post 199 കുടംപുളി

കുടംപുളി ഭാഗം 1
xxxxxxxxxxxxxxxxxxxxxxxxxxxxxxxx
കുടംപുളി കേരളത്തിൽ എല്ലാ ഭാഗത്തും കാണപെടുന്നു എങ്കിലും മലബാർ ഭാഗത്താണ് കൂടുതലായി കാണപെടുന്നത്. കേരളത്തിലെ തിക്കട ഹരിതവനങ്ങളിൽ വന്യമായി വളരുന്നവയും ധാരാളമുണ്ട്.
രസം അമ്ലം

അനുര സം കഷായം

ഗുണം ലഘുവും രൂക്ഷവും തീഷ്ണവും പഴുക്കുമ്പോൾ ഗുരുവും ആണ്.

വീര്യം ഉഷ്ണം

വിപാകം അമ്ലം

‘ ഉപയോഗ ഭാഗങ്ങൾ – ഫലം – ഫലമജ്ജ – വേരിലെ തൊലി – തൈലം സത്ത് –

സംസ്കൃത നാമങ്ങൾ – വ്യക്ഷാമ്ല – ഫലാവ്ല – രക്ത സംജ്ഞ – അമൃതഭ്രുമ – രസാമ്ല – ശത വേദി – തിണ്ടി നി – അര ടൻ – മക്കി – മലബാർ ടമാറന്റ്-

പ്രാദേശിക നാമങ്ങൾ – മരപുളി – മലബാർ പുളി – തോട്ടപുളി – പിണം പുളി

ഔഷധ ഗുണങ്ങൾ പക്വാശയ രോഗങ്ങൾ – ടോൺസിലൈറ്റിസ് – തീ പൊള്ളൽ ഗുൻ മൻ രക്ത പാർച – അർശസ്- ത്വക് രോഗങ്ങൾ – വ്രണങ്ങൾ – എന്നിവ ശമിപ്പിക്കും ഗർഭാശയം ശുദ്ധമാക്കും.
(രാജേഷ് വൈദ്യർ )
xxxxxxxxxxxxxxxxxxxxxxxxxxxxxxxx

മിക്കവാറും എല്ലാവരും ചെയ്യുന്നത് കുടംപുളി മുറിച്ച് ഉള്ളിലെ കുരു കളയുക്കയാണ് . അതിനു പകരം ആ കുരു കൈവെള്ളയിൽ ഇട്ട് ഞെരിച്ചാൽ കുരുവിനേ പൊതിഞ്ഞുള്ള സ്തരവും ജലാംശവും കിട്ടും അത് ഒരു ചട്ടിയിൽ ശേഖരിച്ച് അടുപ്പത്ത് വെച്ച് വറ്റിച്ചെടുത്താൽ നല്ല കറുത്ത നിറത്തിൽ ജാം പരുവത്തിൽ ലഭിക്കും. അത് കുപ്പിയിൽ സൂക്ഷിച്ച് കുടംപുളിയുപയോഗിക്കുന്ന എല്ലായിടത്തും പകരമായി ഉപയോഗിക്കാം. മിക്കയിടത്തും ഒരു സ്പൂൺ മതിയാവും. കുടക്കർ തങ്ങളുടെ മാംസാഹാരങ്ങളിൽ ഇത് ചേർത്ത് പാകം ചെയ്യാറുണ്ട്…
(ടി ജോ എബ്രാഹാം)
xxxxxxxxxxxxxxxxxxxxxxxxxxxxxxxx

ചില സ്ഥലങ്ങളിൽ പുളി ഞെക്കി ഉടച്ച് അകത്തെ കുരുവും ജെല്ലും മാറ്റുന്നു. ചിലർ കത്തികൊണ്ട് മുറിച്ച് കുരുവും ജെല്ലും മാറ്റുന്നു. കത്തി കൊണ്ട് മുറിക്കുമ്പോൾ കുരുമുറിഞ്ഞ് ഒരു മഞ്ഞ ദ്രാവകം വരും. പത്ര പോലെ ഉള്ള ഇത് കത്തിയിൽ ഒട്ടിപിടിച്ച് കത്തി കേടക്കും.

കുടം പുളിയിൽ അധിക തോതിൽ ടാർടാറിക്കാസിഡ് അങ്ങിയിട്ടുള്ളതുകൊണ്ട് അമിതമായ പുളിയുടെ ഉപയോഗം ശരീരത്തിൻ്റെ ph വാല്യു തകരാറിലാക്കും. സ്വാഭാവികമായി ശരീരം അൽപം ആല്കലിക് ആയിരിക്കേണ്ടതാണ്. അമ്ലത്വം കൂടിയാൽ യൂറിക്കാ സിഡ് വർദ്ധിക്കുകയും അത് ക്രിയാറ്റിൻവർദ്ധിക്കാൻ കാരണമാവുകയും ചെയ്യും. നേർപിച്ച് കറി കളിൽ ഉപയോഗിക്കുമ്പോൾ കാര്യമായ ദോഷം ഉണ്ടാവില്ല.

തോട്ടുപുളി പിണംപുളി മരപ്പുളി വടക്കൻപുളി എന്നെല്ലാം പ്രാദേശികമായി അറിയ പെടുന്ന കുടംപുളിക്ക് സംസ്കൃതത്തിൽ വ്യക്ഷാമ്ല ഫലാമ്ല രക്ത സംഞ്ജ അമൃത ദ്രുമ ത്സാ മ്ലം ശതവേ ധി തിന്ത്രിണി എന്നെല്ലാം കുട്ടംപുളിക്ക് പേരുകൾ ഉണ്ട്. കുടംപുളി പല ഇനങ്ങൾ ഉണ്ട്.

കുടം പുളിയിൽ ടാർ ടാറിക് ആസിഡ് സിട്രിക് ആസിഡ് ഫോസ് ഫോറിക് ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്.

കുടംപുളി ഒരു പ്രഭാവ ഔഷധമാണ്. ഇത് വീടിൻ്റെ തെക്കുപടിഞ്ഞാറെ കോണിൽ നിന്നാൽ വീട്ടിൽ വിവാഹം മുതലായ മംഗളകർമങ്ങൾക്ക് തടസം വരുന്നതായി കാണപ്പെടുന്നു.

