Post 197 കുറുന്തോട്ടി

കുറുന്തോട്ടിയിൽ 21 ഇങ്ങൾ ഉണ്ടെന്ന് പറയപെടുന്നു. അവയിൽ പ്രധാനപെട്ട അഞ്ചിനങ്ങൾ താഴെ പറയുന്നു.
കുറുന്തോട്ടി ( സൈഡ റെററ്യൂറ്റ) — മഞ്ഞ കുറുന്തോട്ടി (സൈഡ അക്യൂട്ട) – വള്ളി കുറുന്തോട്ടി ( സൈഡ വെറോണിക്കേ ഫോളിയ ) – വെള്ളൂരം( സൈഡ കോർഡിഫോളിയ )- കാട്ടു വെന്തയം (സൈഡ സ്‌പൈനോസ

കുടുംബം – മാൽവേസി
കുടുംബം – സൈഡ റെററ്യൂസ

രസം – മധുരം
സരം – സരം ., സ്റ്റിഗ്ദ്ധം
വീര്യം – ശീതം
വിപാകം – മധുരം

സംസ്കൃത നാമം – ബല – വാട്യാല – ഖര കാഷ്ടിക – മഹാ സമംഗ

ഹിന്ദി – ബരിയാർ – കുംഗി

ബംഗാളി – ബ്രേല – ബല

തമിഴ് – മയിൽ മാണിക്യം

തെലുഗു – ചൂടി മുട്ടി – തുത്തുര ബണ്ടു
XXXXXXXXXXXXXXXXXXXXXXXX

കേരളത്തിൽ ഉടനീളം കണ്ടുവരുന്ന ഏക വാർഷിക കുറ്റിചെടിയാണ് കുറുന്തോട്ടി.

ബല – ബലേഷ്ടി – ബലിയാർ – മലർമാണി ക്കം ചുടിമുട്ടി എന്നെല്ലാം കുറുന്തോട്ടിക്ക് പേരുകൾ ഉണ്ട്.

കുറുന്തോട്ടിയുടെ പ്രധാന ഗുണം വാത ശമനമാണ്. ഹൃദയ രോഗങ്ങളെ ശമിപ്പിക്കും ലിംഗിക ശേഷി വർദ്ധിപ്പിക്കും . ഗർഭിണികൾക്ക് ഉത്തമ ഔഷധമാണ്. വാതജ്വരത്തിനും ആമവാതത്തിനും വാതരക്തത്തിനും സന്ധിവാതത്തിനും പനിക്കും ഫലപ്രദമാണ് .

കുറുന്തോട്ടി സമൂലം ഔഷധമാണ് എങ്കിലും പ്രധാനമായും വേരാണ് ഉപയോഗിക്കുന്നത്.

XXXXXXXXXXXXXXXXXXXXXXXX

കുറുന്തോട്ടിയുടെ ഇല ചതച്ച് താളിയായി ഉപയോഗിച്ചാൽ തലക്ക് നല്ല തണുപ്പു കിട്ടും. തലക്ക് പുകച്ചിൽ ഉള്ളവർക്ക് ഇത് നല്ലതാണ് എന്നാൽ കഫം വർദ്ധിച്ച്‌ തലക്ക് ഭാരം അനുഭവപെടുന്ന വർ ഇത് ഉപയോഗിക്കരുത്.

കുറുന്തോട്ടിവേര് ചെറുതായി കൊത്തിയരിഞ്ഞ് നല്ലെണ്ണയിലിട്ട് വെയിലത്തു വച്ച് ചൂടാക്കി ദേഹത്ത് തേച്ച് കുളിച്ചാൽ ബലം വർദ്ധിക്കും. ദുര്യോധനൻ ഇങ്ങിനെ ഉപയോഗിച്ചിരുന്നതായി പറയപെടുന്നു.
( കിരാതൻ )
XXXXXXXXXXXXXXXXXXXXXXXX

