Post 212 ചന്ദനം

പത്തു മീറ്റർ വരെ ഉയരത്തിൽ വളരുന ഔഷധവൃക്ഷമാണ് ചന്ദനം തെക്കെ ഇന്ത്യയിലെ ചില വരണ്ട പ്രദേശങ്ങളിലെ കാടുകളിൽ ചന്ദനം കാണപെടുന്നു. കേരളത്തിൽ മറയൂരിലും കർണാടകത്തിലും ആണ് ചന്ദനം പ്രധാനമായി കണ്ടുവരുന്നത്.

കുടുംബം = സന്റാലേസി
ശാസ്ത്രനാമം = സന്റാലം ആൽബം

രസം = തിക്തം – മധുരം
ഗുണം = സ്നിഗ്ദ്ധം – ലഘു
വീര്യം = ശീതം
വിപാകം = കടു

സംസ്കൃത നാമം = ശ്രീകണ്ഠം – ശ്വേത ചന്ദനം – ചന്ദനം – ഹിമ – ശീത – ശിശിര – സിതം – ഗന്ധാ ഢ്യ – ഭദ്ര ശ്രീ

ഹിന്ദി = ചന്ദൻ

തമിഴ് = സന്ദനം

പ്രയോഗാംഗം = വേര് – തടി – എണ്ണ

ഔഷധ ഗുണം =
ചന്ദനം ശീതളം രൂക്ഷം
തിക്ത മാഹ്ലാദനം ലഘു
ശ്രമ ശോഷ വിഷ ശ്ലേഷ്മ
തൃഷ്ണ പിത്താസ്ര ദാഹ ജീത്
( ഭാവപ്രകാശം)

ചന്ദനം ശരീരത്തിന് കുളുർമയും ഉന്മേഷവും തണുപ്പും നൽകുന്നു. രക്തശുദ്ധി ഉണ്ടാക്കും മൂത്ര തടസവും മൂത്രകൃഛ്രവും ഛർദ്ദിയും നീരും ത്വക് രോഗങ്ങളും പിത്ത വികാരങ്ങളും ശമിപ്പിക്കും മൂത്രവിസർജനം ഉത്തേജിപ്പിക്കും. അർശസിലും രക്താതിസാരത്തിലും രക്ത വാർചശമിപ്പിക്കും.
(രാജേഷ് വൈദ്യർ )
XXXXXXXXXXXXXXXXXXXXXXXXX

ചന്ദനം ശരീരത്തെ തണുപ്പിക്കുന്നതാണ് . ദേവന് പ്രിയമുള്ളതാണ് . സുഗന്ധമുള്ളതാണ് ചന്ദനത്തിന്റെ ഇലയും വേരും തടിയും എല്ലാം ഔഷധമായി ഉപയോഗിക്കുന്നു.

ഞെരിഞ്ഞിലും കരിംജീരകവും ചന്ദനവും കല്ലൂർവഞ്ചിയും ഏലത്തരിയും ചേർത് കഷായം വച്ച് സേവിച്ചാൽ 9 ദിവസം കൊണ്ട് കിട്ണിസ്റ്റോൺ പൂർണമായും ശമിക്കും

ചന്ദനം അരച്ചെടുത്ത് മുക്കുറ്റി തീരും കറുകനീരും ചേർത് ലേപനം ചെയ്താൽ വ്രണങ്ങൾ ശമിക്കും
(വിജീഷ് വൈദ്യർ )
XXXXXXXXXXXXXXXXXXXXXXXXX

ആധുനിക ജീവിത ശൈലി മൂലം പലരിലും ഉഷ്ണം വർദ്ധിക്കുന്നതായും മൂത്രചൂടും മൂത്രത്തിൽ പഴുപ്പും വർദ്ധിക്കുന്നതായും കാണുന്നു. അതിന് ചന്ദനാ സവവും ചരപ്രഭ ഗുള കയും സേവിക്കുന്നത് ഫലപ്രദമാണ്
(ചന്ദ്രമതി വൈദ്യ)
XXXXXXXXXXXXXXXXXXXXXXXXX

കേരളിയരുടെ നെറ്റിയിൽ ചന്ദനം തേക്കുന്നതിന്റെ സൗന്ദര്യവും ആരോഗ്യവും നമ്മളുടെ നാട്ട് പാരമ്പര്യമാണ്
(രായിച്ചൻ)
XXXXXXXXXXXXXXXXXXXXXXXXX

അലർജി കൊണ്ടുണ്ടാകുന്ന തിണർപ്പിന്. ചന്ദനം ചിറ്റ മൃ തിൻ നീരിലരച്ചു കഴി ക്കുക
( രതീശൻ വൈദ്യർ)
XXXXXXXXXXXXXXXXXXXXXXXXX

ചന്ദനം അരച്ച് തുളസിനീരു ചേർത് ദിവസം മൂന്നോ നാലോ ദേശം വീതം സേവിക്കുകയും തുളസിവേര് കഷായം വച്ച് സേവിക്കുകയും ചെയ്താൽ ഒന്നോ രണ്ടോ ആഴ്ച കൊണ്ട് പൊട്ടി രോഗം ശമിക്കും
(ജയാനന്ദൻ വൈദ്യർ )
XXXXXXXXXXXXXXXXXXXXXXXXX

ചന്ദനം ശീതളം സ്വാദു
തിക്തം പിത്ത വിനാശനം
രക്ത പ്രസാദനം വർണ്യം
അന്തർദ്ദാഹഹരം പരം

ചന്ദനം തണുപ്പോടു കൂടിയതും സ്വാദുള്ളതും കയ്പോടു കൂടിയതും പിത്തത്തെയും ദാഹത്തേയും ശമിപ്പിക്കുന്നതും രക്തപ്രസാദവും നിറവും വർദ്ധിപ്പിക്കുന്നതും ആണ്

ചന്ദനവും കസ്തൂരി മഞ്ഞളും അരച്ച് കുങ്കുമവും പാലും ചേർത്ത് കുഴമ്പാക്കി ലേപനം ചെയ്താൽ മുഖത്തെ ചുവന്ന പാടുകളും മുഖക്കുരുവും ശമിക്കും.

ചന്ദനം അരച്ച്‌ പാൽ ചേർത് സേവിച്ചാൽ മൂത്രത്തിൽ പഴുപ്പു കാണുന്നതും രക്തം കാണുന്നതും മൂത്രം പുടിച്ചിലും ശമിക്കുന്നതാണ്

കരിക്കിന്റെ മുഖം വെട്ടി അതിൽ ചന്ദനവും ഏലത്തരിയും ചെറിയ ജീരകവും കൂടി ചതച്ചിട്ട് രാത്രി വച്ചിരുന്ന് രാവിലെ ആഹാരത്തിന് മുൻപു സേവിച്ചാൽ, മൂത്രമൊഴിക്കുമ്പോ ഴുള്ള കടച്ചിലും പുകച്ചിലും ചുടിച്ചിലും മൂത്രത്തിൽ പഴുപ്പും മൂത്രതടസവും ശമിക്കും.

ഇരുവേലിയും ചന്നനവും കൂടി അരച്ച് നെറ്റിയിൽ തേച്ച് കാറ്റു കൊണ്ടിരിക്കുക. മദാത്യയം (മദ്യം കഴിച്ചുണ്ടാക്കുന്ന ഉൻമാദം) ശമിക്കും

ചന്ദനം പാലിൽ ചേർത്ത് തിളപ്പിച്ച് കഴിച്ചാൽ അമിത ദാഹവും ഉഷ്ണവും ശമിക്കും
(പ്രസാദ് വൈദ്യർ)
XXXXXXXXXXXXXXXXXXXXXXXXX

വേനൽ കാലത്ത് ഉഷ്ണാധിക്യം മൂലം ഉണ്ടാക്കുന്ന അതിദാഹവും മൂത്രചൂടും മൂത്രത്തിൽ പഴുപ്പും ചന്ദനം ശമിപ്പിക്കും

ഗ്രീഷ്മത്തിൻ്റെ കാഠിന്യം കൊണ്ട് ലൂബ്രിക്കൻറ് പോയി ഉണ്ടാവൂന്ന എല്ല് പൊടിയൽ / തേയ്മാനം ഇതിൻ്റെയൊക്കെ പരിഹാരമായുള്ള കഷായ യോഗത്തിൽ ചന്ദനം വരാനുള്ള കാരണം വളരെ വലിയ ചർച്ചക്ക് വഴിയൊരുക്കും.
( ജയാനന്ദൻ വൈദ്യർ )
XXXXXXXXXXXXXXXXXXXXXXXXX

ഒരു ഗ്ലാസ് വെള്ളത്തിൽ അഞ്ചു തുള്ളി ചന്ദനതൈലം ഒഴിച്ചു വച്ച് രാവിലെ ആഹാരത്തിന് മുൻപ് അത് സേവിക്കുക ശരീരത്തിനേറ്റ ക്ഷതങ്ങൾ മർമാഘാതം മുതലായവ ശമിക്കും.

ചന്ദനം അരച്ച് നെറ്റിയിൽ തേച്ചാൽ ശരീരം തണുക്കും

നെഞ്ചിന് ചതവേററാൽ (ഉരക്ഷതത്തിന്) ചന്ദനവും മീറയും അരച്ച് മുപ്പതു മില്ലി റമ്മിൽ ചേർത് സേവിച്ചാൽ രണ്ടു മൂന്നു ദിവസം കൊണ്ട് ചതവും നീരും ശമിക്കും.

