post 217 ചന്ദനവേമ്പ്

ഇന്ത്യയിലെ നിത്യഹരിത വനങ്ങളിൽ അപൂർവമായി കാണപ്പെടുന്ന ഇലകൊഴിയും വൃക്ഷമാണ് ചന്ദനവേമ്പ്. 28 മീറ്ററോളം പൊക്കം വയ്ക്കുന്ന ഈ മരത്തിന്റെ (ശാസ്ത്രീയനാമം: Toona ciliata) എന്നാണ് ഇന്ത്യൻ മഹാഗണിയെന്നും അറിയപ്പെടുന്ന ഈ മരം മതഗിരി വേമ്പ്, തുണീമരം എന്നും ഇംഗ്ലീഷിൽ ടൂണ എന്നും അറിയപ്പെടുന്നു. ഓസ്ട്രേലിയ, ചൈന, മലേഷ്യ എന്നിവിടങ്ങളിലാണ് ഇവ സാധാരണമായി കാണപ്പെടുന്നത്. ഇതിന്റെ തടിക്കു ചുവപ്പു നിറമാണ്. തെക്കു-കിഴക്കേഷ്യൻ രാജ്യങ്ങളിൽ ഇതിൻ്റെ ഇലകൾ ഭക്ഷണമായി ഉപയോഗിക്കാറുണ്ട്. ഇലകൾ നല്ല കാലിത്തീറ്റയാണ്. പൂക്കൾ തേൻ ഉൽപ്പാദനത്തിൽ പ്രാധാന്യമുള്ളതാണ്. കാറ്റിനെ തടയാനും അലങ്കാരവൃക്ഷമായും വനവൽകരണത്തിനും ഉപയോഗിക്കാറുണ്ട്.

കുടുംബം: = Meliaceae
ശാസ്ത്രീയ നാമം = Toona ciliata

രസം : തിക്തം, മധുരം കഷായം
ഗുണം : സ്നിഗ്ധം
വീര്യം : ശീതം
വിപാകം : മധുരം

സംസ്കൃത നാമം = തൂണി- കുബേര – നന്ദീവൃക്ഷ – കച്ഛ – പീത തൂണി – മഹാനിംബ – കനകം

ഹിന്ദി – തൂണ

ബംഗാളി _ നന്ദീ വൃക്ഷ

തമിഴ് – തുണമരം – മദ ഗിരിവേമ്പ്

തെലുഗു – mന്ദി ചെട്ടു

ഇംഗ്ലീഷ് – റെഡ് ടൂണ – ഇന്ത്യൻ മഹാഗണി

ഔഷധ യോഗ്യ ഭാഗം = പശ, പട്ട, പൂവ്, എണ്ണ, ഇല

ഔഷധ ഗുണം = ത്രിദോഷങ്ങളെ ശമിപ്പിക്കുവൻ ശേഷിയുള്ള ഇവ ത്വക്ക് രോഗങ്ങൾ, ചൊറിച്ചിൽ, വൃണങ്ങൾ എന്നിവ ശമിപ്പിക്കുവാൻ ആയുർവേദത്തിൽ ഉപയോഗിക്കുന്നു.
(രാജേഷ് വൈദ്യർ 94468912546 )
XXXXXXXXXXXXXXXXXXXXXXXXX

