Post 210 ചങ്ങലമ്പരണ്ട

ഉഷ്ണമേഘല പ്രദേശങ്ങളിൽ കണ്ടുവരുന്ന ഒരു ഔഷധി ആണ് ചങ്ങലംപരണ്ട . വരണ്ടതും ഇല പൊഴിയുന്നതുമായ വനങ്ങളിൽ സ്വാഭാവികമായി വളരുന്നു. കേരളത്തിലും ഇത് ധാരാളം ഉണ്ട്. ചങ്ങലംപരണ്ടക്ക് ഒടിഞ്ഞ അസ്ഥികളെ കൂട്ടി യോജിപ്പിക്കുവാൻ കഴിവുണ്ട് . അതുകൊണ്ട് ഇതിനെ ആയുർവേദം അസ്ഥി സന്ധാനീയ ഔഷധങ്ങളുടെ കൂട്ടത്തിൽ ഉൾപെടുത്തിയിരിക്കുന്നു.

കുടുംബം = വൈറേറസി
ശാസ്ത്രനാമം = വൈറ്റിസ് ക്വാർഡ്രാൻഗുലാരീസ്

രസം = മധുരം
ഗുണം = രൂക്ഷം – ലഘു
വീര്യം = ഉഷ്ണം
വിപാകം = മധുരം

സംസ്കൃത നാമം = വജ്രവല്ലി – അസ്ഥി സംഹാര – ഗ്രന്ഥിമാൻ – അസ്ഥി ശൃംഖല – കുലിശ

ഔഷധ ഗുണം =
വജ്രവല്ലീ സരാ രൂക്ഷ
ക്രിമി ദുർനാമ നാശിനി
ദീപ ത്യുഷ്ണാ വിപാകേ ച
സ്വാ ദ്വിവൃഷ ബല പ്രദ
അസ്ഥി സന്ധാന ജനനീ
വാത ശ്ലേഷ്‌മഹരാ ഗുരു
( കയ്യ ദേവ നിഘണ്ടു)

ചങ്ങലംപരണ്ട കഫവും വാതവും ശമിപ്പിക്കുന്നു. . ഒടിഞ്ഞ അസ്ഥിയെ കൂട്ടി ചേർക്കുന്നു . രക്തം സ്തംഭിപ്പിക്കുന്നു . ദീപനവും പാചനവും ആണ് . ആർതവം ക്രമീകരിക്കുന്നു.
( രാജേഷ് വൈദ്യർ )
XXXXXXXXXXXXXXXXXXXXXXXXX

ചങ്ങലംപരണ്ട നാല് തരം രണ്ട്പ രണ്ട ( ഇരുപരണ്ട ) മുന്ന് പരണ്ട നാല്പരണ്ട (ചതുര പരണ്ട ) ഒരു പരണ്ട ( ഉരുണ്ട പരണ്ട) എല്ലാ പ രണ്ടക്കും ഔശധ ഗുണം ഉണ്ട് എന്നാൽ ചതുരത്തിലുള്ള നാല്പരണ്ട ക്ക് ഗുണം കൂടുതൽ ഉണ്ട് .

തോരൻ അവിയൽ കറിവെക്കാനും ചമ്മന്തി ഉണ്ടാക്കാനും ഉപയോഗിക്കാം ശുദ്ധി ചെയ്യണം

ചമ്മന്തി ഉണ്ടാക്കുന്നത് പറഞ് തരാം ആദിവാസി വൈദ്യ മുത്ത് ലക്ഷ്മി പറഞ്ഞ് തന്നതാണ് ഇതിൻ്റെ ഗുണം ദഹനം ഉണ്ടാകും സന്ധിവേദന മാറും മുട്ട് വേദന കുറയും

മൂന്ന് തണ്ട് ചങ്ങല പരണ്ട എടുത്ത് കൈയ്യിൽ എണ്ണ തേച്ച് തൊലി ചുരണ്ടി കളഞ്ഞ് മൂന്ന് വെളുത്തുള്ളി അല്ലിയും ഒരുതുണ്ടു് ഇഞ്ചിയും തേങ്ങ പച്ചമുളക് ചെറിയ ഉള്ളി പുളി ഉപ്പ് എന്നിവ ചേർത്ത് സാധാരണ ചമ്മന്തി പോലെ അരച്ച് കഴിക്കാം

