Post 209 ഗ്രാമ്പൂ

നല്ല മഴയും ചൂടും ഈർപ്പവും ഉള്ള സ്ഥലങ്ങളിൽ വളരുന്ന 15 മീറ്റർ മുതൽ 20 മീറ്റർ വരെ ഉയരമുള്ള ഇടത്തരം വൃക്ഷമാണ് ഗ്രാമ്പു ജന്മദേശം മലാക്ക ദ്വീപുകൾ ആണെങ്കിലും ഇന്ന് കേരളത്തിലും തമിഴ് നാട്ടിലും ധാരാളം കൃഷിചെയ്തു വരുന്ന

കുടുംബം = മിർട്ടേസി
ശാസ്ത്രനാമം = സിസിജിയം ആരോമാറ്റിക്കം

രസം = തിക്തം – കടു
ഗുണം = ലഘു – തീഷ്ണം
വീര്യം = ശീതം
വിപാകം = കടു

സംസ്കൃത നാമം = ലവംഗ – വരാ – ദേവ പുഷ്പ – ഭ്യംഗ – ശ്രീ പ്രസൂനകം

ഹിന്ദി = ലൗങ്ഗ = ലവംഗ

ഗുജറാത്തി = ലവംഗ്

ബംഗാളി = ലവംഗ

തമിഴ് = കിരാംപു

തെലുഗു = കാരാ വല്ലു

ഇംഗ്ലീഷ് = ക്ലോവ്

പ്രയോഗാം ഗം = പൂമൊട്ട് ഇല തൊലി കായ് വേര് തൈലം

ഔഷധ ഗുണം = ഗ്രാമ്പു ദഹനം വർദ്ധിപ്പിക്കുന്നതും ശ്വാസകോശ രോഗങ്ങൾ കോളറ പനി ജലദോഷം കഫക്കെട്ട് എന്നിവ ശമിപ്പിക്കുന്നതും ആണ്.
(രാജേഷ് വൈദ്യർ )
XXXXXXXXXXXXXXXXXXXXXXXXX

ഗ്രാമ്പൂ ചതച്ചിട്ടുവെള്ളം തിളപ്പിച്ചു ആ വികൊണ്ടാൽ ജലദോഷം, തുമ്മൽ, ഇവ മാറി കിട്ടും,
(മോഹൻ കുമാർ വൈദ്യർ )
XXXXXXXXXXXXXXXXXXXXXXXXX

എളുപ്പം ദഹിപ്പിക്കുന്ന ഗുണമുള്ളതിനാൽ ഗുരുത്വമുള്ള ഭക്ഷണം പാകം ചെയ്യുമ്പോൾ പ്രത്യേകിച്ച് മാംസ പാചകത്തിൽ;ഗരം മസാലയിൽ കറുവപ്പട്ടയുടെയും മറ്റും കൂട്ടത്തിൽ ഗ്രാമ്പുവും ചേർത വരുന്നു

ഇന്നു അങ്ങാടിയിൽകിട്ടുന്ന ഗ്രാമ്പു തൈലമെടുത്തതിൻ്റെ ബാക്കിയാണ്‌ എന്ന് പറയപെടുന്നു . സത്യാവസ്ഥ അറിവുള്ളവർ പങ്കുവെക്കുമെന്ന് കരുതുന്നു.
(Chandraguptan )
XXXXXXXXXXXXXXXXXXXXXXXXX

ഗ്രാമ്പു വായിലിട്ടു ചവച്ചാൽ ഏമ്പക്കം നിൽക്കും.
(ഹർഷൻ കുററിച്ചൽ )
XXXXXXXXXXXXXXXXXXXXXXXXX

പല്ലുവേദനക്ക് വേദനയുള്ള ഭാഗത്തു ഗ്രാമ്പു കടിച് പിടിക്കുക വേദന മാറും ദഹനത്തിന് നല്ലതാണ്
( ഹക്കിം അസ്ലം തങ്ങൾ )
XXXXXXXXXXXXXXXXXXXXXXXXX

വായ്നാറ്റത്തിന് ഗ്രാമ്പുമായിൽ ഇട്ട് കൊണ്ട് ഇരിക്കുക

ബസ് യാത്രക്കിടയിലെ ശർദ്ധിക്ക് ഗ്രാമ്പുവായിൽ ഇട്ട് ചവച്ച് കൊണ്ടിരിക്കുക

ഗ്രാമ്പു പൊടിച്ച് തേനിൽ ചാലിച്ച് കഴിച്ചാൽ ജലദോഷം മാറും

ഗ്രാമ്പു കറുവപ്പട്ട ചിരട്ടക്കരി പുതിന പ്പൊടി പാക്ക് ചുട്ടത് എല്ലാം ചേർത്ത് പൊടിച്ച് പല്ല് തേച്ചാൽ ദന്ത സംരക്ഷണത്തിന് ഉത്തമം

