Post 196 കറിവേപ്പ്

🌀നിരവധി ഔഷധപ്രയോഗങ്ങൾ

കറിവേപ്പ് ഭാഗം 1
XXXXXXXXXXXXXXXXXXXXXXXX

കുടുംബം – റുട്ടേസി
ശാസ്ത്രനാമം – മുറയ കൊയ്നിജി

രസം – കടു – തിക്തം – മധുരം
ഗുണം – രൂക്ഷം – ഗുരു
വീര്യം – ഉഷ്ണം
വിപാകം – കടു

സംസ്കൃത നാമം – സുരഭി നിംബ – കൈഡര്യം – കാളശാകി – കൃഷ്ണ നിംബ – ശ്രീപർണിക _ കുമുദിക –

ഔഷധ ഗുണം – ദഹനശക്തി വർദ്ധിപ്പിക്കുന്നു . ഗ്രാഹി ആയതു കൊണ്ട് മലബന്ധം ഉണ്ടാക്കുന്നു . അതിസാരം വയറുകടി വായു എന്നിവ ശമിപ്പിക്കുന്നു. രുചി ഉണ്ടാക്കുന്നു. അകാലനരയും മുടി പൊഴിച്ചിലും ശമിപ്പിക്കും . കേശ ഭംഗി വർദ്ധിപ്പിക്കും.ത്വക് രോഗങ്ങൾക്കും പ്രമേഹത്തിനും വിഷത്തിനും നല്ലതാണ്

പ്രയോഗാം ഗം – ഇല – തൊലി – വേര് – കായ് – എണ്ണ

ആറു മീറ്റർ മുതൽ എട്ടു മീറ്റർ വരെ ഉയരം വക്കുന്ന ഒരു ചെറുമരമാണ് കറിവേപ്പ്. ഇത് ഇന്ത്യയിൽ എല്ലായിടത്തും കാണപെടുന്നു. തമിഴ്നാട്ടിലും കർണാടകയിലും ഇത് വ്യാവസായിക അടിസ്ഥാനത്തിൽ കൃഷി ചെയ്തു വരുന്നു. കൊന്ന കറിവേപ്പ് ജീരക കറിവേപ്പ് വേപ്പില കറിവേപ്പ് എന്നിങ്ങനെ മൂന്നിനം കറിവേപ്പുകൾ കാണപ്പെടുന്നു.
( രാജേഷ് വൈദ്യർ )
XXXXXXXXXXXXXXXXXXXXXXXX

കറിവേപ്പില ഉപയോഗിച്ച് ഉണ്ട് . അതിലൊരണ്ണം താഴെ കുറിക്കുന്നു…

🌀 കറിവേപ്പില നീരും, ചെറുനാരങ്ങ നീരും തേങ്ങാപ്പാൽ വെന്ത വെളിച്ചെണ്ണയിൽ ചേർത്ത് കാച്ചിയരിച്ച് ഉപയോഗിച്ചാൽ മുടി കൊഴിച്ചിലും , താരനും ശമിച്ച് മുടി സമൃദ്ധമായി വളരും…🙏🙏🙏
( ടി ജോ എബ്രാഹാം )
XXXXXXXXXXXXXXXXXXXXXXXX
/
നിഴലിൽ ഉണക്കി പൊടിച്ച നാടൻ കറിവേപ്പില പൊടിക്ക് സമം നാടൻ മഞ്ഞൾ പൊടിയും ചേർത്തത് 1 ടീസ്പൂൺ വീതം രോഗാവസ്ഥയ്ക്കനുസരിച്ച് 41 ദിവസമോ 90 ദിവസമോ ശുദ്ധമായ തേനിൽ ചേർത്തു കഴിച്ചാൽ ഒരു വിധം എല്ലാ തരത്തിലുമുള്ള Allergy യും മാറിപ്പോവുന്നതായി കണ്ടു വരുന്നു.

  • വൈദ്യോപദേശം*
  • (ജോതിഷ് )
  • XXXXXXXXXXXXXXXXXXXXXXXX

കറിവേപ്പില വെളുത്തുള്ളി കാന്താരി മുളക് ഇവ അരച്ച് കഴിച്ചാൽ രക്തത്തിൽ ഉള്ള കൊഴുപ്പിനെ അലിയിച്ചു കളയും എന്ന് പറയപെടുന്നു. 🙏🙏🙏
(ബോധിധർമ്മ ഗുരുകുലം )
XXXXXXXXXXXXXXXXXXXXXXXX

കറിവേപ്പില കഫ വാതങ്ങളെ ശമിപ്പിക്കുന്നതും ദഹനം വർദ്ധിപ്പിക്കുന്നതും ആണ് . ആഹാരത്തിലെ ക്ഷാരാംശങ്ങളെ വേഗത്തിൽ രക്തത്തിൽ എത്തിക്കുന്നതും ലഘുവും ആണ് . ക്ഷയരോഗാണുക്കളെ ചെറുക്കും. ശബ്ദത്തെ ശുദ്ധീകരിക്കും ഭക്ഷണത്തിലെ വിരുദ്ധാഹാരങ്ങളേയും കൈ വിഷത്തേയും വിഷത്തേയും ഇല്ലാതാക്കും. മദ്യപാനം പുകവലി പുകയില തീറ്റ കുരുമുളക് ഇഞ്ചി മസാല മുതലായവയുടെ അമിത ഉപയോഗം എന്നിവ മൂലം ആമാരയത്തിലെ ശ്ലേഷ്മാ വരണം ( മ്യൂകൈൻ മെബ്രയിൽ ) നശിക്കുന്നത് തടയും.

കോഴിമുട്ടയിൽ കറിവേപ്പില അരച്ചു ചേർത് പൊരിച്ച് അടയാക്കി കഴിച്ചാൽ ആമാതിസാരം പ്രവാഹിക മുതലായ രോഗങ്ങൾ ശമിക്കും..

കറിവേപ്പില അരച്ച് തൈരു ചേർത് സേവിച്ച ൽ രക്താതിസാരവും കഫാതിസാരവും ശമിക്കും.

കറിവേപ്പില പാലിൽ പുഴുങ്ങി അരച്ച് ലേപനം ചെയ്താൽ വിഷജന്തുക്കൾ കടിച്ചതു മൂലം ഉള്ള നീരിനും വേദനക്കും . ശമനം കിട്ടും.

കറിവേപ്പിലയും മഞ്ഞളും അരച്ച് കരിക്കാൻ വെള്ളം ചേർത് സേവിച്ചാൽ തൊലി പുറത്ത് ഉണ്ടാക്കുന്ന കുരുക്കൾ ശമിക്കും

കറിവേപ്പില 30 ഗ്രാം ചുക്ക് 15 ഗ്രാം കടുക്ക 15 ഗ്രാം ഇവ എട്ടുഗ്ലാസ് വെള്ളത്തിൽ കഷായം വച്ച് പറ്റിച്ച് ഒരു ഗ്ലാസ് ആക്കി ഇന്തുപ്പ് മേൻ പൊടിയായി സേവിച്ചാൽ കഫ രോഗങ്ങളും വയറുകടിയും അർശസും ശമിക്കും.
(രതീശൻ വൈദ്യർ )
XXXXXXXXXXXXXXXXXXXXXXXX

1 ചര്‍മരോഗങ്ങള്‍ ഇല്ലാതാക്കാന്‍ കറിവേപ്പിലയരച്ച് കുഴമ്പാക്കി പുരട്ടിയാല്‍ മതി.

