Post 149 ഈത്തപ്പന

ചർചാ വിഷയം wwwwww ഈന്തപ്പന
wwwwwwwwwwwwwwwwwwwwwwwwwwwww
കുടുംബ wwwwww പാമേഡിയ
ശാസ്ത്രനാമം wwww ഫൊനിക്സ് ഡാക്റ്ററിലിഫെറ
(Binomial name. www Phoenix dactylifera)

രസം wwwwww മധുരം
ഗുണം wwwwww സ്നിഗ്ദ്ധം – രൂക്ഷം
വീര്യം wwwwww ശീതം
വിപാകം wwwwww മധുരം.

സംസ്കൃത നാമം ww പിണ്ഡർജുരം – വർജു രീ – ദീപ്യ – ഗജഭക്ഷഃ – മധുര ഫല – ഫലപുഷ്പീ

ഫലത്തിൽ 60 – 70 % പഞ്ചസാരയും 2.5 % പ്രോട്ടീനും 0.4 % കൊഴുപ്പും 3.9% നാരും 0.32% കാൽസ്യവും ഇരുമ്പ് കരോട്ടീൻ തയാമിൻ റിബോഹ്മോവിൻ റബോ ഫ്ളു വിൻ അസ്കോർ ബിക് ആസിഡ് എന്നിവ അടങ്ങിയിരിക്കുന്നു.

വൃ ഷ്യവും ധാതുപുഷ്ടികരവും ആണ് . കഫത്തെ ക്ഷയിപ്പിക്കും ശ്വാസകോശത്തെ ശുദ്ധീകരിക്കും .അധികമാത്രയിൽ വിരേചന മുണ്ടാക്കും .മൂത്രം വർദ്ധിപ്പിക്കും. ക്ഷയം ജ്വരം ഹൃദ്രോഗം എന്നിവയിൽ ഹിതമാണ്.
wwwwwwwwwwwwwwwwwwwwwwwwwwwww

ഈന്തപ്പന എന്ന മരത്തി ന്റെ ഫലമാണ് ഈന്തപ്പഴം . ലോകത്തിൽ വളരെ കുറഞ്ഞ രാജ്യങ്ങളിൽ മാത്രമേ ഇത് കാണപ്പെടുന്നുള്ളൂ. -പ്രധാനമായും അറേബ്യൻ രാജ്യങ്ങളിൽ- . അറേബ്യൻ രാജ്യങ്ങളിലെ ഒരു പ്രധാന നാണ്യവിളയാണ് ഇത്. അഞ്ഞൂറിലധികം തരം ഈത്തപ്പഴങ്ങൾ ഇന്നുണ്ട്. ധാരാളം കാർബോ ഹൈഡ്രേറ്റ് അടങ്ങിയ ഒരു പഴമാണിത്. കൂടാതെ കാൽസ്യം, സോഡിയം, മഗ്നീഷ്യം, ഇരുമ്പ് തുടങ്ങിയ മനുഷ്യ ശരീരത്തിനാവശ്യമായ ധാരാളം ലവണങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു.

ഈന്തപ്പഴം പതിവായി കഴിച്ചാൽ ഉദരമായു സംബന്ധമായ വൈഷമ്യങ്ങൾ ശമിക്കും

ഈന്തപ്പഴത്തിന്റെ കുരു 500 ഗ്രാം തൃകോൽപ കൊന്ന 200 ഗ്രാം കരിംജീരകം 200 ഗ്രാം നീർമരുതിൻ തൊലി 200 ഗ്രാം എന്നിവ പൊടിച്ച് വച്ചിരുന്ന് അതിൽ നിന്നും ഒരു സ്പൂൺ പൊടി എടുത്ത് അഞ്ചിതൾ വെളുത്തുള്ളിയും ചേർത് അഞ്ചു ഗ്ലാസ് വെള്ളത്തിൽ വെന്ത് രണ്ടു ഗ്ലാസ് ആക്കി അരിച്ച് രാവിലെയും വൈകിട്ടും ഓരോ ഗ്ലാസ് വീതം സേവിച്ചാൽ രക്ത ചംക്രമണം വർദ്ധിക്കും രക്തകുഴലുകളിലെ തടസങ്ങൾ നീങ്ങും. കൈകാൽ തരിപ്പ് മരപ്പ് മുട്ടുവേദന നടുവേദന മുതലായവ ശമിക്കും.
(അഷറഫ് കണ്ണൂർ )
wwwwwwwwwwwwwwwwwwwwwwwwwwwww
🍀 മദീനയില്‍ മാത്രം ഉണ്ടാകുന്ന *അജ്വവ* എന്ന ഈത്തപ്പഴം രാവിലെ വെറും വയറ്റില്‍ കഴിച്ചാല്‍ ആ ദിവസം വിഷം, മാരണം ഇവ ഏല്കില്ല എന്നാണ് വിശ്വാസം. ത്വഗ് രോഗങ്ങളിലും cancer രോഗികളിലും മാനസിക അസ്വസ്ഥകള്‍ക്കും ഈ അജ്വവ കാരക്ക supportive medicine ആയി കൊടുത്തിട്ട് ഒരുപാട് ഗുണം കണ്ടിട്ടുണ്ട് 🍀
wwwwwwwwwwwwwwwwwwwwwwwwwwwww

ഇന്ന് അലോപ്പതി ചികിൽസയുടെ രീതിയെ പിൻതുടർന്ന് പല വൈദ്യൻമാരും ലാബ് ടെസ്റ്റുകളെ അടിസ്ഥാനമാക്കി ചികിൽസ ചെയ്യുന്നതായി കാണുന്നു. ഇത് ഒരു തെറ്റായ പ്രവണതയാണ് എന്നു വേണം മനസിലാക്കാൻ .ഇതുമൂലം പരമ്പരാഗത രീതിയിൽ രോഗം മനസിലാക്കാൻ ഉള്ള കഴിവ് നഷ്ടമാകും
(രാജു )
wwwwwwwwwwwwwwwwwwwwwwwwwwwwwn

മരുഭൂമിയിൽ സാധാരണ കണ്ടു വരുന്ന ഫലവൃക്ഷമാണ്‌ ഈന്തപ്പന.നൈസർഗികമായി ഇവ മരുപ്പച്ചകളിൽ കൂട്ടം കൂട്ടമായാണ്‌ ഈന്തപ്പന വളരുന്നത്‌. Date Palm എന്ന് ഇംഗ്ലീഷിലും നഖ്‌ല എന്ന് അറബിയിലും അറിയപ്പെടുന്ന ഈന്തപ്പനയുടെ ശാസ്ത്രനാമം Phoenix dactylifera എന്നാണ്‌. അറബ്‌ രാജ്യങ്ങളിലും, മറ്റ്‌ വടക്കനാഫ്രിക്കൻ രാജ്യങ്ങളിലും ഇത്‌ വ്യാപകമായി കൃഷിചെയ്യ പ്പെടുന്നുണ്ട്‌. സ്വാദിഷ്ഠവും ഭക്ഷ്യയോഗ്യവുമായ ഫലം തരുന്ന ഒറ്റത്തടി വൃക്ഷമാണിത്‌. 15 മുതൽ 25 മീറ്റർ വരെ വളരുന്ന ഈന്തപ്പനയുടെ ഫലം ഈന്തപ്പഴം അല്ലെങ്കിൽ ഈത്തപ്പഴം എന്ന പേരിൽ അറിയപ്പെടുന്നു. ഏക്കറുകണക്കിനു വരുന്ന കൃഷിയിടങ്ങളിൽ വാണിജ്യാടിസ്ഥാനത്തിൽ ഈന്തപ്പഴം കൃഷി ചെയ്തുവരുന്നു. അറബ്‌ നാടുകളിൽ പാതയോരങ്ങളിൽ കൃഷി ചെയ്യുന്ന ഈന്തപ്പന ധാരാളം ഈന്തപ്പഴം തരുന്നതിനോടൊപ്പം നയന മനോഹരമായ ഒരു കാഴ്ച കൂടിയാണ്‌. ഈ പനയുടെ യഥാർത്ഥ ഉത്ഭവസ്ഥലം അജ്ഞാതമാണെങ്കിലും, ബി.സി. 6000 മുതൽക്കുതന്നെ ഈ പന ഈജിപ്തിലും ഇറാക്കിലും പ്രധാന വിളകളിൽ ഒന്നായിരുന്നതായി കരുതപ്പെടുന്നു. അൻപതോളം വിവിധ ഇനങ്ങളിൽ ഈന്തപ്പന ഇന്ന് ലഭ്യമാണ്‌. അറബ് രാജ്യങ്ങളെ കൂടാതെ അമേരിക്കയിലെ കാലിഫോർണിയ, വടക്കൻ ആഫ്രിക്കൻ രാജ്യങ്ങൾ, സ്പെയിൻ, പാകിസ്താൻ, ഇന്ത്യയുടെ ചില ഭാഗങ്ങളിലും ഈന്തപ്പന‍ കൃഷിചെയ്യുന്നുണ്ട്…

