Post 216 ചണ്ണക്കൂവ

ആനക്കൂവ , വെൺകൊട്ടം, മലവയമ്പ് എന്നീ പേരുകളിലും ചണ്ണക്കൂവ അറിയപ്പെടുന്നു ഇന്തോനേഷ്യയിലെ ഗ്രേറ്റർ സുൻഡ ദ്വീപുകളാണ് ഈ സസ്യത്തിന്റെ ജന്മദേശം. കോസ്റ്റസ് ജനുസിൽ പെടുന്നു. ഒരു മീറ്റർ വരെ ഉയരത്തിൽ വളരുന്ന ചിരസ്ഥായി ആയ ഔഷധി ആണ് ചണ്ണക്കൂവ . ചണ്ണക്കൂവ കേരളത്തിലെ നിലമ്പൂർ വയനാട് മുതലായ പ്രദേശങ്ങളിലെ അർദ്ധ ഹരിത നിത്യ ഹരിത വനങ്ങളിൽ ധാരാളം കാണപെടുന്നു.

കുടുംബം = Costaceae
ശാസ്ത്രീയ നാമം = Cheilocostus speciosus

രസം = തിക്തം – മധുരം
ഗുണം = രൂക്ഷം – ലഘു
വീര്യം = ശീതം
വിപാകം = കടു

സംസ്കൃത നാമം = കേവുക – പേചലി – ദലസാരിണി – . ദല ശാലിനി

തമിഴ് = കൊട്ടം

തെലുഗു = കാഷ്മീരു

പ്രയോഗാംഗം = പ്രകന്ദം (കിഴങ്ങ്)

ഔഷധ ഗുണം = മസ്തിഷ്ക രോഗങ്ങൾക്കും ഹൃദയ സംബന്ധമായ രോഗങ്ങൾക്കും പ്രമേഹം രക്തദോഷം തൈറോയിഡ് രക്താതിമർദം വൃക്കയിലെ കല്ല് വൃക്ക രോഗങ്ങൾ ആന്തരിക വ്‌രണങ്ങൾ പാൻക്രിയാസ് സംബന്ധമായ രോഗങ്ങൾ എന്നിവയെ ശമിപ്പിക്കും. അഗ്നിദീപ്തിയും ശക്തിയും ഉൻമേഷവും ഉണ്ടാക്കും . വേറേയും പല രോഗങ്ങൾക്കും ഫലപ്രദമാണ്.. .
(രാജേഷ് വൈദ്യർ 94468912546 )
XXXXXXXXXXXXXXXXXXXXXXXXX

ചണ്ണക്കവ അരിഞ്ഞ് ഉണങ്ങി വച്ചിരുന്ന്. വെള്ളത്തിലിട്ട് തിളപ്പിച്ച് കുടിച്ചാൽ പ്രഷർ ശമിക്കും . ശരീരബലം വർദ്ധിപ്പിക്കും . ഷുഗറിനും നല്ലതാണ് .
( രാജു വൈദ്യർ 9633977412)
XXXXXXXXXXXXXXXXXXXXXXXXX

മണ്ണിന് സമാന്തരമായി രണ്ടടിയോളം നീളത്തിൽ വളരുന്ന ഒരിതം ചണ്ണക്കൂവ ഉണ്ട്. ഇതിന് സാമാന്‌യേന വലിയ കിഴങ്ങും ഉണ്ട്. വേറേയും പലയിനം ചണ്ണക്കൂവ കാണപെടുന്നുണ്ട്. ഇവ എല്ലാം ഔഷധയോഗ്യ മാണോ എന്ന് അറിയില്ല. .