ചങ്ങലംപരണ്ട കൈയ്യിൽ എണ്ണതേച്ച് തൊലി കളഞ്ഞ് അതിന് ശേഷം എണ്ണയിൽ ചെറുതായി വാട്ടി ഉപയോഗിച്ചാൽ ചൊറിച്ചിൽ ഉണ്ടാവില്ല. പുളി ധാരളം ചേർത്താലും ചൊറിച്ചിൽ വരില്ല
(സുഹൈൽമജീദ്)
XXXXXXXXXXXXXXXXXXXXXXXXX

ചങ്ങലം പരണ്ട തൊലി കളഞ്ഞ് നുറുക്കി എണ്ണയിൽ വാട്ടിയിട്ടെ chammanthiyo ചറ്നിയോ ഉണ്ടാക്കാവൂ.അല്ലെങ്കിൽ വല്ലാത്ത ചൊറിച്ചിൽ ഉണ്ടാവും.
(ആന്റണി തണ്ണിക്കോട്ട് )
XXXXXXXXXXXXXXXXXXXXXXXXX

ചങ്ങലം പരണ്ട, ചെറിയ ഉള്ളി, മഞ്ഞൾപ്പൊടി, കുരുമുളക്, ഇന്തുപ്പ് എന്നിവ ചേർത്ത് ഉണ്ടാക്കുന്ന സൂപ്പ് എല്ലിനും സന്ധി വേദനകൾക്കും ആർത്തവ പ്രശ്നങ്ങൾക്കും അർശസിനും വിശേഷമാണ്
(മുഹമ്മദ് ഷാഫി )
XXXXXXXXXXXXXXXXXXXXXXXXX

സോറിയാസിസ് എക്സിമ മറ്റു ത്വക്ക് രോഗങ്ങൾ എന്നിവയിൽ എല്ലാത്തിലും തന്നെ ചങ്ങലംപരണ്ട സേവിക്കാനുള്ള കഷായം ആയും പുറത്ത് ലേപനമായും ഉപയോഗിക്കാം.
( Dr അനൂപ് )
XXXXXXXXXXXXXXXXXXXXXXXXX

ചങ്ങലംപരണ്ടക്ക് ഒരു കാൽ മുടന്തൻ എന്ന് പേർ ഉണ്ട് . മന്ത്രികത്തിൽ ചില പ്രയോഗങ്ങളിൽ ഇത് പ്രധാനി ആണ്
(ഹർഷൻ കുറ്റിച്ചൽ )
XXXXXXXXXXXXXXXXXXXXXXXXX

ചങ്ങലംപരണ്ട തൊലി കളഞ്ഞ് സാമ്പാർ പരിപ്പ് തേങ്ങ ജീരകം മുളക് വെളുത്തുള്ളി അൽപം ഇഞ്ചി എന്നിവ ചേർത് എണ്ണയിൽ വഴറ്റി പുളിയും ചേർത് ചമ്മന്തിയരക്കാം
(മനു)
XXXXXXXXXXXXXXXXXXXXXXXXX

ചങ്ങലംപരണ്ടക്ക് വജ്ജ്റ വള്ളി എന്നൊരു പേരും കൂടിയുണ്ട്, ചങ്ങല പോലെ ഇരിക്കുന്നതുകൊണ്ട് ചങ്ങലം പറണ്ട എന്ന് പറയുന്നു എങ്കിലും അതിലും യോജിച്ച പേര് വജ്റ വള്ളി എന്ന് ആയിരിക്കും
.
ചങ്ങലംപരണ്ട പച്ചയ്ക്ക് കഴിച്ചാൽ മരണം വരെ സംഭവിക്കാം. എങ്ങനെയെന്നല്ലെ. ആന്തരികാവയവങ്ങൾ മൊത്തം നീര് വന്ന് അറ്റാക്ക് പോലും സംഭവിക്കാം. ‘

എന്നും രാവിലെ ചങ്ങലംപരണ്ട ഒരു മുട്ട് ചതച്ച് 5 ലിറ്റർ വെള്ളത്തിലിട്ട് കുടിനീരായി ഉപയോഗിക്കാം. ധൈര്യമായി കൂടെ കൂടെ ദാഹത്തിനും അല്ലാതെയും വരുന്നവർക്കും ആർക്ക് വേണമെങ്കിലും കുടിക്കാം.

