Post 221 ചെറിയ ഉള്ളി (ഈ രുള്ളി )

പ്രധാനപെട്ട ഒരു പച്ചക്കറി ആണ് ചുവന്നുള്ളി . ഇന്ത്യയിൽ ഉടനീളം ചതുപ്പു പ്രദേശങ്ങളിൽ കൃഷി ചെയ്യുന്നു . ചുവന്നുള്ളി രണ്ടിനം കാണപെടുന്നു. അല്ലിയം സെപ്പ എന്ന സസ്യവും   അല്ലിയം  അസ്കാലോണിക്കം എന്ന സസ്യവും ചുവന്നുള്ളി ഇനങ്ങൾ ആണ്.  ശരീരത്തിൽ അധികമായി അടിഞ്ഞു കൂടുന്ന മേദസിനെ (cholesterol ) നിർമാർജനം ചെയ്യാൻ ഉള്ളിക്ക് കഴിവുണ്ട്  എന്ന് അടുത്ത കാലത്ത് ശാസ്ത്രീയമായി കണ്ടെത്തിയിട്ടുണ്ട്. 

ഉള്ളിയിൽ എരിവും രൂക്ഷ ഗന്ധവും ബാഷ്പീകരണ സ്വഭാവവും ഉള്ള ഒരു തൈലം അടങ്ങിയിട്ടുണ്ട്. കൂടാത സൾഫർ പഞ്ചസാര സില്ലാ പിക്രിൻ സില്ലാ മാക്രിൻ  സില്ലി നൈൻ എന്നീ സക്രിയ പദാർത്ഥങ്ങളും വിറ്റാമിൻ A – B – C ധാതു ലവണങ്ങൾ പ്രോട്ടീൻ കൊഴുപ്പ് എന്നിവയും അടങ്ങിയിരിക്കുന്നു. തൈലത്തിൽ അലയിൽ സൾഫൈഡ്  പ്രൊപൈൽ ഡൈ സൾഫൈഡ് എന്നിവ അടങ്ങിയിരിക്കുന്നു. 

കുടുംബം = ലില്ലിയേസി
ശാസനാമം = അല്ലിയം സെപ – അല്ലിയം അസ് കാലോണിക്കം

രസം = കടു – മധുരം 
ഗുണം = ഗുരു – തീഷ്ണം – സ്നിഗ്ദ്ധം 
വീര്യം = ഉഷ്ണം ( അൽപം )
വിപാകം = മധുരം

സംസ്കൃത നാമം = പലാണ്ഡു – ദുർഗന്ധ – മുഖദൃഷണം  – യവനേഷ്ടം 

ഹിന്ദി = പ്യാജ്
ഗുജറാത്തി = ഡുംഗിരി 
ബംഗാളി = പ്യാജ് 
തമിഴ് = വെങ്കായം 
തെലുഗു = നീർമുള്ളി 
ഇംഗ്ലീഷ = ഒനിയൻ (Onion)

ചുവന്നുള്ളി 30 cm മുതൽ 90 cm വരെ ഉയരത്തിൽ വളരുന്നു. ഇത് ദഹന ശക്തി വർദ്ധിപ്പിക്കുന്നതും ഹൃദ്രോഗികൾക്ക് ഗുണ പ്രദവും ആണ്. മൂത്രം വർദ്ധിപ്പിക്കും. അർശസിനേയും രക്താർശസിനേയും ശ്വാസകോശ രോഗങ്ങളേയും കൊളസ്ട്രോളിനേയും ആണിരോഗത്തേയും ശമിപ്പിക്കും 
(രാജേഷ് വൈദ്യർ 9446891254)
xxxxxxxxxxxxxxxxxxxxxxxxxxxx

കണ്ണൂരിൽ ചെറിയ ഉള്ളി എന്നറിയപ്പെടുന്ന ഇത് പഴയ കാലത്ത് കഫരോഗങ്ങൾക്ക് കൽക്കണ്ടവുമൊത്ത് ചവച്ചു കഴിക്കാറുണ്ടായിരുന്നു. രാത്രി ഉറങ്ങാൻ നേരം ഒന്നോ രണ്ടോ ഉള്ളി കഴിച്ച് അൽപം ചൂടുവെള്ളം കുടിച്ചാൽ ജലദോഷത്തെ പരമാവധി അകറ്റി നിർത്താം. അധികമായാൽ ചിലർക്ക് ഉറക്കക്കുറവുണ്ടാകും

ഉള്ളിമുറിച്ച പാടെ മുക്കിലേക്ക് അതിൻ്റെ ഗന്ധം (സൾഫർ ) വലിച്ചു കയറ്റിയാൽ അടഞ്ഞ മൂക്കു തുറക്കാം.

ഉള്ളി/സവാളയരിഞ്ഞ് കിടക്കാൻ നേരം തലയിണക്കു മുകളിൽ വെച്ചാൽ ജലദോഷത്തിനും പനിക്കും പരമാവധി ശമനം കിട്ടും ഓർക്കുക.. ഉള്ളി അരിഞ്ഞു വെച്ചാൽ അതിൽ അണുസംക്രമം പെട്ടെന്നു നടക്കും. ആയതിനാൽ ആവശ്യസമയത്തു മാത്രംഅരിയണം. നേരത്തെ പറഞ്ഞ സാധനം രാവിലെ എടുത്ത് നശിപ്പിച്ചു കളയണം

കഫക്കെട്ട്. ചുമ. ശ്വാസംമുട്ട്. തുമ്മല്‍ എന്നിവയ്ക്ക് ഒരു നക്കുഴമ്പ്,ചെറിയ ഉള്ളി 100 gm വെളുത്തുള്ളി 50 gm ഇവ തൊലി കളഞ്ഞ് കഴുകി തുടച്ച് വെള്ളം തൊടാതെ നന്നായരച്ചെടുക്കുക അതില്‍ ചുക്ക് കുരുമുളക് ചീനതിപ്പലി ജീരകം കരിഞ്ചീരകം ഏലത്തരി  ഗ്രാംമ്പൂവ് ഇലവർങ്ഗപട്ട ഇവ 5 gm വീതം ചെറുതായി ചൂടാക്കി പൊടിച്ചതും 100 gm കരിപ്പെട്ടിയും 100 ml നല്ല തേനും ചേർത്തു കുഴമ്പാക്കി വെച്ച് കുറേശ്ശെ പലവട്ടം കഴിക്കുക. 

