Post 211 ചക്കരക്കൊല്ലി(മധുനാശിനി )

ചക്കര കൊല്ലി കേരളത്തിലെ വനങ്ങളിലും നാട്ടിൽപുറങ്ങളിലും കർണാടകയിലും കൊങ്കണിലും കണ്ടുവരുന്നു. ഇത് വൻമരങ്ങളിൽ പടർന്ന് വളരുന്ന ഒരു വള്ളിചെടി ആണ്.

കുടുംബം = അസ്ക്ലിപിയഡേസി
ശാസ്ത്രനാമം = ജിംനിമ സിൽവെസ്ടെ

രസം = തിക്തം – കടു
ഗുണം = ലഘു – രൂക്ഷം
വീര്യം = ഉഷ്ണം
വിപാകം = കടു

സംസ്കൃത നാമം = അജശ്യംഗി – മധുലിക – മധുലി – മധുനാശിനി – മേഷശ്യംഗി – തിക്തദുഗ്ദ്ധ

പ്രയോഗം ഗം = ഇല – വേര്

ഔഷധ ഗുണം = ഇല പ്രമേഹത്തിന് നന്ന് – – മൂത്രം വർദ്ധിപ്പിക്കും – മലം ഇളക്കും – ഹൃദയത്തേയും രക്ത ചംക്രമണത്തേയും ഉത്തേജിപ്പിക്കും . വേര് പാമ്പുവിഷത്തിന് പ്രതൗഷയമായി കരുതപെടുന്നു.

മൂത്രം തെളിയാനും മൂത്രം വർദ്ധിപ്പിക്കാനും ഉദര രോഗങ്ങൾക്കും വൈറൽ രോഗങ്ങൾ തടയാനും അലർജിക്കും കൊളസ്ട്രോളിനും ചക്കര കൊല്ലി ഉപയോഗിക്കുന്നുണ്ട് .
(രാജേഷ് വൈദ്യർ )
XXXXXXXXXXXXXXXXXXXXXXXXX

ഇന്ത്യയിലും മറ്റ് ഏഷ്യൻ രാജ്യങ്ങളിലും ചക്കര കൊല്ലി പ്രമേഹത്തിനുള്ള ഔഷധമായി ഉപയോഗിച്ചുവരുന്നു. ചക്കരകൊല്ലി ചവച്ചാൽ കുറേ സമയത്തേക്ക് മധുരം തിരിച്ചറിയാനുള്ള കഴിവ് ഇല്ലാതാകും . മദ്യവും രസമറിയാനുള്ള കഴിവ് ക്ഷയിപ്പിക്കുന്ന ദ്രവ്യമാണ്. മദ്യം കഴിക്കുമ്പോൾ എരിവും പുളിയും തിരിച്ചറിയാനുള്ള കഴിവ് കുറയും . അതുകൊണ്ടാണ് മദ്യപാനികൾ എരിവും പുളിയും കൂടുതൽ ഉപയോഗിക്കുന്നത്

കഞ്ചാവ് ലഹരി മധുരം തിരിച്ചറിയുന്ന രസമുകുളങ്ങളെ ഉത്തേജിപ്പിക്കും. കഞ്ചാവു ലഹരിയിൽ മധുരം കഴിച്ചാൽ മധുരം അധികമായി അനുഭവപെടും കഞ്ചാവിൽ നിന്നുമുള്ള ലഹരിമുക്‌ത (ഡി-അഡിക്ഷൻ) ചികിത്സ ചെയ്യുമ്പോൾ ചക്കര കൊല്ലിയും ഉപയോഗിക്കാറുണ്ട്.

ചക്കരകൊല്ലി മൂത്രം വർദ്ധിക്കാനും മൂത്രം തെളിയാനും മൂത്ര ദുർഗന്ധം ഇല്ലാതാകാനും. നല്ലതാണ്. ശിവാംബുകൽപം (മൂത്രചികിത്സ ) ചെയ്യുന്നതിന് മുൻപ് ചക്കര കൊല്ലി കഴിക്കുന്നത് മൂത്രം തെളിയാനും മൂത്ര ദുർഗന്ധം അകററാനും നല്ലതാണ്. ഇരുളർ എന്ന വനവാസികൾ പണ്ടുമുതലേ കുട്ടികളടക്കം എല്ലാവരും ചക്കര കൊല്ലി പതിവായി ഉപയോഗിച്ചിരുന്നു. ചക്കര കൊല്ലി അരച്ച് നെല്ലിക്കയളവ് രണ്ടുമൂന്നു ദിവസം സേവിക്കുമ്പോൾ തന്നെ മൂത്ര ശുദ്ധി ഉണ്ടാകും ചക്കര കൊല്ലി പതിവായി കഴിച്ചാൽ സർപ വിഷത്തെ പ്രതിരോധിക്കാനുള്ള ശേഷി വർദ്ധിക്കുന്നതായി കാണപെടുന്നു.