ചങ്ങലംപരണ്ട ഉണക്കിപൊടിച്ചാൽ ചൊറിയില്ല. യുക്തിക്കനുസരിച്ച് ചെയ്യാം.
( ജോസ് ആക്കൽ )
XXXXXXXXXXXXXXXXXXXXXXXXX

ചങ്ങലം പരണ്ട, ചെറിയ ഉള്ളി, മഞ്ഞൾപ്പൊടി, കുരുമുളക്, ഇന്തുപ്പ് ചേർത്തുണ്ടാക്കുന്ന സൂപ്പ് എല്ലിനും സന്ധി വേദനകൾക്കും ആർത്തവ പ്രശ്നങ്ങൾക്കും അർശസിനും വിശേഷമാണ്
(മുഹമ്മദ് ഷാഫി ) 🍀🍀🍀🍀🍀🍀
XXXXXXXXXXXXXXXXXXXXXXXXX

ചങ്ങലം പരണ്ട ഇടിച്ചു പിഴിഞ്ഞ നീരിൽ അതുതന്നെ കൽക്കമായി അരച്ചു കലക്കി നല്ലെണ്ണയും ചേർത്ത് കാച്ചി മെഴുകു പാകത്തിൽ അരിച്ചെടുത്ത എണ്ണ ഒടിവിനും ചതവിനും പുറത്തു പുരട്ടാവുന്നതാണ്.

ആദ്യമേ പറയട്ടേ വൈദ്യ നിർദ്ദേശത്തിലും ,മേൽനോട്ടത്തിലും മാത്രം ഔഷധ പ്രയോഗങ്ങൾ നടത്തുക.

ചങ്ങലം പരണ്ട നീരും സമം തേനും ചേർത്ത് കുറേശ്ശെ രണ്ടു നേരം കഴിച്ചാൽ ആർത്തവം ക്രമമാവും.

ചങ്ങലം പരണ്ട ഇടിച്ചുപിഴിഞ്ഞ നീര് 15 മില്ലി, തേൻ 5 മില്ലി, നറുനെയ്യ് അരസ്പൂൺ, ഇതിൽ 2 ഗ്രാം ചന്ദനം അരച്ച് ചേർത്ത് ഇളക്കി ദിവസം രണ്ട് നേരം വീതം സേവിച്ചാൽ അത്യാർത്തവം ശമിക്കും.

ചങ്ങലംപരണ്ട ഇലയും തണ്ടും വാട്ടിപ്പിഴിഞ്ഞ നീര് ചെറുചൂടോടെ ചെവിയിൽ അൽപസമയം ഒഴിച്ചു നിർത്തിയാൽ ചെവിയിലെ പഴുപ്പ്, നീര് എന്നിവ മൂലം ഉണ്ടാകുന്ന ചെവി വേദന ശമിക്കും.

ചങ്ങലംപരണ്ടയുടെ തണ്ടും ഇലയും നിഴലിൽ ഉണക്കിപ്പൊടിച്ച് ഒരു സ്പൂൺ പൊടി ദിവസം രണ്ട് നേരം മോരിൽ കലക്കി കുടിച്ചാൽ വിശപ്പില്ലായിമ, ദഹനക്കുറവ്, വായ്ക്ക് രുചിയില്ലായ്മ എന്നിവ മാറിക്കിട്ടും

ആര്‍ത്തവ സമയത്തെ വയറു വേദനയ്ക്ക് ചങ്ങലം പരണ്ട തണ്ട് ഉണക്കി പൊടിച്ച് വാളന്‍പുളിയും ഉപ്പും ചേര്‍ത്ത് കഴിക്കാറുണ്ട്.

പശുക്കള്‍ക്ക് ധാരാളം പാല്‍ ലഭിക്കാന്‍ ചങ്ങലം പരണ്ടപുല്ലിനൊപ്പം പശുക്കള്‍ക്ക് കൊടുക്കുന്നത് കണ്ടിട്ടുണ്ട്

കറ്റാർവാഴ, ചങ്ങലംപരണ്ട, മഞ്ഞൾപൊടി, ചുണ്ണാമ്പ് എന്നിവ അരച്ച് അകിടിൽ പൂശിയിൽ പശുക്കളിലെ അകിട് വീക്കം തടയാം . . ഇത് നാലഞ്ചു പ്രാവശ്യമാകാം. അഞ്ച് മിനിട്ട് ഇടവിട്ട് പാൽ കെട്ടി നിൽക്കാതെ പിഴിഞ്ഞു കളയുകയും വേണം.
( ടി ജോ എബ്രഹാം )
XXXXXXXXXXXXXXXXXXXXXXXXX