  1. ഇറച്ചി കഴിച്ചുണ്ടാകുന്ന ദഹനക്കുറവിന് ഇഞ്ചിയും, കറിവേപ്പിലയും അരച്ച് മോരില്‍ കലക്കിക്കഴിക്കുക.
  2. കറിവേപ്പിലയിട്ട് കാച്ചിയ എണ്ണ തേച്ചാല്‍ തലമുടി തഴച്ച് വളരുകയും മുടിക്ക് നല്ല കറുപ്പ് നിറം ലഭിക്കുകയും ചെയ്യും.
  3. തലമുടി കൊഴിച്ചില്‍ തടയുന്നതിനായി കറിവേപ്പില, കറ്റാര്‍വാഴ, മൈലാഞ്ചി എന്നിവ ചേര്‍ത്ത് എണ്ണ കാച്ചി തലയില്‍ തേക്കുക.
  4. ദഹനത്തിനും, ഉദരത്തിലെ കൃമി നശീകരണത്തിനും വിറ്റാമിന്‍ “എ” കൂടുതല്‍ അടങ്ങിയ കറിവേപ്പില കഴിക്കുന്ന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്.
  5. കറിവേപ്പിൻ കുരു ചെറുനാരങ്ങാനീരില്‍ അരച്ച് തലയില്‍ തേച്ച് അരമണിക്കൂറിനു ശേഷം കുളിക്കുക. ഇതുവഴി പേന്‍, ഈര്, താരന്‍ എന്നിവ നിശ്ശേഷം ഇല്ലാതാകും.
  6. അലര്‍ജി സംബന്ധമായ അസുഖങ്ങള്‍ ശമിപ്പിക്കാന്‍ കറിവേപ്പിലയും മഞ്ഞളും കുടിയരച്ച് തുടര്‍ച്ചയായി ഒരു മാസത്തോളം രാവിലെ കഴിച്ചാല്‍ മതി.
  7. പാദങ്ങളുടെ സൗന്ദര്യത്തിന് പച്ചമഞ്ഞളും കറിവേപ്പിലയും ചേര്‍ത്തരച്ച് തുടര്‍ച്ചയായി മൂന്ന് ദിവസം കാലില്‍ തേച്ച് പിടിപ്പിക്കുക. അതുവഴി ഉപ്പൂറ്റി വിണ്ടുകീറുന്നതും മാറിക്കിട്ടും.
  8. ഉദരരോഗങ്ങള്‍ ശമിക്കാന്‍ കറിവേപ്പിലയിട്ട് വെന്ത വെള്ളം പതിവായി കുടിക്കുക.
  9. കഴിക്കുന്ന ഭക്ഷണത്തില്‍ പതിവായി കറിവേപ്പില ഉള്‍പ്പെടുന്നത് കണ്ണിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. വിറ്റാമിന്‍ “എ” ധാരാളം ഉള്‍ക്കൊള്ളുന്ന ഇലക്കറിയാണ് കറിവേപ്പില. അതുകൊണ്ടാണ് കറിവേപ്പില നേത്രസംബന്ധമായ അസുഖങ്ങള്‍ക്ക് ഫലപ്രദമായിരിക്കുന്നത്.
  10. അരുചി മാറിക്കിട്ടാന്‍ കറിവേപ്പിലയരച്ച് മോരില്‍ കലക്കി സേവിക്കുന്നത് ഫലപ്രദമാണ്.
  11. കറിവേപ്പിലയരച്ച് പൊളിച്ച അടക്കയോളം വലുപ്പത്തില്‍ ഉരുട്ടി കാലത്ത് ചൂട് വെള്ളത്തില്‍ ചേര്‍ത്ത് കഴിച്ചാല്‍ അമിത കൊളസ്‌ട്രോള്‍ മൂലമുണ്ടാകുന്ന അസുഖങ്ങള്‍ക്ക് ശമനം കിട്ടും.
  12. പുഴുക്കടി അകലാന്‍ കറിവേപ്പിലയും, മഞ്ഞളും ചേര്‍ത്തരച്ചിട്ടാല്‍ മതി.
  13. കറിവേപ്പിലയും മഞ്ഞളും ചേര്‍ത്തരച്ച് നെല്ലിക്ക വലുപ്പത്തില്‍ കാലത്ത് ചൂടുവെള്ളത്തില്‍ ചേര്‍ത്ത് കഴിച്ചാല്‍ കാലില്‍ ഉണ്ടാകുന്ന എക്‌സിമയ്ക്ക് ശമനം കിട്ടും.

കീടനാശിനികള്‍ തളിച്ച് അന്യ ദേശങ്ങളില്‍ നിന്നെത്തുന്ന കറിവേപ്പിലക്കു പകരം സ്വന്തം വീട്ടുപരിസരത്ത് നട്ടു വളര്‍ത്തിയ യഥാര്‍ത്ഥ കറിവേപ്പില ഉപയോഗിക്കുക
(ഷൈജൽ എളേറ്റിൽ)
XXXXXXXXXXXXXXXXXXXXXXXX

നാലോ അഞ്ചോ നെല്ലിക്കയും രണ്ടു മൂന്നു തണ്ട് കറിവേപ്പിലയും കൂട്ടി അരച്ച് ഇന്തുപ്പു ചേർത് സേവിച്ചാൽ നല്ല ശോധന ഉണ്ടാകും അർശസ് ഫിഷർ ഫിസ്റ്റല മുതലായ രോഗങ്ങൾ ശമിക്കും. അൾസർ അസിഡിറ്റി മുതലായ രോഗങ്ങൾക്കും ശമനം കിട്ടും
(കിരാതൻ )
XXXXXXXXXXXXXXXXXXXXXXXX

കറിവേപ്പ് നട്ടുപിടിപ്പിക്കുക വളരെ ബുദ്ധിച്ചു ട്ടായി തോന്നിയിട്ടുണ്ട്. നാലഞ്ചു കറിവേപ്പ് അടുത്തടുത്തായി നട്ടാൽ വേഗത്തിൽ പിടിക്കുന്നതായി തോന്നിയിട്ടുണ്ട്.

ആർതവ കാലത്ത് കറിവേപ്പില പറിച്ചാൽ കറിവേപ്പ് നശിച്ചു പോകും എന്ന് പറയപെടുന്നു
(അബ്ദുൾ ഖാദർ )
XXXXXXXXXXXXXXXXXXXXXXXX

ഋതുമതികൾ കറിവേപ്പില പറിക്കരുത് ചൊവ്വ വെള്ളി ദിവസങ്ങളിൽ കറിവേപ്പില പറിക്കരുത്. സന്ധ്യക്കുശേഷം കറിവേപ്പില പറിക്കരുത് എന്നെല്ലാം പൂർവികർ നിർദേശിച്ചിരുന്നു.

കറിവേപ്പിനെയും തുളസിയെയും ആര്യവേപ്പിനേയും പവിത്രമായാണ് പൂർവികർ കണ്ടിരുന്നത്.

ഇരുമ്പു കൊണ്ട് കറിവേപ്പ് മുറിക്കരുത് എന്നും പറയപെടുന്നു. കറിവേപ്പില കൈകൊണ്ട് പൊട്ടിച്ചെടുക്കുകയാണ് പതിവ്
( ദർശന)

XXXXXXXXXXXXXXXXXXXXXXXX

കറിവേപ്പിലയും മഞ്ഞളും അരച്ച് മോരിൽ കാച്ചി കഴിച്ചാൽ വയറിന്റെ എല്ലാ അസുഖത്തിനും നല്ലതാണു പ്രത്യേകിച്ച് ഗ്യാസ്‌ട്രബിളിനും നെഞ്ചരിച്ചിലിനും , അകാലനരക്ക് കറിവേപ്പില കഴിക്കുക
(ഹകീം അസ്‌ലം തങ്ങൾ കല്പറ്റ)
XXXXXXXXXXXXXXXXXXXXXXXX

കറിവേപ്പിന്റ അടിസ്ഥാനഗുണം പചനവും സംസ്കരണവുമാണ് ദഹന സംബന്ധമായ അസുഖങ്ങൾക്ക് എല്ലാം ഇതും മഞ്ഞളും ഇട്ട് മോര്കാച്ചി കുടിക്കുക

കാലത്തു 10gm കറിവേപ്പില കഴിച്ചു കൊണ്ട് 20മിനുട്ട് ചെരുപ്പ് ഇല്ലാതെ നടക്കുക ഒരു ആഴ്ച കൊണ്ട് കൊളസ്ട്രോൽ നന്നായി കുറയും
അസിഡിറ്റി കുറയും

നാലഞ്ചു കറിവേപ്പില ചെറിയ കഷ്ണം കല്ലുപ് ചേർത്ത് കഴിക്കുക നെഞ്ചരിച്ചിൽ നിശ്ശേഷം മാറും

കറിവേപ്പിലയും മൈലാഞ്ചിയും ചിറ്റമൃതും സമം വെളിച്ചെണ്ണ ചേർത്ത് കാച്ചി തേച്ചാൽ അകാലനര പോകും

കരൾ രോഗത്തിന് കീഴാർ നെല്ലിയും കറി വേപ്പിലയും സമം കഴിച്ചാൽ രോഗം പെട്ടന്ന് മാറും കീഴാർ നെല്ലിക്കു പകരം കിരിയാത്ത കഴിച്ചാൽ ഇരട്ടി ഗുണം ഇത് ലിവർ സിറോസിസ് എന്ന രോഗവും മാറ്റും

