഗുണം കൂടും എന്ന് പറഞ്ഞാൽ എല്ലാവരും അഗീകരിക്കണം   എന്നില്ല – കാരണം – – ഏത് ഔഷധത്തെ ശുദ്ധി ചെയ്യുകയാണങ്കിലും – അത് വിഷാംശം ഉള്ള മൂലികയാണങ്കിലും ശരി അതിന് വിധിച്ച രീതിയിൽ കൂടുതൽ പ്രാവശ്യം ശുദ്ധി ചെയ്താൽ അതിൻ്റെ ഔഷധഗുണം നഷ്ടപ്പെടും

ഇനി – വീരം – പാഷാണം – ലിംഗം –  ഇവയൊക്കെ ശുദ്ധി ചെയ്താലും ഇതിലെ വിഷാംശം മുഴുവൻ നഷ്ടമാകുന്നില്ല ….. ?

പിന്നെ മൂലികകളേയും – ലോഹ – പാഷാണങ്ങളെയും എന്തിനാണ് ശുദ്ധി ചെയ്യുന്നത് എന്നും – ശുദ്ധി ചെയ്യുന്നത് കൊണ്ട് അതിന് എന്ത് സംഭവിക്കുന്നു എന്നും വിശദമായി  നമ്മൾ പഠിച്ചാലേ ഇത്തരം  സംശയങ്ങൾ ദൂരീകരിക്കുവാൻ സാധിക്കുകയുള്ളൂ  

ഇനി ഇതല്ലാത്ത അഭിപ്രായം വരുകയാണങ്കിൽ നമുക്ക് അതും  പഠനവിധേയമാക്കാം ….. i

(Mujeeb 9048961313)

XXXXXXXXXXXXXXXXXXXXXXXXX

അമുക്കുരം കൂടുതൽ പ്രാവശ്യം ശുദ്ധി ചെയ്താൽ ഗുണം കൂടും. 

( ശ്രീ ശിവാനന്ദ 90610 61889 )

XXXXXXXXXXXXXXXXXXXXXXXXX

ചില മരുന്നുകൾ 7പ്രാവശ്യം ഭാവന ചെയ്യുന്നുണ്ടല്ലോ ഉദാഹരണം അമുക്കുരം നായ്കുരണ മുതലായവ

(പുരുഷോത്തമൻ 98479 90736 )

XXXXXXXXXXXXXXXXXXXXXXXXX

ഓരോ ഔഷധത്തിനും പ്രത്യേക ശുദ്ധി ക്രമം ഉണ്ട്. അത് ഓരോ  യോഗത്തിനും അനുസരിച്ച്  വ്യത്യാസപെട്ടിരിക്കുന്നു. . അതിൽ കൂടുതൽ ആയാൽ ഔഷധത്തിന്റെ ഗുണം കുറഞ്ഞു പോകും. 

(ജോതിഷ് M 9447630844 )

XXXXXXXXXXXXXXXXXXXXXXXXX

ശുധി ആവശ്യം ഉള്ള മരുന്നുക്കൾ എത്ര പ്രാവശ്യം കൂടുതൽ ശുദ്ധി ചെയ്യുന്നോ അത്രയും ഗുണം കൂടും 

ഔഷധശുദ്ധിയ്ക്ക് അനു:ബന്ധമായി എവർക്കും അറിവുള്ള ചിലത് സാന്ദർഭികമായി പറയട്ടേ. മുകളിൽ പലരും സൂചിപ്പിച്ചത് പോലേ വിഷദ്രവ്യങ്ങളിലെ വിഷമാണ് മരുന്നായി പ്രവർത്തിച്ച് രോഗശമനം വരുത്തുന്നത്. നേരിട്ട് സേവിച്ചാൽ ഹാനികരം ആകുന്നത് കൊണ്ട് അവയെ ശുദ്ധികരിക്കുന്നു, ശുദ്ധിക്കരിക്കുന്ന മുറക്ക് അവയിലെ വിഷാംശം കുറയുകയും ശരീരത്തിന് അനുഗുണമായ അളവിലെക്ക് എത്തുക്കയും ചെയ്യുന്നു. ആ അളവിൽ എത്താൻ ചില ദ്രവ്യങ്ങൾക്ക് ഒരു പ്രാവശ്യം ശുദ്ധി ചെയ്താൽ മതിയാവും , മറ്റ് ചില വീര്യദ്രവ്യങ്ങൾ എഴും പ്രാവശ്യവും, പതിനാലു പ്രാവശ്യവും ഒക്കെ ശുദ്ധി ചെയ്യെണ്ടതായി വരുന്നു. അതൊടൊപ്പം ഒരു മരുന്ന്  തന്നെ പല യോഗങ്ങളിൽ പല ശുദ്ധി ക്രമം ആവശ്യപ്പെടുന്നുണ്ട്. അതായത് ഒരു പ്രേത്യക രോഗത്തിനുള്ള മരുന്നിന് കാഞ്ഞിരം ഉപയോഗിക്കുമ്പോൾ ഒരു തവണ ശുദ്ധി മതി, പക്ഷേ മറ്റൊരു യോഗത്തിൽ 14 പ്രാവശ്യം വേണം താന്നും, വീര്യവും , വിപാകവും എല്ലാം അതിലേ അവർത്തന ശുദ്ധി നിർണ്ണയിക്കുന്ന ഘടകങ്ങളാണ്.