ചങ്ങലംപരണ്ട സംസ്കൃതത്തിൽ അസ്ഥി സംഹാരി എന്ന പേരിൽ അറിയപ്പെടുന്നു . ചങ്ങലംപരണ്ടയുടെ ഇലയും കുരുന്നു തണ്ടും തണലിൽ ഉണക്കിപ്പൊടിച്ച് ദിവസവും രണ്ടു നേരം(3gm-6gm) പതിവായി കഴിച്ചാൽ ദഹനക്കേട് അരുചി വിശപ്പില്ലായ്മ എന്നിവ മാറിക്കിട്ടും.
(ശ്രീ ശിവാനന്ദ )
XXXXXXXXXXXXXXXXXXXXXXXXX

സംസ്കൃതത്തിൽ അസ്ഥി സംഹാരി എന്നും ബോൺ സെറ്റെർ എന്ന് ഇംഗ്ലീഷിലും അറിയപ്പെടുന്ന ചങ്ങലം പരണ്ട ഒടിഞ്ഞ എല്ലുകളെ യോജിപ്പിക്കുന്നതിന് കഴിവുള്ള ഒരു ഔഷധച്ചെടിയാണ്. ചതുരത്തണ്ടുകളുള്ള ഒരു വള്ളിച്ചെടിയാണ് ചങ്ങലംപരണ്ട. അരയടിയോളം ഇടവിട്ട് ഒടിഞ്ഞ് വീണ്ടും യോജിച്ചതുപോലെ കാണപ്പെടുന്ന ഈ സസ്യത്തിന്റെ തണ്ട് ഒടിവിനെതിരായ ഫലംകണ്ട ഔഷധമാണ്.

ചങ്ങലംപരണ്ടക്ക് ഒടിഞ്ഞ അസ്ഥികളെ വീണ്ടും യോജിപ്പിക്കുന്നതിനുള്ള കഴിവുണ്ട്. ഒടിവിനും ചതവിനും നീരു കുറയാനും എല്ല് ക്രമീകരിക്കാനും നല്ലതാണ്. ഒടിവു ചികിത്സയുടെ പകുതിയും കൈകാര്യം ചെയ്യുന്ന നാട്ടുവൈദ്യന്മാരുടെ ഒരു പ്രധാന ഔഷധം എന്ന പ്രാധാന്യം ചങ്ങലംപരണ്ട നിലനിര്‍ത്തിവരുന്നു.കളരിയും മറ്റും പഠിപ്പിക്കുന്ന സ്ഥലങ്ങളിൽ ചങ്ങലംപരണ്ട സാധാരണയായി നട്ടുവളർത്താറുണ്ട് . ശരീരത്തിൽ അസ്ഥിഭ്രംശം ഉണ്ടായാൽ ഇതിന്റെ തണ്ടു ചതച്ചു ആ ഭാഗത്തു വച്ച് കെട്ടുകയും എള്ളെണ്ണയിൽ കഴിയ ഇതിന്റെ നീര് പുരട്ടുകയും ചെയ്യുന്നത് വളരെ ഗുണകരമാണ്
( ഷാജൽ )
XXXXXXXXXXXXXXXXXXXXXXXXX

ചങ്ങലംപരണ്ടയിൽ കാത്സ്യം പരലുകൾ കൂടുതൽ ഉളളതിനാൽ മൂത്രാശയ- വൃക്ക സംബന്ധിയായ വിഷമമുള്ളവർ ഉപയോഗം കുറക്കുന്നതാണ് നല്ലത്
(ചന്ദ്ര ഗുപ്തൻ)
XXXXXXXXXXXXXXXXXXXXXXXXX

1.changalamparanda കുടൽ രോഗങ്ങളെ അകറ്റുകയും കുടലിന്റെ സുരക്ഷിതമായി വയ്ക്കുകയും ചെയ്യുന്നു.

2.changalamparanda അരച്ച് ചേർത്ത് പലഹാരം കുടൽറോഗം ബാധിച്ചിട്ടുള്ള കുട്ടികൾക്കും മുതിർന്നവർക്കും നല്ലതാണ്

3.changalamparanda കൊണ്ടുണ്ടാക്കുന്ന അച്ചാർ ഉപയോഗിക്കുന്നതും,അരച്ച് പാല് ചേർത്ത് കഞ്ഞിയായി ഉപയോഗിക്കുന്നതും രക്താർശസിനും തുടരെ ഉണ്ടാകുന്ന അതിസാരതിനും വിശേഷം.

  1. changalamparanda മഞ്ഞൾപ്പൊടി ചേർത്ത് മോര് കാച്ചി കഴിക്കുന്നത് എല്ലാവിധ ഗ്രഹണി രോഗങ്ങൾക്കും നല്ലതാണ്.

