Post 198 കുരുമുളക്

തെക്കു കിഴക്കേ ഏഷ്യയിലും തെക്കേ ഇന്ത്യയിലും കുരുമുളക് വ്യാപകമായി കൃഷി ചെയ്തു വരുന്നു ഒരു ബഹുവർഷി ആരോഹി സസ്വമാണ് കുരുമുളക് – പറ്റുവേരുകളുടെ സഹായത്താൽ കുരുമുളക് താങ്ങുമരങ്ങളിൽ പറ്റി പിടിച്ച് കയറി വളരുന്നു. 

കുരുമുളകിൻ്റെ വിത്ത് വേര് തണ്ട് ഇല എന്നിവ എല്ലാം ഔഷധമായി ഉപയോഗിച്ചു വരുന്നു. വിശേഷിച്ചു കാട്ടു മുളകിൻ്റെ വേര് ഔഷധമായി ഉപയോഗിക്കുന്നു. 

പനി ചുമ കഫക്കെട്ട് സ്വരഭേദം തൊണ്ട ചൊറിച്ചിൽ ദേഹം ചൊറിച്ചിൽ  വാതരോഗങ്ങൾ ഉദരരോഗങ്ങൾ തലവേദന ശ്വാസം മുട്ടൽ ക്രിമി എന്നിവക്കും കണ്ണിൻ്റെ കാഴ്ച്ച ശക്തിക്കും കുരുമുളക് നല്ലതാണ് .

xxxxxxxxxxxxxxxxxxxxxxxxxxxxxxxx

xxxxxxxxxxxxxxxxxxxxxxxxxxxxxx

കുടുംബം: – Piperaceae
ശാസ്ത്രീയ നാമം – പൈപ്പർ നിഗ്രം – (Piper nigrum)

രസം :- കടു
ഗുണം – :ലഘു, തീക്ഷ്ണം
വീര്യം – :ഉഷ്ണം
വിപാകം – :കടു

കഫം, പനി ഇവയെ ശമിപ്പിക്കും. അഷ്ടചൂർണ്ണത്തിലെ ഒരു ഘടകമാണ്. കഫം ശമിപ്പിക്കാനും ദഹനശക്തി വർദ്ധിപ്പിക്കാനും കുരുമുളക് നല്ലതാണ്.
xxxxxxxxxxxxxxxxxxxxxxxxxxxxxxx

നല്ല എരിവും തൂക്കവും ഔഷധ ഗുണവും ഉള്ള കുരുമുളക് തെക്കൻ കുരുമുളകണ്-
(സുഹൈൽമജീത് )
xxxxxxxxxxxxxxxxxxxxxxxxxxxxxxx

ങ്ക ദയ രോഗങ്ങൾക്ക് മുന്നോടിയായി അനുഭവപ്പെടുന്ന വേദനയാണ് അഞ്ചൈന 30 തഴുതാമയിലയും 30 കറിവേപ്പിലയും ഒരല്ലി വെളുത്തുള്ളിയും 4 കുരുമുളകും കൂടി വെള്ളം ചേർത് അരച്ചെടുത്ത് പ്രഭാതത്തിൽ ആഹാരത്തിന് മുൻപ് സേവിച്ചാൽ അനെഞ്ചന ശമിക്കും . ഒരു ദിവസം കൊണ്ടു തന്നെ വേദന ഗണ്യമായി കുറയും. ഒരാഴ്ച കൊണ്ട് ശമനം കിട്ടും. വർഷത്തിൽ ഒരാഴ്ച വീതം ഈ ഔഷധം ബേവിച്ചാൽ ഹൃദ്രോഗം വരാതിരിക്കാൻ നല്ലതാണ്.

പ്രമേഹത്തിനും രക്താതിമർദ്ദത്തിനും കരളിൻ്റെ ശുദ്ധിക്കും ഉപകരിക്കുന്ന ഔഷധം ആണ് തഴുതാമ . പുനർ നവ എന്ന പേര് സൂചിപ്പിക്കുന്നതു പോലെ തഴുതാമ ശരീരത്തെ പുതിയ താക്കും അധവ പുനർ സൃഷ്ടിക്കും. . തഴുതാമ ഹൃദയധമനികളിൽ അടിഞ്ഞുകൂടിയ കൊഴുപ്പിനെ നീക്കം ചെയ്യും ഉദരരോഗങ്ങളെ ശമിപ്പിക്കാൻ കഴിവുള്ള ഔഷധമാണ് കറിവേപ്പില ‘ അഗ്നിമ ന്യവും അജീർണവും ഇ.ല്ലാതാക്കും. രക്തത്തിൻ്റെ രൂപത്യം കൂട്ടാനും ശുദ്ധിയാക്കാനും കുരുമുളകിന് കഴിവുണ്ട് . ആറ് മഹാ രോഗങ്ങളേയും. ക്യാൻസറിനേയും പ്രതിരോധിക്കാൻ കഴിവുള്ള ഔഷധമാണ് വെളുത്തുള്ളി. ഇവ എല്ലാം കൂടി ചേരുമ്പോൾ വളരെ വലിയ ഗുണം ലഭിക്കും .കൂടാതെ യോഗയും ധ്യാനവും ശീലിക്കുന്നതും നല്ലതാണ് . അത് ഹൃമോഗത്തെ മാത്രമല്ല എല്ലാ രോഗങ്ങളേയും പ്രതിരോധിക്കും
(കി രാതൻ )
xxxxxxxxxxxxxxxxxxxxxxxxxxxxxxx

[10/25, 8:00 PM] +971 50 978 0344: വീട്ടിൽ ജലദോഷവും തലവേദനയും വരുമ്പോൾ അമ്മ ചെയ്തിരുന്ന ഒരു പ്രയോഗമുണ്ട് . ഒരു കുരുമുളക് സൂചിക്കൊണ്ട് കുത്തിയെടുത്ത് അത് വെളിച്ചെണ്ണയിൽ മുക്കിയെടുത്ത് കത്തിച്ച് അതിൻ്റെ പുക മൂക്കിലുടെ വലിപ്പിക്കും..
( 5 ജോ എബ്രാഹം )
xxxxxxxxxxxxxxxxxxxxxxxxxxxxxxx


[10/25, 8:03 PM] +91 94472 42737: വെറ്റില മുറുക്കുന്നവർ കൂടെ രണ്ട് കുരുമുളക് കൂട്ടി മുറുക്കിയാൽ പുകയില ദൂഷ്യം മാറി കിട്ടും.
( ഹർഷൻ കുറ്റിച്ചൽ )
xxxxxxxxxxxxxxxxxxxxxxxxxxxxxxx

👉കുരുമുളക് ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് ആമാശയത്തിലടങ്ങിയിരിക്കുന്ന വിഷാംശത്തെ നിർവീര്യമാക്കും 👉

കഫക്കെട്ടിനുള്ള നല്ല ഔഷധമാണ് കുരുമുളക് . കുരുമുളക് , ചുക്ക് , തിപ്പലി ഇവ സമാസമം എടുത്ത് അതിന്റെ എട്ടിരട്ടി വെള്ളത്തിൽ കഷായമാക്കി നാലിൽ ഒന്നായി വറ്റിച്ച് 20 മില്ലി ലിറ്റർ വീതം രാവിലെയും രാത്രിയിലും സേവിച്ചാൽ കഫക്കെട്ടും അതോടനുബന്ധിച്ചുള്ള പനിയും മാറികിട്ടും .

👉കുരുമുളക് കഷായത്തിൽ പഞ്ചസാര ചേർത്ത് കഴിച്ചാൽ ജലദോഷം ശമിക്കും

👉ജലദോഷം ശല്യം ചെയ്യുമ്പോൾ കുരുമുളക്‌ ചൂടുപാലിൽ ചേർത്ത്‌ കുടിക്കുന്നത്‌ ഏറെ ഫലപ്രദമാണ്.

👉വിട്ടുമാറാത്ത ജലദോഷവും തുമ്മലിനും ആദ്യദിവസം കുരുമുളക്‌ ഒരെണ്ണം, രണ്ടാമത്തെ ദിവസം 2 എണ്ണം എന്നരീതിയിൽ ഒരോ ദിവസം കൂട്ടി കൂട്ടി പതിനഞ്ചാമത്തെ ദിവസം 15 എണ്ണം വരെ എത്തിയ്ക്കുക, തുടർന്ന് അടുത്തദിവസം മുതൽ ഒരെണ്ണം വീതം കുറച്ച്‌ അതായത്‌ 14,13, 12… അങ്ങനെ അവസാന ദിവസം ഒരെണ്ണം എന്നരീതിയിൽ വരെ കഴിച്ച്‌ കഴിഞ്ഞാൽ തുടർച്ചായി ഉണ്ടാകുന്ന ജലദോഷവും തുമ്മലും നിശ്ശേഷം ഇല്ലാതാക്കാം.

👉തൊണ്ട് സംബന്ധമായ എല്ലാ രോഗങ്ങൾക്കും കുരുമുളക് നല്ലതാണ് . 👉തൊണ്ട വേദന , ശബ്ദമടപ്പ് , തൊണ്ടയിലെ നീര് എന്നിവ ശമിക്കുവാൻ കുരുമുളക് കഷായം ദിനവും മുന്നുനാല് ആവർത്തി സേവിച്ചാൽ മതി .

👉ശരീരത്തിലുണ്ടാകുന്ന വിറയൽ ശമിക്കുവാൻ കുരുമുളക് കഷായം നല്ലതാണ് . പിരിമുറുക്കവും മാറിക്കിട്ടും . 👉കുരുമുളകും കൽക്കണ്ടവും ചേർത്ത് പല ആവർത്തി ചവച്ചാൽ ചുമ ശമിക്കും . കുരുമുളകും ചുക്കും ചേർത്ത് കഷായമാക്കി സേവിച്ചാലും ഇതേ ഫലം ലഭിക്കും .

👉 പനി , ജലദോഷം , ശരീരവേദന എന്നിവയ്ക്ക് കുരുമുളക് ചേർത്തു തിളപ്പിച്ച വെള്ളം ചെറുചൂടുള്ള അവസ്ഥയിലാക്കിയശേഷം കുളിക്കുന്നതു നല്ലതാണ്

👉ചുമയ്ക്ക്‌ അരസ്പൂൺ കുരുമുളക്‌ പൊടി അരസ്പൂൺ തേനിൽ ചാലിച്ച്‌ ഒരു ദിവസം 3-4 തവണ കഴിക്കുക,

👉തൊണ്ടയടപ്പ്‌ മാറാൻ കുരുമുളക്‌ പൊടി നെയ്യ്, കൽക്കണ്ടം എന്നിവയ്ക്കൊപ്പം ചേർത്ത്‌ അലിച്ചിറക്കുക 👉10_12 കുരുമുളക്‌ ഇട്ട വെള്ളം നന്നായി തിളപ്പിച്ച്‌ വായിൽക്കൊള്ളാവുന്ന ചെറുചൂടിൽ കുലുക്കുഴിഞ്ഞാൽ തൊണ്ടയിൽ ഉണ്ടാകുന്ന രോഗാണുബാധ ശമിയ്ക്കും.

👉അരസ്പൂൺ കുരുമുളക്‌ പൊടി, അൽപം നെയ്യ് എന്നിവ ഒരുമിച്ച്‌ ചേർത്ത്‌ കുഴച്ച്‌ ദിവസവും രാവിലെയും വൈകുന്നേരവും കഴിക്കുന്നത്‌ കണ്ണിന്റെ കാഴ്ച ശക്തി വർദ്ധിപ്പിക്കും.

👉വയറിനുള്ളിലെ കൃമികളെ നശിപ്പിക്കാൻ കുരുമുളകും, ഉണക്ക മുന്തിരിയും ഒരുമിച്ച്‌ വായിലിട്ട്‌ ചവച്ച്‌ കഴിയ്ക്കുക. ഒരു ദിവസം 2-3 പ്രാവശ്യം ഇത്‌ ചെയ്താൽ കൃമി ശല്യം പാടെ മാറും.