ശക്തമായ ചുമയും കഫക്കെട്ടും ശ്വാസംമുട്ടും അലര്‍ജിയും തുമ്മലും ശമിക്കും, 
( Prasad Kollanur, )
xxxxxxxxxxxxxxxxxxxxxxxxxxxx

പിന്നെ ചെറിയ ഉള്ളി മുറിവെണ്ണകാച്ചുമ്പോൾ ചേർക്കാറുണ്ട് ഒ നമസ്ക്കാരം

 കുരുമുളക് 10 എണ്ണം ഇഞ്ചി ഒരു കഷ്ണം ( ഒരിഞ്ച് നീളം ) ചുവന്നുള്ളി 5 എണ്ണം പഞ്ചചസാര ആവശ്യത്തിന്. 3 ഗ്ലാസ് വെള്ളത്തിൽ മന്ദാഗ്നിയില്‍ തിളപ്പിച്ച് അതിന്‍െറ ആവി വായിലൂടെയും മൂക്കിലൂടേയും ശ്വസിക്കുകയും ചൂടോടെ കുടിക്കുകയും ചെയ്താൽ  ജലദോഷം ( influence ) മാറികിട്ടും, ഇതില്‍ തന്നെ അല്പം മഞ്ഞളും 5 ഗ്രാമ്പൂവും ചേർത്തു തയ്യാറാക്കി കഴിച്ചാൽ വെെറസ്സുകളെ പ്രതിരോധിക്കാം,

ചെറിയുള്ളിയുടെ നീരും മോരും ചേർത്ത് കുടിച്ചാൽ  ശരീരത്തിലെ ആന്തരിക രക്തസ്രാവം നിൽക്കും. മുറിവ് ഉണങ്ങാനും നല്ലതാണ്, ചെറിയുള്ളിയുടെ നീര് കുടിച്ചാൽ രക്തക്കുറവ് പരിഹരിക്കും ഇതിന്റ നീരും ചെറുതേനും ചേർത്ത് കണ്ണിൽ ഇറ്റിക്കുന്നത് തിമിരത്തിന് വളരെ നല്ലതാണ് . ടോണിക്കിൽ പ്രധാന ഘടകം ചെറിയുള്ളിയാണ് ഒണിയൻ + എന്ന് എഴുതിയത് കാണാം ചെറുള്ളി പൈൽസിനും ഗുണം ചെയ്യും ചെറിയുള്ളിയുടെ ഗുണങ്ങൾ ഒരുപാടുണ്ട്
( ഹകീം അസ്‌ലം തങ്ങൾ വയനാട് )
xxxxxxxxxxxxxxxxxxxxxxxxxxxx

കുരുമുളക് 10 എണ്ണം ഇഞ്ചി ഒരു കഷ്ണം ( ഒരിഞ്ച് നീളം ) ചുവന്നുള്ളി 5 എണ്ണം പഞ്ചചസാര ആവശ്യത്തിന്. 3 ഗ്ലാസ് വെള്ളത്തിൽ മന്ദാഗ്നിയില്‍ തിളപ്പിച്ച് അതിന്റ ആവി വായിലൂടെയും മൂക്കിലൂടേയും ശ്വസിക്കുകയും ചൂടോടെ കുടിക്കുകയും ചെയ്താൽ ജലദോഷം ( influence ) മാറികിട്ടും, ഇതില്‍ തന്നെ അല്പം മഞ്ഞളും 5 ഗ്രാമ്പൂവും 5 ചുള വെളുത്തുള്ളിയും ചേർത്തു തയ്യാറാക്കി കഴിച്ചാൽ വെെറസ്സുകളെ പ്രതിരോധിക്കാം, ഒരു ദിവസം
(പ്രസാദ് വൈദ്യർ + 9733 9027 245 )
xxxxxxxxxxxxxxxxxxxxxxxxxxxx

ഉള്ളി ചട്ണി
ചെറിയ ഉള്ളി അരിഞ്ഞത് അരകപ്പ്
പുളി. കുതിർതത് 5 എണ്ണം
പുളിയാരില അരിഞ്ഞത് ഒരു സ്പൂൺ.
പച്ചമുളക് 5 എണ്ണം.
തേങ്ങ ചുരണ്ടിയത് അരകപ്പ്
കറിവേപ്പില അല്‌പം
ഉപ്പ് ആവശ്യത്തിന്
വെളിച്ചെണ്ണ ഒന്നര സ്പൂൺ

തയാറാക്കുന്ന വിധം
ചട്ടിയിൽ അൽപം വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി അരിഞ്ഞ ഉള്ള ചേർത് 3 – 4 മിനിറ്റ് വേവിക്കുക. ഉള്ളി മാറ്റി എണ്ണ ഉള്ള ചട്ടിയിൽ കടുകു വറുത്ത് കറിവേപ്പിലയും ചേർക്കുക.. പിന്നീട് എല്ലാം ചേർത് മിക്സിയിൽ അടിച്ച് എടുക്കുക. മൂലക്കുരു വയറിളക്കം വയറ്റിലെ അസ്വസ്ഥത എന്നിവക്ക് ഈ ചട്ണി നല്ലതാണ്.

ചെറിയ ഉള്ളി 400 ഗ്രാം വേപ്പെണ്ണ 375 മില്ലി ആര്യവേപ്പില 100 ഗ്രാം കുരുമുളക് 50 ഗ്രാം കർപ്പൂരം 50 ഗ്രാം

ഉള്ളിയും ആര്യവേപ്പിലയും അരച്ചതും കുരുമുളക് പൊടിച്ചതും വേപ്പെണ്ണ ചേർത് കാച്ചി അരിച്ച് കർപൂരം പാത്ര പാകം ചേർത് ആഴ്ചയിൽ രണ്ടു തവണ തലയിൽ തേച്ച് 15 മിനിട്ട് കഴിഞ്ഞ് 8 മണിക്കൂർ കുതർത്തിയ ഇലിപ്പ പിണ്ണാക്ക് ഉപയോഗിച്ച് കഴുകി കളയുക. തലയിലെ പേർ ശല്യം മാറും
(സുഹൈൽ മജീദ് +9715 6723 0911)
xxxxxxxxxxxxxxxxxxxxxxxxx

പച്ചരിയും ചുവന്നുള്ളിയും കൂടി കഞ്ഞിവച്ച് ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം കഴിച്ചാൽ മൂലക്കുരുവിന് ശമനം കിട്ടും.

ഉങ്ങിന്റെ തളിരും ചുവന്നുള്ളിയും കൂടി തോരൻ വച്ച് ആഹാരിന്റെ ആദിയിൽ കഴിച്ചാൽ മൂലക്കുരു വിന് പെട്ടെന്ന് ആശ്വാസം കിട്ടും. മൂല വ്യാധി ഉള്ളവർ ഉള്ളിയും ചേനയും ധാരാളം ഉപയോഗിക്കണം.

വലിയ ഉള്ളിയുടെ തനി നീരെടുത്ത് മുപ്പതുമിനുട്ടു നേരം കഷണ്ടിയിൽ മസാജ് ചെയ്യുക. ഇങ്ങിനെ ഒരു മണ്ഡലം ചെയ്താൽ കഷണ്ടിയിൽ മുടി ഉണ്ടാകും. ഇത് സാധാരണ വടക്കേ ഇന്ത്യക്കാർ ചെയ്യുന്ന പ്രയോഗമാണ്.
( കിരാതൻ 9633323596 )
xxxxxxxxxxxxxxxxxxxxxxxxx

ചുവന്ന ഉള്ളിയുടെ തനി നീരെടുത്ത് 30 മിനിറ്റ് നേരം കഷണ്ടിയിൽ മസാജ് ചെയ്യുക. ഇങ്ങിനെ ഒരു മണ്ഡലം ചെയ്താൽ കഷണ്ടിയിൽ മുടി ഉണ്ടാകും.