കഫരോഗങ്ങളെ ശമിപ്പിക്കാൻ ഗ്രാമ്പൂതൈലം ഒരു പാത്രത്തിൽ എടുത്ത് വെള്ളത്തിൽ വെച്ചുചൂടാക്കി നെഞ്ചിൽ പുരട്ടുന്നതും, ഗ്രാമ്പു ചവച്ച് തിന്നുന്നതും ഉത്തമമാണ്.

ഗ്രാമ്പൂവും വെളുത്തുള്ളിയും
സമമെടുത്ത് അരച്ച് തേനിൽ ചാലിച്ചു സേവിക്കുന്നത് ഇക്കിളും(ഹിക്കാരോഗം) ശ്വാസംമുട്ടലും ശമിക്കാൻ ഫല പ്രദമാണ്

.വയറിളക്കം അകറ്റാൻ ഗ്രാമ്പൂ, കറിവേപ്പില എന്നിവ ചേർത്തരച്ച് മോരിൽ കലക്കി കാച്ചിക്കുടിക്കുക. ഇത് വയറ് വീർപ്പിനും ഉപയോഗിക്കാം.
( Dr ശിബിലി )
XXXXXXXXXXXXXXXXXXXXXXXXX

ഗ്രാമ്പു ഒരു ദിവസം 5ഗ്രാമിൽ കൂടുതൽ കഴിക്കരുത്
(അഷറഫ് കണ്ണൂർ )
XXXXXXXXXXXXXXXXXXXXXXXXX

മുരിങ്ങയുടെ തടിയിൽ മരത്തിന്റെ ഉളി കൊണ്ട് ദ്വാരമുണ്ടാക്കി ഗ്രാമ്പു നിറച്ച് ഇളക്കി എടുത്ത തടി കൊണ്ട് ദ്വാരം അടച്ച് വക്കുക. 21 ദിവസത്തിനു ശേഷം ഈ ഗ്രാമ്പു ചവച്ചാൽ ലയിംഗിക ശേഷി വർദ്ധിക്കും. ഗ്രാമ്പു തുപ്പി കളയുന്നതുവരെ ശുക്ലം സ്തംഭിച്ചു നിൽക്കും.

പല്ലുവേദനക്ക് ഗ്രാമ്പു ചതച്ച് വേഷപ്പെണ്ണയിൽ മൂപ്പിച്ച് പച്ച കർചൂരവും കൂട്ടി ഉരുട്ടി വേദനയുള്ള പല്ലിൽ വച്ചാൽ ശമനം കിട്ടും

ഗ്രാമ്പു – തിപ്പലി – കടുക്ക – ആടലോടകത്തിന്റെ വേര് എന്നിവ കഷായം വച്ച് സേവിച്ചാൽ നെഞ്ചിലെ കഫം ശമിക്കും

ഗ്രാമ്പു തുളസി ആടലോടകവും കൂടി കഷായം വച്ച് താലീസപത്രാദി ചൂർണം ചേർത് സേവിച്ചാൽ അസാദ്ധ്യമായ ചുമയും ശമിക്കും

താന്ത്രിക വിധി അനുസരിച്ച് ദഗവതിക്ക് നേദിക്കുന്ന ഒരുതാംബൂലവിധി ഉണ്ട്‌.. വെറ്റില അടക്ക പ്രാമ്പു പച്ചകർപൂരം ചുക്ക് ഏലത്തരി ഇരട്ടിമധുരം എന്നിവ താംബൂല പതയെ എന്ന് സങ്കൽപിച്ച് ഭഗവതിക്ക് നേദിക്കും . പിന്നീട് അവ പ്രസാദമായി സ്വീകരിച്ച് ചവച്ചാൽ പല്ലിന് ബലവും സ്വരശുദ്ധിയും ഉണ്ടാകും