അതൊടൊപ്പം തന്നെ ചില പ്രേത്യക യോഗങ്ങളിൽ ശുദ്ധി വേണ്ട എന്നും പറയുന്നുണ്ട്. ചില മരുന്നുക്കൂട്ടിൽ കൊടുവേലി ശുദ്ധി ചെയ്യാതെയാണ് ഉപയോഗിക്കുന്നത്. 

മറ്റൊന്ന് കാഞ്ഞിരക്കുരുവിൽ  അത്യന്തം അപകടകരമായ സ്റ്റിഗ്മിൻ എന്ന വിഷം അടങ്ങിയിട്ടുണ്ട്. എന്നാൽ  ഇത് കേരളത്തിലെ ആപൂർവ്വം ചില  പഴയ  കുടുംബങ്ങൾ ലൈംഗികശേഷിക്കുള്ള മരുന്നായി (രഹസ്യവിദ്യയായി ) ചെയ്യ്തു വരുന്നുണ്ട്. അങ്ങനെ ഉപയോഗിക്കുമ്പോൾ ശുദ്ധി ചെയ്യാതെയാണ് അവർ കാഞ്ഞിരക്കുരു ഉപയോഗിക്കുന്നത്.

(ടിജോ എബ്രാഹാം 971509 780344)

XXXXXXXXXXXXXXXXXXXXXXXXX

ചിന്നാ മുക്കിയിൽ അടങ്ങിയിട്ടുള്ള സെന്നോ സൈഡ് A സെന്നോ സൈഡ് B എന്നീ ആൽകലികൾ ആണ് വിരേചനം ഉണ്ടാക്കുന്നത്. ഇത് വയറ്റിൽ ചെറിയ നോവും ചൊറിച്ചിലും ഉണ്ടാക്കും. ഇത് ചിലർക്ക് വയറിന് പുറത്തും ചൊറിച്ചിൽ ഉണ്ടാക്കാം. വയറിളകുന്നതോടു കൂടി ഈ ആൽ കലികൾ പൂർണമായും ശരീരത്തിൽ നിന്നും പുരന്തള്ളപെടും. കൂടെ കുടലിൽ പറ്റി പിടിച്ച അഴുക്കുകളും അമീബിയ പോലുള്ള അണുക്കളും പുറംതള്ളപെടും. ചിലരിൽ ഇത് രണ്ടു മൂന്നു ഘട്ടമായി പ്രവർതിക്കും. മുരിങ്ങക്കും ചില വാക ഇനങ്ങൾക്കും സമാനമായ ഗുണങ്ങൾ ഉണ്ട്. 

ചിലരിൽ ഇത് ബാഹ്യമായോ ആ തരികമായോ അലർജി ഉണ്ടാക്കാം. പാലിൽ പുഴുങ്ങിയോ കുതിർത്തോ ഉണങ്ങിയാൽ ഈ ദോഷങ്ങൾ കുറയുന്നതാണ്. യൂനാനിയിൽ പുഴുങ്ങി ഉണങ്ങാൻ വിധി ഇല്ല. കുതിർത്തി ഉണങ്ങുകയാണ്. പതിവ്. . ഒരു പ്രാവശ്യം പുഴുങ്ങിയാലും കുഴപ്പമില്ല എന്ന് കണക്കാക്കാം. എന്നാൽ പല പ്രാവശ്യം പുഴുങ്ങിയാൽ ഔഷധ ഗുണം നഷ്ടപെടാനാണ് സാദ്ധ്യത . പാലിൽ കുതിർതുകയോ പുഴുങ്ങുകയോ ചെയ്തില്ല എങ്കിലും ദോഷം ഒന്നും കണ്ടിട്ടില്ല. 

