Post 148 പഞ്ച ഭൂത നിരൂപണം

പഞ്ച ഭൂത നിരൂപണം (ഭാഗം 1)
പ്രപഞ്ച ഉല്പത്തിയെകുറിച്ച് ആധുനികശാസ്ത്ര കാര ന്മാരു ടെ ഇടയിൽ മൂന്നഭിപ്രായങ്ങളാണ് ഇന്നു പ്രധാനമായി നില നില്കുന്നത്. (1)മഹാസ്ഫോടന സിന്ധാന്തം (2)ചിരസ്ഥായി സിന്ധാന്തം (3)ആന്നോളന സിന്ധാന്തം. അനാദിയായി നിലനിന്നി രുന്ന ഒരു സൂക്ഷമ പിണ്ഡം വിദൂരമായ ഏതോ ഭൂതകാല ത്തിൽ പൊട്ടിത്തെറിച്ച് അധവ വളർച പ്രാപിച്ച് ഇന്നുനാം കാണുന്ന ഗ്രഹങ്ങളും നക്ഷത്രങ്ങളും മറ്റുമായി പ്രപഞ്ച ത്തിൽ വിസ്ത’രിക്കപെട്ടു അഥവാ വിതരണം ചെയ്യപെട്ടു. ഇതാണ് മഹാ സ്ഭോട്ന സിദ്ധാന്തം. എന്നാൽ പ്രപഞ്ചത്തിനു ഉല്പ ത്തിയും നാശവും ഇല്ല അത് അനാദിയും ചിരസ്തായിയും ആണ് എന്ന് ചിരസ്ഥായി സിദ്ധാ ന്തികർ വാദിക്കുന്നു .ഇനി യൊരുവിഭാഗം രാവും പകലും പോലെ വേനലും വര്ഷവും പോലെ പ്രപഞ്ചം. ചാക്രികമായി ഉണ്ടാവുകയും നശിക്കു കയും ചെയ്തു കൊണ്ടി രിക്കുന്നു എന്ന് വിശ്വസിക്കുന്നു .ഇതാണ് ആന്നോളന സിദ്ധാന്തം. പ്രാചീന ഭാരതീയ ഋഷിമാരും ഈ പുനരാവര്തന സിദ്ധാന്ത മാണ് വിശ്വസി ച്ചിരുന്നത്. ആദി യിൽ വിരാട്പു രുഷനായ മഹാ വിഷ്ണു ഉണ്ടാ യിരുന്നു. പ്രപഞ്ചഉല്പത്തികാലത്ത് വിരാട് പുരുഷന്റെ നാഭിയി ല്നിന്നും ഒരു താമര ഉത്ഭവിച്ചു. ഈ താമരയിനിന്നും ബ്ര ഹ്മാവ് ഉത്ഭവിച്ചു, ബ്രഹ്മാവ് പ്രപഞ്ചവും ജീവജാ ലങ്ങളും സൃഷ്ടിച്ചു. ബ്രഹ്മാവിന്റെ ആയുസ് തീരുമ്പോൾപ്രപഞ്ചം വിരാട്പുരുഷനിൽ വീണ്ടും വിലയം പ്രാപിക്കും .ഇതാന് പ്രപഞ്ച ഉത്പത്തിയെകുറിച്ച് ഭാരതീയ ഋഷിമാരുടെ ഭാവാത്മകമായ വിവരണം

ഇതു തന്നെ ദ്രവ്യാത്മകമായി ( ഭൗതികമായി ) പറയുമ്പോൾ പ്രകൃതി ആകുന്ന പുരുഷൻ ശക്തി ആകുന്ന സ്ത്രീയുമായി സംയോജിച്ച് പ്രപഞ്ചം ഉണ്ടായി എന്ന് സിദ്ധാന്തിക്കുന്നു. ആധുനിക ഭൗതിക ശാസ്ത്രം അവതരിപ്പിക്കുന്ന ഉൽപത്തി സങ്കൽപവും ഭാരതീയ ഋഷികൾ പറഞ്ഞ ഉൽപത്തി സങ്കൽപവും സിദ്ധാന്തങ്ങൾ അല്ലെങ്കിൽ ഹൈപ്പോ തിസീസ് ആണ്. പൂർവാചാര്യർ ഇതിനെ ദർശനങ്ങൾ എന്നാണ് പറഞ്ഞിരുന്നത്. . ഇവയൊന്നും ശാസ്ത മല്ല എന്ന് ആദ്യം തന്നെ മനസിലാക്കേണ്ടതുണ്ട്. മഹാവിസ്ഫോടനം പോലുള്ള പ്രപഞ്ച ഉൽപത്തി സിദ്ധാന്തങ്ങളും ശാസ്ത്രങ്ങളല്ല. ദർശനങ്ങളാണ്. ദർശനങ്ങളെ ഭാവനയായോ പ്രഖ്യാപനമായോ കാണാനാവില്ല . പ്രകൃതി പ്രതിഭാസങ്ങളെ കുറിച്ചുള്ള കാര്യ കാരണ സംയുക്ത മായ നിരൂപണമാണ് സിദ്ധാന്തം അധവ ദർശനം