കായ്ക്കാത്ത ഒട്ടുമിക്ക മരങ്ങളിലും വേരിൽ ആണി അടിച്ചാൽ ധാരാളം കായ്കൾ ഉണ്ടാകാറുണ്ട്. എന്നാൽ കുടം ചുളി ഭയപെട്ടാൽ കായ്കൾ ഇല്ലാതാകുന്നതായാണ് അനുഭവം

കുടംപുളി ലഘുവും തീക്ഷ്ണവും രൂക്ഷവും ആണ് എങ്കിലും പഴുക്കുമ്പോൾ ഗുരു ആയി പരിണമിക്കും. വിപാകത്തിൽ പുളിയാണ് . ഇത് അസിസിറ്റി വർദ്ധിപ്പിക്കും വീര്യത്തിൽ ഉഷ്ണമാണ്. അഗ്നി ദീപ്തിയും മലബന്ധവും ഉണ്ടാക്കും പക്വാശയത്തിലെ വായു വൈ ഗുണ്യത്തെ കുടംപുളി ശമിപ്പിക്കും . കരിമീൻ കുടം പുളി ഇട്ട് വക്കുന്നത് വായു വൈഗുണ്ടം തീർക്കും എന്ന് അഷ്ടാംഗ ഹൃദയത്തിൽ പറയുന്നുണ്ട്. കുടുചുളി കാടി ചേർത്ചന്ദനം അരക്കും പോലെ അരച്ചെടുത്ത് ലേപനം ചെയ്താൽ ‘പിടക കളും പൊള്ളലും ശമിക്കും

മൂന്നു ഗ്രാംകുടം പുളി അരച്ച് തൈരിൽ കലക്കി കുടിച്ചാൽ അർശസിലെ രണ്ട് തവാർ ച ശമിക്കുന്നതാണ് .

കുടം പുളിക ഷായം വച്ച് ഇന്ത്യപ്’പു ചേർത് സേവിച്ചാൽ ഗുർമൻ ശമിക്കും . പ്രസവാനന്തരം യോനിയിലും ഗർഭാശയത്തിലു ഉണ്ടാെകുന്ന വായു കോപ്മാണ് ഗുൻ മൻ.

പ്രസവാനന്തരം കുടും പുളിയും ശതകുപ്പയും അരച്ച് തുണിയിൽ തേച്ച് യോനിയിൽ ധരിക്കുന്നത് നീർകെട്ട് വറ്റാനും മുറിവുകൾ കരിയനും സഹായകമാണ്. അതിന് കുടംപുളിയുടെ തൈലവും ഉപയോഗിക്കാം.

അതു പോലെ പ്രസവാനന്തരം അറുപതു ദിവസം കഴിഞ്ഞാൽ അൻപതു ദിവസം കുടംപുളി കഷായമായോ കറിയായോ പൂർവികർ ഉപയോഗിച്ചിരുന്നു. ഇത് വയർ ചുരുങ്ങാൻ സഹായകമാണ്.

കുടം പുളിയുടെ വേരിലെ തൊലിയും കൊന്നത്തളിരും ഉപ്പും കൂടി അരച്ച് തേച്ചാൽ ത്വക് രോഗങ്ങൾ ശമിക്കും. അൽപം നീറ്റലുണ്ടാകും.

അത്തി തിപ്പലി ഞെരിഞ്ഞാം പുളി ചുക്ക് കുരുമുളക് തിപ്പലി .താ ലീ സ്പത്രി ജീരകം കൂവ നൂറ് കൊടുവേലി കിഴങ്ങ് (ശുദ്ധി ) ഏലം ഇലവർഗം പച്ചില കുടംപുളി എന്നിവ പൊടിച്ച് ഇടിച്ച് ചെറിയ നെല്ലിക്ക അളവ് ഉണ്ടയാക്കിവച്ചിരുന്ന് സേവിക്കുക. ശബ്ദം തെളിയും. ഉച്ചസ്ഥായിയിൽ ശബരം പതറുന്നത് ശമിക്കും. ഗായകർക്കും പ്രാസംഗികർക്കും ഉത്തമം

ഗർഭിണികൾക്ക് പുളി കുടി എന്നൊരു ചടങ്ങ് പൂർവികർ നടത്തിയിരുന്നു. ഇത് പല സമുദായങ്ങളും പല രീതിയിലാണ് ആചരിച്ചിരുന്നത്. പുളികുട്ടിക്ക് വാളൻപുളിയുടെ ഇലയും കുടംപുളിയുടെ ഇലയും ഉപയോഗിക്കുന്നവർ ഉണ്ട്. ത്തെ വിഞ്ഞിലും പുളിയിലയും കൂടി എടുക്കുന്നവരും ഉണ്ട്. അഞ്ച് ഏഴ് ഒമ്പത് മാസങ്ങളിൽ പുളി കുടി നടത്താറുണ്ട്. ഏഴാം മാസത്തിലാണ് അധികം പേരുംപുളി കുടി നടത്തുക. സീമന്ന ഉപനയനം എന്ന ചടങ്ങിനൊപ്പം പുളി കുടി നടത്തുന്നവരും ഉണ്ട്. പുളിയും ത്തെ രിഞ്ഞിലും കൂട്ടി ചോറിൽ ചേർത് ഉരുളയാക്കിയും തിളപ്പിച്ച് വെള്ളമാക്കിയും കൊടുക്കാറുണ്ട്.

ഗർഭിണി വീടിൻ്റെ വടക്കുവശത്ത് അമ്പഴം നടുകയും ഗർഭിണിയുടെ അമ്മായി ആ അമ്പഴത്തിൽ നിന്നും ഇല പറിച്ച് പിഴിഞ്ഞ് ഗർഭിണിയുടെ വായിൽ ഒഴിച്ചു കൊടുക്കുന്ന രീതിയും ഉണ്ട്. ഇതോടൊപ്പം മഞ്ഞ നീരാട്ട് (മഞ്ഞൾ തേച്ച് കുളിപ്പിക്കുക.) എന്നൊരു ചടങ്ങും നടത്താനുണ്ട്. ക്ഷത്രിയർ വാളു പഴുപ്പിച്ച് വാളിൽ തുമ്പിലൂടെ ആണ് പുളി കൊടുത്തിരുന്നത്. ഏഴിനം പുളികൾ ചേർത് കൊടുക്കുന്നവരും ഉണ്ടായിരുന്നു.

പുളി കുടി കഴിഞ്ഞാൽ പിന്നെ ബാലായ്മ ആചരിക്കണം.. ക്ഷേത്ര ദർശനം പാടില്ല എന്നൊക്കെ ആണ് വിശ്വസിച്ചിരുന്നത്‌.