ഒറ്റത്തടി വൃക്ഷമാണ്‌ ഈന്തപ്പന. പനജാതിയിൽപ്പെട്ട എല്ലാ വൃക്ഷങ്ങളെയും പോലെ മുകളറ്റത്താണ്‌ “ഓലകൾ” കാണപ്പെടുന്നത്‌. തെങ്ങോല പോലെ ഒരു തണ്ടിൽനിന്നും ഇരുവശത്തേക്കുമാണ്‌ ഇലകൾ കാണപ്പെടുന്നത്‌ (pinnate). ഓലകൾക്ക്‌ മൂന്നു മീറ്ററോളം നീളമുണ്ടെങ്കിലും, ഇലകൾക്ക്‌ ഒരടിയോളമേ നീളമുള്ളൂ. മാർച്ച്‌ മാസത്തോടെ ഈന്തപ്പനകൾ പൂക്കുന്നു. ജൂലൈ മാസത്തോടെ കായകൾ പഴുക്കാൻ തുടങ്ങും. ഒരു മരത്തിൽനിന്ന് ഒരു സീസണിൽ നൂറുകിലോയോളം ഈന്തപ്പഴങ്ങൾ ലഭിക്കും.

ഈന്തപ്പന
സീസണിൽ നാലു വ്യത്യസ്ത പാകത്തിലുള്ള പഴങ്ങൾ വിപണിയിൽ ലഭ്യമാണ്‌. കിമ്രി (പഴുക്കാത്തവ) ഖലാൽ (പകുതി പഴുപ്പ്‌, കടിച്ചു മുറിച്ച്‌ തിന്നാം) റുത്താബ്‌ (പഴുത്ത്‌, വെണ്ണപോലെ മൃദുലമായ പഴം) തമർ (ഉണക്കിയ ഈന്തപ്പഴം). ഇതിൽ റുത്താബ്‌ ആണ്‌ ഏറ്റവും മാധുര്യമുള്ളത്‌. വെണ്ണപോലെ നനുത്ത റുത്താബ് ഈന്തപ്പഴങ്ങൾ ശരിക്കും മാധുര്യമേറിയ ഒരു പഴംതന്നെയാണ്‌

സാധാരണയായി കാണപ്പെടുന്ന ഈന്തപ്പനകൾ അഞ്ചു മുതൽ എട്ടുമീറ്ററോളം ഉയരമുള്ളതാണെങ്കിലും, അവയ്ക്ക്‌ പതിനഞ്ചുമുതൽ ഇരുപത്തഞ്ചുമീറ്റർ വരെ ഉയരം വയ്ക്കാറുണ്ട്‌. ഈന്തപ്പഴങ്ങൾ കുലകളായാണ്‌ കാണപ്പെടുന്നത്‌. ഒരു കുലയ്ക്ക്‌ അഞ്ചുമുതൽ പത്തു കിലോ വരെ ഭാരം വരാം. പനയുടെ ഇനമനുസരിച്ച്‌ മഞ്ഞ, ഓറഞ്ച്‌, കടും ചുവപ്പ്‌ തുടങ്ങിയ വർണ്ണങ്ങളിലാണ്‌ ഈന്തപ്പഴങ്ങൾ കാണപ്പെടുന്നത്‌. പൂക്കുലകളുടെ തണ്ടുകൾ ഇലകൾകിടയിൽനിന്നുമാണ്‌ പുറപ്പെടുന്നത്‌, പഴങ്ങൾ പാകമാവുന്നതോടെ അവ നീണ്ട്‌ പുറത്തേക്കെത്തുന്നു. ഭാരമേറിയ പഴക്കുലകളും വഹിച്ചുനിൽക്കുന്ന ഈന്തപ്പനകൾ മനോഹരമായ ഒരു കാഴ്ചയാണ്‌.
പഴങ്ങളിൽ ജലാംശം കുറവാണ്‌. അതിനാൽ ഈന്തപ്പഴങ്ങൾ ഉണങ്ങിയാലും, പഴുത്തപഴത്തോളം തന്നെ വലിപ്പം ഉണ്ടായിരിക്കും.

ഈന്തപ്പനയോലയിൽനിന്നും, ചകിരിയിൽ നിന്നും ഉണ്ടാക്കുന്ന പായ, കുട്ടകൾ, തൊപ്പികൾ തുടങ്ങിയ കരകൗശലവസ്തുക്കൾ എന്നിവയും ഗൾഫ്‌ നാടുകളിൽ ലഭ്യമാണ്‌. പണ്ടുകാലങ്ങളിൽ ഇവയുടെ ഉപയോഗം വ്യാപകമായിരുന്നു. പനയുടെ തടി പണ്ട്‌ വീടുകളുടെ നിർമ്മാണത്തിനും, വഞ്ചികളുടെ നിർമ്മാണത്തിനും, ഇന്ധനമായും, ഉപയോഗിച്ചിരുന്നു. ഈന്തപ്പനയുടെ കുരുവിൽനിന്നും എടുക്കുന്ന എണ്ണ; സോപ്പ്‌, കോസ്മെറ്റിക്സ്‌ നിർമ്മാണ മേഖലയിൽ ഉപയോഗി ക്കുന്നുണ്ട്‌. ഈന്തപ്പഴ കുരുവും, കായയും നല്ലൊരു കാലിത്തീറ്റകൂടിയാണ്‌.

ആൺ-പെൺ പൂവുകൾ വെവ്വേറെ പനകളിലാണ്‌ ഉണ്ടാകുന്നത്‌ – അതിനാൽ ആൺപനയും പെൺപനയും ഉണ്ട്‌. കൃഷിത്തോട്ടങ്ങളിലും മറ്റും പെൺപനകളാണ്‌ കൂടുതലായും നട്ടുവളർത്തുന്നത്‌. ഈന്തപ്പന പൂക്കുന്ന സീസണിൽ കൃത്രിമ പരാഗണം വഴിയാണ് പൂക്കളിൽ വാണിജ്യാടിസ്ഥാനത്തിൽ പ്രജനനം നടത്തുക. ഒരു പനയുടെ ചുവട്ടിൽനിന്നും, മറ്റുപല കാണ്ഡങ്ങളും മുളച്ചുവരും. ഈ കാണ്ഡങ്ങൾ വേർപിരിച്ചു നട്ടാണ്‌ പുതിയ പനകൾ കൃഷിചെയ്യുന്നത്‌. വിത്തുകൾ കിളിർപ്പിച്ചും പനംതൈകൾ വളർത്താമെങ്കിലും, ഇങ്ങനെയുണ്ടാകുന്ന പനകളുടെ പഴങ്ങൾക്ക്‌ ഗുണവും വലിപ്പവും കുറവായിരിക്കും. മാത്രവുമല്ല, ആൺ-പെൺ പനകൾ തിരിച്ചറിയുക പ്രായോഗികവുമല്ല. പ്രകൃത്യാ കാണപ്പെടുന്ന പനകൾ കായ്ക്കുന്നതിന്‌ ഏഴുമുതൽ എട്ടുവരെ വർഷങ്ങൾ എടുക്കുമെങ്കിലും, ടിഷ്യു കൾച്ചർ വഴി ഉൽപ്പാദിപ്പിക്കപ്പെടുന്ന പനകൾ വളരെ ചെറിയപ്രായത്തിൽത്തന്നെ കായ്ച്ചു തുടങ്ങുന്നു.

ഗൾഫ്‌ നാടുകളിലെ റോഡുകളുടെ ഓരങ്ങൾ, പാർക്കുകൾ എന്നിവ മോടിപിടിപ്പിക്കുന്നതിനും, കെട്ടിടങ്ങളുടെ ലാന്റ്‌സ്കേപ്പിംഗ്‌ തുടങ്ങിയവയ്ക്കും ഈന്തപ്പനകൾ ധാരാളമായി ഉപയോഗിക്കുന്നു. വലിയ പനകൾ ഫാമുകളിൽനിന്നും അങ്ങനെതന്നെ പിഴുതുകൊണ്ടുവന്ന് പുതിയ സ്ഥലത്തേക്ക്‌ നടുകയാണ്‌ ചെയ്യുന്നത്‌. വളരെ വേഗത്തിൽ പുതിയ സ്ഥലത്ത്‌ അവ വേരുപിടിക്കുകയും ചെയ്യും..