👉മോരിൽ അൽപം കുരുമുളക്‌ പൊടി ചേർത്ത്‌ കഴിയ്ക്കുന്നതും കൃമി നശിയ്ക്കുന്നതിന് ഫലപ്രദമാണ്.

👉മോണയിൽ പഴുപ്പ്‌ കാരണം ബുദ്ധിമുട്ടുന്നവർക്ക്‌ കുരുമുളക്‌ പൊടി ഉപ്പിൽ ചേർത്ത്‌ പല്ലുകളിൽ തേയ്ക്കുന്നതിലൂടെ ഉടനടി ഫലം ലഭിയ്ക്കും.

👉സന്ധിവാദത്താൽ വിഷമിക്കുന്നവർക്ക്‌ കുരുമുളക്‌ കൂടുതൽ പ്രയോജനപ്രദമാണ്. കുരുമുളക്‌ എള്ളെണ്ണയിൽ നന്നായി തിളപ്പിക്കുക, തുടർന്ന് തണുത്തതിന് ശേഷം ആ എണ്ണ മാംസപേശികളിൽ തേച്ച്‌ പിടിപ്പിയ്ക്കുക, സന്ധിവേദനയ്ക്ക്‌ ആശ്വാസം ലഭിയ്ക്കും.

👉നിങ്ങളുടെ രക്തസമ്മർദ്ദം താഴ്‌ന്ന അവസ്ഥയിലാണെങ്കിൽ ദിവസവും രണ്ടുമൂന്ന് തവണ 5 കുരുമുളക്‌ വീതം 21 ഉണക്കമുന്തിരിക്കൊപ്പം ചേർത്ത്‌ കഴിയ്ക്കുക. രക്തസമ്മർദ്ദം താമസിയാതെ സാധാരണ അവസ്ഥയിലാകും.

മലേറിയ 👉പിടിപ്പെട്ട രോഗിയ്ക്ക്‌ കുരുമുളക്‌ പൊടി തുളസിയിലയുടെ ചാറിൽ ചേർത്ത്‌ കുടിക്കാൻ കൊടുക്കുന്നത്‌ ഗുണപ്രദം ആയിരിക്കും.

👉മലബന്ധത്താൽ വിഷമിക്കുകയാണോ എങ്കിൽ 4-5 കുരുമുളക്‌ പാലിനോടൊപ്പം ചേർത്ത്‌ രാത്രി കഴിയ്ക്കുന്നത്‌ വിഷമത ഇല്ലാതാക്കാൻ സഹായിക്കും.

വെള്ളത്തിൽ കുരുമുളക്‌, തുളസി, ഇഞ്ചി, വെളുത്തുള്ളി, ഏലയ്ക്കാ എന്നിവ ചേർത്ത്‌ തിളപ്പിയ്ക്കുക. തിളച്ച്‌ കഴിയുമ്പോൾ ഇതിൽ തേയില ചേർത്ത്‌ ചായ ഉണ്ടാക്കി കുടിക്കുന്നത്‌ ജലദോഷം, പനി എന്നിവയ്ക്ക്‌ ഫലപ്രദമാണ്.

🙏ചെറുനാരങ്ങ രണ്ടായി മുറിച്ച്‌ അതിലെ കുരുക്കൾ മാറ്റിയ ശേഷം ഇതിൽ കല്ലുപ്പ്‌ പൊടിച്ചത്‌, കുരുമുളക്‌ പൊടി എന്നിവ വിതറി, ചൂടാക്കി അതിന്റെ സത്ത്‌ കുടിയ്ക്കുന്നത്‌ അജീർണ്ണം അഥവ ദഹനക്കേടിന് പരിഹാരം ആകുന്നു.

👉ഒരു കപ്പ്‌ ചൂട്‌ വെള്ളത്തിൽ 3-4 കുരുമുളക്‌ പൊടിച്ചതും നാരങ്ങ നീരും ചേർത്ത്‌ കുടിയ്ക്കുന്നത്‌ ഗ്യാസ്‌ ഇല്ലാതാക്കാൻ നല്ലതാണ്.

ഗ്യാസ്സിന്റെ പ്രശ്നം ഉണ്ടാകുമ്പോൾ ഒരു കപ്പ്‌ വെള്ളത്തിൽ അര സ്പൂൺ തേനും അരസ്പൂൺ കുരുമുളകും കലക്കി കുറച്ച്‌ ദിവസം തുടർച്ചയായി കഴിക്കുക ഗ്യാസ്സുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ മാറും.

👉കുരുമുളക്‌ 20 ഗ്രാം, ജീരകം 10 ഗ്രാം, പഞ്ചസാര അല്ലെങ്കിൽ കൽക്കണ്ടം എന്നിവ പൊടിച്ച്‌ ഒരുമിച്ച്‌ ചേർത്ത്‌ വെള്ളത്തിനോടൊപ്പം രാവിലെയും വൈകുന്നേരവും കഴിയ്ക്കുന്നത്‌
മൂലക്കുരുവിൽ നിന്ന് ആശ്വാസം നൽകും.

👉 കുരുമുളക്‌ വെള്ളത്തിൽ ചാലിച്ച്‌ കല്ലുകൊണ്ട്‌ പൊടിച്ച്‌ മോതിരവിരൽ കൊണ്ട്‌ മുഖക്കുരുവിന് പുറത്ത്‌ മാത്രമായി
പുരട്ടുകയാണെങ്കിൽ അത്‌ അപ്പോൾ തന്നെ താഴ്‌ന്ന് കൊള്ളും.

👉കുരുമുളക്‌ നന്നായി പൊടിച്ച്‌ നെയ്യിൽ ചേർത്ത്‌ പുരട്ടിയാൽ ചൊറി ചിരങ്ങ്‌, മുഖക്കുരു എന്നിവ ഇല്ലാതാകും.
(ഷൈജൽ എളേറ്റിൽ)
xxxxxxxxxxxxxxxxxxxxxxxxxxxxxxx

പരമ്പരാഗതമായി നമുക്ക് കിട്ടിയ കbരുമുളക് വിദേശികൾ കൊണ്ടുപോവുകയും പകരം ദോഷങ്ങൾ ഏറെയുള്ള ചുവന്ന മുളക് ഇവിടെ പ്രചരിപ്പിക്കുകയും ചെയ്തു. . ചുവന്ന മുളകിന് പകരം കുരുമുളക് ഉപയോഗിച്ച് ശീലിച്ചാൽ പല രോഗങ്ങളേയും പ്രതിരോധിക്കാനാകും.

തൃകടു കഷായം വച്ച് സേവിച്ചാൽ പനി ശമിക്കും. കോവിഡിനും നല്ലതായിരിക്കും. ‘

ഒരു കുരുമുളക് സൂചിക്കൊണ്ട് കുത്തിയെടുത്ത് അത് വെളിച്ചെണ്ണയിൽ മുക്കിയെടുത്ത് കത്തിച്ച് അതിൻ്റെ പുക മൂക്കിലുടെ വലിച്ചാൽ പനി ശമിക്കും കോവി ഡിനും നല്ലതാണ്
( ഭാരതീരാജ വൈദ്യ )
xxxxxxxxxxxxxxxxxxxxxxxxxxxxxx

കുരുമുളക് ഏവർക്കും പ്രിയങ്കരമാകുന്നതും, അമ്മമാർക്ക് കുരുമുളകിന്റെ കാര്യം പറയുമ്പോൾ നൂറ്നാവായിരിക്കും
പ്രാചീന കാലത്ത് പോലും ഇതിന്റെ പ്രശസ്തി അപാരമായിരുന്നു അവർ ഈ സുഗന്ധ വ്യഞ്ജനത്തെ യവനപ്രിയ, എന്ന് വിളിച്ചു.
കുരുമുളകിനെ കുറിച്ച് ഏവർക്കും അറിയുന്നത് പോലെ അതിന്റെ ഒരംശം എനിക്കും അറിയാം, പറയുന്നത് തന്നെ പറഞ്ഞ് കൊണ്ടിരിക്കാൻ താൽപര്യവുമില്ല.
എന്നാൽ കാട്ടിൽ കയറുന്നവർക്കും രാത്രി മൂന്ന് മണിക്ക് റബറ് വെട്ടാൻ തോട്ടത്തിൽ പോകുന്നവർക്കും, ഇഴജന്തുക്കൾ കടിക്കാതിരിക്കാനും അഥവാ കടിച്ചാൽ വിഷം കയറാതിരിക്കാനും ഒരു പ്രയോഗമുണ്ട് , എല്ലാവർക്കും അറിയുന്നത് തന്നെ ചേരുവ പക്ഷെ ചേരുവയ്ക്കല്ല പ്രാധാന്യം പ്രയോഗത്തിനാണ്.
(ജോസ് ആക്കൽ)
xxxxxxxxxxxxxxxxxxxxxxxxxxxxxxx

ചുക്ക് കുരുമുളക് തിപ്പലി ആടലോടകത്തില (വേരും ചേർക്കാം) കണ്ടകാരി വേര് എന്നിവ യുക്തി പോലെ പൊടിച്ചെടുത്ത് തേൻ ചേർത് സേവിച്ചാൽ ശ്വാസകോശ സംബന്ധമായ രോഗങ്ങൾ എല്ലാം ശമിക്കും
(രാജു )
xxxxxxxxxxxxxxxxxxxxxxxxxxxxxx

ആട്ടിൻ പാലിൽ കുരുമുളക് അരച്ച് ചേർത്ത് നസ്യം ചെയ്താൽ തലവേദനക്ക് ശമനം കിട്ടും. കുരുമുളകും ഉപ്പും സമം ഉമിക്കരിയിൽ ചേർത്ത് പല്ല് തേച്ചാൽ ഊനുപഴുപ്പ് പല്ല് വേദന പല്ലിൽ നിന്ന് രക്തം ഒഴുകൽ എന്നിവ മാറിക്കിട്ടും.
കുരുമുളക്, ബദാം പരിപ്പ് ഇവ പാലിൽ ചേർത്ത് കഴിക്കുക ആണെങ്കിൽ നല്ല ഒരു ടോണികക്കിന്റെ ഫലം ചെയ്യും. കുരുമുളകും രുദ്രാക്ഷവും രണ്ട് പണത്തൂക്കം വീതം പച്ചവെള്ളത്തിൽ അരച്ച് കഴിച്ചാൽ വസൂരി രോഗത്തിന് ആശ്വാസം ലഭിക്കും. ഈ പ്രയോഗം വസൂരി വരാതെ ഇരിക്കുന്നതിനും നല്ലതാണ്. (ഇത് ഞാൻ ചെയ്തു നോക്കിയിട്ടില്ല ).
( രതീശൻ വൈദ്യർ )

xxxxxxxxxxxxxxxxxxxxxxxxxxxxxxx

chikenpox ഉള്ള വീട്ടിലുള്ളവരും രോഗിയും രുദ്രാക്ഷം കല്ലിൽ ഉരച്ചു (ചന്ദനം അരച്ച പോലെ കിട്ടും) കൈകൊണ്ടു വടിച്ചു എടുത്തു വെള്ളത്തിൽ കലക്കി ദിവസം ഒരു നേരം kudichal ബാക്കി ഉള്ളവർക്ക് പകരത്തില്ല . രോഗിയുടെ രോഗതീവ്രത വളരെ കുറഞ്ഞു അഞ്ചിൽ താഴെ കുരുക്കളെ ഉണ്ടാവൂ. ഞാൻ ചെയ്യിക്കാറുണ്ട്.🙏
(ബാബു കുര്യൻ)
xxxxxxxxxxxxxxxxxxxxxxxxxxxxxx


പൗരാണിക കാലം മുതൽ ദക്ഷിണ ഇന്ത്യയിൽ കാണപെടുന്ന ആരോഹിത ഔഷധസസ്യമാണ് കുരുമുളക്. തെക്കു കിഴക്കൻ ഏഷ്യയിൽ വ്യാപകമായി കക്ഷിചെയ്തു വരുന്നു. ജൻമദേശം കേരളമാണ്.