പുളി ഗർഭിണിക്കും കുഞ്ഞിനും അത്ര ഗുണകരമല്ല എന്നതുകൊണ്ട് ക്രമേണ ഈ ചടങ്ങുകൾ ലോപിച്ച് ഇല്ലാതായി.
(ഓമൽകുമാർ വൈദ്യർ )
xxxxxxxxxxxxxxxxxxxxxxxxxxxxxxxx

കോൽപുളി അധവ വാളൻപുളിയേക്കാൾ ദേ1ഷം കുറവുള്ള പുളി ആണ് കുട്പുളി . കറികളിൽ കോൽപുളിക്ക് പകരം കുടം പുളി ഉപയോഗിച്ച് ശീലിക്കുന്നതാണ്Mല്ലത്. എങ്കിലും ഇതിൻ്റെ അമിത മായ ഉപയോഗം കരളിന് ദോഷകരമാണ്
( ചന്ദ്രമതി വൈദ്യ )
xxxxxxxxxxxxxxxxxxxxxxxxxxxxxxxx

കുടംപുളി യുടെ നീര് ഒണോ രണ്ടോ തുള്ളി കുഴിനഖത്തിൽ ദിവസവും ളറ്റിച്ചാൽ കഴിmഖം വേഗത്തിൽ മാറുന്നതാണ്

കുടംപുളി ആൺചെടി ,പെൺചെടി വേറെയാണ് ,Diecious plant,
Female ചെടിയിലാണ് കായഉണ്ടാവുന്നത്, ആൺചെടി പൂക്കുകയും പരാകരേണുക്കൾ വിതരണം ചെയ്യുകയും ചെയ്യും.
(അബ്ദുൾ ഖാദർ )
xxxxxxxxxxxxxxxxxxxxxxxxxxxxxxxx

കുടംപുളി തൊണ്ടവേദനക്കും ശരീരം മെലിയാനും നല്ലതാണ് സ്ഥിരമായി കഴിച്ചാൽ കുടംപൊളി പോലെ ചുങ്ങിപോകും
(ഹക്കിം അസലം തങ്ങൾ )
xxxxxxxxxxxxxxxxxxxxxxxxxxxxxxxx

കുടം പുളിയുടെ ഫലമജ്ജ പിഴിഞ്ഞെടുത്ത് വറ്റിച്ചെടുക്കുന്ന കുടംപുളി സത്ത് പുളിക്കു പകരം ഉപയോഗിക്കാറുണ്ട് ഇത് രണ്ടാം തരം ആണ്.. ഒന്നാന്തരമുണ്ടാക്കുന്നത് പുളിയിൽ നിന്ന് തന്നെയാണ്.

മുറിച്ച പുളി വല്ലത്തിൽ (ഇപ്പഴ് ഉള്ളവർക്ക് വല്ലം അറിയാമൊ) കമഴ്ത്തി അടുക്കി വെക്കും ഒരു വല്ലത്തിൽ 50kg പുളിയെങ്കിലും കാണും . ഈ വല്ല കുട്ട, ഒരു ഉരുളിയിൽ കയറ്റിവെക്കും’ പുളിയുടെ മേലെ കട്ടിയുള്ള ഒരു തുണി വിരിച്ച് അതിൻ മേലെ ഒരു ചണ ചാക്ക് വിരിച്ച് നല്ല ഭാരം കയറ്റിവെക്കും. രണ്ട് ദിവസം കൊണ്ട് ഉരുളിയിൽ നീര് നിറയും ഇത് വറ്റിച്ച് കുറുക്കിയെടുക്കുന്നതാണ് കുടമ്പുളി തൈലം . കട്ടി കൂടിയാൽ ടാറ് പോലെയാവും ഇത് നൂറ്റാണ്ടുകൾ കേടുകൂടാതെ ഇരിക്കും.
(ജോസ് ആക്കൽ )
xxxxxxxxxxxxxxxxxxxxxxxxxxxxxxxx

● മോണയ്ക്ക് ബലം ലഭിക്കുന്നതിനു കുടംപുളി തിളപ്പിച്ചെടുത്ത വെള്ളം വായിൽ കവിൾ കൊള്ളുക.

● ചുണ്ട്, കൈകാലുകൾ എന്നിവ വിണ്ടുകീറുന്നതു തടയുന്നതിനു കുടംപുളി വിത്തിൽ നിന്ന് എടുക്കുന്ന തൈലം പുരട്ടുക. വ്രണങ്ങൾ ഉണങ്ങുന്നതിനും ഈ തൈലം പുരട്ടാം.

● മോണകളിൽ നിന്നും രക്തം വരുന്ന സ്കർവീ രോഗത്തിലും ഈ തൈലം ഫലപ്രദമാണ്.

● കുടംപുളിയിട്ടു തിളപ്പിച്ച വെള്ളം കവിൾ കൊള്ളുന്നതു മോണകൾക്ക് ബലംനൽകും.

● കരിമീൻ, കുടംപുളിചേർത്തു കറിവച്ചു കഴിക്കുന്നതു വായു കോപം ശമിപ്പിക്കും. ദഹനസംബന്ധമായ ദോഷങ്ങൾ വരാതിരിക്കുന്നതിനും സഹായിക്കും. ക‍ു‌ടംപുളി കഷായം വച്ച് ഇന്തുപ്പ് ചേർത്തു കുടിച്ചാൽ വയറുവീർപ്പ് മാറും.

● വീക്കം, കുത്തിനോവ്, വേദന എന്നിവയ്ക്ക് കുടംപുളി ഇല അരച്ചു ലേപനമായും മറ്റ് ഇലകൾക്കൊപ്പം കിഴിയായും ഉപയോഗിക്കാം.

● ത്വക് രോഗങ്ങളിൽ കുടംപുളി വേരിൻ മേൽത്തൊലി അരച്ചു പുരട്ടാം.

● പ്രമേഹരോഗികൾ ദിവസവും കുടംപുളി കഴിക്കുന്നതു രക്തത്തിൽ പഞ്ചസാരയുടെ അളു കുറയ്ക്കും.

● കുടംപുളി കഷായം വച്ച് അല്പം കുരുമുളകുപൊടി ചേർത്തു ദിവസവും കഴിച്ചാൽ കൊഴുപ്പും അമിതവണ്ണവും കുറയ്ക്കും. ഇതു കൊളസ്ട്രോളും കുറയ്ക്കും
(സുഹൈൽ മജീദ് )

xxxxxxxxxxxxxxxxxxxxxxxxxxxxxxxx

കുരുമുളകും ഉപ്പും ചേർത്ത് ഉമിക്കരി പൊടിച്ചുവച്ചു പല്ലുതേക്കാൻ ഉപയോഗിക്കാറുണ്ട്.