കറിവേപ്പില മേൽ പറഞ്ഞ രൂപത്തിൽ എങ്ങിനെ കഴിച്ചാലും ചര്മ രോഗങ്ങൾ മാറുകയും തൊലിക്ക് പഴയ നിറം ഉണ്ടാവുകയും ചെയ്യും

കറിവേപ്പില ആയുധം കൊണ്ട് മുറിക്കുന്നത് ദോഷകരമായി കണ്ടിട്ടില്ല. ഞാൻ തമിഴ്നാട്ടിൽ കൃഷി ചെയ്യുമ്പോൾ കറിവേപ്പില ഒന്നു പോലും ഓടിച്ചു എടുത്തില്ല നൂറു കണക്കിൽ കിലോ കറിവേപ്പില വലിയ കത്രിക ഉപയോഗിച്ചാണ് വെട്ടി എടുക്കാറ് എന്നാൽ ഒരു ചെടി പോലും ശിഖരങ്ങൾ ഉണ്ടാവാതെ ഇരുന്നില്ല ഇത് എന്റെ അനുഭവം

വീട്ടിലും ഇങ്ങിനെ യാണ് ചെയ്യുന്നത് കറിയിലെ വേപ്പില കഴിച്ചാൽ ദോഷം ഇല്ല വിഷ സംസ്കരണം ഇതിന്റ ധർമമാണ്
(Vt ശ്രീധരൻ വൈദ്യർ ശ്രീ പുനർജനി, )
XXXXXXXXXXXXXXXXXXXXXXXX

കറിയിലിട്ട കറിവേപ്പില കഴിക്കരുത്. , കറിയിലെന്തെങ്കിലും വിഷാംശം ഉണ്ടെങ്കിൽ അത് കറിവേപ്പില വലിച്ചെടുക്കും അതിനാൽ കഴിക്കരുത് ” എന്നതാണ് ശരി.
(അനിൽകുമാർ ആലഞ്ചേരി )
XXXXXXXXXXXXXXXXXXXXXXXX

നമ്മുടെ നാട്ടിൽ മുന്പ കണ്ടിട്ടില്ലാത്ത ഒരു ഇനം കറിവേപ്പ് ഇപ്പോൾ കാണുന്നുണ്ട് . നല്ല മണമാണ് ഇത് നടുന്ന ഇടത്ത് . പക്ഷെ അരും കറിയിൽ ഉപയോഗിച്ചു കാണുന്നില്ല. ഇതിന് തീരെ ചെറിയ ഇലയാണ് ഉള്ളത് . ഈ കറിവേപ്പ് അലങ്കാര സസ്യം പോലെ പലരും നടുന്നുണ്ട് . തൈ ഒന്നിന് 500 രൂപ വരെ ആകും
XXXXXXXXXXXXXXXXXXXXXXXX

🔻 കറിയിലെ കറിവേപ്പില എടുക്കുന്നത് പോലെ ഉപയോഗം കഴിഞ്ഞാൽ എടുത്താളും🔻 എന്നൊക്കെ ഒരു ഉപമ ആയിട്ട് പറയാറുണ്ട്.

സത്യത്തിലും അത് എടുത്ത് കളയരുത് കഴിക്കണം. പക്ഷേ നല്ലോണം ചവച്ചരച്ച് കഴിക്കണം . പഴമക്കാർ അത് കുടലിൽ ഒട്ടി പിടിക്കും എന്ന് പറയാറുണ്ട്. അതു ദഹിക്കാത്തത് കൊണ്ടാണ്.
ഇവിടെ കിരാതൻ സാർ ലിവർ സംബന്ധമായ കാര്യങ്ങളിൽ ഇത് വളരെ ഉപകാര പ്രദമാകുന്നു എന്ന് പറഞ്ഞു. അത് എങ്ങനെ ആണ് ഉപകാര പ്രദമാകുന്നത് എന്ന് നോക്കാം
കറിവേപ്പില ദഹനം ഉണ്ടാകുന്നു.നന്നായി ഭക്ഷണ ദഹനം ഉണ്ടായാൽ അത് ഉപകാരം തന്നെ. എന്ന് കരുതി എല്ലാ ദഹിക്കുന്ന സാധനങ്ങളും അങ്ങിനെ അല്ല. കറിവേപ്പില പെട്ടന്ന് അങ്ങ് ദഹിക്കില്ല. കുറച്ച് കരളിനെ കറിവേപ്പിലയേ ദഹിപ്പിക്കാൻ പണിയെടുപ്പിക്കും.
അങ്ങിനെ വരുമ്പോൾ കരൾ കൂടുതൽ
ജോലി എടുക്കേണ്ടി വരും.അങ്ങിനെ സൂക്ഷിച്ച് വച്ച ആവശ്യമില്ലാത്ത കോളസ്ട്രോൾ കത്തും ഇതാണ് ഇവിടെ സംഭവിക്കുന്നത്.
(ഷൈജൽ എളേറ്റിൽ )
XXXXXXXXXXXXXXXXXXXXXXXX

കറിവേപ്പില സത്യമുളളതാണ് മാത്രമല്ല എല്ലാപേരും നട്ടാലും പൊടിക്കില്ല ശുദ്ധമായ ഭാഗത്തെ കറിവേപ്പില പൊടിക്കുകയുളളു പഴയകാല തറവാട് വീടുകൾ ശ്രദ്ധിച്ചാലറിയാം വടക്ക് കിഴക്കായിരിക്കാം അടുക്കള അടുക്കളയുടെ ഭാഗത്ത് തന്നെ കിണറും അതിന്റ്റെ അടുത്ത് കറിവേപ്പലയും കാണും അതാണ് ശുദ്ധമുളള സ്ഥലമെന്ന് പറഞ്ഞത്

കറിവേപ്പിലയും ചാരായ കോടയിലും ആർത്തവ സ്ത്രീകൾ തീണ്ടിയാലോ നിഴലടിച്ചാലോ നശ്ശിക്കും അരുത അശുദ്ധിയുള്ള സ്ത്രീകൾ തൊട്ടാൽ നശ്ശിക്കും സംശയമുളളവർ പരീക്ഷിച്ചുനോക്കാം പ്രകൃതിയിൽ ചില സത്യങ്ങളുണ്ട് അത് ഒരിക്കലും മാറ്റാൻ കഴിയില്ല
(ഹർഷൻ കുറ്റിച്ചൽ )

കറിവേപ്പ് 2
എന്റെ വീടിന്റ എല്ലാ ഭാഗങ്ങളിലും കറിവേപ്പുണ്ട് നാട്ടുകാർ പെണ്ണുങ്ങളും കുട്ടികളും ഇവിടെ വന്ന് അവർ തോന്നും പോലെ കറിവേപ്പില പൊട്ടിച്ച് കൊണ്ട് പോവുന്നു. ദയവ് ചെയ്ത് അസത്യങ്ങൾ പ്രചരിപ്പിക്കരുത്.
(ജോസ് ആക്കൽ )
XXXXXXXXXXXXXXXXXXXXXXXX

ചില സത്യങ്ങൾ പറയുന്പോ അത് അന്തവിശ്വാസ മെന്ന് പറയരുത് . പഴയ കാല ഗ്രന്ഥങ്ങൾ പരിശോധിച്ചാൽ അറിയാം പെരുവഴിൽ നിൽക്കുന്ന സസ്യങ്ങൾക്ക് ഔഷധ ഗുണം കുറവായിരിക്കും ചില മരുന്നുകൾ ഒഴുക്ക് വെളളത്തിൽ കഴുകരുത് ചിലത് വാ പേശാതെ എടുക്കണം. ഇതൊക്കെ ഞാൻ പറഞ്ഞതല്ല ആയൂർ വേദ ആചാര്യൻ മാർ പറഞ്ഞിട്ടുളളത് ആണ് . പാരമ്പര്യ വൈദ്യൻമാർക്ക് ഇത്തരം വിഷയങ്ങൾ അറിയാം …
(ഹർഷൻ കുറ്റിച്ചൽ )
XXXXXXXXXXXXXXXXXXXXXXXX

വിത്തിൽ നിന്നും മുളച്ചു വരുന്ന കറിവേപ്പ് തൈകൾക്ക് മാത്രമേ തായ് വേര് ഉണ്ടാവുകയുള്ളു. അവ മാത്രമേ കരുത്തായി വളരുകയുള്ളു. എന്നാൽ എല്ലാ ളനം കറിവേപ്പിനും വിത്ത് ഉണ്ടാവുകയില്ല. ചിലയിനം വേരിൽ മുളക്കുന്ന തൈകൾ ആണ് നടുന്നത്.
(രായിച്ചൻ)
XXXXXXXXXXXXXXXXXXXXXXXjX

കറിവേപ്പില രുചി വർദ്ധിപ്പിക്കും . ഭക്ഷണത്തിലെ വിഷാംശത്തെ നശിപ്പിക്കും ഓക്കാനം ഛർദ്ദി മലബന്ധം കുടൽ വീക്കം വയറിളക്കം വയറുകടി വയറെരിച്ചിൽ മുതലായവ ശമിപ്പിക്കും .

