post 215 ചപ്പങ്ങം (കുചന്ദനം )

ചന്ദനത്തിന്റെ ഗുണങ്ങളുള്ള ഒരു ഔഷധ സസ്യമാണ്‌ ചപ്പങ്ങം (കുചന്ദനം ). ഇത് പതിമുകം, പതിമുഖം, എന്നീ പേരുകളിലും അറിയപ്പെടുന്നു. സിസാല്പീനിയ സപ്പൻ എന്നാണ്‌ ശാസ്ത്രീയനാമം. (Ceasalpinia sappan) ഇംഗ്ലീഷ്: Japan wood, Brazel wood, sappan wood എന്നീ പേരുകളിൽ അറിയപ്പെടുന്നു മലയാളത്തിലെ ചപ്പങ്ങം പതംഗിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് . സംസ്കൃതത്തിൽ കുചന്ദന, ലോഹിത, പതാങ്ങ, രഞ്ജന, പത്രാങ്ങ എന്നിങ്ങിനയാണ് പേരുകൾ . ജന്മദേശം തെക്കുകിഴക്കൻ ഏഷ്യയും മലായ് അർക്കിപിലാഗോയുമാണ്. പതിനേഴാം നൂറ്റാണ്ടിലെ പ്രധാന ക്രയവിക്രയ വസ്തുവായിരുന്നു പപ്പങ്ങം . ഇതിൽ നിന്നും ചുവന്ന നിറത്തിലുള്ള ചായം കിട്ടും.

കുടുംബം: = Fabaceae
ശാസ്ത്രീയ നാമം = Caesalpinia sappan

രസം = തിക്തം
ഗുണം = ഗുരു, രൂക്ഷം
വീര്യം = ശീതം
വിപാകം = മധുരം

ഔഷധയോഗ്യ ഭാഗം = കാതൽ

ഔഷധ ഗുണങ്ങൾ =വൃണം, ത്വക് രോഗങ്ങൾ, പ്രമേഹം, പിത്തജന്യരോഗങ്ങൾ എന്നിവയുടെ ചികിത്സയിൽ ഉപയോഗിക്കുന്നു. രക്തചന്ദനത്തിനു പകരമായി ആയുർവേദത്തിൽ ഈ സസ്യത്തെ ഉപയോഗിക്കാൻ വിധിയുണ്ട്.
XXXXXXXXXXXXXXXXXXXXXXXXX

കേരളത്തിൽ ദുർലഭമായി കൊണ്ടിരിക്കുന്ന ഔഷധ വൃക്ഷമാണ് ചപ്പങ്ങം. ഇത് അർദ്ധ നിത്യ ഹരിത വനങ്ങളിൽ അപൂർവമായി കണ്ടുവരുന്നു . ഇപ്പോൾ കേരളത്തിൽ ചില സ്ഥലങ്ങളിൽ കൃഷി ചെയ്യുന്നുണ്ട്.

ഔഷധയോഗ്യ ഭാഗം = കാതൽ പൂവ് വേര്

ഔഷധഗുണങ്ങൾ = രക്തശുദ്ധി ഉണ്ടാക്കും . വ്രണം പിത്തം കഫം ശ്വാസകോശ രോഗങ്ങൾ ചർമ രോഗങ്ങൾ അതിസാരം ഹൃദയ സംബന്ധമായ രോഗങ്ങൾ മൂത്രാശയ രോഗങ്ങൾ എന്നിവ ശമിപ്പിക്കും . ശീതവീര്യമാണ്.
(രാജേഷ് വൈദ്യർ 9446891254)
XXXXXXXXXXXXXXXXXXXXXXXXX

ചന്ദനത്തിന്റെ ഗുണങ്ങളുള്ള ഒരു ഔഷധ സസ്യമാണ്‌ കുചന്ദനം. ഇത് പതിമുകം, പതിമുഖം, ചപ്പങ്ങം എന്നീ പേരുകളിലും അറിയപ്പെടുന്നു
രക്തചന്ദനത്തിനു പകരമായി ആയുർവേദത്തിൽ ഈ സസ്യത്തെ ഉപയോഗിക്കാൻ വിധിയുണ്ട്.

പതിമുഖം ദാഹം ശമിപ്പിക്കുന്നതാണ്.

മൂത്രതടസ്സത്തിനു പതിമുഖം തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതാണ്.