ചക്കരകൊല്ലി ശോഫം ശമിപ്പിക്കാനും നല്ലതാണ്. ചക്കര കൊല്ലി തഴുതാമ കടുക്ക എന്നിവ ചേർന്നാൽ നീരിന് : നല്ലൊരു പ്രതിവിധി ആണ്.

നേത്ര ചികിത്സയിലും ചക്കര കൊല്ലി ഉപയോഗിക്കുന്നുണ്ട്. കൊടിഞ്ഞിമൂലവും മനോരോഗം മൂലവും കാഴ്ചയിലുണ്ടാകുന്ന ഇരട്ടകഴ്ച ( ഡബിൾ വിഷൻ ) മുതലായ വിഭ്രമങ്ങൾ ഇല്ലാതാക്കും ത്രീ ഫല ഇരട്ടിമധുരം മല്ലി എന്നിവ തിളപ്പിച്ച്‌ ഒരു രാത്രി വച്ചിരുന്ന് പിറ്റന്ന് അരിച്ചെടുത്ത് കണ്ണിൽ ധാര കോരുന്നത് നേത്രനാഡികളെ ബലപെടുത്തും. ഇതിൽ ചക്കര കൊല്ലിയും ചേർക്കുന്നത് നല്ലതാണ്. ഇത് തിമിരത്തിനും നല്ലതാണ്.

ചക്കര കൊല്ലി ദുർമേദസിനെ ശമിപ്പിക്കും. ഇതിൽ ധാരാളം ആന്റി ഓക്സിഡന്റുകൾ ഉണ്ട് . ജപ്പാൻ തൈവാൻ ചൈന എന്നിവിടങ്ങളിൽ ദുർമേദസ് ശമിപ്പിക്കാൻ ചക്കര കൊല്ലി ഉപയോഗിക്കുന്നുണ്ട്.

വേങ്ങകാതലും ചക്കര കൊല്ലിയും കുടംപുളിയും കൂടി കഷായം വച്ച് സേവിച്ചാൽ അമിത വണ്ണം കുറയും

കർണാടകക്കാരും കേരളത്തിലെ ചില വനവാസികളും ചക്കരകൊല്ലി വിഷ ചികിത്സയിൽ ഉപയോഗിക്കുന്നു എന്ന് അറിയുന്നു.

ചക്കര കൊല്ലി രക്തചംക്രമണം വർദ്ധിപ്പിക്കുന്നതു കൊണ്ട് ഹൃദ്രോഗികൾക്ക് ഹിതമാണ്.

ഈശ്വരമൂലി ഓരില മൂവില നീർമരുതിൻ തൊലി ചിറ്റമൃത് ചക്കര കൊല്ലി എന്നിവ കഷായം വച്ച് സേവിച്ചാൽ ഹൃദ്രോഗം ശമിക്കും.

ചക്കര കൊല്ലി ഞാവൽ കുരു സുവർണ കരണി (ഏകനായകം ) എന്നിവ രാവിലെ ഭക്ഷണത്തിന് മുൻപും വൈകിട്ട് ഭക്ഷണത്തിന് ശേഷവും ശീലിച്ചാൽ പ്രമേഹം ശമിക്കും. ഇതിൽ സിംഹപുശ്ചം കൂടി ചേർക്കുന്നത് വളരെ നല്ലതാണ്.

ഇളയ മാവില കൂവളത്തിന്റെ ഇല പേരയില ഇവ ജൂസടിച്ച് രാവിലെയും വൈകിട്ടും സേവിക്കുക.

