post 200 കുപ്പമേനി

കുപ്പമേനി ഭാഗം 1
xxxxxxxxxxxxxxxxxxxxxxxxxxxxxxx

കുടുംബം:- Euphorbiaceae
ശാസ്ത്രീയ നാമം – Acalypha indica

രസം : കഷായം, തിക്തം
ഗുണം : രൂക്ഷം
വീര്യം : ഉഷ്ണം
വിപാകം : കടു

ഇന്ത്യയിൽ എല്ലായിടത്തും കാണപ്പെടുന്ന ഒരു ഏകവാർഷിക ഔഷധസസ്യമാണ് കുപ്പമേനി. ഇത് പൂച്ചമയക്കി എന്നും ചില സ്ഥലങ്ങളിൽ അറിയപ്പെടുന്നു. സമതലപ്രദേശങ്ങളിൽ കൂടുതലായി കാണപ്പെടുന്ന ഇതിന് ഏകദേശം ഒരു മീറ്റർ വരെ പൊക്കമുണ്ടാകും. ധാരാളം ഇലകൾ കാണപ്പെടുന്ന ഈ ചെടി ശാഖോപശാഖകളായി വളരുന്നു. ദീർഘവൃത്താകാരത്തിലോ വൃത്താകാരത്തിലോ കാണപ്പെടുന്ന ഇതിന്റെ ഇലകളുടെ പുറം ഭാഗം മിനുസമാർന്നതാണ്. പൂക്കൾ പച്ചനിറത്തിലുള്ളവയും കായ്കൾ വെള്ളനിറത്തിലുള്ളവയുമാണ്. കായ്കളിൽ അനേകം ചെറിയ വിത്തുകൾ അടങ്ങിയിരിക്കുന്നു.
(രാജേഷ് വൈദ്യർ )
xxxxxxxxxxxxxxxxxxxxxxxxxxxxxx

കുപ്പമേനി രോമവളർച്ച തടയാൻ വേണ്ടി ഉപയോഗിക്കാറുണ്ട്. കുപ് മേനി പറിച്ചിട്ടാൽ പൂച്ച അതിൽ മുഖം ഉരക്കുന്നതായി കാണാം.

പൂച്ചയുടെ മീശ വളർച്ച ക്രമപ്പെടുത്തുന്നതിനു വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് തോന്നുന്നു. നമ്മുടെ വൈദ്യ ഗുരുക്കൻമാർ നന്നായി മറുപടി തരും എന്ന് പ്രതീക്ഷിക്കുന്നു.
(വിജയകുമാർ)
xxxxxxxxxxxxxxxxxxxxxxxxxxxxxx

പൂച്ചകൾക്ക് അതിന്റെ മീശ രോമം കൂടുതലായി വളരുമ്പോൾ അസ്വസ്ഥത ഉണ്ടാക്കുകയും സധാസമയവും കൈകൊണ്ടു മീശ തടവി ചുണ്ടിൽ നിന്ന് അകറ്റുന്നതും കാണാം. കുപ്പമേനിയിൽ അതിന്റെ മീശ ഉരസുമ്പോൾ മീശരോമ വളർച്ച കുറയുമത്രേ… ( എവിടെയോ വായിച്ച ഓർമ്മയിൽ നിന്നും പറഞ്ഞതാണ് )
(ഷം സർവയനാട് )
xxxxxxxxxxxxxxxxxxxxxxxxxxxxxx

രോമവളർച തടയാൻ ഉപയോഗിക്കുന്ന ഒരു സസ്യമാണ് കുപ് മേനി. പൂച്ച അതിൻ്റെ മീശ രോമങ്ങളുടെ വളർച നിയന്ത്രിക്കാൻ കുപ്പമേനിയിൽ ഉരസാറുണ്ട്.:
xxxxxxxxxxxxxxxxxxxxxxxxxxxxxx

സ്ത്രീകൾക്ക് മുഖത്ത് രോമവളർച കണ്ടാൽ കുപ്പമേ നി അരച്ചിടുക . രോമവളർച ശമിക്കും. പച്ചമഞ്ഞൾ ചേർത്തും അരച്ചിടാറുണ്ട്
( വിപിൻ)
xxxxxxxxxxxxxxxxxxxxxxxxxxxxxx

ബെഡ് സോർ, (കിടക്ക പുണ്ണ്) പുണ്ണ്, കറുത്ത പാടുകൾ എന്നിവക്കു ഇത് അരച്ചിട്ടാൽ ശമനം കിട്ടും.
(Dr മോഹൻ )
xxxxxxxxxxxxxxxxxxxxxxxxxxxxxx

കുപ്പമേ നി സ മൂലം അരച്ച് പ്രഭാതത്തിൽ വെറും വയറ്റിൽ സേവിച്ചാൽ അർശസ് ശമിക്കൂ എന്ന് പറയപെടുന്നു
(ഷംസർ വയനാട്)
xxxxxxxxxxxxxxxxxxxxxxxxxxxxxx

ഒരു വശം തലവേദനക്ക് കുപ്പമേനി അരച്ച് ആവശത്തെ ചെവിയിൽ പൊത്തി പീടിക്കുക. തലവേദന ‘ശമിക്കും ചെവിവേദനക്കും ചെവി പഴുപ്പിനും ചെവി ചൊറിയുന്നതിനും ഇത് നല്ലതാണ്
( വിപിൻ)
xxxxxxxxxxxxxxxxxxxxxxxxxxxxxx

കു.പ്പമേനിയോട് സാമ്യമുള്ള മറ്റൊരു ചെടിയും ഉണ്ട്. എന്നാൽ അതിൻ്റെ ഇലയുടെ വശങ്ങൾ ചിരവനാക്കുപോലെ യിരിക്കും. കുപ്പമേനിയുടെ ഇലയുടെ അരിക് നിരന്നതാണ് .
(അഷറഫ് കണ്ണൂർ)
xxxxxxxxxxxxxxxxxxxxxxxxxxxxxx

കുപ്പയിൽ വളർന്ന് കുപ്പകളെ മനോഹരമാക്കുക കൊണ്ട് കുപ്പമേനി എന്ന പേരുണ്ടായി.. കുപ്പമേ നിയുടെ വേരിൻ്റെ ഗന്ധം പൂച്ചയെ ആകർഷിക്കുക കൊണ്ട് പൂച്ച മയക്കി എന്നും പറയാറുണ്ട്.