ചന്ദനവേമ്പ്
ഇന്ത്യയിലെ നിത്യഹരിത വനങ്ങളിൽ അപൂർവമായി കാണപ്പെടുന്ന ഇലകൊഴിയും വൃക്ഷമാണ് ചന്ദനവേമ്പ്. 28 മീറ്ററോളം പൊക്കം വയ്ക്കുന്ന ഈ മരം ഇന്ത്യൻ മഹാഗണിയെന്നും അറിയപ്പെടുന്നു. സംസ്കൃതത്തിൽ ഈ മരം മതഗിരി വേമ്പ്, തുണീമരം എന്നെല്ലാം അറിയപെടുന്നു. ഇംഗ്ലീഷിൽ ടൂണ എന്നും അറിയപ്പെടുന്നു. ഓസ്ട്രേലിയ, ചൈന, മലേഷ്യ എന്നിവിടങ്ങളിലാണ് ഇവ സാധാരണമായി കാണപ്പെടുന്നത്. ഇതിന്റെ തടിക്കു ചുവപ്പു നിറമാണ്. തെക്കു-കിഴക്കേഷ്യൻ രാജ്യങ്ങളിൽ ഇതിൻ്റെ ഇലകൾ ഭക്ഷണമായി ഉപയോഗിക്കാറുണ്ട്. ഇലകൾ നല്ല കാലിത്തീറ്റയാണ്. പൂക്കൾ തേൻ ഉൽപ്പാദനത്തിൽ പ്രാധാന്യമുള്ളതാണ്. കാറ്റിനെ തടയാനും അലങ്കാരവൃക്ഷമായും വനപുനരുദ്ഭവത്തിനും ഉപയോഗിക്കാറുണ്ട്.
പശ, പട്ട, പൂവ്, എണ്ണ, ഇല എന്നിവ ഔഷധ യോഗ്യമായ ഭാഗങ്ങളാണ്. ത്രിദോഷങ്ങളെ ശമിപ്പിക്കുവൻ ശേഷിയുള്ള ഇവ ത്വക്ക് രോഗങ്ങൾ, ചൊറിച്ചിൽ, വൃണങ്ങൾ എന്നിവ ശമിപ്പിക്കുവാൻ ആയുർവേദത്തിൽ ഉപയോഗിക്കുന്നു.
ശാസ്ത്രീയ നാമം: Toona ciliata
ഉയർന്ന വർഗ്ഗീകരണം: ടൂണ
ക്രമം: സാപ്പിൻഡേൽസ്
റാങ്ക്: സ്പീഷീസ്
(രായിച്ചൻ +971 52556 2212)
XXXXXXXXXXXXXXXXXXXXXXXXX

ചന്ദനവേമ്പ് ആയുർവേദത്തിൽ തൂണീ മരം എന്ന പേരിലാണ് പ്രധാനമായും അറിയപെടുന്നത്. പടുകരണം അധവ പടുകരണമരം എന്നും പറയാറുണ്ട്. സംസ്കൃതത്തിൽ തൂണി- തൂനകം – ആപീനം – തൂണീ മരം – കച്ഛകം – കുബേരകം – ക്രാന്തലകം – mന്ദീ വൃക്ഷം – നന്ദനം എന്നെല്ലാം പറയപെടുന്നു.

കഷായ തിക്ത മധുര രസമാണ് .കഷായ രസത്തെ അനുരസമായി പറയുന്നു. വിപാകത്തിൽ മധുരം ആയതു കൊണ്ട് മധുര രസ പ്രധാനമായി കണക്കാക്കാം. ഗുണം ലഘുവും സ്നിഗ്ദ്ധവും ആണ് ചുവന്ന നിറമാണ് – മലത്തെ തടയുന്നതാണ്. ശീതവീര്യമാണ് ‘ വൃഷ്യമാണ്. വ്രണത്തെ ഉണക്കും ‘ കുഷ്ഠം മുതലായ ത്വക് രോഗങ്ങളെ ശമിപ്പിക്കും. രക്തചിത്തത്തിലും ഗുണകരമാണ്.

ചന്ദനവേമ്പിൻ്റെ തൊലി ഉണക്കിപൊടിച്ച് കഷായം വച്ച് കഴിച്ചാൽ മലമ്പനി അലർജി തുടങ്ങിയ ആവർത്തന സ്വഭാവമുള്ള രോഗങ്ങളെ തടയാം (പ്രിവൺഷൻ ഓഫ് പീരിയോഡിക് റിട്ടേൺ ഓഫ് ഡിസീസ്) കുറഞ്ഞ അളവിൽ ഇത് ഓഹശമനി പോലെ ഉപയോഗിച്ചാൽ ശരീരത്തിൻ്റെ രൂക്ഷത ഇല്ലാതാക്കും. സ്നിഗ്ദ്ധത ഉണ്ടാക്കും. കൃമി കൊണ്ടുള്ള ഛർദ്ദിക്കും അൾസറിനും പനിക്കും ഫലപ്രദമാണ്.

ചങ്ങm വേമ്പിൻ്റെ ഇളയ തണ്ട് കഷായം വച്ച് കവിൾ കൊണ്ടാൽ വായിലുണ്ടാകുന്ന പ്രണങ്ങളും ടോൺസിലൈറ്റിസും ശമിക്കും.