ചെണ്ടയുടെ കോൽ ഉണ്ടാക്കാൻ ചപ്പങ്ങത്തിന്റെ മരം ഉപയോഗിക്കുന്നു എന്ന് കേട്ടിട്ടുണ്ട്.

നല്ല ജൈവാംശമുള്ള നീര്‍വാര്‍ച്ചാ സൗകര്യമുള്ള ഏത് മണ്ണിലും ചപ്പങ്ങം നന്നായി വളരും. വിത്താണ് നടീല്‍ വസ്തു. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ വിത്ത് പറിച്ചെടുത്ത് വെയിലത്ത് നന്നായി ഉണക്കി തണലില്‍ സൂക്ഷിക്കണം. കാലവര്‍ഷാരംഭത്തിന് ഒരു മാസം മുന്‍പില്‍ വിത്തുകള്‍ വെള്ളത്തില്‍ കുതിര്‍ത്ത് മണലില്‍ പാകാം. രണ്ടാഴ്ചകൊണ്ട് മുളവരും. രണ്ടില പരുവമാകുമ്പോള്‍ ഇവയെല്ലാം പോര്‍ട്ടിംഗ് മിശ്രിതം നിറച്ച ബാഗുകളിലേക്ക് മാറ്റി നടണം.
വ്യാവസായികാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നതിന് 60 : 60 : 45 cm ക്രമത്തില്‍ 3 : 3 m അകലത്തില്‍ കുഴികളെടുത്ത് മൂന്നില്‍ രണ്ട് ഭാഗം മേല്‍മണ്ണിട്ട് കുഴി ഒന്നിന് 5kg ഉണക്ക ചാണകപ്പൊടിയിട്ട് മൂടിയശേഷം കുഴികള്‍ മൂടണം. മൂടിയ കുഴിയുടെ നടുവശത്തായി തൈകള്‍ നടാം. മഴക്കാലത്ത് ചെടിയുടെ ചുവട്ടില്‍ വെള്ളം കെട്ടിനില്‍ക്കാതിരിക്കാനും, മഴവെള്ളത്തില്‍ തെറിച്ച് മണ്ണ് ചെടികളിലും ഇലകളിലും പതിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ചെടിയുടെ ചുവട്ടില്‍ ജൈവ വസ്തുക്കള്‍ ഉപയോഗിച്ച് പുതയിടണം. വശങ്ങളിലേക്ക് വളരുന്ന ചില്ലകള്‍ ഒന്നാം വര്‍ഷവും, രണ്ടാം വര്‍ഷവും വെട്ടിമാറ്റണം. ഒന്നോ രണ്ടോ ശിഖരങ്ങള്‍ മാത്രം വളര്‍ത്തുന്നതാണ് നല്ലത്. വേനല്‍ക്കാലത്ത് നനയും, കളനിയന്ത്രണവും ആവശ്യമാണ്.

നടീലിന് ശേഷം ആവശ്യ മായ പരിപാലനമുറകള്‍ കൃത്യമായി ചെയ്താല്‍ 7-8 വര്‍ഷത്തിന് ശേഷം വിളവെടുക്കാം. ഒരു മരത്തില്‍ നിന്നും ശരാശരി 20kg കാതല്‍ ലഭിക്കും. കാതലിന്‍റെ വില കാലാകാലങ്ങളില്‍ മാറ്റമുണ്ടാവുമെങ്കിലും നല്ല വിലയാണ് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നിലവിലുള്ളത്. രണ്ടാം വര്‍ഷംമുതല്‍ ലഭിക്കുന്ന വിത്ത് മുളപ്പിച്ച് ഉണ്ടാക്കി വില്‍ക്കുന്നതും ഒരു നല്ല വരുമാനമാര്‍ഗ്ഗമാണ്. മലയോര മേഖലയില്‍ വന്യമൃഗങ്ങളെ ഒരു പരിധിവരെ നിയന്ത്രിക്കുന്നതിന് മുള്ളുവേലി വിളയായി ഇത് വളര്‍ത്താം.
കടപ്പാട്….

എതാനും ചില വർഷങ്ങൾക്ക് മുൻപ് പതിമുഖത്തിൻ്റെ ഡിമാൻറ്റും വിലയും കുതിച്ചുയർന്നു. കർണ്ണാടകയിലെ മദ്യലോബി മദ്യത്തിന് നിറം കൊടുക്കാനായി അർട്ടിഫിഷ്യൽ നിറങ്ങൾക്ക് പകരം സ്വാഭാവിക പ്രകൃതിജന്യ നിറങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയതായിരുന്നു കാരണം.

