Post 218 ചിത്തിരപ്പാല

നിലപ്പാലയും ചിത്തിരപ്പാലയും ദുഗ്ദ്ധിക എന്ന പേരിൽ അറിയപെടുന്നു എങ്കിലും ലോഹ ശുദ്ധിക്കും മറ്റും ഉപയോഗിക്കുന്നത് ചിത്തിരപ്പാല ആണ്. ഇത് 40 cm ഉയരത്തിൽ വളരുന്നു.  ചിത്തിര പാല ഇന്ത്യയിൽ ഉടനീളം കാണപെടുന്നു. പ്രത്യേകിച്ചും കേരളത്തിൽ എല്ലാ ഭാഗത്തും ആദ്യ മഴക്കുശേഷം സമൃദ്ധമായി വളർന്നു വരുന്നു.

കുടുംബം = യുഫോർബിയേസി   

ശാസ്ത്രനാമം = യുഫോർബിയ ഹിർട്ട.  

രസം = മധുരം – ലവണം   

ഗുണം = രൂക്ഷം – തീക്ഷ്ണം    

വീര്യം = ശീതം     

വിപാകം = മധുരം   

സംസ്കൃത നാമം =ധുഗ്ദ്ധിക- ക്ഷീരിണി – സ്വാദു പർണി  ക്ഷീരാവി ലാൽദ്യുതി

ഹിന്ദി =  ദുഗ്ദ്ധി   

തമിഴ് = ചിത്തിരപ്പാലൈ 

ഔഷധ യോഗ്യ ഭാഗം = സമൂലം

ഔഷധ ഗുണം= കഫം പിത്തം രക്ത ദോഷം വ്രണം ചൊറി കൃമി എന്നിവ നശിപ്പിക്കുന്നു. അൾസർ വായ്പുണ്ണ് അരിമ്പാറ വെള്ള പോക്ക് നീര്  തൊലിപ്പുറത്തുണ്ടാകുന്ന പാടുകൾ. പ്രമേഹം കുഷ്ടം ജ്വരം വായുമുട്ടൽ ചുമ അരുചി എന്നിവ ശമിപ്പിക്കുന്നു. ശുക്ലം മുലപ്പാൽ എന്നിവ വർദ്ധിപ്പിക്കുന്നു. രസായനയുണമുണ്ട്. 

(രാജേഷ് വൈദ്യർ )

XXXXXXXXXXXXXXXXXXXXXXXXX

ചിത്തിര പാലക്ക് കുഴിനഖപ്പാല എന്നും പറയാറുണ്ട് . കുഴിനഖത്തിന് ഇതിൻ്റെ പാല് നഖത്തിനിടയിൽ ഇറ്റിച്ചാൽ മാറുമെന്ന് l അമ്മ പറഞ്ഞു കൊടുക്കുന്നത് കേട്ടിട്ടുണ്ട്🙏

(8921248315)

XXXXXXXXXXXXXXXXXXXXXXXXX

ചിത്തിര പാല,

ഔഷധങ്ങളുടെ കലവറയാണ് ചിത്തിര പാല…….ഒപ്പം ഇലക്കറിയും…..!!!

നമ്മുടെ കാല്‍ച്ചുവട്ടില്‍ നില്‍ക്കുന്ന ഒരു ചെടിയും പാഴ്ചെടികള്‍ അല്ലെന്നു മനസിലാക്കണം.  നമുക്കുണ്ടാകുന്ന ഓരോ രോഗങ്ങള്‍ക്കും വേണ്ടി  ഈശ്വരന്‍ കൃഷി ചെയ്തു തരുന്നതാണവ.  നന്ദികെട്ട നമ്മള്‍ നിര്‍ദ്ദയം അതിനെ നശിപ്പിച്ചു കളഞ്ഞിട്ടു കണ്ട ക്രീമും പേസ്റ്റും തപ്പി നടന്നു പണം കളയുന്നു .  രോഗം അവിടെ തന്നെ നൽകുന്നു. 

 . 

Euphorbia Hirta എന്നാണ് ചിത്തിര പാലയുടെ ശാസ്ത്രീയ നാമം. . ചിത്തിര പാല പല തരം കാണപെടുന്നുണ്ട് . 

ഔഷധ ഗുണങ്ങള്‍ :

ഒരു കൈപ്പിടി അളവ് ഇതിന്റെ ഇല എടുത്തു നെയ്യും  , ചെറു പയറും  ചേര്‍ത്തു വഴറ്റി എടുത്തു കഴിച്ചാല്‍ വായ്‌ പുണ്ണ്‍ , ചുണ്ട് വെടിച്ചു കീറുന്നത് ,അള്‍സര്‍ ഫിഷര്‍ എന്നിവകള്‍ ശമിക്കും .

ചിത്തിര പാലയുടെ  പൂവ് എടുത്തു പാല്‍ ചേര്‍ത്തു മഷി പോലെ അരച്ച് നാടന്‍ പശുവിന്‍ പാലില്‍ കലക്കി രാവിലെ വെറും വയറ്റില്‍ ഒരാഴ്ച കഴിച്ചാല്‍ മുലപ്പാല്‍ വര്‍ദ്ധിക്കും .

ചിത്തിരപാല ഇലയും വെളുത്തുള്ളിയും ചുവന്നുള്ളിയും ചേര്‍ത്തു നല്ലവണ്ണം അരച്ച് ചോറിന്റെ കൂടെ കഴിച്ചാല്‍ മലബന്ധം മാറും .ശരീര ഉഷ്ണം കുറയും 

.