ഗൾഫ്‌ രാജ്യങ്ങളിൽ പൊതുവേ, അറബ്‌വംശജരുടെ സൽക്കാരങ്ങളിലും, ദൈനംദിന ഭക്ഷണങ്ങളിലും ഈന്തപഴങ്ങൾക്ക്‌ സമുന്നതമായ ഒരു സ്ഥാനമാണുള്ളത്‌. റംസാൻ മാസത്തോടനുബന്ധിച്ചുള്ള “നോമ്പുതുറക്കൽ” ഈന്തപ്പഴവും വെള്ളവും (അല്ലെങ്കിൽ എന്തെങ്കിലും പഴച്ചാറ്‌) കഴിച്ചുകൊണ്ടാണ്‌ മുസ്ലിങ്ങൾ നിർവ്വഹിക്കുക. ഈന്തപ്പഴ സംസ്കരണം വളരെ വികസിച്ച ഒരു വ്യവസായമാണിന്ന്. ഉണങ്ങിയ ഈന്തപ്പഴങ്ങൾ കൂടാതെ, ഇവയിലെ വിത്ത്‌ മാറ്റി അവിടെ ബദാം വച്ച്‌ സ്റ്റഫ്‌ ചെയ്തവ, ഈത്തപ്പഴ സിറപ്പ്‌ അഥവാ ഈന്തപ്പഴത്തേൻ, ഈന്തപ്പഴ പേസ്റ്റ്‌, ഈന്തപ്പഴ പഞ്ചസാര, ഈന്തപ്പഴ വിന്നാഗിരി, ഈന്തപ്പഴ ജ്യൂസ്‌, ഈന്തപ്പഴ ചോക്ലേറ്റ്‌, ഈന്തപ്പഴ ബിസ്കറ്റ്‌ തുടങ്ങി പലവിധത്തിലുള്ള ഈന്തപ്പഴ ഉൽപ്പന്നങ്ങൾ ഉണ്ട്‌.

പ്രമേഹ രോഗികൾക്ക് ഈത്തപ്പഴം കഴിക്കാം എന്നും കഴിക്കാൻ പാടില്ല എന്നും പറയപ്പെടുന്നുണ്ട്
(സുരേന്ദ്രൻ മാഷ് )
wwwwwwwwwwwwwwwwwwwwwwwwwwwww

[28/04 9:46 PM] +91 96053 60742: എല്ലാവർക്കും നമസ്കാരം,
പഞ്ചസാര, വൈറ്റ്മിൻ, പ്രോട്ടീൻ, കൊഴുപ്പ്, നാര്, കാൽസിയം, ഇരുമ്പ്, തുടങ്ങിയവ സുലഭമായി അടങ്ങിയിരിക്കുന്ന ഈത്തപഴവും തേനും സമം ചേർത്ത് കഴിച്ചാൽ ധാതു പുഷ്ടി കരവും ശ്വാസകോശത്തെ ശുദ്ധീകരിക്കുന്നതുമാകും.
ഈന്തകുരുവും വരട്ടു മഞ്ഞളും പുകച്ച് പുക തട്ടിച്ചാൽ അർശസ് ശമിക്കും.
ഉറങ്ങുന്നതിന് മുൻപ് ഈത്തപഴം തിന്ന് പാൽ കുടിച്ചാൽ ബീജക്കുറവിന് പരിഹാരമാകും –
പാലിൽ ഈത്തപഴവും മല്ലിയില ഇടിച്ചതും ചേർത്ത് തിളപ്പിച്ച് കഴിച്ചാൽ ഗർഭോൽപാദനം നടക്കും.
രാത്രിയിൽ വെള്ളത്തിൽ വെച്ചിരുന്ന് രാവിലെ പിഴിഞ്ഞരിച്ച് കഴിച്ചാൽ മലബന്ധം മാറി കിട്ടും.
ഈത്തപഴം പതിവായി കഴിച്ചാൽ ഓർമ തെളിഞ്ഞ് വരും.
(ജോസ് )
wwwwwwwwwwwwwwwwwwwwwwwwwwwww
പാലിൽ ഈത്തപ്പഴം വും മല്ലിയിലയും ചേർത്ത് തിളപ്പിച്ച്‌ കഴിച്ചാൽ ഗർഭോത്പാദനം നടക്കും ..
( പ്രശാന്ത് +974 3046 6380: )
wwwwwwwwwwwwwwwwwwwwwwwwwwwww
കുരു കളഞ്ഞ ഈത്തപഴവും അല്പം അമുക്കുരം പൗഡറും മല്ലിയിലയും തിളപ്പിച്ച് ഒന്ന് കുറുക്കിയെടുത്ത് കഴിച്ചാൽ
ഗർഭോൽപാദനം മാത്രമല്ല ഗർഭോൽപാദനത്തിന് വേണ്ടുന്ന നടപടികളും തീവ്രഗതിയിലാവും. കിടക്കാൻ നേരം മാത്രം മതി.
(ജോസ് +91 96053 60742: )
wwwwwwwwwwwwwwwwwwwwwwwwwwww
delicious. family യാണ്,കടക്കൽമുളക്കുന്നകന്നുകളാണ്(suckers)നടുന്നത്

cloning വഴിയിലും കൃഷി ചെയ്യാറുണ്ട്

ആൺപൂവും പെൺപൂവും വെവ്വേറെ മരങ്ങളിൽ ആയതിനാൽ ആൺപൂവിതൾ പെൺപൂവിൽ വെച്ചുകെട്ടിയാണ് പരാഗണം നടത്തുന്നത്…

:ഈത്തപ്പഴത്തിന്റെവിടരാത്തപൂങ്കുല (un opened influence)യുടെനീരെടുത്ത്പ്രസവിച്ച (പ്രസൂതിക) സ്ത്രീകൾക്ക് പ്രത്യേക ചേരുവകൾ ചേർത്ത് കോടുക്കാറുണ്ടത്രെ, back pain രോഗകൾക്കും കൊടുക്കാ റുണ്ട്, തെങ്ങിൻ പൂക്കുല ഉപയോഗിക്കുന്നത്പോലെ തന്നെയാണിതും

പൂർവികരായ കൃഷി ക്കാർചാണകം ,പച്ചില, വെണ്ണീർ എന്നിവയാണ് വളമായി ഉപയോഗിച്ചിരുന്നത്. .,അതിലെ കൺണ്ടൻസ് എന്തെന്ന് അറിയില്ലായിരുന്നു,10000വർഷം വേണ്ടിവന്നു അതിലെ മൂലകങ്ങളെ അറിയാൻ! nitrogen,phosphorus,potash,(n p k)magnesium,etc:

ഫെനിക്സ് സിൽവർ സ്റ്റിച് എന്ന ശാസ്ത്ര നാമമുള്ള ഈന്തപ്പനയാണ് ഭാരതത്തിലുള്ളത്. ഈത്തപ്പഴം വെള്ളത്തിലിട്ട് കുതർത്തി പിഴിഞ്ഞരിച്ച് കുടിച്ചാൽ മദ്യപാനിയുടെ ഹാങ്ങോവർ മാറി കിട്ടും

ഈന്തപ്പഴത്തിന്റെ കുരു കത്തിച്ച പുകയേൽപിച്ചാൽ ഗുദത്തിലുണ്ടാകുന്ന നീരും വേദനയും ഗുദ ഭ്രംശവും ശമിക്കും
( അബ്ദുൾ ഖാദർ: )
wwwwwwwwwwwwwwwwwwwwwwwwwwwww

: ഈത്തപ്പഴ ലേഹ്യം…. കുട്ടികൾക്കും വലിയവർക്കും സ്വാദിഷ്ട്ടം ശരീരപുഷ്ടിക്കും ലൈകീക ബലഹീനതക്കും ഉത്തമം .. ഈത്തപ്പഴം 1kg തേൻ 1kg അണ്ടിപ്പരിപ്പ് 100g മുന്തിരി 80g അക്രൂട്ട് 80g ബദാം 100g

ഔഷധമായി ഈന്തപ്പഴം ഉപയോഗിക്കുമ്പോൾ നല്ല ഇനം ഈന്തപ്പഴം തിരഞ്ഞെടുക്കണം, ആടുമാടുകൾക്കു വേണ്ടി കൃഷി ചെയ്ത് എടുക്കുന്ന ഈത്തപ്പഴവും ചില ലായനികൾ മുക്കി മാർക്കറ്റിൽ വിൽക്കുന്നുണ്ട്.