[10/18, 6:26 PM] +91 75940 64500: കുറുന്തോട്ടി പാൽക്കഷായം വെച്ച് കുടിക്കുന്നത് എല്ലാവിധ നാഡീസംബന്ധമായ അസുഖത്തിനും നല്ലത് വാതം . ഉളുക്കി പിടുത്തം എന്നിവയ്ക്കും ഗുണം
[10/18, 7:20 PM] +91 94472 42737: കുറുന്തോട്ടിക്കും വാത മോ ? പണ്ട് മേൽ പത്തൂർ ഭട്ടതിരിപ്പാടിന് വാതം പിടിച്ചു പോലും പറ്റാത്ത അവസ്ഥയായി . പ്രമുഖ കരായ വൈദ്യൻമാർ ചികിത്സിച്ച് ഫലം കണ്ടില്ലത്രേ. അവസാനം ഗുരുവായൂർ പോയി ഭജനമിരിക്കാൻ പറഞ്ഞു. 41ാം ദിവസം വതരോഗം ഭേദപെടാൻ തുടങ്ങി. ഗുരുവായൂർ കൊടിമരം അക്കാലത്ത് കുറുന്തോട്ടി മരത്തിലാണത്രേ പണിതിരുന്നത്. 🙏

എത്ര പേർക്കറിയാ o. ആത്യത്തെ കൊടിമരം ഗുരുവായൂരിൽ കുറുന്തോട്ടിയിലായിരുന്നു. ഒരു പക്ഷേ മേൽ പത്തൂർ കൊടിമരത്തിനും പ്രദിക്ഷണം ചെയ്തു കാണും.🙏🙏 അതായിരിക്കാം’ കുറൂന്തോട്ടിയെ വലം വച്ചാൽ തന്നെ എത്ര വലിയ വാത രോഗത്തിനും ശമന മുണ്ടാകും.🙏
(ഹർഷൻ കുറിച്ചൽ ) .
XXXXXXXXXXXXXXXXXXXXXXXX

കുറുന്തോട്ടി അനേകം ഇനങ്ങൾ ഉണ്ട്. പുഴ പരുത്തിയുടെ ജനത്തിൽ പെട്ട മരമായി വളരുന്ന ഒരിനം കുറുന്തോട്ടി ഉള്ളതായി പറയുന്നു. കിടങ്ങൂർ സുബഹ്മണ്യസ്വാമി ക്ഷേത്രത്തിലെ നമസ്കാര മണ്ടപത്തിന്റെ തൂണുകൾ കുറുന്തോട്ടിയിൽ തീർത്തതാണ് ഇതിന് 500 വർഷത്തിൽ അധികം പഴക്കമുണ്ട എന്ന് പറയപെടുന്നു. ഗുരുവായൂർ ക്ഷേത്രത്തിലെ കൊടിമരവും കുറുന്തോട്ടിയിൽ തീർതതായി പറയപെടുന്നു.

പാൽക്കുറുന്തോട്ടി വള്ളിക്കുറുന്തോട്ടി എന്നിങ്ങനെ ചെറു കുറുന്തോട്ടി രണ്ടിനംഉണ്ട്. പാൽക്കുറുന്തോട്ടി ചതച്ച്‌ വെള്ളത്തിലിട്ടാൽ പാൽ നിറമാക്കും . ഇതാണ് ക്ഷീരബല

. ബല അതിബല മരക്കുറുന്തോട്ടി ഊരകം ചൂൽ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ചൂൽക്കുറുന്തോട്ടി എന്നിങ്ങനെ കുറുന്തോട്ടി അനേകം ജനങ്ങൾ ഉണ്ട്.

കുറുന്തോട്ടിക്ക് arഇംഗ്ലീഷിൽ . ഹാർലി വുഡ് എന്നൊരു പേരുണ്ട് . ഹൃദയ പേശികളെ ബലപെടുത്താനുള്ള കഴിവാക്കാം ഈ പേരിന് കാരണം.