ചന്ദനം ഞെരിഞ്ഞിൽ കല്ലൂർവഞ്ചി വയൽ ചുള്ളി ചെറൂള തഴുതാമ മഞ്ചട്ടി വേര് എന്നിവ കഷായം വച്ച് കഴിച്ചാൽ അശ്മരി ഏഴു ദിവസം കൊണ്ട് പൊടിഞ്ഞു പോകും.
(പവിത്രൻ വൈദ്യർ)
XXXXXXXXXXXXXXXXXXXXXXXXX

ഭദ്രദീപത്തിന്നരികെ വെക്കുന്ന അഷ്ടമംഗല്ല്യ വസ്തുക്കളിലൊന്ന് ചന്ദന മുട്ടിയാണല്ലൊ, അതെ, ചന്ദന മുട്ടി ഭൂമിയെ സങ്കൽപിക്കുന്നു.
പഞ്ചഭൂത നിർമ്മിതങ്ങളായ പ്രാപഞ്ചിക തത്ത്വങ്ങളെ താത്ത്വികമായി കാണിച്ച് തരുന്ന എത്ര മഹത്തായ വിശ്വാസം.
( ജോസ് ആക്കൽ )
XXXXXXXXXXXXXXXXXXXXXXXXX

.🙏വൈദ്യമാർ മരുന്ന് എഴുതി കൊടുക്കുന്നത് ശ്രദ്ധിക്കാതെ മാത്ര തെറ്റിച്ചും പല ത്തരത്തിലുള്ള ശുദ്ധി ചെയ്യേണ്ട മരുന്ന് ശുദ്ധി ചെയ്യാതെയും മരുന്നുകൾ കുടുതൽ കഴിക്കയാലും പല തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ ചന്ദന കഷായം ഉണ്ടാക്കി കൊടുത്താൽ സുഖമാകുന്നതാണ് 🙏 ഉപവാസം അവസാനിക്കുമ്പോൾ ശീതകഷായം ഉണ്ടാക്കി കൊടുക്കും ചന്ദനം, പർപ്പിടപുല്ല് , ഇരുവേലി ,രാമച്ചം, മുത്തങ്ങ ,ചുക്ക്, നന്നാരി ഇവ സമം എടുത്തു അരിഞ്ഞ് ചതച്ച് ആവശ്യത്തിന് എടുത്തു വെള്ളം തിളപ്പിച്ച് ആറി കൂടിക്കാറുണ് ഇതു തന്നെ വസന്ത, ഗ്രീഷ്മ കാലങ്ങളിൽ കുടിയ്കാറുണ്ട്

ശരീരത്തിൽ സോപ്പ് ഉപയോഗിക്കാൻ പറ്റാത്തവർക്കും പല തരത്തിലുള്ള തൊലിപ്പുറത്ത് ഉണ്ടാകുന്ന രോഗങ്ങൾ ഉള്ളവർക്കും താളിയായി ഉപയോഗിക്കാവുന്ന യോഗം :- ചന്ദനം, രാമച്ചം, മധുര നാരങ്ങതൊലി, ചെറുപയറ് ഇവ ഉണക്കിപൊടിച്ച് ആവശ്യത്തിന് എടുത്തു വെള്ളം ചേർത്തു തേച്ച് പിടിപ്പിച്ച് കഴുകി കളയാം.
(വിനയ് ധനുർവേദ ) 🙏🙏🙏🙏🙏🙏
XXXXXXXXXXXXXXXXXXXXXXXXX

ചന്ദനവും തുളസിയും അടുത്ത് നട്ടാൽ വേഗത്തിൽ വളർന്നു കിട്ടും. ചന്ദനം ഒരു അർദ്ധ പരാദ സസ്യമാണ്. ചന്ദനം ശരിക്ക് വളരണമെങ്കിൽ ചന്ദനത്തിന്റെ ചൂഷക പേരുകൾ മറ്റു സന്ധ്യങ്ങളുടെ വേരിൽ തുളച്ചുകയറി പോഷകങ്ങൾ വലിച്ച് എടുക്കേണ്ടതായിട്ടുണ്ട്.
(ആന്റണി തണ്ണി കോട്ട് )
XXXXXXXXXXXXXXXXXXXXXXXXX

മാനസിക പ്രശ്നങ്ങൾ ( മെന്റൽ ഡിസോഡർ ) മൂലം ഉറക്കകുറവുള്ളവർ ചന്ദനം അരച്ച് നെറ്റിയിൽ പൂശിയാൽ നല്ല ഉറക്കം കിട്ടും. ‘I

മനുഷ്യ ശരീരത്തിലെ മഹാമർമമായ ആജ്ഞാചക്രത്തിൽ (ഭ്രൂമദ്ധ്യത്തിൽ ) ചന്ദനം തേക്കു ന്നത് മനസിന്റെ സത്യഗുണം . വർദ്ധിക്കും എന്നതുകൊണ്ടാണ് ക്ഷേത്രങ്ങളിൽ ചന്ദനം നൽകുന്നത്

ലഭ്യത കുറവു മൂലം ഇന്ന് പലയോഗങ്ങളിലും ചന്ദനം ചേർക്കുന്നില്ല.
(രാജു)
XXXXXXXXXXXXXXXXXXXXXXXXX

ഗന്ധത്തിന്റെ വ്യത്യസ്തത കൊണ്ട് ഏഴിനം ചന്ദനം ഉണ്ടെന്ന് പറയപെടുന്നു. മറയൂർ ചന്ദനവും മൈസൂർ ചന്ദനവും ലോക പ്രസിദ്ധമാണ്.

ചന്ദനം ശ്വേത പ്രദരത്തേയും (വെള്ള പോക്ക്) രക്ത പ്രദരത്തേയും ( അത്യാർതവം) ശമിപ്പിക്കും.

ചന്ദനവും അടപതിയൻ കിഴങ്ങും കൂടി കഷായം വച്ച് സേവിച്ചാൽ ശ്വേത പ്രദരം (വെള്ളപോക്ക് ) ശമിക്കും.

ചന്ദനമിട്ട് വെള്ളം തിളപ്പിച്ച്‌ കുടിച്ചാൽ ശരീരം തണുക്കുകയും നല്ല ഉറക്കം കിട്ടുകയും ചെയ്യും

ചന്ദനവും പാടതാളിയുടെ ഇലയും കൂടി അരച്ച് നിറുകയിൽ തേച്ചാൽ നല്ല ഉറക്കം കിട്ടും. അരച്ച ൽ ഉടൻ തേക്കണം . പാടതാളി വേഗത്തിൽ കട്ടിയായി പോകും.

ചന്ദനം പ്രധാന ഔഷധമായ ചന്ദനാ സവം സ്ത്രീകളിലെ രക്ത സ്രാവത്തെയും പുരുഷൻമാരിലെ ശുക്ല സ്രാവത്തേയും ശമിപ്പിക്കും.

ചന്ദനം അരച്ച് പനിനീരിൽ ചേർത് നെറ്റിയിലും നിറുകയിലും തേച്ചാൽ തലവേദന ശമിക്കും.

ചന്ദനവും മലരും പൊടിച്ച് നെയ് അല്ലെങ്കിൽ തേൻ ചേർത് സേവിച്ചാൽ ഛർദ്ദി ശമിക്കും.

വേരിൽ നിന്നും ആണ് പുതിയ ചന്ദനതൈകൾ ഉണ്ടാക്കുന്നത്. ചന്ദനം ഒരു പരാദ വൃക്ഷം ആകയാൽ അടുത്ത് വേറെ ചെടികൾ ഉണ്ടെങ്കിലേ ചന്ദനം തഴച്ച് വളരുകയുള്ളു. ചന്ദനത്തിന്റെ വേരുകൾ മറ്റു സങ്ങളുടെ വേരിൽ തുളച്ചു കയറി പോഷകങ്ങൾ വലിച്ചെടുത്താണ് വളരുന്നത്. ചന്ദനതൈകൾ നടുമ്പോൾ തുളസി പയറ് പാണല് മുതലായവ കൂടെ നടാറുണ്ട്. അവയിൽ നിന്ന് തീരു വലിച്ചെടുത്ത് ചന്നം നന്നായി വളരും.

കശുമാവിൻ തോട്ടങ്ങളിൽ ചന്ദനതൈകൾ മുളച്ചാൽ അവ വളർന്നാൽ വെട്ടി എടുക്കുവാൻ നമുക്ക് അധികാരം ഇല്ലാത്തതു കൊണ്ട് ചെറുതിലേ തന്നെ വെട്ടിക്കളയുക യാണ് പതിവ് . അങ്ങിനെ പല പ്രാവശ്യം വെട്ടി കളയുമ്പോൾ വേരുകൾ വലുതാവുകയും കാതൽ ഉണ്ടാവുകയും ചെയ്യും. പിന്നീട് എന്നെങ്കിലും JCB കൊണ്ട് കിളക്കുന്നതായാൽ നല്ല കാതലുള്ള വേരുകൾ കിട്ടും . അവ കത്തികൊണ്ട് പുറം ചെത്തി കളഞ്ഞ് ഉപയോഗിക്കാം.
( അതിൽ ആലഞ്ചേരി )
XXXXXXXXXXXXXXXXXXXXXXXXX

: ചന്ദന മരത്തിന് ആതിഥേയ മരങ്ങൾ സാധാരണ വെക്കാറ് ഉങ്ങാണ്. തുളസിയല്ല. തുളസി വെക്കാതിരിക്കുന്നതാണ് നല്ലതും കാരണം തടി തുരന്ന് മര പൊടിയിടുന്ന പ്രാണി തുളസിയിലും കൂട് കൂട്ടും.

ഇഞ്ച, നെൻ മേനിവാക ,കൊന്ന, വൻ തുടലി ,എരിക്ക് എന്നിവയും ചന്ദനത്തിനിടയ്ക്ക് വെക്കാറുണ്ട്. അതിൽ കുറച്ചെങ്കിലും രോഗത്തെ അകറ്റി നിർത്താൻ സഹായിക്കുന്നത് എരിക്കാണ്.
സ്പൈക്ക് എന്ന സാംക്രമിക രോഗം ചന്ദനത്തിന് ബാധിക്കും. ഇലകൾ കുരുടിച്ച് മഞ്ഞയാവും, വീണ്ടും തളിർപ്പ് പൊട്ടും. അത് കൊണ്ട് തന്നെ വളർച്ചയും സാവകാശം .ത്തയിരിക്കും .