ചന്ദന വേസിൻ്റെ ഇളയ തണ്ടും ആര്യവേപ്പിൻ്റെ ഇളയ തണ്ടും നിലവേപ്പ് (കിരിയാത്ത്) സമൂലവും സമമായി എടുത്ത് അത് മുങ്ങുന്ന അളവിൽ വെള്ളമെഴിച്ച് തിളപ്പിച്ച് സേവിച്ചാൽ സ്ത്രീ രോഗങ്ങളോട് അനുബന്ധിച്ച് വരുന്ന പനി ശമിക്കും

ചന്ദനവേമ്പിൻ്റെ ഇല ചതച്ചു പിഴിഞ്ഞ രസം സേവിക്കുകയും ഇല അരച്ച് പുറമേ പൂശുകയും ചെയ്താൽ ബ്രോങ്കയ്റ്റിസ് ശമിക്കും. തളിരില അരച്ചു വച്ച് കെട്ടിയാൽ മുറിവുകൾ പഴുക്കാതെ വേഗത്തിൽ ഉണങ്ങും

ചന്ദനവേമ്പിൻ്റെ വിത്ത് ഉണക്കി ചൊടിച്ച് തലയോട്ടിയിൽ ഇടുകയോ അരച്ച് തേക്കുകയോ ചെയ്താൽ തലക്ക് നല്ല തണുപ്പു കിട്ടും. തണുപ്പു പിടിക്കാത്തവർ ചെയ്യരുത്.

ചന്ദനവേമ്പിൻ്റെ പൂക്കൾ ഉണക്കി ചൊടിച്ച് പാൽ ചേർത് സേവിച്ചാൽ ആർതവ തടസം തീരും . ആർതപചക്രം ക്രമമാകും ശുഷ്കാർ തവത്തിനും നന്ന്. ഗർഭിണികൾ ഉപയോഗിച്ചാൽ കുഞ്ഞിന് ദോഷം സംഭവിക്കുകയോ ഗർഭം അലസുകയോ ചെയ്യാം.
(ഷാജി ഗൃഹവൈദ്യം 9539843856)
XXXXXXXXXXXXXXXXXXXXXXXXX

ചന്ദനവേമ്പിൻ്റെ തൊലി ഡിസൻടിയെ ശമിപ്പിക്കും. ‘ചന്ദm വേമ്പിൻ്റെ തൊലി കഷായം വച്ച് വ്രണങ്ങൾ ൾ കഴുകിയാൽ അവ വേഗം കരിയും
( കിരാതൻ )
XXXXXXXXXXXXXXXXXXXXXXXXX

ചന്ദനവേമ്പ് വ്രണം ശമിപ്പിക്കാക്കാൻ ഉത്തമമാണ്

വരൾച്ചയെ തടയാൻ കഴിവുള്ള മരമായാണ് ചന്ദനവേമ്പിന്നെ കണക്കാക്കുന്നത്
(ടിജോ എബ്രാഹാം 971509 780344:)
XXXXXXXXXXXXXXXXXXXXXXXXX

പരിതസ്ഥിതി സംരക്ഷണത്തിനായി മരങ്ങൾ നട്ടുപിടിപ്പിക്കാൻ ഇന്ത്യൻ മഹാഗണി എന്ന് അറിയപെടുന്ന ചന്ദനവേമ്പ് തൈകൾ സർക്കാർ സ്ഥാപനങ്ങളും ഇതര നഴ്സറികളും ധാരാളമായി വിതരണം ചെയ്യുകയുണ്ടായി. ദക്ഷിണ ഏഷ്യൻ രാജ്യങ്ങളായ ചൈന അഫ്ഗാനിസ്ഥാൻ മലേഷ്യ ഇന്ത്യ ശ്രീലങ്ക എന്നിവിടങ്ങളിൽ ചന്ദനവേമ്പ് ധാരാളമായി കണ്ടുവരുന്നു. മിലിയേസിയേ കുടുംബത്തിൽപെട്ട ടൂണ സിലിയേറ്റ എന്ന് ശാസ്ത്രനാമത്തിൽ അറിയപെടുന്ന വൃക്ഷമാണ് ചന്ദനവയമ്പ്.