പഞ്ചഭൂത നിരൂപണം (ഭാഗം 2 )
അക്ഷരാൽ ഖം തഥോ വായു
വായോ രഗ്നി സ്ഥതോ ജല
ഉദകാൽ പ്രഥ വീ ജാത
ഭൂതാനാം ഏവ സംഭവ

അക്ഷരം എന്നാൽ നാശമില്ലാത്തത് വീണ്ടും വിഭജിക്കാനാവാത്ത സൂക്ഷമ ദ്രവ്യം എന്നാണ് അർത്ഥം പറഞ്ഞു കാണുന്നത്. അതെന്താണ് എന്നൊരു ഋഷിവചനം കാണുന്നില്ല. ഭൗമ മണ്ടലത്തിന് അപ്പുറം ആകാശം ശൂന്യമാണ് എന്ന് വിശ്വസി ച്ചിരുന്ന കാലത്താണ് ഇതെഴുതി വച്ചത്. എന്താണ് എന്ന് കണ്ടെത്താൻ ആയില്ല എങ്കിലും അന്നുതനെ അവർ മനസിലാക്കി യിരുന്നു ഭൗമാന്തരീക്ഷത്തിന്റെ അപ്പുറമുള്ള ആകാശവും ശൂന്യമല്ല . അവിടെ എന്തോ ഉണ്ട് എന്ന്. . എന്നാൽ ഇന്ന് ആധുനിക ശാസ്ത്രം കണ്ടെത്തി ദ്രവ്യത്തിന്റെ നാലാമത്തെ അവസ്ഥ ആയ പ്ലാസ്മ കൊണ്ടാണ് ആകാശം ഉണ്ടായിരിക്കുന്നത് എന്ന്. ഈ ആകാശത്തിൽ നിന്ന് വായു ഉണ്ടായി വായുവിൽ നിന്ന് അഗ്നി ഉണ്ടായി അഗ്നിയിൽ നിന്ന് ജലം ഉണ്ടായി എന്ന് പറയപ്പെട്ടിരിക്കുന്നു. വായു അഗ്നി ജലം ഭൂമി എന്നീ വാക്കുകൾക്ക് ഇന്നു നാം കൽപിച്ചിട്ടുള്ള അർത്ഥം വച്ച് മനസിലാക്കിയാൽ ഇതൊരു കെട്ടുകഥ ആയി തോന്നാം. എന്നാൽ വായു എന്നതിന് വാതകം എന്നും അഗ്നി എന്നതിന്ന് താപം (ചൂട്) എന്നും ജലം എന്നതിന് ദ്രവം എന്നും ഭൂമി എന്നതിന് ഖരം എന്നും അർത്ഥം മനസിലാക്കിയാൽ ആധുനിക പ്രപഞ്ച ശാസ്ത്രകാരൻമാർ ഇന്ന് പറഞ്ഞിട്ടുള്ള പല പ്രസ്ഥാവനകൾക്കും ഇതിനോട് ബന്ധമുണ്ടെന്ന് മനസിലാകും.