കുരുമുളക് സംസ്കൃതത്തിൽ മരീചം വലിജം കൃഷ്ണ ധർമ്മപത്തനം രൂഷണം രുചിരം എന്നെല്ലാം അറിയപ്പെടുന്നു . തമിഴിൽ mല്ല മുളക് എന്നും ഇംഗ്ലീഷിൽ ബ്ലാക്ക് പെപ്പർ എന്നും അറിയപെടുന്നു.

കുരുമുളക് ആദ്യം പച്ച നിറത്തിലും ചഴുക്കുമ്പോൾ ചുവപ്പു നിറത്തിലും ഉണങ്ങുമ്പോൾ കുപ്പു നിറത്തിലും കാണപെടുന്നു. തൊലി കളഞ്ഞ് ഉണക്കിയ വെളുത്ത കുരുമുളകും മാർക്കറ്റിൽ ലഭ്യമാണ് മാവ് പ്ലാവ് തെങ്ങ് കിളിക്കത്തിൽ കലയം മുരിക്ക് മുരിങ്ങ എന്നിവയിലെല്ലാം കുരുമുളക് പടർത്താറുണ്ട്. സാധാരണമല്ല എങ്കിലും എറണാകുളം ജില്ലയിലെ വടാട്ടു പാറ ഭാഗത്ത് തേക്കുമരത്തിലും കുരുമുളക് പടർത്തുന്നതായി കണ്ടിട്ടുണ്ട്

വളരെ ഉയരമില്ലാതെ വളരുന്ന കുറ്റി കുരു മുളകും ഇപ്പോൾ വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. അഞ്ചടി വരെ ഉയരത്തിൽ വളരുന്ന കുറ്റി കുരുമുളകിന് കൃഷി വകുപ്പ് ഇപ്പോൾ കൂടുതൽ പ്രോൽസാഹനം നൽകുന്നുണ്ട്.

കുരുമുളകിട്ട് വെളിച്ചെണ്ണ കാച്ചി പുരട്ടിയാൽ അസഹ്യമായ ചൊറിച്ചിൽ ശമിക്കുന്നതാണ്.
എള്ളെണ്ണയിൽ കുരുമുളകു കൽക നിദ് കാച്ചി പുരട്ടിയാൽ വാതരോഗം ശമിക്കും

മുരിങ്ങ കുരുവും കുരുമുളകും അപസ്മാര രോഗികൾക്ക് നന്യം ചെയ്യാൻ ഉപയോഗിക്കാറുണ്ട്.
(ജോയ് കുര്യൻ )
xxxxxxxxxxxxxxxxxxxxxxxxxxxxxxx

പരമ്പരാഗത കുരുമുളക് ഇനങ്ങളും അത്യുൽച്ചാ ദനശേഷിയുള്ള സങ്കരയിനം കുരുമുളക് ഇനങ്ങളും വയനാട്ടിൽ കൃഷി ചെയ്യാറുണ്ട്. .

കുരുമുളകിൻ്റെ ചീര് തുമ്പ നീരും പച്ചമഞ്ഞളിൻ്റെ നീരും ചേർത് ഉണ്ടക്കി പൊടിച്ച് നസ്യം ചെയ്താൽ തലവേദനയും പൂക്കിലെ ചെറിയ പ്രണങ്ങളും മറ്റു പ്രശ്നങ്ങളും ശമിക്കും.

കാസ രോഗങ്ങൾക്കെല്ലാം കുരുമുളക് ഉപയോഗിക്കുന്നുണ്ട് . .

കുരുമുളക് നെയ്ചേർത് അരച്ച് നെല്ലികാം താന്നിക്ക അളവ് ഗുളിക’ ഉരുട്ടി നെയ് പുരട്ടിയ ങ്ങി യ കലത്തിൽ സൂക്ഷിച്ച്ഓരോ ഗുളിക രാവിലെയും വൈകിട്ടും സേവിച്ചാൽ കാസ രോഗങ്ങൾ ശമിക്കും –

‘ഇഞ്ചിനീരും ആടലോടകത്തിൻ്റെ ഉലയുടെ നീരും അടുപ്പത്തു വച്ച ഇളക്കി കുറുക്കി വെള്ളം വറ്റിച്ച് ചുക്കും കുരുമുളകും പൊടിച്ചു ചേർത് തേനും ചെറുനാരങ്ങ നീരും ചേർത് വച്ചിരുന്ന് സേവിക്കുക. .ചുമ ശമിക്കും °

കുരുമുളക് പാലിൽ അരച്ച് തേച്ചാൽ ചൊറിച്ചിൽ ശമിക്കും.

ഇഞ്ചിയും കുരുമുളകും ചേർത് മ്മന്തി ഉണ്ടാക്കി ദിവസവും ഉപയോഗിച്ചാൽ. നല്ല ദഹന മുണ്ടാവും . ഗ്യാസ് ട്രബിൾ ശമിക്കും . രക്തസ്രാവമില്ലാത്ത അർശസിനും നന്ന്.
(അനിൽ ആലഞ്ചേരി )
xxxxxxxxxxxxxxxxxxxxxxxxxxxxxxx

കുരുമുളക് അതിപുരാതനമായ ഔഷധ ആഹാരമാണ്. കുരുമുളകുകഷായം ചേർത് പാലുകാച്ചി കഴിച്ചാൽ പഴകിയ ഇസ്നോഫീലിയയും ശമിക്കും.

ചുക്ക് കുരുമുളക്തിപ്പലി എന്നിവ 16 ഗ്രാം വീതം ചതച്ച് ഒരു ലിറ്റർ വെള്ളത്തിൽ കഷായം വച്ച് 200 മില്ലിക്കക്കി 100 മില്ലി വീതം പഞ്ചസാര സേവിച്ചാൽ സ്ഥിരമായ പനി ചുമകഥക്കെട്ട് എന്നിവ ശമിക്കുന്നതാണ്. ‘

മുപ്പതു മില്ലിതുളസിയില നീരിൽ ഏഴ് കുരുമുളക് അരച്ചുകലക്കി ദിവസവും രാവിലെയും വൈകിട്ടും സേവിച്ചാൽ ശീതജ്വരം ശമിക്കും.

തുളസി വേരും കുരുമുളകും കഷായം വച്ച് പഞ്ചസാര ചേർത് ദിവസവും രണ്ടു നേരം സേവിച്ചാൽ എല്ലാ വിധ വിഷമ ജ്വരങ്ങളും ശമിക്കുന്നതാണ്.

പിണ്ണാക്ക് തഴുതാമവേര് എന്നിവ ഉണക്കിപൊടിച്ച് ഇതിൽ ആട്ടിൻ മൂത്രവും ആട്ടിൻ പാലും ചേർത് കായം കുരുമുളക് ഇന്തുപ്പ് എന്നിവ പൊടിച്ചു ചേർത് കുറുക്കി നെയ്യ് ചേർത് കടലയളവ് ഗുളികയാക്കി നിഴലിലുണക്കി വച്ചിരുന്ന് ഓരോ ഗുളിക രാവിലെയും വൈകിട്ടും സേവിച്ചാൽ ഗുൽമം ശമിക്കും.

നിലത്തു പടർന്നു കിടക്കുന്ന കുരുമുളകു വള്ളിപറിച്ച് വേരൂ ഇലയും കളഞ്ഞ് കഴുകി വ്യത്തിയാക്കി ചുരുട്ടി കെട്ടിച്ചടുള്ള അടുപ്പിൽ കുഴിച്ചുമൂടിവച്ച് വേകുമ്പോൾ എടുത്ത് ചാരം കളഞ്ഞ്ചതച്ച് ‘എടുക്കുക. ഇതു കൊണ്ട് തേച്ചു കുളിപ്പിച്ചാൽ കുട്ടികളിലെ ചൊറിചിരങ്ങ് കരപ്പൻ മുതലായത്വക് രോഗങ്ങൾ ശമിക്കുന്നതാണ്‌.
10 ഗ്രാം കുരുമുളക് പൊടിച്ച് 200 മില്ലി പാലിൽ കലക്കി വക്കുക. 12 മണിക്കുറിനു ശേഷം ഞരടി പിഴിഞ്ഞ് അരിച്ച് എടുക്കുക. ഇതിൽ 100 മില്ലി വെളിച്ചെണ്ണയോനല്ലെണ്ണയോ ചേർത് കാച്ചിയ രിക്കുക. ഈ എണ്ണ തലയിൽ തളംവച്ചാൽ തലവേദന ശമിക്കും.

അത്തിമരത്തിൻ്റെ പാലിൽ ചുക്ക് കുരുമുളക് ജീരകം മല്ലി എന്നിവ അരച്ചുകലക്കി ‘അതിൽ പാൽ ഞണ്ടി വൃത്തിയാക്കി ഇട്ട് വേവിച്ച് എടുക്കണം. ഇത് പ്രഭാതത്തിൽ ആഹാരത്തിന് മുൻപ് കഴിക്കുക.. ഇങ്ങിനെ കുറെ ദിവസം ചെയ്താൽ അഡ്മ മാറികിട്ടും.

കൊടിഞാലി പാണലിൻ്റെ ഇല മാവില പുല്ലാന്നിയില്ല പൂവരശിൻ്റെ ഇല വേപ്പില മരോട്ടിയില ആടലോടകത്തിൻ്റെ ഇല പച്ചമഞ്ഞൾ എന്നിവ ഇട്ട്‌ തിളപ്പിച്ച വെള്ളം സൂ തി ക യെ കു’ളിപ്പിക്കുവാൻ ഉത്തമം.
(ഭാരതീരാജ വൈദ്യ)
xxxxxxxxxxxxxxxxxxxxxxxxxxxxxxx

ലോകത്ത് ഏറ്റവും ഔഷധമുള്ള കുരുമുളക് വയനാടൻ കുരുമുളകാണ് കുരുമുളക് മണി തേനിൽഇട്ട് വെച്ചാൽ തേൻ കേട് വരില്ല ,ആഹാരപദാര്ഥങ്ങളിൽ കുരുമുളക് ചേർത്ത് കഴിക്കുന്നത് സിരകളുടെയും ധമനികളുടെയും ദ്വാരങ്ങൾ അടയാതിരിക്കുവാനും രക്തം കട്ട പിടിക്കാതിരിക്കാനും വളരെ നല്ലതാണ് ,പുകയിലയുടെ ലഹരി മാറാൻ ഏതാനും കുരുമുളക് വായിലിട്ടു ചവച്ചരച് തിന്നുക
(ഹകീം അസ്‌ലം തങ്ങൾ വയനാട്)
xxxxxxxxxxxxxxxxxxxxxxxxxxxxxxxx

വെളിച്ചെണ്ണയിൽ കുറച്ച് കുരുമുളക് ചതച്ചിട്ടാൽ ഏറെനാൾ കേടാകാതിരിക്കും
(രാജൻ)
xxxxxxxxxxxxxxxxxxxxxxxxxxxxxxx

പൂർവികർ ജലദോഷത്തിനും പനിക്കും ചുക്ക് കുരുമുളക് തുളസിയില കുടം പുളി എന്നിവ വെന്ത വെള്ളത്തിൽ കാപ്പി പൊടിയും കരുവട്ടിയും ചേർത് കുടിച്ചിരുന്നു.

ചുമ ജലദോഷം മൂക്കൊലിപ്പ് ശ്വാസതടസം പീന സം എന്നിവക്കുള്ള കഷായ ലേ ഹതൈ ലണ്ടളിൽ എല്ലാം തന്നെ കുരുമുളക് ചേർക്കുന്നതായി കാണാം .

നല്ലവണ്ണം മൂത്ത കുരുമുളക് വെയിലിൽ ഉണങ്ങി എടുക്കുന്നതാണ് ബ്ലാക്ക് പെപ്പർ. കുരുമുളകിൻ്റെ അധികഭാഗവും ഇങ്ങിനെയാണ് വിൽക്കപെടുന്നത്.

പഴുത്ത കുരുമുളക് തൊലി നീക്കി ഉണങ്ങിയെടുക്കുന്നതാണ് വൈററ് പെപ്പർ. ഇവ കുറഞ്ഞ അളവിലേ വിപണിയിൽ എത്തുന്നുള്ളു.