കുടുംബം – യൂഫോർഡിയേസി

ശാസ്ത്ര നാമം – കാലിഫ ഇൻഡിക്ക (Acalybhea Indica)

സംസ്കൃത നാമം – ഹരിമജ്ഞരി – അരിഷ്ടമജ്ഞരി

ആംഗലേയ നാമം – india Acalypha

പ്രയോ ഗാംഗം –
ഇല പുഷ്പിച്ച ശിഖരങ്ങnൾ വേര്

കുപ്പമേനിയില അരച്ച് അൽപം കനത്തിൽ പുരട്ടിയാൽ വ്രണ ക്രിമിനശിക്കും വ്രണങ്ങൾ കരിയും .

കുപ്പമേനിയില അരച്ച് വെള്ളത്തിൽ കലക്കി കുടിച്ചാൽ ഛർദ്ദി ഉണ്ടാവുന്നതാണ്.. ഇലയും വേരും കഷായം വച്ച് കുടിച്ചാൽ വിരേചന ഉണ്ടാകുന്നു –

പു.ഷ്പിച്ച ചെടി പറിച്ച് ഉണക്കിപൊടിച്ച് വിപണനം ചെയ്തു വരുന്നു. ഇത് ചുമ ന്യുമോണിയ വാതരോഗങ്ങൾ എന്നിവയിൽ ഉപയോഗിച്ചു വരുന്നു.

കുപ്പംനിയില പിഴിഞ്ഞ നീര് രണ്ടോ മൂന്നോ തുള്ളി ചെവിയിൽ ഒഴിച്ചാൽ ചെവിവേദന ശമിക്കും.

ഇതിൻ്റെ സ്വരസം എണ്ണ ചേർത്പുരട്ടിയാൽ സന്ധിവാതം ശമിക്കും.

പൂച്ചയെ പിടിക്കേണ്ട ആവശ്യം വന്നാൽ കുപ്പമേനി പറിച്ചിട്ടാൽ പൂച്ച അവിടെ വരും. അപ്പോൾ പിടിക്കാവുന്നതാണ്.
(അബ്ദുൾ ഖാദർ )
xxxxxxxxxxxxxxxxxxxxxxxxxxxxxx

🍀🍀🍀

  • കുപ്പമേനിയുടെ സമൂല ചൂർണ്ണം നെയ്യിൽ ദിനം രണ്ട് നേരമായി ഒരു മണ്ഡലം സേവിച്ചാൽ എട്ട് വിധം ഭഗന്ദര രോഗങ്ങൾ തീരും*

കിടക്കപ്പുണ്ണിന് ഇലയിൽ ആവണക്കെണ്ണ പുരട്ടി ചെറുചൂടിൽ കെട്ടിയാൽ പെട്ടെന്ന് സുഖമാകും

ഇലയും മഞ്ഞളും ഉപ്പും ചേർത്തരച്ച് പുരട്ടി രണ്ട് മണിക്കൂർ കഴിഞ്ഞ് കുളിച്ചാൽ ത്വഗ് രോഗങ്ങൾ ശമിക്കും

കൊച്ചു കുട്ടികൾക്ക് നെഞ്ചിൽ കഫം കെട്ടി ശ്വാസം മുട്ടിയാൽ ഇലച്ചാർ കുറഞ്ഞ അളവിൽ കൊടുത്താൽ ഉടനെ ചർദിച്ച് കഫം പുറത്ത് പോകുകയും ആശ്വാസം കിട്ടുകയും ചെയ്യും

  • കായ തിരുമേനി എണ്ണയുടെ യോഗത്തിൽ സമൂലം ഉപയോഗിക്കുന്നു*

ഇലയും ജീരകവും സമ അളവിൽ യോജിപ്പിച്ച ചൂർണം വിശപ്പില്ലായ്മക്കും ദഹനക്കുറവിനും
വിട്ടുമാറാത്ത മറ്റു ഉദരരോഗങ്ങൾക്കും വിശേഷമാണ്
(മുഹമ്മദ് ഷാഫി )
🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀
xxxxxxxxxxxxxxxxxxxxxxxxxxxxxx

ശൃംഗ ഭസ്മം ഉണ്ടാക്കുമ്പോൾ കലമാൻകൊമ്പിൽ കുപ്പ മേനി അരച്ച് പൊതിഞ്ഞ് ശീലമൺ ചെയ്ത് ചുട്ടെടുത്താൽ മാൻകൊമ്പ് ശുദ്ധമാകും. അതിനു ശേഷം വേലി പരുത്തി ചാറിൽ അരച്ച് വടകമാക്കി നീറ്റി എടുക്കുന്നു.. ഇത് അനേകം രോഗങ്ങളിൽ ഉപയോഗിക്കാം. പ്രത്യേകിച്ചും ശ്വാസകോശ രോഗങ്ങളിൽ .. ഇത് മരോട്ടി എണ്ണയിൽ ചാലിച്ച് പുരട്ടിയാൽ ചൊറിച്ചിലും തടിപ്പും മാറും എന്ന് പറയപെടുന്നു.

കുപ്പമേനി ഉണക്കി പൊടിച്ച് വിതറിയാൽ ദുർഗന്ധമുള്ള വ്രണങ്ങൾ ശുദ്ധി വന്ന് ഉണങ്ങും.