ചിത്തിര പാല ഇല അരച്ച് പരുക്കളില്‍ നീര് ഉള്ളിടത്ത് പുരട്ടിയാല്‍ അവകള്‍ പെട്ടെന്ന് ശമിക്കും .

ചിത്തിരപാല ഇല അരച്ച് പശുവിന്‍ മോരില്‍ രാവിലെ വെറും വയറ്റില്‍ 5 ദിവസം തുടര്‍ച്ചയായി കഴിച്ചാല്‍ വെള്ള പോക്ക് ശമിക്കും .

ചിത്തിര പാല ഇല പൊട്ടിക്കുമ്പോള്‍ വരുന്ന പാല്‍ അരിമ്പാറ /tags നു മുകളില്‍ രണ്ടോ മൂന്നോ ദിവസം പുരട്ടിയാല്‍ അവകള്‍ പൊഴിഞ്ഞു പോകും 

ചിത്തിരപ്പാലക്ക് പ്രാദേശികമായി തരുതാൻ എന്നും പറയാറുണ്ട്.

( രായിച്ചൻ +97 15255 62212)

XXXXXXXXXXXXXXXXXXXXXXXXX

ചിത്തിരപ്പാല – കിണികിണിപാല നിലപ്പാല പാൽപാല എന്നെല്ലാം അറിയപെടുന്നു..  തണ്ടിൻ്റെയും ഇലയുടെയും നിറം അനുസരിച്ച്  തവിട്ടു നിറമുള്ള ചിത്തിരപ്പാല വെളുപ്പു കലർന്ന പച്ചറിറമുള്ള ചിത്തിരപ്പാല ഒരിഞ്ചു മാത്രം ഉയരമുള്ള ചിത്തിരപ്പാല ( ചിന്നപ്പാലൈ) നാലടി മുതൽ അഞ്ചടി വരെ ഉയരം വക്കുന്ന ചിത്തിരപ്പാല എന്നിങ്ങനെ സിദ്ധവൈദ്യത്തിൽ നിലപ്പാല ഒൻപതിനം ഉണ്ടെന്ന് കണക്കാക്കിയിരിക്കുന്നു.

ഇതിൻ്റെ ഏതു ഭാഗം മുറിച്ചാലും വെളുത്ത പാൽ ഉണ്ടായിരിക്കും. 

ചിത്തിരപ്പാല സമൂലം ഇടിച്ചു പിഴിഞ്ഞ നീര് 21 ദിവസം അതിരാവിലെ സേവിച്ചാൽ കഠിനമായ പ്രമേഹവും ശമിക്കും എന്ന് സിദ്ധവൈദ്യം പറയുന്നു. മത്സ്യ മാംസങ്ങളും ലഹരിവസ്തുക്കളും വർജിക്കണം. 

സിദ്ധവൈദ്യത്തിലും നാട്ടുവൈദ്യത്തിലും സ്ത്രീ രോഗങ്ങളിൽ ഒറ്റമൂലി ആയും യോഗങ്ങളായും ചിത്തിര പാല ഉപയോഗിക്കുന്നുണ്ട്. 

ചിത്തിര പാലയും ശതാവരിയും ചതച്ചു പിഴിഞ്ഞ നീര് സമമായി എടുത്ത് ഒരു മണ്ഡലം രാവിലെയും വൈകിട്ടും സേവിച്ചാൽ അസ്ഥി സ്രാവം (വെള്ള പോക്ക് ) പൂർണമായി ശമിക്കും. അനുഭവം. എരിവ് പുളി എണ്ണയിൽ വറുത്ത സാധനങ്ങൾ മുതലായ രൂക്ഷമായ ഭക്ഷണങ്ങൾ ഒഴിവാക്കണം. 

 ചിത്തിരപ്പാലയുടെ സ്വരസവും  നീർമരുതിൽ തൊലിയുടെ കഷായവും സമം ചേർത് രാവിലെയും വൈകിട്ടും സേവിച്ചാൽ ഹാർട്ട് ബ്ലോക്ക് മാറുമെന്ന് പറയപെടുന്നു. 

ചിത്തിരപ്പാല ഒന്നു വീതം അരച്ചെടുത്ത് രാവിലെ സേവിച്ച് കരിക്കിൻ വെള്ളം അനുപാനമായി ഉപയോഗിച്ചാൽ വയർവേദന അൾസർ മുതലായ കുടൽ സംബന്ധമായ രോഗങ്ങൾ ശമിക്കും.മലബന്ധം മാറും.

അരളിപ്പൂവിൻ്റെ നീരും ചിത്തിരപ്പാലയുടെ നീരും സ്വർണ ഭസ്മ നിർമാണത്തിന് ഉപയോഗിക്കുന്നതായി പറയപെടുന്നു. 

ചിത്തിരപ്പാല ലേഹം ഗർഭാശയ രോഗങ്ങളിൽ ഉപയോഗിക്കാറുണ്ട്. ആരംഭ ഘട്ടത്തിൽ സിസ്റ്റുകൾ മാറാൻ ഉത്തമമാണ്. 

(മാന്നാർ ജി +919447352982)

XXXXXXXXXXXXXXXXXXXXXXXXX

21 ദിവസം ചിത്തിര പാലയുടെ കറ ലേപനം ചെയ്താൽ അരിമ്പാറ അടർന്നു പോകും.