കറിവേപ്പിലയും വെളുത്തുള്ളിയും വെന്ത വെള്ളം ശീലിച്ചാൽ LDL എന്നയിനം കൊളസ്ട്രോൾ കുറയും HDL എന്നയിനം mല്ല കൊളസ്ട്രോൾ വർദ്ധിക്കും

കറിവേപ്പില നെല്ലിക്ക നീലയമരിയില മയിലാഞ്ചിയില എന്നിവ ഉണക്കിപൊടിച്ച് തേയില വെന്ത വെള്ളത്തിൽ കുഴച്ച് പേസ്റ്റ് ആക്കി തലയിൽ തേച്ച് കുളിച്ചാൽ അകാല നരയും മുടി പൊഴിച്ചിലും ശമിക്കും. മുടി ബലത്തോടെ സമൃദ്ധമായി വളരും

മയിലാഞ്ചിയില കറിവേപ്പില നീലയമരിയില കയ്യുണ്യം എന്നിവ കൽക്കനായി വെളിച്ചെണ്ണ കാച്ചി അജ്ഞന കല്ല് പാത്ര പാകം ചേർത് അരിച്ച് തേച്ചാൽ മുടിപൊഴിച്ചിലും അകാല നരയും ശമിക്കും . മുടി സമൃദ്ധമായി വളരും

വേപ്പിൻ കുരു അരച്ച് ചെറുനാരങ്ങ നീര് ചേർത് കഴിച്ചാൽ കൃമി നശിക്കും

കറിവേപ്പോടു കഞ്ഞുണ്ണി പൊന്നാവീര നീതിത്തിക
പച്ച പടോല താംബൂല മുക്കാ പ്പീരം വൃഷം തഥാ
ഇവയെട്ടും പിഴിഞ്ഞുള്ള നീരിൽ നെയ്യെണ്ണ ആകിലും
കടുക്ക കൽകമായ് കാച്ചി കുടിച്ചാൽ കുര പോയ്കെടും

കറിവേപ്പില കുഞ്ഞുണ്ണി പൊന്നാവീരം ചെറുവഴുതിന പടവലത്തിന്റെ ഇല വെറ്റില മുക്കാപ്പീരത്തിന്റെ ഇല ആടലോടകത്തിന്റെ ഇല. ഇവയുടെ തീരിൽ കടുക്ക കൽകമായി എണ്ണയോ നെയ്യോ കാച്ചി കഴിച്ചാൽ ചുമ ശമിക്കും.
(പ്രസാദ് വൈദ്യർ )
XXXXXXXXXXXXXXXXXXXXXXXX

കറിയിൽ ഇടുന്ന കറിവേപ്പിലയിൽ അടങ്ങിയിരിക്കുന്ന രുചികരമായ ഒരു തൈലം കറിയുടെ രുചി വർദ്ധിപ്പിക്കുന്നു. കറിയിൽ എന്തെങ്കിലും വിഷാംശം അടങ്ങിയിട്ടുണ്ടെങ്കിൽ അത് കറിവേപ്പില വലിച്ചെടുക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് കറിയിലെ കറിവേപ്പില ഭക്ഷിക്കരുത് എന്ന് പറയുന്നത്.

കരളിന്റെ ചില തകരാറുകൾ മൂലം കറുത്ത മലം അതിസരിക്കുന്നത് കറിവേപ്പിലയുടെ തളിർ ചവച്ചരച്ചു തിന്നാൽ ശമിക്കുന്നതാണ്.

കറിവേപ്പില പാലിൽ പുഴുങ്ങി അരച്ച് ലേപനം ചെയ്താൽ കടി വീഷം ശമിക്കും . നീരും വേദനയും മാറും.

കറിവേപ്പിലയിട്ട് വെള്ളം തിളപ്പിച്ച് കുടിക്കുന്നത് വിഷങ്ങളെ ദൂരീകരിക്കാനും വിശപ്പുണ്ടാകാനും നല്ലതാണ്.

കറിവേപ്പിലയും മഞ്ഞളും കൂടി അരച്ച് സേവിച്ചാൽ ഭക്ഷ്യവസ്തുക്കളിൽ ഉണ്ടാക്കുന്ന അലർജി ശമിക്കും

മഞ്ഞപിത്തത്തിനും കരളിന്റെ തകരാറുകൾക്കും ഉപയോഗിക്കുന്ന കൈഡര്വാദികഷായം കറിവേപ്പില ചേർത് ഉണ്ടാക്കുന്നതാണ്.

അൽപം കുരുമുളകും വെളുത്തുള്ളിയും ചേർത് കറിവേപ്പില അരച്ചുരുട്ടി നെല്ലിക്ക അളവ് ഡേവിക്കുന്നത് കൊളസ്ട്രോളിന് നല്ലൊരു പതിവിധി ആണ്.
(അനിൽകുമാർ ആലഞ്ചേരി )
XXXXXXXXXXXXXXXXXXXXXXXX

കറിവേപ്പില അരച്ച് ഒരു അsക്കാ വലുപ്പത്തിലോ നെല്ലിക്കാ വലുപ്പത്തിലോ കുറേയേറെ നാൾ കഴിക്കുന്നത് പുരുഷന്മാരിൽ ലൈംഗിക ബലഹീനതക്കും ഉദ്ദാരണ ശേഷി ക്കുറവിനും . സ്ത്രീകളിൽ ലൈംഗിെക വിരക്തിക്കും ‘ കാരണമാവും എന്ന് പറയപെടുന്നു.
( സുരേന്ദ്രൻ മാഷ് )
XXXXXXXXXXXXXXXXXXXXXXXX

1.കറിവേപ്പില,ചുക്ക്,മുളക്, ജീരകം, ഇന്തുപ്പ്, പെരുങ്കായം ഇവ സമം എടുത്തുണക്കി ചൂർണമാക്കി ഊണിൽ മോരിൽ ചേർത്ത് കഴിച്ചാൽ വയറെരിച്ചിൽ, വയറിളക്കം, വായുക്ഷോഭം, അരുചി,ദഹനക്കുറവ് എന്നിവ മാറുന്നതാണ്.

2.കറിവേപ്പിലയും മഞ്ഞളും അരച്ച് പതിവായി കഴിച്ചാൽ അലർജി കൊണ്ടുള്ള ഉപദ്രവങ്ങൾ മാറുന്നതാണ്.

3.കറിവേഇലയും ചച്ചരിയും കൂടി അരച്ച് കരുപ്പട്ടി ചേർത്ത് കുറുക്കി കഴിക്കുന്നത് വായു ക്ഷോഭം,വയറു വേദന, കൃമി ശല്യം ഇവക്ക് നല്ലതാണ്
(മുഹമ്മദ് ഷാഫി.)
XXXXXXXXXXXXXXXXXXXXXXXjX

കേരളത്തിൽ വ്യാവസായിക അടിസ്ഥാനത്തിൽ ഉള്ള കറിവേപ്പു കൃഷി നടക്കുന്നില്ല. പക്ഷികളിലൂടെ വിത്തുവിതരണം നടന്ന് പ്രകൃത്യാ മുളച്ചുണ്ടാകുന്ന കറിവേപ്പുകളാണ് കേരളത്തിൽ കാണപ്പെടുന്നവ അധികവും. ഇവ അധികവും മണവും ഗുണവും കുറഞ്ഞവയാണ്. നല്ല മണവും ഗുണവുമുളള കറിവേപ്പിൻ തൈകൾ ഇന്ന് ലഭ്യമാണ്.

