Post 219 ചീനപ്പാവ്

പടർന്നു കയറുന്ന ഒരു വള്ളിചെടി ആണ് ചീനപ്പാവ് . ഇത് സാധാരണ ആയി കണ്ടുവരുന്നത് ചൈനയിൽ ആണ്. ഇന്ത്യയിൽ ആസാമിൽ ധാരാളമായി കൃഷി ചെയ്യുന്നുണ്ട്. 

കുടുംബം: = Smilacaceae

ശാസ്ത്രീയ നാമം = Smilax china

രസം : തിക്തം

ഗുണം : ലഘു, രൂക്ഷം

വീര്യം : ഉഷ്ണം

വിപാകം : കടു

സംസ്കൃത നാമം = ദീപാന്തരവച – മധുസ്നു ഹി

തമിഴ് നാമം = പറങ്കി ച്ചെക്കായി 

ഇംഗ്ലീഷ് = ചൈന റൂട്ട് 

ഔഷധയോഗ്യം ഭാഗം = വേര് അധവ കിഴങ്ങ് 

ഔഷധഗുണം =  ആമവാതം സന്ധിവാതം വാതരക്തം സിഫിലിസ് നാഡീദൗർബല്യം ചർമ്മരോഗം വെള്ളപോക്ക് എന്നിവ ശമിപ്പിക്കും.  ലയിഗിക ശേഷി ക്കുറവ് പരിഹരിക്കും. രക്തശുദ്ധി ഉണ്ടാക്കും. 

(രാജേഷ് വൈദ്യർ 

xxxxxxxxxxxxxxxxxxxxxxxxxxxx

 പാവിൽ അടങ്ങാത്ത കരപ്പനില്ല” എന്ന ചൊല്ല് പ്രസിദ്ധമാണ്.പണ്ട് കാലത്തു മുറിവുകൾ, ചൊറികൾ, പഴുപ്പുകൾ, എന്നിവ ഭേദമാക്കാൻ പാവ് ചേർത്ത കഷായം മികച്ച പോംവഴി ആയി ആയുർവേദ ആചാര്യന്മാർ നിർദ്ദേശിച്ചിരുന്നു. ഇന്നത്തെ ആന്റി ബയോട്ടിക്കുകളുടെ സ്ഥാനമാണ് ആയുർവേദത്തിൽ പാവിന് നൽകുന്നത്.  പാവ് കഴിക്കുമ്പോൾ പഥ്യാചാരണം അത്യാവശ്യമാണ് എന്നോർക്കുക.

ജപ്പാൻ, ചൈന,ഇന്ത്യ എന്നിവടങ്ങളിൽ പാവ് ധാരാളമായി കാണപ്പെടുന്നു. ഇപ്പോൾ ഭാരതത്തിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പാവ് ധാരാളമായി വളർത്തുന്നുണ്ട്. ഊട്ടി, മൂന്നാർ, തുടങ്ങിയ സ്ഥലങ്ങളിലും  പാവ് കൃഷി ചെയ്യുന്നുണ്ട്.

സ്വല്പം ശക്തമായ തണ്ടുകളോടെ പിടിച്ചു കയറുന്ന വർഗ്ഗത്തിൽപെട്ട ചെടിയാണ് പാവ്. ദീർഘവൃത്താകൃതിയിൽ അറ്റം കൂർത്ത ഇലകളാണ് തണ്ടിൽ. ഒന്നു ഇടവിട്ടു ഇലകൾ വളരുന്നു. വെളുത്ത പൂക്കളും ചെടിയിൽ ഉണ്ടാകുന്നു. കിഴങ്ങാണ് ഔഷധമായി ഉപയോഗിക്കുന്നത്. ചീനപാവ് ചവർപ്പു രസത്തോട് കൂടിയതാണ്. ഉഷ്ണ വീര്യമാണ്. നീരോട് കൂടിയ വേദനമാറ്റുന്നതിനും ശോധനയ്ക്കും ഉത്തമമാണ്. കൂടാതെ പറങ്കിപുണ്ണിനും പാവ് ഫലപ്രദമായ ഔഷധമാണ്. കുഷ്ഠം, മറ്റു ത്വക്ക് രോഗങ്ങൾ എന്നിവയ്ക്കും പാവ് ഉത്തമമായ ആയുർവേദ ഔഷധമാണ്. അപസ്മാരം, വയറു വേദന, ഞരമ്പ് സംബന്ധമായ രോഗങ്ങൾ,സോറിയാസിസ്, ശുക്ള സംബന്ധമായ രോഗങ്ങൾ എന്നിവയ്ക്കും പാവ് ഫലപ്രദമാണ്.