കൗതുകവിദ്യ 

ചിത്തര പാല  ഒടിച്ച് കൈ വെള്ളയിൽ പേരോ അല്ലങ്കിൽ ഏതെങ്കിലും അടയാളമാ എഴുതുക …എന്നിട്ട് കൈ എല്ലാവരെയും കാണിക്കുക. ഒന്നും കാണില്ല… അൽപ്പം ഉമിക്കരിയിട്ട് കൈയ്യിൽ തിരുമുക അപ്പോൾ എഴുതിയത് തെളിഞ് വരും 

( ഹർഷൻ 9447242737)

XXXXXXXXXXXXXXXXXXXXXXXXX

ചിത്തിര പാല ഇടിച്ചു പിഴിഞ്ഞ നീരും ഗരുഡ കൊടി ഇടിച്ചു പിഴിഞ്ഞ നീരും നീർമരുതിന്റെ തൊലി ചിറ്റമൃത് താമരയല്ലി എന്നിവയും കൂടി  വിധി അകാരം കഷായം വച്ച് സേവിച്ചാൽ ഹാർട്ട് ബ്ളോക്കുകൾ അലിഞ്ഞു പോകും. 

മൂക്കിലുണ്ടാക്കുന്ന ദശ പൈൽസ് ഫിഷർ ഫിസ്റ്റുല വേരിക്കോസ് ഗർഭാശയ മുഴകൾ എന്നിവക്ക്  ചിത്തിരപ്പാല ഇടിച്ചു പിഴിഞ്ഞ നീരിൽ  പെരുങ്ങിലത്തിന്റെ തളിരിലയും വേരും അരച്ചെടുത്ത് നെല്ലിക്ക അളവ് രാവിലെ ആഹാരത്തിന് മുൻപും വൈകിട്ട് ആഹാരത്തിന് ശേഷവും സേവിച്ചാൽ ശമിക്കുന്നതാണ്. 

തൊട്ടാവാടി സമൂലം  കഷായം വച്ച് ആമയോട് ഭസ്മമോ ഞങ്ങു ക്കൽ ഭസ്മമോ ചേർത് സേവിച്ചാലും ഗുണമുണ്ടാകും.

രാജയ ക്ഷ്മ – HIV – അൾസർ – അസിഡിറ്റി – കൊളുത്തി പിടിക്കുന്ന പോലുള്ള വേദനകൾ മുതലായവ  രോഗങ്ങളിൽ എല്ലാം  അനുയോജ്യമായ ഔഷധങ്ങളോടൊപ്പം ചിത്തിര പാലയുടെ സ്വരസം കൂടി കൊടുത്താൽ അതൊരു ഉൾപ്രേരകം പോലെ പ്രവർത്തിച്ച് രോഗമുക്തി എളുപ്പമാക്കും

(Dr അനുപ് 94470 10199)

XXXXXXXXXXXXXXXXXXXXXXXXX

ചാത്തിരപ്പാലയുടെ പാൽ ഒരാഴ്ച തുടർച്ചയായി പുരട്ടിയാൽ പാലുണ്ണി നശിച്ചു പോകും.

(അഷറഫ്+918281707435 കണ്ണൂർ,)

XXXXXXXXXXXXXXXXXXXXXXXXX

 ചിത്തിരപ്പാല നെയ്യിൽ വഴറ്റി കഴിച്ചാൽ  അന്നനാളത്തിലെ ആഹാരത്തിന്റെ നീക്കം സ്നിഗ്ദ്ധവും സുഗമവും ആക്കും. ഇത് ചില തരം അർശോ രോഗങ്ങളിൽ ശമനം ഉണ്ടാക്കും. എല്ലാത്തരം അർശനിനേയും ഒരു ഔഷധം കൊണ്ട് ശമിപ്പിക്കാൻ കഴിയില്ല. ദോഷകോപങ്ങളും ദേഹസ്ഥിതിയും പരിഗണിച്ച് ഔഷധം നിശ്ചയിക്കണം.

അന്നനാളത്തിലെ ആഹാരത്തിന്റെ നീക്കം അധിക വേഗമായാൽ അതിസാരവും മന്ദമായിൽ മലബന്ധവും ഉണ്ടാകും.  ദഹനപ്രക്രിയയിലെ വിവിധങ്ങളായ ക്രമക്കേടുകൾ അർശസിന് കാരണമാകാം. 

(രാജു വൈദ്യർ 9633902480)

XXXXXXXXXXXXXXXXXXXXXXXXX

ചിത്തിരപ്പാല ദഹന രസങ്ങളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്നതായാണ് അനുഭവം. ആഹാരത്തിന്റെ സാരാംശം ചെറുക്കുടലിൽ വച്ചാണ് ശരീരത്തിലേക്ക് ആഗിരണം ചെയ്യപെടുന്നത്. അന്നനാളത്തിന്റെ അവസാനഭാഗമായ ഗുഭാവലിയിലാണ് അർശോ രോഗങ്ങൾ ഉണ്ടാക്കുന്നത്.

ദഹനത്തേയും അന്നനാളത്തിലെ ആഹാരത്തിന്റെ നീക്കത്തേയും ഉത്തേജിപ്പിക്കുന്നതു കൊണ്ട് ചിത്തിരപ്പാല അർശസിനെ ശമിപ്പിക്കുന്നു. 

ചിത്തിരപ്പാലയും അശോക തൊലിയും വയൽചുള്ളിയും കൂടി കഷായം വച്ചു സേവിച്ചാൽ ഗർഭാശയ മുഴകൾ ശമിക്കും. 

ചിത്തിര പാലയും കാട്ടപ്പയും തുമ്പയും കൂടി ചതച്ചു പിഴിഞ്ഞ് നീരെടുത്ത്  എണ്ണ കാച്ചി ഗുദത്തിൽ നിറുത്തിയാൽ രക്താർശസ് ശമിക്കും. ഗുദഭ്രംശത്തിനും നന്ന്. 