ചെറിയ ഉള്ളിക്കും വലിയ ഉള്ളിക്കും ഫംഗസിനെ നശിപ്പിക്കാൻ കഴിവുണ്ട്. ഫംഗസ് ബാധ മൂലം ഉണ്ടാകുന്ന ഒരു രോഗമാണ് ഇന്ദ്ര ലുബ്ദം അധവ അലോഫിഷ്യ പലർക്കും കഷണ്ടി ഉണ്ടാകുന്നത്. ഇന്ദ്ര ലുബ്ദം മൂലം ആണ്. ഈ രോഗത്തിന് ചെറിയ ഉള്ളിയും വലിയ ഉള്ളിയും ഫല പ്രദമാണ്.

ചുമക്കും കഫത്തിനും ചെറിയ ഉള്ളി മുറിച്ച് ശർക്കര കൂട്ടി കഴിക്കാൻ കൊടുക്കുക. അതല്ലെങ്കിൽ തിപ്പല്ലി കുരുമുളക് ചേർത്ത് പൊടിച്ച് ചൂടുവെള്ളത്തിനൊപ്പം കൊടുക്കുക: കൽകണ്ടം ചേർക്കാം ആവശ്യത്തിന് രാത്രിയിൽ കൊടുക്കുക പിറ്റേന്ന് കഫം വയറൊഴിഞ്ഞ് പോകുന്നു ഒറ്റ ദിവസം കൊടുത്താൽ മതി… തിപ്പെലി 2 or 3എണ്ണം മതി
( സുഹൈൽ മജീദ് +97 15672.30911)
xxxxxxxxxxxxxxxxxxxxxxxxx

പ്രസവ രക്ഷക്ക് ഉള്ളി ലേഹ്യം തയ്യാറാക്കി കൊടുക്കാറുണ്ട്. വളരെ ലളിതമായ ചേരുവകളാണ് ഇതിനുള്ളത്.
ചെറിയ ഉള്ളി അരച്ചോ അല്ലാതെയോ തേങ്ങാപ്പാലിൽ വേവിച്ച് പകുതി വേവാക്കുമ്പോൾ ശർക്കര ചേർത്ത് എണ്ണ തെളിയുന്ന പാകത്തിൽ വാങ്ങി തണുപ്പിച്ച് ഉപയോഗിക്കാം. ഇത് ഉണ്ടാക്കുമ്പോൾ കൈ എടുക്കാതെ ഇളക്കി കൊണ്ടിരിക്കണം . മറ്റൊന്ന് ലേഹ്യ പാകമാക്കാൻ അല്പം അരിപ്പൊടി ചേർക്കാം. ചിലർ ഇതിൽ അല്പം നെയ്യും വാസനാദ്രവ്യങ്ങളും ചേർക്കാറുണ്ട്.

ഉള്ളിയില്‍ ഇരുമ്പിന്റെ അംശം വളരെ കൂടുതലായി അടങ്ങിയിരിക്കുന്നു. തന്മൂലം ഉള്ളിയുടെ നിത്യോപയോഗം ശരീരവിളര്‍ച്ചയെ തടയും.

ചുവന്നുള്ളി തേനിലരച്ച് പരുത്തിക്കുരു പൊടിച്ചുചേര്‍ത്ത് 10 ഗ്രാം വീതം ദിവസേന 2 നേരം കഴിച്ചാല്‍ ഹീമോഫീലിയ രോഗം ക്രമേണ കുറഞ്ഞുവരുന്നതാണ്…

ചുവന്നുള്ളി വേവിച്ച് ഭക്ഷണത്തോടൊപ്പം കഴിച്ചാല്‍ ഉറക്കമുണ്ടാകും

മൂല രോഗങ്ങളിൽ ചെറിയ ഉള്ളി ഇട്ട് തിളപ്പിച്ച വെള്ളം ശരീരത്തിന് സഹിക്കാൻ പറ്റുന്ന ചൂടിൽ തണുപ്പിച്ച് അതിൽ ഇറങ്ങിയിരുന്നാൽ ശമനം ലഭിക്കും. കുറച്ച് ദിവസം തുടർച്ചയായി ചെയ്യണം.

ചുവന്നുള്ളി അരിഞ്ഞ് പൊരിച്ചിട്ട് ജീരകവും കടുകും കല്‍ക്കണ്ടവും പൊടിച്ച് ചേര്‍ത്ത് പശുവിന്‍ നെയ്യില്‍ കുഴച്ച് ദിവസേന കഴിച്ചാല്‍ മൂലക്കുരുവിന് ശമനമുണ്ടാകും.

രക്താര്‍ശസില്‍ ചുവന്നുള്ളി അരിഞ്ഞ് പാലിലിട്ട് കാച്ചി പഞ്ചസാര ചേര്‍ത്ത് കുടിച്ചാല്‍ രക്തസ്രാവം നില്‍ക്കും.

ചേന പുഴുങ്ങിത്തിന്നുന്നത് മൂലക്കുരുവിന് നല്ലതാണ് ഇതിന്റെ കൂടെ ചെറിയ ഉള്ളി ചേര്‍ത്ത് പുഴുങ്ങി നെയ്യും ചേര്‍ത്ത് കഴിച്ചാല്‍ മൂലക്കുരു മാറുവാന്‍‌ വളരെയധികം നല്ലതാണ്.

ഉള്ളി ഇടിച്ചുപിഴിഞ്ഞ നീര് മോരില്‍ ചേര്‍ത്ത് ദിവസവും കഴിച്ചുകൊണ്ടിരുന്നാല്‍ കൊളസ്ട്രോള്‍ വര്‍ധന ഉണ്ടാകില്ല. തന്മൂലം ഹൃദ്രോഗബാധയെ തടയുവാന്‍ കഴിയും.
ഹൃദ്രോഗം വരാന്‍ സാധ്യതയുള്ളവരും ഹൃദ്രോഗം വന്ന് മാറിയവരും ചുവന്നുള്ളി ഭക്ഷണസാധനങ്ങളില്‍ ഏതുവിധമെങ്കിലും ഉള്‍പ്പെടുത്തുന്നത് വളരെ ഗുണപ്രദമാണ്.

ചുവന്നുള്ളിനീരും കടുകെണ്ണയും സമം കൂട്ടി വേദനയുള്ളിടത്ത് പുരട്ടി തലോടിയാല്‍ വാതം തൊടാതെ കെടും എന്ന് പ്രസിദ്ധമാണ്.

ഉള്ളിയും തേനും കൂടി ചേര്‍ത്ത് സര്‍ബത്തുണ്ടാക്കി കുടിച്ചാല്‍ ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ക്ക് ആശ്വാസം ലഭിക്കും.

ചുവന്നുള്ളി നീര് ദിവസവും കഴിക്കുന്നത് അപസ്മാര രോഗികള്‍ക്ക് ഫലപ്രദമാണ്. രക്തക്കുഴലുകളിലെ ബ്ലോക്ക് മാറ്റാൻ ചുവന്നുളളിക്ക് കഴിവുണ്ട്.

ചെറിയ ഉള്ളി എണ്ണയിൽ വാട്ടി ഉടച്ച് അതിൽ തേൻ ചേർത്ത് ഉപയോഗിച്ചാൽ ലൈംഗിക ശേഷി വര്‍ദ്ധിക്കും.