ചണ്ണക്കൂവ യുടെ കിഴങ്ങ് പിഴിഞ്ഞ നീര് മൃഗങ്ങളുടെ വ്രണം ശമിപ്പിക്കുന്നതായി കണ്ടിട്ടുണ്ട്.
(അബ്ദുൾ ഖാദർ 9745936081)
XXXXXXXXXXXXXXXXXXXXXXXXX

മൂക്കൊലിപ്പും , മൂക്കടപ്പും ചുള്ളി തണ്ട് പിഴിഞ്ഞ് തലയിൽ തേച്ചാൽ ശമിക്കും. .
കണ്ണിലെ മുറിവിനും കണ്ണ് രോഗത്തിനും കുളക്കോഴി തണ്ട് ചതച്ച് തലയിൽ തേക്ക്കുന്നത് നല്ലതാണ്.
പശുവിൻ്റെ മേലുള്ള ചെള്ളിനും മനുഷ്യൻ്റെ തലയിലുള്ള പേനിനും കന്നിം മൊട്ട് കൽകനായിഎണ്ണകാച്ചി തേക്കാം.

ചില നിഗൂഡ പ്രയോഗങ്ങൾക്ക് ചെന്തണ്ടൻ ഉപയോഗിക്കുന്നു. .

പനി മുതൽ ക്യാൻസർ വരെയുള്ള രോഗത്തിനെല്ലാം ഗൾഫിൽ ചണ്ണ കൂവ ഉപയോഗിക്കുന്നു.. എത്ര പേർക്കി തുകൊണ്ട് സൗഖ്യമായി എന്നറിയില്ല.

ആദിവാസി വൈദ്യത്തിലാണ് ഇതിൻ്റെ ചികിത്സ മികച്ച് നിൽക്കുന്നത് ‘ വളരെ കുറച്ച് വൈദ്യൻമാർ മാത്രമാണ് മേൽ എഴുതിയ പേരുകളുള്ള ചണ്ണ കൂവ ഫലപ്രധമായി ഉപയോഗിക്കുന്നത്. മാത്രമല്ല എണ്ണകാച്ചുന്നതും തലയിൽ തേക്കുന്നതും ഒഴിച്ച് മറ്റെന്തിനും ഇത് ഉണക്കിയാണ് ഉപയോഗിക്കേണ്ടത്..

ചുള്ളിതണ്ടും, കുളക്കോഴി തണ്ടും, ചെന്തണ്ടനും, കന്നിം മൊട്ടും, ചണ്ണ കൂവ യുടെ പ്രാദേശിക പേരുകളാണ്

മുകളിൽ എഴുതിയത് ചണ്ണ കൂവയെ കുറിച്ച് മാത്രമാണ്.. അതിൻ്റെ മറ്റ് പേരുകളിട്ട് വിശദീകരിച്ചു എന്ന് മാത്രം. ഓരോരൊ നാടുകളിലെ നാടൻ പേരുകളാണ്.

പ്രമേഹം പോലുള്ള രോഗങ്ങളിൽ ദീർഘകാലം മരുന്നുകൾ ഉപയോഗിക്കേണ്ടി വന്നേക്കാം. ചണ്ണ കൂവ മരുന്നുകളിൽ ഉപയോഗിച്ച് ഫലമുള്ളതായി വ്യക്തമായ അനുഭവമുള്ളവർ സാക്ഷ്യപെടുത്തണമെന്ന് ഒരഭിപ്രായമുണ്ട്. പറഞ്ഞ് കേട്ടറിവും fb അറിവും ഉണ്ടങ്കിലും ഇത് വരെ വലിയ വലിയ രോഗങ്ങൾക്ക് ഉപയോഗിച്ച് നോക്കാനുള്ള ധൈര്യം എനിക്ക് കിട്ടിയിട്ടില്ല.
ചണ്ണ കൂവയുടെ ഗുണങ്ങൾ അനുഭവിച്ചറിഞ്ഞവർ വെളിപെടുത്തിയാൽ , കേൾക്കുന്ന ഗുണങ്ങൾ എല്ലാം തന്നെ അതിനുണ്ട് എന്നത് സത്യമായാൽ ഒട്ടുമിക്ക രോഗങ്ങളുടെയും അന്തകനായിരിക്കും ചണ്ണ കൂവ,
(ജോസ് ആക്കൽ 9605360742: )
XXXXXXXXXXXXXXXXXXXXXXXXX