ചെറുനാരങ്ങ നീരും കുപ്പമേ നിച്ചാറും വെളുത്തുള്ളി ചാറും കൂടി എടുത്ത് അതിൽ പകുതി വെളിച്ചെണ്ണയും കുട്ടി ഇരട്ടി മധുരം കുന്നിവേര് ഇടംപിരി വലംപിരി എന്നിവ കൽക നായി കാച്ചിയരിച്ച് തേച്ചാൽ ത്വക് രോഗങ്ങൾ ശമിക്കും.

” കുപ്പമേനി ഞരടി മണി കുന്തിരിക്കവും കൂട്ടി: കനലിൽ പുകച്ച് കണ്ണൻ ചിരട്ട കൊണ്ട് മൂടി ചെവിയിൽ പുക ഏൽപിച്ചാൽ കർണരോഗങ്ങൾ ശമിക്കും.പ്രത്യേകിച്ചും ചെവി പഴുപ്പ് ഇല്ലാതാകും. ‘

കുപ്പമേനിയിൽ കാണപെടുന്ന പുപോലുള്ള ചെറിയ ഇല അരച്ച് തിരി പോലെ ആക്കി മല ദ്വാരത്തിൽ വച്ചാൽ കുഞ്ഞുങ്ങൾക്ക് മലമിളകി പോകും

പൂച്ച കടിച്ച മുറിവിന് കുപ്പമേനി പ്രത്യൗഷധമാണ് . ഇതിൻ്റെ ചാറിൽ ‘ വേരും നീ ററു കക്ക അല്ലെങ്കിൽ ശംഖും കൂടി അരച്ചു തേച്ചാൽ പൂച്ച കടിച്ച മുറിവ് ശമിക്കും. പഴുതാര വിഷക്കത്തിനും കുപ്പമേ നി നല്ലതാണ്.

കുപ്പമേനിക്ക് ചെറിയ വിഷമുണ്ട് അതുകൊണ്ട്‌ അറിവുള്ള വൈദ്യരുടെ ‘മേൽനോട്ടത്തിലേ ഉള്ളിൽ സേവിക്കാവൂ

കുപ്പ മേനിയുടെ നീരും സമം ശുദ്ധമായ ആവണക്കെണ്ണയും കൂട്ടി കാച്ചി ഓരോ സ്പൂൺ രാവിലെയും വൈകിട്ടും സേവിച്ചാൽ നല്ല ശോധന ഉണ്ടാകും. മൂലം തള്ളnത് ശമിക്കുകയും ചെയ്യും. .
(രാജു )
xxxxxxxxxxxxxxxxxxxxxxxxxxxxxx

പൂച്ചമയക്കി അല്ലെങ്കിൽ കുപ്പമേനി ….

ഇത് തോരൻ വെയ്ക്കാൻ സൂപ്പറാണ് … കായും പൂവും ഉപയോഗിക്കരുത് … ഇലയും തണ്ടും മാത്രം ഉപയോഗിക്കുക … ചീര തോരൻ വെയ്ക്കുന്നത് പോലെ ഇലയും തണ്ടും കുനുകുന അരിഞ്ഞ് തോരൻ വെയ്ക്കാം …..

കുപ്പമേനിയെ എന്ത് കൊണ്ട് പൂച്ച മയക്കി എന്ന് വിളിക്കുന്നു ?

ഇന്ത്യയിൽ എല്ലായിടത്തും കാണപ്പെടുന്ന ഒരു ഏകവാർഷിക ഔഷധസസ്യമാണ് കുപ്പമേനി. ഇത് പൂച്ചമയക്കി എന്നും ചില സ്ഥലങ്ങളിൽ അറിയപ്പെടുന്നു. സമതലപ്രദേശങ്ങളിൽ കൂടുതലായി കാണപ്പെടുന്ന ഇതിന് ഏകദേശം ഒരു മീറ്റർ വരെ പൊക്കമുണ്ടാകും. ധാരാളം ഇലകൾ കാണപ്പെടുന്ന ഈ ചെടി ശാഖോപശാഖകളായി വളരുന്നു. ദീർഘവൃത്താകാരത്തിലോ വൃത്താകാരത്തിലോ കാണപ്പെടുന്ന ഇതിന്റെ ഇലകളുടെ പുറം ഭാഗം മിനുസമാർന്നതാണ്. പൂക്കൾ പച്ചനിറത്തിലുള്ളവയും കായ്കൾ വെള്ളനിറത്തിലുള്ളവയുമാണ്. കായ്കളിൽ അനേകം ചെറിയ വിത്തുകൾ അടങ്ങിയിരിക്കുന്നു.

കുപ്പമേനിയെ പൂച്ചമയക്കി എന്ന് വിളിക്കാന്‍ കാരണം പൂച്ചകള്‍ ഈ ചെടിയെ ഇഷ്ട്ടപെടുന്നു.. പൂച്ചകള്‍ അതിന്‍റെ രോമവളര്‍ച്ച ഇല്ലാതാക്കാന്‍ കുപ്പമേനിയുടെ ചെടിയില്‍ മീശരോമങ്ങള്‍ തഴുകി ഉരസുന്നു .. രോമവളര്‍ച്ച തടയാന്‍ ഇതിന്‍റെ വേരിന് കഴിവുണ്ട്. .അധിക രോമ വളര്‍ച്ച പൂച്ചയുടെ ചുണ്ടില്‍ തട്ടി ഈര്‍ഷ്യ ഉണ്ടാക്കും ആയതിനാല്‍ പൂച്ച സദാസമയവും നാക്ക് കൊണ്ടും കൈ കൊണ്ടും മീശയും ചുണ്ടും തഴുകിക്കൊണ്ടിരിക്കും .