ചന്ദനതൈലം ബ്യൂട്ടി ഷോപ്പുകളിൽ ലഭിക്കും. 5 MLകുപ്പികളിൽ വില 30 രൂപ;,50 രൂപ 70 രൂപ എന്നിങ്ങനെ, ദയവ് ചെയ്ത് ഒരാള് പോലും അത് വാങ്ങി ഉപയോഗിക്കരുത് ‘ ചന്ദനതൈലത്തിൻ്റെ അതേ മണം –

5 ML യഥാർത്ഥ ചന്ദനതൈലത്തിൻ്റെ വില 3000 രൂപയാണ്. _

കർണാടക, കേരളം, തമിഴ്നാട്, എന്നിവയാണ് കൂടുതൽ ചന്ദന കൃഷിയുള്ള സംസ്ഥാനം. കേരളത്തിൽ ചന്ദനം ധാരാളം ഉള്ളത് കാസർകോട്‌, ദേവികുളം, മറയൂർ, എന്നിവിടങ്ങളിൽ ആണ് ‘. നിലവിലുള്ള പാണലും മുൾചെടികളും പറിച്ച് കളയാതെ ആണ് ചന്ദനം കൃഷി ചെയ്യുന്നത് . കട്ടിയുള്ള വേരുകളിലേക്ക് ചന്ദന വേരുകൾ ആഴ്ന്നിറങ്ങി ഭക്ഷണം വലിച്ചെടുക്കുന്നു. ഉങ്ങ് പെട്ടന്ന് പിടിപ്പിച്ചെടുക്കാൻ കഴിയുന്നതും തണൽ വൃക്ഷവും ആണ് . , അകിൽ ഒറ്റപെട്ട് കാണാം പക്ഷെ ചന്ദന കൃഷിയിൽ വേണ്ടത്ര തണൽ കിട്ടില്ല

അലൂമിനിയം ബോട്ടിലിലാണ് ചന്ദനതൈലം സാധാരണ ലഭിക്കുക, എന്നാൽ തന്നെ പ്രൈവറ്റ് സ്ഥാപനങ്ങളിൽ നിന്നും വാങ്ങിക്കുന്നതിനോട് യോജിപ്പില്ല മൈസൂർ കൊട്ടാരത്തിനടുത്ത് നിന്നും മറ്റ് ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ നിന്നും വാങ്ങരുത്. സർക്കാർ നിയന്ത്രിത സ്ഥാപനങ്ങളിൽ നിന്നും മാത്രം ഉറപ്പ് വരുത്തി വാങ്ങിക്കുക. വ്യാജൻ കൊടുക്കുന്നിടത്ത് ഒരു സൂചി പോയിൻ്റ് നിങ്ങളുടെ കൈകളിൽ സാമ്പിൾ തേച്ച് തരും, സാമ്പിൾ ബോട്ടിലിൽ 2m Lബാക്കി കണ്ടേക്കാം. 5 m L ന് 50 രൂപ പറയുന്നിടത്ത് 2m L ന് 500 രൂപക്ക് കൊടുക്കുമൊ എന്ന് വെറുതെയെങ്കിലും ചോദിച്ച് നോക്കുക
(ജോസ് ആക്കൽ )
XXXXXXXXXXXXXXXXXXXXXXXXX

മുഖത്തേ പാട് മാറാൻ ചന്ദനം അരച്ചിടാറുണ്ട് എന്ന് കേട്ടിട്ടുണ്ട് .
(യഹിയ മുഹമ്മദ് )
XXXXXXXXXXXXXXXXXXXXXXXXX

തെങ്ങു നടുമ്പോൾ മഞ്ഞളോ നീല കൂവയോ കൂടെ നടാറുണ്ട് . അവ മണ്ണിലെ ക്രിമി കിടങ്ങളുടെ വളർചയെ തടയും
(അബ്ദുൾ ഖാദർ )
XXXXXXXXXXXXXXXXXXXXXXXXX

lചന്ദനം അരച്ച് കരിക്കിൻ വെള്ളത്തിൽ സേവിച്ചാൽ രക്ത പ്രദരം ശമിക്കും
(ചന്ദ്രമതി വൈദ്യ )

ചന്ദനം ഭാഗം 2
ചന്ദനമരം സുഗന്ധദ്രവ്യമുണ്ടാക്കുവാനായി ഉപയോഗിക്കപ്പെടുന്ന ഒരു പ്രധാനപ്പെട്ട വൃക്ഷമാണ് ചന്ദനം. ലോകവിപണിയിൽ ചന്ദനത്തൈലത്തിന്റെ കുത്തക നൂറ്റാണ്ടുകളായി ഇന്ത്യയുടെ കൈവശമാണ്. ഭാരതീയർ ഇതിനെ ഒരു പുണ്യവൃക്ഷമായി കരുതുന്നു.

ലോകത്തിലെ പല സംസ്കാരങ്ങളിലും ഇത് പവിത്രമാണ്‌. ഈ മരത്തിന്റെ തടി ഉരച്ച കുഴമ്പ് ക്ഷേത്രങ്ങളിൽ പ്രസാദമായി നൽകുന്നു. മരത്തിന്റെ കാതലിൽ നിന്നും ചന്ദനത്തൈലവും നിർമ്മിക്കുന്നു. ലോകത്തിൽ തന്നെ വളരെ വിരളമായ ചന്ദനമരങ്ങൾ ഇന്ത്യയിൽ മൈസൂർ, കുടക്, കോയമ്പത്തൂർ, സേലം എന്നിവിടങ്ങളിൽ വളരുന്നു. കേരളത്തിൽ മൂന്നാറിനടുത്തുള്ള മറയൂർ വനമേഖലയിലാണ്‌ ചന്ദനത്തിന്റെ തോട്ടങ്ങൾ ഏറെയും ഉള്ളത്. പുരാതന കാലം മുതൽ ഭാരതീയർ ഇതിനെ പവിത്രമായും ഒരു
രാജകീയവൃക്ഷമായും കരുതപ്പെട്ടിരുന്നു.

ചന്ദനം എന്ന വാക്കിനർത്ഥം സന്തോഷദായകം എന്നാണ്‌. സംസ്കൃതത്തിൽ ശ്രീഖണ്ഡം, ശ്വേതചന്ദനം, ചന്ദനം, ശീതം, സീതം, എന്നൊക്കെ പേർ ഉണ്ട്. ഹിന്ദി, ബംഗാളി എന്നീ ഭാഷകളിലും ചന്ദൻ എന്നാണ്. ഇംഗ്ലീഷിൽ സാൻഡൽ വുഡ് എന്നതും ഇതേ പദത്തിൽ നിന്ന് രൂപം കൊണ്ടതാണ്‌.

പുരാണ കൃതികളായ രാമായണത്തിലും മഹാഭാരതത്തിലും ചന്ദനത്തെപ്പറ്റി പരാമർശമുണ്ട്.

ഇന്ത്യയിൽ പുരാതനകാലം മുതൽക്കേ ചന്ദനം വളർന്നിരുന്നു. ദാരുശില്പങ്ങൾ ണ്ടാക്കാൻ ആയിരുന്നു പ്രധാനമായും ചന്ദനം ഉപയോഗിച്ചിരുന്നത്. ഭരതീയപുരാണങ്ങളിൽ രക്തചന്ദനം,പീതചന്ദനം, കുചന്ദനം, ശ്വേതചന്ദനം എന്നിങ്ങനെ പലതരം ചന്ദനങ്ങളെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. ഇതിൽ യഥാർത്ഥ ചന്ദനമായി കരുതപ്പെടുന്നത് ശ്വേത ചന്ദനമാണ്‌.

മൈസൂർ ഭരണാധികാരിയായിരുന്നു ടിപ്പുസുൽത്താൻ 1792-ൽ ചന്ദനത്തിന്‌ രാജ പദവി നൽകി. അദ്ദേഹം ഈ വൃക്ഷത്തിന്റെ വിപണനം പൂർണ്ണമായും സർക്കാരിന്റെ അവകാശമാക്കി. ഈ സമ്പ്രദായം പിന്നീടുവന്ന ബ്രിട്ടീഷുകാരും നടപ്പിലാക്കി. 1864- ലാണ്‌ ആദ്യമായി ചന്ദനം വനം വകുപ്പിന്റെ നിയന്ത്രണത്തിലാകുന്നത്. 1848 നും 1861 നും ഇടക്ക് മൈസൂരിൽ പ്രാദേശികമായിത്തെന്നെ ചന്ദനത്തൈലം ഉണ്ടാക്കിയിരുന്നു. മൈസൂർ ചന്ദനത്തൈലം അന്നുമുതൽക്കേ ലോകപ്രശസ്തമാണ്‌. ബ്രിട്ടീഷ് ഭരണകാലത്ത് യൂറോപ്യൻ രാജ്യങ്ങളിലേക്ക് ധാരാളം കയറ്റുമതിയുണ്ടായിരുന്നു. ഒന്നാം ലോകമഹായുദ്ധകാലത്ത്
ഇതിന്‌ കുറവ് വന്നു. 1916-ൽ ബാംഗ്ലൂരിൽ ഒരു വാറ്റുശാല ആരംഭിച്ചു. 1917-ൽ മൈസൂറിൽ ഒരു തൈലനിർമ്മാണശാലയും തുടങ്ങി. സർക്കാരിനുമാത്രം മുറിക്കാവുന്ന രാജകീയവൃക്ഷമായി ഇന്നും ചന്ദനം തുടരുന്നു എങ്കിലും അനധികൃതമായി നിരവധി കടത്തലുകൾ അന്നുമുതൽക്കേ ഉണ്ട്. കാട്ടു കള്ളനായ വീരപ്പൻ‍ മൈസൂർ ,തമിഴ്നാട് കാടുകളിലെ ചന്ദനമരം കള്ളക്കടത്തു നടത്തി കുപ്രസിദ്ധി നേടി.

പുരാണങ്ങളിലും മറ്റും ഇന്ത്യയാണ്‌ ചന്ദനത്തിന്റെ മാതൃരാജ്യം എന്നു പറയുന്നുണ്ടെങ്കിലും ചരിത്രകാരന്മാർ വിശ്വസിക്കുന്നത് ടിമോർ ദ്വീപുകളാണ്‌ ഇവയുടെ ഉത്ഭവസ്ഥാനം എന്നാണ്. കിഴക്കൻ ടിമോറിൽ ചന്ദനത്തിന്റെ വില്പന 10-ആം നൂറ്റാണ്ടുമുതൽക്കേ നിലനിന്നിരുന്നു എന്നതിനു തെളിവുകൾ ഉണ്ട്. ഇന്തോനേഷ്യ, ജോവാൻ ഫെർണാണ്ടസ് ദ്വീപുകൾ, മാർക്വിസാസ് ദ്വീപുകൾ, ചിലി, ഹവായ്, ഓസ്ട്രേലിയ, ന്യൂസിലാണ്ട് എന്നിവിടങ്ങളിൽ സ്വാഭാവികമായി ചന്ദനം വളരുന്നുണ്ട്. പല രാജ്യങ്ങളിലും ചന്ദനം നട്ടുവളർത്തുന്നുണ്ട്.

സമുദ്രനിരപ്പിൽ നിന്ന് 1,350 മീ. ഉയരത്തിൽ വരെ ചന്ദനമരം കാണപ്പെട്ടിട്ടുണ്ട്. എന്നാൽ 600 മുതൽ 900 മീറ്റർ വരെയാണ്‌ നല്ല തോതിൽ വളരുന്നത്. വാർഷിക മഴപാതം 850-1200 മി.ലി. വരെയുള്ള സ്ഥലങ്ങളാണ്‌ ഇവക്ക് അനുയോജ്യം.