ഇന്ന് നമുക്ക് ലഭ്യമാക്കുന്ന ചിന്നാമക്കി യഥാർത്ഥ ചിന്നാമക്കി അല്ല ഇന്ത്യൻ സന്ന  ആണ്. ഇതിൽ മണ്ണും ചിന്നാ മക്കിയുടെ വിത്തും ധാരാളം കാണും അവ നീക്കം ചെയ്യണം. (വിത്തിന് വിപരീതഗുണമാണ് ) എന്നിട്ട് വേഗത്തിൽ കഴുകി ഉണക്കണം. നല്ല വെയിലിൽ ഉണക്കിയില്ലെങ്കിൽ ഫഗസ് ബാധ ഉണ്ടാകും . അത് ദോഷഫലങ്ങൾ ഉണ്ടാക്കും. 

(ഹക്കിം ഷംസുദ്ദീൻ 919388976010 )

XXXXXXXXXXXXXXXXXXXXXXXXX

ശോധന കുറഞ്ഞാൽ സുന്നമക്കി ഒരു പിടി 4 ഗ്ലാസ്‌ വെള്ളത്തിൽ തിളപ്പിച്ചു അരിച്ചെടുത്ത് കുറച്ചു ശർക്കരയും ചേർത്ത് രാത്രി കഴിക്കുക സുന്നാമക്കി ഇരട്ടിമധുരം, തൃഫല എന്നിവ, ചേർത്ത ബൃഹ്ത് ചൂർണം കഴിക്കുന്നത് ശോധനക്കു വളരെ നല്ലതാണ് ഇത് പ്രമേഹത്തിനും നല്ലതാണ് പ്രവാചക ചികിത്സയിലും സുന്നാമാക്കി ഉപയോഗിക്കുന്നുണ്ട് മേലെ പറഞ്ഞതിൽ ആവർത്തിക്കുന്നില്ല 

(97464 56103 ഹക്കിം അസലം തങ്ങൾ)

XXXXXXXXXXXXXXXXXXXXXXXXX

ചൊറി ചിരങ്ങ് വിസർപ്പ കുഷ്ടങ്ങളിൽ വിധിച്ചിട്ടുള്ള ഔഷധമാണ് നിംബാദി കഷായം 

സിംബ ന്യ തോൽ അമൃത് ചുക്ക് വരട്ടുമഞ്ഞൾ

വാശാ ഫലത്രയപടോല നിധക്തികാനാം

ക്വാഥംസമാക്ഷികപുരം പുലരേ കു. ടിച്ചാൽ

ദേഹേ കുരുത്തകുരു വേരറു മാറു നാളിൽ 

വേപ്പിൻ തൊലി അമൃത് ചുക്ക് വരട്ടുമഞ്ഞൾ ആടലോടക വേര് നെല്ലിക്ക കടുക്ക താന്നിക്ക പടവല തണ്ട് ചെറുവഴുതിനവേര് എന്നിവ കൊണ്ട് വച്ച കഷായം തേൻ ചേർത് സേവിച്ചാൽ കുരുക്കൾ ശമിക്കും എന്നാണ് യോഗ വിധി. 

അനുഭവ സമ്പന്നരായ വൈദ്യൻമാർ യോഗവിധികളിൽ ദേഹാവസ്ഥയും രോഗാവസ്ഥയും പരിഗണിച്ച് പല ഔഷധങ്ങളും കൂട്ടുകയോ കുറക്കുകയോ ചെയ്യാറുണ്ട്. ചൊറി ചിരങ്ങ് വിസർപ്പ കുഷ്ടങ്ങളിൽ രക്ത ശുദ്ധിയും ശോധനയും പ്രധാനമാണ്. അതിനാൽ മേൽ പറഞ്ഞ യോഗത്തിൽ നറുനീണ്ടിയും ചിന്നാമുക്കിയും കൂടി ചേർക്കുന്നത് രോഗം വേഗത്തിൽ ശമിക്കാനും വീണ്ടും ആവർത്തിക്കാതിരിക്കാനും വളരെ നല്ലതാണ്.