ചിത്തിരപ്പാലയുടെ സ്വരസം തേൻ ചേർത് ഒൻപതു ദിവസം പ്രഭാതത്തിൽ സേവിച്ചാൽ ഉദര വ്രണങ്ങൾ ശമിക്കും. 

ചിത്തിര പാലയുടെ സ്വരസം വാഴപിണ്ടിയുടെ നീരു ചേർത് സേവിച്ചാൽ ഉദര രോഗങ്ങൾക്കെല്ലാം നല്ലതാണ്.

(വിജീഷ് വൈദ്യർ 96334 02480 )

XXXXXXXXXXXXXXXXXXXXXXXXX

മുറിവിന് ചിത്തിര പാലയുടെ   നീരോ അരച്ചതോ പുരട്ടുക, തേൾ കുത്തിയാൽ ഇതിന്റ പാല് പുരട്ടുക,ആസ്തമക്ക് ചിത്തിരപ്പാല സമൂലം30 ഗ്രാം രണ്ട് ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ച്‌ ഒരു ഗ്ലാസ്സാക്കി ഒരു കപ്പ് വീതം ദിവസം രണ്ടു നേരം കഴിക്കുക,മൂത്ത്‌രായ രോഗങ്ങൾക്ക്  നല്ലതാണ് 

കിഡ്‌നി സ്റ്റോൺയുള്ളവർക്ക് മൂത്രത്തിൽ കൂടി രക്തം പോകുന്നവർക്കും വയറിന്റെ എല്ലാ അസുഖത്തിനും ചിത്തിരപ്പാല സമൂലം കഴിക്കുന്നത് നല്ലതാണ് 

(ഹക്കീം അസ്‌ലം തങ്ങൾ വയനാട്  9746456103)

XXXXXXXXXXXXXXXXXXXXXXXXX

ഇലന്ത മരത്തിലെ  ഇലകള്‍ 10 എണ്ണം നല്ലവണ്ണം കഴുകി ശുദ്ധിയാക്കി അതോടൊപ്പം ചിത്തിരപാലയും, 3 ചുവന്നുള്ളിയും  ചേര്‍ത്തു ചവച്ചരച്ചു തിന്നുക . മാസമുറ സമയത്ത് 7 ദിവസം രാവിലെ ഇങ്ങിനെ കഴിക്കുക.  .അണ്ഡാശയം അണ്ഡ കോശം ഗര്‍ഭാശയം ഇവകള്‍ ബലപ്പെടും   ആരോഗ്യമുള്ള അണ്ഡം ഉല്‍പ്പാദിപ്പിക്കും,ഗര്‍ഭാശയം ശുദ്ധിയാകും .

കഫം, പിത്തം, രക്തദോഷം, വ്രണം, ചൊറി, പ്രമേഹം, കുഷ്ഠം, ആസ്മ, അരുചി, മൂത്രതടസം ഇവയുടെ ചികിത്സകളിലൊക്കെ ചിത്തിരപ്പാല സഹായിയാണ്. ഇത് ശുക്ലം വർധിപ്പിക്കുന്നു, രാസായനീക സ്വഭാവവും ഉണ്ട്. 

दुग्धिकोष्णा गुरू रूक्षा वातला गर्भकारिणी 

स्वादुक्षीरा कटुस्तिक्ता सृष्टमूत्रामलापहा |

स्वादुर्विष्टम्भिनी वृष्या कफकुष्ठक्रिमिप्रणुत् ||

                                       (भावप्रकाश-गुडूच्यादिवर्ग)

(ടിജോ എബ്രാഹാം 971509 780344)

XXXXXXXXXXXXXXXXXXXXXXXXX

ചിത്തിരപ്പില അരച്ച് ഒരു സ്പൂൺ വീതം സേവിച്ചാൽ അതിസാരം ശമിക്കും ,  ദിവസത്തിൽ അനേകം പ്രാവശ്യം മലം പോകുന്നതിനും ശമനം കിട്ടും. 

ഇത് രക്തത്തെ സ്തംഭിപ്പിക്കുന്നതാണ്. അതുകൊണ്ട് രക്തപിത്തം രക്താർശസ് അത്യാർതവം മുതലായവയിൽ രക്തസ്രാവം നിർത്താൻ ചിത്തിരപ്പാലക്ക് കഴിയും. 

ചിത്തിരപ്പാല ഒരു രസായന ഔഷധം ആണ്. 

( കിരാതൽ 96333 23596)

XXXXXXXXXXXXXXXXXXXXXXXXX

ചിത്തിരപ്പാല സമൂലം അരച്ച് ഒരു നെല്ലിക്കാ വലിപ്പത്തിൽ രാവിലെ കഴിച്ചാൽ മൂത്രതടസ്സം മാറും.

മുള്ളു തറച്ച ഭാഗത്തു ചിത്തിരപ്പാലയുടെ കറ പുരട്ടിയാൽ മുള്ളു പുറത്തുവരും.

(രതീശൻ വൈദ്യർ 99612 42480)

XXXXXXXXXXXXXXXXXXXXXXXXX

ചിത്തിരപ്പാല അരച്ച് കരിക്കിൽ ചേർത് വച്ചിരുന്ന് രാവിലെ വെറും വയറ്റിൽ സേവിച്ചാൽ കിട്ണി സ്റ്റോണും ബ്ലാഡർ സ്റ്റോണും രണ്ടോ മൂന്നോ ആഴ്ച കൊണ്ട് ശമിക്കുന്നതാണ്. 