മുക്കാത്ത കുരുമുളക് പ്രത്യേക ഡ്രൈയിന് റൂമുകളിൽ വെയിൽ കൊള്ളിക്കാതെ ഉണങ്ങി എടുക്കുന്നതാണ് ഗ്രീൻ പെപ്പർ. ഇതിന് എരിവ് കുറവായിരിക്കും. പാശ്ചാത്യ നാടുകളിൽ ഇതിന് നല്ല ഡിമാൻ്റുണ്ട്
ആദ്യകാല കുരുമുളകിനങ്ങൾക്ക് ഉൽപാദനക്ഷമത വളരെ കുറവായിരുന്നു. പിന്നീട് ഉൽപാദന ക്ഷമത കൂടുതലുള്ള കരിമുണ്ട ചെങ്ങന്നൂർ വട്ട മുങ്ങി പെരുംകൊടി കരിയിലാഞ്ചി ഐന്പിരി കൊറ്റനാടൻ പട്ടാണി പെരുംകൊടി മുതലായ നാടൻ ഈണളും പന്നിയൂർ 1 മുതൽ 8 വരെ ഉള്ള സങ്കര ഈ ങ്ങളും കരിമുണ്ടയുടെ വകഭേദങ്ങളായ വിജയ് ശ്രീകര ശുഭകര പഞ്ചമി മുതലായവയും വ്യാപകമായി പ്രചരിച്ചു . ഉപരിതലത്തിൽ വേരുകൾ കുറവുള്ളതും തൊലി പൊളിഞ്ഞു പോകാത്തതുമായ മരങ്ങളാണ് കുരുമുളക് ചടർത്തുവാൻ അനുയോജ്യം.

കൊടിയുടെ ചുവട്ടിൽ പടർന്നു വളരുന്ന തണ്ടുകൾ (കൊടിഞാലി) മുറിച്ചു നട്ടാൽ നല്ല ഉയരത്തിൽ വളരുന്ന കുരുമുളകു ചെടി ഉണ്ടാകും. മുകളിലേക്ക് പടർന്നു കയറുത്ത തണ്ടുകൾ (ഏറുതല) മുറിച്ചു നട്ടാൽ ഉയരം കുറഞ്ഞ കുരുമുളകു ചെടികൾ ഉണ്ടാകും.

മൂൻകാലങ്ങളിൽ പ്രായമായ ആളുകൾ ‘വാതയ്ക്കാടിയും കുരുമുളകിൻ്റെ ഇലയും ഇട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിക്കുകയും ദേഹം തേക്കുവാൻ വാഴയിലയും കൊടി ഞാലിയും ചതച്ച് ഉപയോഗിക്കുകയും ചെയ്തിരുന്നു. വാതസംബന്ധമായ രോഗങ്ങൾ ശമിക്കുവാനും ത്വക് രോഗങ്ങളെ ചെറുക്കുവാനും ഇത് നല്ലതാണ് കുരുമുളക് നല്ലവണ്ണം ഉണക്കി സൂക്ഷിച്ചാൽ ദീർഘകാലം കേടുവരാതെ ഇരിക്കും.

കുരുമുളക് കൽക്കിട്ട് വെളിച്ചെണ്ണ കാച്ചിതേച്ചാൽ തല്ലിലുണ്ടാകുന്ന പേൻ ശരീരത്തി ലുണ്ടാകുന്ന കൂറ മൃഗങ്ങളുടെ ശരീരത്തിലുണ്ടാക്കുന്ന വട്ടൻ മുതലായ പരാദങ്ങൾ എല്ലാം നശിക്കും.
(ഫാദർ ജോൺ പഞ്ഞിക്കാട്ടിൽ )
xxxxxxxxxxxxxxxxxxxxxxxxxxxxxxx

വൃക്കധമനികൾ, ചർമത്തിലെ ബാഹ്യധമനികൾ എന്നിവയെ വികസിപ്പിക്കാൻ ഉള്ള തരത്തിൽ പ്രവർത്തിക്കാൻ കുരുമുളകിന് കഴിവുണ്ട്. ധാരാളം ആയി വിയർക്കലിനും മൂത്രവിസർജനത്തിനും കാരണം ആകുന്ന ഇത് തുടക്കത്തിൽ ഉഷ്ണവും തുടർന്ന് തണുപ്പും പ്രധാനം ചെയ്യുന്നു. സ്വേദവർധനകവും മൂത്രവർധകവും ആയ പ്രവർത്തനം മൂലം ഒരു നുള്ള് പൊടിച്ച കുരുമുളകും 2 അല്ലി വെളുത്തുള്ളിയും അര ഗ്ലാസ്‌ വെള്ളത്തിൽ ചേർത്ത് തയ്യാറാക്കിയ കഷായം തേൻ ചേർത്ത് ദിവസം 3 തവണ കഴിക്കുന്നത് തുള്ളപനി, വളരെ കുറച്ച് മൂത്രം പോകൽ എന്നിവയ്ക്ക് നല്ലതാണ്.
തൊണ്ടവേദന, ടോൺസിലേറ്റിസ്, തൊണ്ട വീക്കം എന്നിവയ്ക്ക് ഇതേ കഷായം കവിൾ കൊള്ളുക.
(രതീശൻ വൈദ്യർ )
xxxxxxxxxxxxxxxxxxxxxxxxxxxxxxx

തണുപ്പു കൊണ്ട് ഉണ്ടാകുന്ന ശാരീരികവിഷമതകൾ പരിഹരിക്കാൽ കുരുമുളകിന് കഴിവുണ്ട്. അതു കൊണ്ട് തണുപ്പു രാജ്യങ്ങളിൽ കുരുമുളക് ആരോഗ്യദായകമാണ്.

സിദ്ധൈ വൈദ്യത്തിൽ ഉപയോഗിക്കുന്ന ഒരു ഓഷധമാണ് പൂനീര് വെടിയുപ്പിൻ്റെ മറ്റൊരു രൂപം ആണിത്. വളരെക്കതഞുപ്പുള്ള സമയത്ത് മണ്ണിൽ നിന്നും ഉത് പൊട്ടി വരുന്നു. തണുപ്പു സഹിച്ച് പുനീർ ശേഖരിക്കാൻ പോകുമ്പോൾ കുരുമുളക് പൊടി വായിൽ ഇടാറുണ്ട് .അത് തണുപ്പിനെ അതിജീവിക്കാൻ സഹായിക്കുന്നു

തിപ്പലിയും കുരുമുളകും ചേർത് വച്ച കഷായം ആന്ത്രവീക്കത്തിന് ഫലപ്രദമാണ്.

തൃകടു ( ചുക്ക് കുരുമുളക് തീപ്പലി ) രാപ്പതിക്ക് അതീവ ഫലപ്രദമാണ്.

രാവണൻ പുഷ്പക വിമാനത്തിൽ സഞ്ചരിക്കുമ്പോൾ കുരുമുളകു കാടുകൾക്ക് മുകളിലൂടെ പോയതായി രാമായണത്തി ൽ പറയുന്നുണ്ട്.ക്രിസ്തു ജനിച്ച സമയം നക്ഷത്രത്തെ കണ്ട് ക്രിസ്തുവിനെ തേടിവന്ന രാജ്യക്കൻമാരുെടെ കയ്യിൽ കുരുമുളക് ഉണ്ടായിരുന്നതായി (കുരുമുളക് കാഴ്ചവച്ചതായി ) പറയപെടുന്നു.

പെപ്പറിൻ എന്ന ആർക ലോയിഡ് ആണ് കുരുമുളകിലെ പൊള്ളലുണ്ടാക്കുന്ന ഘടകം 17 കാർബണും 12 ഹൈഡ്രജനും മൂന്ന് ഓക്സിജനും ഒരു നൈട്രജനും ചേർന്നതാണ് പെപ്പറിൻ. പഴുത്ത കുരുമുളകിൽ 70% ജലവും 4.75% പ്രോട്ടീനും 2.7% കൊഴുപ്പും 13.7 % കാർ ബോഹൈഡ്രേറ്റും അടങ്ങിയിരിക്കുന്നു. കൂടാതെ കാത്സ്യവും പോസ്ഫറസും ഇരുമ്പും അടങ്ങിയിട്ടുണ്ട്. എന്നാൽ കുരുമുളകിൻ്റെ ഗുണത്തിനും രുചിക്കും അടിസ്ഥാന കാരണം പെപ്പറിൽ ആണ്.

പനി ചുമ വിഷമജ്വരം അർശസ് ചൊറിച്ചിൽ പല്ലുവേദന തൊണ്ട രോഗങ്ങൾ നേത്രരോഗങ്ങൾ ജലദോഷം മലബന്ധം ബോധക്കേട് തലവേദന നിശാന്ധത എന്നിവയിലെല്ലാം കുരുമുളക് ഉപയോഗിച്ചു വരുന്നു. പല ദന്ത പൂർണങ്ങളിലും കുരുമുളക് ചേരുന്നുണ്ട് . പല പാഷാണങ്ങൾക്കും പ്രതൗഷധമായും കുരുമുളക് ഉപയോഗിക്കുന്നു .

ശിവരാത്രി ദിവസം ചെറുനാരങ്ങയിൽ ദ്വാരമുണ്ടാക്കി ഉള്ളിൽ വെളുത്ത കുരുമുളക് (തൊലികളഞ്ഞ കുരുമുളക് )നിറച്ച് ദ്വാരമടച്ച് തുണിയിൽ കെട്ടി പരണത്തിൻമേൽ ( ചേര് /അടുപ്പിന് മുകളിലെതട്ട് ) കെട്ടി വക്കും. ഒരു ദിവസം കൊണ്ട് തന്നെ അത് കറുക്കും. ഒരു മണ്ഡലക്കാലത്തിന് ശേഷം നാരങ്ങയുടെ നീരെല്ലാം കുരുമുളക് വലിച്ചെടുത്തു കഴിഞ്ഞ് നാരങ്ങ പിളർന്ന് കുരുമുളകെല്ലാം എടുത്ത് മുൻ പോലെ മറ്റൊരു നാരങ്ങയിൽ നിറച്ച് തുണിയിൽ കെട്ടി അടുപ്പിനു മുകളിൽ കെട്ടിവക്കും. അങ്ങിനെ ഏഴു പ്രാവശ്യം ആവർത്തിചകുരുമുളക് ഉണക്കി സൂക്ഷിച്ചു വക്കും. വിഷമേറ്റാൽ ഈ കുരുമുളകും കൂവളത്തിൻ്റെ ഭസ്മവും കടിവായിൽ അമർതി വക്കുകയും കുറച്ച് വായിൽ ഇടുകയും കുറച്ച് കണ്ണിൽ തകവുകയും കുറച്ച് ചെവിയുടെ ‘വശങ്ങളിൽ വച്ചശേഷം ഊതികയറ്റുകയും ചെയ്താൽ വിഷം ശമിക്കും. വിഷമേറ്റ് ബോധം നഷ്ടപെട്ടയാൾ എഴുനേറ്റിരിക്കും.

ഇടതു കയ്യിൽ ജലം നിറച്ച കിണ്ടിയും വലതു കയ്യിൽ ഔഷധവും വച്ച് ഗരുഢ മുദ്രയിൽ നിന്ന് ഗരുഢ മന്ത്രം ജപിച്ച് മുറിവായിൽ കിണ്ടിയിലെ ജലം കൊണ്ട് ധാരചെയ്ത ശേഷം ആണ് ഔഷധം പ്രയോഗിക്കുന്നത്.
(ഓമൽകുമാർ വൈദ്യർ )
xxxxxxxxxxxxxxxxxxxxxxxxxxxxxxx

xxxxxxxxxxxxxxxxxxxxxxxxxxxxxxx

കുരുമുളകും വേപ്പിലയും അരച്ച് പുളിച്ച മോരിൽ കലക്കി രാവിലെയും വൈകിട്ടും സേവിച്ച ശേഷം ത്രിക്ടുപൊടിച്ച് തേനിൽ ചാലിച്ച് നാവിൽ തേച്ച് കൊടുക്കുക. ആ സ്മ ശമിക്കും ഇതിൽ കറുക തുമ്പിലെ മഞ്ഞു തുള്ളിയും അക്രവും കൂടി ചേർക്കാറുണ്ട്.(രഹസ്യ യോഗം)

കുരുമുളകു കത്തിച്ച ചുക മൂക്കിൽ വലിച്ചാൽ വൈറൽപനികൾ ശമിക്കും. കൊറോണയിലും ഫലിക്കും.