4.ക്ഷതം ഏറ്റ ഭാഗത്ത് changalamparanda അരച്ചുവച്ച് കെട്ടുന്നതും ഫലപ്രദമാണ്.
(Antony Thannikot,)
XXXXXXXXXXXXXXXXXXXXXXXXX

പിരണ്ടകൾ നാലുവിധം ഉണ്ട്.
നിലംപിരണ്ട, മണിപിരണ്ട, ചങ്ങലംപിരണ്ട, കാട്ടു പിരണ്ട……!!

ചങ്ങലമ്പിരണ്ട, നാലും, ആറും, എട്ടും വരിപ്പുകൾ ഉള്ളതായി ഗുരുക്കന്മാർ പറയുന്നു….!!

ഇതിനെല്ലാം പുറമെ, സ്വർണ്ണപ്പിരണ്ട എന്നൊരീനവും ഉള്ളതായി പറയപെടുന്നു

സ്വർണ്ണ പിരണ്ട ചാറിൽ, രസാഞ്ജനവും, രുദന്തീരസ വും വിധി പ്രകാരം ചേർത്ത്, ഹരിതാല പൊടിയിട്ട് തിളപ്പിച്ച് , നന്നായി തിളയ്ക്കുമ്പോൾ, ഒരു ചെമ്പ്തകിട് ഇട്ട് അടച്ചു വറ്റിച്ച് , വാങ്ങിവച്ചു തണുത്താൽ, എടുത്തു കഴുകി നോക്കിയാൽ ചെമ്പ് തനി തങ്കമായി മാറിയിരിക്കും……..!!

(ഇത് വെറും അറിവിലേക്ക് വേണ്ടി മാത്രം ഇട്ടതാ ണ്.ആരും പരീക്ഷിച്ചു നോക്കരുത്. പാകം തെറ്റിയാൽ പൊട്ടി തെറിക്കും……!!)
(മാന്നാർ g Radha krishnan വൈദ്യർ)
XXXXXXXXXXXXXXXXXXXXXXXXX

ചങ്ങലം പരണ്ട വാട്ടി പിഴിഞ്ഞ നീര് ചെറു ചൂടിൽ ചെവിയിൽ ഒഴിച്ചാൽ ചെവിവേദന ശമിക്കും.

ചങ്ങലംപരണ്ട ഉണക്കി പൊടിച്ച് അനുയോജ്യമായ കഷായത്തോടൊപ്പം കഴിച്ചാൽ മുട്ടുവേദന ശമിക്കും

ചങ്ങലംപരണ്ടയും നാൽപാമരവും കൊട്ടവും കഷായം വച്ച് എണ്ണ വീഴ്തി കാച്ചിയ രിച്ച് തേച്ചാൽ അസ്ഥിതേയുന്നതിന് ശമനമുണ്ടാകും. ഇതിൽ ആടലോടകത്തിന്റെ നീരും ഉമ്മത്തിന്റെ നീരും കൂടി ചേർക്കാം.
XXXXXXXXXXXXXXXXXXXXXXXXX

ചങ്ങലം പരണ്ട ഞവരയരി ഉഴുന്ന് എന്നിവ കഞ്ഞിവച്ച് വെളുത്തുള്ളി ചുവന്നുള്ളി കുരുമുളക് എന്നിവ ചേർത് സേവിച്ച ൽ മുട്ടുവേദനയും നടുവേദനയും ശമിക്കും
( ഹക്കിം അസലം തങ്ങൾ )
XXXXXXXXXXXXXXXXXXXXXXXXX 3

നമസ്കാരം ചങ്ങലംപരണ്ട തൊലികളഞ്ഞു വൃത്തിയാക്കി ഉപ്പുംമഞ്ഞ ളും പുരട്ടിവച്ചു അഞ്ചോ അറോ മണിക്കൂറിനുശേഷം നല്ലെണ്ണയോ നെയ്യോ ചേർത്ത് വഴറ്റി പാകംചെയ്യാം ചൊറിയില്ല

ആഗ്രഭാഗത്തുള്ള രണ്ടോമൂന്നോ ഇളം മുട്ടുകൾ മാത്രമെടുത്താൽ നല്ലത് (ilayum)
( രാമചന്ദ്രൻ +918086202164)
XXXXXXXXXXXXXXXXXXXXXXXXX