‘ഭാവപ്രകാശത്തി’ലാണ് ചീനപ്പാവിനെക്കുറിച്ചു ആദ്യമായി വിവരിക്കുന്നത്.

പാവ് ഇംഗ്ലീഷിൽ ‘china root’ എന്നും സംസ്‌കൃതത്തിൽ ‘മധു സ്നേഹി’ എന്നും പറയുന്നു.

പാവ് പാലിലോ ,കാട്ടുള്ളി വേരോ  കൂവളത്തിന്റെ വേരോ കൊണ്ടു വെച്ച കഷായത്തിലോ  വേവിച്ചു ഉണക്കിയാൽ  ശുദ്ധമാകുന്നു.

ചീതപ്പാവിന് ഉറുദുവിൽ പോപ്പിനി എന്ന് പറയുന്നു. ഇത് രക്തശുദ്ധിക്ക് ഉത്തമമാണ്

(മുഹമ്മദ് ഷാഫി 9809059550) 

 വേദനയോടുകൂടിയ വാത ഗോഥങ്ങളിൽ ചീനപ്പാവ് അരച്ച് വച്ചു കെട്ടിയാൽ ശമനമുണ്ടാകും 

(കിരാതൻ 9633323596)

xxxxxxxxxxxxxxxxxxxxxxxxxxxx

 ചീനപ്പാവിന്റെ വർഗത്തിൽ പെട്ട മറ്റൊരു സസ്യമാണ് കാട്ടുപാവ്  ഇതിന്റെ പച്ച വേര്. (കിഴങ്ങ്) ഒടിച്ചെടുക്കാം.  അരുചിയൊന്നും ഇല്ല വാഴയുടെ കാമ്പ് (പിണ്ടി ) യുടെ രുചി. ഉണക്കി ഉപയോഗിച്ചാൽ ശുദ്ധി. ഇല്ലേൽ ആഴ്ചകളോളം നാവിൽ ഒരു തിരിച്ചറിവ് തോന്നും. ഉദരരോഗങ്ങൾക്കെല്ലാം നല്ലത്   അളവ് പ്രധാനം. എന്താണന്ന് വെച്ചാൽ അമൃതിന് അളവ് തെറ്റിയാലും പിടിച്ച് നിൽക്കാം. എന്നാൽ കാട്ടമൃത് മാത്ര അധികമായാൽ അപകടമാണ്

മാറാവ്രണങ്ങളിൽ പാവ് കുറുക്കി പുരട്ടി ഏത് വ്രണവും വൈദ്യൻ കരിച്ചിരുന്നു.

അതിനു് ശേഷം മാത്രമാണ് പാവ് കാച്ചി ( മാവ്, അതായത് ധാന്യങ്ങളുടെ പൊടി) ചേർത്ത് പലഹാരങ്ങൾ പുളിക്കാനും മയം കിട്ടാനും ഉപയോഗിച്ചിരുന്നത്. പാവ് കുറുക്കുക എന്ന ചൊല്ല് തന്നെ ചീനപ്പാവിൽ നിന്നാണ് ഉണ്ടായത്. അത്രയ്ക്കും പ്രാചീനമാണ് പാവ് കൊണ്ടുള്ള ഔഷധം.

മനസ്സിന് ബലമുള്ളവർക്ക് പാവു പ്രയോഗം  ചെയ്തു് നോക്കാവുന്നതേയുള്ളു  . ഒത്താൽ .മാറാവ്രണം  നികന്ന് കരിയും പാട് പോലും അവശേഷിപ്പിക്കാതെ, ഒത്തില്ലേൽ നഷ്ടപെടാനൊന്നുമില്ല.