ഒരു തളിര് വെറ്റിലയോടൊപ്പം അഞ്ചു കുരുമുളകും ചേർത്ത്, ഊണ് കഴിഞ്ഞയുടനെ ചവച്ചുകഴിക്കുന്നത് ദഹനത്തിന് നല്ലതാണെന്നു പറഞ്ഞുകേട്ടിട്ടുണ്ട്.
(മൊദേവി )
xxxxxxxxxxxxxxxxxxxxxxxxxxxxxxxx

‘കുടം പുളിവാതവും കഫവും ഗുൻമം അർശസ് രക്ത പാർച മുതലായവ ശമിപ്പിക്കും

കുടംപുളിയിൽ നിന്നും വേർതിരിച്ചെടുക്കുന്ന ഹൈഡ്രോക്സി സിട്രിക്കാസിഡ് അമിതവണ്ണം കുറക്കാൻ സഹായിക്കും .

തേയില ചെടിയുടെ ഇല വെന്ത് കുടംപുളി സത്ത് ചേർത് കഴിച്ചാൽ വണ്ണം കുറയും .

സൂതികക്ക് കുടം പുളിയുടെ തൊലി കഷായം വച്ച് കൊടുത്താൽ ഉള്ളിലുണ്ടായേക്കാവുന്നു രക്ത വാർ ചകൾ വേഗത്തിൽ ശമിക്കും . ഇത് വേരിക്കോസ് അൾസറിനും പ്രമേഹ വ്രണങ്ങൾക്കും ഗുണം ചെയ്യും .

കുടംപുളി ഫാഷൻ ഫ്രൂട്ട് ‘ ആത്തച്ചക്ക നോനി മുതലായവ യോജിപ്പിച്ച് കഴിച്ചാൽ അത് നല്ലൊരു ട്രാൻകുലൈസർ ആകും . ടെൻഷൻ ശമിപ്പിക്കും. ഇത് അമിതവണ്ണം കുറക്കാനുംmല്ലതാണ്.

കുടംപുളി യുടെ എണ്ണ ചെഞ്ചല്യം ചേർത് വെണ്ണ പോലെ അരച്ച് ലേപനം ചെയ്താൽ മാറാത്ത വ്രണങ്ങൾ ശമിക്കും. പ്രമേഹ വ്രണങ്ങളിലും വെരിക്കോസ് അൾസറിലും ഫലപ്രദം. പൂവ് എന്ന് അറിയപ്പെടുന്ന മരത്തിൻ്റെ ഇലയും. ചില സാഹചര്യങ്ങളിൽ ഇതിൽ ചേർക്കാറുണ്ട്
(Drഅനുപ് )
xxxxxxxxxxxxxxxxxxxxxxxxxxxxxxxx

കുടംപുളിയുടെ തളിരില വെള്ളത്തിലിട്ട് ചെറുതായി വാട്ടി തേങ്ങയും, മുളക്കും മറ്റും ചേർത്ത് അരച്ച ചമ്മന്തി നല്ല ഒരു ഉപദംശമാണ്….

കുടംപുളിയുടെ തളിരിലയുണ്ടാക്കുന്ന കാലങ്ങളിൽ ഒരു പിടി ഉപ്പ് കല്ല് കീശയിലിട്ട് മരത്തിന് മുകളിൽ കയറി ശിഖരങ്ങളിലിരുന്ന് തളിരില ഉപ്പ് കല്ല് ഉള്ളിൽ വെച്ച് ചുരുട്ടിയെടുത്ത് തിന്നിരുന്നത് ഗൃഹാതുരത്വമുണർത്തുന്ന ബാല്യകാലസ്മരണകളാണ്..

മത്സ്യം വറക്കുമ്പോൾ കുടംപുളിയുടെ തളിരിലയും (വാളംപുളിയുടെ ഇലയും ഉപയോഗിക്കാറുണ്ട് ) പച്ചകുരുമുളക്കും ചേർത്ത് അരച്ച് തേച്ച് പിടിപ്പിച്ച് വറുത്തെടുത്താൽ ഒരു പ്രത്യേക സ്വാദാണ്…
(ടി ജോ എബ്രാ’ഹാം )
xxxxxxxxxxxxxxxxxxxxxxxxxxxxxxxx

എന്റെ വീട്ടിൽ 15വർഷംപ്രായമുള്ള കൊടപുളിമരംകായ്ക്കാതിരുന്നതിനാൽആമരംവെട്ടുവാനായി’കുടുംബിനി’ആയുധവുമായിമരത്തിന്റെസമീപത്ത്ചെന്നു,ഉടനെഎന്റെദൃഷ്ടിയിൽപതിയുകയും,അടുത്തവർഷംകായ്ക്കുമെന്ന്ഉറപ്പുകൊടുക്കുകയുംചെയ്തു,ആമരത്തിനെരക്ഷിക്കാനായിരന്നു, ഞാൻ അങ്ങിനെ പറഞ്ഞത് .പക്ഷെ അടുത്ത വർഷം ആ മരത്തിൽ കായ്കൾ ഉണ്ടായി . ഇപ്പോൾ 4വർമായി കായ്ഫലംതരുന്നുണ്ട്
ഓമൽകുമാർ ജി പറഞ്ഞത് പോലെ മരത്തിനും ഭയപ്പെടുന്ന സ്വഭാവമുണ്ട് എന്നതിന് ഇത് അനുഭവംസാക്ഷ്യം ആണ്,
കായ്ക്കാത്തമാവിന്റെകൊമ്പിൽചിരട്ടമാലചാർത്തിയാൽകായ്ച്ചഅനുഭവവുമുണ്ട്,നാണംകൊണ്ടായിരിക്കാംകായ്ച്ചത്.
(അബ്ദുൾ ഖാദർ )
xxxxxxxxxxxxxxxxxxxxxxxxxxxxxxx

കുടം പുളിയുടെ ഉള്ളിൽ നിന്ന് ലഭിക്കുന്ന കുരു ഉണക്കി പരിപ്പെടുത്ത് വെള്ളത്തിൽ ചൂടാക്കി എണ്ണയെടുത്ത് പപ്പടം നെയ്യപ്പം എന്നീ വിഭവങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കാറുണ്ട്. പക്ഷെ ഈ എണ്ണയുടെ ഔഷധ ഗുണമോ മറ്റു ഉപയോഗങ്ങളോ ഉള്ളതായി ഞങ്ങൾക്ക് അറിയില്ല.
(രാജൻ)
xxxxxxxxxxxxxxxxxxxxxxxxxxxxxxx