കാർഷിക സർവകലാശാലയിൽ വികസിപ്പിച്ചെടുത്ത DWD1 – ( സുവാസിനി എന്നും പറയും) , DWD 2 എന്നിവയും തമിഴ് നാട്ടിൽ വ്യാപകമായി കൃഷി ചെയ്തു വരുന്ന സെങ്കും എന്ന അൽപം ചുവപ്പു കലർന്ന ഇലകളുള്ള ജനവും നല്ല മണവും ഗുണവും ഉള്ളവയും മികച്ച വിളവു തരുന്നവയും ആണ് വിത്തിൽ നിന്നും മുളക്കുന്ന തൈകൾക്ക് മാതൃവൃക്ഷത്തിന്റെ ഗുണങ്ങൾ ഉണ്ടാകും എന്ന് ഉറപ്പില്ല. അതു കാണ്ട് ആറുമാസം മുതൽ ഒരു വർഷം വരെ പ്രായമുള്ള വേരിൽ നിന്നും മുളച്ച തൈകൾ ആണ് വ്യാവസായിക അടിസ്ഥാനത്തിൽ കൃഷി ചെയ്യുവാൻ അനുയോജ്യം . വേരുവിടിപ്പിച്ച കമ്പുകളും കൃഷിക്ക് . ഉപയോഗിക്കാ റുണ്ട്. കമ്പുകളിൽ വേരു പിടിപ്പിക്കുവാൻ റൂട്ടിഗ് ഹോർമോണുകൾ ഇന്ന് ലഭ്യമാണ്

ഒരു മീറ്റർ അളവ് കുഴികൾ എടുത്ത് 100 ഗ്രാം കുമ്മായം ചേർത്ത് ഇളക്കി ഇട്ട് 15 ദിവസത്തിന് ശേഷം ചാണകപൊടിയും ജൈവ വളവും കൂടി അഞ്ചു കിലോ ചേർത് കാലവർഷാ ആരംഭത്തിൽ തൈകൾ നടാം. . തൈകൾ തമ്മിൽ ഒന്നര മീറ്റർ അകലം വേണം. . ഒരു മീറ്റർ ഉയരത്തിൽ കമ്പുകൾ മുറിച്ച് മാറ്റുക. ധാരാളം ശിഖരങ്ങൾ ഉണ്ടാകൻ അത് നല്ലതാണ്. ശിഖരങ്ങളും ഒരു മീറ്റർ ഉയരത്തിൽ മുറിച്ചെടുക്കുക. ഇങ്ങനെ കമ്പുകോതൽ നടത്തുന്നത് ധാരാളം ഇലകൾ കിട്ടുവാൻ നല്ലതാണ്. ഒരു വർഷത്തിനുള്ളിൽ വിളവെടുപ്പ് ആരംഭിക്കാം. ഓരോ വിളവെടുപ്പിന് ശേഷവും 15 to 20 കിലോ ജൈവ വളം ചേർക്കണം വർഷം മുഴുവൻ നല്ല മണവും ഗുണവുമുള്ള കറിവേപ്പില കിട്ടുവാൻ അത് സഹായിക്കും . ഈ വിവരങ്ങൾ കേരള അഗ്രികൾചർ യൂണിവേഴ്സിറ്റി 2018 ൽ കൽപധേനു കൃഷിശാസൂ മാസികയിൽ പ്രസിദ്ധീകരിച്ചതാണ്.
( അബ്ദുൾഖാദർ )
XXXXXXXXXXXXXXXXXXXXXXXX

കറിവേപ്പ്
സുരഭീ നിംബ, കൈ ഡര്യം, കാലശാകനി, കൃഷ്ണ നിംബ,, എന്നിപേരുകളിൽ അറിയപ്പെടുന്ന, കറിവേപ്പ്, ദഹനശക്തി വർധിപ്പികുന്നു, ആഹരത്തിലെ വിഷാംശം ഇല്ലാത ക്കുന്നു,, അതിസാരം, വയറുകടി, വായുകോപം എന്നിവ ശമിപ്പിക്കുന്നു. ഇല, തൊലി, വേര്, ഇവ ഉപയോഗ യോഗ്യ ഭാഗങ്ങളാണ്,,
കറിവേപ്പിന്
കടു, തിക്തം, മധുര രസം
,രുക്ഷ,, ഗുരു ഗുണവും
,ഉഷ്ണ വീര്യവും
കടു വിപാകവും ആണ്
കരുന്നിലചവച്ചുത്തിന്നാൽചളിയും (കഫവും ) രക്തവ്യം കുടി പോകുന്ന ആമാതിസാരം ശമിക്കും’
ഈ രോഗത്തിന് കറിവേപ്പില നല്ലതുപോലെ അരച്ച് നാടൻ കോഴിമുട്ട അടിച്ചു ചേർത്ത് പൊരിച്ച് കഴിച്ചാ, രോഗം മാറും
കറിവേപ്പിലയും മഞ്ഞളും കുടി അരച്ച് ഒരു മാസം പതിവായി കഴിക്കാമെങ്കിൽ അലർജി രോഗങ്ങൾ ശമിക്കും
കറിവേപ്പില പ്രധനമായി ചേർത്തുണ്ടാകുന്ന കൈഡര്യാദി: കഷായം ‘ വയറുകടി മഞ്ഞപ്പിത്തം എന്നി- രോഗങ്ങൾക്ക് ഫലപ്രദം മായി ഉപയോഗിക്കുന്നു
(ഹർഷൻ കുറ്റിച്ചൽ)
XXXXXXXXXXXXXXXXXXXXXXXX

വേപ്പിലക്കട്ടി

വടുകപ്പുളി നാരകത്തിൻറെ നടു ഞരമ്പ് നീക്കിയ തളിരില, ( ഇല രണ്ടായി മടക്കി ഞരമ്പ് വിട്ട് കീറി എടുക്കുക ), കുറച്ച് കറിവേപ്പില, ഇഞ്ചി, പുളി, ഉപ്പ് എന്നിവ പച്ചക്കും അയമോദകം, കായം, ചുവന്നമുളക് എന്നിവ വറുത്തും ലവലേശം വെള്ളമില്ലാതെ പൊടിച്ച് ഒന്നിച്ച് ചേർത്തിളക്കി ചെറിയ ഉണ്ടകളായി തയാർ ചെയ്യുക

അച്ചാറിൻറെ ഫലമാണ് വേപ്പിലക്കട്ടിക്ക്. ഉഴുന്നില്ലാത്ത അരിദോശക്ക് സൈഡ് ഡിഷായി അല്പം വെളിച്ചെണ്ണ ചാലിച്ച് ഉപയോഗിക്കാം. തൈർ സാദത്തിന് സൈഡ് ഡിഷാകുമ്പോൾ എണ്ണ ചാലിക്കേണ്ട. സംഭാരത്തിലും വേപ്പിലക്കട്ടി ഇളക്കിച്ചേർത്ത് കുടിക്കാം
കടപ്പാട്
( വിനു ഖത്തർ )
XXXXXXXXXXXXXXXXXXXXXXXX

നീലഭ്യംഗാദി തൈല യോഗത്തിൽ കറിവേപ്പില മൈലാഞ്ചി ചെമ്പരത്തിപ്പൂവ് എന്നിവ അരച്ചു ചേർത്ത് കാച്ചിയരിച്ച് തേക്കുന്നത് മുടി സമ്യദ്ധമായി വളരാനും കേശഭംഗി വർദ്ധിക്കാനും നല്ലതാണ്.

രക്ത മർദ്ദം അധികരിച്ചാൽ അഞ്ചിതൾ കറിവേപ്പില ചവച്ച് നീരിറക്കുക .. രക്തമർദ്ദം ക്രമത്തിലാകും .

ഉദരസംബന്ധമായ രോഗങ്ങളിൽ എല്ലാം കറിവേപ്പില ഗുണകരമാണ്. കറിയിലിടുന്ന കറിവേപ്പില എടുത്തു കളയുന്നവരാണ് അധികം പേരും എന്നാൽ അവ ചവച്ചരച്ച് കഴിക്കുന്നവരും ഉണ്ട്.
( ധന്വന്തിരൻ വൈദ്യർ )
XXXXXXXXXXXXXXXXXXXXXXXX

“നാടൻ വേപ്പിലകട്ടി “
1,കറിവേപ്പില കഴുകി
വെള്ളം കളഞ്ഞ് വെളിച്ചെണ്ണ ചേർക്കാതെ വറുത്തെടുക്കുക.