മുടി കൊഴിച്ചിലിന് ഉള്ളി നീര് ഉപയോഗിക്കുന്നുണ്ട്. ഉള്ളി നീര് തനിച്ചോ അല്ലെങ്കിൽ അതൊടൊപ്പം വെളിച്ചെണ്ണയോ, തേനോ ചേർത്തോ ഉപയോഗിക്കുന്നു.
( ടി ജോ എബ്രാഹാം. +971 50 978 0344 )
xxxxxxxxxxxxxxxxxxxxxxxxx

75 ml ഉള്ളി നീരിൽ,
25 g ആവരയുടെ വിരിയാത്ത മൊട്ട്
വെണ്ണ പോലരച്ചു ചേർത്ത് രാവിലെ വെറുവയറ്റിൽ 3 ദിനം കഴിക്കുക.

നെയ്യ് ചേർത്ത് ഊൺ കഴിക്കണം.
കാര വീര്യമുള്ള ആഹാരം ഒഴിവാക്കണം.
രക്തം ചർദി, മലദ്വാരം വഴി ഉള്ള രക്തസ്രാവം, മൂത്ര ദ്വാരം വഴിയുള്ള രക്തസ്രാവം , മർമ്മക്ഷതത്താൽ കണ്ണ്, ചെവി, മൂക്ക്,രോമദ്വാരം വഴിയുള്ള രക്തം പൊടിയൽ ഇവ ശമിക്കുന്നതാണ്.

കുട്ടികൾക്കുണ്ടാകുന്ന മൂത്രതടസത്തിന്:

ചുവന്നുള്ളി നന്നായരച്ച് തുണിയിൽ കട്ടിയായി പുരട്ടി അടി വയറ്റിൽ കെട്ടിവക്കുക. മൂത്രം പോകും.

ഈരുള്ളിക്കഞ്ചാവിന്തിലയും
വതക്കിക്കട്ടേരുള്ളിർ പവുത്തിരം പോം
(മുഹമ്മദ് ഷാഫി 98090 59550)
xxxxxxxxxxxxxxxxxxxxxxxxx

‘ഉള്ളി, ചെറുതും വലുതുമായുള്ള പ്രയോഗങ്ങൾ ഒട്ടുമിക്ക കുടുംബിനികൾക്കും നന്നായറിയാം.
വില കുറച്ച് കിട്ടുന്ന അവസരത്തിൽ മൂന്നാല് കിലൊ ഉള്ളി വാങ്ങി അരിഞ്ഞ് നെയ്യിൽ ഒരു അര മുപ്പ് വഴറ്റുക. രണ്ട് Kg ചെറുനാരങ്ങ .
തിളച്ച വെള്ളം വാങ്ങി വെച്ച് അതിലിട്ട് അഞ്ച് മിനിട്ട് അടച്ച് വെച്ച് പിഴിഞ്ഞെടുക്കുക. കംപ്ലീറ്റ്ചാറും കിട്ടും.ലേശം ഉപ്പും ചേത്ത് സമയം പോലെ വാരി തിന്നോളു ക .

പുഴു നടപ്പ് എന്നൊരു രോഗം ഉണ്ട്. പുഴുക്കടി ,ഇന്ദ്ര ലുപ്തം എന്നൊക്കെ പറയുമെന്ന് തോന്നുന്നു. അതിന് മറ്റ് മരുന്നുകളെക്കാളും നല്ല ഒരു സൂത്രമുണ്ട്. ഉള്ളിതേച്ചാലൊന്നും മാറില്ല. ഉള്ളിവട്ടം കണ്ടിച്ച് നീറ്റ് കക്ക വൈറ്റ് വാഷ് ചെയ്ത ചുമരിൽ ഉരയ്ക്കണം എന്നിട്ട് അത് തേച്ചാൽ ഇന്ദ്ര ലുപ്തം ശമിക്കും .

തലയിൽ തേക്കുന്ന ഒട്ടുമിക്ക എണ്ണകളിലും ചെറിയ ഉള്ളി ചേർക്കാറുണ്ട് .
പഴുതാര , കരിങ്കണ്ണി കുത്തിയാൽ ആദ്യം അന്യേഷിക്കുന്നതും ഉള്ളിയാണ് ,

ഏറ്റവും വേകുന്ന അരിയിൽ ഉള്ളിക്കഞ്ഞി വെച്ച് നെയ്യ് മൊഴിച്ച് കഴിച്ചാൽ , നാഡി ബലം വർദ്ധിക്കും . അർശസും , ഫിഷറും ശമിക്കും

മാറാത്ത തലവേദനയ്ക്കുള്ള മരുന്നുകളിലും ഉള്ളി ചേർക്കാറുണ്ട് .
യുക്തിമാനായ വൈദ്യൻ മേല് വേദനയ്ക്കും ഉള്ളി കൊടുക്കും.

രോഗാണുക്കളെ അകറ്റാൻ ഉള്ളിക്കുള്ളത് പോലെ കഴിവ് മറ്റെന്തിനുണ്ട്.
ഉള്ളിയും നെയ്യും ചെറുനാരങ്ങയുമുണ്ടങ്കിൽ ഒട്ടുമിക്ക രോഗത്തേയും പടിക്ക് പുറത്താക്കാം.

ഉള്ളി തിരിച്ചും മറിച്ചുമിട്ട് നേരം കിട്ടുന്ന സമയം എന്തേലും ചെയ്ത് നോക്ക് ഗുണം വരാതിരിക്കില്ല.
(ജാസ് ആക്കൽ 96053 60742)
xxxxxxxxxxxxxxxxxxxxxxxxx

തലവേദനയ്ക്ക്. ചുവന്നുള്ളി നല്ലതുപോലെ അരച്ച് കാലിനടിയിൽ പുരട്ടുക.

മൂല കുരുവിന്_ ഒരു ഔൺസ് ഉള്ളി അരച്ചുപഞ്ചസാരയോ കൽക്കണ്ടമോ ചേർത്ത് രണ്ടു നേരം കഴിക്കുക. രക്തം പോക്കും മൂല വ്യാധിയും ശമിക്കും.ഉള്ളി നെയ്യിൽ മൂപ്പിച്ച് കഴിക്കുന്നതും നല്ലതാണ്.