ആയുർ വേദത്തിന് ആത്മീയ തത്വങ്ങളുമായി അഭേദ്യമായ ബന്ധമുണ്ട്. കാരണ ശരീരമായ ആൽമ സ്വരൂപത്തിൽ നിന്നാണ് ഭൗതിക ശരീരം ഉണ്ടായിട്ടുള്ളത്. ഭൗതിക ശരീരം ഉണ്ടായാൽ പിന്നെ അത് പ്രവർത്തി ക്കുന്നത് ഭൗതിക തത്വങ്ങൾക്ക് അനുസൃതമായി ആണ് . ഭൗതിക നിയമങ്ങൾക്ക് അനുസൃതമായി ആയുർവേദത്തെ നിർവചിക്കാനാണ് ഞാൻ ശ്രമിക്കുന്നത്. പൂർണമായി അത് സാദ്ധ്യമല്ല എങ്കിലും എല്ലാറ്റിനേയും അദ്ധ്യാത്മിക തത്വങ്ങ ളുമായി വന്ധിപ്പിച്ച് ആർക്കും മനസിലാകാത്ത നിർവചനങ്ങൾ കൊണ്ട് മറയിടാൻ ഞാൻ ആഗ്രഹി ക്കുന്നില്ല. ഖം എന്നതിന് ക്ഷയിക്കാത്തത് നശിക്കാത്തത് വീണ്ടും വിഭജിക്കാൻ ആകാത്തത് എന്നെല്ലാം അർത്ഥ മുണ്ട്. ഭൗതിക ശാസ്ത്രപരമായി നിർവചിക്കാൻ കഴിയുന്ന വീണ്ടും വിഭജിക്കാൻ കഴിയാത്തത് എന്ന അർത്ഥമാണ് ഞാൻ എടുത്തിട്ടുള്ളത്. അദ്ധ്യാത്സ് തലത്തിൽ വേറേയും നിർവചനങ്ങൾ ഉണ്ട്. ഭൗതികമായ നിർവചനങ്ങൾ ആണ് ഞാൻ ഉദ്ദേശിക്കുന്നത്

പ്രപഞ്ചത്തിൽ ഇന്ന് നമുക്ക് അറിയാവുന്ന എല്ലാ ദ്രവ്യങ്ങളും പ്രോട്ടോൺ ന്യൂട്രോൺ ഇലക്ട്രോൺ എന്നിവ ചേർന്ന് ഉണ്ടായതാണ് . ഭൗമാന്തരീക്ഷത്തിന് പുറത്ത് ആകാശത്തിൽ അവ സ്വതന്ത്രമായി നിലകൊള്ളുന്നു. ഈ അവസ്ഥയെ പ്ലാന്മ അവസ്ഥ എന്ന് ആധുനിക ശാസ്ത്രം പറയുന്നു. ഇവ ഒന്നു ചേർന്നാണ് വായു ഉണ്ടായത്. ഗുരുത്വാകർഷണ ബലം കൊണ്ട് ഈ വായു ഒന്നു ചേർന്നാണ് നക്ഷത്രങ്ങൾ ഉണ്ടായത്. ഭീമാകാരമായ വായു കൂട്ടങ്ങളിൽ സമ്മർദ്ദം മൂലം താപം (അഗ്നി ) ഉണ്ടാകുന്നു . ഈ അഗ്നി ആറ്റോമിക പരിണാമത്തിന് ( ഫ്യൂഷൻ ) കാരണമാകുന്നു. അപ്പോൾ അതിൽ നിന്നും അത്യധികം താപവും ഭാരം കൂടിയ ആറ്റങ്ങളും ഉണ്ടാക്കുന്നു. . അവ തണുത്ത് ദ്രവ. മായും ഖരമായും പരിണമിച്ചു എന്ന് ആധുനിക ശാസ്ത്രം പറയുന്നു. ഇതു തന്നെ അല്ലേ ഭാരതീയ ഋഷിമാരും പറഞ്ഞത്.

പഞ്ചഭൂത നിരൂപണം (ഭാഗം 3 )
മഹാ പഞ്ചഭൂതങ്ങളിൽ ജലം എന്ന് പറയുന്നത് ദ്രവം ആണ് എന്നും ഭൂമി എന്ന് പറയുന്നത് ഖരം ആണ് എന്നും ശരീരവർണനയെ നിർദ്ധരിച്ചാൽ (വിശകലനം ചെയ്താൽ) മനസിലാകും.