  1. തേങ്ങ ചെരകിയതും കൊല്ലമുളക്, കുരുമുളക്, ഉപ്പ്, പുളി അല്പം ഉലുവ, കായം, ഉഴുന്നുപരിപ്പ് ഇവ വറുത്തെടുക്കുക (എണ്ണ വേണ്ട )
    ഒന്നും രണ്ടും ചേരുവകൾ നല്ലവണ്ണം പൊടിച്ച് കൂട്ടി ചേർക്കുക.വേണമെങ്കിൽ ഒരു നുള്ള് ശർക്കര കൂടെ ചേർത്ത് പൊടിയ്ക്കാം. നാടൻ വേപ്പിലക്കട്ടി റെഡി. ഇത് മാസങ്ങളോളം കേടുകൂടാതെയിരിയ്ക്കും.മോരിൽ ചാലിച്ചോ വെളിച്ചെണ്ണ ചേർത്തോ ഉപയോഗിയ്ക്കാവുന്നതാണ്
    ( ശ്രീധരൻ വൈദ്യർ )
    XXXXXXXXXXXXXXXXXXXXXXXjX കാട്ടുകറിവേപ്പ് മലങ്കറി വേപ്പ് നാട്ടുകറിവേപ്പ് കുറ്റി കറിവേപ്പ് എന്നിങ്ങനെകറിവേപ്പ് നാലിനം ഉള്ളതായി ആചാര്യൻ മാർ പറയുന്നു . ഗുണത്തിലും ഔഷധവീര്യത്തിലും ഇവ സമാനങ്ങളാണ്.

കറിവേപ്പിലയിൽ ധാരാളം കാത്സ്യം അടങ്ങിയിട്ടുണ്ട്. 100 ഗ്രാം കറിവേപ്പിലയിൽ 830 മില്ലി. ഗ്രാം കാത്സ്യം അടങ്ങിയിരിക്കുന്നു. 8 % ഇരിമ്പുണ്ട്. 38% ജലമാണ്. 2 % കൊഴുപ്പും 6..41 ശതമാനം പ്രോട്ടീനും 6% അന്നജവും 6. 56% നാരുകളും 6.9 മില്ലിഗ്രാം ഫോസ്ഫറസും അടങ്ങിയിരിക്കുന്നു എന്ന് ആധുനിക ശാസ്ത്രപഠനം പറയുന്നു. . o . O9 തയാമിനും O. 29 % റിബോഫ്ലോവിനും 2.82% നയാസിനും വിറ്റാമിൻ C4% ഉം വിറ്റാമിൻ A4, 5 % ഉം അടങ്ങിയിരിക്കുന്നു കൂടാതെ ഗ്ലൂക്കോസൈഡും റസിനും അടങ്ങിയിരിക്കുന്നു. ബാഷ്പീകരണ സ്വഭാവമുള്ള ഒരിനം തൈലവും അടങ്ങിയിട്ടുണ്ട്. .

കറിയിൽ എന്തെങ്കിലും വിഷാംശം ഉണ്ടെങ്കിൽ അത് മലിച്ചെടുക്കാൻ കറിവേപ്പിലക്ക് കഴിവുണ്ട്. അതുകൊണ്ട് കറിയിലിട്ട കറിവേപ്പില കഴിക്കരുത് എന്ന് പറയുന്നു. അല്ലാതെ കറിവേപ്പിലയോ കറിവേപ്പില നീരോ കഴിക്കുന്നതിൽ ദോഷമൊന്നുമില്ല.

ഇന്തുപ്പും പഴയ പുളിയും കറിവേപ്പിലയും കൂട്ടി അരച്ചാൽ നല്ലൊരു ചമ്മന്തി ആയി. ഇതിൽ അൽപം ഇഞ്ചിയും ചേർക്കുന്നത് നല്ലതാണ്.

കറിവേപ്പില അരച്ചുരുട്ടി നെല്ലിക്ക വലിപ്പം പതിവായി സേവിച്ചാൽ കാഴ്ച വർദ്ധിക്കും. വൈററമിൻ A യുടെ സാന്നിദ്ധ്യം ആണ് ഇതിന് കാരണം എന്ന് പറയപെടുന്നു.

വയറിളക്കത്തിനും വയറുകടിക്കും വയറ്റിലുണ്ടാക്കുന്ന ക്യാൻസറിനും കറിവേപ്പില നല്ലതാണ് , കറിവേപ്പിലയും കൂവളത്തിലയും തുളസിയിലയും കൂടി അരച്ച് വെറും വയറ്റിൽ സേവിച്ചാൽ വിഷം ശമിക്കും.

കറിവേപ്പില അരച്ചുരുട്ടി നെല്ലിക്ക അളവ് പതിവായി കഴിച്ചാൽ ആവർത്തിച്ചു വരുന്ന വയർ വേദനക്ക് ശമനം കിട്ടും

കറിവേപ്പിലയും കുരുമുളകും കൂടി അരച്ച് മോരിൽ കലക്കി കുടിച്ചാൽ അൾസർ ശമിക്കും.

കറിവേപ്പില അരച്ച് കൽകനായി നെയ് കാച്ചി സേവിച്ചാൽ അമിത വണ്ണം കുറയും എന്ന് പറയപെടുന്നു.

കറിവേപ്പിലയും പച്ചമഞ്ഞളും കൂടി കഷായം വച്ച് സേവിച്ചാൽ ത്വക് രോഗങ്ങൾ ശമിക്കും

കറിവേപ്പില കഷായം വച്ച് സേവിച്ചാൽ കൃമി ശമിക്കും.

കറിവേപ്പ് തുളസി കദളിവാഴ നെല്ലി മുതലായ സസ്യങ്ങൾ അശുദ്ധിയുള്ള സ്ഥലത്തും അശുദ്ധി ഉള്ളപ്പോൾ തൊട്ടാലും നശിക്കും എന്ന് പറയപെടുന്നു.

കറിവേപ്പില അരച്ച് മോരിൽ കഴിച്ചാൽ രക്താതിമർദ്ദം ( BP ) ശമിക്കും എന്ന് പറയപെടുന്നു. കറിവേപ്പിലയിൽ നിന്നും വേർതിരിച്ചെടുത്ത അക്രോമിലിൻ എന്ന വസ്തു ക്യാൻസർ വളർചയെ തടയും എന്ന് അവകാശപ്പെടുന്നുണ്ട്. കറിവേപ്പില അർബുദത്തെ ശമിപ്പിക്കും എന്ന് പൂർവികർ പറഞ്ഞിരുന്നതിന് കാരണം ഇതായിരിക്കാം.

കറിവേപ്പിലയും ആര്യവേപ്പിലയും പച്ചമഞ്ഞളും കൂടി അരച്ച് ലേപനം ചെയ്താൽ ത്വക് രോഗങ്ങൾ ശമിക്കും. .
(മാന്നാർജി രാധാകൃഷ്ണൻ വൈദ്യർ )
[11/8, 4:15 AM] Soman T N: കറിവേപ്പില നേത്ര രോഗങ്ങൾ കുഷ്ടം ക്ഷയം വിഷം സ്വരസാദം വാതപിത്തകഫ രോഗങ്ങൾ എന്നിവയെ ശമിപ്പിക്കുന്നതാണ്. കേശവൃദ്ധി ഉണ്ടാക്കും.

കറിവേപ്പില ചുക്ക് തിപ്പലി അയമോദകം എന്നിവ സമമായി പൊടിച്ചെടുത്ത് അൽപം പെരുങ്കായവും കൂട്ടി സൂക്ഷിച്ചു വക്കുക. ഈ പൊടി ദക്ഷണത്തോടൊപ്പം സേവിച്ചാൽ ദഹന സംബന്ധമായ വിഷമങ്ങൾ ശമിക്കും.

കറിവേപ്പില ഇഞ്ചി പച്ചമുളക് എന്നിവ ചതച്ച് അരി ക്കാടിയിൽ, ഇടു വച്ചിരുന്ന് സേവിച്ചാൽ വേനൽ കാലത്ത് ചൂടു മൂലമുണ്ടാക്കുന്ന വിഷമങ്ങൾ ശമിക്കും

ദഹനമില്ലായ്മയും തൻമൂലം വായിൽ കയ്പ് അനുഭവപെടുക പുളിപ്പ് അനുഭവപെടുക രുചിയില്ലായ്മ രുചി അറിയാൻ വയ്യായ്ക ഗ്രഹണി വിഷൂചിക അർശസ് വയറിളക്കം മുതലായ രോഗങ്ങൾക്ക് കറിവേപ്പില അരച്ച് മോരിൽ കഴിച്ചാൽ ക്രമേണ ശമനം കിട്ടുന്നതാണ്

20 ഗ്രാം കറിവേപ്പിലയും 15 മരം കടുക്ക തോടും 20 ഗ്രാം പടവല തണ്ടും അഞ്ചു ഗ്രാം ചുക്കും കൂടി ചതച്ച് കഷായം വച്ച് സേവിച്ചാൽ വയറിളക്കം മൂലക്കുരു വെരിക്കോസ് ഗ്രഹണി വയറുകടി മുതലായ രോഗങ്ങൾ ശമിക്കും. .