കുടംപുളി ഭാഗം 2
xxxxxxxxxxxxxxxxxxxxxxxxxxxxxxxx
കുടംപുളി ഞെക്കിയുടച്ച് കുരുവും മജ്ജയും മാറ്റി ഉപ്പും മുളകും ഇട്ട് വക്കുന്നു. ഇത് പുളിക്കു പകരം ഉടനേ ഉപയോഗിക്കുകയോ കുറുക്കി സൂക്ഷിക്കുകയോ ചെയ്യാം. പുറം ഭാഗം വെയിലിൽ വച്ച് കുറെ ഉണ ങ്ങു മ്പോൾ എടു ത്ത് പുകയിൽ വച്ച് ഉണ ജൂ ന്നു.
(സുമി)
xxxxxxxxxxxxxxxxxxxxxxxxxxxxxxxx

കുടംപുളിയുടെ എക്ട്രിക്ട് എടുത്ത് ഗുളിക രൂപത്തിൽ വരുന്നുണ്ട്. ഇതിന് 3000. to – 4000 രൂപ വില യുണ്ട്. ഇത് അവിത വണ്ണം കുറക്കുന്നു. എന്നാൽ ഇതിൻ്റെ ഉപയോഗം വൃക്കകൾക്ക് ദോഷമാണെന്ന് പറയപെടുന്നു . ഇത് അധിക മായി ഉപയോഗിച്ചാൽ ക്രിയാറ്റിൻ വർദ്ധിക്കുന്നതായി കാണപെടുന്നു
(സുഹൈൽ മജീത് )
xxxxxxxxxxxxxxxxxxxxxxxxxxxxxxxx

ഒരു സംശയം ചോദിക്കാനാഗ്രഹിക്കുന്നു…

പാണ്ഡുരോഗത്തിന് വിധിക്കുന്ന ചിഞ്ചാദിലേഹ്യത്തിൽ ചേർക്കുന്ന പുളിയെ പറ്റി പണ്ട് കൊല്ലം ശ്രീരാമവിലാസം പ്രസ്സിൽ നിന്നും അച്ചടിച്ച് പ്രസിദ്ധം ചെയ്തിട്ടുള്ള സഹസ്രയോഗത്തിൻ്റെ വൈദ്യപ്രിയ എന്ന വ്യാഖ്യാനത്തിൽ പറഞ്ഞിരിക്കുന്നതിപ്രകാരമാണ്.

” പഴകിയ പിണംപുളി അഞ്ചുപലം കഷായം വെച്ച് രസമെടുത്ത് അതിൽ പത്ത് പലം പഴയ ശർക്കര കലക്കി ലേഹ പാകമായാൽ കൂവള വേര് , ……………………………………………. “

ഇവിടെ പിണം പുളി എന്ന് ഉദ്ദേശിക്കുന്നത് കുടംപുളിയാണെങ്കിലും, യത്ഥാർതത്തിൽ ചിഞ്ചാദിലേഹ്യത്തിൽ ചേർക്കേണ്ടത് പഴകിയ വാളംപുളിയല്ലേ ?.

” പ്രകുഞ്ചോ ജീർണ്ണചിഞ്ചായാ: ” എന്ന് ഉദ്ദേശിക്കുന്നത് വാളം പുളിയല്ലേ.

” ചിഞ്ചാപത്രം തുലാം തദ്വൽ
തദ് വൃന്തസ്തു തുലാദ്ധകം “

എന്ന് പറയുന്ന മഹാ ചിഞ്ചാദി ലേഹത്തിൽ വാളൻപുളിയിലയും, പുളി ഞരമ്പുമാണല്ലോ ചേർക്കുന്നത്.
( ടി ജോ എബ്രഹാം)
xxxxxxxxxxxxxxxxxxxxxxxxxxxxxxxx

ചിഞ്ചാ സ്ഥി-വാളം എന്നത് വാളൻ പുളിയുടെ പരിപ്പ് ആണ് എന്നാൽ ചിഞ്ചാമ്ലംവാളം പുളിയല്ല. ചിഞ്ചാദിതൈലത്തിൽ -വാളം പുളി പ്രധാന ചേരുവ, ആണ്ട്. അതുകൊണ്ട് തന്നെയാണ് കിഴി പിടിക്കുന്നതിൽ മറ്റേത് പുളിയിലും നല്ലത് വാളം പുളിയില തന്നെ എന്ന് പറയുന്നതും,
(ജോസ് ആക്കൽ)
xxxxxxxxxxxxxxxxxxxxxxxxxxxxxxxx

കുടംപുളി പരിപ്പിൽ നിന്നും എണ്ണ ഉണ്ടാക്കുന്ന വിധം

ഒരു സീസണിൽ ഉണ്ടായ പുളിയുടെ കുരു സംഭരിച്ച് വച്ച് ഒന്നിച്ചാണ് ഇത് ചെയ്യാറ്. ആദ്യം കുരു ഉണക്കണം അതിനു ശേഷം പരിപ്പെടുത്ത് പരിപ്പും ഉണക്കണം. വീഡിയോ കാണിക്കതത്ത കുരു റെഡിയായിട്ടില്ല. വേണമെങ്കിൽ വിശദമായി എഴുതാം.
പഴുത്ത കുടംപുളി ഉടച്ചാൽ കിട്ടുന്ന കുരു പറമ്പിൽ എവിടേയെങ്കിലും ഒരുമിച്ച് കൂട്ടിയിടാറാണ് പതിവ്. വേനലാകുന്നതോടെ കുരുവിൻ്റെ മാംസളമായ ഭാഗമെല്ലാം പോയി കരു വൃത്തിയായി കിട്ടും. അങ്ങിനെ ലഭിക്കുന്ന പുളിങ്കുരു നന്നായി ഉണക്കുക. വലിയ പായയിൽ (ചിക്കപ്പായ)ഇട്ട് ഉണക്കാരാണ് പതിവ്. ഉണങ്ങിയ കുരു രണ്ടെറ്റം പിടിച്ച് പിരിച്ചാൽ എളുപ്പത്തിൽ പരിപ്പ് പുറത്ത് വരും. ഈ പരിപ്പ് പൊടിക്കാൻ പരുവത്തിൽ നന്നായി ഉണക്കണം. ഉണക്കിയ പരിപ്പ് നന്നായി പെടിച്ച് ഒരു പാത്രത്തിൽ പൊടിയുടെ അത്ര തന്നെ വെള്ളം ഒഴിച്ച് തിളപ്പിക്കുക. വെള്ളം തിളച്ചാൽ എണ്ണ മുകളിൽ പെന്തിവരും. ഒരു രാത്രി തണുക്കാൻ വെച്ചാൽ വെള്ളത്തിന് മുകളിൽ എണ്ണ കട്ടിയായി പെന്തി കിടക്കും. കൈലുകൊണ്ടോ, ചട്ടകം കൊണ്ടോ എടുക്കാവുന്ന കട്ടയായ എണ്ണ വേണമെങ്കിൽ ഒരു തവണ കൂടി വെള്ളത്തിൽ ചൂടക്കി തണുപ്പിച്ച് വീണ്ടും കട്ടിയാക്കി ഒന്നുകൂടി ശുദ്ദീകരിക്കാം അല്ലങ്കിൽ ഒരു തവണ കൊണ്ട് തന്നെ ഉപയോഗിക്കാം. പലഹാരം പൊരിക്കുവാൻ കട്ടിയായ എണ്ണയാണ് ഉപയോഗിക്കുക. V H HUSSAIN.
(രാജൻ )
xxxxxxxxxxxxxxxxxxxxxxxxxxxxxxxx