ഇന്ത്യയിലെ ദക്ഷിണമേഖലയിലെ ചില വരണ്ട വനങ്ങളിലാണ്‌ ചന്ദനം സ്വാഭാവികമായി വളരുന്നത്. കർണ്ണാടകത്തിലും കേരളത്തിലും ഇവ വച്ച് പിടിപ്പിച്ച് വളർത്തുന്നുണ്ട്. കാവേരി നദീതീരത്തുള്ള വരണ്ട ഇലകൊഴിയും വനങ്ങളിലും കർണ്ണാടകത്തിലും തമിഴ്നാട്ടിലുമുള്ള പീഠഭൂമികളിലും ചന്ദനം വളരുന്നു. കർണ്ണാടകത്തിൽ ഏതാണ്ട് 5,245 ച. കിലോമീറ്റർ പ്രദേശത്തിവ വളരുന്നു എന്നാണ്‌ കണക്ക്. ഇത് ഇന്ത്യയിൽ ആകെയുള്ള ചന്ദനക്കാടുകളുടെ ഏകദേശം പകുതിയോളം വരുന്നുണ്ട്. തമിഴ്നാട്ടിൽ ഏകദേശം 3.405 ച. കീ.മീറ്ററും ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്‌ഗഢ്‍, മഹാരാഷ്ട്ര, ബീഹാർ,പശ്ചിമ ബംഗാൾ, ഝാർഘണ്ഡ്, മണിപ്പൂർ, രാജസ്ഥാൻ, ഒറീസ്സ എന്നീ സംസ്ഥാനങ്ങളിലും ചന്ദനക്കാടുകൾ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ ഒറ്റപ്പെട്ട തോട്ടങ്ങളും ചെറിയ കൂട്ടങ്ങളും നട്ടുവളർത്തുന്നവയേ ഉള്ളൂ.

പശ്ചിമ ബംഗാളിലെ മരങ്ങൾക്ക് സുഗന്ധം കൂടുതലാണ്‌. ഹൊസൂരിൽ 226 സെ.മീ ചുറ്റളവുള്ള ഒരു ചന്ദനമരം ഉണ്ടായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ചന്ദനമരമായി കണക്കാക്കിയിരിക്കുന്നത് അതിനെ ആയിരുന്നു. 2001-ൽ ഈ മരം മോഷ്ടിക്കപ്പെട്ടു. കേരളത്തിൽ വളരുന്ന ചന്ദനത്തിന്റെ ഭൂരിഭാഗവും ഇടുക്കി ജില്ലയിലെ മൂന്നാർ വനം ഡിവിഷനിൽപെട്ട മറയൂരാണ്‌. ഇരവികുളം വനം ഡിവിഷനിൽ ഉൾപ്പെട്ട ചിന്നാറിലും ചന്ദനമരങ്ങൾ ഉണ്ട്. കേരളത്തിലെ മറയൂരിൽ 100 സെ.മീ ചുറ്റളവുള്ള ഒരു മരമാണ്‌ ഏറ്റവും വലുത്.
ചന്ദനമരങ്ങൾ നിത്യഹരിതമരമാണ്‌. ഇവ 12 മുതൽ 15 വരെ മീറ്റർ ഉയരത്തിലും ഒന്നുമുതൽ രണ്ടു മീറ്റർ
വരെ വ്യാസത്തിലും സാധാരണയായി വളരുന്നു. പൂർണ്ണവളർച്ചയെത്താൻ
60-80 വർഷം വേണ്ടിവരും.
അപ്പോഴാണ്‌ ഏറ്റവുമധികം തൈലം ഉണ്ടാവുക.

കാലവർഷത്തിന്റെ ആരംഭത്തിലും തുലാവർഷത്തിലും ഇവ തളിർക്കുന്നു. മൂന്നു വർഷമെത്തുമ്പോഴേക്കും ചന്ദനം പൂക്കാൻ തുടങ്ങും. വർഷത്തിൽ രണ്ടുപ്രാവശ്യം പൂക്കും. മാർച്ച്-മേയിലും സെപ്റ്റംബർ-ഡിസംബറിലും. പൂക്കൾക്ക് സുഗന്ധമോ ഭംഗിയോ ഇല്ല. മൊട്ടുകൾക്ക് മങ്ങിയ മഞ്ഞ നിറം. വിരിയുമ്പോൾ പച്ച നിറമാണ്‌. പിന്നീടത് ഇരുണ്ട ചുവപ്പ് നിറമായിത്തീരുന്നു. അര സെന്റിമീറ്ററോളം വ്യാസമുള്ള പൂക്കളാണ്‌. ചന്ദനമരങ്ങൾ സ്വപരാഗണം സ്വീകരിക്കുകയില്ല. തേനീച്ച, ചിത്രശലഭങ്ങൾ, വണ്ടുകൾ എന്നിവയാണ്‌ പരാഗണകാരികൾ. നാലുമാസം കൊണ്ട് വിളയുന്നകായാണ് ചന്ദനമരത്തിന്റേത് ഒരു കുലയിൽ ധാരാളം കായ്കൾ കാണും. ഞാവൽ പഴത്തിന്റെ നിറം വിളയുമ്പോൾ ഇവക്ക് ലഭിക്കുന്നു. മാംസളമായ കായ്കളാണ്‌. ഒരു കായിലൊരു വിത്ത് എന്നരീതിയിലാണ് കാണപ്പെടുന്നത്. ഒരു വൃക്ഷം ഒരു വർഷത്തിൽ ഏതാണ്ട് 8000 വിത്തുകൾ ഉത്പാദിപ്പിക്കുന്നു. ഇതിൽ 6000 എണ്ണത്തിന് മാത്രമേ അങ്കുരണശേഷി ഉണ്ടാകൂ.

ഇളം പ്രായത്തിൽ തടിക്ക് പച്ചനിറമായിരിക്കും. തണ്ടിനും ഇതേ നിറം തന്നെ. പ്രായം കൂടുന്തോറും തവിട്ടുനിറമായിത്തീരും. മരപ്പട്ടക്ക് ചുവപ്പ്കലർന്ന തവിട്ടുനിറമാണ്‌. ഉൾവശമാകട്ടെ ചുവന്നിരിക്കും. മുതിർന്ന മരത്തിന്റെ പട്ടയിൽ ആഴത്തിലുള്ള ഉണ്ടായിരിക്കും. തടിയുടെ വെള്ളക്കോ തൊലിക്കോ ചുറുശിഖരങ്ങൾക്കോ ഗന്ധമുണ്ടായിരിക്കില്ല. കാതലിനും വേരുകൾക്കും മാത്രമേ സുഗന്ധമുണ്ടായിരിക്കൂ. കാതലിന്‌ മഞ്ഞകലർന്ന തവിട്ടുനിറമായിരിക്കും.
തായ്‌വേരിനു നല്ല നീളമുണ്ടാകും. ഏതാനും പാർശ്വവേരുകളുണ്ടാകും. ചന്ദനം വളരുന്ന ആദ്യകാലത്ത് വേരുകളിൽ പർവകങ്ങളുണ്ടായിരിക്കും. ഇത് മറ്റു ആതിഥേയ മരങ്ങളുടെ വേരുകളിൽ നിന്ന് ചൂഷണം ചെയ്യാനായുള്ള സം‌വിധാനമാണ്‌. ആതിഥേയമരങ്ങളില്ലെങ്കിൽ ചന്ദനം വളരെ സാവധാനമേ വളരൂ. തായ്‌വേരുകൾ അധികം ആഴത്തിൽ വളരില്ല. പാർശ്വവേരുകളാണ്‌ കൂടുതൽ വളരുന്നതും ശാഖാവേരുകളേയും ചൂഷണമൂലങ്ങളേയും നിലനിർത്തുന്നത്. എല്ലാ ചൂഷണമൂലങ്ങളും ആതിഥേയസസ്യത്തിന്റെ മരവുമായി ബന്ധപ്പെടണമെന്നില്ല. വേരിൽ ധാരാളം തൈലം അടങ്ങിയിട്ടുണ്ട്.

ചന്ദനം ഭാഗികമായി പരാദ സസ്യമാണ്. തൈ കിളിർത്ത് ഒരു വർഷം വരെ കഷ്ടിച്ച് വളരുമെങ്കിലും പിന്നീട് സഹായം ആവശ്യമാണ്. ആറുമാസം വരെയുള്ള ഭക്ഷണമേ വിത്തിൽ സൂക്ഷിച്ചു വച്ചിട്ടുള്ളൂ. തൈ കിളിർത്ത് രണ്ടാം മാസത്തിനു മുമ്പുതന്നെ ആതിഥേയ വൃക്ഷത്തിന്റെ വേരുമായി ഇവയുടെ ചൂഷണമൂലങ്ങൾ ബന്ധപ്പെട്ടുതുടങ്ങുന്നു. കാത്സ്യം, പൊട്ടാസ്യം, എന്നീ മൂലകങ്ങൾ ചന്ദനം തനിയെ വലിച്ചെടുക്കുമെങ്കിലും നൈട്രജൻ, ഫോസ്ഫറസ്, മഗ്നീഷ്യം എന്നിവ ചൂഷകമൂലങ്ങൾ വഴി മറ്റു സസ്യങ്ങളുടെ വേരുകളിൽ നിന്നാണ് സ്വീകരിക്കുന്നത്.

ചന്ദനത്തിനു ഏതാണ്ട് മുന്നൂറോളം സസ്യങ്ങളുമായി ബന്ധപ്പെട്ട് ജീവിക്കാൻ സാധിക്കും. വനങ്ങളിൽ അക്കേഷ്യ, മഴുക്കാഞ്ഞിരം, ഈട്ടി, മരുത്, മഹാഗണി, തുടങ്ങിയവയാണ് പ്രധാന ആതിഥേയവൃക്ഷങ്ങൾ. കൃഷി ചെയ്യുന്ന ചന്ദനമരങ്ങൾക്ക് കരിവേലം, കണിക്കൊന്ന, മഞ്ഞക്കൊന്ന, കാറ്റാടിമരം, മലവേമ്പ്, ഉങ്ങ്, ദന്തപ്പാല, ആര്യവേപ്പ്. എന്നിവയും പ്രധാന ആതിഥേയസസ്യങ്ങളാണ്.

പലതരം സസ്യങ്ങളുടെ വേരുകളിൾ വസിച്ച് ആഹാരസമ്പാദനത്തിന് ചന്ദനത്തെ സഹായിക്കുന്നത് ഒരു തരം കുമിളുകളാണ്. ഇത്തരം കുമിളുകളെ മൈക്കോറൈസകൾ എന്നു വിളിക്കുന്നു.