നല്ല ഈത്തപ്പഴം പാകമായാൽ ബ്രൗൺ നിറമായിരിക്കും. അമർതിയാൽ സ്പോഞ്ച് പോലെ മൃദു ആയിരിക്കും ഒരു ഭാഗം ചുവപ്പും ഒരു ഭാഗം വെള്ളയും ആയി കാണുന്നവയും കാഠിന്യ മുള്ളവയും നല്ല ഇനമല്ല. അവ മൂപ്പെത്താത്തതോ രാസവസ്തുക്കൾ ഉപയോഗിച്ച് പഴുപ്പിച്ചതോ ആയിരിക്കും

അധികം പഴകാത്ത ഈത്തപ്പഴം ഒരു കിലോ വാങ്ങി കഴുകി കുരു നീക്കി നുറുക്കി ഓട്ടു പാത്രത്തിൽ ഇട്ട് ചൂടാക്കുക വെള്ളം വറ്റുമ്പോൾ 200 മില്ലി നെയ്യൊഴിച്ച് വഴറ്റുക. അധികം മർദിക്കാതെ തന്നെ അത് കുഴമ്പു പോലെ ആകും അതിൽ കശുവണ്ടി ബദാം ആക്രോട്ട് എന്നിവ ചെറു തരികളായി പൊടിച്ചെടുത്ത് ചേർക്കുക. (നല്ലതുപോലെ പൊടിയേണ്ടതില്ല.) മുന്തിരിയും തേനും ചേർത് ഇളക്കി യോജിപ്പിച്ച് ഭരണിയിലാക്കി സൂക്ഷിച്ച് രണ്ടു സ്പൂൺ വീതം സേവിക്കുക.

പുഷ്ടിയും ബലവും ലൈഗിക ശേഷിയും വർദ്ധിപ്പിക്കും വാജീകരണത്തിന് ഉപയോഗിക്കുമ്പോൾ ഖത്തീറ എന്ന ഈന്തപ്പഴം കൂടി ചേർക്കും അത് ഇവിടെ സുലഭമല്ല.
( ഹക്കിം ഷംസുദ്ദീൻ)
wwwwwwwwwwwwwwwwwwwwwwwwwwwww

രക്ത കുറവിന് (അനീമിയ ) ഈന്തപ്പഴം പതിവായി കഴിക്കുന്നത് നല്ലതാണ് .മലബന്ധം അകറ്റും
(കിരാതൻ )
wwwwwwwwwwwwwwwwwwwwwwwwwwwww

മറ്റു പന വർഗങ്ങളിൽ നിന്നും വിഭിന്നമായി ഇന്തപ്പനയിൽ ശിഖരങ്ങൾ ഉണ്ടാകും .ശിഖരത്തിൽ ഫലവും ഉണ്ടാകും . എത്ര പ്രായമായ ഈത്തപ്പനയും പറിച്ചു നട്ടാൽ പിടിക്കുകയും അടുത്ത വർഷ തന്നെ ഫലമുണ്ടാവുകയും ചെയ്യും .

പോഷക സമ്പുഷ്ടമാണ് ഇത്തപഴത്തിന്റെ സിറപ്പ് . ഇത് ദീർഘ കാലം കേടുകൂടാതെ ഇരിക്കും .നന്നായി പഴുത്തതും മൃദു ആകാത്തതും ആയ ഈന്തപ്പഴം പുഴുങ്ങി ഉത്തങ്ങുന്നതാണ് കാരക്ക എന്ന പേരിൽ വിപണിയിൽ കിട്ടുന്നത്. ഏറ്റവും സ്വാദിഷ്ടമായ ഇന്തപ്പഴം ഉണ്ടാകുന്നത് സൗദിയിലാണ് .

ആടുമാടുകൾക്കും ഒട്ടകത്തിനും ഭക്ഷണമായും ഈന്തപ്പഴം ഉപയോഗിക്കുന്നുണ്ട്. ഈന്തപ്പഴം കഴിച്ചാൽ ഉഷ്ണത്തെ അതിജീവിക്കാൻ ശരീരത്തിന് ശേഷി ഉണ്ടാകും
(രാജൻ കണ്ണൂർ )
wwwwwwwwwwwwwwwwwwwwwwwwwwwww

ഒരു കിലോ ഇന്തപ്പഴം കഴുകി കുരു കളഞ്ഞ് 100 ഉണക്ക മുന്തിരിയും കൂട്ടി 250 നെയ്യൊഴിച്ച് വറുത്ത് ഇടിച്ച് വക്കുക. . കശുവണ്ടി കറുവപ്പട്ട ഏലക്കായ് പച്ചില തിപ്പലി ബദാം പരിപ്പ് എന്നിവ 100 ഗ്രാം വീതം പൊടിച്ചെടുക്കുക.

അര കിലോ ആടലോടകത്തില വെള്ളം തളിച്ച് ചതച്ച് പിഴിഞ്ഞ് ഇടങ്ങഴി നീരെടുത്ത് അതിൽ ഒരു കിലോ കൽക്കണ്ടം ചേർത് കുറുക്കി പാവാക്കി ഇടിച്ചു വച്ച ഈന്തപ്പഴം ചേർത് ഇളക്കി ലേഹ പാകമാവുമ്പോൾ മറ്റു മരുന്നുകൾ ചേർത് ഇളക്കി വാങ്ങി ഒരു കിലോ തേനും ചേർത് യോജിപ്പിച്ച് വച്ചിരുന്നം. 25 ഗ്രാം വീതം രാവിലെയും വൈകിട്ടും സേവിക്കുക. ഉരക്ഷ തവും പഴകിയ ചുമയും ശമിക്കും കരാട്ടെ മുതലായ ശാരീരിക പരിശീലനം ചെയ്യുന്നവർക്കും ഭാര ജോലികൾ ചെയ്യുന്നവർക്കും ശരീരത്തിന്റെ ആഘാത ക്ഷമതയും അദ്ധ്വാന ക്ഷമതയും വർദ്ധിക്കും ബലവും പുഷ്ടിയും ഉണ്ടാക്കും അഗ്നി ബലം നോക്കി ഉപയോഗിക്കുക.
(സോമൻ ലൂപ്പാറ )
wwwwwwwwwwwwwwwwwwwwwwwwwwwww

രസായന സ്വഭാവമുള്ള മൂന്ന് വസ്തുക്കൾ ഒന്നിച്ച് ചേർത്ത് ഏറ്റവും എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു ഭക്ഷണവും, ആ ഭക്ഷണം തന്നെ നിങ്ങളുടെ ഔഷധവും ,ആ ഔഷധം തന്നെ നിങ്ങൾക്കുള്ള രസായനവുമായി മാറുന്ന ചില വിദ്യകളും ഈത്തപഴത്തിനുണ്ട്.
ഈത്തപഴവും ഒരു സ്പൂൺ ഉഴുന്നും വെള്ളത്തിലിട്ട് ബദാം പരിപ്പുമായി അരച്ച് ചേർത്ത് കുറുക്കി അല്പം നെയ്യും കൂടി ചേർത്ത് സേവിക്കാം, ഏറ്റവും എളുപ്പം തയ്യാറാക്കാം . ഇതിന്റെ ഗുണങ്ങൾ അവർണ്ണനീയമാണ്.
(ജയപ്രകാശ് വൈദ്യർ: )

[29/04 3:36 PM] സുരേന്ദ്രൻ മാഷ്: . ബഹുമാന്യരായ വൈദ്യന്മാരും ഡോക്ടർമാരും ഈ വിഷയത്തിൽ നിർദ്ദേശങ്ങൾ തന്നാൽ ഉപകാരമായിരുന്നു…

[29/04 4:10 PM] +91 96053 60742: .ആരെല്ലാം എന്തൊക്കെ പറഞ്ഞാലും പ്രമേഹമുള്ളവർ ഈത്തപഴംനല്ല മധുരമുള്ളതൊന്നും അതായത് സ്റ്റാർച്ചുള്ളതൊന്നും കഴിക്കാൻ പാടില്ലാത്തതാണ്. അത് ഒരു സൈഡ്.
ഇനി മറ്റൊരു സൈഡ് നമുക്ക് ജീവിക്കണ്ടെ,
അരി,
ഗോതമ്പ്,
കപ്പ,
ഉരുളക്കിഴങ്ങ്,
ചക്ക,
നിത്യജീവിതത്തിൽ നമ്മള് കഴിക്കുന്ന മിക്കതും സ്റ്റാർച്ചുള്ളത് തന്നെയാ ഇതൊക്കെ നമുക്ക് വേണ്ടന്ന് വെക്കാൻ പറ്റുമൊ. അത് കൊണ്ട് കുറക്ക് കഴിക്കുന്ന ദിവസം ഒരു നേരം അരി ഭക്ഷണം വേണ്ടെന്ന് വെച്ചാൽ മതി. ഭക്ഷണത്തിൽ നിയന്ത്രണം പാലിക്കുന്ന ആളേയല്ല ഞാൻ.
wwwwwwwwwwwwwwwwwwwwwwwwwwwww

കശുവണ്ടി 200 ഗ്രാം ബദാം പരിപ്പ് 200 ഗ്രാം നായ്ക രണ പരിരിപ്പ് 200 ഗ്രാം അമുക്കുരം 200 ഗ്രാം ഇവ പൊടിച്ചെടുക്കുക ചക്കപ്പഴം ഒരു കിലോ ഈത്തപ്പഴം ഒരു കിലോ അരി പൊടിയും തേങ്ങപ്പാലും ശർക്കരയും ചേർത്ത് ലേ ഹമാക്കുക. ഇതു സേവിച്ചാൽ ശരീര ശേഷിയും ലൈഗിക ശേഷിയും വർദ്ധിക്കും
(പവിത്രൻ വൈദ്യർ )
wwwwwwwwwwwwwwwwwwwwwwwwwwwww