തിക്ത മധുര കഷായ രസവും ശീതവീര്യവും ഉള്ളതാണ് ചങm വേമ്പ്

ചന്ദനവയസിൻ്റെ തൊലി കഷായം വച്ച് കഴിച്ചാൽ ദഹനക്കേടുമൂലമുള്ളവയറിളക്കം ശമിക്കും. വിശേഷിച്ചും കുട്ടികൾക്ക്‌ ഉത്തമം.

ചന്ദനവേമ്പിൻ്റെ തൊലിയും പൂവും കൂടി കഷായം വച്ച് കഴിച്ചാൽ അത്യാർതവം ശമിക്കും. പൂവുമാത്രം കഷായമായി ഉപയോഗിക്കയും ചെയ്യാം.

ചന്ദനവേമ്പിൻ്റെ ഉല ഉണക്കിപൊടിച്ച് കഴിച്ചാൽ പ്രമേഹം ശമിക്കും.

ചന്ദനവേമ്പിൻ്റെ ഇല ഉണക്കിപൊടിച്ച് കല്ലുപ്പും ചേർത് ലേപനം ചെയ്താൽ ത്വക് രോഗങ്ങളും വ്രണങ്ങളും ശമിക്കും.
(ഷംസർ വയനാട് 9747619859)
XXXXXXXXXXXXXXXXXXXXXXXXX

അകിലിൻ്റെ കുടുംബത്തിൽ ഉൾപെട്ടതാണങ്കിലും, കാതലിനും തൊലിക്കും ചുമന്ന നിറമുള്ളതിനാലും ചുമന്നകിൽ എന്ന പേരും ഇതിന് പറയുന്നുണ്ടങ്കിലും, ചന്ദനവേമ്പ് എന്ന മരം മഹാഗണിയൊ, ചുമന്നകിലൊ, കാരകിലൊ, ചെമ്മരമോ അല്ല.
(ജോസ് ആക്കൽ 96053 60742)
XXXXXXXXXXXXXXXXXXXXXXXXX

ഹൈറേഞ്ചിലെ ഏലതോട്ടങ്ങളിൽ ധാരാളമായി കണ്ടുവരുന്ന മരമാണ് ചന്ദനവേമ്പ് . നാട്ടു വേമ്പ് മലവേമ്പ് ചന്ദനവേമ്പ് എന്നിങ്ങനെ മൂന്നിനം വേമ്പുമരം ഉണ്ട്. നാട്ടു വേമ്പും ചന്ദനവേമ്പും കടുപ്പം കുറഞ്ഞ മരങ്ങളാണ്. മലവേമ്പ് കടുപ്പമുള്ള മരമാണ് . ഇത് ഗൃഹോപകരണങ്ങൾ ഉണ്ടാക്കുവാൻ ഉപയോഗിച്ചു വരുന്നു.

നല്ല ഉയരവും വണ്ണവും ഉണ്ടാകുന്ന മരമാണ് ചന്ദനവേമ്പ് . ഇതിൻ്റെ ഇലകൾ നവംബർ ഡിസംബർ മാസങ്ങളിൽ പൊഴിയുകയും ജനുവരി ഫെബ്രുവരി മാസങ്ങളിൽ ധാരാളം തളിരില ഉണ്ടാവുകയും ചെയ്യും. കടുത്ത വേനലിൽ ധാരാളം ഇലകൾ ഉണ്ടാകുന്നതു കൊണ്ട് ഏലത്തിന് തണൽമരമായി ഉപയോഗിക്കാൻ ഉത്തമമാണ്. വേനലിൽ തളിരുണ്ടാകുന്നതു കൊണ്ട് ഉദ്യാന വൃക്ഷമായി നട്ടു പിടിപ്പിക്കാനും നല്ലതാണ്. വലിയ ഇനം കുരുമുളകിന് താങ്ങുമരമായും ചന്ദനവേമ്പ് ഉപയോഗിക്കാറുണ്ട്. ചുവന്ന നിറമുള്ള സോഫ്റ്റുവുഡാണ് ചന്ദനവേമ്പ് ‘ . മുൻ കാലങ്ങളിൽ ഭവന നിർമാണത്തിന് ഇത് ധാരാളമായി ഉപയോഗിച്ചിരുന്നു.. ഇതിലടങ്ങിയിട്ടുള്ള ഒരിനം തൈലം ചിതൽ മുതലായ കടങ്ങളെ അകറ്റും. ആദ്യകാലങ്ങളിൽ മരം കൊണ്ടു തന്നെ ചുവരുകൾ ഉള്ള വീടുകൾ ചന്ദനവേമ്പു കൊണ്ട് ഉണ്ടാക്കിയിരുന്നു.’ മിനുക്കി പോളീഷടിച്ചാൽ വളരെ മനോഹരവും ആണ് ഇത്
( ഫാ: ജോൺ പഞ്ഞിക്കാട്ടിൽ)
XXXXXXXXXXXXXXXXXXXXXXXXX