ശുക്ല വൃദ്ധിക്ക് ഉള്ളി അരിഞ്ഞ് പാകത്തിന് വെള്ളത്തിൽ വേവിച് കുറുക്കുക.സിറപ്പ് പാകത്തിൽ ഇറക്കിവെച്ച് ചൂട് ആറുമ്പോൾ തേനും ചേർത്ത് ഇളക്കി ഭരണിയിൽ സൂക്ഷിക്കുക. കുറച്ചു ഏല തരിയും കരയാമ്പൂവും ചേർത്താൽ മണവും ഗുണവും കൂടും.ഓരോ സ്പൂൺ കാലത്തും വൈകീട്ടും സേവിക്കുക. ശുക്ല ദാരിദ്ര്യം കൊണ്ട് വിഷമിക്കുന്നവർക്ക് അധിക ചിലവില്ലാതെ ഉദ്ദിഷ്ട ഫലം സിധിക്കുന്നതാണ്.
(Antony Thannikot)
xxxxxxxxxxxxxxxxxxxxxxxxx

വാഹന അപകടം മൂലം എനിക്ക് തലയിൽ ഒരു മുഴ ഉണ്ടായി .മാസങ്ങൾ കഴിഞ്ഞിട്ടും മുഴ മാറിയില്ല. കോഴിക്കോട് ഉള്ള ഉണ്ണികൃഷ്ണൻ വൈദ്യരുടെ നിർദ്ദേശ പ്രകാരം ഉള്ളിയും , ഇഞ്ചിയും നെയ്യിൽ കാച്ചി തേച്ചു. 15 ദിവസം കൊണ്ട് ആ മുഴ മാറി

ചെറിയ ഉള്ളിയിൽ ഫോസ്ഫറസ് കൂടുതൽ ഉണ്ട് . ചെറിയ ഉള്ളി ആണ് താരൻ മാറ്റുന്നതിനും . മുടി കിളിർക്കാനും തലയിൽ തേക്കാൻ ഉത്തമം

നെയ്യിൽ ചെറിയ ഉള്ളി വയട്ടി കഴിച്ചാൽ അൾസറിന് നല്ലതാണ്

അലർജി…
രോഗ പ്രതിരോധശക്തി കുറയുമ്പോൾ
ആണ് ചൊറിച്ചിൽ, തുമ്മൽ,കഫകെട്ട് , ജലദോഷം തുടങ്ങിയ അസുഖങ്ങൾ ഉള്ളവരിൽ അത് കൂടുന്നത് . അതിന് ചെറിയ ഉള്ളി ഒരു കിലോ, പച്ച നെല്ലിക്ക അര കിലോ, തുളസി ഇല (ചുവന്നത് ) അര കിലോ, ഇവ നാലു ലിറ്റർ വെള്ളത്തിൽ തിളപ്പിച്ച് വറ്റിച്ച് മൂന്ന് ലിറ്ററാക്കി അരിച്ചു പിന്നെയും വറ്റിച്ച് 2 ലിറ്ററാക്കി 50ml വീതം 3 നേരം കഴിക്കുന്നത് നല്ലതാണ്
(രായിച്ചൽ 9715 2556 2212)
xxxxxxxxxxxxxxxxxxxxxxxxx

കോറോണ കാലമല്ലേ !,,,, ആവി പിടുത്തം തകൃതിയായി നടക്കുന്നുണ്ടല്ലോ.,,, ഒരു പിടി തുളസി, 4 വെളുത്തുള്ളി 5 ചുവന്നുള്ളി, 2 ഗ്രാമ്പു, എന്നിവ ചതച്ചിട്ട് ശുദ്ധമായ മഞ്ഞൾപ്പൊടി 1/4 സ്പൂൺ ചേർത്ത് ഒരു ലിറ്റർ വെള്ളം (പുട്ടുകുറ്റിയിൽ ) തിളപ്പിച്ച് ആവി കേറ്റൂ” 2 നേരം പിടിക്കുക… തലവേദനയും , മൂക്കടപ്പും ശമിക്കും. , Respiratory system ശുദ്ധമാക്കും
(അനിൽകുമാർ ആലഞ്ചേരി )
xxxxxxxxxxxxxxxxxxxxxxxxx

പാദമുളക്ക് (ആണിരോഗത്തിന് ) ചെറിയ ഉളി വട്ടത്തിൽ അരിഞ്ഞ് അടുപ്പിലിട്ട് ചുട്ട് ചൂടോടെ ആണിയുള്ള ഭാഗം കൊണ്ട് ചവിട്ടി പിടിക്കുക. ആണി ശമിക്കും

ചെറിയ ഉള്ളി കഫ രോഗങ്ങളെ ശമിപ്പിക്കുന്നതാണ് ഒരു വേദനാ സംഹാരിയും ആണ്.
( അഷറഫ് കണ്ണൂർ 82817 07435)
xxxxxxxxxxxxxxxxxxxxxxxxx

  • തൊണ്ടവേദനയ്ക്ക് ഉള്ളി അരച്ച് ചൂടാക്കി തൊണ്ടയിൽ പുരട്ടുക.
  • ഉള്ളി ചുട്ടു പിഴിഞ്ഞ നീരിൽ കുറച്ചു കല്ലുപ്പ് ചേർത്ത് ചെറുചൂടോടെ കഴിച്ചാൽ വയറുവേദന ശമിക്കും.
  • മൂത്രചൂടിന് : രാത്രിയിൽ ഉള്ളി ചെറുതായി അരിഞ്ഞു കരിക്കിൻ വെള്ളത്തിൽ ഇട്ട് മൂടി വെച്ച് അതി രാവിലെ എടുത്തു പിഴിഞ്ഞ് അരിച്ചു കഴിക്കുക.

ഉള്ളി നീര് കടുകെണ്ണയിൽ മൂപ്പിച് പുരട്ടിയാൽ വാതവേദന കുറയും.

*ഉള്ളി അരിഞ്ഞു അല്പം നാരങ്ങ നീര് ചേർത്ത് ആഹാരത്തോട് കൂടി പതിവായി കുറച്ചു നാൾ കഴിച്ചാൽ തടി കുറയാൻ സഹായിക്കും.

  • ചക്കര കാപ്പിയിൽ ഉള്ളി ചേർത്ത് കുടിക്കുന്നത് നല്ല ഉറക്കം കിട്ടാൻ സഹായിക്കും
    (രതീശൻ വൈദ്യർ 99612 42480)
    xxxxxxxxxxxxxxxxxxxxxxxx

ചെറിയ ഉള്ളി അൽപ്പം കല്ലുപ്പും കൂടി ചതച്ചു കടിവായിൽ കെട്ടിയാൽ 8കാലി പഴുതാര തേൾ വിഷം കുറഞ്ഞ പാമ്പുകൾതുടങ്ങിവ കടിച്ച വിഷത്തിന് ശമനം ഉണ്ടാകും

ചെറിയ ഉള്ളിത്തണ്ടു തേങ്ങ കറിവേപ്പില പാലക് ചീര എന്നിവ വെള്ളം ചേർക്കാതെ വറവ് (ഉപ്പേരി )ആക്കി കഴിച്ചാൽ
ഒരുകാരണവും ഇല്ലാതെ ഉള്ള വയർ വേദന അപ്പന്റിക്സ് വേദന അൾസർ അർശസ്സ് ലൈംഗിക പ്രശ്നങ്ങൾ വായിൽ പുണ്ണ് എന്നിവക്ക് നല്ലതാണ് .
(ഹക്കിം ഷംസുദ്ദീൻ 919388976010 )
xxxxxxxxxxxxxxxxxxxxxxxxx

ആടലോടകത്തിന്റെ ഇല ഞവരയില ( പനിക്കൂർക്കയില) കരിനൊച്ചിയില ചെറിയ ഉള്ളി എന്നിവ ചതച്ച് വണ്ടു കെട്ടി വാഴയിലയിൽ വച്ച് വാഴയില കൊണ്ട് വായ് കെട്ടി ആവിയിൽ വാട്ടി പിഴിഞ്ഞ് ചെറുതേൻ മേൻ പൊടി ചേർത് സേവിക്കുക. കഫകെട്ടും ജലദോഷവും പനിയും ചുമയും രണ്ടു ദിവസം കൊണ്ട് ശമിക്കും . ഇപ്പോൾ പലരും ഇഡ്‌ഡലി പാത്രത്തിൽ വച്ച് ആവിയിൽ വാട്ടുകയാണ് ചെയ്യുന്നത്. അത് ശരിയല്ല.