സഹ്യ പർവതത്തിലെ എല്ലാ നിത്യ ഹരിത വനങ്ങളിലും വന്യമായി വളരുന്നു.10 മീറ്റർ വരെ ഉയരത്തിൽ വളരുന്ന നിത്യ ഹരിതമായ ഒരു വൃക്ഷം ആണ് കുടംപുളി.ഈ വൃഷം വടക്കൻ ജില്ലകളിൽ കൃഷി ചെയ്യാറുമുണ്ട്. വളരെ അധികം ഔഷധ ഗുണങ്ങൾ ഉള്ളതാണ് കുടംപുളി. പക്വശയത്തിൽ നിന്നും കോപിച്ചു വരുന്ന വായുവിനെ അടക്കുവാൻ കരിമീൻ കുടമ്പുളി ചേർത്ത് കറിവച്ചു കഴിച്ചാൽ നല്ലതാണെന്നു അഷ്ഠങ്ങഹൃദയത്തിൽ പറയുന്നു.
കുടംപുളി കാടിവെള്ളത്തിൽ അരച്ച് തേച്ചാൽ പിടകകൾ, പൊള്ളൽ ഇവ ശമിക്കും. ഹൃദയ സംബന്ധമായ രോഗങ്ങൾക്കു പുളി മരത്തിന്റെ പുറംമൊരി കളഞ്ഞ ശേഷം ഉള്ള തൊലി ചിരണ്ടിയെടുത്തു ഉപയോഗിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.
കുടംപുളി വിധിപ്രകാരം കഷായം വച്ചു ഇന്തുപ്പ് ചേർത്ത് കൊടുത്താൽ ഗുൽമരോഗം ശമിക്കുമെന്ന് വൈദ്യമനോരമയിൽ കാണുന്നു.
അധികം രക്തം വാർന്നു പോകുന്ന അര്ശസിന് ഒരു ഗ്രാം മുതൽ മൂന്ന് ഗ്രാം വരെ എടുത്ത് തൈരിൽ കലക്കി മൂന്ന് നാലു നേരം കഴിച്ചാൽ നല്ലതാണെന്നു ചരക സംഹിതയിൽ കാണുന്നു.
ഇതിന്റെ തൈലം വ്രണരോപണമാണ്. ത്വക് രോഗങ്ങളിൽ ഇതിന്റെ വേരിന്മേൽ തൊലി അരച്ച് പുരട്ടുന്നതും കഷായം കൊണ്ട് കഴുകുന്നതും നല്ലതാണ്.
അമിത വണ്ണം കുറയ്ക്കാൻ കുടംപുളി മരുന്നായി ഉപയോഗിക്കുന്നു. ഇതിന്റെ ഉപയോഗം മനസിലാക്കി 1980 കളിൽ വനത്തിനുള്ളിലുള്ള gap filing ന് കുടംപുളി യുടെ തൈകൾ വയ്ക്കുകയും സാമൂഹിക വനവൽക്കരണ പരിപാടിയുടെ ഭാഗമായി തൈകൾ ധാരാളം ആയി വിതരണം ചെയ്യുകയും ഉണ്ടായിട്ടുണ്ട്. ഇപ്പോഴും കൃഷിഭവൻ വിതരണം ചെയ്യുന്ന തൈകളിൽ കുടംപുളിയും ഉൾപെടുത്തിയിട്ടുണ്ട്.
(ജോയ് കുര്യൻ.)
xxxxxxxxxxxxxxxxxxxxxxxxxxxxxxxx
കുടംപുളിയും മഞ്ഞളും കൂടി അരച്ച് നെല്ലിക്ക അളവ് കുറച്ചു ദിവസം കഴിക്കുക. കുടലിലെ വികാരങ്ങൾ (ആ ആവായു ) ശമിക്കും കുടംപുളിയും മഞ്ഞളും കൊത്തമല്ലിയും കൂടി അരച്ച് അൽപം ഇന്തുപ്പും ചേർത് കഴിക്കുക.. ആർതവം ക്രമത്തിലാവും ആർത് വേദന ശമിക്കും.

കുടം പുളിയുടെ പരിപ്പ് കൽക്കായി എണ്ണകാച്ചി തേച്ചാൽ വ്രണങ്ങൾ ശമിക്കും. കൂടംപുളി ചുട്ടുകരിച്ച കരിയും ഉപ്പും കുരുമുളകും ചേർത് പൊട്ടിച്ച് പല്ലുതേച്ചാൽ പല്ലുവേദന മോണപഴുപ്പ് വായ്നാറ്റം മുതലായവ ശമിക്കും.

പുളിചേർക്കേണ്ട എല്ലാ കറികളിലും കുടംപുളി ചേർത്താൽ കൊളസ്ട്രോൾ ഉണ്ടാവാതിരിക്കും. കൊളസ്ട്രോൾ അധികം ഉണ്ടെങ്കിൽ ശമിക്കും.