ചങ്ങലംപരണ്ട ഇടിഞ്ഞിൽ ഉമ്മത്തിന്റെ ഇല എന്നിവ ചേർത് കാച്ചിയെടുത്ത പഞ്ച സ്നേഹം നട്ടെല്ലിന്റെ കേടുപാടുകൾ തീർക്കും. തട്ടു മുട്ട് വീഴ്ച എന്നിവ മൂലം നട്ടെല്ലിന് പൊട്ടലോ അൽചയോ പറ്റിയാലും പരിഹരിക്കും

ഉടുമ്പ് പെരുമ്പാമ്പ് മരപട്ടി പന്നി ചേര എന്നിവയുടെ നെയ് ആണ് പഞ്ച സ്നേഹം ഇവയിൽ നല്ലെണ്ണയും ആവണക്കെണ്ണയും ചേർക്കാം. നിലവിൽ ഇവക്ക് നിരോധനം ഉള്ളതിനാൽ ഇത് ഉണ്ടാക്കുവാൻ നിർവാഹമില്ല.
(രാജു)
XXXXXXXXXXXXXXXXXXXXXXXXX

ചങ്ങലംപരണ്ട ചാറും വെള്ള വെട്ടി ചാറും തേങ്ങാ പാലും ചേർത് വെയിലിൽ വച്ച് വറ്റി വരുമ്പോൾ ഉഴിഞ്ഞ ചാറും ചേർത് കുഴമ്പാക്കി ലേപനം ചെയ്തൽ ഒടിഞ്ഞ അസ്ഥി വേഗത്തിൽ കൂടി ചേരും ( ഒടിഞ്ഞ അസ്ഥി ഇളകാതെ പടി വച്ച് കെട്ടണം )

ചങ്ങലം പരണ്ട നീരിൽ ചങ്ങലം പരണ്ടയും മച്ചിങ്ങയും അരച്ച് വച്ചു കെട്ടിയാൽ നാഡി ഞരമ്പുകളിൽ കൊഴുപ്പടിഞ്ഞ് ഉണ്ടാക്കുന്ന മുഴ വറ്റി പോകും.
(ഹർഷൻ )

XXXXXXXXXXXXXXXXXXXXXXXXX

പല പല യോഗങ്ങൾ മാറി മാറി നോക്കിയെങ്കിലും ഇപ്പഴ് അതിൽ നിന്നെല്ലാം മാറ്റി പിടിക്കേണ്ടി വന്നു. വെർജിൻ വെളിച്ചെണ്ണയാണങ്കിൽ ” ഹായ്, അതിൻ്റ യൊരു സുഖം വേറെ തന്നെയാ , പക്ഷെ മുതലാകില്ല, സ്വന്തം ആട്ടിച്ചെടുത്ത വെളിച്ചെണ്ണ മതി അതെ ഒക്കു ,ഉള്ളിലും കഴിക്കാം തേക്കുകയുമാവാം. പിന്നൊരു കാര്യം മേൻ പൊടിക്ക് ചങ്ങലംപരണ്ടയുമിട്ട് ചങ്ങലംപരണ്ട ഓയിലാന്നും പറഞ്ഞ് നെഗളിച്ചത് കൊണ്ട് വെല്ല്യ വിശേഷമൊന്നും കിട്ടാനും പോകുന്നില്ല. ചേരണ്ടത് പോലെ ചേർത്തില്ലേൽ അതിലും നല്ലത് കുറച്ച് കാഞ്ഞിരചപ്പ് കുത്തി ചതുക്കി നല്ലണ്ണയിൽ കാച്ചുന്നതായിരിക്കും.
( ജോസ് ആക്കൽ )
XXXXXXXXXXXXXXXXXXXXXXXXX

/ബിദ്ധവൈദ്യത്തിൽ പെരണ്ടൈ ഉപ്പ് അനേകം രോഗങ്ങൾക്ക് വിധിച്ചു കാണുന്നു. . രോഗങ്ങൾക്കനുസരിച്ച് ഉള്ള അനുപാനങ്ങളിൽ മേൻപൊടിയായി നെല്ല് മണി തൂക്കം കൊടുക്കാം
(രാമചന്ദ്രൻ )
XXXXXXXXXXXXXXXXXXXXXXXXX

ചങ്ങലമ്പരണ്ട ഭാഗം 2
ചങ്ങലംപരണ്ട ഒടിവ് ചതവ് ചെവിവേദന വിശപ്പില്ലായ്മ ദഹനമില്ലായ്മ രുചിയില്ലായ്മ ആർതവ ക്രമകേടുകൾ മുതലായവ ശമിപ്പിക്കും.