ചണ്ണക്കൂവ യുടെ പൂവ് കൽക്കനായി കടുകെണ്ണ കാച്ചി ചെവിയിൽ ഒഴിച്ചാൽ ചെവിവേദനയും ചെവിയിലെ മൂളലും മാറുന്നതാണ്. ചണ്ണക്കൂവയുടെ കിഴങ്ങ് തുരന്ന് അതിൽ നല്ലെണ്ണ നിറച്ച് ചൂടാക്കി ചെവിയി ലൊഴിച്ചാൽ ചെവിയിലുണ്ടാക്കുന്ന കുരുക്കളും വേദനയും ശമിക്കും. ഒന്നോ രണ്ടോ നേരം ഒഴിച്ചിൽ മതിയാവും.
(ഹർഷൻ 94472 42737 )
XXXXXXXXXXXXXXXXXXXXXXXXX

ഇഞ്ചിയുടെ കുടുമ്പത്തിൽ പെട്ട Cheilocostus spciosus അഥവാ ചണ്ണക്കൂവയാണല്ലൊ ചർച്ച.
ഈ അത്ഭുത സസ്യത്തെ അധികം ആരും പരിഗണിക്കുന്നില്ലെന്ന് വേണം കരുതാൻ. സർവ്വസാധാരണയായി ഉണ്ടാകുന്ന മിക്ക രോഗങ്ങളിലും ഭയാശങ്ക കൂടാതെ പ്രയോഗിക്കാവുന്നതും സുലഭവുമായ ഇതൊരു വീട്ടുവൈദ്യനാണെന്നു വേണം പറയാൻ.
ഇതിന്റെ കിഴങ്ങ് തണ്ട് ഇല പൂവ് വിത്ത് ഇവയ്ക്കെല്ലാം വിവിധ പ്രയോഗങ്ങളുണ്ട്. എങ്കിലും തളിരില മൂപ്പായി ചുവന്ന നിറം വരാത്ത ഇളം തണ്ടുകൾ ഇളമിച്ച് നിറത്തിൽ കറ്റാർവാഴ ജെൽ പോലെ തോന്നിക്കുന്ന പുതിയ കിഴങ്ങ് എന്നിവയ്ക്ക് ഒരു തരം വിഷസ്വഭാവമുള്ളതു കൊണ്ട് ബാഹ്യ പ്രയോഗത്തിനല്ലാതെ ആന്തരീ കോപയോഗത്തിന് ഗുണകരമല്ലെന്നാണ് ആധുനികാഭിപ്രായം!
ഞാൻ ഇത് വളരെക്കാലമായി വീട്ടുവളപ്പിൽ തന്നെ യാതൊരു പരിചരണവും കൂടാതെ നട്ടുവളർത്തുന്നതും അനുഭവമുള്ളതുമാണ്. ഇതോടൊപ്പം ഫോട്ടോ കൂടി ചേർക്കുന്നു.