( അഷറഫ് കണ്ണൂർ 82817 07435)

XXXXXXXXXXXXXXXXXXXXXXXXX

 ചിത്തിരപ്പാലയുടെ കറ പുരട്ടിയാൽ പ്രമേഹ രോഗികളുടെ മുറിവുകൾ വേഗത്തിൽ ഉണങ്ങും.

( സുരേഷ് കുമാർ മുരിങ്ങൂർ 94466 23251)

XXXXXXXXXXXXXXXXXXXXXXXXX

ശതാവരിഗുളം ഉണ്ടാക്കുമ്പോൾ താർതാവലിനു സമം ചിത്തിരപ്പാലയുടെ വേരു  ചേർത്ത് ഉണ്ടാക്കിയാൽ ശതാവരിഗുളത്തിന്റെ ഗുണം പതിൻ മടങ്ങ് വർദ്ധിക്കും. 

ചിത്തിരപ്പാലയും വാഴ പിണ്ടിയും സമം എടുത്ത്  ചതച്ചു പിഴിഞ്ഞ നീരിൽ തേൻ ചേർത് സേവിച്ചാൽ കട്ണിയിലേയും മൂത്രാശയത്തിലേയും കല്ലുകൾ അലിഞ്ഞു പോകും. മുനയുള്ള കാത്സ്യം കല്ലുകൾ ആണെങ്കിൽ തേനിനു പകരം ഒരു നുള്ള് വെടിയുപ്പ് സിന്ദൂരം ചേർത്താൽ തടയപെട്ട മൂത്രം ഉടനേ പോകും.. ക്രമേണ കല്ല് അലിഞ്ഞു പോകും.

(വേണുഗോപാൽ വൈദ്യർ )

XXXXXXXXXXXXXXXXXXXXXXXXX

പ്രമേഹരോഗങ്ങളിലെ മുറിവുകൾ ഉണങ്ങാൻ ചിത്തിര പാല അരച്ചിടുന്നത് ഉത്തമമാണ്.

 ചിത്തിരപ്പാല വിധിയാം വണ്ണം അകത്ത് കഴിച്ചാൽ കിഡ്ണി സ്റ്റോൺ മാറും.

ചിത്തിരപ്പാല അതിസാരത്തിൽ ഫലം ചെയുന്നതിനോപ്പം മറ്റൊരു യോഗത്തിൽ മലബന്ധം മാറാനും സഹായിക്കും. ഒരേ ഔഷധം തന്നെ രണ്ട് വിപരീത രോഗങ്ങൾക്ക് ഉപയോഗപ്രദമാണ്.

( ടിജോ എബ്രാഹാം +97 15097 80344)

XXXXXXXXXXXXXXXXXXXXXXXXX

ചിത്തിരപ്പാല അരച്ച് തേച്ചാൽ പ്രമേഹ വ്രണം വേരിക്കോസ് അൾസർ മുതലായ മാറാത്ത വ്രണങ്ങളും കരിയും. ഇതിൽ ചെഞ്ചല്യം കൂടി ചേർക്കുന്നതും തല്ലതാണ്. ചിത്തിരപ്പാലയുടെ കറയിൽ ചെഞ്ചല്യം അരച്ചിടുന്നതുത്തമം.

(Dr അനൂപ് 9447010199)

XXXXXXXXXXXXXXXXXXXXXXXXX

ചിത്തിരപ്പാല ചിലയിടങ്ങളിൽ കുഴിനഖപ്പാല എന്ന പേരിലും അറിയപ്പെടുന്നുണ്ട്. ഇത് വിധിയാംവണ്ണം കഴിച്ചാൽ വന്ധ്യതയ്ക്ക് പരിഹാരമാകുമെന്ന് മുൻപെ വിടേയോ വായിച്ചിരുന്നു.കൃത്യമായ ഓർമയില്ല.

(chandaraguptan )

XXXXXXXXXXXXXXXXXXXXXXXXX

ചിത്തിരപ്പാല തീ പൊള്ളലിന് നല്ലതാണ് യൂറിക്കാസിഡ് മൂലം ആമാശയത്തിൽ ഉണ്ടാകുന്ന പൊള്ളലിനും നല്ലതാണ്.

( ജയാനന്ദൻ വൈദ്യർ 19091 25629 )

XXXXXXXXXXXXXXXXXXXXXXXXX

ചിത്തിര പാലക്ക് ആട്ടുമുട്ടപ്പാല എന്നും പറയാറുണ്ട്. ഇത്  ചീരപോലെ കറിവെക്കാനും ഉപയോഗിക്കും.  ഇത് പൊട്ടിച്ചാൽ വെളുത്ത കറ കാണാം. ഇത് വയറു വേദനക്കും ഉപയോഗപ്രദമാണെന്നു പറയുന്നു.

(9447526659)

XXXXXXXXXXXXXXXXXXXXXXXXX

ചിത്തിര പാല കേശവർദ്ധനക്കുള്ള തൈലങ്ങളിൽ ചേർക്കാറുണ്ടെന്ന് അറിയുന്നു

(ഭാരതീരാജ വൈദ്യ 8921248315)

XXXXXXXXXXXXXXXXXXXXXXXXX

ഉദരസംബന്ധമായ അനേകം പ്രശ്നങ്ങൾക്ക് ചിത്തിരപ്പാല പ്രതിവിധി ആണ്. ഇത് തോരനായും അരച്ച് കൽക്കനായും ഗുളികയായും ഉപയോഗിക്കാറുണ്ട്. 

അൾസർ അർശസ് കുഴിനഖം എന്നിങനെ അനേകം രോഗങ്ങൾക്ക് ചിത്തിരപ്പാല നല്ലതാണ്.