ചെറിയ ഉള്ളി ചുട്ട് അതു കൊണ്ട് ചൂടുവച്ചാൽ മോണപഴുപ്പ് ശമിക്കും. കുരുമുളകു ചെടിയുടെ വേരുകൊണ്ടും ഇങ്ങിനെ ചെയ്യാം.

കാട്ടുള്ളി ചുട്ട് ചൂടോടെ അതിൽ ചവിട്ടിയാൽ അസാദ്ധ്യമായ ഉപ്പുറ്റി വേദനയും ശമിക്കും. മൂന്നു ദിവസം ചെയ്യണം.
(ഹർഷൻ ‘ 9447242737 )
xxxxxxxxxxxxxxxxxxxxxxxxx

100 ഗ്രാം ചെറിയ ഉള്ളി 50 ഗ്രാം മല്ലി 50 ഗ്രാം കുരുമുളക് 50 ഗ്രാം പച്ച കിരിയാത്ത് 50 ഗ്രാം ഇഞ്ചി അല്ലങ്കിൽ ചുക്ക് എന്നിവ ചതച്ച് കഷായം വച്ച് അരഗ്ലാസ് വീതം നാലു നേരം സേവിക്കുക. അൻപതുഗ്രാം തിപ്പലിയും ഒരു ഉണ്ട വെളുത്തുള്ളിയും ചേർക്കാം. ചുമയുണ്ടെങ്കിൽ ആടലോടകത്തിന്റെ വേരും ചേർക്കം. അസ്ഥിപ്പനി വൈറൽ പനി മുതലായവ ശമിക്കും.
(സുഹൈൽ മജീദ് +97 15672.30911)
xxxxxxxxxxxxxxxxxxxxxxxxx

അയമോദകസത്തും പുതിന സത്തും കുറേശെ എടുത്ത് ചെറിയ ഉള്ളി നീര് ഒരു ടീസ്പൂൺ ചേർത് ഒരു കഷണം പച്ച കർപൂരം ചേർത് വക്കുക. പത്തുമിനിറ്റ് കഴിഞ്ഞ് (കർപ്പൂരം അലിഞ്ഞു കഴിഞ്ഞ് ) മൂന്നു തുള്ളി വീതം നാവിലിറ്റിച്ച് സേവിക്കുക. പനി കഫക്കെട്ട് തലവേദന ജലദോഷം തൊണ്ടവേദന കോവിഡ് മുതലായവ ശമിക്കും.
(പവിത്രൻ വൈദ്യർ 94423 20980)
xxxxxxxxxxxxxxxxxxxxxxxxx

ഇരുമ്പ് തട്ടി മുറിവേറ്റാൽ tt എടുക്കേണ്ടതിനു പകരം ചെറിയുള്ളിയുടെ നീര് മതി പഴയ കാല ചികിത്സയാണ്, ബോധ്ക്ഷയമുള്ള ആൾക്ക് ഇതിന്റ നീര് നസ്യം ചെയ്താൽ മതി ബോധം തെളിയാൻ വൈദ്യവിധി ആവശ്യം

നിങ്ങൾ പുറംനാട്ടിൽ പോയാൽ ആദ്യം കഴിക്കേണ്ടത് ചെറിയുളിയാണെന്ന് പ്രവാചക മൊഴി നിങ്ങൾ അങ്ങാടിയിലോ പള്ളിയിലോ പോകുമ്പോൾ ഉള്ളി കഴിക്കരുത് എന്നും മുഹമ്മദ്‌ നബി ( s) പറഞ്ഞിട്ടുണ്ട് ( കാരണം വാസന മറ്റുള്ളവർക്ക് ബുദ്ധിമുട്ടാവും )

ചെറിയുള്ളിയും നാഗതളിയും അരച്ച് കഴിക്കുന്നത് അൾസറിനും , അലർജിക്കും നല്ലതാണ്

നാഗത്താളി എന്നാൽ അയ്യമ്പന, മുളകരണ നാഗവെറ്റില, അങ്ങനെ ഒരുപാട് പേരുണ്ട് ചിലർ മൃതാസഞ്ജീവനി എന്നും പറയും

ചെറിയ ഉള്ളിയും അയ്യപ്പകയും കൂടി തുടർച്ചയായി കഴിച്ചാൽ ആദിവാസികളിൽ ഉണ്ടാവുന്ന സിക്കിൾ സെൽ അനീമിയ എന്ന രോഗത്തെ അകറാം . കാരണം ഉള്ളിയിൽ അയണിന്റെ ആംശം വളരെ കൂടുതലാണ്, കുട്ടികളിലുണ്ടാവുന്ന വിളർച്ചക്കും നല്ലതാണ്

ഞാൻ പത്തു വർഷം മുമ്പ് കർണാടകയിലെ ബെല്ലാരിയിലുണ്ടായിരുന്നു ചെറിയുള്ളി ആവശ്യം വന്നപ്പോൾ കടയിൽ ചെറിയുള്ളി വാങ്ങാൻ പോയപ്പോൾ അവിടെ ഇല്ല പല കടകളിൽ അന്നെഷിച്ചു ഒറ്റ കടയിപോലും ഇല്ല അവർ ചെറിയുള്ളി കഴിക്കാറില്ല എന്നറിയാൻ കഴിഞ്ഞു കാരണം അറിയില്ല ഗൾഫിലും ചില ഏരിയയിൽ ഉള്ളി ഇല്ല എന്നറിയാൻ കഴിഞ്ഞു

പ്രവാചക മൊഴിയിൽ കണ്ടില്ലേ അന്യ നാട്ടിൽ പോയാൽ ആദ്യം കഴിക്കേണ്ടത് ചെറിയുള്ളിയാണ് പകർച്ചവ്യാധി രോഗം വരതിരിക്കാൻ വേണ്ടിയാണല്ലോ ഇങ്ങനെ പറഞ്ഞത്

പഴയ കാലത്തു (മിക്സിയില്ല ) അധികം വീട്ടിലും പോയാൽ ചെറിയുള്ളിയും പഞ്ചസാരയും ചേർത്ത വെള്ളം കുടിക്കാൻ കിട്ടും, ചെറിയുള്ളി കഴിച്ചാൽ ചാർമ്മത്തിന് ചുളിവ് വരുകയില്ല നാടിതളർച്ചക്കും നല്ലതാണ്
( ഹക്കിം അസം തങ്ങൾ +91 97464 56103 )
xxxxxxxxxxxxxxxxxxxxxxxxx

ചെറുകടലാടി ഇലയും ചുവന്നുള്ളിയും സമമായി എടുത്ത് വെളിച്ചെണ്ണ ഒഴിച്ച് ചുവക്കെ വറുത്ത് എടുക്കുക. ഇത് ചോറിൽ ചേർത് മൂന്നു ദിവസം കഴിച്ചാൽ വൈറൽപനി ശമിക്കും.