പഴുത്ത തക്കാളി അരിഞ്ഞ് കുരുമുളകുപൊടി ചേർത് കഴിച്ചിൽ വിരയുടെ ഉപദ്രവം ശമിക്കുന്നതായി കണ്ടിട്ടുണ്ട് .

എള്ളെണ്ണയിൽ കുരുമുളക് അരച്ച് കൽകം ചേർത് കാച്ചിയരിച്ച് തേച്ചാൽ വാതം ശമിക്കും.

പെരുജീരകവും കുരുമുളകും ത്രികോൽപ കൊന്നയും കൂടി പൊടിച്ച് നാലു ഗ്രാം വീതം സേവിച്ചാൽ അർശസും ഫിഷറും ശമിക്കും മലമിളകി പോകും.

കുരുമുളക് കൽക നായി വെളിച്ചെണ്ണ കാച്ചി തേച്ചാൽ ത്വക് രോഗങ്ങൾ ശമിക്കും. കുരുമുളകും മുരിങ്ങ കുരുവും കൂടി പൊടിച്ച് mധ്യം ചെയ്താൽ തൊണ്ടവേദനയും മറ്റു തൊണ്ട രോഗങ്ങളും ശമിക്കും.

കുരുമുളക് ജീരകം ചേർത് സേവിച്ചാൽ ദഹനം വർദ്ധിക്കും.

വിഷമ ജ്വരങ്ങളിൽ കുരുമുളകും തുളസിയിലയും കൂടി ഉപയോഗിക്കുന്നത് നല്ലതാണ്

കുരുമുളകും ഗ്രാം പൂവും കൂടി പൊടിച്ച് പല്ലിൻ്റെ പോടിൽ വച്ചാൽ പല്ലുവേദന ശമിക്കും. ഇതിൽ എണ്ണ കൂടിചേർക്കുന്നത് തീഷ്ണത കുറക്കും.

വേപ്പില കുരുമുളക് മഞ്ഞൾ എന്നിവ ചേർത് സേവിച്ചാൽ വർദ്ധിച്ച ESR ക്രമത്തിലാകും.

അവസ്മാരത്തിനും ഉൻമാദത്തിനും കുരുമുളകിൻ്റെ പുക ഏൽപ്പിക്കുന്നത് ബോധം വരാൻ നല്ലതാണ്.

വിഷമേറ്റ് ബോധം പോയാൽ വിഷ ഹരലേഹവും കുരുമുളകും കൂടി ചവച്ച് ഊതുന്നത് നല്ലതാന് ”

കുരുമുളകും മച്ചിങ്ങയും കുട്ടി അരച്ച് തേച്ചാൽ തലവേദന ശമിക്കും.

നിശാന്ധതക്ക് കുരുമുളക് തൈരിൽ അരച്ച് ചുറം പട ഇടുന്നത് നല്ലതാണ്

കുരുമുളകിൻ്റെ തിരി പൽ പൊടിയിൽ ചേർക്കാറുണ്ട്. തണ്ടും വേരും കഷായങ്ങൾക്ക് ഉപയോഗിക്കാറുണ്ട്.

അഞ്ചു മുത്തിൾ 3 കുരുമുളക് കൂട്ടി കഴിച്ചാൽ അലർജി തുമ്മലിന് പെട്ടന്ന് ശമനമുണ്ടാവും

തലകറക്കത്തിന് കൊടുത്തുനോക്കൂ… അത്ഭുതാവഹമായഗുണമുണ്ട്….
(ഓമൽകുമാർ വൈദ്യർ )
xxxxxxxxxxxxxxxxxxxxxxxxxxxxxxxx

കുരുമുളക് ഉപ്പോ പഞ്ചസാര യോ ചേർത് പൊടിച്ച് കുറേശെ എടുത്ത് വായിലിട്ട് അലിയിച്ചിറക്കിയാൽ ചുമ ശമിക്കും.
(ഗിരീഷ് 9605030414)
xxxxxxxxxxxxxxxxxxxxxxxxxxxxxxxx

മച്ചിങ്ങ (വെള്ളക്ക) എടുത്ത് മുകളിലെ തോട് കളഞ്ഞ് അവിടെ രണ്ടോ മൂന്നോ കുരുമുളക് കടത്തി വെച്ച് കല്ലിൽ ചന്ദനം അരയ്ക്കുന്നത് പോലേ അരച്ച് നെറ്റിയില്ലിട്ടാൽ തലവേദന ശമിക്കും..
(ടിജോ എബ്രാഹം )
xxxxxxxxxxxxxxxxxxxxxxxxxxxxxxxx

മുളക് ചൂർണത്തിൽ നാരങ്ങ നീര് ചേർത്ത് 3 മണിക്കൂർ അരച്ചതിനെ വെയിലിൽ ഉണക്കി പൊടിക്കണം. വീണ്ടും നാരങ്ങച്ചാറിൽ 3 മണിക്കൂർ അരച്ചുണക്കിപ്പൊടിക്കണം – ഇങ്ങനെ 40 തവണ ചെയ്യണം . അതിനു ശേഷം രണ്ട് കുന്നിക്കുരുത്തൂക്കമുള്ള ഗുളികകളാക്കി നിഴലിലുണക്കി സൂക്ഷിക്കണം.

ഈ ഗുളിക രണ്ടെണ്ണം വെറ്റിലയിൽ വച്ച് ചവച്ചിറക്കിയാൽ . വിശപ്പില്ലായ്മയും ദഹനക്കുറവും അനി മാത്യവും ശമിക്കും
(മുഹമ്മദ് ഷാഫി.)
xxxxxxxxxxxxxxxxxxxxxxxxxxxxxxxx

ഇൻ്റർനാഷണൽ ഗ്രേഡിൽ ഉള്ള കോണ്ടിനൻറൽ ഫുഡിൽ മത്സ്യ മാംസങ്ങൾ ലാചകം ചെയ്യുവാൻ കുരുമുളകും ഒലി വോയിലും നാരങ്ങനീരും ഉപ്പും മാത്രമാണ് ഉപയോഗിക്കുന്നത്. ഇത് സ്വാദിഷ്ടവും ആരോഗ്യകരവും ആണ്. ശരീരത്തിൽ ചില പ്രത്യേക സ്ഥാനങ്ങളിൽ കുരുമുളക് കെട്ടി വക്കുന്നത് കാഴ്ച വർദ്ധിപ്പിക്കുന്നതായും കഫ കോപം ശമിക്കുന്നതായും അനുഭവമുണ്ട്.
(മുരളി)
xxxxxxxxxxxxxxxxxxxxxxxxxxxxxxxx

ദഹനസംബന്ധമായ തകരാറുകൾ മൂലം അല്ലെങ്കിൽ അമിത ഭക്ഷണം മൂലം ഉണ്ടാകുന്ന ദൗതക്കേട് ഛർദ്ദി മനംപുരട്ടൻ മുതലായവയ്ക്ക് പ്രതിവിധിയായി കുരുമുളക് വീടുകളിൽ ഉപയോഗിച്ചു വരുന്നു. .
കുരുമുളക് ഇഞ്ചി വെളുത്തുള്ളി ഉപ്പ് കുടവൻ അല്ലെങ്കിൽ പുളിയാരൽ എന്നിവ ചേർത് ചമ്മന്തിയുണ്ടാക്കി കഴിച്ചാൽ ദഹനക്കേട് മലബന്ധം നെഞ്ചെരിച്ചിൽ ശ്വാസതടസം മൂത്ര തടസം എന്നിവ ശമിക്കും പനി മുതലായ രോഗങ്ങൾ ഉള്ളപ്പോൾ ഉപയോഗിക്കാൻ നല്ലതും രുചികരവും ആണ് ഈ ചമ്മന്തി.

പന്നിയുള്ളപ്പോൾ ഇഞ്ചിയും കുരുമുളകും നടൻ മാവിലയും ഇട്ട് തിളപ്പിച്ച വെള്ളം ശീലിക്കുന്നത് ഉത്തമമാണ്.

ഉണങ്ങിയ കുരുമുളകു വള്ളി പുകച്ചാൽ വീട്ടിൽ ഈച്ച പാറ്റ കൊതുക് ചെള്ള് മുതലായവയുടെ ഉപദ്രവം ഗണ്യമായി കുറയും.

‘കൊടിഞാലി ചതച്ചിട്ട് തിളപ്പിച്ച വെള്ളത്തിൽ കുട്ടികളെ കുളിപ്പിച്ചാൽ അണുബാധ ചൊറി ചെറിച്ചിൽ വട്ടച്ചൊറി മുതലായവ ശമിക്കും വാതം മൂലം തുടയിലും മലദ്വാരത്തിലും ഉണ്ടാകുന്ന പുണ്ണുകൾക്കും ഇത് നല്ലതാണ്. ഗുഹ്യ ഭാഗത്തുണ്ടാകുന്ന ഫംഗസ് ബാധയിലും ഇത് നല്ലതാണ്.
(ഷംസർ വയനാട് )
xxxxxxxxxxxxxxxxxxxxxxxxxxxxxxxx

കുരുമുളകുപൊടി ചേർത്പാൽ കച്ചി കുടിച്ചാൽ ഹീമോഗ്ലോബിൻ വർദ്ധിക്കും.
കുരുമുളകും പനംകൽക്കണ്ടും പൊടിച്ച് മിക്സ് ചെയ്ത് കഴിച്ചാൽ ചുമയും ഒച്ചയടപ്പും തൊണ്ടവേദനയും കുറയും

ഒരു നുള്ള് മഞ്ഞൾ പൊടിയും ഒരു നുള്ള് കുരുമുളക് പൊടിയും കൂടി ഒരു സ്പൂണിൽ എടുത്ത് അൽപമൊന്ന് ചൂടാക്കി സഹിക്കാവുന്ന ചൂടിൽ നാവിലിട്ട് അലിയിച്ചിറക്കിയാൽ ജലദോഷം ശമിക്കും
(സുഹൈൽമജീദ്)
xxxxxxxxxxxxxxxxxxxxxxxxxxxxxxxx

🙏7 മണി കുരുമുളകും 7 അരിമണിയും വായിൽ ഇട്ടു ചവച്ചു അതിന്റെ നീര് കുറേശ്ശേ ഇറക്കുന്നതു ചുമക്കു നല്ലതാണ് 🙏
(Dr മോഹൻ )
xxxxxxxxxxxxxxxxxxxxxxxxxxxxxxx

ഒരു വെറ്റിലയിൽ 5 മുളക് മണി പൊതിഞ്ഞ് വായിലിട്ട് ചവച്ചു നീരിറക്കുന്നത് തൊണ്ടവേദനക്കും ശബ്ദം കുറഞ്ഞു പോയതിനും ഫലപ്രദം
(മുഹമ്മദ് ഷാഫി )
xxxxxxxxxxxxxxxxxxxxxxxxxxxxxxxx

കുരുമുളക്, തിപ്പലി, ചുക്ക്, കൊത്തമ്പാ ല രി, വിഴാലരിക്കാമ്പ് , ചതുരക്കള്ളിവേരിമേൽ തൊലി, കായം, ഇന്തുപ്പ് ,ഇവസമം, എടുത്ത് പൊടിച്ച് ,പഞ്ചസാര പാവു കാച്ചി പൊടി ചേർത്ത് പാകത്തിനു് നെയ്, തേൻ, ചേർത്ത് ലേഹ്യമുണ്ടാക്കി കഴിക്കുക. ശ്വാസം, കാസം, ഇക്കിൾ, തമകൻ, ഇവശമിക്കും, ഈ ലേഹ്യത്തിനെ താളിയോലകളിൽ ‘കുനട്ട്യാദിലേഹ്യം’ എന്നു പറയുന്നു.
(Drമോഹൻകുമാർ )
xxxxxxxxxxxxxxxxxxxxxxxxxxxxxxxx

അഞ്ചു മുത്തിൾ 3 കുരുമുളക് കൂട്ടി കഴിച്ചാൽ അലർജി തുമ്മലിന് പെട്ടന്ന് ശമനമുണ്ടാവും
(ഹക്കിം അംലം തങ്ങൾ )
xxxxxxxxxxxxxxxxxxxxxxxxxxxxxxxx

ഇടുക്കിയിലെ വനങ്ങളിൽ ഒരു പുതിയ ഇനം കുരുമുളകിനം കണ്ടെത്തുകയുണ്ടായി. ഇ തിതിന് തെക്കൻ കുരുമുളക് എന്ന് പറഞ്ഞു വരുന്നു. അനേകം തിരികൾ ഒന്നു ചേർന്ന് കതിർ കുല പോലെയാണ് ഇതിൻ്റെ തിരികൾ . മറ്റു കൊടിക്കേളക്കൾ ഇരട്ടി ഉൽപാദനക്ഷമത ഉണ്ട്. ഒരു കിലോ പച്ച കുരുമുളകിന് 450 ഗ്രാം ഉണക്ക കിട്ടും.