ഉദര രോഗങ്ങൾക്കുള്ള ഔഷധം തയാറാക്കുമ്പോൾ യുക്തിപൂർവം ചിത്തിരപ്പാല കൂടി ചേർക്കുന്നത് നല്ലതാണ് എന്നത് അനുഭവമാണ് 

( ധന്വന്തിരൻ വൈദ്യർ )

XXXXXXXXXXXXXXXXXXXXXXXXX

1)ആട്ടു കൊട്ടപ്പാല 

2) ഏഴിലം പാല

3) കിങ്ങിണിപ്പാല 

4) കാനനപ്പാല

5 ) പഴമൺ പാല 

6 ) വെട്ടു പാല 

7 ) ദന്തപ്പാല

8) കുടകപ്പാല 

9) കൂനമ്പാല

10 ) കുണ്ടള പ്പാല 

11 ) കമ്പിപ്പാല 

12 ) മൈലാപ്പാല 

13 ) കൊടിപ്പാല 

14 ) ചാമപ്പാല 

15 ) നാഗിണിപ്പാല

16 ) കൈപ്പപ്പാല 

17 ) കമ്പിപ്പാല 

18 ) കരിമണപ്പാല 

19 ) ശൈലപ്പാല 

20 ) നൽപാല 

എന്നിങ്ങനെ പാല 20 ഇനം ഉണ്ട്. 

(ജയാനന്ദൻ വൈദ്യർ 79091 25629)

XXXXXXXXXXXXXXXXXXXXXXXXX

ചിത്തിര പാലക്ക് കുഴിനഖപ്പാല മുറികൂട്ടിപ്പാല വാൽകീര എന്നെല്ലാം പ്രാദേശികമായി പേരുകൾ ഉണ്ട്. സംസ്കൃതത്തിൽ ദുഗ്ദ്ധിക ക്ഷീരിഞ്ഞി സ്വാദു പർണി എന്നിങ്ങനെയും പേരുകൾ ഉണ്ട്. തമിഴിൽ ചിത്തിര പാലൈ എന്ന് പറയുന്നു.  ഒരടിയോ ഒന്നരയടിയോ ഉയരം വക്കും. ഏകവാർഷിക ഔഷധി ആണ്. 

കുടുംബം യൂഫോർഡിയേസി 

ശാസ്ത്രനാമം  യുഫോർഡിയ ഹിർട്ട

ചിത്തിരപ്പാല തിരുമ്മി ചതച്ച് മുറിവിൽ വച്ച് കെട്ടിയാൽ രക്തസ്രാവം നിൽക്കുകയും മുറിവ് ഉണങ്ങുകയും ചെയ്യും.

ശരീരത്തിൽ മുള്ളു തറച്ചാൽ ചിത്തിരപ്പാലയുടെ കറ പുരട്ടുക. അധികം ആഴത്തിൽ അല്ലെങ്കിൽ ഉടനേ മുള്ള്  പുറത്തു വരും. ആഴത്തിൽ ആണെങ്കിൽ പഴുത്ത് പാകമായി പുറത്തു വരും. .

(നാസർ വൈദ്യർ 9447382311)

XXXXXXXXXXXXXXXXXXXXXXXXX

ചിത്തിരപ്പാല പല നിറത്തിൽ കാണപ്പെടുന്നുണ്ട്

(ബാലകൃഷ്ണൻ വൈദ്യർ കണ്ണൂർ 9446035149 )

XXXXXXXXXXXXXXXXXXXXXXXXX

ചിത്തിര പ്പാല

(പാലൂറി പ്പച്ച, പാൽ പെരുക്കി )

ചിത്തിര പാല യെ തമിഴിൽ “അമ്മാൻ പച്ചരി “എന്ന പേരിലാണ് അറിയപ്പെടുന്നത്… ഇതിൽ തന്നെ 10ലധികം  തരങ്ങളും കാണാൻ സാധിക്കും   പല നിറത്തിലുള്ളതും പൊക്കം ഉള്ളവയും പൊക്കം കുറഞ്ഞവയും തറയിൽ പറ്റിവളരുന്നവയും   ഇതിൽ കാണാൻ സാധിക്കും ഇതിൽ തന്നെ ഇനി ഒരു വെറൈറ്റി ഉണ്ട് അതിനെ ചെറു ചിത്തിരപ്പാല അല്ലെങ്കിൽ “ചെറു അമ്മാൻ പച്ചരി”(Euphorbia thymifolia ) എന്നാണ് അറിയപ്പെടുന്നത്. അതിലും വെള്ളയും ചുവപ്പും  നിറമുള്ള രണ്ട് വെറൈറ്റി കാണപെടുന്നുണ്ട്.  മഴക്കാലങ്ങളിൽ ധാരാളം ആയിട്ട് എല്ലാ സ്ഥലങ്ങളിലും ഇത് ലഭിക്കുകയും ചെയ്യും. 

ശരീരത്തിന് അധികമായി തണുപ്പ് കൊടുക്കുന്ന ഒരു ഔഷധ ചെടിയാണ് ചിത്തിരപ്പാല..(Euphorbia hirta ) ശരീരത്തിലുണ്ടാകുന്ന അധികമായ എരിച്ചൽ  മലബന്ധം വ്രണങ്ങളിൽ  ഉണ്ടാകുന്ന കാന്തൽ, മേഹ രോഗങ്ങൾ, അലർജി രോഗങ്ങൾ എന്നിവയ്ക്ക് പ്രത്യേകമായി ഉപയോഗിച്ചുവരുന്നു. വാത പ്രമേഹം എന്ന രോഗത്തെ മാറ്റി ശുക്ലം അധികംഊറുന്നതിനു   ഈ ചെടി സഹായിക്കുന്നു. 