ചുവന്നുള്ളി കൂവളത്തില തുളസിയില തേൻ എന്നിവ സമമായി എടുത്ത് വെയിലത്തു വച്ച് ചൂടാക്കിയ ശേഷം ചെവിയിലൊഴിച്ചാൽ ചെവിയിലെ പുണ്ണും ചലം വരുന്നതും ശമിക്കും.

ചുവന്നുള്ളി നെയ്യിൽ വറുത്ത് പഞ്ചസാര ചേർത് സേവിച്ചാൽ അർശസ് ശമിക്കും

ചുവന്നുള്ളിയുടെ നീരെടുത്ത് തലയോട്ടിയ് പുരട്ടി പത്തുമിനിറ്റ് മസാജ് ചെയ്യുക. അരമണിക്കൂർ കഴിഞ്ഞ് തല കഴുകുക. തലയിലെ അഴുക്കും താരനും പോകും. മുടികിളിർക്കും.

ചുവന്നുള്ളി നീര് കണ്ണിൽ ഒഴിച്ചാൽ തിമിരം ശമിക്കും.
( തുഷാര 9447040840 )
xxxxxxxxxxxxxxxxxxxxxxxxx

മൂന്ന് ചെറിയ ഉള്ളിയും പത്ത് നാഗ വെറ്റിലയും (അയ്യപ്പന മൃതസജ്ജീവനി വിഷകണ്ഠൻ എന്നൊക്കെ പറയും ) കൂടി പാലിൽ അരച്ച് രോഗാനുസരണം മൂന്നോ നാലോ ആഴ്ച സേവിച്ചാൽ അൾസർ ശമിക്കും
( അഷറഫ് കണ്ണൂർ 82817 07435 )
xxxxxxxxxxxxxxxxxxxxxxxxx

ചെറിയ ഉള്ളി രക്തം കട്ടപിടിക്കുന്നത് തടയും. ഔഷധമായോ ഭക്ഷണമായോ ഉള്ളി ധാരാളം ഉപയോഗിച്ചാൽ രക്തം കട്ടപിടിക്കുന്നത്. മൂലം ഉണ്ടാകുന്ന ഹാർട്ട് അററാക്ക് സ്ട്രോക്ക് മുതലായ രൊഗങ്ങളെ തടയാം. മേൽ പറഞ്ഞ രോഗങ്ങൾ വന്ന് പതിവായി ആസ്പിരിൽ കഴിക്കുന്നവർ ചെറിയ ഉള്ളി ധാരാളം ആവിയിൽ വേവിച്ച് കഴിച്ചാൽ ആസ്പിരിൻ കുറക്കാനോ ക്രമേണ നിർത്താനോ കഴിഞ്ഞേക്കാം.

ചെറിയ ഉള്ളിയും വെളുത്തുള്ളിയും കഴിക്കുന്നത് ടോൺ സിലൈറ്റിസിനെ തടയും വെളുത്തുള്ളിയും മുയൽ ചെവിയും കൂടി അരച്ച് പുറമെ ലേപനം ചെയ്യുന്നതും ടോൺസിലൈറ്റിസിനെ ശമിപ്പിക്കും.

ചെറിയ ഉള്ളിയുടെ നീരുകൊണ്ട് നസ്യം ചെയ്താൽ ബോധക്ഷയം മാറും. ചെറിയ ഉള്ളി മണപ്പിച്ചാലും ചിലർക്ക് ബോധക്ഷയം മാറും.

ചെറിയ ഉള്ളി വെളുത്തുള്ളി കാന്താരിമുളക് കറിവേപ്പില എന്നിവ അരച്ച് മോരിൽ ചേർത് സേവിച്ചാൽ കൊളസ്ട്രോൾ കുറയും. ഇവ ചേർത് ചമ്മന്തി അരച്ച് കഴിക്കുന്നതും നല്ലതാണ്.
( ഷംസർ വയനാട് 97476 19859 )
xxxxxxxxxxxxxxxxxxxxxxxxx

കൊറോണ പലരിലും രക്തം കട്ടപിടിപ്പിക്കുന്നതായി പറയപെടുന്നു. ഉള്ളി രക്തം കട്ടപിടിക്കുന്നത് തടയും. ആ നിലക്ക് ഉള്ളിക്ക് കൊറോണ രോഗികളിൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞേക്കാം.

പതിവായി ആസ്പിരിൽ കഴിക്കുന്നവരിൽ കൊറോണ വരുവാൻ സാദ്ധ്യത കുറവാണെന്ന് പറയപെടുന്നു.
(അബ്ദുൾ ഖാദർ )
xxxxxxxxxxxxxxxxxxxxxxxxx

അത്താഴത്തിനു ശേഷം അടുപ്പിലെ ചാരവും കനലും മാറ്റി എഴുപെരിങ്ങലത്തിലയിൽ പൊതിഞ്ഞ സവോള വച്ചു മൂടി രാവിലെ ഇലകൾ മാറ്റി സവാള പിഴിഞ്ഞു ചാർ കുടിക്കുന്നത് വയറുകടി വേദന തുടങ്ങിയവയ്ക് വളരെ നല്ല മരുന്നാണ് .
(രാമചന്ദ്രൻ 8086202164)
xxxxxxxxxxxxxxxxxxxxxxxxx

പുതിയ കിണറു കുത്തി വെള്ളം കാണുന്ന അവസരത്തിൽ ആദ്യത്തെ വെള്ളം കൊണ്ടുവന്ന് പരിസരത്തുള്ള എല്ലാവർക്കും വെള്ളം കലക്കി കൊടുക്കുന്ന ഏർപ്പാട് ഉണ്ടായിരുന്നു അതിനെ ചക്കര വെള്ളം എന്ന് പറയാറുണ്ട് അതിൽ ഉള്ളി, ചക്കര or ശർക്കര, ജീരകം, നാളികേരം ചിരകിയത് എന്നിവ ഇട്ടിരിക്കും

ശോധന കുറവിന് ചെറിയ ഉള്ളി 5 എണ്ണം ആവശ്യ ത്തിന് ഇന്ദുപ്പ് ,ഇഞ്ചി കുരു നീക്കിയ കാന്താരിമുളക് മുരിങ്ങ കായയുടെ ഉള്ളിലെ പൾപ്പ് എന്നിവ എടുത്തു ചമ്മന്തി ഉണ്ടാക്കി ഭക്ഷണ ത്തിനു ഒപ്പം കഴിയ് കുക 🔥

ശ്വാസകാസ രോഗശാന്തിയ്ക്ക് ഇതു തന്നെ കൊടംപുളി കുട്ടി കൊടുക്കുക🔥

വയറ്റിലുള്ള കൊഴുപ്പ് കുറയ്ക്കാൻ ഉള്ളി 5 എണ്ണം കറിവേപ്പില ,നാരങ്ങയില, കുരുനീക്കിയ കാന്താരി മുളക് ഇന്ദുപ്പ് എന്നിവ ആവശ്യത്തിന് ചേർത്തു ഒരു ഗ്ലാസ് പുളിക്കാത്ത മോരു സേവിക്കുക🔥