NB.. ഇത് ഒരെണ്ണം മുറിച്ച് പൂച്ചക്ക് കൊടുത്താൽ പൂച്ച അത് കെട്ടിപ്പിടിച്ച് കിടക്കുന്നത് കാണാം
ഇത് ശക്തിയേറിയതാണ് ഇതിന്റെ ഇലകൾ അതേപടി കഴിക്കരുത്
(ഹകീം അസ്‌ലം തങ്ങൾ )
xxxxxxxxxxxxxxxxxxxxxxxxxxxxxx

കുപ്പമേനിയുടെ ഔഷധഗുണങ്ങള്‍

വേര് പൊടിച്ചു ചൂര്‍ണം ആക്കി 50 ഗ്രാം പൊടി എടുത്തു 200 മില്ലി വെള്ളത്തില്‍ ഇട്ടു തിളപ്പിച്ച്‌ കുടിച്ചാല്‍ എല്ലാ വിധ വിര ശല്യവും മാറും . കുട്ടികള്‍ക്ക് പകുതി മതിയാകും .

ഇല ആവണക്ക് എണ്ണയില്‍ വഴറ്റി ഇളം ചൂടില്‍ കിടക്ക പുണ്ണില്‍ വെച്ച് കെട്ടിയാല്‍ കിടക്ക പുണ്ണ് കരിയും. മുട്ടില്‍ വെച്ച് കെട്ടിയാല്‍ മുട്ട് വേദന വാത വേദനകള്‍ മാറും .

ഇല പൊടിച്ചു ചൂര്‍ണം മൂക്കില്‍ വലിച്ചാല്‍ തലയില്‍ നീര് കെട്ടി നിന്നുണ്ടാകുന്ന തലവേദന മാറും . ചിത്തഭ്രമം ഉള്ളവര്‍ക്കും ഈ ചൂര്‍ണ പ്രയോഗം നന്ന്.

ഇലയും അല്പം മഞ്ഞളും കല്ലുപ്പും ചേര്‍ത്തു അരച്ച് പൂശി കുറച്ചു നേരം കഴിഞ്ഞു കുളിച്ചാല്‍ മിക്ക ത്വക്ക് രോഗങ്ങളും ശമിക്കും .
ആവശ്യമില്ലാത്ത രോമങ്ങള്‍ കോഴിയും . രോമങ്ങള്‍ കൊഴിയാന്‍ രാത്രിയില്‍ പുരട്ടി രാവിലെ കഴുകി കളയണം

.കുപ്പമേനി ഇല ചാറില്‍ ചുണ്ണാമ്പു ചേര്‍ത്തു കലക്കി കുഴമ്പു പരുവത്തില്‍ വിഷ കടി ഏറ്റ ഭാഗത്ത് പുരട്ടിയാല്‍ വിഷം ശമിക്കും .
കുപ്പമേനി, മഞ്ഞള്‍ ,കല്ലുപ്പ് എന്നിവ ചേര്‍ത്തു അരച്ച് പൂശി ഒരു മണിക്കൂര്‍ കഴിഞ്ഞു കുളിച്ചാല്‍ ചൊറി ചിരങ്ങ് ,പുഴുക്കടി സുഖമാകും.

മൃഗങ്ങളിലെ കുളമ്പ് രോഗത്തിനു കാലില്‍ പുരട്ടുന്നതിന്‌: കുപ്പമേനി, തുളസിയില, മെയിലാഞ്ചി, ആര്യവേപ്പില എന്നിവ 100ഗ്രാം വീതം എടുത്ത്‌ 20 ഗ്രാം മഞ്ഞളും 10 ചുള വെളുത്തുള്ളിയും ചേർത് നന്നായരച്ച്‌ 250 ഗ്രാം നല്ലെണ്ണയിലോ, വെളിച്ചെണ്ണയിലോ ചാലിച്ച്‌ പുരട്ടാം.
( വിജയകുമാർ +91 98465 98466:)
xxxxxxxxxxxxxxxxxxxxxxxxxxxxxx

വെരികോസ് വെയിൻ പുണ്ണിനും ചൊറിച്ചിലുള്ള പൈല്സിനും സമൂലം നീരും സമം വേപ്പെണ്ണയും കാച്ചി പുറത്തു പുരട്ടുവാനും, 15ml വീതം വൈദ്യ നിർദേശ പ്രകാരം സേവിക്കാനും ഉപയോഗിക്കുക.
(Dr മോഹൻ +918281652944)
xxxxxxxxxxxxxxxxxxxxxxxxxxxxxx

സിദ്ധ വൈദ്യത്തിലെ ഒഴിച്ചു കൂടാനാവത്ത മൂലികയാണ് കുപ്പമേനി.കായതിരുമേനി എണ്ണയുടെ പ്രധാന ചേരുവ.അതീവ രഹസ്യ മർമ്മ പ്രയോഗങ്ങൾക്ക് വേണ്ടി ഉപയോഗിച്ചു വരുന്ന മൂലികളിൽ ഒന്ന്. രസവാദത്തിലെ പ്രധാനമൂലിക.സിദ്ധവൈദ്യത്തിലെ ഭസ്മങ്ങളുടെ നീറ്റ് പ്രക്രീയയക്ക് ഉപയോഗിക്കുന്നു.