ഇരട്ടിമധുരം, ശുദ്ധി ചെയ്ത കൊടുവേലിക്കിഴങ്ങ്, നെല്ലിക്കാത്തൊണ്ട്, കടുക്കാത്തൊണ്ട്, താന്നിക്കാത്തൊണ്ട്, തിപ്പലി, ശുദ്ധി ചെയ്ത ചീനപ്പാവ്, ശുദ്ധി ചെയ്ത ഗുല്‍ഗുലു ഇവ തുല്യ അളവിലെടുത്ത് നന്നായി പൊടിച്ച്‌ 10 ഗ്രാം (ഒരു സ്പൂണ്‍) പൊടി തേനില്‍ ചാലിച്ച്‌ കുടിച്ച ശേഷം ഒരു ഗ്ലാസ് തണുത്ത ശുദ്ധജലം കുടിക്കുക. ഇങ്ങനെ തുടര്‍ച്ചയായി 90 ദിവസം സേവിച്ചാല്‍ കുടവയര്‍ ശമിക്കും. കുടലിലുണ്ടാകുന്ന വ്രണങ്ങളും കുരുക്കളും മാറും. വായ്പുണ്ണിനും ശ്രേഷ്ഠമായ ഔഷധമാണിത്.

( ജോസ് ആക്കൽ 9605360742 ) 

xxxxxxxxxxxxxxxxxxxxxxxxxxxx

 പാവ് പിഴച്ചാൽ മാവ് എന്നാണ്  പണ്ട് പറയുക. ജോസേട്ടൻ പറഞ്ഞത് പോലേ ചികിത്സയിൽ ഉപയോഗിക്കുമ്പോൾ പാവിൻ്റെ ശുദ്ധിയും , അളവും വളരെ പ്രധാനമാണ്.

ചുക്കുതിപ്പല്യാദി (പാവുകഷായം)

ചുക്ക്, തിപ്പലി,കുരുമുളക്, ത്രിഫലത്തോട്, കരിംജീരകം, വരട്ടുമഞ്ഞള്‍, ഉലുവാ, ചീനപ്പാവ്,ഇവ കഷായം വച്ച് തേന്‍ മേമ്പൊടി ചേര്‍ത്തു സേവിച്ചാല്‍ പറങ്കിപ്പുണ്ണു ശമിക്കും.🌀

വേപ്പിന്‍തൊലി, ചീനപ്പാവ്,ഇവയിൽ എതെങ്കിലും ഒന്ന് കഷായം വച്ചു സേവിക്കുക; അതിന്റെ ആവി കൊളളുക ;    കരിങ്ങാലിക്കാതൽ,  കടുക്കാത്തോട്, ഇവയില്‍ ഏതെങ്കിലുമൊന്നു കഷായം വച്ചു സേവിക്കുക;  

ഇവയെല്ലാം ദുഷ്ടവ്രണങ്ങളെ ശമിപ്പിക്കും🌀

ഗർഭാശയം, അണ്ഡവാഹിനി കുഴലുകൾ, അണ്ഡാശയങ്ങൾ  എന്നിവിടങ്ങളിൽ വരുന്ന നീർക്കെട്ടാണ്  പെൽവിക് ഇൻഫ്ലമേറ്ററി ഡിസീസ് ഇതിന് വൈദ്യനിർദേശപ്രകാരം തഴുതാമ, ചിറ്റമൃത്, ചീനപ്പാവ്, ഗുൽഗുലു തുടങ്ങിയവയിലേതെങ്കിലുമൊക്കെ അടങ്ങിയ ഔഷധക്കൂട്ടുകൾ അവസ്ഥാനുസൃതം കഴിക്കാവുന്നതാണ്

 തെച്ചിപ്പൂവ്, ചീനപ്പാവ്, കൊത്തമല്ലി, ഇവ തുല്യം അരച്ച്, നെല്ലിക്കാ അളവില്‍ ദിവസം മൂന്ന് നേരം തുടര്‍ച്ചയായി ഏഴ് ദിവസം സേവിച്ചാല്‍ കഫംകൊണ്ടുള്ള വയറ്റിളക്കം, സാധാരണ വയറ്റിളക്കം, സ്ത്രീകളിലെ വെള്ളപോക്ക്   എന്നിവ ശമിക്കും.

  കരീലാഞ്ചി, അരിക്കണ്ണി, ചീനപ്പാവ്, രാമദന്തി, വരിക്കണ്ണി, വലിയകണ്ണി, കാട്ടുപാവ്, കൊട്ടവള്ളി

എന്നിവയെല്ലാം പ്രാദേശികമായി അറിയപ്പെടുന്നുണ്ട്.