പെട്ടെന്ന് ലാഭമുണ്ടാക്കാൻ എന്ത് കാര്യത്തിനും ശ്രമിക്കുന്ന മലയാളിയുടെ പൊതു സ്വഭാവമായ തേക്ക്, ആട് ,മാഞ്ചിയം, വാനില എന്ന രീതിയിലായിത്തീർന്നിരുന്നു പതിമുഖം, കുറെയെറെ നേഴ്സറിക്കാർ പതിമുഖം തൈ വിറ്റ് ലാഭവുമുണ്ടാക്കി. കേരളത്തിലെ നിരവധി പറമ്പുകളിൽ പതിമുഖം തൈക്കൾ പൊട്ടി മുളച്ചു, അതൊടൊപ്പം തന്നെ പതിമുഖം മോഷണവും പതിവായി എന്തിനേറേ പറയുന്നു എതാനും വർഷം പ്രായം മാത്രമുളള തൈക്കൾ വരെ മോഷ്ടാക്കൾ മുറിച്ച് കടത്തി. സ്വാഭാവികമായും തേക്ക്, ആട് ,മാഞ്ചിയം, വാനില എന്നിവ പോലേ ഒരു സുപ്രഭാതത്തിൽ ഇതിൻ്റെ ഡിമാൻറ്റും വിലയും തകർന്നടിഞ്ഞു. അതൊടൊപ്പം ഇത് വെച്ച് പിടിപ്പിച്ചവർ വെട്ടി ഒഴിവാക്കാനുള്ള പരിപാടിയും തുടങ്ങി.

പതിമുഖത്തിൻ്റെ പ്രതാപകാലത്ത് മോഷ്ടിച്ച് കടത്താൻ ശ്രമിച്ച ക്വിന്റ്ൽ കണക്കിന് പതിമുഖമരങ്ങൾ പിടിച്ചെടുത്തവ കേരളത്തിലെ പല പൊലീസ് സ്റ്റേഷനുകളിലും മറ്റും ആർക്കും വേണ്ടാതെ അനാഥപ്രേതം പോലെ ഇന്നും കിടപ്പുണ്ട്.

ശരിയായ പതിമുഖം തിളപ്പിക്കുമ്പോൾ അതിൻ്റെ കറ പാത്രത്തിൽ പറ്റിപിടിക്കാറുണ്ട്, കരിങ്ങാലിക്കും സമാന സ്വഭാവമുണ്ട് , ഇതിനെ അവലംബിച്ച് ഇടക്കാലത്ത് ചില കുപ്രചരണങ്ങൾ ഇവ രണ്ടിനെ പറ്റിയും ഉണ്ടായിരുന്നു, അതായത് ഇവ കഴിച്ചാൽ ഇതിൻ്റെ അംശങ്ങൾ മുഴുവനായി പോകാതേ കുടലിൽ ഒട്ടിപിടിച്ച് പീന്നിട് കാൻസർ പോലുള്ളവ ഉണ്ടാകാനുള്ള സാധ്യത ഉണ്ടാക്കുമത്രേ….🤐🤐…

യഥാർത്ഥത്തിൽ അങ്ങനെയൊന്ന് സംഭവിക്കില്ല പ്രേത്യകിച്ചും മോര് നിത്യഭക്ഷണം ആക്കിയവർക്ക്. ഇങ്ങനെ പാത്രത്തിൽ കറപറ്റിയിട്ടുണ്ടെങ്കിൽ നല്ല പുളിച്ച മോര് ഒഴിച്ച് പാത്രം കഴുകി നോക്കു….

അനുബന്ധം…
പുകവലിച്ചതിൻ്റെ കറ മാറാൻ പച്ച മത്തങ്ങ തിന്നുകയോ , പച്ചമത്തങ്ങയിട്ട് പല്ല് തേയ്ക്കുകയോ ചെയ്താൽ മതി… പഴയ ചില കാരണവൻമാർ മത്തങ്ങക്കുളിൽ വെച്ച് പുക വലിച്ചിരുന്നത് ചിലരെങ്കിലും കണ്ട് കാണും.

സര്‍വാമയാന്തകഘൃതം
കുറുന്തോട്ടിവേര് പലം നൂറ്, ദശമൂലം പത്തുപലം വീതം, ശതാവരിക്കിഴങ്ങ്,  അമൃത്, മുന്തിരിങ്ങാപ്പഴം, ഇരട്ടിമധുരം, ദേവതാരം, ഉഴുന്ന്, അമുക്കുരം, വെളുത്താവണക്കിന്‍വേര്, പഴമുതിര, ലന്തക്കുരു, യവം, നിലനാരകം, മുഞ്ഞവേര്, പുനര്‍മുരിങ്ങവേര്,തഴുതാമവേര്,  നീര്‍മ്മാതളവേരിന്‍തൊലി, കരുനൊച്ചിവേര്, സോമലത, എരുക്കിന്‍വേര്,പ്രസാരിണി, മാഞ്ചി, മുതിര,കൊടുവേലിക്കിഴങ്ങ്, അടക്കാമണിയൻവേര്, ത്രികൊല്പ്പക്കൊന്ന, വയമ്പ്,  കരിങ്കുറിഞ്ഞിവേര്, കൊന്നത്തൊലി, പെരുങ്കുരുമ്പവേര്, നീര്‍മരുതിൽ തൊലി,  ചിറ്റരത്ത, പരുത്തിക്കുരു, മരമഞ്ഞൾത്തൊലി,  ആനക്കുറുന്തോട്ടിവേര്, പുങ്കിന്‍തൊലി ,ആവിത്തൊലി, ആവണക്കിന്‍വേര്, ചുക്ക്, അമരിവേര്, വരില്ലിെനെല്ലിന്‍വേര്, കരിമ്പിന്‍വേര്,ദർഭവേര്, ആറ്റുദര്‍ഭവേര്, ഇവ ഓരോന്നും അഞ്ചുപലം വീതം. ഇരുന്നൂറ്റി നാല്‍പതിടങ്ങഴി വെളളത്തില്‍ കഷായം വച്ച് മുപ്പത്തിരണ്ട് ഇടങ്ങഴിയാക്കി പിഴിഞ്ഞരിച്ച് ഇടങ്ങഴി പശുവിന്‍ നെയ്യും  നാലിടങ്ങഴി നല്ലെണ്ണയും ഇടങ്ങഴി ആവണക്കെണ്ണയും ചേര്‍ത്ത് ദേവതാരം, വയമ്പ്, വെളളക്കൊട്ടം, ചരളം, ചന്ദനം, മാഞ്ചി , ചിറ്റരത്ത, ശതകുപ്പ, കന്മദം, അകില്‍ ,  കച്ചോലക്കിഴങ്ങ് , കാകോളി , ക്ഷീരകാകോളി, ജീവകം, ഇടവകം, മേദ, മഹാമേദ, ചപ്പങ്ങം,  രക്തചന്ദനം,  ഇരട്ടിമധുരം, രാമച്ചം, മഞ്ചട്ടി, അരേണുകം, പുലിച്ചുവടിവേര്, ഏലത്തരി, ഇലവര്‍ങ്ഗം, പച്ചില, നാഗപ്പൂവ്, തകരം, പതുമുകം, അമുക്കുരം, മഞ്ചട്ടി, കായം, മുരിങ്ങ വേരിന്‍തൊലി, വെളളക്കൊട്ടം,  ഇരട്ടിമധുരം,  പാച്ചോറ്റിത്തൊലി, വിഴാലരിപ്പരിപ്പ്, ചെഞ്ചല്യം, ഗുഗ്ഗുലു, ഇവ ഒരു കഴഞ്ചുവീതം കല്ക്കം ചേര്‍ത്ത് ചെറുതീയെരിച്ചു വറ്റിച്ച് തൊട്ടുരിയാടാതെ നസ്യം, പാനം , അഭ്യംഗം, വസ്തി, ഇവകള്‍ക്കു യോജിച്ച പാകങ്ങളിൽ അരിച്ചു വച്ചിരുന്ന് ഉപയോഗിക്കുക; ആഢ്യവാതം, ശിരഃകമ്പം, തുടങ്ങിയ വാതരോഗങ്ങളും, പിത്തജങ്ങളും കഫജങ്ങളുമായ സകലരോഗങ്ങളും ശമിക്കും
സഹസ്രയോഗം..
(ടിജോ എബ്രാഹാം 971509 780344:)
XXXXXXXXXXXXXXXXXXXXXXXXX