1..കുപ്പമേനിയും ശംഖ്പുഷ്പവും ശതകുപ്പയും ചേർത്തരച്ച് പൂച്ചായി ഇട്ടാൽ മുട്ടിന് താഴെയുളള നീര് വറ്റും

2..കുപ്പമേനി ചാറ്റിൽ ചെമ്പ് മുക്കി വച്ച് അത് പാകപെടുത്തി ശരീരത്തിൽ ധരിച്ചാൽ രാപനി തീരും

3.കുപ്പമേനിചാറ് .മുക്കുറ്റി ഗോരോചന ചെറുതേൻ രക്തചന്ദനം എന്നിവ കൂട്ടി അരച്ച് മഷിയാക്കി തിലസകാലത്തിൽ നാണയ വട്ടത്തിൽ തിലസം ചാർത്തി (ആണിന് വലതും സ്ത്രീക്ക് ഇടതും) മുടക്കറുത്താൻ പൂച്ച് പെരുവിരളിൽ കെട്ടിവച്ച് വെളളുത്ത ശംഖ് പുഷ്പത്തിൻ വേരും വെളള ഉമ്മത്തിൻ വേരും ചേർത്ത് കഞ്ഞിവച്ച് സേവിച്ചാൽ സ്ത്രീകൾക്കും പുരുഷൻമാക്കും മുണ്ടാകുന്ന ഭൂതവികാരം തീരും നിശ്ചയം
( ഹർഷൻ കുറ്റിച്ചൽ )
xxxxxxxxxxxxxxxxxxxxxxxxxxxxxxx


‘കുപ്പമേനിക്ക് സംസ്കൃതത്തിൽ മാർജാര മോഹിനി എന്ന് പറയും. കൃഷിയിടങ്ങളിലും ഗ്രാമങ്ങളിലും മാലിന്യ കൂമ്പാരത്തിലും കുപ്പമേ നി കാണപെടുന്നു. ഇതിൻ്റെ വേരിന് ഉണങ്ങിയ മത്സ്യത്തിൻ്റെ ഗന്ധമാണ്. കുപ്പമേനിയുടെ നീരിൽ എലിയെ മുക്കി പൂച്ചയുടെ മുന്നിലിട്ടാൽ പൂച്ചമയങ്ങി പോകും എലിയെ പിടിക്കില്ല

കുപ്പമേനി ഉണക്കി പൊടിച്ച് വ്രണത്തിലിട്ടാൽ വ്രണത്തിലെ ദുർഗന്ധം മാറി വ്രണം ഉണങ്ങും.

കുപ്പമേനി സമുലം ചേർത് എണ്ണ കാച്ചി തേച്ചാൽ അലർജി തടിപ്പ് ചൊറിച്ചിൽ മുതലായവ ശമിക്കും

കുപ്പമേനിയുടെ പൂ പോലുള്ള ചെറിയ ഇല അരച്ച് തിരി പോലെ ആക്കി മലദ്യാരത്തിൽ വച്ചാൽ മലബന്ധം മാറും കൃമി നശിക്കും
(ഭാരതീരാജൻ വൈദ്യ)

xxxxxxxxxxxxxxxxxxxxxxxxxxxxxx

കുപ്പമേ നി ഭാഗം 2
xxxxxxxxxxxxxxxxxxxxxxxxxxxxxx
സ്ത അക്കാലഫിൻ സയനോ ജനിക് ഗ്ലൂക്കോ സൈഡ് (HCN) എന്നൊരു രാസവസ്തു കുപ്പമേനിയുടെ വേരിൽ അടങ്ങിയിട്ടുണ്ട്. ഇതിന് പൂച്ചയേയും മുയലിനേയും മോഹാലസ്വ പെടുത്താൻ (മദിപ്പിക്കാൻ ) കഴിവുണ്ട്.

കുപ്പമേനി വമനത്തിനും വിരേചനത്തിനും ക്രിമിയെ നശിപ്പിക്കാനും മുറിവെണ്ണ നിർമിക്കാനും ഉപയോഗിക്കുന്നുണ്ട്

ത്രികടുതകരം കൊട്ടം
ഇരുവേലി സന്നിനായകം
ഇവകൽ കം താർ ക്ഷ്യവള്ളി
ഉഴിഞ്ഞ കുപ്പമേതിയും
ബലയും കൂട്ടി നന്നായി
പിഴിയും നീർ നാലു നാഴിയിൽ
നാഴി എണ്ണയതും കൂട്ടി
പചിച്ചു പാത്ര പാകമായ്
കർപൂരത്തെ പൊടിച്ചിട്ടു
തേച്ചീടിൽ മുറിവും ക്ഷതം
മർമപീഢകളും തീരും
ഇതുകൊണ്ടെന്നു നിർണയം
എന്നതാണ് ബ്ലഹത് മുറിവെണ്ണയുടെ യോഗം

പുങ്കും മുരിങ്ങയില വെററില കറ്റവാഴ
താർ താവ ലോടഥ മുരിക്കു ശതാവരീച
കുത്തിപ്പിഴിഞ്ഞു സമമെണ്ണയുമൊത്തു കാച്ചി
തേച്ചാൽ ശമിക്കുമുടനേ മുറിവും ക്ഷതങ്ങൾ

എന്ന ചെറിയ മുറിവെണ്ണയുടെ യോഗത്തിലും ചിലർ കുപ്പമേനി ചേർക്കാറുണ്ട. അതിന് ഗുണം കൂടുതൽ ഉണ്ടെന്നാണ് അനുഭവം .

കായ തിരുമേനി എണ്ണയിലും ഈടു തിരുമേനി എണ്ണയിലും കുപ്പമേ നി ചേർക്കുന്നുണ്ട് . ചുരുക്കത്തിൽ മർമാഘാതരോഗങ്ങളിൽ എല്ലാം കുപ്പമേനി പ്രധാനമാണ് ,,

കുപ് മേനിക്ക് – അനന്തകം – ആകം – ഇന്ദ്ര മേനി – ഉപ്പുമുലികൈ- കടുക്കൻ – കമനീയം – കോഴി തിരുമേനി – മശക്കി – പുനൈ മശക്കി -തേകാരം – തനിവല്ലി – എന്നെല്ലാം പേരുകളുണ്ട്.

കുപ്പമേനിയും വയൽ കാഞ്ഞിരവും തേങ്ങ പാലും ചേർന്നാൽ നല്ലൊരു വമന യോഗമാകും. .