തലമുടി സംബന്ധമായ മുഴുവൻ പ്രശ്നങ്ങൾക്കും പ്രത്യേകിച്ച് തലമുടി വളർച്ചയ്ക്ക് സമൂലം ഇടിച്ചു പിഴിഞ്ഞ നീരിൽ നാലിലൊന്ന് എണ്ണയും സമം പതുവിൻ പാലും ത്രിഫല ജഡാമാഞ്ചി ഇവ സമം നാഴി എണ്ണയ്ക്ക് നാല് കഴഞ്ച് കല്ക്കനായും ചേർത്ത് വിധിപ്രകാരം എണ്ണ കാച്ചി ഉപയോഗിക്കാവുന്നതാണ്.
ശിരസ്സിലും കണ്ണുകൾക്കും ദേഹത്തുമുള്ള ഉഷ്ണം പിത്ത മയക്കം കാതുകളിലെ ഇരപ്പ് പുകച്ചിൽ എന്നിവയ്ക്ക് മേൽ പറഞ്ഞ യോഗത്തിൽ മൂന്ന് ഭാഗം ചണ്ണക്കൂവ നീരും ഒരു ഭാഗം ചെങ്ങഴുനീർക്കിഴങ്ങിൻ നീരും ചേർത്ത് പാകപ്പെടുത്താവുന്നതാണ്.
പൂവ് മുലപ്പാലിൽ തിരുമ്മി ച്ചേർത്ത് നേത്ര രോഗങ്ങൾക്ക് ഉപയോഗിക്കാം. ചൊറിച്ചിൽ ചുകപ്പ് പ്രാണികൾ കണ്ണിൽ പെട്ടതുകൊണ്ടുള്ള ഉപദ്രവം എന്നിവ മാറിക്കിട്ടും.
ഇതിന്റെ കറുത്ത ഏലത്തരി പോലുള്ള വിത്തുകൾ പൊടിച്ച് ചൂടുവെള്ളത്തിൽ അല്പം ഇഞ്ചി നീരും ഇന്തുപ്പോ ഉപ്പോ ചേർത്ത് കവിൾക്കൊണ്ടാൽ വായ്നാറ്റം തൊണ്ടവേദന പല്ലുകളിലെയും മോണകളിലെ പലവിധ വ്യാധികൾ വായ്പ്പുണ്ണ് എന്നിവയ്ക്ക് നല്ലതാണ്.
വിത്തുകൾ ത്രികടുവിന് സമം ചേർത്ത് കല്ക്കണ്ടോടു കൂടി പനിയ്ക്കും ജലദോഷത്തിനും കഴിക്കാവുന്നതാണ്. കഫം നീങ്ങി ദഹനം വർദ്ധിക്കും.
പെട്ടെന്നുണ്ടായ അടി ഇടി ചതവ് ഇവയി ചൂട് ചുവപ്പ് നീര് വേദന ഇവയിൽ എല്ലാ ഭാഗങ്ങളും അരച്ച് പുരട്ടാവുന്നതാണെങ്കിലും കായോട് ചേർന്ന ചുവന്ന തണ്ട് ഏറെ ഫലപ്രദമാണ്.
ഏത് വിധ ക്ഷതങ്ങൾക്കും മർമ്മത്തിനും കിഴങ്ങിന്റെ ചൂർണ്ണം ഒറ്റയ്ക്കോ മറ്റു മരുന്നുകളോട് ചേർത്തോ ആവർത്തിച്ച ക്ഷീരബല ധാന്വന്തരം ശുദ്ധമായ പശുവിൻ നെയ് ഇവയിൽ ഏതെങ്കിലും അനുപാനമാക്കാവുന്നതാണ്.
എല്ലാ വിധ നീർവീക്കത്തിലും വേദനയിലും തേപ്പ് മരുന്നിന്റെ ചൂർണ്ണത്തിൽ ചണ്ണക്കൂവയുടെ ഇല ഇടിച്ചു പിഴിഞ്ഞെടുത്ത ചാറ് ചേർത്തരച്ച് ലേപനം ചെയ്യാവുന്നതാണ്.