കുടംപുളി ചേർത്ത് ഉണ്ടാക്കുന്ന ഇഞ്ചിപ്പുളി രുചിക രവും ദീർഘകാലം തേടുകൂടാതെ ഇരിക്കുന്നതും ഉദരരോഗങ്ങളെ ശമിപ്പിക്കുന്നതും ആകുന്നു.
( ഭാരതീരാജൻ വൈദ്യ)
xxxxxxxxxxxxxxxxxxxxxxxxxxxxxxxx

കുടംപുളിയുടെ അരി മുളപ്പിച്ച തൈകൾ കായ്ക്കാൽ 10 to 12 വർഷം വേണ്ടിവരും ബഡ് ചെയ്തോ ഗ്രാഫ്‌റ് ചെയ്തോ വ ള ർ തിയാൽ രണ്ടു വർഷം കൊണ്ട് തന്നെയായ് ഫലം കിട്ടും. .ഗ്രാഫ്റ്റ് ചെയ്ത ചെടികൾ ഉയരം കുറവാകയാൽ കായ്കൾ പറിക്കാൻ എളുപ്പമാണ്. ‘കുടംപുളി കുരുമുളകും ചേർത് കഷായം വച്ച് സേവിച്ചാൽ അമിതഭാരവും കൊളസ്ട്രോളും കുറയും. വിഷാദ രോഗത്തിന് കുടംപുളി നല്ലതാണ് എന്ന് പറയപെടുന്നു.

കുടം പുളിയിൽ ഹൈഡ്രോക്സി സി ട്രിക് ആസിഡ് അടങ്ങിയിരിക്കുന്നു. കുടംപുളി അമിതമായ വിശപ്പിനെ കുറക്കും.

കുടം പുളി ഇട്ട് തിളപ്പിച്ച വെള്ളം ചെറിയ ചൂടിൽ കവിൾ കൊണ്ടാൽ മോണ ബലപ്പെടും . പല്ലുറക്കും .

കുടംപുളി ക്ഷത്തെ കുറക്കും . അതു കൊണ്ടാണ് ജലദോഷത്തിന് ചുക്കുകാപ്പി തിളപ്പിക്കുമ്പോൾ കുടം പുളിചേർക്കുന്നത് Mല്ലക്കാണ്‌ എന്ന് പറയുന്നത്. ‘

‘പുളിയരി പൊടിച്ച് വളർതു മൃഗങ്ങൾക്ക് കൊടുക്കാറുണ്ട്. അത് മൃഗങ്ങളെ തടിപ്പിക്കുകയും ശരീരബലം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
( ഫാദർ ജോൺ പഞ്ഞിക്കാട്ടിൽ )
xxxxxxxxxxxxxxxxxxxxxxxxxxxxxxxx

കുടംപുളി വിത്തുകളഞ്ഞ് അല്ലി തിരിച്ച് വെയിലത്ത് ഉണക്കിയും അടുപ്പിനു മുകളിൽ അട്ടം കെട്ടി ദിവസവും കിട്ടുന്ന പുളി അതിൽ വച്ച് സാവകാശം ഉണക്കി എടുക്കുന്ന രീതിയി നിലവിലുണ്ട്.

മറ്റൊരു രീതിയും നിലവിലുണ്ട്

അടുപ്പിൻ്റ മുഖം ഒഴിവാക്കി നാലുവശവും ഇഷ്ടിക വക്കുക. അതിനു മുകളിൽ ഇരുമ്പിൻ്റെ പുതിയ നെറ്റ് കഴുകി ഉണക്കി വെളിച്ചെണ്ണ തേച്ച് വയ്ക്കുക ‘ അതിനു മുകളിൽ അല്ലി തിരിച്ച പുളി നിരത്തുക . അടുപ്പിൽ ചകിരി വച്ച് പുകക്കുക. അര മണിക്കർ നന്നായി തീ കത്തിച്ചാൽ പുളി പച്ച നിറം മാറി തവിട്ടു നിറം ആകും. മൃദു വാകും അപ്പോൾ താഴെ വച്ചതു പോലെ ഒരു നെറ്റ് മുകളിൽ വച്ചശേഷം മുകൾ ഭാഗം അടിയിലാക്കി വക്കുക. ഈ രീതിയിൽ ആവർതിച്ച് നാലു മണിക്കൂർ പുടയിടുക. തണുത്താൽ ഒരു പ്ലാസ്റ്റിക് ബക്കറ്റിൽ ഒരു നിര പുളി നിരത്തി അതിനു മുകളിൽ പൊടിയുപ്പ് വിതറുക. വീണ്ടും ഒരു നിര പുളി നിരത്തി മുകളിൽ പൊടിയുപ്പ് വിതറുക. അങ്ങിനെ ഓരോനിരയായി പുളിയും ഉപ്പും നിരത്തി ബക്കറ്റ് അടച്ച് വക്കുക. മഴക്കാലം കഴിഞ്ഞാൽ ഈ പുളി എടുത്ത് വെളിച്ചെണ്ണ പുരട്ടി വൃത്തിയുള്ള പ്ലാസ്റ്റിക് ഷീറ്റിൽ നിരത്തി മൂന്നു മണിക്കൂർ ഉണങ്ങി സൂക്ഷിച്ചു വക്കുക. ഈ പുളി പത്തുവർഷം വരെ കേടുകൂടാതെ ഇരിക്കും. ഈ പുളി നല്ല മൃദുവും കറിയിൽ ഇട്ടാൽ വേഗത്തിൽ പുളിരസം ഇറങ്ങുന്നതും ആയിരിക്കും. കൂടാതെ ബക്കറ്റിൽ കുറെ പുളിയുടെ നീര് അവശേഷിച്ചിട്ടുണ്ടാവും . അത് ചില്ലു ഭരണിയിലാക്കി സൂക്ഷിച്ചു വച്ച് പുളിക്കു പകരമായി ഉപയോഗിക്കാം.’
(എൽസി ഷൊർണൂർ)
xxxxxxxxxxxxxxxxxxxxxxxxxxxxxxxx

മാതളനാരകത്തിന്റെ വേര്,ഇല,തൊലി,പൂവ്,കായ്,ഇവ പത്ത് ഗ്രാംവീതം എടുത്ത് കഷായമുണ്ടാക്കി കഴിക്കുക, കാഞ്ഞിരവേര് കഷായം വെച്ച വെള്ളം കൊണ്ട് കഴുകുക,തൃഫലായിട്ടു വെന്ത വെള്ളം കൊണ്ട് കഴുകുക,പിണ്ഡതൈലം ദിവസവും പുരട്ടുക ,തൊട്ടാവാടിയിട്ട വെന്ത വെള്ളം കൊണ്ട് കഴുകുക ഇതെല്ലം രക്തവാതത്തിനു നല്ലതാണു
(ഹകീം അസ്‌ലം തങ്ങൾ വയനാട്)
xxxxxxxxxxxxxxxxxxxxxxxxxxxxxxxx

. കുടമ്പുളിയുടെ കുരുവിന്റെ എണ്ണ മുറിവിൽ പുരട്ടിയാൽ മുറിവിനു ശമനമുണ്ടാകും

. മഞ്ഞളും അതിൽ കുറച്ചു കുടമ്പുളിയും ചേർത്ത് ഒരു നെല്ലിക്കാ വലിപ്പത്തിൽ കഴിച്ചാൽ കുടലിൽ ഉണ്ടാകുന്ന അസുഖങ്ങൾക്ക് ശമനമുണ്ടാകും.