കുപ്പ മേനിയില ദുഷ്ട പ്രണങ്ങളെ ശമിപ്പിക്കും.

വേരും ഇലയും അരച്ച് സേവിച്ചാൽ ഭേദി ഉണ്ടാകും . അർശസ് ശമിക്കും.

പുഷ്പിച്ച കുപ്പമേനിയിലയുടെ ചൂർണം ചുമയും ന്യുമോണിയയും മറ്റു ശ്വാസകോശ രോഗങ്ങളേയും വാതത്തേയും ശമിപ്പിക്കും.ഇന്ത്യൻ അക്കാലീഫ എന്ന പേരിൽ ഇത് വിപണിയിൽ ലഭ്യമാണ്.

കുപ്പമേനിയിലയും എരിക്കിലയും കൂട്ടി വാട്ടി പിഴിഞ്ഞ് ചെറുചൂടിൽ രണ്ടു തുള്ളി നീരൊഴിച്ചിൽ ചെവിവേദന ശമിക്കും.

കുപ്പമേനിയുടെ സ്വരസം ചേർത് കാച്ചിയ എണ്ണ പുരട്ടി തിരുമ്മി ചൂടാക്കിയാൽ സന്ധിവാതം ശമിക്കും.
(ഓമൽകുമാർ വൈദ്യർ )
xxxxxxxxxxxxxxxxxxxxxxxxxxxxxx

അക്കാലിഫ ഇൻഡിക്ക എന്ന സസ്യമാണ് കുപ്പമേ നി എന്ന ഔഷധമായി കണക്കാക്കുന്നത്. അക്കാലിഫ റസിമോസ – എന്ന ചപ്പമേനിയും ചിലർ കുപ്പമേ നിയായി ഉപയോഗിക്കുന്നുണ്ട്. കൂടാതെ അക്കാലി ഫന്ന വർഗത്തിൽ 18 ൽ പരം സസ്യങ്ങൾ പറയുന്നുണ്ട്. ഇവക്കെല്ലാം കുപ് മേനിയുടെ കുറെ ഗുണമൊക്കെ ഉണ്ട്.
(Drസജീവ് കുമാർ)
xxxxxxxxxxxxxxxxxxxxxxxxxxxxxx

പൂച്ച മയക്കിയുടെ വേരിൽ അങ്ങിയിരിക്കുന്ന ബാഷ്പ ശീലമുള്ള ഒരു ഫൈറ്റോ കെമിക്കൽ ആണ് ഇറാഡ്സ്. ഉത്പൂച്ചകളിൽ ഒരു മതിമയക്കം ( ലഹരി ) ഉണ്ടാക്കുന്നു. ഈ കെമിക്കൽ അനേകം ഔഷധ ഗുണങ്ങൾ ഉള്ളതാണ്.ഇത് ആൻ്റി ഇൻഫ്ലാമേ റററി ആണ് ആൻ്റി റ്റ്യൂ Lമറും ആൻറി ക്യാൻസറും ആൻ്റി ഡയബറ്റിക്കും ആണ്.

കുപ്പമേനി കേശ വളർചക്ക് വളരെ നല്ലതാണ്.
(Drസജീവ് കുമാർ
xxxxxxxxxxxxxxxxxxxxxxxxxxxxxx

കുപ്പമേ നിയുടെ നീരിൽ സമം വെളിച്ചെണ്ണ ചേർത് കാച്ചി അരിച്ച് തേച്ചാൽ ചൊറിചിരങ്ങുകൾ ശമിക്കും .

കുപ്പമേ നി ഇലയും തണ്ടും പൂവും എല്ലാം പച്ച നിറത്തിൽ ആണ്. അതുകൊണ്ടാകാം അതിന് ഹരിത മജ്ഞരി എന്ന പേര് വന്നത്. കുപ്പയിലും ഓടയിലും ശ്മശാനത്തിലും നിൽകുന്ന ഔഷധം എടുക്കരുത് എന്നാണ് പൂർവാചാര്യർ പറഞ്ഞിട്ടുള്ളത്. കുപ്പ എന്നത് ചപ്പുചവറ് എന്ന് കണ്ടക്കാക്കേണ്ടതില്ല. കുപ്പ എന്നാൽ അഴുക്കു നിറഞ്ഞ സ്ഥലം എന്ന് മm സിലിക്കണം. മണ്ണിൽ വിഷാംശം ഉള്ള സ്ഥലത്താണ് വിഷ ചെടികൾ വളരുന്നത്. ആവണക്കും കുപ്പമേനിയും അതിൽ പെടും . ഇവ മണ്ണിലെ വിഷാംശം നീക്കം ചെയ്യുന്നവയാണ് . കുപ്പമേ നി നിൽക്ന്ന സ്ഥലത്ത് നഗ്നപാദരായി പതിവായി ന്യന്നാൽ തന്നെ ആമ വാതം മുതലായ രോഗങ്ങൾക്ക് ശമനമുണ്ടാകും എന്നൊരു വിശ്വാസമുണ്ട് .

ചുമ ശ്വാസ വികാരം ദന്ത മൂല രോഗം തീപൊള്ളൽ വിഷം വയർവേദന വാതം രക്ത ദോഷം മൂലം ശരീരം ചൊറിച്ചൽ കുത്തിനോവ് പീനസം കഫം എന്നിവയിലൊക്കെ കുപ്പമേ നി ഉപയോഗിക്കാവുന്നതാണ്

.കുട്ടികൾക്ക് ഒരു ടീസ്പൂൺ കുപ്പമേ നി ഉള്ളിൽ കൊടുത്താൽ ഛർദ്ദി ഉണ്ടാകും . കഫം ഛർദ്ദിച്ചു പോകും . കുപ്പമേനി അരച്ച് കനത്തിൽ പൂശിയാൽ . വ്രണ ക്രിമി നശിക്കും വ്രണം കരിയും. പ്രമേഹ വ്രണങ്ങളിലും വിഷക്കടിയിലും ഇത് ഫലപ്രദമാണ് .