കുറുന്തോട്ടിക്ക് സംസ്കൃതത്തിൽ ബല കുറുന്തോട്ടി സംസ്കൃതത്തിൽ ബല – മഹാസമംഗ – ഖരേഷ്ടി – ഭദ്രബല – വിനയ – എന്നെല്ലാം അറിയപെടുന്നു. തമിഴിൽ ചിത്താമുട്ടി – തേണയം . മയമാണിക്യ – കള്ളങ്കടലയ് – തൊട്ടി എന്നിങ്ങനെയും ഹിന്ദിയിൽ ബരിയാർ – കംഗി എന്നിങ്ങനെയും ചികണ – ലഖുചികണ എന്ന് കുറുന്തോട്ടി സംസ്കൃതത്തിൽ ബല – മഹാസമംഗ – ഖരേഷ്ടി – ഭദ്രബല – വിനയ – എന്നെല്ലാം അറിയപെടുന്നു. തമിഴിൽ ചിത്താമുട്ടി – തേണയം . മയമാണിക്യ – കള്ളങ്കടലയ് – തൊട്ടി എന്നിങ്ങനെയും ഹിന്ദിയിൽ ബരിയാർ – കംഗി എന്നിങ്ങനെയും മറാഠിയിൽ ചികണ – ലഖുചികണ എന്നിങ്ങനെയും ഗുജറാത്തിയിൽ ബലദാന ഖരേടി എന്നിങ്ങനെയും ബംഗാളിയിൽ ബ്രേല – ബല എന്നിങ്ങനെയും . തെലുങ്കിൽ ചിടിമുട്ടി – തുത്തര ബണ്ടു എന്നിങ്ങനെയും കർണാടകത്തിൽ ബാണേഗംഗര – ഇസംഗി എന്നിങ്ങനെയും ബംഗാളിയിൽ ബേഡല എന്നും പഞ്ചാബിയിൽ സിമഗ – ഗരേഖഡി എന്നിങ്ങനെയും അറിയപെടുന്നു. ഗുജറാത്തിയിൽ ബലദാന ഖരേടി എന്നിങ്ങനെയും ബംഗാളിയിൽ ബ്രേല – ബല എന്നിങ്ങനെയും . തെലുങ്കിൽ പിടി മുട്ടി – തുത്തര ബണ്ടു എന്നിങ്ങനെയും കർണാടകത്തിൽ ബാണേഗംഗര – ഇസംഗി എന്നിങ്ങനെയും ബംഗാളിയിൽ ബേഡല എന്നും പഞ്ചാബിയിൽ സിമഗ – ഗരേഖഡി എന്നിങ്ങനെയും അറിയപെടുന്നു.

കുറുന്തോട്ടി വാതത്തെ ശമിപ്പിക്കുന്നു. ഗർഭാശയഭിത്തികളെ ബലപെടുത്തുകയും കൊഴുപ്പിനെ അകറ്റുകയും ചെയ്യും. കുറുന്തോട്ടിയിൽ ആൽകലോയിഡുകൾ ഉണ്ട്. എത്തിനോ യിഡുകളും ഉണ്ട്. സ്റ്റിറോയിഡുകളും ഉണ്ട്. പൊട്ടാസിയം കുറയുന്ന അവസ്ഥയിൽ കുറുന്തോട്ടിയില പ്രയോജനകരമാണ് . വിപാകത്തിൽ കടു ആണ്. കുറുന്തോട്ടി ചതച്ചു പിഴിഞ്ഞ നീരിൽ തൃ ഫലമചേർത് കൊടുത്താൽ വയറിളകും അർശസ് ശമിക്കും

കുറുന്തോട്ടി കഷായം വച്ച് കുടിച്ചാൽ വാതം ശമിക്കും . വാത പനി ശമിക്കും. വാതനീരിനും വേദനക്കും ശുദ്ധ ബല തൈലം ഉത്തമമാണ്. കുറുന്തോട്ടിവേര് കൽകമായും ബാക്കിഭാഗം കൽകമായും കാച്ചുന്ന തൈലമാണ് ശുദ്ധ ബല . കുറുന്തോട്ടിക്കഷായത്തിൽ പാലു ചേർത് കാച്ചുന്ന എണ്ണയാണ് ക്ഷീരബലം പക്ഷാഘാതത്തിലും ഹൃദയ ബ്ളോക്കുകളിലും ക്ഷീരബല നന്നല്ല എന്നൊരു തെറ്റായ ധാരണ നിലനിൽക്കുന്നുണ്ട്. വിധിപ്രകാരം 101 ആവർതിച്ച ക്ഷീരബല മേൽ പറഞ്ഞ രോഗങ്ങളിൽ എല്ലാം ഫലപ്രദമായി കണ്ടിട്ടുണ്ട്.