പ്രമേഹ രോഗികളുടെ ആഹാരമെത്തിൽ പഴുത്താൽ നല്ല മധുരമുണ്ടാകുന്ന പഴങ്ങൾ എല്ലാം ഒഴിവാക്കണം എന്നാണ് പൊതുവായി നിർദേശിച്ചിട്ടുള്ളത്. സ്പോട്ട ഈത്തപ്പഴം ചക്ക മാങ്ങ എന്നിവയെല്ലാം ഒഴിവാക്കേണ്ടതാണ്. ആപ്പിൾ പേരക്ക ചാമ്പക്ക മുതലായ പഴങ്ങൾ പ്രമേഹ രോഗികൾക്ക് പത്ഥ്യമാണ്
സ്റ്റാർച്ച് അധികം ഉണ്ടെങ്കിലും പച്ച ചക്ക പ്രമേഹ രോഗികൾക്ക് ഉത്തമമാണ്. അതുപോലെ മധുരം അധികം ഉണ്ടെങ്കിലും ഡയബറ്റിക് ന്യൂറോപതിയിൽ സ്റ്റാർച് അടങ്ങിയ മറ്റു ഭക്ഷണങ്ങൾ നിയന്ത്രിച്ചു കൊണ്ട് രണ്ടോ മൂന്നോ ആഴ്ച ഈന്തപ്പഴം രസായന വിധിയിൽ സേവിക്കുന്നത് നല്ലതാണ് . അമുക്കുരവും ഉഴുന്നും വെളുത്ത കടലയും ഡയബറ്റിക് ന്യൂറോപതിയിൽ ഗുണകരമാണ്
wwwwwwwwwwwwwwwwwwwwwwwwwwwww
അൻപതോളം ഇന്നം ഈത്ത ഉണ്ടെങ്കിലും ഔഷധ പ്രധാനമായ ഏതാനും ഇനം താഴെ കൊടുക്കുന്നു

Ajuah – Sukkari – Suqa”i – Rabee”ah – shi Shi – mafroom – anbar – Med jool – Safawi – Shalabi – Bani
(സുഖിൽ മജീദ് )
wwwwwwwwwwwwwwwwwwwwwwwwwwwww

സുക്കറി ഹലാസ് ഹനീസി സബദി റബിയ അൻപറ മദറും മിസ്താനി എന്നിങ്ങനെ അനേക ഇനം ഈന്തപ്പനകൾ ഉണ്ട് .അവയുടെ ഫലങ്ങൾക്ക് നിറത്തിലും വലിപ്പത്തിലും ഗുണത്തിലും വെത്യാസങ്ങൾ ഉണ്ട് .

ഇന്തപ്പനയുടെ പൂമ്പൊടി വളരെ ഔഷധ ഗുണം ഉള്ളതാണ്. അറേബ്യൻ നാടുകളിൽ ഇത് മാർക്കറ്റിൽ സുലഭമാണ് . ഇത് എല്ലുകളെ ബലപ്പെടുത്തുന്നതും വന്ധ്യതക്കും ആർതവ ക്രമക്കേടുകൾക്കും ശീഘ്ര സ്ഖലനം മുതലായ ‘ലൈഗിക പ്രശ്നങ്ങൾക്കും താൽപര്യകുറവിനും പ്രതിവിധിയായി ഉപയോഗിച്ചു വരുന്നു . ഇതിൽ പ്രോട്ടീനും കാത്സ്യവും ധാരാളമുണ്ട്. ഒരു ടീസ്പൂൺ പൊടി തേനി ലോ പാലി ലോ ചേർത് രാവിലെയും വൈകിട്ടും ഉപയോഗിക്കാം. പൂമ്പൊടിക്ക് അറബിയിൽ തൊൽബന്നസീൽ എന്ന് പറയും

.ഇതിന്റെ കൂമ്പിന്റെ അടിഭാഹത്ത് വാഴപിണ്ഡി പോലുള്ള ഒരു വസ്തു ലഭിക്കും. ഇതിന്ന് അറബിയിൽ അൽബുന്നഹിൽ എന്ന് പറയുന്നു. ഇതിൽ വൈറ്റമിൻ A വൈറ്റമിൻ c പ്രോട്ടീൻ കാൽസ്യം സോഡിയം അയൺ കാർബോ ഹൈഡ്രേറ്റ് എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു, ഇത് സലാഡായും സൂപ്പായും ഉപയോഗിക്കുന്നു.
(റഫീക് അബുദാബി )
wwwwwwwwwwwwwwwwwwwwwwwwwwwww

ഗ്രാംപൂ ഏലക്ക കുങ്കുമപ്പൂ ഇവ 50 ഗ്രാം വീതം പൊടിച്ചു . 50 ഗ്രാം ഈന്തയുടെ പൂമ്പൊടിയും ചേർത് വച്ചിരുന്ന് ഒരു സ്പൂൺ പൊടി എടുത്ത് പനിനീരിൽ കുഴച്ച് തിളച്ച വെള്ളമൊഴിച്ച് കലക്കി (മരുന്ന് അടുപ്പത്ത് വക്കരുത് ) കുടിക്കുക.. ഇത് വളരെ വിശിഷ്ടമായ ഒരു പാനീയമാണ് .
(പ്രസാദ് )
wwwwwwwwwwwwwwwwwwwwwwwwwwwww

മദീനയിൽ മാത്രം കാണപ്പെടുന്ന അജ്വ എന്ന ഇനം ഈന്തപ്പഴത്തിന് വിലയും ഗുണവും കൂടുതലാണ്
(സുഖിൽ മജീദ് )
wwwwwwwwwwwwwwwwwwwwwwwwwwwww

അറേബ്യയിൽ ഈന്തപ്പന ക്കുള്ള പ്രാധാന്യവും ഔഷധ ഗുണവും പോലെ കേരളത്തിൽ തെങ്ങ് പ്രധാനവും ഔഷധ ഗുണമുള്ളതും ആണ്. പുളിക്കാത്ത (o % ആൾ കഹോളിക്) തെങ്ങിൻ കള്ള് മുലപ്പാൽ ഇല്ലാത്ത സാഹചര്യത്തി ൽ പകരമായി കുഞ്ഞിന് കൊടുക്കാം എന്ന് പറയപെടുന്നു. തെങ്ങിന്റെ വേരും മടലും മച്ചിങ്ങയും ഈർക്കിലും കരിക്കും പൂങ്കുലയും തേങ്ങയും എല്ലാം ഔഷധമായി ഉപയോഗിക്കുന്നു. പൂമ്പൊടി മാത്രം ഉപയോഗിച്ചു കാണുന്നില്ല. അത് എന്തുകൊണ്ടാണ് എന്ന് മനസിലാകുന്നില്ല.
(അബ്ദുൾ ഖാദർ )
wwwwwwwwwwwwwwwwwwwwwwwwwwwww

രോഗം കൊണ്ട് ക്ഷീണിച്ചവർക്ക് ആരോഗ്യം വീണ്ടെടുക്കാൻ ഇന്തപ്പഴം പാലിൽ അരച്ചു കൊടുക്കുന്നത് നല്ലതാണ് .ഈന്തപ്പഴത്തിന്റെ കുരു അരച്ച് തെറ്റയിലിട്ടാൽ തലവേദന ശമിക്കും . ഈന്തപ്പഴത്തിന്റെ കുരു അരച്ച് കണ്ണിലിട്ടാൽ കാഴ്ചശക്തി നശിക്കുന്നതിനെ തടയും.
( K N പ്രശാന്ത് കുമാർ വൈദ്യർ )
wwwwwwwwwwwwwwwwwwwwwwwwwwwww

ഈത്തപ്പഴം വളരെക്കാലം ഗുണത്തിൽ മാറ്റമില്ലാതെ സൂക്ഷിച്ചു വക്കാൻ സാധിക്കും

രസം മധുരം
ഗുണം സ്നി ഗ്ദ്ധം രൂക്ഷം
വീര്യം ശീതം
വിപാകം മധുരം.
ഉഷ്ണാ ധിക്യമുള്ള സ്ഥലത്ത് വളരുന്നതു കൊണ്ട് ഈന്തപ്പനക്ക് ഉഷ്ണത്തെ പ്രതിരോധിക്കാർ കഴിവുണ്ട്. ഈന്തപ്പഴം കഴിച്ചാലും ഉഷ്ണത്തെ പ്രതിരോധിക്കാനുള്ള കഴിവ് വർദ്ധിക്കും.