മനുഷ്യന്റെ ഇടപെടലില്ലാതെ മരം മുളച്ചു വരുന്നതിനെ സ്വാഭാവിക പുനരുത്ഭവം എന്നും കൃഷി ചെയ്യാനോ മറ്റോ വച്ചു പിടിപ്പിക്കുന്നതിനെ കൃത്രിമ പുനരുത്ഭവം എന്നും വിളിക്കുന്നു. സ്വഭാവിക പുനരുത്ഭവത്തിന് വിത്തുവിതരണം നടത്തുന്നത് പക്ഷികളാണ്. പഴുത്ത കായ്കൾ ഭക്ഷിക്കുന്ന പക്ഷികളുടെ വിസർജ്ജ്യത്തിലൂടെ പുറത്തുവന്ന് ഭൂമിയിൽ പതിക്കുന്നതോടെ പുനരുത്ഭവത്തിനു വഴിയൊരുങ്ങുന്നു. മതിയായ തോതിൽ ഈർപ്പവും സൂര്യപ്രകാശവും തണലും ലഭിച്ചാൽ ഭൂരിഭാഗം വിത്തുകളും മുളക്കും. എന്നാൽ മുളച്ചുവരുന്ന തൈകൾക്ക് തീയ്, വരൾച്ച, കന്നുകാലി മേയൽ, ചൂട് എന്നിവമൂലം നാശം സംഭവിക്കാറുണ്ട്.

വേരിൽ മുകുളങ്ങൾ ഉണ്ടായും തൈ വളരാറുണ്ട്. ഇവയെ മൂലപ്രസാരകങ്ങൾ എന്ന് വിളിക്കുന്നു. ഈ മൂലപ്രസാരകങ്ങളിൽ നിന്നുള്ള തൈയുണ്ടാകൽ അപൂർവമായി ഉണ്ടാകാറുണ്ട്.

തടിയും വേരും ഔഷധമാണ്. ശരീരത്തിനു തണുപ്പും കുളിർമയും ഉന്മേഷവും നൽകുന്നു.രക്തം ശുദ്ധീകരിക്കുന്നു. ചന്ദനാദി ഗുളികയിലെ ഒരു ചേരുവയാണ് ചന്ദനം .
ദിവസം രണ്ടു നേരം വീതം ഒരാഴ്ച, വെള്ളചന്ദനം അരച്ചു പാലിൽ കലക്കി കഴിച്ചാൽ മൂത്രത്തിൽ രക്തം കാണുന്നതിനും മൂത്രചുടിച്ചിലിനും മൂത്രം തുള്ളിയായി പോകുന്നതിനും മൂത്രത്തിൽ പഴുപ്പിനും നല്ലതാണ്.

ചന്ദനത്തൈലത്തിന്റെ സുഗന്ധം പ്രാചീനകാലം മുതലേ പ്രസിദ്ധമാണ്. വിദേശികളെ ഭാരത്തിലേക്കാകർഷിച്ച ഘടകങ്ങളിലൊന്ന് ചന്ദനമാണു. ഫാക്ടറികളിൽ നീരാവി ഉപയോഗിച്ച് സ്വേദനം നടത്തിയാണു ചന്ദനത്തൈലം വേർതിരിക്കുന്നത്. റെസിൻ, ഐസോമെറുകൾ, ആൽക്കഹോൾ എന്നിവ ചന്ദനത്തൈലത്തിൽ അടങ്ങിയിരിക്കുന്നു…!!!
കടപ്പാട്
(ടി ജോ എബ്രാഹാം )
XXXXXXXXXXXXXXXXXXXXXXXXX

👁️കൺമഷി 👁️
മൺചട്ടിയിൽ ചന്ദനം പൂവാംകുറുന്നില നീരിൽ അരച്ചുപുരട്ടി 3 മണികൂർ കഴിഞ്ഞതിന് ശേഷം നല്ല കോട്ടൻ തുണി തിരി പാകത്തിൽ എടുത്തു കഞ്ഞുണ്ണി നീരിൽ മുക്കി ഉണക്കി ആവണക്കെണ്ണയിലോ നെയ്യിലോ മുക്കി കത്തിച്ച് ചന്ദനം പുരട്ടിയ കലം കൊണ്ട് മൂടി കരി എടുത്തു ആവശ്യത്തിനു നെയ്യോ ആവണെക്കെണ്ണയോ ചേർത്ത് കൺമഷിയായി ഉപയോഗിക്കാം🔥

അമിതമായ ആർത്തവത്തിന് ചന്ദനം അരച്ച് വെണ്ണയിൽ കൊടുക്കുക. 3 ദിവസം

ത്വാക്ക് രോഗങ്ങൾക്ക് ചന്ദനവും ,പൊന്നാ വീരത്തിൻ്റെ വേരും ചേർത്തു വെള്ളം തിളപ്പിച്ച് ആറിയതു കൊണ്ട് കഴുകുക.

രക്ത അതിരാസത്തിന് ചന്ദനം അരച്ചു പുളിയാറൽ നീരിൽ കഴിച്ചാൽ അതിസാരം നിൽക്കുന്നതാണ്

ചന്ദനം രാമച്ചം കഷായം വെച്ച് രണ്ട് നേരം ഭക്ഷണത്തിന് മുൻപ് കൊടുക്കുക മേല് പൊടിയായി ഒരു നുള്ള് അമൃത് നൂറ് ചേർത്ത് കൊടുത്താൽ ശരീര ചുട്ടുപൊകച്ചിൽ മാറുന്നതാണ്

പാവയ്ക്ക നീരിൽ ചന്ദനം അരച്ചു കൊടുത്താൽ വയറു വേദന നിശേഷം മാറുന്നതാണ്

കുരുക്കൾ മാറുവാൻ ചന്ദനം ഇരട്ടിമധുരം വെണ്ണയിൽ ചാലിച്ച് ഇട്ടു കൊടുക്കുക.
(വിനയ് ധനുർവേദ )
XXXXXXXXXXXXXXXXXXXXXXXXX

3ഗ്രാം ചന്ദനവും സമം ജീരകവും പൊടിയാക്കി മുഖം വെട്ടിയ കരിക്കിൽ ഇട്ടുവച്ച് 2 നേരം കഴിക്കുക. വെള്ളപോക്ക് ശമിക്കും.
(ശിവാനന്ദൻ വൈദ്യർ )
XXXXXXXXXXXXXXXXXXXXXXXXX

ഖാദി ബോർഡിന്റെ കട കളിൽ ചന്ദനം വാങ്ങാൻ കിട്ടും Bill സൂക്ഷിച്ചാൽ മതി അറസ്റ്റ് ഒഴിവാക്കാം 😆
(ജയപ്രകാശ് വൈദ്യർ )
XXXXXXXXXXXXXXXXXXXXXXXXX

ചന്ദനം അരച്ച് നെല്ലളവ് ദിവസും കഴിച്ചാൽ ദേഹ ദുർഗന്ധം ഇല്ലാതാവും

വയമ്പും ഇങ്ങിനെ കഴിക്കാം.

കരിമ്പിൻ്റെ ചുവടു ഭാഗത്ത് മധുരം കൂടുതൽ ആയിരിക്കും തലഭാഗത്ത് കുറവായിരിക്കും. അതുപോലെ ചന്ദനത്തിൻ്റെ ചുവടു ഭാഗത്ത് തൈലം കൂടുതൽ ഉണ്ടാകും തലഭാഗത്ത് കുറവായിരിക്കും.
(കിരാതൻ )
XXXXXXXXXXXXXXXXXXXXXXXXX

‘ചന്ദനം രണ്ടു തരം ഉണ്ട് ചുവന്ന ചന്ദനവും വെളുത്ത ചന്ദനവും
ത്വക് രോഗ നിവാരണത്തിനും വേദനസംഹാരിയായും കഫത്തെ പുറം തള്ളാനും ഹിസ്റ്റീരിയ മുതലായ മാനസിക പ്രശ്നങ്ങൾക്കും മൂത്രം തുള്ളി തുള്ളിയായി സ്വയം പോകുന്നതിനും ഗോണോറിയ സിഫിലിസ് മുതലായ ഗുഹ്യ രോഗങ്ങൾക്കും പ്രതിവിധിയായി വചന്ദനം ഉപയോഗിച്ചു വരുന്നു.
( ഹക്കിം ഷംസുദ്ദീൻ )

ചന്ദനം ഭാഗം 3
ചന്ദനം പ്രധാനമായ ഒരു തൈലമാണ് ചന്ദ നാദി തൈലം. വലിയ ചങ്ങനാദി എന്നും ചെറിയ ചന്ദനാദി എന്നും രണ്ടു യോഗം ഉണ്ട്. ‘ ചനനാദി തൈലം മുടി സമൃദ്ധമായി വളരുവാൻ നല്ലതാന്ന് . ശിരസ ചെവി പാദം എന്നീ ഭാഗങ്ങളിൽ പ്രധാനമായും തൈലം തേക്കണം. നല്ലെണ്ണ ചേർത് കാച്ചിയ തൈലം ദേഹത്ത് തേക്കാനും വെളിച്ചെണ്ണ ചേർത് കാച്ചിയ തൈലം ശിരസിൽവക്കാനും വിശേഷമാണ്.

ചന്ദനാദിതൈലം മുടി പൊഴിച്ചിൽ കുറക്കുന്നതും മുടി സമൃദ്ധമായി വളരാൻ സഹായിക്കുന്നതും ആണ്. ‘ശരീരത്തിൽ തേച്ച് കുളിച്ചാൽ ശരീരം തണുക്കും.

ഇത് ശിരസ് ചെവി കാൽപാദം എന്നിവിടങ്ങളിൽ തേക്കുന്നത് നല്ല ഉറക്കം ഉണ്ടാക്കും അതുകൊണ്ടുതന്നെ ഇത് ഹൈപർ ആക്റ്റിവിറ്റി ഹൈപർ ടെൻഷൻ ഡിപ്രഷൻ മുതലായ മാനസിക പ്രശ്നങ്ങൾ ഉള്ളവർക്ക് വളരെ നല്ലതാണ് കുട്ടികൾക്കും മുതിർന്നവർക്കും ഉപയോഗിക്കാം.