കുപ്പമേ നിയില അരച്ച് ചുണ്ണാമ്പ് ചേർത് തേച്ചാൽ വണ്ട് പഴുതാര മുതലായ കീടങ്ങൾ കടിച്ച വിഷം ശമിക്കും.

കുപ്പമേനി ഉപ്പു ചേർത് അരച്ച് തേച്ചാൽ ചൊറിചിരങ്ങുകൾ ശമിക്കും.

കുപ്പമേനിയുടെ പൂങ്കുല ഇല വേര് എന്നിവ ഔഷധമായി ഉപയോഗിക്കുന്നുണ്ട് .

ഇലയും വേരൂ കഷായം വച്ച് സേവിച്ചാൽ വയറിളകിപോകും

കുപ്പമേ നിയുടെ ചൂർണം ഇന്ത്യൻ അക്കാലി ഫ എന്ന പേരിൽ മാർക്കറ്റിൽ ലഭ്യമാണ്. ഇത് ശ്വാസ വികാരങ്ങളും ന്യുമോണിയയും പൊള്ളലും കിടക്ക പുണ്ണും ശമിപ്പിക്കും

കുപ്പമേ നുയുടെ നീരു ചേർത് എണ്ണകാച്ചി തേച്ചാൽ സന്ധിവാതത്തിലെ നീരും’ വേ ഭmയും ശമിക്കും
(ഷാജി ഗ്രഹവൈദ്യം)
xxxxxxxxxxxxxxxxxxxxxxxxxxxxx

പട്ടണങ്ങളിലൂടെ നടന്നാൽ തന്നെ കുപ്പമേനി കെട്ട് കണക്കിന് കിട്ടും
.
തേള് കുത്തുക ,പാമ്പ് കൊത്തുക, മസില് കേറുക, കൃമികടി, ഗുദവാർച്ച എന്നിവക്ക് , കുപ്പമേനിയുടെ കുറച്ച്ചപ്പ് (ഇല) പറിച്ച് തിന്നുകയൊ തൂക്കുകയൊ, തേക്കുകയൊ, മൂക്കിൽ വലിച്ച് കേറ്റുകയൊ ഒക്കെ ചെയ്യുന്നത് നല്ലതാണ് .

കുപ്പ മേക്കിയില ഉണക്കിപൊടിച്ച് നെയ്യിലോ മോരിലോ, തൈരിലോ സേവിച്ചിൽ ‘ ഭഗന്ദരം എന്നൊരു രോഗം പിന്നെ വരില്ല.
ടൗണിൽ പോയി വരുമ്പം കുറച്ച് ഒടിച്ച് സഞ്ചിയിലിട്ട് കൊണ്ടു വന്നാൽ നല്ലൊരു കൂട്ടാനുമുണ്ടാക്കാം. മൂലം കടച്ചിലിന്റെ അസ്ക്യത പിന്നെ ഇല്ലാണ്ടുമാവും. ഭഗന്ദരം പിന്നെ വരുകയുമില്ല.

ഗ്രന്ഥങ്ങൾ പരിശോദിച്ചാൽ എത്രമാത്രം പൂച്ചമയക്കിയേക്കുറിച്ച് അറിവു കിട്ടുമെന്നറിയില്ല , പക്ഷെ, പട്ടണങ്ങളിൽ വസിക്കുന്ന വളരെ പ്രായം ചെന്ന മുത്തശിമാരോട് ചോദിച്ചാൽ അവർ പറയും. യാഥാർത്ഥ്യം. മുടിക്ക് നല്ല കറുപ്പ് കിട്ടണമെങ്കിൽ ഏതെണ്ണയിലും അൽപം കുപ്പമേനിച്ചാറാകാം.😃

[11/14, 5:19 PM] +91 96053 60742: കാട്ടിൽ വസിക്കുന്നവർക്ക് അവരുടേതായ മരുന്നുകളുണ്ട് നമ്മൾ അൽഭുതംകൂറും, അത് നമ്മുടേതല്ല. ഗ്രാമങ്ങളിൽ വസിക്കുന്നവർക്ക് നമ്മുടെ മരുന്നുകളുണ്ട്, പട്ടണങ്ങളിൽ വസിക്കുന്നവർക്ക് നമ്മൾ അതിശയിക്കുന്ന മരുന്നുകളുണ്ട്, ഇത്രയൊക്കെ കഴിവുകളുണ്ടൊ എന്ന് തോന്നിപോകും. നമ്മുടെ അഷറുഫ്ക്കയ്ക്ക് അതറിയാം.
(ജോസ് ആക്കൽ)
xxxxxxxxxxxxxxxxxxxxxxxxxxxxxx

മൃഗചികിത്സയിൽ കുപ്പമേ നി ധാരാളമായി ഉപയോഗിച്ചു വരുന്നു. കോഴിക്ക് വിരയിളക്കാൻ കുപ്പമേനിയും ആര്യവേപ്പിലയും കൂടി അരച്ച് കൊടുക്കാറുണ്ട് കോഴുക്ക് പനി ഉണ്ടായാലും കുപ്പമേനി കൊടുക്കാറുണ്ട്.
xxxxxxxxxxxxxxxxxxxxxxxxxxxxxx

കുഞ്ഞുങ്ങൾക്ക് ശോധന ഇല്ലാതെ വന്നാൽ കുപ് മേനി അരച്ച് ഉരുളയാക്കി മല ദ്വാരത്തിൽ വക്കുക. ഉടനേ മലം പോകും .