ഇരട്ടിമധുരം, ശുദ്ധി ചെയ്ത  കൊടുവേലിക്കിഴങ്ങ്  നെല്ലിക്കാത്തൊണ്ട്, കടുക്കാത്തൊണ്ട്, താന്നിക്കാത്തൊണ്ട്, തിപ്പലി, ശുദ്ധി ചെയ്ത  ചീനപ്പാവ് ശുദ്ധി ചെയ്ത  ഗുല്‍ഗുലു  ഇവ തുല്യ അളവിലെടുത്ത് നന്നായി പൊടിച്ച്‌ 10 ഗ്രാം (ഒരു സ്പൂണ്‍) പൊടി തേനില്‍ ചാലിച്ച്‌ കുടിച്ച ശേഷം ഒരു ഗ്ലാസ് തണുത്ത ശുദ്ധജലം കുടിക്കുക. ഇങ്ങനെ തുടര്‍ച്ചയായി 90 ദിവസം സേവിച്ചാല്‍ കുടവയര്‍ ശമിക്കും. കുടലിലുണ്ടാകുന്ന വ്രണങ്ങളും കുരുക്കളും മാറും. വായ്പുണ്ണിനും ശ്രേഷ്ഠമായ ഔഷധമാണിത്.

പാവ് പാലിലോ ,കാട്ടുള്ളി വേരിലോ കൂവളത്തിന്റെ വേരു കൊണ്ടു വെച്ച കഷായത്തിൽ വേവിച്ചു ഉണക്കിയാൽ  ശുദ്ധമാകുന്നു.

🌀മധുസ്നുഹീരസായനം🌀

ചിറ്റമൃത്, തഴുതാമവേര്, നെല്ലിക്കാത്തോട്, കടുക്കാത്തോട്, താന്നിക്കാത്തോട്, ചുക്ക്, കുരുമുളക്, തിപ്പലി, ഏലത്തരി, ഇലവര്‍ങ്ഗം, പച്ചില, ജീരകം, ഇന്തുപ്പ്, വിഴാലരിപ്പരിപ്പ്, ചിറ്റരത്ത, ചെറുതേക്കിന്‍വേര്, കാട്ടുമുളകിൻവേര്, കാട്ടുതിപ്പലിവേര്, കൊത്തമ്പാലരി, പെരുംജീരകം, കരിംജീരകം, മാഞ്ചി ,വെളളക്കൊട്ടം ,കൊടുവേലിക്കിഴങ്ങ്, നറുനീണ്ടിക്കിഴങ്ങ്, നിലപ്പനക്കിഴങ്ങ്, അമുക്കുരം, ഇവ മൂന്നു കുഴഞ്ചുവീതം. ഇവയെല്ലാം കൂടിയിടത്തോളം ചീനപ്പാവ്. എല്ലാം കൂടെ ചൂര്‍ണ്ണമാക്കി പഞ്ചസാര പാവുകാച്ചി ലേഹ്യപാകമാക്കി മേല്‍പറഞ്ഞ പൊടി വിതറിയിളക്കി ഔചിത്യംപോലെ പശുവിന്‍നെയ്യും  തണുത്തതിനു ശേഷം തേനും  ചേര്‍ത്തു യോജിപ്പിച്ചു വച്ചിരുന്ന് രാവിലെ സേവിക്കുക;  രുചിയും അഗ്നിദീപ്തിയും ഉണ്ടാകും. വാതരോഗങ്ങള്‍, പിത്തം, കഫം, ക്ഷയം, പ്രമേഹം, ഗുന്മം , ശൂല, കണ്ഠരോഗം, ഇവ ശമിക്കും. ധാതുവൃദ്ധിയും ബലവും സുഖവും ഉണ്ടാകും. ഇതിന്  മധുസ്നുഹീരസായനമെന്നു പേരുപറയുന്നു. ഇതില്‍ ഇശങ്കിന്‍വേര് മുതലായവയുടെ കഷായം ചേര്‍ത്തു കദളീരസായനമെന്ന പേരില്‍ അല്‍പം ചില മരുന്നു വ്യത്യാസത്തോടുകൂടിയും കാട്ടിലെത്തിപ്പലീമൂലവും മേഘവും കാട്ടുമുളകിന്റെ വേരും ‘നിലപ്പന’  ഇത്യാദിചിലവ്യത്യാസത്തോടുകൂടിയും പലവിധം മധുസ്നുഹീരസായനങ്ങള്‍ ഉണ്ട്