മാം സാസ്ഥി സനായു മജ്ജ തൊലിയു മിവ
ധരിത്രൃംശ മോർതാ ലി തഞ്ചും
ശ്വേതം ശോണിത ശ്ലേ ക്ഷമ ശുക്ല വസ
യങ്ങോർത്താൽ ജലാംശം വദേൽ

എന്ന പ്രസ്ഥാവനയെ നിർദ്ധരിച്ച് മനസിലാക്കിയാൽ ഞാൻ പറഞ്ഞ പഞ്ചഭൂത കൽപന ശരിയാണ് എന്ന് മനസിലാകും. മാംസം അസ്ഥി സ്നാ യു മജ്ജ തൊലി ഇവയെല്ലാം ഖരമാണ് എന്നല്ലാതെ ഭൂമി (മണ്ണ്) ആണ് എന്ന് വ്യാഖ്യാനിക്കാൻ കഴിയുമോ? വിയർപ്പ് രക്തം കഫം ശുക്ലം വസ (കൊഴുപ്പ്) ഇവ ദ്രവമാണ് എന്നല്ലാതെ വെള്ളം (watter) ആണ് എന്ന് പറയാ നാവുമോ? ഒരു കുട്ടിക്കു പോലും മനസിലാകുന്ന ഇക്കാര്യങ്ങൾ പൂർവാചാര്യൻ മാർക് മനസിലായില്ല അവർ ഘനശരീര ഭാഗങ്ങൾ മണ്ണായും ദ്രവ ശരീര ഭാഗങ്ങൾ ജലമായും തെറ്റി ധരിച്ചു എന്ന് വിശ്വസിക്കാൻ കഴിയുമോ? ചുരുക്കത്തിൽ ദ്രവ്യത്തിന്റെ നാല് അവസ്ഥകളായ ഖരം ദ്രവം വാതകം എന്നിവയും താപവും കൂടിയതിനെ ആണ് പഞ്ചഭൂതം എന്ന നിർവചനം കൊണ്ട് ഉദ്ദേശി ച്ചിരിക്കുന്നത് എന്ന് മനസിലാകും. ഇത് അനേക ആയിരം വർഷങ്ങൾക്ക് മുൻപ് എഴുതിയതാണ് എന്നു കൂടി മനസിലാക്കണം.

മേൽ പറഞ്ഞ അഞ്ചവസ്ഥകളിൽ പ്ലാസ്മ വാതകം ദ്രാവകം ഖരം എന്നിവ ആധുനിക ഭൗതിക്ക ശാസ്ത്രം നിർവചിച്ചിട്ടുള്ളതാണ് , താപത്തെ ദ്രവ്യത്തിന്റെ ഒരവസ്ഥ ആയി പറഞ്ഞിട്ടില്ല. എന്നാൽ ഒരു ദ്രവ്യം എന്നത് താപം കൂടി ചേർത്തതാണ് എന്ന് എല്ലാവർക്കും അറിയാം. താപം ഇല്ലാത്ത അവസ്ഥയിൽ ഒരു ദ്രവ്യത്തിന് ദ്രവ്യ സ്വഭാവം ഉണ്ടാകും എന്ന് വിശ്വസിക്കാനാവില്ല. അങ്ങിനെ ഒരവസ്ഥ ഇനിയും മനുഷ്യന് കണ്ടെത്താൻ ആയിട്ടില്ല. എന്താണ് താപം എന്നുകൂടി മനസിലാക്കുക. പ്രോട്ടോണും ന്യൂട്രോണും ചേർന്ന ഒരു ന്യൂക്ലിയസിന് ചുറ്റും കറങ്ങി കൊണ്ടിരിക്കുന്ന ഇലക്ട്രോണുകളും ചേർന്നതാണ് ഒരു ദ്രവ്യം. ഇവയിൽ ഓരോന്നിന്റേയും സംഖ്യ ഏകദേശം തുല്യം ആയിരിക്കും. ഇവയുടെ സംഖ്യ അനുനുസരിച്ചാണ് ഓരോ മുലകവും അവയുടെ സ്വഭാവവും ഉണ്ടാകുന്നത്. കറങ്ങുന്ന ഇലക്ട്രോണുകളുടെ ചലന വേഗം ആണ് താപം. വേഗം കൂടുമ്പോൾ ന്യൂക്ലിയസിൽ നിന്നുള്ള അകലവും കൂടും . താപം കുറയുമ്പോൾ അകലവും കുറയും, അങ്ങിനെ അകലവും വേഗവും കുറഞ്ഞ് അവ ന്യൂക്ലിയസിനോടു ചേർന്ന് നിശ്ചലമാകുന്ന അവസ്ഥ ആണ് താപം ഇല്ലാത്ത അവസ്ഥ . അപ്പോൾ ഒരു ഫുട്ബോൾ ഗ്രൗണ്ടിന്റെ നീളവും വീതിയും ഉയരവും വലിപ്പമുള്ള ഇന്നു നാം കാണുന്ന ദൃഢമായ ലോഹങ്ങൾ പോലും ഒരു നെല്ലിക്കയുടെ അളവിലേക്ക് ചുരുങ്ങി പോകും. ഈ താപനിലയെ അബ്സലൂട്ട് സീറോ അല്ലെങ്കിൽ സീറോ ഡിഗ്രി കെൽവിൻ എന്ന് പറയുന്നു. ഈ അവസ്ഥ ആർക്കും അനുഭവ വേദ്യ മല്ലാത്തതു കൊണ്ട് ദ്രവ്യത്തിന്റെ സ്വഭാവം അപ്പോൾ എന്തായിരിക്കും എന്നറിയില്ല. ഒരു ദ്രവ്യം എന്നാൽ താപം കൂടി ചേർന്നതാണ് എന്ന് സൂചിപ്പിക്കാനാണ് ഇത്രയും പറഞ്ഞത് .
( തുടരും )