ശ്വാസതടസത്തിന് കരിമ്പിൻ നീരിൽ സമം ഉള്ളിനീര് ചേർത്തു കുറുക്കി പൊടിയാക്കി സേവിക്കുക🔥

എല്ല് രോഗങ്ങൾക്ക് ചങ്ങലപരണ്ട തൊലി കളഞ്ഞ് നെയ്യിൽ വാട്ടി ഇരട്ടി ഉള്ളിചേർത്തു ആവശ്യത്തിന് ഇഞ്ചി, പുളി, ഇന്ദുപ്പ് എന്നിവയും ചേർത് ചമ്മന്തി ഉണ്ടാക്കി കൊടുക്കുക 🔥

നഖത്തിനു ഉണ്ടാവുന്ന രോഗങ്ങൾക്ക് ചെറിയ ഉള്ളി എള്ള് ഇഞ്ചി എന്നിവ ആട്ടിൽ പാലിൽ കാച്ചി സേവിക്കുക 🔥

കൈ കാൽ മുട്ട് വേദനയ്ക് തൈലങ്ങളിലൊ എണ്ണയിലോ സമം ഉള്ളിനീര് ചേർത്തു പുരട്ടിയാൽ എല്ലതരത്തിലുള്ള വേദനയും മാറിക്കിട്ടും…

കണ്ണിലെ വേദന ചൊറിച്ചിൽ എന്നിവക്ക് ഉള്ളി, കയ്യോന്നി തണ്ട് ഇല,നന്ത്യാർവട്ടം ഇല ഇവയുടെ നീര് കണ്ണിൽ ഇററിക്കുക വൈദ്യൻ്റെ മേൽനോട്ടത്തിൽ ഉപയോഗിക്കുക 🔥
(വിനയ് ധനുർവേദ 97440 92981)
xxxxxxxxxxxxxxxxxxxxxxxxx

250 ഗ്രാം ഉള്ളി ചെറുതായി അരിഞ്ഞ് സമം കരിപട്ടിയോ ശർക്കരയോ ചേർത് കുറെ സമയം വച്ചിരുന്ന് വൈകിട്ടത്തെ ആഹാരത്തിന് ശേഷം സേവിച്ചാൽ കഠിനാദ്ധ്വാനം മൂലം ഉണ്ടായ ശരീരവേദന ശമിക്കും.

ചുവന്നുള്ളി രണ്ടു റാത്തൽ എടുത്ത് ചുവന്ന കരിക്കിന്റെ വെള്ളം ചേർത് ഇടിച്ചു പിഴിഞ്ഞ് എടുത്ത് നാഴി ആവണക്കെണ്ണ ചേർത് ഒന്നര കഴഞ്ച് മീറ കൽക്കം ചേർത് കാച്ചി പുഴുക് പാത്രവാകം ചേർത് അരിക്കുക.

വെളുത്തുള്ളി പലം നാല് ഇടങ്ങഴി പാലിൽ പുഴുങ്ങി അരച്ച് പിഴിഞ്ഞ് എടുക്കണം. നാഴി നല്ലെണ്ണയും ചേർത് അഞ്ചു കഴഞ്ച് കുഴിയിര അരച്ച് കൽകം ചേർത് കാച്ചി കൽകം മൊരിയുന്ന പാകത്തിൽ അരിച്ച് എടുക്കണം. ഇത് 20 തുള്ളി വീതം തനിച്ചോ അനുയോജ്യമായ കഷായത്തിലോ കൊടുക്കുക. സർവാംഗവാതം പക്ഷാഘാതം ആമവാതം അർബുദം മുതലായവ ശമിക്കും
( ഗിരീഷ് വൈദ്യർ 9605030414 )
xxxxxxxxxxxxxxxxxxxxxxxxx

ഉള്ളി അരച്ച് വെളിച്ചെണ്ണ ചേർത് തലയിൽ തേച്ച് അഞ്ചു മിനിട്ടിനു ശേഷം കുളിക്കുക. സോപ്പും ഷാമ്പൂവും ഉപയോഗിക്കരുത് . നരച്ച മുടി കറുക്കും. നരയുടെ ആരംഭത്തിൽ എങ്കിൽ നല്ല ഫലം കിട്ടും. കറുത്ത മുടിക്ക് നല്ല കറുപ്പ് ഉണ്ടാകും. നരച്ച മുടികൾ ക്രമേണ കറുത്തു വരും.

വലിയ ഉള്ളി അരച്ച് പിഴിഞ്ഞ് നീരെടുത്ത് തേനും ചേർത് രാവിലെ വെറും വയറ്റിൽ കഴിക്കുക. വൃദ്ധനും യുവാവാകും.

ഇഞ്ചി ഉള്ളി തുളസി എന്നിവയുടെ നീരെടുത്ത് തേൻ ചേർത് രാവിലെയും വൈകിട്ടും സേവിക്കുക. രക്തം കട്ടപിടിക്കുന്നത് ശമിക്കും. രക്ത കുഴലുകൾ ക്ലീനാകും. രക്തചംക്രമണം വർദ്ധിക്കും.
(ഉണ്ണികൃഷ്ണൻ വൈദ്യർ 93875 20730 )
xxxxxxxxxxxxxxxxxxxxxxxxx

അൽപം മൂപ്പായ കരിക്ക് (മന്നങ്ങ ) എടുത്ത് ചകിരി നീക്കി കണ്ണുതുളച്ച് നാലിലൊന്ന് വെള്ളം കളഞ്ഞ് അതിൽ ചെറിയ ഉള്ളി അരിഞ്ഞതും ജീരകവും പനം ചക്കരയും കൂടി നിറച്ച് പുളിയുടെ കമ്പ് ചെത്തി വച്ച് കണ്ണ് അടക്കുക. ഇഡ്ഡലി പാത്രത്തിൽ വച്ച് വേവിക്കുക. രാവിലെ ഇത് ഉടച്ച് തേങ്ങ ചുരണ്ടി എടുത്ത് അതിലുള്ള ഉള്ളിയും ശർക്കരയും മിക്സ് ചെയ്ത് പ്രഭാതത്തിൽ ആഹാരത്തിന് മുൻപ് സേവിക്കുക. ആരോഗ്യം വർദ്ധിക്കും.
(അനൂപ് കാസർകോട് 99950 97617 )
xxxxxxxxxxxxxxxxxxxxxxxxx

ഉള്ളിവെട്ടടുകാദികഷായം

ഉള്ളി , കഴറ്റിവേര്, (വെട്ടടുകിന്  കഴറ്റിവേരാണ്. കിട്ടാത്തപക്ഷം കഴറ്റിക്കുരുവും ചേര്‍ത്തുവരുന്നു. ചുക്ക്, ഉഴിഞ്ഞവേര്, വെളുത്താവണക്കിന്‍വേര്, ഇവകൊണ്ടു കഷായം വച്ച് ആവണക്കെണ്ണയും ഇന്തുപ്പും മേമ്പൊടി ചേര്‍ത്തു സേവിക്കുക; വൃദ്ധി ശമിക്കും.
( ടിജോ എബ്രാഹാം+9715 09780344)

Leave a comment