ചന്ദനവേമ്പ് നിംബ വർഗത്തിൽ പെട്ട മരം ആണ്. നിംബ ത്വക് രോഗങ്ങളിൽ പ്രശസ്തമാണ്.

ശരീരം തിണർത്(തടിച്ച്) ചൊറിച്ചിൽ ഉണ്ടാകുന്നതാണ് ശീതി പത്തം. അത് മിക്കവാറും തനിയെ മാറുകയും ചെയ്യും.

ചന്ദനവേമ്പിൻ്റെ തൊലി കഷായം വച്ച് സേവിച്ചാൽ ശീതപിത്തം ശമിക്കും ചന്ദനവേമ്പിൻ്റെ പൂവും ഇലയും ഉണക്കി ചൊടിച്ച് തേൻ ചേർത് സേവിച്ചാൽ ത്വക് രോഗങ്ങൾ ശമിക്കും .

മേൽപറഞ്ഞ ചൂർണം ദന്ത പാല തൈലം ചേർത് ലേപനം ചെയ്താൽ വെരിക്കോസ് അൾസർ ശമിക്കും
(വിജീഷ് വൈദ്യർ 9633402480)
XXXXXXXXXXXXXXXXXXXXXXXXX

ചന്ദനവേമ്പിൻ്റെ തൊലി കഷായം വച്ച് അതിൽ നല്ലവണ്ണം ഉണങ്ങിയ പച്ച എള്ള് ഒരു ദിവസം ഇട്ടു വച്ചിരുന്ന ശേഷം എടുത്ത് ഉണക്കി പച്ച തേങ്ങയും ചേർത് ഒന്നോ രണ്ടോ മൂന്നോ മാസം സേവിച്ചാൽ ത്വക് രോഗങ്ങളെ തടയാം. കുഷ്ടത്തിനും നന്ന്. ഭക്ഷണം പോലെ പതിവായി ശീലിക്കാം. പാല് പഞ്ചസാര ബേക്കറി ഇറച്ചി മീൻ മുട്ട തോടുള്ള സാധനങ്ങൾ എന്നിവ വർജിക്കണം. നഖം ദ്രവിച്ചു പോകുന്ന ഒരു രോഗമുണ്ട്. അതിനും ഈ പ്രയോഗം ഭലപ്രദമാണ്. പല്ലിനും നഖത്തിനും ബലം വരും.
(പവിത്രൻ വൈദ്യർ 9442320980)
XXXXXXXXXXXXXXXXXXXXXXXXX

ചന്ദനവേമ്പ്. ഏല തോട്ടങ്ങളിൽ തണൽ മരമായി നട്ടു വളർത്താറുണ്ട്. എങ്കിലും സംരക്ഷിതമരം ആകയാൽ ഇത് പരമാവധി ഒഴിവാക്കാനാണ് കൃഷിക്കാർ ശ്രമിക്കുക.