പഞ്ചഭൂത നിരൂപണം (ഭാഗം 4)
പഞ്ചഭൂതങ്ങളിൽ ആകാശവും വായുവും ചേർന്ന് വാതമായും അഗ്നി പിത്തമായും ജലവും ഭൂമിയും ചേർന്ന് കഫമായും പരിണമിക്കുന്നു.. അതിനാൽ പഞ്ച ഭൂതാത്മകമായ ശരീരത്തിൽ രോഗം ഉണ്ടാക്കുന്നതും ആരോഗ്യം ഉണ്ടാക്കുന്നതും വാത , പിത്ത, കഫങ്ങൾ ആണ്. ഇവ ശരീരത്തെ ധരിക്കുന്നതുകൊണ്ടു (നിലനിർതുന്നതു കൊണ്ട് ) ധാതുക്കളയും ശരീരത്തെ ദുഷിപ്പിക്കുന്നതുകൊണ്ടു ദോഷങ്ങളായും മലിനമാക്കി തീർക്കുന്നത് കൊണ്ട് മലങ്ങളായും വ്യവഹിക്കിക്കുന്നുണ്ട്.
(ത്രിദോഷ സിദ്ധാന്തം പിന്നീട് വിവരിക്കുന്നതാണ് )

പഞ്ചഭൂത സിദ്ധാന്തം കേവലം ഒരു തത്വ ദർശനം മാത്രമാണ്. അവയുടെ കൂടുതലോ കുറവോ രോഗമുണ്ടാക്കും എന്നും അവയെ ക്രമീകരിച്ചാൽ രോഗം മാറും എന്നും ചിലരൊക്കെ പറഞ്ഞതായി കാണുന്നു . ഞാനതിൽ വിശ്വസിക്കുന്നില്ല. പഞ്ചഭൂതങ്ങളുടെ പ്രത്യേക പാറ്റേൺ അനുസരിച്ചാണ് ദ്രവ്യ ങ്ങളും ജീവികളും ഒക്കെ ഉണ്ടായിട്ടുള്ളത്. അവയിലൊന്നും മാറ്റം വരുത്തുക മനുഷ്യസാദ്ധ്യമായി കരുതാനാവില്ല . ബാല്യത്തിൽ പഠിച്ച ഒരു തമാശക്കഥയാണ് എനിക്ക് ഓർമ വരുന്നത്. ഒരിക്കൽ ആൽബർട്ട് ഐസ്റ്റയിൽ ആറ്റം ഘടനയെ കുറിച്ച് ക്ലാസ് എടുക്കുക ആയിരുന്നു. എല്ലാ ദ്രവ്യങ്ങളും പ്രോട്ടോർ ന്യൂട്രോൺ ഇലക്ട്രേൻ എന്നിവ ചേർന്നതാണ് എന്ന് പറഞ്ഞതു കേട്ട് ഒരു വിദ്യാർത്ഥി ഒരു സ്വർണനാണയം തന്നാൽ അതു തെറ്റാണെന്ന് തെളിയിക്കാമെന്നു പറഞ്ഞു. ഒരു സ്വർണനാണയം കൊടുത്തപ്പോൾ രണ്ട് വെള്ളിനാണയം തിരിച്ചു കൊടുത്തിട്ട് പറഞ്ഞു സർ പറഞ്ഞത് ശരിയാണെങ്കിൽ ഒരു സ്വർണനാണയത്തിൽ ഉള്ളതിനേക്കാൾ പ്രോട്ടോണും ന്യൂട്രോണും ഇലക്ട്രോണും രണ്ടു വെള്ളിനാണയത്തിലും കൂടി ഉണ്ട് സർ പറഞ്ഞത് ശരിയാണ് എങ്കിൽ ഞാൻ തന്നതും ശരിയല്ലേ എന്നു ചോദിച്ചു. ആ ററം ഘടന നമുക്ക് യഥേഷ്ടം മാറ്റം വരുത്താൻ ആവില്ല എന്നതുപോലെ പഞ്ചഭൂത ഘടനയും നമ്മുടെ നിയന്ത്രണത്തിലല്ല. ഒരു ഭ്രഖ്യത്തിൽ അടങ്ങിയിട്ടുള്ള പഞ്ചഭുത ഘടനക്കനുസരിച്ച് ആണ് ദ്രവ്യത്തിന്റെ സ്വഭാവം (ഗുണം ) ഉണ്ടാകുന്നത്. അഗ്നിഭൂതം അധികമുള്ള ദ്രവ്യം കഴിച്ചാൽ അഗ്നിഭൂതം ശരീരത്തിലേക്ക് കൈമാറ്റം (ആദേശം) ചെയ്യപ്പെടുകയില്ല

പഞ്ചഭൂത നിരൂപണം (ഭാഗം 5 )
പഞ്ചഭൂതങ്ങൾ പരിണമിച്ച് ശരീരത്തിൽ ത്രിദോഷങ്ങളായി പ്രവർത്തിക്കുന്നു . ആയുർവേദ ചികിൽസയിൽ കാരണമായ പഞ്ചഭൂതങ്ങൾക്കല്ല കാര്യമായി തീർന്ന ത്രിദോഷങ്ങൾക്കാണ് പ്രാധാന്യം എന്നാണ് മനസിലാകുന്നത്.

ഒരു ഉദാഹരണം നോക്കാം. കാഴ്ച കുറവുമായി ഒര രോഗി വന്നു എന്ന് വിചാരിക്കുക. പരിശോധനയിൽ പിത്താശ്രിതമായ നേത്രമാദ്യം ആണെന്ന് മനസിലാകുന്നു .കണ്ണിന്റെ കാഴ്ച അധവ പ്രകാശത്തെ തിരിച്ചറിയാനുള്ള കഴിവ് രൂപാലോചകം എന്ന പിത്തമായി പറയപെട്ടിരിക്കുന്നു. ഇതിന്റെ തകരാറിനെ റെറ്റിനോപ്പതി എന്ന നേത്രരോഗമായി കണക്കാക്കാം. . .

കയ്യുണ്യത്തിന്റെ നീരിൽ ആടിന്റെ കരൾ വേവിച്ച് കഴിച്ചാൽ നേത്രമാദ്യം ശമിക്കും. എങ്ങിനെയാണ് അത് സാധിക്കുന്നത് . അഗ്നി അധവ പിത്തം അധികമുള്ള ദ്രവ്യങ്ങളല്ല മേൽ പറഞ്ഞ ഔഷധം .കണ്ണിന്റേയും കരളിയേയും പ്രവർത്തനത്തിന് ആവശ്യമായ അനേകം നൂട്രിയൻറുകൾ അടങ്ങിയതാണ് മേൽ പറഞ്ഞ ഔഷധം. കയ്യുണ്യത്തിന്റെ തീരി ലോ ആടിന്റെ കരളി ലോ അഗ്നിഭൂതം അധികമായി അടങ്ങിയിട്ടില്ല . ശരീരത്തിലെ രാസാഗ്നിയെ ഉദ്ദീപി പ്പിക്കാൻ ഉതകുന്ന വൈറ്റമിനുകളും ധാതുക്കളും ലവണങ്ങളും ആണ് ഉള്ളത്. യുക്തിക്ക് നിരക്കാത്തതും തെളിയിക്കാൻ ഉപാധികൾ ഇല്ലാത്തതും ആയ അഗ്നിഭൂത സിദ്ധാന്തം ഇവിടെ പറഞ്ഞാൽ മറ്റുള്ളവരാൽ അവഹേളിക്ക പ്പെടുകയേ ഉള്ളു.