നന്നാറി രാമച്ചം പതിമുഖം എന്നിവ ഇട്ട് തിളപ്പിച്ച വെള്ളം ഉഷ്ണ പ്രകൃത ക്കാർക്ക് ദാഹ ശമനത്തിന് ഉത്തമമാണ്. പാഴ്മരങ്ങളിൽ നിറം പിടിപ്പിച്ച് വ്യാജ പതിമുഖം വരുന്നുണ്ട് എന്ന് പറയപെടുന്നു.
(ചന്ദ്രമതി വൈദ്യ 8921248315)
XXXXXXXXXXXXXXXXXXXXXXXXX

ചപ്പങ്ങം, ചന്ദനത്തിന്റെ ഗുണങ്ങളുള്ള ഒരു ഔഷധ സസ്യമാണ്‌. കുചന്ദനം, പതിമുകം, പതിമുഖം, എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. ഈ ഔഷധച്ചെടിയുടെ വേര്, കാതല്‍, പൂവ് എന്നിവയെല്ലാം ഔഷധപ്രധാനമാണ്. തൊലിക്ക് ചാരനിറവും കാതലിന് ചുവപ്പ് നിറവുമുള്ള ഈ മരം 10m വരെ ഉയരത്തില്‍വളരും. ദാഹശമനികളില്‍ ഇതിന് പ്രമുഖ സ്ഥാനമുണ്ട്. ഹൃദയസംബന്ധമായ രോഗങ്ങള്‍, മൂത്രാശയ രോഗങ്ങള്‍, ശ്വാസകോശ രോഗങ്ങള്‍, വയറിളക്കം, ചര്‍മ്മരോഗം എന്നിവക്ക് അത്യുത്തമ ഔഷധമാണിത്. രക്തശുചീകരണത്തിന് ഇത് ഉപയോഗിക്കുന്നു.

ശാസ്ത്രീയനാമം. (Ceasalpinia Sallan) ഇംഗ്ലീഷ്: Japan wood, Brazel wood, sappan wood എന്നീ പേരുകളിൽ അറിയപ്പെടുന്നു . മലയാളത്തിലെ ചപ്പങ്ങം പതംഗിൽ നിന്നുരുത്തിരിഞ്ഞതാണ്‌ സംസ്കൃതത്തിൽ കുചന്ദന, ലോഹിത, പതാങ്ങ, രഞ്ജന, പത്രാങ്ങ എന്നിങ്ങിനയാണ് പേരുകൾ . ജന്മദേശം തെക്കുകിഴക്കൻ ഏഷ്യയും മലായ് അർക്കിപിലാഗോയുമാണ്. പതിനേഴാം നൂറ്റാണ്ടിലെ പ്രധാന ക്രയവിക്രയ വസ്തുവായിരുന്നു. ഇതിൽ നിന്നും ചുവന്ന നിറത്തിലുള്ള ചായം കിട്ടും.

ചെണ്ടയുടെ കോൽ ഉണ്ടാക്കാൻ ചാപ്പങ്ങത്തിന്റെ മരം ഉപയോഗിക്കുന്നു.

ഔഷധഗുണങ്ങൾ
കാതലാണ് ഔഷധ യോഗ്യഭാഗം, വ്രണങ്ങള്‍ , ചര്‍മ്മരോഗങ്ങള്‍ , ചുടുനീറ്റല്‍, ഗര്‍ഭാശയ രോഗങ്ങള്‍, മൂത്രതടസ്സം, അതിസാരം എന്നിവയുടെ ചികിത്സക്ക് ഉപയോഗിക്കുന്നു. കൂടാതെ ശരീരത്തെ തണുപ്പിക്കുന്നതിനും ദാഹശമനത്തിനും ഉപയോഗിക്കുന്നു. ഇന്നും മദ്യത്തിനും തുണികള്‍ക്കും ചായം നല്‍കാനും ചപ്പങ്ങം ഉപയോഗിക്കുന്നു. ചപ്പങ്ങം ചേരുന്ന ചില പ്രധാന ഔഷധങ്ങള്‍. സുദര്‍ശന ചൂര്‍ണ്ണം, ദൂര്‍വാദിഘൃതം, ബൃഹത്‍ ശ്യാമാഘൃതം.

ഒറ്റമൂലി
ദാഹശമനിയാണ്. മൂത്രതടസ്സത്തിനു പതിമുഖം തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതാണ്.