ഈന്തപ്പഴം ധാതു പുഷ്ടിയും ശരീരബലവും ഓജസും ബുദ്ധിയും വർദ്ധിപ്പിക്കും ക്ഷീണം അകറ്റും വൃഷ്യമാണ് .കഫത്തെ .ക്ഷയിപ്പിക്കും ശ്വാസകോശം ശുദ്ധീകരിക്കും. വാതം കാ സം ക്ഷയം ജ്വരം ഹൃദ്രോഗം മുതലായവ ശമിപ്പിക്കും, അമിതമായാൽ ഭേദി ഉണ്ടാക്കും. മൂത്രം വർദ്ധിപ്പിക്കും സ്ത്രീ പുരുഷൻ മാരുടെ ഉൽപാദനേന്ദ്രിയങ്ങളിലെ തകരാറുകൾ പരിഹരിക്കും.

ഈന്തപ്പഴം സത്വഗുണം വർദ്ധിപ്പിക്കും ഉൽസാഹം ബുദ്ധി ജാഗ്രത ശാന്ത സ്വഭാവം ബലം ശരീര കാന്തി സദ് വൃത്തി ശുദ്ധി വിനയം സൗന്ദര്യം സത്യസന്ധത എന്നിവ സത്വ ഗുണങ്ങളാണ്,

🙏നമസ്കാരം… 👆ഞാന്‍ സൂചിപ്പിച്ച ഈത്തപ്പഴ വര്‍ഗ്ഗങ്ങളുടെ ‘സാന്ദ്രീകൃത’ സ്വഭാവം കാരണം, മദീനയിലെ ‘അജവ’ ഈത്തപ്പഴം കടിച്ച് പൊളിച്ച് കഴിക്കാന്‍ ശ്രമിക്കരുത്, പകരം കൈ കൊണ്ട് പിച്ചി പൊളിച്ചേ കഴിക്കാവൂ. എന്തുകൊണ്ടെന്നാല്‍, മദീനയിലെ ഭൂപ്രകൃതിയുടെ പ്രത്യേകത കൊണ്ട്, അവിടെത്തെ സ്വദേശികളൊഴിച്ച്, വരുത്തന്മാരായിട്ടുള്ള വിദേശികള്‍ ദീര്‍ഘ കാലം താമസിക്കാന്‍ മുതിര്‍ന്നാല്‍, അന്നാട്ടിലെ ഭക്ഷണക്രമങ്ങള്‍ സാത്മ്യം വരാത്തവര്‍ക്ക് അലര്‍ജി പോലുള്ളവ വന്ന് വളരെ വിഷമിക്കുന്നത് കാണാം.
ഇതിന് കാരണമായിട്ടുള്ള കൃമിജങ്ങളെയും മറ്റും, (ഒരു പ്രദേശത്ത് വരുന്നവയെ) ഈന്തപ്പന തോട്ടത്തിലേക്ക് ആകര്‍ഷിച്ച്, അതില്‍ തന്നെ ഒരു പഴത്തിലേക്ക് സാന്ദ്രീകരിച്ച് വെക്കുന്നു.
ഇത്തരത്തിലുള്ള തോട്ടത്തിലെ ഒരു ഈത്തപ്പഴത്തില്‍ മാത്രം കൃമിജങ്ങളുടെയും ഫങ്കസ്സിന്‍റെയും സാന്ദ്രീകൃത (concentrated form) ഭസ്മം കാണാം. ഇതിന് fermentation സ്വഭാവമുള്ളതിനാല്‍ ഇത്തരം പഴം (അപൂര്‍വ്വമായി മാത്രം ലഭിച്ചാല്‍) കടിച്ച് പൊളിച്ച് കഴിക്കാന്‍ ശ്രമിച്ചാല്‍ ഒരു ഗ്യാസ്സോടുകൂടി ആ കറുത്ത ഭസ്മം ശ്വാസകോശം വരെ എത്തുകയും, lung fibrosis പോലുള്ളവക്ക് കാരണമാവുകയും ചെയ്യും. ആയതിനാല്‍ Ajwa ഈത്തപ്പഴം കൈകൊണ്ട് പൊളിച്ച് മാത്രം കഴിക്കുക.
ശരീരത്തിനും മനസ്സിനും നല്ല ആരോഗ്യമുള്ളവര്‍ക്ക് മാത്രമേ മദീനയില്‍ രോഗം വരാതെ പിടിച്ച് നില്‍ക്കാനാവൂ എന്ന് അനുഭവസ്ഥര്‍ പറയുന്നത് ഇക്കാരണം കൊണ്ട് കൂടിയാവാം…🙏
(ഷാജി ഗ്രഹവൈദ്യം )
wwwwwwwwwwwwwwwwwwwwwwwwwwwww

#ഈന്തപ്പഴത്തിന്റെ_ഈ_ഗുണങ്ങൾ_നിങ്ങളെ_അത്ഭുതപ്പെടുത്തും! (Surprising Health #Benefits_Of_Dates)

നൂറ്റാണ്ടുകൾക്കു മുമ്പു തന്നെ സിന്ധൂനദീതടത്തിലും മധ്യപൂർവേഷ്യയിലും പ്രചാരം സിദ്ധിച്ചിരുന്ന പ്രധാനപ്പെട്ട ഒരു ഭക്ഷണമായിരുന്നു ഈന്തപ്പഴം. ഇന്നും ഗൾഫ് രാജ്യങ്ങളിൽ നിന്ന് വരുന്നവർ ഈന്തപ്പഴത്തിന്റെ പാക്കറ്റുകൾ കൊണ്ടുവരാൻ മറക്കാറില്ല. എന്നാൽ, ഇതിന് ആരോഗ്യപരമായ നിരവധി ഗുണങ്ങൾ ഉണ്ടെന്ന കാര്യം നമ്മിൽ പലരും ശ്രദ്ധിച്ചിരിക്കില്ല. ആരോഗ്യമുള്ള ഒരു ശരീരത്തിനു വേണ്ട ധാതുക്കളും പോഷകങ്ങളും ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. നിങ്ങളുടെ ഭക്ഷണക്രമത്തിൽ ഈന്തപ്പഴവും ഉൾപ്പെടുത്തണം എന്നു പറയുന്നതിന്റെ ചില കാരണങ്ങളാണ് ഇനി പറയുന്നത്;

Top reasons to include dates in your diet

#വിളർച്ചയ്ക്കെതിരെ_പ്രവർത്തിക്കുന്നു (Fight anaemia)

രക്തത്തിൽ ചുവന്ന രക്താണുക്കൾ കുറയുന്നതു മൂലം ഉണ്ടാകുന്ന അവസ്ഥയാണ് വിളർച്ച (അനീമിയ). ഈന്തപ്പഴത്തിൽ ഉയർന്ന നിലയിൽ ഇരുമ്പ് അടങ്ങിയിരിക്കുന്നതിനാൽ വിളർച്ച മൂലം ബുദ്ധിമുട്ടുന്നവർക്കുള്ള ഒരു നല്ല സപ്ളിമെന്റായി കരുതാം. ക്ഷീണം തോന്നുന്ന അവസരത്തിൽ ഒന്നോ രണ്ടോ ഈന്തപ്പഴം കഴിച്ചുനോക്കൂ, ഊർജ്ജനില ഉയരുന്നത് സ്വയം അനുഭവിച്ചറിയാൻ സാധിക്കും.

#ഭാരം_ഇല്ലെന്നോ? (Helps in weight gain)

ശരീരത്തിന് അനുസൃതമായി ഭാരം ഇല്ലാത്തവർക്ക് ഈന്തപ്പഴം കഴിക്കുന്നതിലൂടെ ഭാരം കൂട്ടാൻ സാധിക്കും.

#ഊർജനില_ഉയർത്തുന്നു (Boost energy)

ഈന്തപ്പഴത്തിൽ സ്വാഭാവിക രൂപത്തിലുള്ള മധുരം അടങ്ങിയിരിക്കുന്നതിനാൽ ഒരാളുടെ ശാരീരികോർജം വർദ്ധിപ്പിക്കാൻ സഹായിക്കും. ആഹാരത്തിനു ശേഷം വീണ്ടും വിശക്കുന്ന അവസരത്തിൽ, ഉയർന്ന കാലറിയിലുള്ള ജങ്ക് ഭക്ഷണങ്ങളുടെ പിന്നാലെ പായാതെ, ആരോഗ്യം നൽകുന്ന ഈന്തപ്പഴം കഴിക്കാവുന്നതാണ്. ജിമ്മിലോ വീട്ടിലോ വർക്കൗട്ട് ചെയ്യുന്ന സമയത്ത് ഒന്നോ രണ്ടോ ഈന്തപ്പഴം കഴിക്കുന്നത് ഊർജനില ഉയരാൻ സഹായിക്കും.