മുറ്റിയ ഇല വാട്ടി പിഴിഞ്ഞ നീരിൽ തേൻ ചേർത്ത് കഴിക്കുന്നത് ചുമയ്ക്കും ഇഞ്ചി നീരും കലക്കണ്ടും സമം ചേർത്ത് കഴിക്കുന്ന കഫമില്ലാത്ത കുത്തിച്ചുയ്ക്കും നല്ലതാണ്.
നിത്യവും രാവിലെ രണ്ട് മൂന്ന് ഇലകൾ ചവച്ചിറക്കി ഒരു ഗ്ലാസ്സ് ഇളം ചൂടുവെള്ളം കുടിയ്ക്കുന്നത് രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കും. കൊളസ്ട്രോളിനും രക്തസമ്മർദ്ദത്തിനും പാലിൽ പുങ്ങിയ ഏതാനും വെളുത്തുള്ളി അല്ലികളോട് കൂട്ടി കഴിക്കണം.
മുറ്റിയ ചണ്ണക്കൂവ ഇല രണ്ട് ഇളയ വെറ്റില ഒന്ന് രണ്ട് വിരൽ കൊണ്ട് എടുത്താൽ കിട്ടുന്ന രണ്ട് നുള്ള് കടുക് ചൂർണ്ണം എല്ലാം കൂടി അരച്ച് തേനിൽ ചാലിച്ച് അല്പാല്പമായി ഇടയ്ക്കിടെ നക്കിയിറക്കുക ബ്രോങ്കിയൽ ആസ്ത്മ ശമിക്കും.
സമൂലം അരച്ച് ഒറ്റയ്ക്കാ പകുതി പച്ച മഞ്ഞളും ആര്യവേപ്പിലയും സമം ചേർത്തോ അധികം പുളിക്കാത്ത മോര് കൂട്ടി തേയ്ക്കുന്നതുകൊണ്ട് കീട വിഷങ്ങൾ അലർജ്ജി ചൊറിച്ചിൽ വട്ടച്ചൊറി എന്നിവ ശമിക്കും.
കിഴങ്ങിന്റെ പകുതി ശതാവരി ത്തെരിഞ്ഞിൽ തമിഴാമവേര് ചൂർണ്ണമാക്കി നെയ്യിലോ പാലിലോ വെണ്ണയിലോ വസ്ത്യാ മയാന്തക ഘൃതത്തിലോ സർവ്വവിധ മൂത്രരോഗങ്ങൾക്കും ഫലപ്രദമാണ്. അശോകഘൃതത്തോടൊപ്പം ഗർഭാശയ – ആർത്തവ സംബന്ധമായ അസുഖങ്ങൾക്കും വെള്ളപോക്കിനും നന്ന്.
അതിസാരം രക്താതിസാരം ജ്വരാതിസാരം അഗ്നിമാന്ദ്യം എന്നിവയിൽ മോരിനോടൊപ്പം കഴിക്കാം.
ഇനിയും ധാരാളം ചെറുതും വലുതുമായ വ്യാധികളിൽ പ്രയോജനപ്പെടുത്താവുന്ന ഈ ഔഷധസസ്യം ഓരോരുത്തരും നട്ടു വളർത്തിയും പ്രയോഗിച്ചും മനസ്സിലാക്കേണ്ടതാണ്.
(ഖാദർ വൈദ്യർ 9526004747)
XXXXXXXXXXXXXXXXXXXXXXXXX