ചന്ദനാദിതൈലം നസ്യം ചെയ്താൽ ശിരോ ദാഹം (തല പുകച്ചിൽ ) ശമിക്കും
(ഷം സർ വയനാട് )
XXXXXXXXXXXXXXXXXXXXXXXXX

ചന്ദനം നട്ടു വളർത്തുന്നതിന് നിയമ തടസ്സം ഇല്ല. പക്ഷെ മുറിക്കാൻ നമുക്ക് അധികാരമില്ല .
( ബിനോയ് )
XXXXXXXXXXXXXXXXXXXXXXXXX

ചന്ദനം, – നാഗപൂവ്, – കോലരക്ക്, _ മഞ്ചട്ടിപൊടി, _ ഇരട്ടി മധുരം, _ തകരം, _ രാമച്ചം, – പതിമുഖം, – കരിങ്കൂവളക്കിഴങ്ങ്, – പേരാൽ വേര്, – കോട്ടം (ശ്രദ്ധിച്ച് ) – അത്തി മൊട്ട്, – താമരയല്ലി, – ദശമൂലം, എന്നിവ
കഷായം വെച്ച് നല്ല വെളിച്ചെണ്ണയിൽ അൽപം കാട്ടുപന്നി നെയ്യും ചേർത് തേച്ചാൽ ദേഹകാന്തി മാത്രമല്ല. ശരീരം സുഗന്ധപൂരിതവും ആകും , ദമ്പതികൾ അളവറ്റ സ്നേഹം പങ്ക് വെച്ച് കൊണ്ടേയിരിക്കും.
ഇത് ചൂട് കാലമല്ലേ, സ്നേഹം മൂർധന്യത്തിലെത്തട്ടെ,😀

ഇത് പന്നി നെയ് ചേർത്തിട്ടുള്ള യോഗമല്ല. അത് ചേർക്കുന്നതെന്തിനെന്ന് വെച്ചാൽ, അതു് പ്രതീക്ഷിക്കാത്ത മറ്റൊരു തരത്തിലേക്ക് ചെല്ലും.കാട്ടുപന്നി നെയ്യ് അതിൽ ചേർക്കണമെന്നേയില്ല. തനിയേ ഉപയോഗിക്കുകയും ചെയ്യാം.

കാട്ടുപന്നി നെയ് ഇന്നും ലഭ്യമാണ്
(ജോസ് ആക്കൽ )
XXXXXXXXXXXXXXXXXXXXXXXXX

വിഷചികിത്സയിലും ത്വക് രോഗ ചികിത്സയിലും ചന്ദvന വേർ കഷായം നല്ല ഫലം ചെയ്യും

തൊലി വിണ്ടു കീറുന്ന രോഗത്തിന് ചന്ദന കഷായം ഫലപ്രദമായി കണ്ടിട്ടുണ്ട്. യോജിച്ച തൈലം കൊണ്ട് ലേപനവും ചെയ്യണം.

യുനാനിയിൽ സോറിയാസിസ് പോലുള്ള ത്വക് രോഗങ്ങൾക്കും സിഫിലിസ് ഗോണോറിയ മുതലായ ഗുഹ്യ രോഗങ്ങൾക്കും ദേഹം തണുക്കാനും ഉള്ള ഔഷധ യോഗങ്ങളിൽ ചന്ദനം നിർദ്ദേശിച്ചിട്ടുണ്ട്.
( ഹക്കിം ഷംസുദ്ദീൻ )
XXXXXXXXXXXXXXXXXXXXXXXXXi

മൂത്രത്തിൽ ശുക്ലം കാണപ്പെടുന്നവർക്കു. നീർമരുതിൽ തൊലിയും ചന്ദനത്തൊലിയും കഷായം വച്ചു കഴിച്ചാൽ നല്ലമാറ്റം കാണാറുണ്ട്
(രതീശൻ വൈദ്യർ )
XXXXXXXXXXXXXXXXXXXXXXXXX

ചന്ദനം നട്ടുവളർത്തിയാൽ ഉടമസ്ഥന് പ്രയോജനം ഉണ്ടാവില്ല. സർക്കാർ കൊണ്ടു പോകും അല്ലങ്കിൽ കള്ളൻമാർ കൊണ്ടു പോവും അതുകൊണ്ട് ചന്ദനതൈ മുള്ളച്ചാൽ ചെറുതിലേ തന്നെ വെട്ടികളയുകയാണ് പതിവ്. പഴയ ചന്ദന കുറ്റി പറിച്ചെടുത്തിട്ട് അഞ്ചെട്ടുകിലോ ചന്ദനം കിട്ടിയിട്ടുണ്ട്.. ഖാദി ബോർഡിൽ ചന്ദനം കിട്ടാനുണ്ട്. കിലോക്ക് പന്ത്രണ്ടായിരം രൂപ വില വരും

ചുവന്ന അകലിനും ചന്ദനത്തിൻ്റെ ഗന്ധമാണ് – ചന്ദനം നല്ല ബലമുള്ള മരമാണ്. ഇത് തൂമ്പക്കും പിക്കാസിനും ഒക്കെ കൈയ്യ് ഇടാൻ ഉപയോഗിക്കാറുണ്ട്.
(രാജൻ )
XXXXXXXXXXXXXXXXXXXXXXXXX

ചന്ദനം ശരീരത്തിന് കുളിർമ്മയും ഉന്മേഷവും തണുപ്പും നൽകുന്നു. രക്തം ശുദ്ധീകരിക്കുന്നു. പൈത്തിക വികാരങ്ങൾ ശമിപ്പിക്കുന്നു. തടിയുടെ കാതലിൽ നിന്ന് കിട്ടുന്ന ചന്ദനതൈലം മൂത്ര തടസത്തിന്റെ ചികിത്സക്ക് വളരെ ഫലപ്രദമാണ്. മൂത്ര വിസർജനം ഉത്തേജിപ്പിക്കും. അര്ശസ്, രക്താതിസാരം, എന്നിവയിലെ രക്തവാർച്ച ശമിപ്പിക്കും.

രക്തം അധികം പോകുന്ന അര്ശസുള്ളവർ 3 ഗ്രാം മുതൽ 6 ഗ്രാം വരെ ചന്ദനം എടുത്ത് അരച്ച് 250 മില്ലി മോരിൽ കലക്കി ദിവസം 2 പ്രാവശ്യം വീതം കുടിക്കാമെങ്കിൽ രക്തം പോക്ക് നിൽക്കും.

മൂത്രച്ചുടീൽ, മൂത്രം അൽപ്പാൽപ്പം പോകുക, മൂത്രത്തിൽ രക്തത്തിന്റെ അംശം കാണുക, മൂത്രമൊഴിക്കുന്നതിനു മുൻപോ പിന്പോ മൂത്രത്തിൽകൂടി പഴുപ്പ് പോകുക എന്നീ അസുഖമുള്ളവർ വെള്ളചന്ദനം അരച്ച് ദിവസം രണ്ടുനേരം വീതം പാലിൽ കലക്കി നാലോ അഞ്ചോ ദിവസം സേവിച്ചാൽ മാറും.

കുട്ടികൾക്കുണ്ടാകുന്ന ഛർദ്ദിക്ക് വെള്ളചന്ദനം അരച്ച് വെള്ളത്തിൽ കൊടുക്കുന്നത് നല്ലതാണ്.

ചന്ദനത്തടി വെള്ളംതൊട്ട് അരച്ചെടുത്ത് നീരുബാധിച്ച ഭാഗങ്ങളിലും ത്വക്ക്ഗരോങ്ങൾ ബാധിച്ച ഭാഗങ്ങളിലും .തലവേദനയുള്ളപ്പോൾ നെറ്റിയിലും പുരട്ടിയാൽ ശമനം കിട്ടും

ചന്ദനവും ജീരകവും സമമെടുത്ത് പൊടിച്ച് കരിക്കിന്വെള്ളത്തിൽ കലക്കി ദിവസം ഒന്നോ രണ്ടോ പ്രാവശ്യം വീതം കുറച്ചുദിവസം തുടർന്നുകുടിച്ചാൽ വെള്ളപോക്ക് നിശേഷം ശമിക്കും.

ദുർഗന്ധമുള്ള കാസരോഗങ്ങൾക്ക് കാസഹര ഔഷധങ്ങളിൽ രണ്ടുതുള്ളി ചന്ദനതൈലം വീതം ചേർത്തുപയോഗിക്കുന്നത് ദുർഗന്ധം ദൂരീകരിക്കാൻ സഹായിക്കും.

ചന്ദനവും നീർമരുതിൻ തൊലിയും കഷായം വെച്ചുകഴിച്ചാൽ ശുക്ല മേഹം ശമിക്കും.
( ബിനോയ് J
XXXXXXXXXXXXXXXXXXXXXXXXX

രക്തചന്ദനം വിൽകാനോ വാങ്ങാനോ ഭാരതത്തിൽ അനുമതി ഇല്ല എങ്കിലും ചിലേടത്ത് കിട്ടാറുണ്ട്. കിട്ടുന്നതിൽ അധികവും വ്യാജമാണ് . രക്തചന്ദനമരം ഭാരതത്തിൽ അത്യപൂർവമായേ കാണപെടുന്നുള്ളു.
(അനിൽ ആലഞ്ചേരി)
XXXXXXXXXXXXXXXXXXXXXXXXXi

മുഖത്തെ പിഗ്മെന്റേഷന്‍ മാറാൻ പാലും രക്ത ചന്ദനവും കലര്‍ന്ന മിശ്രിതം ഏറെ ന്ല്ലതാണ്. ഇത് അടുപ്പിച്ച്‌ ഉപയോഗിയ്ക്കുന്നത് മുഖത്തെ കുത്തുകളും ബ്രൗണ്‍ പാടുകളുമെല്ലാം മാറാന്‍ ഏറെ നല്ലതാണ്.
(ഷാജൽ )
XXXXXXXXXXXXXXXXXXXXXXXXX

രക്തചന്ദനം തുളസിനീരിൽ ചാലിച്ച് പുരട്ടിയാൽ മുഖക്കുരുവും മുഖകുരു വന്നുണ്ടാകുന്ന കറുത്ത പാടുകളും മാറാൻ ഉപയോഗിക്കുന്നു
(ചന്ദ്രമതി വൈദ്യ )
XXXXXXXXXXXXXXXXXXXXXXXXX

രക്തചന്ദനം
വേങ്ങയുമായി നല്ല സാമ്യമുള്ള ഒരു മരമാണ് രക്തചന്ദനം. രക്തചന്ദനമരത്തിന്റെ ശാസ്ത്രനാമം ടെറോകാർപ്പസ് സൻറ്റാലിനസ് എന്നാണ്. കരിവേങ്ങ, ചെഞ്ചന്ദനം എന്നെല്ലാം അറിയപ്പെടുന്നു. ഈ മരം ഫാബേസീ സസ്യകുടുംബത്തിൽപ്പെടുന്നു. വംശനാശ ഭീഷണിയിലായിരുന്ന രക്തചന്ദനത്തെ ആന്ധ്രാപ്രദേശ് വനം വകുപ്പ് ഒരു സംരക്ഷിതവൃക്ഷമായി പ്രഖ്യാപിച്ചു, ഇപ്പോൾ കഡപ്പ ജില്ലയിൽ വ്യാപകമായി ഈ മരം വളർത്തുന്നുണ്ട്