#ദഹനത്തെ_പ്രോത്സാഹിപ്പിക്കുന്നു (Promotes digestive health)

വിരേചന ഔഷധങ്ങൾ (ലാക്സേറ്റീവുകൾ) പോലെയാണ് ഈന്തപ്പഴം. കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനു സഹായിക്കുന്ന ലയിക്കുന്നതും അല്ലാത്തതുമായ നാരുകൾ ഇതിൽ അടങ്ങിയിരിക്കുന്നു. മലബന്ധത്തിന് പെട്ടെന്നുള്ളതും ആരോഗ്യകരവുമായ ഒരു പരിഹാരമാണിത്. ഈന്തപ്പഴം കഴിക്കുന്നത് ദഹനത്തെ സഹായിക്കുകയും മലബന്ധം ഇല്ലാതാക്കുകയും ചെയ്യും.

#sweet_tooth

#എല്ലിന്റെ_ആരോഗ്യം (For bone strength)

എല്ലുകൾക്ക് ശക്തി പകരാൻ സഹായിക്കുന്ന പ്രധാനപ്പെട്ട പല ധാതുക്കളും ഈന്തപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. സ്ഥിരമായി ഈന്തപ്പഴം കഴിക്കുന്നത് ഭാവിയിൽ എല്ലുകൾ ക്ഷയിക്കുന്ന രോഗങ്ങളെ പ്രതിരോധിക്കുന്നതിനും സഹായകമാവും. കാത്സ്യം, ചെമ്പ്, മഗ്നീഷ്യം, സെലീനിയം തുടങ്ങിയവ അടങ്ങിയിരിക്കുന്നതിനാൽ എല്ലുകൾക്ക് ആരോഗ്യം പകരാൻ ഈന്തപ്പഴത്തിനു സാധിക്കുന്നു.

ഇത്തരം ഗുണങ്ങൾ ഉള്ളതിനാൽ ഈന്തപ്പഴത്തെ ഒരു സാധാരണ ഫലമായി കണക്കാക്കാൻ കഴിയില്ല. പാക്കറ്റിൽ ലഭിക്കുന്ന ഉണങ്ങിയ ഈന്തപ്പഴം അതേപോലെ കഴിക്കാം അല്ലെങ്കിൽ രാത്രിമുഴുവൻ കുതിർത്ത ശേഷം, മധുരമുള്ള കൊഴുത്ത ദ്രാവക രൂപത്തിലും കഴിക്കാം
കടപ്പാട്
( സുഖിൽ മജീദ് )
wwwwwwwwwwwwwwwwwwwwwwwwwwwww

കോഴിക്കോട് അപ്പെക്സ് സ്കൂളിനടുത്ത് (മുക്കം) പത്തോളം ഈന്തപ്പന കായ്ച്ചിട്ടുണ്ട്. 20% ജലാംശവും 2.’2% പ്രോട്ടീനും 0 .6 ശതമാനം കൊഴുപ്പും 75 % പഞ്ചസാരയും 2.4% നാരുകളും വിറ്റാമിൻ A വിറ്റാമിൻ D വിറ്റാമിൻ B 1 വിറ്റാമിൻ B2 സോഡിയം പൊട്ടാസിയം കാൽസിയം മഗ്നീഷ്യം മാംഗനീസ് ഫെറസ് ഫോസ്ഫറസ് സൾഫർ കോപ്പർ ക്ലോറിൻ അസ്കോർ ബിക് ആസിഡ് എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നു. ഇത് വേദങ്ങളിൽ വളരെയധികം പ്രദിപാദിച്ചിട്ടുണ്ട്.

ഈത്തപ്പഴം വീര്യത്തിൽ ഉഷ്ണ മാകയാൽ ശൈത്യകാലത്ത് ഉപയോഗിക്കുന്നതാണ് ഉത്തമം .ഇത് കർളിന് ശക്തി നൽകും ഷണ്ഡത്വം നീക്കും തൊണ്ടവേദനയും തൊണ്ട യുടെ പരുപരുപ്പും ഇല്ലാതാക്കും കൃമിശല്യം കുറക്കും ശോധന ഉണ്ടാക്കും ആമാശയത്തെ ശക്തമാക്കും വയറിളക്കത്ത നിയന്ത്രിക്കും കാഴ്ചയും കേഴ്വിയും വർദ്ധിപ്പിക്കും രക്ത ധമനികളെ ശക്തിപ്പെടുത്തും മസ്തിഷ്കത്തെ ഉത്തേജിപ്പിക്കും കിട്നി യെ ശുദ്ധീകരിക്കും ശ്വാസനാള രോഗങ്ങൾ കഫ ശല്യം ചുമ എന്നിവക്ക് ആശ്വാസം നൽകും.

കണ്ണൂരിൽ ഉള്ള ഫിറോസ് ഖാൻ (പാലിയേറ്റീവ് കെയർ സ്പെഷ്യലിസ്റ്റ് ക്യാൻബറ ) എന്ന ഡോക്ടർ അറ്റാക് രോഗികൾക്ക് ഈത്തപ്പഴത്തിന്റെ കുരുവും കണികൊന്നയുടെ തൊലിയും കൂടി പൊടിച്ച് ഒരു സ്പൂൺ ചൂടുവെള്ളത്തിൽ കലക്കി രാവിലെ കൊടുക്കാറുണ്ട് .അരക്കിലോ പൊടിക്ക് 60 രൂപയേ വാങ്ങാറുള്ളു.
(അബുബക്കർ മലപ്പുറം )
wwwwwwwwwwwwwwwwwwwwwwwwwwwww

ഏലത്തരി ,കറുവാപട്ട, പച്ചില ,നാഗപ്പു, ജാതി പത്തിരി ,ശൂദ്ധി ചെയ്ത ഉമ്മത്തരി ,യുക്തിക്കനുസരിച്ച് എടുത്ത് പൊടിച്ച പൊടി ഈന്തപ്പഴം കുരുകളഞ്ഞ് ഉണ്ട ഉരുട്ടി വിരൽ കൊണ്ട് ദ്വാരമുണ്ടാക്കി പൊടി നിറച്ച് വീണ്ടും ഉണ്ടയാക്കുക. ആ വ ശ്യമെന്ന് തോന്നുപ്പോൾ രാത്രി സേവിച്ച് പാൽ കുടിക്കണം. ലൈഗിക്ക ശേഷി വർദ്ധിക്കും
(മോഹൻ കുമാർ വൈദ്യർ )
wwwwwwwwwwwwwwwwwwwwwwwwwwwww

ഈന്തപ്പഴം സിദ്ധയിലും യൂനാനിയിലും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഈന്തപ്പഴത്തിന് സിദ്ധയിൽ പേരീച്ചപ്പഴം ഈച്ചം പഴം എന്നെല്ലാം പറയുന്നു . ഇതിൽ നിന്നും എടുക്കുന്ന പിശിൻ വിത്തുകൾ കള്ള് കുരുന്ന് കൽകണ്ട് കരുപ്പട്ടി എന്നിവയെല്ലാം ഔഷധമായി ഉപയോഗിക്കുന്നു.

ഈന്തപ്പഴം തമിഴിൽ പേരീച്ചപഴം, ഈച്ചം കായ്, ഈച്ച് മരം എന്നെല്ലാം അറിയപെടുന്നു . സിദ്ധയെ അപേക്ഷിച്ച് യൂനാനിയിൽ ഇത് കൂടുതലായി ഉപയോഗിക്കുന്നു.. ഇംഗ്ലീഷിൽ ഇതിന് ഡേറ്റ് പാം എന്ന് പറയുന്നു’

ഫോനക്സ് സിൽവിസ്റ്റ് എന്ന് ശാസ്ത്രനാമമുള്ള ചെറിയ പഴമുണ്ടാകുന്ന ഒരിനം ഈന്ത ഉണ്ട്. ഈന്തയുടെ ഫലമല്ലാതെ മറ്റു ഭാഗങ്ങൾ സാധാരണ ഔഷധമായി ഉപയോഗിക്കാറില്ല. . ഈന്തയുടെ കറയും വിത്തും കള്ളും കുരുന്നും ഔഷധ യോഗ്യമാണ്. കൂടാതെ ഇതിൽ നിന്നും ഉണ്ടാക്കുന്ന കരുപ്പട്ടിയും കൽകണ്ടും ഔഷധമാണ്.