പഴുത്ത പ്ലാവില ഇരിമ്പു തൊടാതെ ഞെട്ടും ഞരമ്പും നീക്കി നുറുക്കിയിട്ട് നികക്കെ വെള്ളമൊഴിച്ച് തിളപ്പിച്ച് അരിച്ചെടുക്കുക. വീണ്ടും അതിൽ ഇലയിട്ട് തിളപ്പി അരിച്ചെടുക്കുക. വീടും ഇലയിട്ട് തിളപ്പിച്ച് അരിച്ചെടുക്കുക. അങ്ങിനെ മൂന്നു പ്രാവശ്യം ആവർത്തിച്ച ആ വെള്ളം രാവിലെയും വൈകിട്ടും കുടിക്കുക. .

ള്ളയ മൂന്നു വെണ്ടക്ക നെടുകെ കീറി ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു രാത്രി ഇട്ടുവക്കുക. ഒരു പിടി ഉലുവയും കൂടി ഇടുക. രാവിലെ അത് തിരുമ്മിപ്പിഴിഞ്ഞ് അരിച്ച് കുടിക്കുക.

മേൽ പ്രയോഗങ്ങ ചെയ്താൽ ഒന്നോ രണ്ടോ ആഴ്ച കൊണ്ട് ഷുഗർ നോർമലാക്കും. അരി കപ്പ ഉരുളകിഴങ്ങ് മുതലായ അന്നജം അധികമുള്ള ഭക്ഷണം ഒഴിവാക്കുക പഴങ്ങളും ചച്ചകറികളും മുളപ്പിച്ച പയറുവർഗ ങ്ങളും ധാരാളം കഴിക്കുക.. ഷുഗർ ലവൻ കുറയുന്നതനുസരിച്ച് ക്രമേണ ഇൻസുലിൻ കുറച്ച് നിർ തലാക്കാൻ കഴിയും ഷുഗർ ലവൽ ഇടക്കിടെ പരിശോധിച്ച് കൂടാതെയും കുറഞ്ഞു പോകാതെയും നിലനിർതുക.

ശരീരത്തിലെ എല്ലാ സന്ധികൾക്കും വ്യായാമം കിട്ടുന്ന തരത്തിലുളള വ്യായാമക്രമം പരിശീലിക്കുക. . കുളിക്കുമ്പോൾ സന്ധികൾ എല്ലാം മർദ്ദിച്ച് തിരുമ്മി കുളിക്കുക.

ഇങ്ങനെ ചെയ്താൽ . പതിവായി ഇൻസുലിൻ എടുക്കുന്നവർക്കു പോലും ഔഷധം ഇല്ലാതെ ജീവിക്കാനാകും.

ആറ് അല്ലി വെളുത്തുള്ളി ചുട്ടെടുത്ത് ചക്കര കൊല്ലിയിലയും ചേർത് ചവച്ചരച്ച് തിന്നാൽ ഹൃദ്രോഗം ശമിക്കും. ഇതിൽ ഓരിലയും മൂവിലയും കൂടി ചേർത്താൽ പുകവലിക്കാരുടെ ശ്വാസം മുട്ട് കുനിയുമ്പോഴും കയറ്റം കയറുമ്പോഴും ഉണ്ടാക്കുന്ന ശ്വാസം മുട്ട് COPD മുതലായവ ശമിക്കും.
(Dr അനൂപ് )
XXXXXXXXXXXXXXXXXXXXXXXXX

ചർക്കര കൊല്ലി പ്രമേഹത്തെ കുറയ്ക്കൊ മോ എന്ന് സംശയമാണ്… വർഷങ്ങൾക്ക് മുമ്പ് മാതൃഭൂമി പത്രത്തിൽ വന്ന വാർത്തയാണ്(1989 എന്ന് തോന്നുന്നു) ശർക്കര കൊല്ലി പ്രമേഹരോഗത്തിന് ദിവ്യമായ ഔഷധമാണെന്നു പറഞ്ഞ് പല നാട്ടുവൈദ്യർമാരും നട്ടുപിടിപ്പിച്ചു. പക്ഷേ പ്രമേഹരോഗത്തിന് ഫല പ്രദമായില്ല എന്ന് പല വൈദ്യ ശ്രേഷ്ടരും പറയുന്നു ഇത് നാവിലെ ഗ്രന്ഥികളെ മരവിപ്പിക്കുന്നു എന്ന് മാത്രം ഇതിന്റെ ഇല ചവച്ച് അരച്ച് കഴിച്ചാൽ കുറേ സമയത്തേക്ക് മധൂരമായലും കയ്പ്പായാലും സ്വാദ് അറിയാൻ കഴില്ല..
(ഹർഷൻ കുറ്റിച്ചൽ)
XXXXXXXXXXXXXXXXXXXXXXXXX