കുറുന്തോട്ടിവേരിലെ തൊലി തേൽ ചേർത് സേവിച്ചാൽ മൂത്ര തിസാരവും അസ്ഥിസ്രാവവും ശമിക്കും . . കുറുന്തോട്ടി വേരും ഏലത്തരിയും കൂടി കരിക്കിൻ വെള്ളത്തിൽ ഇട്ടു വച്ചിരുന്ന് സേവിച്ചാലും മേൽ പറഞ്ഞ രോഗങ്ങൾ ശമിക്കും. പോസ്റ്റേറ്റ് വീക്കത്തിലും ഇത് ഫല പ്രദമാണ് . കുറുന്തോട്ടി ഉറക്കം ഉണ്ടാക്കുന്നതാണ്.

കുറുന്തോട്ടി വിത്തു കൊണ്ട് ധാതുപുഷ്ടി ക്കുള്ള ചില രഹസ്യ യോഗങ്ങൾ ഉണ്ട് .

പച്ച കുറുന്തോട്ടിയില . അരച്ച് ലേപനം ചെയ്താൽ കുരുക്കൾ വേഗത്തിൽ പഴുത്ത് ഉണങ്ങുന്നതാണ് .

കുറുന്തോട്ടിവേരും ചുക്കും കൂടി കഷായം വച്ച് സേവിച്ചാൽ വിഷമജ്വരം ശമിക്കും. കുറുന്തോട്ടിവേരും ഞവരയരിയും ചേർത് ഉണ്ടാക്കുന്ന ഞവര പായസം ലേപനം ചെയ്താൽ വാതം മൂലം ക്ഷയിച്ച ധാതുക്കൾ പുഷ്ടിപ്പെടും.

പഞ്ചകർമ ചികിൽസയിൽ ഒഴിവാക്കാനാവാത്ത ഔഷധമാണ്

ഹൃദയാകാരമുള്ള ഇലകളോടു കൂടിയ പാൽക്കുറുന്തോട്ടി ആണ്
മേൽപറഞ്ഞ യോഗങ്ങളിൽ ചേർക്കേണ്ടത്.

കൂവളത്തിലയും കുഞ്ഞുണ്ണിയും ചതച്ചു പിഴിഞ്ഞ നീരിൽ പാലും എണ്ണയും വീഴ്തി കുറുന്തോട്ടിവേരും മുത്തങ്ങയും കൽകം ചേർത് കാച്ചിയ രിച്ച് തേച്ചാൽ മുടി കറുക്കുന്നതാണ്.

ഉഴിഞ്ഞ നെല്ലിക്ക നീരാരൽ ആവണക്കില അമൃതു വള്ളി പുക്കൈത വേര് കയ്യുണ്യം കുറുന്തോട്ടി സമൂലം എന്നിവ ഇടിച്ചു പിഴിഞ്ഞരിച്ച് നാലിരട്ടി പശുവിൽ പാലും വീഴ്തി ഇരട്ടിമയുരവും അജ്ഞm കല്ലും കൽകമായി എണ്ണകച്ചി തേച്ചാൽ മുടി സമൃദ്ധമായി വളരും. ദേവതാരവും ചുക്കും കുറുന്തോട്ടിയും കഷായം വച്ച് സേവിച്ചാൽ അമിത വണ്ണം കുറയും . ബേളിക്കുകൾ മാറും .

വനവാസികൾ കുറുംന്തോട്ടിക്ക് വെള്ള ഒഴിച്ച ശേഷമാണ് പറിക്കുക അതവരുട ആചാരമാണ് എന്നാൽ ഇതുമൂലം വേര് പൂർണമായി കിട്ടും എന്നതും വസ്തുതയാണ്.
(ഓമൽ കുമാർ വൈദ്യർ )
XXXXXXXXXXXXXXXXXXXXXXXX