കറിവേപ്പിലയും മഞ്ഞളും കൂടി കഷായം വച്ച് സേവിച്ചാൽ ദീർഘകാലം കൊണ്ട് ചർമ രോഗങ്ങളും അലർജിയും ശമിക്കും.. കറിവേപ്പിലയും മഞ്ഞളും : ചേർത് ചമ്മന്തിയാക്കിയും ഉയോഗിക്കാം .

കറിവേപ്പില അരച്ച് കൽകനിട്ട് നെയ്കാച്ചി കഴിച്ചാൽ അമിതവണ്ണം കുറയുന്നതാണ്.

കറിവേപ്പിലയും ചുക്കും വേട്ടാളന്റെ കൂടും ഉമ്മത്തിന്റെ ഇലയും ഇന്തുപ്പും കൂടി അരിക്കാട്ടിയിൽ അരച്ച് കുറുക്കി സഹിക്കാവുന്ന ചൂടിൽ ലേപനം ചെയ്താൽ ശരീരത്തിലുണ്ടാക്കുന്ന നീരിനെ വറ്റിച്ചു കളയും.

കുരുമുളക് ചതച്ച് എടുത്ത് സമം തുവര പരിപ്പു നെയ്യിൽ വറുത്തു പൊടിച്ചതും പാകത്തിന് ഉപ്പും ചെറുനാരങ്ങ നീരും ചേർത് പാത്രത്തിലാക്കി വെള്ളമൊഴിച്ച് അടുപ്പത്തു വച്ച് . ജീരകം കടുക് ഉലുവ എന്നിവ നെയ്യിൽ വറുത്ത് പൊടിച്ച് ചേർത്ത്. മല്ലിയിലയും കറിവേപ്പിലയും ഇട്ട് തിളപ്പിക്കുക. ഈ രസം
ഉപയോഗിച്ചാൽ മഴക്കാലത്തുണ്ടാന്ന നീരിറക്കവും തൻ മൂലമുള്ള പനിയും ശമിക്കും . മഴക്കാല ആരംഭത്തിൽ ഉപയോഗിച്ചാൽ നീരിറക്കം ഉണ്ടാകാതെ പ്രതിരോധമാകും. എണ്ണ പിടിക്കാതെ ഉണ്ടാക്കുന്ന നീരിറക്കത്തിനും നന്ന്.

നാലഞ്ച് കറിവേപ്പില കാൽ ടീസ്പൂൺ മഞ്ഞൾ പൊടി ഒരു നുള്ള് കുരുമുളകുപൊടി . എന്നിവ ചിരവിയ തേങ്ങയും ഒരു നെല്ലിക്കയും കൂടി അരച്ച് എടുത്ത ചമ്മന്തി കൂട്ടി അത്താഴം പൊടിയരി കഞ്ഞി കുടിക്കുക. മറ്റൊന്നും അത്താഴത്തിന് കഴിക്കരുത്. ഇങ്ങിനെ ദീർഘകാലം ശീലിച്ചാൽ അലർജി രോഗങ്ങൾക്ക് ശമനം കിട്ടും. കണ്ണു ചൊറിച്ചിൽ മൂക്കു ചൊറിച്ചിൽ തുമ്മൽ അലർജി മൂലം തൊലിയിൽ ഉണ്ടാക്കുന്ന ചൊറിച്ചൽ തടിപ്പ് വ്രണങ്ങൾ മുതലായവ ശമിക്കും ഉപ്പ് ഉള്ളി മുളക് ഇഞ്ചി മാങ്ങ മുതലായവ രുചിക്കു വേണ്ടി ആവശ്യാനുസരണം ചേർക്കാവുന്നതാണ്
(ഷാജി ഗൃഹവൈദ്യം )
XXXXXXXXXXXXXXXXXXXXXXXX

കറിവേപ്പിലയും മഞ്ഞളും ഉണക്കിപൊടിച്ച് ചെറുതേനിൽ ചാലിച്ച് പ്രഭാതത്തിൽ പല്ലു തേക്കുന്നതിനു മുൻപ് സേവിക്കുക. ആസ്മ അലർജി കാസം മുതലായ ശ്വാസകോശ രോഗങ്ങൾ ശമിക്കും.

അഞ്ചാറു ചുള വെളുത്തുള്ളി ചുട്ടെടുത്ത കറിവേപ്പിലയും കൂട്ടി അരച്ച് രാവിലെ സേവിച്ചാൽ ഗ്യാസ്ട്രബിൾ ശമിക്കും. കറിവേപ്പിലയും അയമോദകവും കൂട്ടി അരച്ച് സേവിക്കുന്നതും ഗ്യാസ്ട്രബിളിന് നല്ലതാണ്.

കറിവേപ്പില ഉഴിഞ്ഞ വേര് കവുങ്ങിൽ വേര് മയിലാഞ്ചി വേര് പുത്തരിചുണ്ട എന്നിവ കഷായം വച്ച് സേവിച്ചാൽ മഞ്ഞപിത്തവും ഗ്രഹണിയും ശമിക്കും.

മഞ്ഞളും നെല്ലിക്കയും കറിവേപ്പിലയും കൂടി അരച്ച് പ്രഭാതത്തിൽ വെറും വയറ്റിൽ സേവിച്ചാൽ പ്രമേഹം മൂലം ഉണ്ടാകുന്ന ന്യൂറോ പതി റെറ്റിനോപതി മുതലായ രോഗങ്ങൾക്ക് ശമനം കിട്ടും. ഇത് ദീർഘകാലം കഴിക്കരുത്. ഷുഗർ ലവൽ കുറഞ്ഞാൽ നിർതണം . കറിവേപ്പില അധികമായി കഴക്കുന്നത് ലിംഗിക വിരക്തിക്ക് കാരണമാകും എന്നാണ് ആചാര്യമതം.

കറിവേപ്പില ചുക്ക് കുരുമുളക് ഇന്തുപ്പ് എന്നിവ അരച്ച് സേവിച്ചാൽ അതിസാരം മലബന്ധം വായുകോപം മുതലായവ ശമിക്കും.

കറിവേപ്പിലയും മയിലാഞ്ചി വേരും കവുങ്ങിൻ വേരും ചേർത് അരച്ച് സേവിച്ചാൽ മഞ്ഞ പിത്തം ശമിക്കും. നാഗരാദി ചൂർണം കറിവേപ്പില തീരും മുരിങ്ങയില നീരും ചേർത് അരച്ച് ലേപനം ചെയ്താൽ നീര് ശമിക്കും .

കറിവേപ്പില കയ്യുണ്യം നീലയമരി എന്നിവ കൽകം ചേർത് എണ്ണ കാച്ചി തേച്ചാൽ മുടി സമൃദ്ധമായി ഉണ്ടാകും.

കറിവേപ്പിലയും ശുദ്ധമായ കാപ്പിപ്പൊടി (ചിക്കരി ചേർത്ത പൊടി എടുക്കരുത് ) കൊണ്ട് നല്ല കട്ടിക്കഷായം ഉണ്ടാക്കി അതിൽ കറിവേപ്പിലയും മയിലാഞ്ചിയിലയും നീലയമരി ഇലയും അരച്ചുചേർത് കുഴമ്പാക്കി തലയിൽ തേച്ച് പിടിപ്പിക്കുക. . ഇങ്ങിനെ വൈകിട്ട് തേച്ച് രാവിലെ കഴുകി കളഞ്ഞാൽ മുടി കറുക്കും. ഇത് നല്ലൊരു പ്രകൃതി ദത്ത ഹെയർ ഡൈ ആണ്.