( ധന്വന്തരൻ വൈദ്യർ 94461376261 )

XXXXXXXXXXXXXXXXXXXXXXXXX

ചിന്നാമുക്കി. ഉലുവ എന്നിവ അറുപതു ഗ്രാം വീതം ഉണക്കി പൊടിച്ചു നൂറ്റിയിരുപതുഗ്രാം ശർ ക്കര ചേർത്ത് മിക്സ്ആക്കി മൂന്നു ഗ്രാം വീതം മോരിൽ കഴിച്ചാൽ കാൽ വിള്ളുന്നതിനു ശമനം കിട്ടും

( രതീശൻ വൈദ്യർ 9961242480 )

XXXXXXXXXXXXXXXXXXXXXXXXX

ഉണക്കമുന്തിരി കഷായം വച്ചതിൽ ശർക്കര ചേർത് പാവുകാച്ചി അതിൽ സുന്നാമക്കി പൊടിച്ചു ചേർത്ത് (വടകവിധിപ്രകാരം) വലിയ നെല്ലിക്ക അളവ് മോദകമാക്കി വച്ചിരുന്ന് സേവിക്കുക – മലബന്ധവും അർശസും അമ്ലപിത്തവും ശമിക്കും. 

(സോമൻ പൂപ്പാറ )

സുന്നാമാക്കി ജീരകം കഴഞ്ചിക്കുരു സമം കഷായം വെച്ച് വായു ഗുളിക ചേർത്തു കഴിക്കുക, ഉണ്ഡൂക വിദ്രദിയെന്ന appendicitis ന് ശമനം കിട്ടും, Hernia എന്ന ആന്ത്രവീക്കത്തിനും നല്ലതാണ്, 

(പ്രസാദ് വൈദ്യർ +97339027245)

XXXXXXXXXXXXXXXXXXXXXXXXX

സന്നാമക്കി വൃത്തിയാക്കി ഉണക്കിപൊടിച്ച് ഒരു സ്പൂൺ പൊടി വൈകിട്ടത്തെ ആഹാരത്തിനു ശേഷം ഒരു മണിക്കൂർ കഴിഞ്ഞ് സേവിച്ചാൽ നല്ല വിരേചനം ഉണ്ടാകും. മാത്ര കുറച്ച്‌ കുട്ടികൾക്കും കൊടുക്കാം. 

ചിന്നാമക്കി ശുദ്ധി ചെയ്യാതെ ഉപയോഗിക്കുന്നതു കൊണ്ട് ദേഷമൊന്നും അനുഭവപെട്ടിട്ടില്ല. പാലിൽ പുഴുങ്ങി ഉണങ്ങിയാൽ ഫംഗസ് ബാധക്ക് സാദ്ധ്യത ഉണ്ട്. രണ്ടോ മൂന്നോ ദിവസത്തിൽ കൂടുതൽ ഉപയോഗിക്കാനും സാധി ക്കില്ല.  

കൊച്ചു കുട്ടികൾക്ക് ഇത് കൊടുക്കാറില്ല. അവരുടെ മൃദു കോശങ്ങൾക്ക് സുനാമക്കിയുടെ വീര്യം താങ്ങാൻ കഴിയില്ല. അവർക്ക് അരപിടി ഉണക്കമുന്തിരി രാത്രി വെള്ളത്തിൽ ഇട്ടു വച്ചിരുന്ന് രാവിലെ തിരുമ്മി പിഴിഞ്ഞ് കൊടുത്താൽ മതിയാകും. ഇതും പതിവായി കൊടുക്കരുത്. 

ചിന്നാമക്കി തൃഫലയും ഇരട്ടിമധുരവും കൂടി ചേർത് കൊടുക്കാറുണ്ട്. ചിന്നാമക്കി പാതിയും ബാക്കി മരുന്നുകൾ പാതിയും ആണ് ചേർക്കുക.   ഇരട്ടിമധുരം പ്ലീഹാരോഗങ്ങളെ ശമിപ്പിക്കും.. ശരീരത്തിലുണ്ടാക്കുന്ന കറുത്ത വടുക്കളും പാടുകൾ മായാനും നല്ലതാണ്

(അനിൽകുമാർ ആലഞ്ചേരി 9497215239)

XXXXXXXXXXXXXXXXXXXXXXXX

Leave a comment