(ടിജോ എബ്രാഹാം 971509780344)

xxxxxxxxxxxxxxxxxxxxxxxxxxxx

ചീനപ്പാവ്   ചോപ് ചീനി   ചൈന റൂട്ട് അതിശക്തമായ രാസഗുണങ്ങൾ അടങ്ങിയ ഒരുതരം  ചൈന കിഴങ്ങ് ആണ്. കൂടാതെഇന്ത്യൻ കിഴങ്ങും വിപണിയിൽ ഉണ്ട് കാട്ടുചോപ്പും കണ്ടുവരുന്നു

ഒർജിനൽ ചോപ് ചീനി അലോപ്പതിയിലെ  പെൻസിലിന്നു പകരമാണന്നു പറയാം

ചോപ് ചീനി.. (ചീനപ്പാവ് ) അടഞ്ഞ  രക്ത കുഴലുകളെ തുറക്കും   രക്തം ശുദ്ധീകരിക്കും  മുറിവുകൾ ഉണക്കും രക്ത ദൂഷ്യം കൊണ്ട് ഉണ്ടാകുന്നതും പകർച്ചകൾ കൊണ്ട് ഉണ്ടാകുന്നതുമായ കുഷ്ടം  സിഫിലിസ്  ഗോണോരിയ  ചൊറിച്ചിൽ v d r l  മറ്റും പഴകിയ തലവേദന ദശ വളർച്ച. ചുമ  ജലദോഷം  വാതരോഗങ്ങൾ അർശസ്സ് മൂത്രശയ രോഗങ്ങൾ ഗർഭശയരോഗങ്ങൾ അസ്ഥി തെയ്മനം എന്നിവയിലും യൂനാനിയിൽ ഉപയോഗിക്കുന്നു

 ചീന പാവിന്റെ പൊടിയുടെ  മാത്ര 5g ആണ്  അല്ലങ്കിൽ 10g ഒന്നര ഗ്ലാസ്‌ വെള്ളത്തിൽ തിളപ്പിച്ച്‌ 1/2ഗ്ലാസ്സാക്കി കുടിക്കാം. 

ചീന പാവിന്റ രസായന ഗുണങ്ങൾ അതി ശക്തമാണ് ആയതിനാൽ പത്ഥ്യം നിർബന്ധം  വൈദ്യൻ മാർ അവരുടെ യുക്തി അനുസരിച് ഉപയോഗിക്കണം

മജുൻ ചോപ്ച്ചീനി എന്ന ലേഹ്യം നിലവിലുണ്ട്

ഗൗട്ട്  arthritis എന്നിവയിൽ ഫലപ്രദം

ചോപ് ചീനി യുടെ സവിശേഷത

(ഉപയോഗം )

വേദനകൾ  പല്ലുവേദനകൾ ബ്ലഡ് കൊട്ടിങ് ഒഴിവാക്കാൻ വയർ വേദന ആർത്തവ പ്രശ്നങ്ങൾ വിഷാദ രോഗങ്ങൾ   അൾസർ

കിഡ്നി മൂത്രശാരോഗങ്ങൾ അർശസ്സ് എന്നിവയിലെല്ലാം ചീലപ്പാവ് ഫല പ്രദമാണ്.      ഉറക്കം ഉണ്ടാക്കും. ശരീരം ഉഷ്ണമാക്കും. 

ചീന പാവ് ഉപയോഗിക്കുമ്പോൾ വർജിക്കേണ്ടവ

തണുത്ത ഭക്ഷണങ്ങൾ തൈര്  മത്സ്യം മാംസം.. അച്ചാർ

ചീനപ്പാവ് ഉപയോഗിക്കാൻ പാടില്ലാത്തവർ

ഗര്ഭണികൾ  3വയസ്സിനു താഴെ ഉള്ളവർ മുലയൂട്ടുന്ന അമ്മ മാർ

15  വയസ്സിനു താഴെ യുള്ളവർ ശ്രദ്ധ യോടെ ഉപയോഗിക്കണം

ഉപയോഗം വൈദ്യന്റ് മേൽനോട്ടത്തിൽ ആവണം   മാത്ര  പ്രായവും ആരോഗ്യവും അനുസരിച്   നിശ്ചയിക്കണം.