ചക്കര കൊല്ലി രസമുക്കുളങ്ങളെ മരയിപ്പിച്ച് കുറെ സമയം മധുരം അറിയാൻ കഴിയാതാക്കും എന്നല്ലാതെ പ്രമേഹം ശമിപ്പിക്കും എന്ന് ആയുർവേദ ആചാര്യൻമാർ പറഞ്ഞതായി അറിവില്ല. മധുരം മാത്രമല്ല കുറെ സമയം ഒരു രസവും തിരിച്ചറിയാൻ കഴിയാതാവും. ഇത് വിഷഹര ഔഷധമായാണ് പൂർവാചാര്യർ നിർദേശിച്ചിട്ടുള്ളത്.

കടിയേറ്റ സ്ഥലത്ത് ചില ഔഷധങ്ങൾ അരച്ച് തേക്കുകയും ചക്കര കൊല്ലി സമൂലവും നാഗ വെററിലയും മറ്റു ചില മരുന്നുകളും കൂടി വെളുത്ത എരിക്കിൻപാലിൽ അരച്ച് സേവിക്കുകയും ചെയ്താൽ എല്ലാതരം സർപവിഷവും ശമിക്കും എന്ന് പറയപെടുന്നു.

ചക്കര കൊല്ലി ഉപ്പു ചേർത് അരച്ച് ലേപനം ചെയ്താൽ തലവേദന ശമിക്കും.
(വിജീഷ് വൈദ്യർ )
XXXXXXXXXXXXXXXXXXXXXXXXX

ചക്കര കൊല്ലി,
അമൃത് മൂന്നും,
നെല്ലിക്ക,
പാവയ്ക്ക,
കോവയ്ക്ക,
മഞ്ഞൾ,
അസന,
വേപ്പ്,
ആടലോടകം,
പെരുമ്പീരം (പീര പെട്ടിക്ക)
കരിങ്ങാലി (നെല്ലിക്കരിങ്ങാലിയല്ല )
കറ്റാർവാഴ,
ഇങ്ങനെയുള്ള പല ഔഷധികൾ ഷുഗറിന് തനിച്ച് ഉപയോഗിക്കുമ്പോൾ രണ്ടാഴ്ച വരെ ഷുഗർ ലെവൽ വളരെ കുറഞ്ഞത് പോലെ തോന്നും. അത് കഴിയുമ്പോൾ മെല്ലെ കയറ്റം തുടങ്ങും പഴേ അവസ്ഥയിൽ എത്തിച്ചേരുകയും ചെയ്യും. ചേരുംപടി ചേർത്ത് അൽപം പൊടിക്കൈയ്യും കൂട്ടിയിണക്കി പ്രയോഗിച്ചാൽ കുറെ ശമനവും ലഭിക്കും.

ചെറിയൊരു നെഞ്ച് വേദന, ചുളു ചുളപ്പ്, കുത്തിനോവ്, എന്താന്നറിയില്ല, ഹൃദയത്തിൻ്റെ ഭാഗത്ത് കൈവെച്ച് കൈ പുറത്ത് മൂന്നാല് തവണ ഇടിക്കും. ഒന്ന് രണ്ട് തവണ ചുമയ്ക്കും, ഗ്യാസായിരിക്കും എന്ന് ഉറപ്പിക്കും, ആർക്കറിയാം ഗ്യാസായിരിക്കുമൊ എന്ന്. അതോ ഹൃദ് രോഗത്തിൻ്റെ ലക്ഷണമൊ ?
ചെറിയൊരു നെഞ്ച് വേദന വന്നാൽ ആര് പോകും ആശുപത്രിയിൽ ആരും പോകില്ല ,ചിലപ്പോൾ ആ ഒറ്റ കാരണം മതിയാവും മരണം സംഭവിക്കാൻ,