വംശനാശത്തിന്റെ വക്കിൽ (IUCN 2.3)
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
Plantae
(unranked):
Angiosperms
(unranked):
Eudicots
(unranked):
Rosids
നിര:
Fabales
കുടുംബം:
Fabaceae
ഉപകുടുംബം:
Faboideae
Tribe:
Dalbergieae
ജനുസ്സ്:
Pterocarpus
വർഗ്ഗം:
P. santalinus
ശാസ്ത്രീയ നാമം
Pterocarpus santalinus
L.f.
(രായിച്ചൻ )
XXXXXXXXXXXXXXXXXXXXXXXXX

ഇനി അധിക കാലം വേണ്ടി വരില്ല ചന്ദനത്തിൻ്റെ വിലയെക്കാൾ കൂടുതൽ വില കൊടുക്കേണ്ടി വരും രക്തചന്ദനത്തിന് 🌱🌱🌱🌱🌱🌱വിനയ് ധനുർവേദ
XXXXXXXXXXXXXXXXXXXXXXXXXi

മുഖകരു കാര എന്നിവ മാറാൻ

1രക്തചന്ദനം ചെറുതേനിൽ ചാലിച്ച് മുഖത്ത് പുരട്ടി അരമണിക്കൂർ കഴിഞ്ഞ് കഴുകി കളയുക

2 ‘ചന്ദനവും മഞ്ഞളും അരച്ച് യോജിപ്പിച്ച് സ്ഥിരം മുഖത്ത് പുരട്ടുക

3ചന്ദനവും അൽപ്പം കർപ്പൂരവും അരച്ചെടുത്ത് രാത്രി കിടക്കുന്നതിന് മുമ്പ് പുരട്ടുക
( സുഹൈൽമജീദ്)
XXXXXXXXXXXXXXXXXXXXXXXXXi

മുപ്പത് ഗ്രാം രക്തചന്ദനം നന്നായി പൊടിച്ചെടുക്കുക. ഒരു ചെറുനാരങ്ങ തോടോടുകൂടി അരിഞ്ഞ് എടുത്തതും കൂട്ടി നാഴി വെളിച്ചെണ്ണയിൽ ചെറുനാരങ്ങ ഒടിച്ചാൽ ഒഴിയുന്ന പാകത്തിൽ കാച്ചിയെടുക്കുക. വാങ്ങുന്നതിനു മുമ്പ് പത്ത് ഗ്രാം പച്ചക്കർപ്പൂരവും പൊടിച്ചു ചേർത്ത് അരിച്ചെടുത്ത് കുളിക്കുന്നതിന് അര മണിക്കൂർ മുമ്പ് 15 തുള്ളി നെറുകയിൽ വയ്ക്കുക. അലർജ്ജി, തുമ്മൽ എന്നിവ മാറും. രണ്ടാഴ്ച തുടർച്ചയായി ചെയ്യുക. പിന്നീട് ആഴ്ച്ചയിൽ രണ്ടു പ്രാവശ്യമായി കുറക്കുക. 25 വർഷം പഴക്കമുള്ള എൻ്റെ അലർജ്ജി ഇതുപയോഗിച്ച് മാറിയതാണ്.

രക്തചന്ദനം കൊന്നപ്പൂവിൻ്റെ നീരിൽ അരച്ചിട്ടാൽ ശ്വിത്രം അഥവാ വെള്ളപ്പാണ്ട് ശമിക്കും

രക്തചന്ദനം കിട്ടിയില്ല എങ്കിൽ പകരം പുതിയ രാമച്ചം ചേർകണം എന്ന് ഫൈഷജ്ഞ രക്താ വലി പറയുന്നു.

രണ്ടു തരം ചന്ദനവും രണ്ടു തരം രക്തചന്ദനവും ഉണ്ടന്ന് ഭാവപ്രകാശത്തിൽ പറയുന്നു. ചന്ദനത്തിൽ ഒന്നിന് വെള്ള നിറവും മറ്റൊന്നിന് മഞ്ഞ നിറവുമാണുള്ളത്. മഞ്ഞ നിറമുള്ളതിനാണ് ഏറ്റവും ഗുണവും സുഗന്ധവുമുള്ളത്. ഇതിന് ഹരിചന്ദനം എന്ന് പറയുന്നു. നാലു ചന്ദനങ്ങളുടേയും രസഗുണവീര്യപ്രഭാവങ്ങൾ തുല്ല്യമാണന്നും പറയുന്നു.
( ബിനോയ് )
XXXXXXXXXXXXXXXXXXXXXXXXXi

രക്തചന്ദനം ആന്ധ്രപഭേശത്തെ കുപ്പയിലും സമീപ പ്രദേശത്തും വിരളമായി കണ്ടുവരുന്നു. കേരളത്തിലും അപൂർവമായി കൃഷി ചെയ്തുവരുന്നുണ്ട്. രക്തചന്ദനം ഒരു ഇല പൊഴിയും സസ്യം ആണ്.

പാബേസിയ കുടുംബത്തിൽ പെട്ട സസ്യമാണ് രക്തചന്ദനം . വിത്തുകൾ നട്ടും കമ്പുകൾ മുറിച്ചുനട്ടും രക്തചന്ദതൈകൾ? ഉത്പാദിപ്പിക്കാം. ഫെബ്രുവരി മാസത്തിൽ ആണ് രക്തചന്ദന കായ്കൾ മൂപ്പെത്തുന്നത്. രക്തചന്ദനത്തിന് വരൾച്ചയെ അതിജീവിക്കാൻ കഴിവുണ്ട്. നല്ല നീർവാർച്ചയുള്ള ചെങ്കൽ പ്രദേശങ്ങളിൽ ഇത് നന്നായി വളരും

രക്തചന്ദനത്തിൽ 16% ത്തോളം സാൻറലിൻ (സാൻ വലിക് അമ്ളം ) എന്ന വർണ വസ്തു ഉണ്ട്. കൃത്രിമ ചായങ്ങൾ കണ്ടെത്തുന്നതിന് മുമ്പ് സ്വൻ്റലിൻ എന്ന വർണ വസ്തുവിനു വേണ്ടി പാശ്ചാത്യർ ഭാരതത്തിൽ നിന്നും രക്തചന്ദനം കൊണ്ടുപോയിരുന്നു. ചിത്ര തൂണുകൾ പ്രതിമകൾ കളി കോപ്പുകൾ മുതലായവ നിർമിക്കാൻ രക്തചന്ദനം ഉപയോഗിച്ചിരുന്നു.

പനിക്കും തലവേദനക്കും രക്തചന്ദനം അരച്ച് തേക്കുന്നത് നല്ലതാണ്. രക്തചന്ദനം അരച്ച് തേച്ചാൽ വ്രണങ്ങൾ കരിയും .

രക്തചന്ദനം കഷായം വച്ച് രക്തചന്ദനം കൽക നായി നെയ് കാച്ചി കഴിച്ചാൽ പുരുഷ വന്ധ്യത ശമിക്കും എന്ന് ആയുർവേദ ഗ്രന്ഥങ്ങളിൽ കാണുന്നു.
(നാസർ കുളപറമ്പിൽ)
XXXXXXXXXXXXXXXXXXXXXXXXXi

ചന്ദനം വളരുന്ന മണ്ണിൻ്റെ ഘടന അനുസ്രിച്ച് ഗുണത്തി മാറ്റം വരുന്നുണ്ട് ‘ മൈസൂർ ചന്ദനം മേൻമയുള്ളതാണ്
(m കർ മുഹമ്മദ്‌ )
XXXXXXXXXXXXXXXXXXXXXXXXXi

രക്ത ദോഷത്തിനും ക്ഷതത്തിനും രക്ത ചന്ദനം നല്ലതാണ്. പിത്ത ദോഷത്തിനും ചന്ദനം നല്ലതാണ്‌. അമിത ദാഹത്തിനും മേദോ ദോഷത്തിനും ഛർദ്ദിക്കും വിഷത്തിനും ചന്ദനം നല്ലതാണ് . പാദ ദാഹം ശിരോ ദാഹം കൃമി മൂർച്ച ജ്വരം വിസർപം മുഖരോഗങ്ങൾ അപസ്മാരം എന്നിവയിലും ചന്ദനം ഉപയോഗിക്കുന്നു.

ചന്ദന മുട്ടിയേക്കാൾ വളരെ കുറഞ്ഞ വിലക്ക് ചന്ദന കാതൽ .പൂളുകൾ വാങ്ങാൻ കിട്ടും.

ചന്ദനം രാമച്ചം കരിങ്ങാലി കാതൽ ഏലത്തരി ജീരകം പതിമുഖം എന്നിവ സമമായി എടുത്ത് നറുനീണ്ടി ഇരട്ടി എടുത്ത് പൊടിച്ചു വച്ചിരുന്നാൽ നല്ല രുചികരമായ ദാഹശമനി ആകും .

ഞവരയരി പൊടിച്ച് രക്തചന്ദന പൊടിയും ചേർത് പാലിൽ കുറുക്കി മുഖത്ത് ലേപനം ചെയ്താൽ മുഖസൗന്ദര്യം വർദ്ധിക്കും.

കസ്തൂരി മഞ്ഞളും രക്തചന്ദനവും കൂടി പനിനീരു ചേർത് അരച്ച് മുഖത്ത് ലേപനം ചെയ്താൽ മുഖസൗന്ദര്യം വർദ്ധിക്കും ശംഖും രക്തചന്ദനവും കുടി അരച്ച് ലേപനം ചെയ്താലും മുഖസൗന്ദര്യം വർദ്ധിക്കും.