ഭാരം കുറഞ്ഞ തടിയാണ് ചന്ദനവയമ്പ്. കടുപ്പം (ദൃഢത ) കുറവായതു കൊണ്ട് ആണിയടിച്ചാൽ ഉറക്കില്ല. വേഗത്തിൽ ഇളകി പോകും. എങ്കിലും ഭാരം കുറഞ്ഞതും ഭംഗി ഉള്ള തും ആയതു കൊണ്ട് കതകിന്റെ ചട്ടത്തിനുള്ളിൽ ഇടുന്ന പലകയായും കട്ടിലിന് പലകയടിക്കാനും ഉപയോഗിക്കാറുണ്ട്.
( സോമൻ പൂപ്പാറ)
XXXXXXXXXXXXXXXXXXXXXXXXX

വിവിധ കാരണങ്ങളാൽ അമൂല്യമായ ഒട്ടേറെ ഔഷധസസ്യ ഇനങ്ങൾ ഭൂമുഖത്ത് നിന്ന് നിഷ്ക്രമിച്ചുകൊണ്ടിരിക്കയാണ്. അപ്രകാരം തന്നെ, അവയുടെ ഔഷധഗുണങ്ങളെ സംബന്ധിച്ച അറിവുകളുള്ളവരും അവയെ കണ്ടാൽ തരംതിരിച്ചറിയുന്നവരുമായ വൈശിഷ്ട്യമുള്ള ഒരു തലമുറയും ക്രമേണ ക്ഷയോന്മുഖമായിക്കൊണ്ടിരിക്കുന്നു. ഭാവിതലമുറയ്ക്ക് വേണ്ടി കരുതിവേക്കേണ്ടതായ മഹത്തായ വിജ്ഞാനപൈതൃകം കാലത്തിൻ്റെ ഒഴുക്കിൽ അപ്രത്യക്ഷമാകുക എന്ന വിപത്തിനെപ്പറ്റി ഗൗരവപൂർവ്വം ഉത്ക്കൺഠപ്പെടുന്നവരാണ് ഈ ഗ്രൂപ്പിലുള്ളവർ. ഔഷധ സമ്പത്തിനെ കഴിയുംവിധം നിലനിർത്താനും അറിവുകളെ പരമാവധി ഉപയുക്തമാക്കാനുമുള്ള മഹത്തായ ലക്ഷ്യത്തിനു വേണ്ടിയുള്ള സുമനസ്സുകളുടെ അണിചേരലാണ് ഈ ഗ്രൂപ്പിലൂടെ സംഭവിക്കുന്നതെന്ന് മനസ്സിലാക്കുന്നു. അറിവിലും പ്രയോഗ വൈഭവത്തിലും അദ്വിതീയരായ ഗുരുസ്ഥാനീയരായ വൈദ്യരത്നങ്ങൾ ഈ ഗ്രൂപ്പിൻ്റെ മുതൽക്കൂട്ടാണ്. പഠനത്തിൽ അതീവ തൽപ്പരരായവരും തനതായ പാരമ്പര്യ വൈദ്യത്തിൻ്റെ സത്ഫലങ്ങളിൽ സമ്പൂർണ്ണ വിശ്വാസമുള്ളവരുമായ കുറെ ആളുകളുടെ സാന്നിദ്ധ്യവും ഈ ഗ്രൂപ്പിൻ്റെ സവിശേഷതയാണ്. ഉദാരമായി അറിവുകൾ പകരുന്ന മഹത്തുക്കൾക്ക് ആദരങ്ങൾ അർപ്പിച്ചു കൊള്ളട്ടെ 🙏🙏🙏 അറിവുകൾ നുകരുന്ന സുഹൃത്തുക്കളെ അഭിവാദ്യം ചെയ്യുന്നു 🌹 ഈ ഗ്രൂപ്പിൻ്റെ സുഗമമായ മുന്നേറ്റത്തിന് ബദ്ധശ്രദ്ധരായിരിക്കുന്ന അഡ്മിൻ ടീമിന് നന്ദിയോതുന്നു 💐ഗ്രൂപ്പിൻ്റെ ഭാഗമായിരിക്കാനുള്ള സൗഭാഗ്യത്തിൽ അതിയായി സന്തോഷിക്കുന്നു.
(ഉസ്മാൻ പള്ളികരയിൽ 98462 11729)
XXXXXXXXXXXXXXXXXXXXXXXXX

കാഞ്ചനാര ഗുൽഗുലു ഉണ്ടാക്കുമ്പോൾ മന്ദാരത്തിനു സമം ചുവന്ന അക്കിലിന്റെ തൊലി കൂടി ചേർത്താൽ ഗണ്ഡമാല അവിഗ്രന്ഥി മുതലായവക്ക് വളരെ ഗുണകരമാണ്.
(വേണുഗോപാൽ വൈദ്യർ)

Leave a comment