രാസഘടകങ്ങളായി ടാനി ന്‍ 40%, സിസാന്‍പിന്‍-ജെ, സിസാ ന്‍പിന്‍ -പി, പ്രോട്ടോസാപ്പാനിന്‍, പ്രേസ്ലിന്‍, ചുവന്ന ചായം എന്നിവയാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്. മദ്യം, തുണിത്തരങ്ങള്‍ എന്നിവക്ക് നിറം നല്‍കുന്നതിനും ഇത് ഉപയോഗിക്കുന്നു. ഈ ചെടിയുടെ ഗുണഗണങ്ങളെക്കുറിച്ച് സാമാന്യ ജനങ്ങള്‍ വേണ്ടത്ര ബോധവാന്മാരല്ല. വേണ്ടവിധം പരിപാലിച്ചാല്‍ പണം കായ്ക്കും മരമായി ഇതിനെ വളര്‍ത്തിയെടുക്കാം. ഇതിന്‍റെ കൃഷിരീതികളെ നമുക്ക് പരിചിതമാക്കാം.
(രായിച്ചൻ +97 15255 62212)
XXXXXXXXXXXXXXXXXXXXXXXXX

ചപ്പങ്ങത്തിന്റെ തടി നനഞ്ഞപ്പോൾ തടിയിൽ നിന്ന് വലിയ തോതിൽ കളർ ഇളകുന്നതായി കണ്ടു. മാത്രവുമല്ല ഇതിൽ നിന്ന് വളരെ കുറച്ച് അളവിൽ തടിയെടുത്ത് ഇട്ട് വെള്ളം തിളപ്പിച്ചാലും പാത്രത്തിലും ഈ കളർ പിടിക്കുന്നതായി കണുന്നു.
(വിനീത് വവ്വക്കാവ് 9995381514)
XXXXXXXXXXXXXXXXXXXXXXXXX

ഹിമാലയൻ പ്രദേശങ്ങളിൽ 900 to 2300 മീറ്റർ ഉയരമുള്ള പ്രദേശങ്ങളിൽ ആണ് പതിമുഖം കാണപെടുന്നത്. ശാസ്ത്രനാമം Prunus cerasoides

ഈ ചർച്ചയുടെ തുടക്കത്തിൽ പറഞ്ഞിരിക്കുന്നCaesalpinia sappan എന്ന മരവും Indian Medicinal plants എന്ന പുസ്തകത്തിൻ്റെ പേജിൽ പറഞ്ഞിരിക്കുന്ന *Prunus cerasoides എന്ന മരവും ഇന്ന് പതിമുഖമായി ഉപയോഗിച്ചു വരുന്നുണ്ട്. രണ്ടും രണ്ടു കുടുംബത്തിൽ പെടുന്നവയാണ്.
(ബാലകൃഷ്ണൻ 94460 34149)

XXXXXXXXXXXXXXXXXXXXXXXXX
പതിമുഖത്തിന്റെ കാതൽ വേങ്ങ കാതൽ എന്നിവ കഷായം വച്ച് കുടിച്ചാൽ അമിത വണ്ണം കുറയും
( ബോധിധർമ്മ ഗുരുകുലം 8848754040 )
XXXXXXXXXXXXXXXXXXXXXXXXX

പിത്തജ്വരത്തിന് – നന്നാറിക്കിഴങ്ങ്, ചെങ്ങഴുനീർക്കിഴങ്ങ്, കുമിഴിൻവേര്, ചിറ്റമൃത്, പതിമുകം, പർപ്പടകം, ഇവ സമമെടുത്തു കഷായം വച്ചു യുക്തമായ മാത്രയിൽ കുട്ടികൾക്ക് കൊടുത്താൽ പൈത്തി കമായ ജ്വരം ശമിക്കും.

രാമച്ചം, ഇരട്ടിമധുരം, മുന്തിരിങ്ങ, കുമിഴിൻ വേര്, കരിങ്കൂവളക്കിഴങ്ങു, ചിറ്റീന്തൽ, പതിമുകം, ഇരിപ്പക്കാതൽ, കുറുന്തോട്ടിവേര്, ഇവ സമമെടുത്തു കഷായം വച്ച് കൊടുത്താൽ കുട്ടികൾക്കുണ്ടാകുന്ന വാതപിത്തജ്വരം, പിച്ചും പേയും പറയുക, ജ്വരം കൊണ്ടുള്ള മോഹാ ലസ്യം, ബോധക്ഷയം, ദാഹം, എന്നീ ഉപദ്രവങ്ങളും ശമിക്കും -പിത്തജ്വരത്തിലും ഈ കഷായം കൊടുക്കാം ( കുമാരതന്ത്രം. /അറിവിലേക്കായി മാത്രം )
(രതീശൻ വൈദ്യർ 9961242480 )
XXXXXXXXXXXXXXXXXXXXXXXX