കുരുമുളകു കത്തിച്ച ചുക മൂക്കിൽ വലിച്ചാൽ വൈറൽപനികൾ ശമിക്കും. കൊറോണയിലും ഫലിക്കും.
‘ഒരു ചിരട്ടയില് കുരുമുളക്ഇട്ട് കത്തിച്ച് കണ്ണൻ ചെരിട്ടകൊണ്ടടച്ച് ഉയരുന്നപുക മൂക്കില്വലിക്കുക .പനി ശമിക്കും
(അബ്ദുൾ ഖാദർ )
xxxxxxxxxxxxxxxxxxxxxxxxxxxxxxxx
ചരിത്രാതീത കാലത്തു തന്നെ യവനന്മാരും പര ന്ത്രീസുകാരും ഇംഗ്ലീഷുകാരും ചീനക്കാരും എല്ലാം കുരുമുളകിനായി കേരളത്തിൽ എത്തിയിരുന്നു എന്ന് ചരിത്രകാരൻമാർ പറയുന്നു: കൊല്ലവർഷം 600 ന് മുൻപ് എഴുതപെട്ട ഉണ്ണുനൂലീ സന്ദേശമെന്ന മണിപ്രവാള കാവ്യത്തിൽ കുരുമുളകിനെ പരാമർശിക്കുന്നുണ്ട് സന്ദേശകാരനായ യുവരാജാവ് (ഇരവിവർമ്മ തമ്പുരാൻ ) ശ്രീപത്മനാഭ സ്വമി ക്ഷേത്ര ത്തിൽ നിന്നും പുറപെട്ട് കൊല്ലത്ത് എത്തുമ്പോൾ അവിടത്തെ വാണിഭ കേന്ദ്രത്തിൽ (ചന്തയിൽ) കണ്ട കാഴ്ചകൾ വിവരിക്കുന്നുണ്ട്.

തട്ടും കട്ടിൽ കയറു വല കൈക്കട്ടിൽ മഞ്ചട്ടി കൊട്ടും മുട്ടും മുട്ടിൽ കരയുമരിയും പെട്ടിയും പട്ടുനൂലും

ആടും ചാടും കുടയു മടയും പഞ്ഞിയും മുഞ്ഞവേരും നൂറും ചോറും ചുറയു മറയും കാരിരുമ്പും കരിമ്പും

ഏലം ഓലം കടുക് മരിചം കുന്തിരിക്കം ഇരിക്കം ചോന പുല്ലും ചുകിലു മവലും നാകിലം തുത്ത നാകം ഗ്രാംമ്പൂ കഞ്ചാ വുലുവ വിടയവും മാഞ്ചി മഞ്ചട്ടി കൊട്ടം ജാതിക്കായും പലവുമവിടെ കാണലാം
എന്ന് പറയുന്നു.

അങ്ങിനെ നടന്നു വരുമ്പോൾ കുരുമുളകു തോട്ടങ്ങളിലൂടെ നടന്ന് ശ്രീപർവതം അങ്ങാടിക്ക് സമീപമുള്ള കണ്ടിയൂർ ക്ഷേത്രത്തിൽ (ചെങ്ങന്നൂർ) വിശ്രമിക്കുന്നതായും പറയുന്നു

മരിച ശ്യാമം വേണുജം യവനപ്രിയം

വല്ലിക്കും വെല്ലജം ശുദ്ധം കോലകം ധർമപത്തനം എന്ന് ശാലി ഗ്രാമനിഘണ്ടു പറയുന്നു.

പ്രാചീനകാലത്തെ ലോകസുന്ദരികളായി അറിയപെടുന്ന ക്ലിയോപാട്ര ഹെലൻ മുതലായവർ സൗന്ദര്യ സംരക്ഷണത്തിനായി കുരുമുളകു സത്ത് ഉപയോഗിച്ചിരുന്നു എന്ന് ചരിത്രകാരൻമാർ പറയുന്നു.

പഴയ സംഘകാല ക്യതികളായ കുറ 400 അക 400 തുടങ്ങിയ കൃതികളിലും തിയോക്സ് തിയോപ്രറ്റ്സ് പ്ലിനി ടോളമി മാർ കോപോള്ളോ ഇബനുബത്തൂത്ത തുടങ്ങിയ സഞ്ചാരികൾ എല്ലാം കുരുമുളകിൻ്റെയും ഏലത്തിൻ്റേയും പ്രാധാന്യവും അവകയാറി പോയിരുന്ന മുശിരസ് (കൊടുങ്ങല്ലൂർ) എന്നതുറമുഖത്തിനേയും പ്രാധാന്യം രേഖപെടുത്തിയിട്ടുണ്ട്

സിദ്ധയിലും ആയുർവേദത്തിലും പാരമ്പര്യ നാട്ടുവൈദ്യത്തിലും കുരുമുളക് ഉപയോഗിച്ചു വരുന്നു. ചുക്കും കുരുമുളകും ചേരാത്ത ഔഷധ യോഗങ്ങൾ തന്നെ അപൂർവമാണ്‌.

തമിഴിലെ പ്രശസ്തമായ പുലി പാണ്ടി തിരുപ്പ് എന്ന ചികിത്സാ ഗ്രന്ഥത്തിൽ ഹിസ്റ്റീരിയ മൂലം ബോധം നഷ്ടപെട്ടാൽ കുരുമുളകും കറുത്തവെററിലയും ഉപ്പും ചേർത്ചതച്ചു പിഴിഞ്ഞ നീര് കണ്ണിൽ ഒഴിച്ചാൽ ബോധം വരും എന്ന് പറയുന്നു.

കഫവാതസംബന്ധമായ രോഗങ്ങളിൽ എല്ലാം കുരുമുളക് ഉപയോഗിക്കുന്നു

സ്വാദു ച ക്യാദ്യ മരിചം
നിശ്ലേഷ്മം പ്രസേ ചിക
കടുഷ്ണം ലഘുത ത്യുഷ്മാൻ വിഷം പാപം വാത ജിത്എന്ന് ശുസ്രുത സംഹിത പറയുന്നു.

രോചനം ദീചനം ഛേദി ‘
സുഗന്ധീ കഫ വാത ജിത്‌
അത്യുഷ്ണം കടുകം തീഷ്ണം
മരിചം നാഡിപിപ്പലം
എന്ന് ഖരനാദൻ എന്ന ആചാര്യൻ പറയുന്നു.

കുരുമുളകിൽ നിന്നും എടുക്കുന്ന അക്കം ശ്വാസത്തേയും ക്രിമിയേയും ശമിപ്പിക്കും

ഒരു പിടി കുരുമുളകും ഒരു പിടി തുവരപരിപ്പും ഒരു പിടി പുളിയാരലിൻ്റെ ഇലയും ഉലുവയും ജീരകവും കടുകും കൂടി ചതച്ച് നെയ്യിൽ വറുത്ത് ഉപ്പും ചെറുനാരങ്ങ നീരും വെളുത്തുള്ളിയും ചുവന്നുള്ളിയും ഇഞ്ചിയും കുട്ടി രസമുണ്ടാക്കുക. കറിവേപ്പിലയും കൊത്തമല്ലിയിലയും ചേർക്കാം. പുളിക്ക് വേണമെങ്കിൽ അൽപം തക്കാളി നീരും ചേർക്കാം

ഈ രസം രുചികരവും ആരോഗ്യകരവും ആണ്. ഇത് നീരിളക്കവും ചുമയും പനിയും ഉണ്ടാകാതെ തടയും

കുരുമുളകും താപ്പലായും പൊടിച്ച് ഉപ്പു ചേർത്പല്ലുതേച്ചാൽ പല്ലുവേദന ശമിക്കും.

മുപ്പതു ഗ്രാം കുരുമുളകും 45 ഗ്രാം പെരുംജീരകവും കൂടി പൊടിച്ച് അഞ്ചു ഗ്രാം വീതം തേൻ ചേർത്തവിലെയും വൈകിട്ടും സേവിച്ചാൽ മൂലക്കുരു ശ്രമിക്കും. കുരുമുളകുപൊടി കൊണ്ട് mധ്യം ചെയ്താൽ ശിരസിലെ കഫം ഇളകിപോകും.

ഹോമങ്ങളിലും കുരുമുളക് ഉപയോഗിക്കുന്നുണ്ട്.
(മാന്നാർ ജി )
xxxxxxxxxxxxxxxxxxxxxxxxxxxxxxx

കൺപോളകളിൽ ഉണ്ടാകുന്ന കുരുക്കൾക്ക് കുരുമുളകിലയിൽ ഉണ്ടാകുന്ന കുരുപോലുള്ളവസ്തു അരച്ചു പുരട്ടുന്നത് പ്രതിവിധി ആണ്….
xxxxxxxxxxxxxxxxxxxxxxxxxxxxxxx

*കുരുമുളക് – ഭാഗം 4
^^^^^^^^^^^^^^^^^^^^^^^^^^^

  1. കുരുമുളക്, മുത്തിൾ, വിഷ്ണുക്രാന്തി, പച്ചവയമ്പ്, കടുക്കത്തോട് ഇവ അര കഴഞ്ചു വീതം അരച്ച് 4 ഗുളികയാക്കി ദിവസം 6 മണിക്കൂർ ഇടവിട്ട് ഓരോ ഗുളിക കഴിച്ചാൽ വിക്കിന് ആശ്വാസം ലഭിക്കും. പ്രഭാതത്തിൽ കുരുമുളകും മുത്തിളും ചേർത്തു ബ്രഹ്മിയില പിഴിഞ്ഞ നീര് സേവിക്കുന്നത് വിക്കിന് ശമനം നൽകും.

മൂന്നു കുരുമുളകും മുത്തിളിന്‍റെ ഇലയും ചേര്‍ത്തരച്ചു നെല്ലിക്കാവലുപ്പം എടുത്ത് തേനില്‍ ചേര്‍ത്തു നിത്യം സേവിക്കുകയും വായില്‍ പകുതി വെള്ളം നിറച്ച്, സംസാരിച്ചു പരിശീലിക്കുകയും ചെയ്‌താല്‍ വിക്കല്‍ (Stammering) മാറും. കുട്ടികളില്‍ ഈ ഔഷധം അതീവഫലദായകമാണ്.