. മഞ്ഞളും കൊത്തമല്ലിയും കുടമ്പുളിയുടെ കൂടെ അരച്ച് അതിൽ അൽപ്പം ഇന്തുപ്പ് ചേർത്ത് കഴിച്ചാൽ ആർത്തവ സംബന്ധമായ വേദനകൾക്കും ആർത്തവത്തെ ക്രമപ്പെടുത്തുന്നതിനും നല്ലതാണ്.
(ര തീശൻ വൈദ്യർ )
xxxxxxxxxxxxxxxxxxxxxxxxxxxxxxxx

കുടംപുളിമൂന്നിനു കണ്ടു വരുന്നു.. പൂവും കായും ഉണ്ടാകാത്തവ പൂവുണ്ടാകും കായുണ്ടാവാത്തവ . പൂവും കായും ഉണ്ടാകുന്നവ.

കുടംപുളി യുടെ വേരും തൊട്ടാവാടിയും കൂടി കഷായം വച്ച് സേവിച്ചാൽ ആർത്തവം ക്രമത്തിലാവും . സ്വരസം കൊടുക്കുന്നതും നല്ലതാണ് അഞ്ചു മില്ലി വരെ കൊ, ‘.
(മണികണ്ട്ൻ വൈദാ.
xxxxxxxxxxxxxxxxxxxxxxxxxxxxxxxx

പഴുത്ത കുടംപുളി 4 കി എടുത്ത് കുരുനീക്കി ഭരണിയിൽ ഇടുക. നെല്ലിക്ക ഒരു കിലോ കഴുകി തുടച്ച് കുരുനീക്കി ഭരണിയിൽ ഇടുക. ഒരു കിലോ ചുവന്നുള്ളി തൊലി നീക്കി നുറുക്കി ഭരണിയിൽ ഇടുക. ഒരു കിലോ വെളുത്തുള്ളി തൊലി നീക്കി നുറുക്കി ഇടുക..ഇവയെല്ലാം മൂടുന്ന അളവിൽ തേൻ ഒഴിക്കുക. ഭരണി അടച്ച് ശീലമൺ ചെയ്ത് 41 ദിവസം വക്കുക. പിന്നീട് അരിച്ചെടുത്ത് രണ്ട് ഔൺസ് വീതം ഒരു ഗ്ലാസ് വെള്ളത്തിൽ ചേർത് രണ്ടു നേരവും സേവിക്കുക. അമിതവണ്ണവും അമിത കൊളസ്ട്രോളും ശരീരത്തിലുണ്ടാകുന്ന ‘ചെറു മുഴകൾ എന്നിവ ശമിക്കും . കുടൽ ശുദ്ധമാകും . രോഗിയുടെ സ്ഥിതി അനുസരിച്ച് തൃ ജാതവും തൃകടുവും യുക്തിപൂർവം ചേർക്കാവുന്നതാണ്
(ജയപ്രകാശ് വൈദ്യർ )

[11/14, 3:59 PM] +91 96053 60742: ഒന്ന് പട്ടണങ്ങളിലൂടെ നടന്നാൽ തന്നെ കുപ്പമേ നികെട്ട് കണക്കിന് കിട്ടും പക്ഷെ അതറിയണം.
നടക്കുമ്പം തേള് കുത്തി ,പാമ്പ് കൊത്തി, മസില് കേറി, കൃമികടി, ഗുദവാർച്ച, കുറച്ച്ചപ്പ് പറിച്ച് തിന്നുകയൊ തൂക്കുകയൊ, തേക്കുകയൊ, മൂക്കിൽ വലിച്ച് കേറ്റുകയൊ ഒക്കെ ആവാം.
ഉണക്കിപൊടിച്ച് നെയ്യിലും മോരിലും, തൈരിലും ഒക്കെ സേവിക്കാം’ ഭഗന്ദരം എന്നൊരു സാധനം പിന്നെ വരില്ല.
ടൗണിൽ പോയി വരുമ്പം കുറച്ച് ഒടിച്ച് സഞ്ചിയിലിട്ട് കൊണ്ടു വന്നാൽ നല്ലൊരു കൂട്ടാനുമായി മൂലം കടച്ചിലിന്റെ അസ്ക്യത ഇല്ലാണ്ടുമാവും. ഭഗന്ദരം പിന്നെ വരുകയുമില്ല.
[11/14, 5:12 PM] +91 96053 60742: ഗ്രന്ഥങ്ങൾ പരിശോദിച്ചാൽ എത്രമാത്രം പൂച്ചമയക്കിയേക്കുറിച്ച് കിട്ടുമെന്നറിയില്ല ,പക്ഷെ, പട്ടണങ്ങളിൽ വസിക്കുന്ന വളരെ പ്രായം ചെന്ന മുത്തശിമാരോട് ചോദിച്ചാൽ അവർ പറയും. യാഥാർത്ഥ്യം. മുടിക്ക് നല്ല കറുപ്പ് കിട്ടണമെങ്കിൽ ഏതെണ്ണയിലും അൽപം കുപ്പമേനിച്ചാറാകാം.😃
[11/14, 5:19 PM] +91 96053 60742: കാട്ടിൽ വസിക്കുന്നവർക്ക് അവരുടേതായ മരുന്നുകളുണ്ട് നമ്മൾ അൽഭുതംകൂറും, അത് നമ്മുടേതല്ല. ഗ്രാമങ്ങളിൽ വസിക്കുന്നവർക്ക് നമ്മുടെ മരുന്നുകളുണ്ട്, പട്ടണങ്ങളിൽ വസിക്കുന്നവർക്ക് നമ്മൾ അതിശയിക്കുന്ന മരുന്നുകളുണ്ട്, ഇത്രയൊക്കെ കഴിവുകളുണ്ടൊ എന്ന് തോന്നിപോകും. നമ്മുടെ അഷറുഫ്ക്കയ്ക്ക് അതറിയാം.

Leave a comment