കുക ന്തോട്ടി പറിക്കുമ്പോൾ നമ്മുടെ നിഴൽ കുറുന്തോട്ടിയിൽ തട്ടരുത് . തിഴൽ തട്ടിയാൽ കുറുന്തോട്ടി ചിക്കുവാൻ കൂടുതൽ ബലം എയഗിക്കേണ്ടി വരും . ഒരു പക്ഷേ അതുകൊണ്ട് ആക്കാം കുറുന്തോട്ടിക്ക് ബല എന്ന പേരു വരാൻ കാരണം . മരുന്നു പറിക്കുമ്പോൾ പാരമ്പര്യ വെദ്യൻമാർ ചില നേരവും കാലവും മേൽ പറഞ്ഞ പോലെ ചില ചിട്ടവട്ടങ്ങളും ഒക്കെ പിൻതുടരാറുണ്ട്. യുക്തിപരമായി ഇതിനെ നിർവചിക്കാൻ കഴിഞ്ഞു എന്ന് വരില്ല. കുറുന്തോട്ടിവേര് പറയുന യോഗത്തിൽ നമ്മുടെ ചൂണ്ടുവിരൽ നീളം തണ്ടു കൂടി ചേർക്കു ന്നതിൽ തെറ്റില്ല. എന്നാൽ മാർക്കറ്റിൽ കിട്ടുന്ന കുറുന്തോട്ടി ഇലനീക്കി തണ്ടുകൾ മുഴുവനും വെട്ടിയ റഞ്ഞ് ചേർതണ് വരുന്നത്. കുറുന്തോട്ടിവേര് പറയുന്നിടത്ത് അങ്ങിനെ ചേർക്കുന്നത് ഫലപ്രാപ്തിയിൽ കറവുണ്ടാക്കും.

മഹാരാസ്റ്റാദികഷായം ബ്രഹ്മോപദേശ വിധി എന്നും ശൈവോപദേശ വിധിയെന്നും രണ്ടു തരത്തിൽ ഉണ്ട്. മഹാരാസ്താദി കഷായത്തിൽ രോഗസ്ഥിതിക്ക്ക് അനുസരിച്ച് അവ ണക്കിന്റെ പേരും കുറുന്തോട്ടിവേരും ഇരട്ടി ചേർക്കാറുണ്ട്. അതുപോലെ രാസ്നേരണ്ടാദി കഷായത്തിലും അഷ്ടവർഗം കഷായത്തിലും സഹചരാദി കഷായത്തിലും ധന്വന്തിരം കുഴമ്പിലും കുറുന്തോട്ടി ഇരട്ടി ചേർക്കാറുണ്ട്. അതൊക്കെ വൈദ്യന്റെ യുക്തി ആണ് .

ഗർഭിണിക്ക് കുറുന്തോട്ടി പാൽകഷായം അതിപ്രധാനമാണ്.

കുറുന്തോട്ടി പച്ച ചേർക്കുന്നതാണ് ഉത്തമം . അധികം പഴകാത്ത ഉണക്കയും കുഴപ്പമില്ല. അധികം പഴകിയാൽ ഗുണം കുറയും .
(ധന്വന്തിരൻ വൈദ്യർ )
XXXXXXXXXXXXXXXXXXXXXXXX