നറുനീണ്ടിയു രക്തചന്ദനവും രാമച്ചവും കൂടി വെന്ത വെള്ളം കുടിച്ചാൽ ത്വക് രോഗങ്ങൾ ശമിക്കും രക്തം ശുദ്ധിയാവും
( ധന്വന്തിരൻ വൈദ്യൻ )
XXXXXXXXXXXXXXXXXXXXXXXXXi

‘ശരീരത്തിലെ കറുപ് നിറം പോകാൻ നിലനരകം അരച്ച് നല്ല വെളിച്ചെണ്ണ ചേർത്ത് രക്തചന്ദന പൊടിയോ ചിരട്ടക്കുള്ളിലെ തവിട്ടു നിറമുള്ള പൊടിയോ ചേർത്ത് കാച്ചി പുരട്ടിയാൽ കൺതടത്തിലും മുഖത്തും ഉള്ള പാടുകൾ പോകും മുഖ കുരു പാടിനും ഉത്തമം
സ്ഥിരമായി ഉണ്ടാകുന്ന tonsilitis തൊണ്ട മുഴ എന്നിവക്കെല്ലാം ഇത് ചേർത്ത് എണ്ണ കാച്ചി തേച്ചാൽ മതി
(സുഹൈൽ മജീദ് )
XXXXXXXXXXXXXXXXXXXXXXXXXi

ചന്ദനം ഭാഗം 4
രക്തചന്ദനം പീത ചന്ദനം ശ്വേത ചന്ദനം എന്നിങ്ങനെ ചന്ദനം മൂന്നി നമുണ്ട് . ഇവ മൂന്നും ചേരുന്നത് സുഗന്ധഗണ’ ത്തിൽ പെടും . ഈ സുഗന്ധ ഗണം ഏറ്റവും കൂടുതൽ പോസിറ്റീവ് എനർജി ഉണ്ടാക്കുന്നതാണ്. ഇതിൻ്റെ പുക അടിച്ചാൽ തന്നെ ഉൻമേഷവും സന്തോഷവും ഉണ്ടാകും. പൈശാചിക ശക്തികളെ അകററും എന്നും പറയപെടുന്നു. പൈശാചിക ശക്തിയും നെഗറ്റീവ് എനർജിയും ആയി ബന്ധപെട്ടിരിക്കുന്നു.

രക്തപിത്തത്തിലും കുരുക്കൾ വിദ്രധികൾ തുടങ്ങിയ പിത്ത രക്ത വികാരങ്ങളിലും ചന്ദനം ഫലപ്രദമാണ്. കുരുക്കളിലും പരുക്കളിലും ആരംഭ ഘട്ടത്തിലും പഴുത്തു തുടങ്ങയ അവസ്ഥയിലും ഇത് ഉപയോഗിക്കാം.

രക്തവും പിത്തവും കോപിച്ച് ഉണ്ടാകുന്ന അതിദാ ഹത്തിനും ചുട്ടു പുകച്ചിലിനും ചന്ദനം മൂന്നും നല്ലതാണ്. ജ്വരത്തിലും ഫലപ്രദം.

.ആയുർവേദ വീക്ഷണം അനുസരിച്ച് ദോഷങ്ങൾ മൂന്നാണ്. യൂനാനിയിലും മറ്റും രക്ത ദോഷം കൂടി ചേർത് നാലു ദോഷം പറയുന്നു. ആയുർവേദം രക്ത വികാരങ്ങളെ പിത്തത്തോട് ചേർത് പറയുന്നു.

ചന്ദനം മൂന്നും ക്ഷീണം അകറ്റുന്നതാണ്. വെള്ളം വെന്ത് കുടിച്ചാൽ മതി. അദ്ധ്വാനം ചെയ്ത് ക്ഷീണിച്ചാൽ ചന്ദനം പാലിൽ അരച്ച് ദേഹത്ത് പൂശുക ക്ഷീണം അകലും

ചന്ദനം മേദസിനെ കുറക്കും പ്രത്യേകിച്ചു രക്തചന്ദനം . രക്തചന്ദനം കൊണ്ട് ഉണ്ടാക്കിയ പാത്രത്തിൽ രാത്രി വച്ചിരുന്ന വെള്ളം തേൻ ചേർത് സേവിച്ചാൽ അമിതവണ്ണം കുറയും ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു രക്ത ചന്ദനത്തിൻ്റെ കട്ട ഒരു രാത്രി ഇട്ടുവച്ചിരുന്നാലും മതി.

രക്തചന്ദണ്ണം അരച്ച് ദേഹത്ത് പൂശിയിലും മേദോ ദോഷം ശമിക്കും.

എല്ലാ ആയുർവേദ ഔഷധങ്ങളും എന്ന പോലെ ചന്ദനവും ത്രിദോഷ സ്ഥിതി മനസ്സിലാക്കി ഉപയോഗിക്കണം.
( ഖാദർ വൈദ്യർ )
XXXXXXXXXXXXXXXXXXXXXXXXXi

മലേയം കാശ്മീരം വൈദേശികം എന്നിങ്ങനെ ചന്ദനം മൂന്നിനം എന്ന് പൂർവികർ പറഞ്ഞു കാണുന്നു. രക്തചന്ദനത്തെ പ്രത്യേകമായി പറഞ്ഞു കാണുന്നില്ല. രക്തമാലേയം എന്ന് ചില ഗ്രന്ഥങ്ങളിൽ പരാമർശമുണ്ട്. കേരളത്തിലെ വനങ്ങളിൽ രക്തചന്ദനം പണ്ട് ഉണ്ടായിരുന്നു എന്ന് പറയപെടുന്നു. എന്തായാലും ഇന്നില്ല എന്നുറപ്പാണ്. ചില സ്വകാര്യ വ്യക്തികൾ നട്ടു പിടിപ്പിച്ചിട്ടുണ്ട് എന്ന് പറയപെടുന്നു. അവ ഒറിജിനൽ അല്ലെന്നു മാണ് അറിവ് . നല്ല ചന്ദനത്തിൻ്റെ സമീപം നിന്നാൽ തന്നെ സുഗന്ധം അനുഭവപ്പെടും .

ചന്ദനം ഒരു പരാന്ന സസ്യം ആണ്. ചന്ദmത്തിൻ്റെ ഫലം പക്ഷികൾ തിന്ന് മരങ്ങളിൽ കാഷ്ടിച്ച് മരത്തിൽ ചന്ദനം സ്വാഭാവികമായി മുളക്കുന്നു. പിന്നീട് അവനിലത്ത് വീണ് വളരാം.

ഉന്ന് ചന്ദനം എന്ന് പറഞ്ഞ് വിപണനം നടത്തുന്നത് അധികവും അകിൽ ആണ്.

ചന്ദനം ശീതളവും വ്യഷ്യവും അണുനാശകവും ആണ്. ഭൂതപ്രേതങ്ങളെ അകറ്റുന്നതും ആണ് എന്ന് ഭാവപ്രകാശം പറയുന്നു. രക്തചന്ദനം ആന്ധ്രയിലെ കാടുകളിൽ ഉണ്ടെന്ന് പറയപ്പെടുന്നു. അവയും ഒറിജിനൽ അല്ലെന്നാണ് അനുഭവം . മലയ പർവതത്തിൽ കാണുന്ന മാലേയം എന്ന ചന്ദനം ആണ് ശ്രേഷ്ഠമായ ചന്ദനം . ഇന്ന് ലഭിക്കുന്ന ചന്ദന തൈലം അധികവും ചന്ദനം വാറ്റി എടുക്കുന്നതല്ല. കൃത്രിമമായി ഉണ്ടാക്കുന്നതാണ് . ഒറിജിനൽ ചന്ദനം ചേർത്ത് ഉണ്ടാക്കിയ വലിയ ചന്ദനാദി തൈലം നിറുകയിൽ വച്ചാൽ ഏതൊരു വലിയ ഭ്രാന്തനും അര മണിക്കൂറിനകം സുഖമായി ഉറങ്ങും . പല അരിഷ്ടാസവങ്ങളിലും ധൂമ ചൂർണങ്ങളിലും ചന്ദനം വിധിച്ചിട്ടുണ്ട്. ചന്ദനത്തിൻ്റെ സുഗന്ധം എത്ര പഴകിയാലും ക്ഷയിക്കില്ല. ചന്ദനം ചെറുതായി നുറുക്കി വെള്ളത്തിലിട്ട് തിളപ്പിച്ചാൽ വെള്ളത്തിന് മുകളിൽ ചന്ദനതൈലം കാണാം. ഇത് വേർതിരിച്ചെടുത്ത് സ്ഫടിക കുപ്പിയിൽ സൂക്ഷിക്കാം.

ചന്ദനതൈലം ചെന്നിക്ക് പു റ ട്ടുന്നതും ചന്ദനത്തിൻ്റെ പുക ഏൽകുന്നതും അപസ്മാരത്തേയും ഭൂത പ്രേത യക്ഷ കിന്നരാദികളേയും അകറ്റും

ഭദ്രകാളി സേവക്കും ചുടല ഭദ്രകാളി സേവക്കും രക്തചന്ദനം ചേർത്തുണ്ടാക്കുന്ന അഷ്ടാംഗലേപം ഉപയോഗിക്കുന്നതായി ശാരദാ തിലകം എന്ന മാന്ത്രിക ഗ്രന്ഥത്തിൽ പറയുന്നു.
( മാന്നാർ ജി )
XXXXXXXXXXXXXXXXXXXXXXXXXi

രക്തചന്ദനം വെളുത്തചന്ദനം കരിങ്ങാലി കാതൽ ഏകനായ കത്തിൽ വേര് ഞെരിഞ്ഞിൽ എന്നിവ കഷായം വച്ച് ഒരു സ്പൂൺ തേൻ ചേർത് സേവിച്ചാൽ പ്രമേഹം ശമിക്കും.

രക്തചന്ദനം തുളസി ഗോരോചനം കുങ്കുമം വെളുത്തചന്ദനം എന്നിവ അരച്ച് മുഖത്ത് ലേപനം ചെയ്താൽ മുഖത്തെ പാടുകൾ എല്ലാം മാറും. മുഖകാന്തി വർദ്ധിക്കും

മാവിൻ തളിരും പേരാൽ മൊട്ടും കറുവ പട്ടയും നാഗപ്പൂവും പച്ചിലയും ചന്ദനവും ചേർത് കഷായം വച്ച് സേവിച്ചാൽ ബാഹ്യവും ആന്തരികവും ആയ വ്രണങ്ങൾ ശമിക്കും . ഇവ ചൂർണമാക്കി ജാത്യാദി ഘൃതത്തിൽ ചേർത് വ്രണങ്ങളിൽ പുറമേ ലേപനവും ചെയ്യാം.
( വിജീഷ് വൈദ്യർ )
XXXXXXXXXXXXXXXXXXXXXXXXXi

ചന്ദനം, നറു നീണ്ടി കിഴങ്ങു, ചെങ്ങഴു നീർ കിഴങ്ങു, മുന്തിരി, പാചോറ്റി തൊലി, മുത്തങ്ങ ഇവ ഓരോന്നും 5ഗ്രാം വീതം നാഴി പാലും 2നാഴി വെള്ളവും ചേർത്ത് വേവിച്ചു പാല് അളവ് ആക്കി രണ്ടു നേരം തേനും ചേർത്ത് കഴിച്ചാൽ ഗർഭ സ്രാവം നിൽക്കും. കൂടാതെ ചന്ദനം, ramacham, ഇരുവേലി ഇവ പാലിൽ അരച്ച് നെറ്റിയിൽ ഇട്ടാൽ തലവേദന മാറും.
(തുഷാര വൈദ്യ)

Leave a comment