ചങ്ങലംപരണ്ടയിൽ കാൽസിയം ഓക്സിലേറ്റ് കരോട്ടിൻ അസ്കോർബിക് ആസിഡ് പ്രോട്ടീൻ കൊഴുപ്പ് കാർബോഹൈഡ്രേറ്റ് ചെപ്റ്റിൻ ജീവകങ്ങൾ എന്നിവ അടങ്ങിയിരിക്കുന്നു.

ആയുർവേദത്തിലും നാട്ടുവൈദ്യത്തിലും ചിന്താർമണി വൈദ്യത്തിലും സിദ്ധ വൈദ്യത്തിലും അനേകം രോഗങ്ങൾക്ക് ചങ്ങലംപരണ്ട നിർദേശിച്ചു കാണുന്നു.

പിരണ്ട യുപ്പ് നെയ്യിൽ ചേര്ത് സേവിച്ചാൽ വായുക്ഷോഭം കൊണ്ടുള്ള ശരീര വേദന ഉദര വേദന കുടൽ പുണ്ണുകൾ അർശസ് രക്താർശസ് മുതലായവ ശമിക്കും. ദഹനം വർദ്ധിക്കും.

സിദ്ധ വൈദ്യത്തിൽ ചങ്ങലംപരണ്ടയുടെ വേര് ചൂർണമാക്കി ഔഷധമായി ഉപയോഗിക്കുന്നുണ്ട്.

സാധാരണയായി ഔഷധങ്ങൾക്ക് നാൽപ രണ്ട(mലു കോണുള്ള പരണ്ട ) ആണ് ഉപയോഗിക്കുന്നത്.

മുപ്പരണ്ട (മൂന്നു കോണുള്ള പരണ്ട ) രസത്തെ ബന്ധിപ്പിച്ച് രസമണി ഉണ്ടാക്കാൻ ഉപയോഗിച്ചിരുന്നു.
(അബ്ദുൾ നാസർ വൈദ്യർ )
XXXXXXXXXXXXXXXXXXXXXXXXX

അസ്ഥി ഒടിഞ്ഞാൽ. ചങ്ങലാം പരണ്ട. കോല ര ക്ക്‌. വെളുത്തുള്ളി. പഞ്ചസാര. പശുവിൻ നയ്. തേൻ. ഇവ കഴി ക്കുക. അസ്ഥികൾ വേഗത്തിൽ കൂടി ചേരും

നട്ടെല്ലിന് ചതവ് പറ്റിയാൽ. ചങ്ങലാം പരണ്ട. നിലമ്പരണ്ട. ഇടിഞ്ഞിൽത്തൊലി തെങ്ങിൻ പൂക്കുല. മുത്തിൾ. മുളത്തിരി. അമു ക്കു രം……… തുടങ്ങി യവ കഷായം വച്ചു കൊടുക്കാറുണ്ട്
(രതീശൻ വൈദ്യർ )
XXXXXXXXXXXXXXXXXXXXXXXXX

മുറി വെണ്ണ ഉണ്ടാക്കുമ്പോൾ ചങ്ങലംപരണ്ടയും കണ്ടിവെണ്ണയും ചേർക്കുന്നത് കൂടുതൽ ഗുണചെയ്യുമെന്ന് പൂർവികർ നിർദേശിച്ചിരുന്നു. എന്നാൽ ഇന്ന് കിട്ടുന്ന കണ്ടി വെണ്ണ എല്ലാം തന്നെ വ്യാജമാണ്.

ആന പ്രസവിച്ചാൽ പാൽ കുടിച്ചതിന് ശേഷം കുഞ്ഞു ആനയുടെ ആദ്യത്തെ മലം ആണ് കണ്ടി വെണ്ണ പക്ഷെ 30 കൊല്ലം മുൻപ് കിട്ടിയിരുന കണ്ടിവെണ്ണയല്ല ഇപ്പോൾ കിട്ടുന്നത് അജഗജാന്തരമുണ്ട് അതാണ് ഞാൻ സൂചിപ്പിച്ചത് ഗുരുവായൂരിൽ എത്രയോ വർഷത്തേക്കുള്ള ഓഡർ പെൻ്റിങ്ങിലാണ് എന്ന് അറിയുന്നു.
(ചന്ദ്രമതി വൈദ്യ)
XXXXXXXXXXXXXXXXXXXXXXXXX