( ഹക്കിം ഷംസുദ്ദീൻ 9388976010)

xxxxxxxxxxxxxxxxxxxxxxxxxxxx

തിക്തകഘൃതത്തിൽ ചീനപ്പാവ് ചേർത് സേവിച്ചാൽ ഗജ ചർമം ശമിക്കും. വൈദ്യ നിർദേശപ്രകാരം മാത്ര നിശ്ചയിക്കേണ്ടതാണ്. 

( ഷാജി ഗ്യഹവൈദ്യം 9539843856)

xxxxxxxxxxxxxxxxxxxxxxxxxxxx

അർബുദ ഹര കഷായം  (താളിയോല) പാവ്  ഗുൽഗുലു കാട്ടു പടവലം  ചെറുവഴുതിനിവേർ. ചിറ്റമൃത് ആടലോകത്തിൻ വേർ വേപ്പിൻ തൊലി എന്നി ഓഷധങ്ങൾ ഒരോന്നും നിശ്‌ചിത അളവിൽ എടുത്ത് വച്ച കഷായം എല്ലാ വിധ അർബുദങ്ങൾക്കും ഉത്തമമാണ് വൈദ്യ നിർദേശ പ്രകാരം മാത്രം കഴിക്കുക

🙏 ഗുൽഗുലുവും പാവും വേണ്ടവണ്ണം ശുദ്ധി ചെയ്തു ഉണ്ടാക്കുന്ന ഔഷധങ്ങൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രം കഴിക്കുകയും മൽസ്യ മാംസ്യാദികളും വർജനവും  ബ്രഹ്മചര്യവും നിർബന്ധമാണ് ചുരുക്കത്തിൽ ശബരിമലയ്ക്ക് പോകാൻ എടുക്കുന്ന രീതിയിൽ പത്ഥ്യം പാലിച്ചു വിശ്വാസത്തോടെ കഴിച്ചാൽ ഫലപ്രാപ്തി ഉണ്ടാകും അതുകൊണ്ടാണ് പറയുന്നത് പാവിൽ പിഴച്ചാൽ മാവ് എന്ന് ഇത് ഗൗരവമായി തന്നെ കാണേണ്ടുന്ന കാര്യമാണ് നന്ദി നമസ്കാരം ചന്ദ്രമതി വൈദ്യർ കണ്ണൂർ🙏

(ചന്ദ്രമതി വൈദ്യ 8921248515 )

xxxxxxxxxxxxxxxxxxxxxxxxxxxx

 .ഗൌട്ട്   കൊണ്ട്  ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക്  മജുൻ ചോപ്ച്ചീനി ഉത്തമമാണ് .    ഒരുപാട് അനുഭവം  ഉള്ളതാണ്

(മുഹമ്മദ് ഷാഫി 9809059550)

xxxxxxxxxxxxxxxxxxxxxxxxxxxx

ചീനപ്പാവ് പശുവിൻപാലിൽ പുഴുങ്ങി ഉണക്കിയാൽ ശുദ്ധിയാവും 

പാവ് സേവിക്കുമ്പോൾ മഞ്ഞൾ എണ്ണ ചാക്ക് (അടക്ക ) മാംസം അലുവ കായം ഇഞ്ചി ചവർപ്പ് (കഷായരസം ) കടുക്  കയ്പ്പ് ( തിക്തരസം ) പുളിപ്പ് (അമ്ലരസം ) മണ്ണ്  ഉപ്പ് ( ലവണരസം ) കോലാ(കോലാൻ മത്‌സ്യം ) മടവ മത്സ്യം ചന്നൈ വവ്‌വാൽ  എന്നിവ വർജിക്കണം. എന്ന് തേരയ്യർ പറയുന്നു 

അസാദ്ധ്യമായ ധാതുക്ഷയത്തിനും തളർന്നു പോയ കൈകാലുകൾ ശരിയാകാനും സേവിക്കാൻ ചീനപ്പാവു ചേർന്ന ഒരു തൈല യോഗം  ഉണ്ട്.