[10/18, 9:20 PM] ഷാജി +919539843856: കുറുന്തോട്ടി – ഗൃഹവൈദ്യ-രീതികള്‍

  1. കുറുന്തോട്ടി, ആടലോടകം, കർക്കടക ശൃംഖി, ചെറുചുണ്ട എന്നിവ കഷായം വെച്ചു കഴിച്ചാല്‍ ശ്വാസതടസവും ചുമയും മാറും.
  2. കുറുന്തോട്ടി-വേരും തെങ്ങിന്‍പൂക്കുലയും ഞവരനെല്ലിന്‍റെ അരിയും 20ഗ്രാംവീതം 300ml നാടന്‍ പശുവിന്‍റെ പാലില്‍ ഒരു ലിറ്റര്‍ വെള്ളവും ചേര്‍ത്ത് വേവിച്ച് വറ്റിച്ച് പാലളവാക്കി പിഴിഞ്ഞരിച്ചു കിട്ടുന്ന പാല്‍കഷായം 150ml വീതം 2 നേരം കഴിച്ചാല്‍ ആര്‍ത്തവകാലത്തുണ്ടാകുന്ന വയറുവേദന (ആര്‍ത്തവശൂല) പോകും.
  3. കുറുന്തോട്ടിവേര്, നീര്‍മരുതിന്‍തൊലി ഇവ സമമെടുത്ത് 60 ഗ്രാം ചതച്ചു കിഴികെട്ടി 300 മില്ലി പശുവിന്‍പാലും ഒരു ലിറ്റര്‍ വെള്ളവും ചേര്‍ത്തു കാച്ചി പാലളവാക്കി 150 മില്ലി വീതം രണ്ടുനേരം കഴിച്ചാല്‍ ഹൃദ്രോഗം മാറും.
  4. Spasm:- കുറുന്തോട്ടിക്കഷായത്തില്‍ ഒരു ഗ്രാം മുളങ്കര്‍പ്പൂരം ചേര്‍ത്ത് നല്‍കിയാല്‍ മസിലിന്‍റെ കോച്ചിപ്പിടുത്തം, മസില് കയറ്റം, മസിലിന്‍റെ ഉളുക്കിപ്പിടുത്തം, ചുരുങ്ങിവലിവു തുടങ്ങി പലരീതിയില്‍ പറയുന്ന വിഷമതകള്‍ വേഗം മാറിക്കിട്ടും.
    കടപ്പാട് ഗുരുജി 🙏
    ( ഷാജി ഗൃഹവൈദ്യം ) |
    XXXXXXXXXXXXXXXXXXXXXXXX

[10/18, 10:06 PM] ജയപ്രകാശ് വൈദ്യർ: ആനകുറുന്തോട്ടി വേരും ചുക്കും കഷായം വെച്ചു തിപ്പലി മേമ്പൊടി ചേർത്ത് ഒരു മണ്ഡലം കഴിച്ചാൽ കമ്പവാതംശമിക്കും.
(ജയപ്രകാശ് വൈദ്യർ )
XXXXXXXXXXXXXXXXXXXXXXXX

ഞവർ കിഴിയിലെ പ്രധാന ചേരുവ ആണ് കുറുന്തോട്ടി കുറുന്തോട്ടി ചതച്ച് താളിയായി തലയിൽ തേച്ചാൽ താരൻ ശമിക്കുകയും മുടി വളരുകയും ചെയ്യും.

കുറുന്തോട്ടി അരച്ച് പാൽ ചേർത് തിളപ്പിച്ച് തണുക്കുമ്പോൾ കുടിച്ചാൽ വയർവേദന വയറുകടി മുതലായ ഉദര രോഗങ്ങൾ എല്ലാം ശമിക്കും.
(പവിത്രൻ വൈദ്യർ )
XXXXXXXXXXXXXXXXXXXXXXXX