കറിവേപ്പില ഔഷധ ആവശ്യത്തിനായി ഉണക്കുമ്പോൾ നിഴലിൽ വച്ച് ഉണക്കണം.
(Dr അനൂപ് )
XXXXXXXXXXXXXXXXXXXXXXXX

ഔഷധ ആവശ്യത്തിന് കറിവേപ്പില ഉണക്കുമ്പോൾ വെയിലിൽ പരത്തി വച്ച് മുകളിൽ വെളുത്ത തുണി കൊണ്ട് മൂടി ഉണക്കണം അല്ലെങ്കിൽ നേരിട്ട് വെയിൽ തട്ടാത്തിടത്ത് ഇട്ട് ഉണക്കണം.
(ജോതിഷ് )
XXXXXXXXXXXXXXXXXXXXXXXX

കറിവേപ്പിന്റെ കുടുംബം ഉട്ടേസിയയും ശാസ്ത്രനാമം മുറയ കൊറിയാക്കയ്നിജി എന്നും ആണ് . സംസ്കൃതത്തിൽ ഇത് സുരഭി നിംബ എന്നും കൃഷ്ണ നിംബ എന്നും അറിയപെടുന്നു. ഭാരതീയരുടെ പത്യേകിച്ചും കേരളീയരുടെ ഭക്ഷണശീലത്തിലെ ഒഴിവാക്കാനാവാത്ത ഒരു സുഗന്ധ ദ്രവ്യമാണ് കറിവേപ്പില. കറിവേപ്പിലയിൽ വിറ്റാമിൻ A ധാരാളം അങ്ങിയിരിക്കുന്നു. കറിവേപ്പിന്റെ ഇലയും വേരിലെ തൊലിയും ആണ് പ്രധാന ഔഷധ യോഗ്യ ഭാഗങ്ങൾ.

വായുകോപം ദഹനപ്രശ്നങ്ങൾ വയറുകടി മുതലായ ഉദര രോഗങ്ങൾക്കും ത്വക് രോഗങ്ങൾക്കും കറിവേപ്പില ഔഷധമാണ്. പ്രകൃതി ചികിത്സകർ ഉപയോഗിക്കുന്ന ഒൻപത് ഇലകളിൽ ഒന്നാണ് കറിവേപ്പില.

കറിവേപ്പിലയും പച്ചമഞ്ഞളും അരച്ച് നാടൻ പശുവിന്റെ പാലിൽ കലക്കി കുടിച്ചാൽ ത്വക് രോഗങ്ങൾ ശമിക്കും.

കറിവേപ്പില ചതച്ചിട്ട് താറാവിൽ മുട്ട എണ്ണ ചേർക്കാതെ പൊരിച്ചു കഴിച്ചാൽ വയറുകടി ശമിക്കും
(ഷംസർ വയനാട് )
XXXXXXXXXXXXXXXXXXXXXXXX

10 തണ്ട് കറിവേപ്പില പശുവിൻ നെയ്യിൽ വറുത്ത് എടുക്കുക. ഒരു ടീസ്പൂൺ കുരുമുളക് ഒരു ടീസ്പൂണ് ജീരകം ഒരു ടീസ്പൂൺ ഇരട്ടിമധുരത്തിന്റെ പൊടി അൽപം മഞ്ഞൾ പൊടി അര ടീസ്പൂൺ ചുക്കുപൊടി എന്നിവ അരച്ചെടുത്ത് തൈരും ചേർത് പൈനാപ്പിൾ കൊണ്ട് പുളിശേരി ഉണ്ടാക്കുക. ഇതിൽ തേങ്ങ അരച്ച് ചേർക്കുകയോ ഉലുവ വറുത്തിടകയോ ഒക്കെ ചെയ്യാം . ഈ പുളിശേരി അത്താഴത്തിന് ഉപയോഗിച്ചാൽ ത്വക്കിൽ ഉണ്ടാക്കുന്ന അലർജിയും ശ്വാസകോശരോഗങ്ങളും ശമിപിക്കും

നാലുപട്ട കറിവേപ്പില ഒരു ടീസ്പൂൺ ചുക്കുപൊടി ഒരു ടീസ്പൂൺ ജീരകത്തിന്റെ പൊടി ഒരു ടീസ്പൂൺ അയമോദകം ആവശ്യത്തിന് ഇന്തുപ്പ് രണ്ടച്ച് ശർക്കര എന്നിവ ആറുഗ്ലാസ് വെള്ളത്തിൽ വെന്ത് മൂന്നു ഗ്ലാസ് ആക്കി അരിച്ച് അരഗ്ലാസ് വീതം മൂന്നു നേരം സേവിക്കുക. ഇങ്ങിനെ മൂന്നു ദിവസം സേവിച്ചാൽ അജീർണവും അതുമൂലം ഉണ്ടായ പനി മലബന്ധം വയർ വീർപ്പ് : അരുചി മുതലായ വിഷമങ്ങും ശമിക്കും

കറിവേപ്പിന്റെ ഇലയും തൊലിയും വേരും പൂവും കായും എല്ലാം ഔഷധ ഗുണം ഉള്ളതാണ്. കറിവേപ്പിന്റെ വേര് കഷായം വച്ച് രാത്രി കിടക്കാൻ നേരം സേവിച്ചാൽ ഉദരത്തിലെ വിരകൾ നശിക്കും. അലോപതി ഔഷധങ്ളെ പോലെ ഇത് ഉദരത്തിലെ ഗുണകരമായ ബാക്ടീരിയകളെ നശിപ്പിക്കുകയുമില്ല.

പല സസ്യങ്ങളിലും ഇലയിലും വേരിലും തൊലിയിലും എല്ലാം അടങ്ങിയിരിക്കുന്ന രാസഘടകങ്ങളിൽ വ്യത്യാസമുണ്ട് എന്നാൽ കറിവേപ്പിന്റെ ഇലയിലും തൊലിയിലും വേരിലും എല്ലാം അടങ്ങിയിരിക്കുന്ന രാസഘടകങ്ങളിൽ കാര്യമായ വ്യത്യാസം ഇല്ല. ആധുനിക ശാസ്ത്രം ഇതിൽ അടങ്ങിയിരിക്കുന്ന സ്റ്റിറോയിഡ്സ് ആൽക്കലോയിഡ്സ് ഗ്ലൈക്കോ സൈഡ്സ് ഫിനോളിൽ കോമ്പൗണ്ട് ഫ്‌ലവനോൾസ് കാർബോഹൈഡ്രേറ്റ്സ് എന്നിവയെക്കുറിച്ച്‌ ധാരാളം പഠനങ്ങൾ നടത്തിയിട്ടുണ്ട്.

കറിവേപ്പില അരച്ച് ഒരു സ്പൂൺ എടുത്ത് കാച്ചി തണുപ്പിച്ച ചാലിൽ കലക്കി കുടിച്ചാൽ ക്യാൻസർ സെല്ലുകളുടെ വളർചയെ തടയും.. ബ്രസ്റ്റ് ക്യാൻസറിലും ലഗ്സ് ക്യാൻസറിലും ആണ് ഇത് കൂടുതൽ ഫല പ്രദമായി കണ്ടിട്ടുള്ളത്.? കറിവേപ്പിലയിൽ അടങ്ങിയിരിക്കുന്ന കാർബോസോൺ എന്ന ആൽകലോയിഡാണ് ക്യാൻസർ സെല്ലുകളുടെ വളർച്ചയെ തടയുന്നത്

ഒരു പത്തു പട്ട കറിവേപ്പില എടുത്ത് 100 മില്ലി വെളിച്ചെണ്ണയിൽ ചുവക്കെ വറുത്തെടുത്ത് ആ എണ്ണയിൽ തന്നെ അരച്ച് തലയിൽ ലേപനം ചെയ്താൽ മുടി സമൃദ്ധമായി വളരും.. താരൻ മുടിയിലെ കായ മുടി പൊട്ടുക മുതലായ വിഷമതകൾ ശമിക്കും.

അഞ്ചു പട്ട കറിവേപ്പില ഒരു പിടി പുളിയില രണ്ടു ടീസ്പൂൺ ഉലുവ എന്നിവ അരച്ച് നീരുള്ളിടത്ത് ലേപനം ചെയ്താൽ നീര് വറ്റുന്നതാണ്.

പൊള്ളലേറ്റാൽ ഉടൻ കറിവേപ്പില അരച്ച് ലേപനം ചെയ്താൽ പൊള്ളൽ ക്രുമിളകൾ) ഉണ്ടാവുകയില്ല.

കറിവേപ്പില അരച്ച് പച്ച വെളിച്ചെണ്ണ ചേർത് പതിവായി ലേപനം ചെയ്താൽ തൊലിയിലെ പരുപരുപ്പുകൾ മാറി ത്വക് മൃദുവായി തീരും

കറിവേപ്പില ചതച്ചു പിഴിഞ്ഞ് നീരെടുത്ത് സമം വെളിച്ചെണ്ണയും കൂട്ടി കാച്ചിയരിച്ച്‌ വായിൽധരിക്കുക. ഇതുകൊണ്ട് പല്ലു തേക്കുക പല്ലുവേദന വായിലെ പുണ്ണ് മുതലായവ ശമിക്കുന്നത്തണ് .
(Dr സജീവ് കുമാർ)

Leave a comment