ലോഹങ്ങൾ ശുദ്ധീകരിക്കുന്നതിനും വെള്ളിയെ നീറ്റി ഭസ്മമാക്കി മരുന്ന് ആയിട്ട് ഉപയോഗിക്കുന്നതിനു സിദ്ധവൈദ്യത്തിൽ ഈ ചെടിയെ അധികമായി ഉപയോഗിച്ചുവരുന്നു. 

ചുവപ്പ് നിറത്തിലുള്ള അമ്മാൻ പച്ചരിയെ ഉണക്കി  അതിനോടൊപ്പം കൽക്കണ്ടം  ചേർത്ത് ഒരു പ്രാവശ്യം 85 ഗ്രാം വരെ ഉള്ളിൽ കൊടുത്തു വരിക  അതിനോടൊപ്പം തന്നെ ഒരു ഗ്ലാസ് പാലും കൊടുക്കുക ഇങ്ങനെ തുടർന്ന് കൊടുത്തുകഴിഞ്ഞാൽ ശുക്ലം ധാരാളം ഉണ്ടാവുകയും ബലം ഉണ്ടാവുകയും ചെയ്യും. ( ref :-ചിന്താർ മണി നാട്ടു വൈദ്യം ) 

ചെറിയ ചിത്രപാല അല്ലെങ്കിൽ ചെറിയ അമ്മാൻ പച്ചരി എന്ന് പറയുന്ന ചെടി ശരീരത്തിന്റെ അധികമായ ഉഷ്ണത്തെ തണുപ്പിക്കുന്ന ഗുണമുള്ളതാണ്. ശരീരത്തിലെ അധികമായ ഉഷ്ണം മേഹ രോഗങ്ങൾ എന്നിവ   മാറ്റുന്നതിനു വേണ്ടി ഇവ സഹായിക്കുന്നു.  ഇവയെ  (വലുതും ചെറുതും ) പച്ചയ്ക്ക് അരച്ച് കഴിക്കുകയോ അല്ലെങ്കിൽ പാലിൽ കലക്കി കുടിക്കുകയോ,തൈരിൽ കലക്കി കുടിക്കുകയോ  ചെയ്താൽ  നേരത്തെ പറഞ്ഞ ശരീരത്തിന്റെ അധികമായ ഉഷ്ണം മാറുന്നതാണ്. 

മുലയൂട്ടന്ന അമ്മമാർ ചിത്തിരപ്പാല  സ്ഥിരമായിട്ട് പാലിൽ കലക്കി കുടിച്ചു കഴിഞ്ഞാൽ അധികമായി പാൽ ഉണ്ടാവുകയും  ചെയ്യും

 ഇതിനെ സാധാരണമായ രീതിയിൽ അരിഞ്ഞു  ചെറുതായിട്ടൊന്നു ചൂടാക്കി  അതോടൊപ്പം തേങ്ങയും ചെറിയ ഉള്ളിയും ചേർത്ത് ഉപ്പേരി /തോരൻ ആക്കി  കഴിക്കാവുന്നതാണ്.  ഇങ്ങനെ കഴിച്ചു കഴിഞ്ഞാൽ  കുടലിൽ  ഉണ്ടാകുന്ന പ്രശ്നങ്ങൾ വായനാറ്റം, വായ്പുണ്ണ് കുടൽപുണ്ണ്  മലബന്ധം മലദ്വാരത്തില് എരിച്ചൽ എന്നിവ മാറുന്നതാണ്..

നഖച്ചുറ്റ് ഉള്ളവർക്ക് ഈ ചെടിയെ അരച്ച് കൈകളിൽ കെട്ടി വയ്ക്കാവുന്നതാണ് വ്രണങ്ങളിൽ ഈ ചെടി അരച്ച്  കെട്ടുകയും ചെയ്യാവുന്നതാണ്. പാലുണ്ണി, അറപ്പ പോലെയുള്ള പ്രശ്നമുള്ളവർക്ക് ഇതിന്റെ തണ്ടുകൾ ഒടിക്കുമ്പോൾ  ലഭിക്കുന്ന പാല് സ്ഥിരമായിട്ട് ഒഴിച്ചാൽ  ഇത്തരം രോഗങ്ങൾ മാറുന്നതാണ്. 

സിദ്ധവൈദ്യത്തിൽ ചായില്യം എന്ന് പറയുന്ന പാഷാണ ത്തെ കെട്ടി ബന്ധിച്ചു മരുന്നാക്കി  എടുക്കുന്നതിനു വേണ്ടി   ചിത്തിരപ്പാല യുടെ ചാർ ഒഴിച്ചു കൊടുക്കുകയുംഒരു ദിവസം മുഴുവൻ ചൂടിൽ നിലനിർത്തുകയും ചെയ്യാറുണ്ട് ഇതിന് ചുറുക്കു കൊടുക്കൽ എന്നാണ് പറയുന്നത്.