ഈത്തപ്പഴം ബലവർദ്ധകവും ( ടോണിക്) പോഷണകാരിയും (ന്യൂടിയന്റ് ) വിരേചനകാരിയും (ലാക് സോറീവ് ) മൂത്ര വർദ്ധനിയും ദീപനീയവും (അഗ്നി വർദ്ധകം) കാമവർദ്ധിനിയും (വാജീകാരി ) ആണ്. ശീതളവും ജ്വരത്തെ ശമിപ്പിക്കുന്നതും കഫത്തെ ക്ഷയിപ്പിക്കുന്നതും ആണ്. ഉമിനീർ വർദ്ധിപ്പിക്കും ഈന്തപ്പഴം ഒരു കൽപ ഔഷധം ആണ് .കായ കൽപം എന്നാൽ രോഗാദികളെ പ്രതിരോധിച്ച് ശരീരം യൗവനത്തോടും ബലത്തോടും നില നിർത്തുന്നത് എന്നാണ് . ചില പ്രമേഹ രോഗങ്ങളിലും മേഹ രോഗങ്ങളിലും വയറിളക്കത്തിലും ഇന്തപ്പഴം ഗുണകരമാകുന്നുണ്ട് .

കുരു കളഞ്ഞ ഈന്തപ്പഴവും ചുക്കും മാങ്ങയണ്ടി പരിപ്പും ചെറുനാഗപൂവും കശകശയും ചേർത് വടകമാക്കി സേവിച്ചാൽ ശരീരത്തിന്റെ ദൃഢതയും ബലവും വർദ്ധിക്കും .രക്താതിസാരം ശമിപ്പിക്കും .ഈന്തയുടെ കുരുന്ന് സേവിച്ചാൽ കഫ ഗുന്മം ശമിക്കും ഈന്തപ്പനയുടെ ഓലകൊണ്ട് ഉണ്ടാക്കിയ പായിൽ കിടന്നാൽ വാത ഗുൻ മവും നീരും പാണ്ഡു രോഗവും ഉഷ്ണ രോഗങ്ങളും ശമിക്കും. വിശപ്പുണ്ടാവും

ഇരുമ്പ് പൊട്ടാസും സെലീനിയം സൾഫർ കാർബോഹൈഡ്രേറ്റ് ആൻറി ഓക്സിഡൻറുകൾ എന്നിവ ഈത്തപ്പഴത്തിൽ അടങ്ങിയിരിക്കുന്നു. ആൻറി ഓക്സിഡൻറുകൾ ക്യാൻസറിനെ തടയുന്നതാണ്. ക്യാൻസർ രോഗിക്ഷക്കും ക്യാൻസർ മാറിയവർക്കും ഈത്തപ്പഴം നല്ലതാണ്.

കീഴാനെല്ലി കയ്യോന്നി നെല്ലിക്ക എന്നിവയോടു ചേർത് ഈത്തപ്പഴം കഴിച്ചാൽ വിളർച ശമിക്കും .മലബന്ധം ശമിക്കും. ദഹനം മെച്ചപ്പെടുത്തും

ഹൃദയത്തിന് ഇതൊരു ടോണിക്കാണ് . ഹൃദയ പേശികളെ ബലപ്പെടുത്തും

ഇതിന്റെ പുറംതൊലി തൊണ്ടയിൽ ഒട്ടി പിടിക്കാൻ സാദ്ധ്യത ഉള്ളതുകൊണ്ട് പാലിൽ അടിച്ച് യോജിപ്പിച്ച് കഴിക്കുന്നത് നല്ലതാണ് പ്രത്യേകിച്ചും കുട്ടികൾ. ഇതിന്റെ സിറപ്പ് പാലിൽ യോജിപ്പിച്ച് കഴിക്കുകയും ആകാം.
(Dr സുരേഷ് കുമാർ )
wwwwwwwwwwwwwwwwwwwwwwwwwwwww

ഈന്തപഴത്തിൽ ധാരാളം നാരുകൾ ഉള്ളതുകൊണ്ട് മലബന്ധ മകറ്റും .ചെന്നാ മുക്കി പോലുള്ള ശോധനൗഷധങ്ങളിൽ രണ്ടു മൂന്നു ഈന്തപഴം ചേർത് കൊടുക്കുന്നത് നല്ലതാണ്. ഈന്തപഴത്തിന്റെ കുരു ഉണക്കി പൊടിച്ചിട്ട് വെള്ളം തിളപ്പിച്ച് ഉപയോഗിക്കുന്നത് പ്രമേഹത്തിന് നല്ലതാണ്

ഈന്തപഴത്തിന്റെ കുരുവും ബദാം പരിപ്പും സമം കരിച്ച കരി പനിനീരിൽ അരച്ച് തേക്കുന്നത് മുഖരോ മ വളർച്ച കുറവുള്ള യുവാക്കൾക്ക് നല്ലതാണ്.

പഴങ്ങളിൽ ഉള്ള മധുരം ഗ്ളൂക്കോസ് അല്ല ഫ്രൂട്ടോസ് ആണ് – അത് പ്രമേഹ രോഗികൾക്ക് ദോഷം ചെയ്യില്ല എന്നതാണ് പുതിയ ശാസ്ത്രീയ നിഗമനം. (സയൻറിസ്റ്റ് ഗോപലക്ഷ്മണൻ ) ഫ്രൂട്ടോസിനെ ഗ്ലൈക്കോ ജനാക്കി ശരീരം സൂക്ഷിക്കും പുറംതളളില്ല
(സുരേഷ് വൈദ്യർ തൃശൂർ )
wwwwwwwwwwwwwwwwwwwwwwwwwwwww

ത്തെട്ടിപ്പനയുടെ നൂറ് പാലിൽ ചേർത് അര മണ്ഡലം സേവിച്ചാൽ വെള്ള പോക്ക് ശമിക്കും. പിന്നീട് ഉണ്ടാവുകയില്ല .
(പവിത്രൻ വൈദ്യർ )
wwwwwwwwwwwwwwwwwwwwwwwwwwwww

പനകൾ എല്ലാം തന്നെ ശീതവീര്യമാണ്. ഈന്തപ്പന ഉഷ്ണവീര്യമാണ്. കരിമ്പനയുടെ നൊങ്ക് ശരീരം തണുപ്പിക്കാൻ ഉത്തമമാണ്. ഇതിന്റെ വേരും പലതരം മരുന്നായി ഉപയോഗിച്ചു വരുന്നു. കളമരം (ഈന്ത് ) അത്യന്തം ശീതവീര്യമുള്ള ഒരിനം പനയാണ്. ഇതിന്റെ തൊലി പൊള്ളലിന് അഗ്രൗഷധ മാണ്. ഈന്തിൽ കായ് ഏററവും ശരീരപുഷ്ടി ഉണ്ടാക്കുന്നതാണ്. നിലപ്പന ഉഷ്ണ രോഗങ്ങളിൽ ഫലപ്രദമാണ്
( വേണുഗോപാൽ വൈദ്യർ )
wwwwwwwwwwwwwwwwwwwwwwwwwwwww

തമിഴ്നാട്ടിൽ മധുരക്കടുത്ത് ഒരു ഈത്തപ്പന തോട്ടമുണ്ട്. അവിടെ ടിഷ്യൂ കൾചർ തൈകൾ വിൽപനക്കുണ്ട് , രണ്ടു വഷം പ്രായമായ ആൺമരത്തിന് അയ്യായിരം രൂപയും പെൺ മരം ഏഴെണ്ണത്തിന് ഇരുപത്തെട്ടായിരം രൂപയും ആണ് വില .ഇവ നട്ടാൽ രണ്ടു വർഷം കഴിയുമ്പോൾ കായ്ചു തുടങ്ങും. ജനുവരിയിലാണ് ഈന്തപ്പന പൂക്കുന്നത് .ജൂൺ ജൂലായിൽ പഴുക്കും. ആ സമയം മഴ ആയതു കൊണ്ട് പഴുത്ത് പാകമായി പറിക്കാൻ ബുദ്ധിമുട്ടാണ് ‘
(അബുബക്കർ )
wwwwwwwwwwwwwwwwwwwwwwwwwwwww

wwwwwwwwwwwwwwwwwwwwwwwwwwwww

കൈതചക്ക മാമ്പഴം ചിററീന്തിൻ പഴം പുളി മാതളപ്പഴം മുന്തിരി ഓറഞ്ച് ഈന്തപ്പഴം ഇവ തൊലി കളയേണ്ടവ കളഞ്ഞ് നുറുക്കി വെള്ളത്തിൽ ഇട്ട് വക്കുക. പിറ്റേന്ന് പിഴിഞ്ഞരിച്ച് എടുക്കുക. ഇതിന് പിനകം എന്ന് പറയുന്നു. ഇതിൽ ശർക്കരയോ പഞ്ചസാര യോ ചേർത് അൽപം കുരുമുളകുപൊടിയും ചേർത് യോജിപ്പിക്കുക. ഇത് കുടിച്ചാൽ പിത്താധിക്യം ശമിക്കും. അതി ദാഹവും ചുട്ടുനീറലും മാറും
(ഷം സർ വയനാട് )
wwwwwwwwwwwwwwwwwwwwwwwwwwwww

Leave a comment