  1. ഒരു ഗ്രാം കുരുമുളക്, വെള്ള എരിക്കിന്റെ (തണലില് ഉണക്കിയ) ഒരു പൂവ്, ഒരു ഗ്രാം തിപ്പലി, ഒരു ഗ്രാം ചുക്ക്, ഒരു ഗ്രാം ഇന്തുപ്പ് ഇവ ഒരു വെറ്റിലയില് പൊതിഞ്ഞ്, ചവച്ചു നീരിറക്കിയാല് ആസ്മ. കഫക്കെട്ട്. ശ്വാസകാസങ്ങള്‍ എന്നിവയെല്ലാം ശമിക്കും. അത്യന്തം പ്രയോജനകരമായ ഒരു ഔഷധപ്രയോഗമാണിത്.
  2. 25 കുരുമുളക് ചതച്ചതും ഒരു പിടി കൃഷ്ണതുളസിയിലയും ഒരു പിടി കരിനൊച്ചിയിലയും ഒരുമിച്ചെടുത്ത് ചെറുതായി അരിഞ്ഞ് ചേർത്ത് 4 ഗ്ലാസ്സ് വെള്ളത്തിൽ വെന്ത് ഒരു ഗ്ലാസ്സാക്കി വറ്റിച്ച് പിഴിഞ്ഞ് അരിച്ച് അതിൽ കല്ലുപ്പ് ചേർത്ത് ചെറുചൂടോടെ കുടിക്കുക. മാരകമായ പനികൾ വരെ ശമിക്കും.
  3. നാലോ അഞ്ചോ കുരുമുളകും മര്യാദാമസൃണമായി പറിച്ചെടുത്ത ഒരു പിടി തുളസിയിലയും ചേര്‍ത്ത് നന്നായി അരച്ച് ഒരു നെല്ലിക്കാവലുപ്പം കഴിച്ചാല്‍ പനി പെട്ടന്നു ശമിക്കും.
  4. അഞ്ചു കുരുമുളക്, 15 – ആര്യവേപ്പില ചേര്‍ത്ത് നന്നായി അരച്ച് പുളിയുള്ള മോരില്‍ കലക്കി സേവിക്കുന്നത് വായപ്പുണ്ണ്‍ ശമിക്കാന്‍ നല്ലതാണ്.
  5. കുരുമുളക്, പുളിച്ച മോര്, ഇന്തുപ്പ്, കറിവേപ്പില, ഇവ നവരനെല്ലിന്‍റെ അരി വറുത്തു ചോറുണ്ടാക്കി ആ ചോറ് കൂട്ടി സുഖോഷ്ണമായ പാകത്തില്‍ ഭക്ഷിച്ചാല്‍ മൂലക്കുരുവും (അർശസ്സ്) കൃമിരോഗവും ശമിക്കും. ഈ പത്ഥ്യഭക്ഷണം രുചിയുണ്ടാക്കുന്നതും, അഗ്നിബലമുണ്ടാക്കുന്നതും, മലശോധനയെ ചെയ്യുന്നതുമാകുന്നു.
  6. ഏഴു കുരുമുളക്, കുരുമുളകിന്റെ അത്ര തൂക്കം പച്ചമഞ്ഞള്‍, ആര്യവേപ്പിന്റെ ഒരു തണ്ടില്‍ നിന്നും അടര്‍ത്തിയെടുത്ത ഏഴിലകള്‍ – മൂന്നും നന്നായി ചേര്‍ത്ത് അരച്ച്, കറന്നെടുത്ത് ചൂടു മാറാത്ത ഒരു തുടം പശുവിന്‍പാലില്‍ കലര്‍ത്തി മുടങ്ങാതെ 21 ദിവസം രാവിലെ വെറും വയറ്റില്‍ സേവിച്ചാല്‍ കുടല്‍വ്രണങ്ങള്‍ ശമിക്കും. പശുവിന്‍പാല്‍ കാച്ചിയത് ദിവസം പല തവണ കുടിക്കാം. ചായ, കാപ്പി, ലഹരിപദാര്‍ഥങ്ങള്‍ തുടങ്ങിയവ കഴിക്കരുത്.
  7. കുരുമുളക്, പനിക്കൂർക്കയില, തുളസിയില, ചുക്ക് – ഇവയുടെ പനിക്കഷായം എല്ലാവര്‍ക്കും അറിവുള്ളത് തന്നെ. ഇവകൾ ഇട്ടു വെള്ളം തിളപ്പിച്ച് ആവി പിടിക്കുകയും അതേ കഷായം ചക്കര ചേർത്ത് സേവിക്കുകയും ചെയ്താൽ പനി ശീഘ്രം ശമിക്കും.
  8. കുരുമുളക്, തുമ്പപ്പൂവ്, പൂവാങ്കുറുന്തല്‍, തുളസിയില, പാവട്ടത്തളിര് – ഇവ സമമെടുത്ത് അരച്ചു ഗുളികയാക്കി തണലില്‍ ഉണക്കി കഴിക്കാന്‍ കൊടുത്താല്‍ കുട്ടികളില്‍ ഉണ്ടാകുന്ന സര്‍വ്വ പനിയും ശമിക്കും.
  9. കുരുമുളകും മുത്തിളിന്‍റെ ഇലയും ചേര്‍ത്തരച്ചു കഴിച്ചാല്‍ എക്കിട്ടം ശമിക്കും.
  10. കുരുമുളക് 90 ഗ്രെയിന്‍, കഞ്ഞുണ്ണിയുടെ നീര് 90 ഗ്രെയിന്‍, തൈരും ചേര്‍ത്ത് മുടങ്ങാതെ ഒരാഴ്ച കഴിച്ചാല്‍ കാമില മാറും.
  11. കുരുമുളകും കൂവളത്തിന്‍റെ ഇലയുടെ നീരും ചേര്‍ത്തു കഴിച്ചാല്‍ വാത-പിത്ത-കഫ-ദോഷങ്ങളാലുണ്ടാകുന്ന നീരും, മലബന്ധവും, രക്തപിത്തവും മാറും. രണ്ടു കുരുമുളക് നന്നായി പൊടിച്ച് 15 മില്ലി കൂവളത്തിലനീരില്‍ നന്നായി ചേര്‍ത്തു കഴിച്ചാല്‍ മതി.
  12. കാമ്പ് ഉറയ്ക്കാത്ത ഒരു കരിക്കെടുത്ത്, അതിന്‍റെ കണ്ണ് തുരന്ന്, കരിക്കിനുള്ളില്‍ ആറിഞ്ചു നീളത്തില്‍ കുരുമുളകുവള്ളി മുറിച്ചു ചതച്ച് തലേന്നാള്‍ ഇട്ടുവെച്ച്, പിറ്റേന്ന് രാവിലെ ചിരട്ടയോടു ചേര്‍ന്ന ഭാഗം ചേര്‍ത്തു വടിച്ചെടുത്ത്, അരിച്ചു നിത്യം സേവിച്ചാല്‍ ദിവസങ്ങള്‍ കൊണ്ട് പ്രമേഹം സുഖപ്പെടും.
  13. കുരുമുളക്, ഇലഞ്ഞിക്കുരു, ചുക്ക് എന്നിവ വെറ്റിലനീരിലരച്ചു കണ്ണെഴുതിയാല്‍ അണലിവിഷം ശമിക്കും.
    മറ്റു പാമ്പുകളുടെ കടി ഏറ്റാല്‍ ഉടന്‍ ഈശ്വരമൂലിയുടെ ഇല അരച്ചു കടിവായില്‍ ശക്തിയായി തിരുമ്മുകയും, ഇല പിഴിഞ്ഞ നീര് 10 ml വീതം ലേശം കുരുമുളക് പൊടിയും ചേര്‍ത്ത് ദിവസവും ആറുപ്രാവശ്യം വീതം കഴിക്കുകയും ചെയ്താല്‍ വിഷബാധയില്‍ നിന്ന് രക്ഷപ്പെടാം.
  14. 5 കുരുമുളകും 5 മുക്കുറ്റിയും ചേര്‍ത്ത് അരച്ചു സേവിച്ചാല്‍ ചുമ ശമിക്കും. Lung Fibrosis മാറും.
  15. ഏഴ് കുരുമുളക്, ഏഴ് ആര്യവേപ്പില, ഒരു കഷണം പച്ചമഞ്ഞള്‍ ചേര്‍ത്തരച്ചു കഴിച്ചാല്‍ ഗ്രഹണി സുഖപ്പെടും. വയറ്റിലെ അള്‍സര്‍ മാറും.
  16. ഒന്നോ രണ്ടോ കുരുമുളക്, ഏലക്കാത്തരി, കരിഞ്ചീരകം, ചുക്ക് ഇവ 4 ഗ്രാം വീതമെടുത്ത് പാലിലോ വെള്ളത്തിലോ നന്നായി അരച്ച് അല്പം ചൂടാക്കി നെറ്റിയില്‍ പുരട്ടിയാല്‍ തലവേദന പെട്ടന്നു മാറും.
  17. പൊടിച്ച കുരുമുളകും മുളയുടെ വേര് ഉണക്കിപ്പൊടിച്ചതും ചേര്‍ത്ത് എണ്ണ കാച്ചി തേച്ചാല്‍ CERVICAL SPONDYLOSIS ശമിക്കും.
  18. കുരുമുളക്, ചുക്ക്, തിപ്പലി ഇവ സമം പൊടിച്ചു കൂവളത്തിന്‍റെ ഇലയുടെ നീരില്‍ ചേര്‍ത്ത് കഴിച്ചാല്‍ മഞ്ഞപ്പിത്തം മാറും.
    ഈ യോഗം കീഴാര്‍നെല്ലിയെക്കാള്‍ ഫലപ്രദമാണ്.
  19. കുരുമുളക്, തുളസിയില, പുതിനയില, മല്ലിയില – ഇവ നാലും ചതച്ചു വെള്ളത്തിലിട്ടു വേവിച്ചു കഷായമാക്കി കഴിച്ചാല്‍ ചുമയും കഫക്കെട്ടും മാറും.
  20. കുരുമുളകു“ചട്ണി” :-
    കുരുമുളക്, ചുക്ക്, തിപ്പലി, അയമോദകം, ജീരകം, കരിഞ്ചീരകം ഇവ 15 gm വീതം എടുത്ത് നന്നായി ഉണക്കിപ്പൊടിച്ച്, 15 gm വീതം പെരുങ്കായം, ഇന്തുപ്പ് എന്നിവ വെവ്വേറെ വറുത്ത് നന്നായി പൊടിച്ച്, കൂട്ടിച്ചേര്‍ത്ത് ഉണ്ടാക്കുന്ന ചൂര്‍ണ്ണം ദഹനപ്രശ്നങ്ങള്‍, വായു കോപം, വയറുവേദന തുടങ്ങിയവ ഉണ്ടാകുമ്പോള്‍ ചെറുചൂടുള്ള വെള്ളത്തിലോ, മോരിലോ ഒരു സ്പൂണ്‍ എന്ന കണക്കില്‍ ചേര്‍ത്ത് നന്നായി കലക്കി കഴിക്കുന്നത്‌ വളരെ ഫലപ്രദമാണ്. വയറ്റില്‍ ഉണ്ടാകുന്ന ഒട്ടുമിക്ക പ്രശ്നങ്ങള്‍ക്കും പരിഹാരമാണ്. ഈ ചൂര്‍ണ്ണം സൂക്ഷിച്ചു വെയ്ക്കാവുന്നതാണ്. ആഹാരസാധനങ്ങളുടെ കൂടെ ഒരു “ചട്ണി” ആയും ഈ ചൂര്‍ണ്ണം ഉപയോഗിക്കാം.
  21. കുരുമുളകു കൊണ്ട് തലയിലെ പേന്‍ ശല്യം മാറാന്‍ :- ഒരു ടീസ്പൂണ്‍ കുരുമുളകുപൊടി 60 ml ‘വെള്ളം ചേര്‍ക്കാത്ത തേങ്ങാപ്പാലില്‍’ ചേര്‍ത്ത് ചെറുതായി ചൂടാക്കി തലയില്‍ തേച്ച് പിടിപ്പിച്ചു തിരുമ്മുക. 15 മിനിറ്റ് കഴിഞ്ഞ് എരിക്കിന്‍റെ ഇല ഇട്ടു വെന്ത വെള്ളത്തില്‍ തല കഴുകുക.
  22. രണ്ടോ മൂന്നോ കുരുമുളകെടുത്ത് മച്ചിങ്ങ (വെള്ളയ്ക്ക) യുടെ മോട് അടര്‍ത്തി മാറ്റിയിട്ട് അതിന്‍റെ ഉള്ളിലേയ്ക്ക് ഈ കുരുമുളക് കടത്തിവെച്ച് ആ ഭാഗം കല്ലില്‍ ഉരച്ചെടുത്ത് നെറ്റിയില്‍ ലേപനം ചെയ്‌താല്‍ തലവേദന മാറും.
    അതീവഫലപ്രദമായ ഔഷധമാണ് ഇത്.
    കടപ്പാട് ഗുരുജി 🙏
    (ഗൃഹവൈദ്യം – ഷാജി )
    xxxxxxxxxxxxxxxxxxxxxxxxxxxxxxxx

കുരുമുളക് വള്ളി പാണലിൻ്റെ ഇല മാവില എന്നിവയിട്ട് തിളപ്പിച്ച വെള്ളം സൂതികയെ കുളിപ്പിക്കുവാൻ ഉത്തമം.