ചുക്ക് കുരുമുളക് ചെറു തിപ്പലി നെല്ലിക്ക തോട് താണിക്ക തോട് കടുക്ക തോട് ചെറുപുന്നയരി പുങ്കിൻ കുരു വിഴാലരി മുന്തിരി തകരം ഇരട്ടിമധുരം ചെമ്പു പൊടി ഇന്തുപ്പ് സ്ഫടികം ശംഖ് യവം അജ്ഞന കല്ല് കാവിമണ്ണ് ചന്ദനം രക്തചന്ദനം കോലരക്ക് മഞ്ഞള് മരമഞ്ഞൾതൊലി ഗ്രാമ്പു വെട്ടി തൊലി പാച്ചോറ്റി തൊലി മയിൽ തുത്തം പിതൃ രോഹിണി കർചൂരം എന്നിവ പുങ്കിൽ നീരിൽ അരച്ച് ഗുളികയാക്കി വച്ചിരുന്ന് ചാണയിൽ അരച്ച് കണ്ണിൽ എഴുതിയാൽ തിമിരം കു കൂണം അധി മാംസം മുതലായ സകല നേത്ര രോഗങ്ങളും ശമിക്കും
( വിജേഷ് വൈദ്യർ കണ്ണൂർ )
XXXXXXXXXXXXXXXXXXXXXXXXX

ഏലത്തരി,കായം, ഗ്രാമ്പു ഇവ മൂന്നും സമമെടുത്ത് വറുത്തുപൊടിച്ച് വെള്ളത്തിൽ കലർത്തി ഒരു ദിവസത്തിനു ശേഷം ഇടക്കിടെ ആയി കഴിച്ചാൽ വിരശല്യം മാറിക്കിട്ടും.
(ശിവാനന്ദ വൈദ്യമഠം )
XXXXXXXXXXXXXXXXXXXXXXXXX

ഗ്രാമ്പു ഒരു സുഗന്ധവിളയും നാണ്യവിളയും ആണ് ഗ്രാമ്പുവിന്റെ മൊട്ടും ഞെട്ടും ഇലയും സമാന ഗുണവുള്ളവ ആണ്.

ഗ്രാമ്പു ചുമ ജലദോഷം ആസ്മ സൈനസൈറ്റിസ് എന്നീ രോഗങ്ങളെ ശമിപ്പിക്കും

ഗ്രാമ്പുവും ഗ്രാമ്പു തൈലവും പല്ലുവേദന മോണപഴുപ്പ് വായ്നാറ്റം മുതലായവക്ക് ഉപയോഗിക്കാറുണ്ട് ഗ്രാമ്പു അധികമായി ഉപയോഗിച്ചാൽ പല്ല് ദ്രവിക്കുന്നതാണ്. ഗ്രാമ്പുവിന്റെ ഞെട്ടോ ഇലയോ ചവച്ചാലും പല്ലുവേദന ശമിക്കും

ഭക്ഷണത്തിന് രുചിയും സുഗന്ധവും ഉണ്ടാക്കാനും ഗ്രാമ്പു ഉപയോഗിക്കാ റുണ്ട്.

സൈനസൈറ്റിസിന് ഗ്രാമ്പു പൊടിച്ച് മണക്കുകയോ ഗ്രാമ്പു തൈലം ചേർത് ആവി പിടിക്കുകയോ ചെയ്താൽ നല്ലതാണ്
(ഫാദർ ജോൺ പഞ്ഞിക്കാട്ടിൽ )
XXXXXXXXXXXXXXXXXXXXXXXXX

ഗ്രാമ്പൂവിന്റെ ഇല ഉണക്കിപ്പൊടിച്ച ചൂണ്ണം 1 ടീസ്പൂൺ ഒരു ഗ്ലാസ്തിളപ്പിച്ചാറിയ വെളളത്തിൽ ചേർത്ത് രാവിലെ കഴിക്കുക.പ്രമോഹം ശമിക്കും.
( മോഹൻ കുമാർ വൈദ്യർ
XXXXXXXXXXXXXXXXXXXXXXXXX

കറുവപട്ട ഇഞ്ചി മഞ്ഞള് കുരുമുളക് ഗ്രാമ്പു കർമോസ് (പപ്പായ) ഭസ്മം എന്നിവ അഞ്ചു ഗ്ലാസ് വെള്ളത്തിൽ വെന്ത് മൂന്നു ഗ്ലാസ് ആക്കി തണുക്കുമ്പോൾ ഒരു ടീസ്പൂൺ തേൻ ചേർത് സേവിച്ചാൽ അഞ്ചു ദിവസം കൊണ്ട് യൂറിക്കാസിഡ് ശമിക്കും. വേദനയും നീരും മാറും .