[10/19, 10:13 AM] +971 50 978 0344: 🌀 വാതാശനി എണ്ണ 🌀

എണ്ണ വാതാശനിയെന്നു പ്രസിദ്ധമൃഷി നിർമ്മിതം

ചൊല്ലാം പലതിന്നും നന്നു സർവാമയഹരം പരം

ശതം പലം ശതാവര്യ മൂലം ദ്രോണേ ജലേ പചേൽ

നാലൊന്നാക്കിയതില്പിന്നെ നാന്മടങ്ങങ്ങു പാലുമായ്

എണ്ണ നാനാഴിയും ചേർപ്പൂ മാഞ്ചിയും ദേവതാരവും

ശൈലേയം ചന്ദനം കൊട്ടം വയമ്പും ചന്ദനം തഥാ

ഏലത്തരീ ച തകരം ജീവകം മുന്തിരിങ്ങയും

ഓരിലാതന്നുടെ മൂലവും കുറുന്തോട്ടീടെ മൂലവും

നീർമാതളമതിൻ തോലും പുങ്ങിൻ്റെ തൊലിയിടവകം

മുക്കഴഞ്ചീതു കൊണ്ടിട്ടു കാച്ചിപ്പിന്നെ യരിച്ചതു

തേച്ചാലർദ്ദിതവാതം പോം കാസശ്വാസത്തിനും ഗുണം

ചെവി കേൾക്കായ്കാന്ത്രവൃദ്ധി പ്രമേഹം ചൊറിയെന്നിവ

ശമിക്കും കണ്ണിനും നന്നു മറ്റും പലതിനും ഗുണം

കുറുന്തോട്ടിദ്വയം ചുക്കും കഷായം വെച്ചു കൊണ്ടതിൽ

ആവണക്കെണ്ണയും ചേർത്തു സേവിപ്പൂ വാതശാന്തയേ

🌀 ബലാത്രയകഷായം 🌀

ബലാത്രയകഷായത്തെ പറയാമെങ്കിലിന്നു ഞാൻ

ഊരത്തിൽ വേർ കുറുന്തോട്ടി കരിംകുറിഞ്ഞി മൂലവും

ആവണക്കു ശതാവരിക്കിഴങ്ങമൃതെന്നിവ

കഴഞ്ചോരോന്നു കൊണ്ടീടൂ കഴഞ്ചഞ്ചു ബലാ തഥാ

കഷായം ക്ഷീരബലായെണ്ണ മേൻപൊടി കണ്ടു കൊള്ളുക

ഊരു സ്തംഭത്തിന്നിതേറ്റം നന്നു വാത്തിനും ഗുണം🌀 വൈദ്യമാലിക 🌀
( ടിജോ എബ്രാഹം )

കുറുന്തോട്ടിവേര് പാൽകഷായം വച്ച് 28 ദിവസം സേവിച്ച ശേഷം ഗർഭിണി ആയാൽ ജനിക്കുന്ന കുട്ടിക്ക് പോളിയോ പിടിപെടില്ല.
( ജയാനന്ദൻ വൈദ്യർ )
XXXXXXXXXXXXXXXXXXXXXXXX
കുറുന്തോട്ടി ഹൃദയ ധമനികളെ വേഗത്തിൽ പ്രവർതിപ്പിക്കും. ശ്വാസ വികാരങ്ങളേയും വാതജന്യമായ വേദനയേയും ജ്വരത്തേയും ശമിപ്പിക്കും.

കുറുന്തോട്ടി വേർ അരച്ച് പാലിൽ ചേർത് കാച്ചി സേവിച്ചാൽ പ്രാവരോഗങ്ങളും അർശസും വാതവും ശമിക്കും. ക്ഷീണ ശരീരികളായ സ്ത്രീകളെ പുഷ്ടിപെടുത്തും ഗർഭിണികൾ ഈ കഷായം സേവിക്കുന്നത്g ഗർഭ പുഷ്ടിയും സുഖപ്രസവവും ഉണ്ടാക്കും .
.
കുറുന്തോട്ടിവേര് വെളുത്തുള്ളി അരത്ത കരിനൊച്ചി വേര് എന്നിവ കഷായം വച്ച് സേവിച്ചാൽ സന്ധിവാത ഹൃദ്രോഗവും വാതരക്തവും ആമവാതവും ശമിക്കും . പത്തുഗ്രാം കുറുന്തോട്ടി അരച്ച് വെള്ളത്തിൽ കലക്കി അതിൽ അരിയിട്ട് കഞ്ഞി വച്ച് പാലും ചേർത് കഴിക്കുന്നതും നല്ലതാണ് ,

കുറുന്തോട്ടി വേര് കഷായം വച്ച്‌ സമം എണ്ണയും ആറിരട്ടി പാലും ചേർത് കുറുന്തോട്ടിവേരു തന്നെ കൽകം ആയി കാച്ചി അരക്കു പാകത്തിലരിച്ച് . തേച്ചുകുളിക്കുകയും ഓരോ സ്പൂൺ സേവിക്കുകയും ചെയ്യുക. വാതം ശമിക്കും. വാതം മൂലം മെലിഞ്ഞവരെ പുഷ്ടിപെടുത്തും.