വെളുത്തുള്ളി കൊപ്രതേങ്ങ കുരുമുളക് ചെറിയ ഉള്ളി എന്നിവ പൊടിച്ചു വച്ച് ചോറിൽ കൂട്ടി ഉണ്ടാൽ ഗുൻ മൻ്റെ വയറുവേദന ഉണ്ടാവുകയില്ല.

കുരുമുളക് സുചിയിൽ കുത്തി എണ്ണയിൽ മുക്കി കത്തിച്ച് കെടുത്തിയ ശേഷം ആ ചുക മൂക്കിൽ വലിക്കുക പനി ശമിക്കും

സർപവിഷ മേറ്റാൽ കുരുമുളക് വായിലിട്ട് ചവക്കുക. എരിവുണ്ടായാൽ വിഷം സാരമായില്ല എന്നും എരിവില്ല എങ്കിൽ വിഷം സാരമായുണ്ട് എന്നും മനസിലാക്കണം.

എല്ലാ ഭക്ഷണ സാധനങ്ങളിലും അൽപം കുരുമുളക് ചേർതാൽ അതിലുള്ള പ്രോട്ടീൻ ശരീരത്തിൽ ആഗിരണം ചെയ്യാൻ അത് സഹായിക്കും. എന്ന് പറയപെടുന്നു.
(ചന്ദ്രമതി വൈദ്യ)
xxxxxxxxxxxxxxxxxxxxxxxxxxxxxxxx

മഞ്ഞളിന്റെ കൂടെ കുരുമുളക് ചേർത്ത് കഴിക്കുന്നത് അർബുദത്തിന് വളരെ നല്ലതാണു കുരുമുളക് കഷായത്തിൽ പാലും പഞ്ചസാരയും ചേർത്ത് കഴിച്ചാൽ ഇസ്നോഫീലിയ ,ജലദോഷം,എന്നിവ ശമിക്കും പഴുത്ത മാങ്ങ കുരുമുളകുപൊടിയും ഉപ്പും ചേർത്ത് കഴിക്കുന്നത് നല്ല രുചികരവും ദഹനത്തിനും ഉത്തമമാണ്
( ഹകീം അസ്‌ലം തങ്ങൾ വയനാട്)
xxxxxxxxxxxxxxxxxxxxxxxxxxxxxxxx

ചക്കപ്പഴ മോ പച്ചയോ കഴിക്കുമ്പോൾ ഒരു കല്ലുപ്പും രണ്ടു മൂന്നു കുരുമുളകും കൂടി കഴിച്ചാൽ അജീർണമോ ഗ്യാസ് ട്രബിളോ ഉണ്ടാകാതെ ഇരിക്കും. ‘

കുരുമുളകും തുളസിയിലയും കൂടി ചവച്ചരച്ച് തിന്നാൽ തൊണ്ടവേദന മാറും

കുരുമുളകിലയുടെ മുകളിൽ കുരുമുളകു പോലെയുള്ള മുഴകൾ കാണാറുണ്ട് . ഇത് അരച്ച് ലേപനം ചെയ്താൽ കൺപോളയുടെ മുകളിലുള്ള കുരുക്കൾ മാറും .
(ദർശm)
xxxxxxxxxxxxxxxxxxxxxxxxxxxxxxxx

തണുപ്പ് അധികം അനുഭവപെടുമ്പോൾ മൂന്നു നാലു മണി കുരുമുളക് വായിക്ചവച്ചാൽ ശരീരം പെട്ടെന്ന് ചൂടാവും

കുരുമുളകിൻ്റെ വളളിതണ്ട് തീയിലിട്ട് ചുട്ട് ചതച്ച് അണ്ട കൊണ്ട് ദേഹം തേച്ച് കുളിച്ചാൽ വ്രണം ചൊറിചിരുന്ന് എന്നിവ ശിമക്കും

തൊലികളഞ്ഞ കുരുമുളക് ആസ്മക്ക് നല്ലതാണ്

ചുക്ക് കുരുമുളക് തുളസിയില പനിക്കൂർക്കയില എന്നിവ ചേർത് കാപ്പിയുണ്ടാക്കി കഴിച്ചാൽ ചുമയും പനിയും ശമിക്കും

വിഷമേറ്റയാളുടെ മൂർദ്ധാവി ലും രണ്ട് ചെവിയിലും കുരുമുളക് വായിലിട്ട് ചവച്ച് ഊതിയിൽ വിഷം വേഗത്തിൽ ഇറങ്ങും
(പവിത്രൻ വൈദ്യർ )

xxxxxxxxxxxxxxxxxxxxxxxxxxxxxxxx

[11/1, 10:38 AM] +91 94472 42737: ഇഞ്ചി വെളുത്തുള്ളി കുരുമുളക് അര മുറി നാരങ്ങ ഒരു ഗ്രാം പൂ ഇവ കൂട്ടി അൽപ്പം മഞ്ഞൾ പൊടിയും ചേർത്ത് തിളപ്പിച്ച് കുടിച്ചാൽ ഇപ്പോഴത്തെ പകർച്ചവ്യാധിയിൽ നിന്ന് രക്ഷനേടാം. നമ്മുടെ നാട്ടിൽ ഇത് നിത്യവും ചെയ്യുന്ന വരുണ്ട്.
[11/1, 10:41 AM] +91 94472 42737: ചുക്കു മുളക് തിപ്പലി പനംകർക്കണ്ട് ഇവ ചേർത്ത് പൊടിച്ച് സേവിച്ചാൽ കാലന്തരത്തിൽ കുറയാത്ത ചമയും കുറയും
( ഹർഷൻ കുറ്റിച്ചൽ )
xxxxxxxxxxxxxxxxxxxxxxxxxxxxxxxx

100 മില്ലി വെന്ത വെളിച്ചെണ്ണ അടുപ്പത്തു വച്ച് ചൂടാവുമ്പോൾ അതിൽ അര സ്പൂൺ ല്ലജീരകവും നാലു മണി കുരുമുളകും ചതച്ചിട്ട് ചുവക്കുമ്പോൾ വാങ്ങി അരിച്ച് അവ പൊടിച്ചെടുത്ത് വീണ്ടും എണ്ണയിലിട്ട് കരിഞ്ഞു പോകാതെ ചൂടാക്കി വാങ്ങി വക്കുക.. ഇത് തലയിൽ തേച്ച് കുട്ടികളെ കുളിപ്പിച്ചാൽ ജലദോഷവും നീരിറക്കവും ശമിക്കും

മണ്ണിൽവേ ന്തനും മാമലൈ മുനിവനും ഉണ്ണും ചോററുക്ക് ഉരിശിയാ നവന്നും കണ്ണിൽ കശക്കി പിഴിഞ്ചി ടാൽ വിണ്ണിൽ കേറിയ ഉയിർ വീണ്ടും മണ്ണിൽക്കേ തിരുമ്പുമേ

മണ്ണിൽ വേന്തക്കൻ = വെറ്റില
മാമലൈ മുതി വൻ = കുരുമുളക്
രുശിയാനവൻ = കറിയുപ്പ്

വെറ്റിലയും കുരുമുളകും കറിയുപ്പും കൂടി ചതച്ച് നസ്യം ചെയ്താൽ അവബ്ബാ രത്താലോ വിഷത്താലോ ബോധം നശിച്ചവന് ഉടനേ ബോധം വരും

വത്സനാഭിയുടെ വിഷത്തിന് കുരുമുളകുകഷായം പ്രത്യൗഷധമാണ്

പക്ഷ വധം (സ്ട്രോക്ക്) മൂലം സംസാരശേഷി നഷ്ടപെട്ടാൽ കുരുമുളക് പൊടിച്ച് നല്ലെണ്ണ ചേർത് വെണ്ണ പോലെ അരച്ച് പല പ്രാവശ്യം നാവിൽ തേച്ച് കൊടുക്കുക. ക്രമേണ സംസാരശേഷി ഉണ്ടാവും

മൂന്ന് കുരുമുളക് മൂന്ന് വെററില 21 അര്യവേപ്പില എന്നിവ ചതച്ച് തുണിയിൽ കഴിയായി കെട്ടി തേങ്ങ വെള്ളത്തിൽ മുക്കി കണ്ണിൽ പിഴിഞ്ഞാൽ സർവ വിഷം ശമിക്കും. ഇത് കരളിനെ ഉത്തേജിപ്പിക്കും

കരളിൻ്റെ രോഗങ്ങൾ കണ്ണിൽ നോക്കിയാൽ അറിയാം. കരളിൻ്റെ രോഗങ്ങൾ കണ്ണിനെ ബാധിക്കുകയും ചെയ്യും. കണ്ണിൻ്റെ രോഗത്തിന് കരൾ ചേർത മരുന്നുകൾ വേഗത്തിൽ ഫലം തരും
( ഹരീഷ്)
xxxxxxxxxxxxxxxxxxxxxxxxxxxxxxxx

നീരിറക്കം കൊണ്ടുള്ള പല്ലു വേദനക്ക് എണ്ണ കാച്ചുമ്പോൾ കുരുമുളക് ചേർത്താൽ ശമനം കിട്ടും
( ഹക്കിം അംലം തങ്ങൾ )
xxxxxxxxxxxxxxxxxxxxxxxxxxxxxxxx

അപസ്മാര രോഗികൾ ബോധമില്ലാതെ വീണു പോയാൽ കുരുമുളക് കത്തിച്ച പുക ശ്വസിപ്പിച്ചാൽ ബോധം തെളിയും.

തൊണ്ട ചൊറിച്ചിൽ വരുമ്പോൾ രണ്ടു കുരുമുളക് ചവച്ച് പതുക്കെ പതുക്കെ നീര് ഇറക്കിയാൽ മതി.

തലയിൽ പുഴുക്കടി വന്നു, മുടി പോയ സ്ഥലത്ത്, കുരുമുളക്, ഉള്ളി, ഉപ്പ്, ഇവ അരച്ച് വച്ചാൽ മുടി കിളിർക്കും.

കുരുമുളക് ചേർത്ത പാൽ കഷായം രക്തശുദ്ധി ഉണ്ടാക്കും.-
(മോഹനകുമാർ വൈദ്യർ,+919447059720)
xxxxxxxxxxxxxxxxxxxxxxxxxxxxxxxx

മൂക്കാത്ത കുരുമുളക് പറിച്ച് ചൂടുവെള്ളത്തിൽ കഴുകി ഉപ്പുവെള്ളത്തിൽ ഇട്ട് വക്കുക. ഒരാഴ്ച കഴിഞ്ഞ് കടുകുമാങ്ങക്ക് ചേരുവകൾ ചേർക് ഉപയോഗിക്കാം. വയറുകടി വയർ വേദന വയറിളക്കം മഹോദരം മുതലായ രോഗങ്ങൾ ശമിക്കും.
(ജയപ്രകാശ് വൈദ്യർ )
xxxxxxxxxxxxxxxxxxxxxxxxxxxxxxxx

Leave a comment