കശുമാവിൻ തൊലി നാട്ടുമാവൻ തൊലി ഗ്രാമ്പു കുരുമുളക് എന്നിവ അഞ്ചു ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ച് രണ്ടു ഗ്ലാസ് ആക്കി എടുത്ത് കവിൾ കൊണ്ടാൽ പല്ലുവേദന പല്ലിന്റെ കേട് തൊണ്ടവേദന തൊണ്ടവീക്കം എന്നിവ ശമിക്കും ‘

മത്തികടുക്ക (മച്ചി കടുക്ക) കഴുകി ഉണക്കി ഇരുമ്പു ചട്ടിയിൽ നെയ്യൊഴിച്ച്‌ വറുത്ത് ഗ്രാമ്പുവും കൂട്ടി പൊടിച്ച് രണ്ടോ മൂന്നോ ആഴ്ച സേവിച്ചാൽ നെഞ്ചെരിച്ചിൽ പൂർണമായും ശമിക്കും.
(പവിത്രൻ വൈദ്യർ )
XXXXXXXXXXXXXXXXXXXXXXXXX

“ലവൻഗം ച തിക്തം
കടുക കഫാപഹം
ലഘുതൃഷ്‌ണാപഹ വക്ര
ക്ലേദ ദൗർഗന്ധ്യ നാശനം”
(സുശ്രുതം അദ്ധ്യായം 48)

ഗ്രാമ്പു മൊത്തമായി ദഹനശക്തി വർധിപ്പിക്കുന്നു. ശ്വാസകോശത്തിന്റെ സങ്കോച വികാസക്ഷമത വർധിപ്പിക്കുന്നു. ഗ്രാമ്പുവിന്റെ തൈലത്തിനു കൊളറാരോഗത്തിന് കാരണമാകുന്ന ‘വിബ്രിയോ കോളറേ’ എന്ന അണുവിനെ നശിപ്പിക്കാനുള്ള ശക്തി ഉണ്ട്. ഗ്രാമ്പു തൈലം സുഗന്ധദ്രവ്യങ്ങൾ തയ്യാറാക്കാനും ദന്തവൈദ്യത്തിൽ Antiseptic ആയും ചില ഔഷധങ്ങളുടെ നിർമ്മാണത്തിനും കൊതുകുനിവാരണികളിലും ഉപയോഗപ്പെടുത്തിവരുന്നു.

1/ 2 ഗ്രാം ഗ്രാമ്പുപൊടി തേനിൽ ചേർത്ത് ദിവസവും രണ്ടുനേരം വീതം കഴിച്ചാൽ അഗ്നിദീപ്തി ഉണ്ടാവുകയും ചുമ,പനി ഇവ ശമിക്കുകയും ചെയ്യും

അൽപ്പം ഗ്രാമ്പു തൈലം ചൂടുവെള്ളത്തിൽ ഒഴിച്ച് ആവി പിടിക്കുന്നത് തൊണ്ടവേദന, ജലദോഷം , പനി , കഫക്കെട്ട് എന്നീ അസുഖങ്ങൾക്ക് ശമനമുണ്ടാക്കും

വായ്നാറ്റം, പല്ലുവേദന എന്നീ അസുഖങ്ങൾ ഉള്ളവർ അൽപ്പം ഗ്രാമ്പു തൈലം ചൂടുവെള്ളത്തിലൊഴിച്ച് കവിൾക്കൊള്ളണം. തൈലം പഞ്ഞിയിൽ മുക്കി മോണയിൽ തട്ടാതെ പോടുള്ള പല്ലിൽ വെയ്ക്കാമെങ്കിൽ പല്ലുവേദനക്കു ആശ്വാസം ലഭിക്കും .

ചുമ, ശ്വാസവൈഷമ്യം എന്നീ അസുഖമുള്ളവർ ഗ്രാമ്പുതൈലം അൽപ്പം വെള്ളത്തിലൊഴിച്ച് നെഞ്ചത്തും പുറത്തും പുരട്ടുകയും ഗ്രാമ്പു പൊടിച്ചത് 4 ഡെ .ഗ്രാം വീതം ദിവസം രണ്ടോ മൂന്നോ തവണ കഴിക്കുകയും ചെയ്താൽ ശമനം കിട്ടുന്നതാണ് .

ഗ്രാമ്പു ഇട്ടു തിളപ്പിച്ച വെള്ളം ഇടവിട്ടിടവിട്ട് കുടിക്കുന്നത് കോളറ രോഗത്തിന് നല്ലതാണ് .

ഏലത്തരി,കായം, ഗ്രാമ്പു, ഇവ മൂന്നും കൂടി സമം എടുത്ത് വറുത്തുപൊടിച്ച് വെള്ളത്തിൽ ഇട്ടുവെച്ച് ഒരുദിവസം കഴിഞ്ഞെടുത്ത് കൂടെക്കൂടെ കുടിച്ചാൽ വിരശല്യം തീരും.
( ബിനോയ് )
XXXXXXXXXXXXXXXXXXXXXXXXX

ഏലക്കായ് ഗ്രാമ്പു ജാതിക്ക ജാതിപത്രി കർപൂരം എന്നിവയെ പഞ്ച സുഗന്ധം എന്ന് പറയുന്നു.