ആറ്റു ദർഭ വേര് – കുറുന്തോട്ടി – ഞെരിഞ്ഞിൽ – ഇവ സമമായി എടുത്ത് കഷായം വച്ച് 25 മില്ലി വീതം പഞ്ചസാര മേൽ പൊടി ചേർത് ദിവസം മൂന്നു നേരം വീതം സേവിച്ചാൽ വാതജ്വരം ശമിക്കും

കരിനൊച്ചി – ഇന്ദ്ര യവം – കുറുന്തോട്ടിവേര് – വെളുത്തുള്ള എന്നിവ കഷായം വച്ച് രാവിലെയും വൈകിട്ടും സേവിച്ചാൽ വാതവും ആമവാതവും ശമിക്കും

കുറുന്തോട്ടിവേരും ഇഞ്ചിയും കൂടി കഷായം വച്ച് സേവിച്ചാൽ ഹൃദയ ദൗർബല്യവും സ്ഥിരമായ പനിയും ശമിക്കും
( ഭാരതീരാജ വൈദ്യ)
XXXXXXXXXXXXXXXXXXXXXXXX

പരുത്തിക്കുരു മുതിര കുറുന്തോട്ടി ഉഴുന്നുപരിപ്പ് എന്നിവ കഷായം വച്ച് അതിൽ ദേവതാരം കുറുന്തോട്ടിവേര് വെള്ള കൊട്ടം കടുക് ശതകുപ്പ ചുക്ക് കാട്ടു തിപ്പലി വേര് കാട്ടുമുളകിൽ വേര് മുരിങ്ങ തൊലി തഴുതാമവേര് ചിററരത്ത എന്നിവ അരിക്കാട്ടിയിൽ കുതർത്തി അരച്ച് കൽകം ചേർത് കഷായത്തിന് സമം ആട്ടിൻ പാലും നല്ലെണ്ണയും ചേർത് കാച്ചിയരിക്കുക. നസ്യത്തിനായി കുറച്ച് മൃദു പാകത്തിൽ എടുത്തു വക്കുക – ബാക്കി അരക്കു ചാകത്തിൽ അരിക്കുക. ഈ തൈലം നസ്യത്തിനും സേവിക്കാനും അഭ്യംഗത്തിനും ഉപയോഗിച്ചാൽ അർദ്ദിതവും അപബാഹുകവും ഒരു ഭാഗം തളരുന്നതും അസ്ഥിതേയുന്നതും ക്ഷീണം മൂലം ഉണ്ടാക്കുന്ന തലകറക്കവും ശമിക്കും.
(ജയപ്രകാശ് വൈദ്യർ )
XXXXXXXXXXXXXXXXXXXXXXXX

ചിരവനാക്കി എന്നറിയപെടുന്ന ഒരിനം കുറുന്തോട്ടി ഉണ്ട്. ഇതിന് അഞ്ചടിയോളം ഉയരമുണ്ടാവും . നീണ്ട ഇലകളുടെ വശങ്ങൾ അറക്കാൾ പോലെ കാണപ്പെടും . ഇവ വെട്ടിയെടുത്ത് ഇലകളഞ്ഞ് തലമുടി പിന്നുന്നതു പോലെ പിന്നി അഗ്രഭാഗം വിട്ട് അങ്ങിനെ കുറെ എണ്ണം കൂട്ടി കെട്ടി ഉണ്ടാക്കുന്നതാണ് കുറുന്തോട്ടി ചൂല്. നെല്ലുണങ്ങുമ്പോൾ നിരത്താനും കൂട്ടാനും ഇളക്കാനും ഒക്കെ ഇവ ഉപയോഗിച്ചിരുന്നു.

ചെറിയ കുറുന്തോട്ടി വേര് പിരിച്ചാൽ പിളർന്നു വരും വലിയ

വലിയ കുറുന്തോട്ടിവേര് പിരിച്ചാൽ മുറിയുകയേ ഉള്ളു പിളരില്ല

മരകുറുന്തോട്ടി എന്നൊരിനം കുറുന്തോട്ടി ഉണ്ട്. ഇതിന് മയിലെള്ളി നോട് സാമ്യം ഉണ്ട്. ഇന്നിത് നിലമ്പൂർ വനങ്ങളിൽ മാത്രമേ കാണുന്നുള്ളു.
(ഓമൽകുമാർവൈദ്യർ)
XXXXXXXXXXXXXXXXXXXXXXXX

ചെറിയ കുറുന്തോട്ടിവേര്
വളഞ്ഞു വളഞ്ഞാണ് വളരുന്നത് വലിയ കുറുന്തോട്ടി വേര് നേരേ വളരുന്നു
(ചന്ദ്രമതി വൈദ്യ കണ്ണൂർ )
XXXXXXXXXXXXXXXXXXXXXXXXX

Leave a comment