(രാധാകൃഷ്ണൻ വൈദ്യർ 8129086266)

xxxxxxxxxxxxxxxxxxxxxxxxxxxx

 പാവുകഷായം ( തളിയോല )

ചുക്ക്, തിപ്പലി, കുരുമുളക്, തൃഫലത്തോട്, കരിംജീരകം, വരട്ടുമഞ്ഞൾ, ഉലുവ ഇവയെല്ലാം കൂടി 6  കഴഞ്ചും, പാവ് 6കഴഞ്ചും  കൂട്ടി കഷായം വെച്ച് തേൻ മെമ്പോടി ചേർത്ത് കഴിച്ചാൽ സിഫിലിസ് ( പറങ്കി പുണ്ണ് ) തുടങ്ങിയ ലൈംഗികരോഗങ്ങൾക്ക്  ഫലപ്രദമാണ്.

പാവ് ചേർത്ത കുടം കഷായം ( താളിയോല)

===================

വേപ്പിൻ തൊലി  480ഗ്രാം  8 ഇടങ്ങയി വെള്ളത്തിൽ കഷായം വെച്ച് 8 നാഴി ആക്കി അരിച്ചു എടുത്ത് ആ കഷായം ഒരു പുതിയ കുടത്തിൽ ആക്കി, അരിയാറ്, ജീരകം മൂന്ന്, ഇരട്ടി മധുരം, ഗുൽഗുലു ഇവ ഓരോ കഴഞ്ച, നല്ല ചീനപാവ് (120ഗ്രാം ) ചതച്ചത് ആ കുടത്തിൽ ഇട്ട് കുടത്തിന്റെ വായ ആദ്യം വാഴയില വാട്ടി എടുത്തത് കൊണ്ടും പിന്നീട് തുണി കൊണ്ടും കെട്ടുക. അടുപ്പത്തു വെച്ച് മന്ദഗ്നിയിൽ പാകപ്പെടുത്തി 2 നാഴി ആകുമ്പോൾ വാങ്ങി അരിച്ചു കുപ്പിയിൽ ആക്കി ഒഴക്ക് ചെറുനാരങ്ങ നീരും ആഴക്ക് തേനും ഒഴിച്ച് 101 പ്രാവശ്യം കുലുക്കി വെക്കുക. പ്രായത്തിനു അനുസരിച്ചു 5 മില്ലി ലിറ്റർ മുതൽ 15 ml വരെ കൊടുക്കാം. പഥ്യാ നുഷ്ഠാനം നിർബന്ധമാണ്.

കാൽമുട്ടിനു താഴെ ഉണ്ടാകുന്ന കറുത്തു പഴുത്തു കാണുന്ന അധികഠിനമായ കരപ്പൻ എന്ന ചൊറി വലിയവർക്ക് ഉണ്ടാക്കുന്ന രക്തവാത ചൊറി ( എക്സിമ) യ്ക്ക് നല്ല ഗുണം ചെയ്യും.

(രതീശൻ വൈദ്യർ 9961242480)

xxxxxxxxxxxxxxxxxxxxxxxxxxxx

അണ്ണാക്കിലെ  വ്യാധിക്ക്. 

അണ്ണാക്കിലഷ്ടമം വ്യാധി 

ഉണ്ടെന്നാലതിനൊക്കെയും 

1) ഗുൽഗുലു തിക്തകം നന്നു 

സൂര്യ മുത്തു മധുസ്നു ഹീ 

ക്ഷീര ജംബീജവും ഭൃംഗ 

രസമോ രോന്നിടങ്ങഴി 

പ്രസ്ഥം തിലജവും ചേർത്തു

ചീനപ്പാ വെഷ്ട്ടി വിശ്വവും

കൽകം ചേർ തു പചിച്ചീടും 

തൈലം നന്നിതിനെത്രയും 

2) കുക്കുടപ്പാവു സേവിച്ചു 

പത്ഥ്യം നോക്കിലെഴിഞ്ഞു പോം 

കണ്ഠരോഗം കണ്ഠത്തിൽ 

പതിനെട്ടുണ്ടു വ്യാധികൾ 

3 ) ഗണ്ഡമാലയിൽ 

ജാത്യാദി  ധാരയും നന്നു

പാവും സേവിക്കയും ഗുണം 

4) നാഗരാദ്യണ്ണ തേപ്പിക്ക 

ഗുൽഗുലു തിക്ത സേവയും. 

(മോഹൻ കുമാർ വൈദ്യർ 9447059720)

xxxxxxxxxxxxxxxxxxxxxxxxxxxx

xxxxxxxxxxxxxxxxxxxxxxxxxxxx

Leave a comment