വളഞ്ഞ് പിരിഞ്ഞ് വളരുന്നത് ചണ്ണക്കൂവ
നേരെ വളർന്ന് കയറുന്നത് ഇൻസുലീൻ ചെടി
അടൂർ മുരളി സാർ ഇട്ടത് ഇൻസുലിൻ ചെടി
(രായിച്ചൻ +971 52556 2212)
XXXXXXXXXXXXXXXXXXXXXXXXX

ചുവന്ന പൂങ്കുലയും അതിൽ നിന്നും വിരിയുന . വെളുത്ത പൂക്കളും ചണ്ണക്കൂവ തിരിച്ചറിയാനുള്ള ഉപാധിയാണ്.
(ചന്ദ്രമതി വൈദ്യ 89212 48315)
XXXXXXXXXXXXXXXXXXXXXXXXX

ചണ്ണക്കവയുടെ പൂക്കൾ സൂക്ഷ്മമായി നിരീക്ഷിച്ചാൽ മനുഷ്യന്റെ വൃഷണവുമായി സാമ്യമുണ്ട്.

ചണ്ണക്കൂവ യുടെ പൂവ് നടുവെ മുറിച്ച് കുമ്പളയിൽ വച്ച് കോമണ മുടുത്താൽ വൃഷണവീക്കം ( ഹൈഡ്രോസിൽ ) ഒന്നു രണ്ടാഴ്ച കൊണ്ട് പൂർണമായും ശമിക്കും.
(പവിത്രൻ വൈദ്യർ 94423 20980)
XXXXXXXXXXXXXXXXXXXXXXXXX

യഥാർത്ഥ ചണ്ണ കൂവയുടെ കിഴങ്ങിന് മണമൊ രുചിയൊ ഇല്ല. ഏതാണ്ട് വാഴയുടെ കാമ്പ് ( ഉണ്ണി പിണ്ടി ) കഴിക്കുന്ന മാതിരി ഇരിക്കും. ഒരു പോലിരിക്കുന്ന പത്തിലതികം ചണ്ണകൾ ഉണ്ട് ,

മറ്റൊരു ഇനം ചണ്ണ ആണ് ഇൻസുലിൻ ചെടി ഇതിന്റെ ഇലയ്ക്കും കിഴങ്ങിനും പുളി ഉണ്ട്. . കിഴങ്ങ്ങിന് കരിമ്പ് പോലെ നാര് ഉണ്ട്. മണമില്ല.

ഒരാൾ പൊക്കത്തിൽ വളരുന്ന ഒരിനം ചണ്ണ ആണ് എരിചണ്ണ ഇതിൻ്റെ കിഴങ്ങിന് സുഗന്ധം ഉണ്ട് എന്ന് തന്നെ പറയാം. ചണ്ണകളിലെ രാജൻ എരിച്ചണ്ണ എന്ന് പറയാം. . രുചിച്ചാൽ എരിവും ഗ്യാസും മഞ്ഞളിൻ്റെ രുചിയും കലർന്ന സമ്മിശ്ര രസം. ചവച്ചാൽ നാവിന് മാത്രമല്ല ചുണ്ടിനും എരിവ് മണികൂറുകൾ നിൽക്കും.

മറ്റൊരു ഇനം ചണ്ണ ആണ് ചെമ്പൂവൻ മലയിഞ്ചി എന്നും ചിലർ പറയും. സാധാരണ മലയിഞ്ചി എന്നു പറയുന്ന കോലിഞ്ചി ഇതല്ല.

ചണ്ണക്ക് നായ്ക്കരിമ്പ് എന്ന പേരുകൂടി ഉണ്ടെങ്കിലും ആ പേര് യോജിക്കുന്നത് ഇൻസുലിൻ ചണ്ണയ്ക്കാണ്.

ചണ്ഡാ (ചണ്ണ) എന്ന വാക്കിന് എരിവുള്ളത് എന്ന അർത്ഥമുണ്ടങ്കിലും ചണ്ണ കൂവയ്ക്ക് എരുവേ യില്ല. എരുവുള്ളത് എരിച്ചണ്ണക്ക് ആണ്. അതാണ് വസ്തുത.

വിപണിയിൽ നിന്ന് വാങ്ങിക്കുന്ന ഉണക്ക് ചണ്ണ കൂവ കൂടുതലും എരിച്ചണ്ണയുടേതാവും കാരണം യഥാർത്ഥ ചണ്ണ കൂവ ഉണങ്ങിയാൽ ചൊള്ളിച്ചിരിക്കും ( ശേഷിച്ചിരിക്കും ). കാരണം അതിൽ ജലാംശം കൂടുതൽ ഉണ്ടായിരിക്കും.
( ജോസ് ആക്കൽ 9605360742)

Leave a comment