മുറി വെണ്ണയുണ്ടാക്കുമ്പോൾ വെട്ടടുക് ചേർത്താൽ ഗുണം വളരെ വർദ്ധിക്കും. ഒരു പുസ്തകത്തിൽ എഴുതിയതൊ, താളിയോലയിൽ രേഖപെടുത്തിയതൊ, ആചാര്യൻ ഉപദേശിച്ചതൊ മാത്രം ആയിരിക്കരുത് ഇനിയുള്ള കാലം ഔഷധ നിർമ്മാണം കാരണം അവർ നിർദേശിച്ചതൊ കുറിച്ച് വെച്ചതൊ ആയ ഔഷധങ്ങൾ ഇന്ന് കിട്ടില്ല അത്ര തന്നെ, പക്ഷെ, അവർ നമുക്ക് തന്ന മാതൃകയിൽ നിന്നും യുക്തിക്കനുസരിച്ച് മാറ്റം വരുത്തുക തന്നെ ചെയ്യണം. ഇവിടെ മാറാത്തതായിട്ടൊന്നുമില്ല, രോഗത്തിന് പോലും മാറ്റം വന്നിരിക്കേ പിന്നെന്തിന് ഔഷധങ്ങൾ മാറാതിരിക്കണം.
( ജോസ് ആക്കൽ )
XXXXXXXXXXXXXXXXXXXXXXXXX

ഔഷധങ്ങളുടെ ചേരുവ, മാത്ര, പ്രയോഗം, ഓഷധി കൾ തുടങ്ങിയവകൾ എല്ലാം മാറ്റുവാൻ വൈദ്യന്, (വൈദ്യന് മാത്രം)അധികാരം ഉണ്ട്.
” …….മാനേഷൂ മാത്രേഷൂ യോഗേഷൂ ഭേദം,
ഭൈഷജ്യ യുക്തി:
വിഹിതന്തു യുക്തി…: !! “
( മാന്നാർ ജി )
XXXXXXXXXXXXXXXXXXXXXXXXX

[2/12, 8:42 PM] Dr സുരേഷ് കുമാർ: പിരണ്ട തൈലം(ചിന്താർ മണി നാട്ടു വൈദ്യം )
പിരണ്ട ചാർ –2lt
വേപ്പെണ്ണ –1lt
ചേർത്ത് തിളപ്പിച്ച്‌ എടുക്കുക..
അങ്ങാടി -:കടുക് -30gm
വെളുത്തുള്ളി -30gm
എന്നിവ അരച്ച് ചേർക്കുക
പാത്ര പാകം -:
നവസാരം -100gm (നന്നായി പൊടിച്ചു ചേർക്കുക )..
ഉപയോഗം -:കാൽ മുട്ട് വേദന,,സന്ധി വേദന.
എന്നിവ മാറും..

ഈ എണ്ണക്ക് വീര്യം വളരെ കൂടുതൽ ആയിരിക്കും. അതിനാൽ മറ്റു തൈലങ്ങൾ ഉപയോഗിച്ച് ശരി ആകുന്നില്ലായെങ്കിൽ മാത്രം ഇത് തൊട്ടു പുരട്ടുക.. മറ്റു തൈലങ്ങൾ പോലെ തേയ് ച്ച് പിടിപ്പിക്കാൻ പാടില്ല..

പിരണ്ട ഇടിച്ചു പിഴിയുമ്പോൾ ചൊറിച്ചിൽ വരാൻ സാധ്യത യുണ്ട്.. ഗ്ലൗസ് ഉപയോഗിക്കുക.. കൈകളിൽ വെളിച്ചെണ്ണ പുരട്ടുക..

പുളി പ്പിരണ്ട
മണിപ്പിരണ്ട
ചങ്ങല പ്പിരണ്ട
നിലം പിരണ്ട
നൂൽ പ്പിരണ്ട
ഉരുട്ടു പ്പിരണ്ട
കളി പിരണ്ട
മുപ്പിരണ്ട
മഴു പ്പിരണ്ട
സ്വർണ പ്പിരണ്ട
എന്നിങ്ങനെ പിരണ്ടകൾ പലയിനങ്ങൾ ഉണ്ട്.
(Dr സുരേഷ് കുമാർ)
XXXXXXXXXXXXXXXXXXXXXXXXX

ചങ്ങലംപ്പറണ്ടയുടെ ഇലയും കൂമ്പൂ ഉം ഉണക്കിപ്പൊടിച്ച് അജീർണ്ണ സംബന്ധമായുണ്ടാകുന്ന പക്വാശയ രോഗങ്ങൾക്ക് (തമിഴ് വൈദ്യൻമാർ) ഉപയോഗിക്കുന്നുണ്ട്
(മോഹൻ കുമാർ വൈദ്യർ )

Leave a comment