കണ്ണിനു താഴെയും മുഖത്തും കറുത്ത പാടുകൾ കണ്ടാൽ കുപ്പമേനിയും മഞ്ഞളും കൂടി അരച്ച് ലേപനം ചെയ്യുക. കറുപ്പം കലകളും മാഞ്ഞു പോകും.

കുപ്പമേ നി ഇട്ട് തിളപ്പിച്ച വെള്ളം അര ഗ്ലാസ് എടുത്ത് അതിൽ അര ഗ്ലാസ് തിളപ്പിച്ചാറിയ പാലും ചേർത് അര സ്പൂൺ ജീരകപൊടിയും ആവശ്യത്തിന് ശർക്കര അല്ലെങ്കിൽ കൽകണ്ടവും ചേർത് പ്രഭാതത്തിൽ വെറും വയറ്റിൽ സേവിക്കുക . മെലിച്ചിൽ ശമിക്കും.

ഒരു പിടി കുപ്പമേനിയുടെ ഇലയും അൽപം മുരിങ്ങ തൊലിയും രണ്ടു മൂന്നല്ലി വെളുത്തുള്ളിയും ചേർത് എള്ളെണ്ണയിൽ ചുവക്കെവറുത്തരച്ച് ലേപനം ചെയ്താൽ മുട്ടിലെ വേദനയും നീരും ശമിക്കും.

ഒരു പിടി കുപ്പ മേനിയുടെ ഇലയും അൽപം പുളിയിലയും അൽപം ഉലുവയും ചേർത് അരച്ച് ലേപനം ചെയ്താൽ ES.

കുപ് മേനിയിൽ ഹൈഡ്രോ കെമിക്കലുകളും – അക്കാലി ഫിൻ – സൈനോജനിക് ഗ്ലൈക്കോ സൈഡ് – ടാനിൻ – ആൽക്കലോയിഡസ് – സ്റ്റിറോയിഡ്സ് – സപ്പോണിൻ – ഫ്ലവനോയിഡ്സ് – ഗ്ലൈക്കോ സൈഡ്സ് – മുതലായവ ധാരാളം അടങ്ങിയിട്ടുണ്ട്. അതു കൊണ്ട് ഇത് ഒരു ആൻ്റി ഡയബറ്റിക് ആയും ‘ആൻ്റി കാർ സനോജിക് ആയും ആൻറി കൊളസ്ട്രോളൻ്റ് ആയും ആൻറി ബാക്ടീരിയൽ ആയും .ആൻ്റി ഫംഗൽ ആയും പ്രവർതിക്കുന്നു. .. ഇത് ശ്വാസകോശ രോഗങ്ങളിൽ അതീവ ഫലപ്രദമാണ്.

കുപ്പമേ നിയുടെ നീര് ചെറുനാരങ്ങ നീരും തേനും ചേർത് കൊടുത്താൽ ബ്രസ്റ്റ് ക്യാൻസറിൻ്റെ വളർചയെ തടയും.

കുപ്പമേനിയുടെ ഇലയും തുളസിയിലയും കൂടി അരച്ചെടുത്ത് ആവണക്കെണ്ണയൊഴിച്ച് പൊരിച്ചെടുത്ത് പൊടിച്ച് രണ്ടു സ്പൂൺ പൊടി അര ഗ്ലാസ് പാലിൽ ചേർത് രണ്ടു മൂന്നാഴ്ച സേവിച്ചാൽ നല്ല ശേധനഉണ്ടാവുകയും അർശസ് ശമിക്കുകയും ചെയ്യും.

കുപ്മേനിയുടെ നീരും തിളപ്പിച്ചാറിയ പാലും വെള്ളവും ജീരകപൊടിയും ചേർത് ഹൃദ്രോഗികൾ സേവിക്കുന്നത് നല്ലതാണ് .

കുപ്പമേനിയുടെ ഇലയും കറിവേപ്പിലയും വറ്റൽമുളകും പൊരി കടലയും കൂടി വറുത്തെടുത്ത് ഉപ്പും ചെറുനാരങ്ങ നീരും ചേർത് ഉണ്ടാക്കുന്ന ചട്ണി സ്വാദിഷ്ടവും ഉദരവ്രണങ്ങളെ ശമിപ്പിക്കുന്നവയും ആണ്.
(Dr സജീവ് )
xxxxxxxxxxxxxxxxxxxxxxxxxxxxxx

വൃതി കാർ പാസാദിതൈലം.
( ക്രോഷ്ടുക ശീർഷം – വാത സന്നി – കൊളുത്ത് എന്നിവക്ക് )

വേലി പരുത്തി തൈവേള
കുപ് മേനി എരുക്കില
നൊച്ചി പത്രം വേപ്പു പത്രം
മുശുമുശുക്കകൾ പുങ്കില

മാവിലങ്കിലയും വാത
വൈരി കാരസകര ഛദം
വാശാ പത്രം സമം തല്ലി
പിഴിഞ്ഞുരികൾ കൊണ്ടതിൽ

വയമ്പും കായവും കൊട്ടം
സന്നിനായക മോമവും
ഇരട്ടി മധുരം ദേവ
ദാരുവോ ടരിതാരവും

കടുകും കായവും രണ്ടു
കഴഞ്ചോരോന്നു കൽകമായ്
തൈലം പചിച്ചു തേച്ചീടാം
കുടിക്കാം പഥ്യനിഷ്ടയിൽ

നിംബേ രണ്ഡക തൈലങ്ങൾ
അർദ്ധം ചേർക്കിലുമുത്തമം
വാതം മാറും ക്രോഷ് ടുശീർഷം
വാത സന്നികളും വിടും

കൊളുത്തു മാറും ദേഹത്തിൻ
വേദനക്കും ശമം വരും

വൃതി = വേലി
കാർപാസം = പരുത്തി
വൃതി കാർപാസം = വേലി പരുത്തി.

Leave a comment