പല്ലുവേദന വായ്പുണ്ണ് കുടൽ പുണ്ണ് മലബന്ധം മുതലായവക്ക് ഗ്രാമ്പു ഇട്ട് തിളപ്പിച്ച വെള്ളം നല്ലതാണ് . ദഹനവും വർദ്ധിക്കും മസാലയിലെ ദോഷകരമായ ചേരുവകളുടെ ദോഷം പരിഹരിക്കാനും ഗ്രാമ്പുവിന് കഴിവുണ്ട്

ആഹാര ശേഷം ഒരു ഗ്രാമ്പു ചവച്ചിറക്കിയാൽ ദഹനം വർദ്ധിക്കുകയും വായിലെ ബാക്ടീരിയകളുടെ വളർച തടയുകയും ചെയ്യും വായിലെ ദുർഗന്ധം ഇല്ലാതാവുകയും ചെയ്യും. ബാക്ടീരിയകളെ ചെറുക്കാൻ ഉള്ള ഉമിനീരിന്റെ ശേഷി എല്ലാവരിലും ഒരുപോലെ ഉണ്ടാവില്ല. അതു കുറവുള്ളവരിൽ വായ്നാറ്റം ഉണ്ടാകും.

ഗ്രാമ്പുവിന്റെ പൊടിയും അക്രാവിന്റെ പൊടിയും അൽപം എടുത്ത് പല്ലിൽ വച്ചാൽ പല്ലുവേദന ഉടൻ ശമിക്കും. ഇരട്ടിമധുരം പൊടിച്ച് അതിന്റെ നാലൊന്ന് ഗ്രാമ്പു പൊടിയും ചേർത് പല്ലിൽ വച്ചാലും പല്ലുവേദന ശമിക്കും. ഇതിന്റെ കൂടെ ചിരട്ടക്കരിയും മറ്റും ചേർത് പൽപൊടി ഉണ്ടാക്കാറുണ്ട്.

ഗ്രാമ്പുവും കറിവേപ്പിലയും അരച്ചെടുത്ത് അൽപം മഞ്ഞൾ പൊടിയും ചേർത് മോരു കാച്ചി പതിവായി ഉപയോഗിച്ചാൽ ഗ്രഹണി രോഗം (ഭക്ഷണം ദഹിക്കാതെ മലത്തിലൂടെ പോകുന്നത് ) ക്രമേണ ശമിക്കും ഗുരുത്വമുള്ള ഭക്ഷണം കഴിക്കുന്നതിനു മുൻപ് രണ്ട് ഗ്രാമ്പു കഴിക്കുന്നത് നല്ലതാണ് ,

ഗ്രാമ്പുവും ഇരട്ടിമധുരവും കൂടി പൊടിച്ച് പഞ്ചസാര ചേർത് വച്ചിരുന്ന് ഒന്നോ രണ്ടോ നുള്ളു വീതം സേവിച്ചാൽ ഇക്കിൾ ശമിക്കും.

ഗ്രാമ്പുവും അമുക്കുരവും കൂടി പൊടിച്ചു വച്ചിരുന്ന് സേവിച്ചാൽ കൃമിയും വിരയും നശിക്കുകയും ലയിഗിക ശേഷി വർദ്ധിക്കുകയും ചെയ്യും.

മക്കി കടുക്ക (കുരുവില്ലക്കടുക്ക) തെയ്യിൽ വറുത്തു പൊടിച്ച് രാവിലെ കടും കാപ്പിയിൽ ചേർത് പതിവായി കുടിച്ചാൽ ഗുൽമവും ഗ്യാസ്ട്രബിളും ശമിക്കും . കരളിനെ ഉത്തേജിപ്പിക്കും.
( അതിൽ ആലഞ്ചേരി )
XXXXXXXXXXXXXXXXXXXXXXXXX

ഒരു ഗ്രാമ്പു വായിലിട്ട് ചവച്ച്‌ നീരിറക്കുക. നെഞ്ചെരിച്ചിൽ ഉടനേ ശമിക്കും
( രാജു )
XXXXXXXXXXXXXXXXXXXXXXXXX

ഗ്രാമ്പൂ ഇട്ടു തിളപ്പി ച്ച വെള്ളം കുടിച്ചാൽ വായുകോപം മാറും
(രതീശൻ വൈദ്യർ )

Leave a comment