ചക്കര കൊല്ലിയിലയും, ആറേഴ് വെളുത്തുള്ളി ചുട്ടതും കൂടി കടിച്ച് ചവച്ച് അൽപാൽപം നീര് ഇറക്കുക. നിങ്ങളുടെ ഹൃദയത്തേയും രക്തചംക്രമണത്തേയും ഉത്തേജിപ്പിക്കാൻ അത് മതിയാവും. ചിലപ്പോൾ ഇത് ഒരു മരണത്തിൽ നിന്നുമുള്ള രക്ഷപെടലും ആകാം.
.
ഹൃദ്രോഗത്തേക്കാൾ ഭീകരം സ്ട്രോക്ക് അല്ലേ. സ്ട്രോ വന്നാൽ ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന പോലാകില്ലെ,

നെഞ്ച് വേദന വന്നാൽ ചക്കര കൊല്ലി ഉണ്ടല്ലൊ എന്നും കരുതി വീട്ടിൽ തന്നെ കുത്തിയിരിക്കാം എന്ന തീരുമാനത്തോട് എനിക്ക് യോജിപ്പുമില്ല.

ആദിവാസി വർഗമായ ഇരുളർ .മൂത്രം തെളിയാനായി ദിവസവും ചക്കരകൊല്ലിയുടെ മൂന്നാല് ഇലകളെങ്കിലും ചവച്ചിറക്കിയിരുന്നു. ഇത് . ശരീര ദുർഗന്ധം ഇല്ലാതാക്കുന്നതുമാണ്

ഇരുളർ ചക്കര കൊല്ലിയുടെ വേരിനെ, തീർച്ചയായും പാമ്പ് വിഷത്തിനെതിരെ പ്രയോഗിച്ചിരുന്നു. പിന്നീട് വന്ന വിഷവൈദ്യൻമാർ ചക്കരക്കൊല്ലി വേരിന് എന്ത് കൊണ്ട് പ്രാധാന്യം കൊടുത്തില്ല എന്നത് അറിയില്ല. പക്ഷെ ഇരളർ പാമ്പ് കടിയേറ്റ് മരിച്ചിരുന്നില്ല.

ചക്കര കൊല്ലി പാമ്പു വിഷത്തെ പ്രതിരോധിക്കാൻ ശരീരത്തിന് ശേഷി ഉണ്ടാക്കും. .ചക്കര കൊല്ലി പതിവായി കഴിക്കുന്നവരിൽ സർപവിഷം മരണകാരണമാകില്ല എന്ന് പറയപെടുന്നു.
( ജോസ് ആക്കൽ )
XXXXXXXXXXXXXXXXXXXXXXXXX

ചക്കര കൊല്ലി മധുരത്തോടും ഭക്ഷണത്തോടും ഉള്ള ആസക്തി കുറക്കുമെന്നും പാൻക്രിയാസിലെ ഇൻസുലിൻ ഉത്പാദിപ്പിക്കുന്ന കോശങ്ങളെ ഉത്തേജിപ്പിക്കുമെന്നും ശാസ്ത്രീയ പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.
XXXXXXXXXXXXXXXXXXXXXXXXX

ചക്കര കൊല്ലി യുടെ വേര് കഷായം വച്ചു കഴി ചാൽ. പനി. കഫം. ശ്വാസം മുട്ടൽ. എന്നിവക്ക് നല്ലതാണ്
(രതീശൻ വൈദ്യർ )
XXXXXXXXXXXXXXXXXXXXXXXXX

ചക്കരക്കൊല്ലി കർക്കിടകത്തിൽ പണിമുടക്കും, കർക്കിടകം 28ന് ചക്കരക്കൊല്ലി ചവച്ചിറക്കിയ ശേഷം പഞ്ചസാര തിന്നാൽ മധുരം ഉണ്ടാവും എന്ന് ഒരു സുഹൃത്ത് പറഞ്ഞതുകൊണ്ട് ഞാനും ജോർജ്ജേട്ടനും കർക്കിടകം ഒന്നാം തിയ്യതി മുതൽ പരീക്ഷിച്ചു തുടങ്ങി കർക്കിടകം കഴിഞ്ഞും മധുരം തുടർന്നു .. നല്ല മഴയ്ക്ക് ചക്കരക്കൊല്ലി പണിമുടക്കിലാണെന്ന നിഗമനത്തിലെത്തി.
(രഞ്ചൻ P)
XXXXXXXXXXXXXXXXXXXXXXXXX