(Dr D Sureshkumar /പാറശ്ശാല /9790072649 )

XXXXXXXXXXXXXXXXXXXXXXXXX

മനുഷ്യശരിരത്തിൽ പലകാരണങ്ങളാൽ കൊണ്ട് കല്ലുകൾ അടിഞ്ഞുകൂടാറുണ്ട്.  അതിനെ പുറം തള്ളാൻ ശരീരം ശ്രമിക്കുമ്പോൾ വേദന വരുകയും ചെയ്യും.  ചില ആളുകൾക്ക് വലിയ കല്ലുകൾ ആയി രൂപന്തരപ്പെട്ട് പുറം തള്ളാൻ വിഷമം വരുകയും അങ്ങിനെയുള്ള അവസരത്തിൽ മൂത്രനാളികളിൽ കൂടി പുറം തള്ളുമ്പോൾ രക്തം വരുകയും ചെയ്യും.  ആ അവസരത്തിൽ കല്ലുകളെ നീക്കം ചെയ്യുവാൻ വേണ്ടി കൊടുക്കൂന്ന ഔഷധത്തിൽ ചിത്തിര പാല ഇരട്ടി സമൂലം ഉണക്കി പൊടിച്ച് കൊടുക്കാറുണ്ട്.         

ചിത്തിരപ്പാല നിലം പാല കറ്റാർവാഴ ഇവയുടെ നീര് സമം അളവിൽ 3 ടീസ്പൂൺ എടുത്ത് 10 മില്ലി മഞ്ഞൾ വിനാഗരിയും  30 മില്ലി തിളപ്പിച്ചാറിയ വെളളവും  ചേർത്ത്  ഇളക്കി രണ്ട് നേരം ഭക്ഷണത്തിന് ഒരു മണിക്കൂർ മുൻപ് സേവിക്കുക . ഇത്  രക്തമാല്യനങ്ങളേയും നീക്കം  ചെയ്ത് വർഷങ്ങളായി തൊലി പുറത്ത് ഉണ്ടാവുന്ന രോഗങ്ങൾക്ക് ശമനം വരുത്തും . ഈ ഔഷധ കൂട്ട് തന്നെ മഞ്ഞൾ വിനാഗരിയക് പകരം റോസ് വിനഗരി  സമ അളവിൽ ചേർത്തു (വെള്ളം ചേർക്കണ്ട) തൊലി പുറത്ത് പുരട്ടി തേങ്ങ പിണ്ണാക്കു കൊണ്ട് കഴുകി കളയാം.   പത്ഥ്യ മുള്ളതിനാൽ വൈദ്യ മേല്നോട്ടത്തിൽ ഉപയോഗിക്കേണ്ടതാണ് .

(വിനയ് ധനുർവേദ )

XXXXXXXXXXXXXXXXXXXXXXXXX

സമാന ഗുണങ്ങളുള്ള സമാനരൂപമുള്ള രണ്ട് ഔഷധങ്ങൾ ആണ് ചിത്തിര പാലയും നിലപ്പാലയും. എന്നാൽ ചിത്തിരപ്പാല ശീതവീര്യവും നിലപ്പാല ഉഷ്ണവീര്യവും ആണ്. 

ചിത്തിരപ്പാല ജ്വര ഹര ഔഷധമായും ശ്വാസ ഹര ഔഷധമായും കണക്കാക്കാറുണ്ട്. ഇംഗ്ലീഷിൽ ഇതിന് ആസ്മ പ്ലാന്റ് എന്ന് ഒരു പേരുണ്ട്.

ചിത്തിരപ്പാല വിരകളെ mശിപ്പിക്കുന്നതും ഗർഭത്തെ അലസിപ്പിക്കുന്നതും കാമോദ്ദീപകവും ആണ്. ചെറിയ അളവിൽ മയക്കുമരുന്നു പോലെ പ്രവർത്തിക്കും. പാലുള്ള സസ്യമാണ്. മുലപ്പാൽ വർദ്ധിപ്പിക്കുന്നതും ആണ്. 

ചിത്തിരപ്പാലയുടെ സ്വരസം രക്താർശസിന് ഗുണകരമാണ്. അതിസാരത്തിനും നന്ന്. 

ചിത്തിരപ്പാല തൈലം ഹൃദ്രോഗത്തിലും ശ്വാസരോഗത്തിലും ഗുണകരമാണ്. 

ചിത്തിരപ്പാല കഷായം വച്ച് സേവിച്ചാൽ കുടലിൽ ഉണ്ടാകുന്ന അണുബാധകളെ തടയും. ആസ്മ ബ്രോങ്കൈറ്റിസ് ഗൊണേറിയ ഹൈപ്പർ ടെൻഷൻ മുതലായവക്കും നന്ന്. 

ചിത്തിരപ്പാല തോരൻ വച്ച് കഴിച്ചാൽ ക്രമേണ  അത്യാർത്തവം ക്രമത്തിലാകും. ചിത്തിരപ്പാലയുടെ കറ അരിമ്പാറ ചെവിപഴുപ്പ് ചുണ്ടിലെ വിള്ളൽ മുറിവ് കുരുക്കൾ തേൾ വിഷം തലവേദന എന്നിവക്ക് നല്ലതാണ്. 

ചിത്തിര ചാലയുടെ കറ പഞ്ചസാരയിൽ ചേർത് കുട്ടികൾക്ക് കൊടുത്താൽ ക്രിമിയും വിരയും നശിക്കും. ചിത്തിരപ്പാലയുടെ ഇല ഉണക്കിപൊടിച്ച് മഞ്ഞളും വെളിച്ചെണ്ണയും ചേർത് കാലിന്റെ അടിയിൽ തേച്ച് നല്ലവണ്ണം തിരുമ്മിയാൽ ചെറിച്ചിൽ ശമിക്കും.

ചിത്തിര പാലയുടെ ഇല മാത്രം അരച്ച് പേസ്റ്റ് ആക്കി ലേപനം ചെയ്താൽ തീ കൊണ്ട് പൊള്ളിയ കുമിളകൾ വറ്റി പോകും.

(ഷാജി ഗൃഹ വൈദ്യം 95398 43856)

. 2

Leave a comment