ചിലന്തി കടിച്ചാൽ പിന്നീട് കടിച്ച ഭാഗത്ത് ചൊറിഞ്ഞ് വെള്ളം വരാറുണ്ട്

പതിമുഖം – ചന്ദനം – രാമച്ചം – രക്തചന്ദനം – കൂവള വേര് – പാച്ചോറ്റിൻ തൊലി – താമയരയല്ലി – താമര വളയം – പേച്ചുര വേര് – ഞാഴൽ പുവ്വ് ഇവ കഴുകി ഉണക്കി പൊടിച്ച് ഒരു ടീസ്പൂൺ പൊടി എടുത്തു 100 ml വെള്ളത്തിൽ ചേർത്തു തിളപ്പിച്ച് 60 ml ആക്കി വില്ല്യാദി ഗിളക ഒന്ന് പൊടിച്ച് ചേർത്തു പത്ഥ്യം നോക്കി സേവിക്കുക. എട്ടുകാലി വിഷം ശമിക്കും.

💦💧 പച്ചവെള്ളം കുടിയ്കുമ്പോൾ ചില ആളുകൾക്ക് അസിഡിററി ഉണ്ടാകാറുണ്ട്. അതിന് പതിമുഖം ഉണങ്ങിയ നെല്ലിക്കതോട് ചന്ദനം നറുനീങ്ങി രാമച്ചം കൊത്തംപാലരി ഇരുവേലി ഇവ കഴുകി നുറുക്കി ചതച്ചു ദാഹശമനിയായി ഉപയോഗിക്കാം

കാവിൽ കളമിടാൻ പച്ചനിറത്തിന് ചപ്പങ്ങത്തിന്റെ ഇല ഉപയോഗിക്കാറുണ്ട്.

പതിമുഖം, കൊട്ടം, ചന്ദനം, (പെരുങ്കുരുമ്പ വേരും ആകാം)., മറ്റൊരൊറ്റ മരുന്നും മാത്രമെ ഇറുകൂലി കടിച്ചതിനും എട്ട് കാലി കടിച്ചതിനും ഞാൻ ഉപയോഗിക്കാറുള്ളു.
(വിനയ് ധനുർവേദ 97440 92981)
💧💧💧💧
XXXXXXXXXXXXXXXXXXXXXXXXX

പത്മമിടുന്നതിന് മഞ്ചാടിയില ഉണക്കിപ്പൊടിച്ചതോ… അല്ലെങ്കിൽ അരിപ്പൊടിയും ഉമിക്കരിയും സമം ചേർത്തു തിരുമ്മിയതോ ആണ് പച്ച കളറിനായി ഞങ്ങൾ ഉപയോഗിക്കുന്നത്. അരിപൊടിയും ഉമികരിയും ചേർത് തിരുമ്മിയാൽ പച്ച കളറായി വരും…., ഹരഹരാ ശക്തിയാധാരം ഭൂമീ…….!!! നന്ദി,
(പ്രസാദ് വൈദ്യർ 973390 27245)
XXXXXXXXXXXXXXXXXXXXXXXXX

പതിമുഖം ശരീരത്തിലെ നീർ കെട്ടിനെ ശമിപ്പിക്കും രണ്ടു തെല്ലിക്ക ഒരു പിടി കറിവേപ്പില എന്നിവ അരച്ചെടുത്ത് രണ്ടു ഗ്ലാസ് വെള്ളത്തിൽ കലക്കി അരിച്ച് ഇന്തുപ്പു ചേർത് രാവിലെ സേവിക്കുക. ചപ്പങ്ങവും വേങ്ങക്കാതലും ഇട്ട് വെള്ളം വെന്ത് ധാരാളം കുടിക്കുക. ഇങ്ങിനെ ഒരു മണ്ഡലം ചെയ്താൽ തടിച്ചവർ മെലിയും. ശരീരത്തിലെ തീർകെട്ടുകൾ മാറും.
(പവിത്രൻ വൈദ്യർ 9442320980)

Leave a comment