ചക്കര കൊല്ലി മാത്രമായി ഉപയോഗിച്ചാൽ പ്രമേഹം ശമിക്കുന്നതായി കണ്ടിട്ടില്ല. എന്നാൽ ഏകനായ കത്തിൽ വേര് ഓരിലവേര് മൂവില വേര് കറ്റടിനായകത്തിൽ വേര് ഞാറ തൊലി ഞാറ കുരു ആവിലം കുരു ചക്കര കൊല്ലി കാട്ടു ജീരകം എന്നിവയടക്കം 20 ഔഷധങ്ങൾ ചേരുന്ന ഒരു യോഗം പ്രമേഹത്തിന് ഫല പ്രദമായി കണ്ടിട്ടുണ്ട്.
(അനിൽ ആലഞ്ചേരി. )
XXXXXXXXXXXXXXXXXXXXXXXXX

ചക്കര കൊല്ലി രക്തം നേർപിക്കുന്നതായാണ് അനുഭവം . രക്തത്തിന്റെ കട്ടി കുറയുന്നത് മുറിവുണ്ടായാൽ രക്തം നിൽകാതിരിക്കാൻ കാരണമാകാം. അങ്ങിനെയെങ്കിൽ വളരെ സൂക്ഷിച്ച് ഉപയോഗിക്കേണ്ട ഔഷയമാണ് ചക്കരകൊല്ലി എന്ന് മനസിലാക്കേണ്ടിയിരിക്കുന്നു.
(രാജ്യ)
XXXXXXXXXXXXXXXXXXXXXXXXX

പ്രമേഹത്തിന് ചക്കര കൊല്ലി മാത്രം ഉപയോഗിക്കുന്നത് ഫല പ്രദമായി കണ്ടിട്ടില്ല. . പക്ഷെ ചക്കര കൊല്ലി, വേപ്പില, കൂവളത്തില ഇവ സമം എടുത്ത് പൊടിച് യുക്തിക്കനുസരിച്ചുള്ള അളവിൽ കഴിച്ചാൽ പ്രമേഹം കുറയുന്നതായി കണ്ടിട്ടുണ്ട് ).

ചക്കര കൊല്ലി ഇല ചൂണ്ണം കരിക്കിൻ വെള്ളത്തിൽ രാവിലെ കഴിച്ചാൽ മൂത്രത്തിൽ പഴുപ്പ് കുറഞ്ഞു കിട്ടും. ചക്കര കൊല്ലി ചൂണ്ണം ചെറിയ അളവിൽ കഞ്ഞിവെള്ളത്തിൽ ചേർത്ത് കുടിച്ചാലും മതി.
(മോഹൻകുമാർ വൈദ്യർ )
XXXXXXXXXXXXXXXXXXXXXXXXX

ക്രിയാറ്റിൻ വർദ്ധിച്ചാൽ ചക്കര കൊല്ലി കൊണ്ട് വേഗത്തിൽ കുറഞ്ഞു കിട്ടും.

ക്രിയാറ്റിൻ വർദ്ധിച്ചൽ വെള്ളം കുറക്കണമെന്ന് അലോപതി ഡോക്ടർമാർ പറയാറുണ്ട്. എന്നാൽ ആയുർവേദ വീക്ഷണമനുസരിച്ച്‌ വെള്ളം കൂടുതൽ കുടിക്കുകയാണ് വേണ്ടത് . കൂടെ ചക്കരകൊല്ലിയും തെങ്ങിന്റെ വേരും കൂടി കഷായം വച്ച് സേവിച്ചാൽ ക്രിയാറ്റിൻ വളരെ വേഗം കുറയും
XXXXXXXXXXXXXXXXXXXXXXXXX

ചക്കര കൊല്ലി എന്റെ അമ്മ പ്രമേഹ നിയന്ത്രണത്തിന് ഉപയോഗിച്ചപ്പോർ ഛർദ്ദി ഉണ്ടാക്കുന്നതായി കണ്ടു. അതിനാൽ വീട്ടിൽ നിന്നും അമ്മ തന്നെ അതെല്ലാം വെട്ടികളഞ്ഞു . എല്ലാ ഔഷയങ്ങളും എല്ലാവർക്കും ഫലപ്രദമാകില്ല
(രായിച്ചൽ)

Leave a comment