ഭൂമിയിൽ ജീവജാലങ്ങൾ ഉണ്ടായ കാലം മുതൽ രസാദി ഗുണങ്ങളെ കൊണ്ടാണ് ജീവികൾ വേണ്ടതും വേണ്ടാത്തതും തിരിച്ചറിഞ്ഞിരുന്നത്. അത് തെറ്റായിരുന്നു എങ്കിൽ ഭൂമുഖത്ത് ഇന്ന് ജീവകളൊന്നും ഉണ്ടാകില്ലാ യിരുന്നു. ആ നിലക്ക് രസാദി ദ്രവ്യ സ്വഭാവങ്ങളെ കൊണ്ട് ആയുർവേദം ഔഷധ കൽപന നടത്തുന്നത് എങ്ങിനെ തെറ്റാകും. മധുരം വാതത്തെ ശമിപ്പിക്കും എന്നു പറഞ്ഞാൽ വാതത്തിന് ശർക്കര കഴിച്ചാൽ മതി എന്ന് അർത്ഥമില്ല. മധുര രസമുള്ള അനേകം ഔഷധം ചേർന്നതാണ് വാതഘ്ന ഗണം. അതിനർത്ഥം വാതത്തെ ശമിപ്പിക്കുന്ന ഔഷധങ്ങൾക്ക് മധുര രസം കാണും എന്നാണ് ‘ മധുരം വാതത്തെ ശമിപ്പിക്കും എന്നല്ല . വാതത്തിനുള്ള ഔഷധം അന്വേഷിക്കേണ്ടത് മധുര ദവടങ്ങളിലാണ് എന്നു മനസിലാക്കാം. മധുര ത്രവ്യങ്ങളിൽ നിന്നും പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ആണ് യോഗങ്ങൾ ഉണ്ടാക്കുന്നത്.

ത്രിദേഷ സിദ്ധാന്തവും രസാദി ഗുണകൽപനയും ദ്രവ്യ ഗുണത്തെ പ്രവചിക്കുവാനുള്ള വർഗീകരണം മാത്രമാണ്. അതിൽ നിന്നും അനുഭവ ബോദ്ധ്യമായ ദ്രവ്യങ്ങളെക്കാണ്ടാണ് യോഗങ്ങൾ രൂപപ്പെട്ടത് ഇങ്ങിനെ ഒരു വർഗീകരണം ഇല്ലെങ്കിൽ ദ്രവ്യങ്ങളെ ഒന്നൊന്നായി പരീക്ഷിച്ച് യോഗങ്ങൾ ഉണ്ടാക്കേണ്ടി വന്നാനെ നൂറു കണക്കിന് ഔഷധങ്ങൾ ചേരുന്ന ഒരു യോഗം ഒരു മനുഷ്യായുസുകൊണ്ട് കണ്ടെത്താൻ സാധിക്കാതെ വന്നേനെ.

പഞ്ചഭുത നിരൂപണം (ഭാഗം 6 )
ആയുർ വേദം ബ്രഹ്മാവിനാൽ സ്മരിക്കപെട്ടത് ആണെന്ന്. പറയപ്പെടുന്നു, യുക്തിവാദികൾ ആയുർവേദത്തെ തള്ളി പറയുവാനുള്ള ഒരു കാരണം അതാണ്. സിദ്ധവൈദ്യം ശിവനാണ് ഉപദേശിച്ചതെന്നും ആയുർവേദം ബ്രഹ്മാവാത്ത് ഉപദേശിച്ചതെന്നും ഒക്കെ കേൾക്കുമ്പോൾ യുക്തിവാദികൾക്ക് ഹാലിളകും, ചരിത്രാതീത കാലത്ത് നിലവിൽ വന്ന ആയുർവേദ ചികിത്സാ സമ്പ്രദായം ആരാണ് കണ്ടുപിടിച്ചത് എന്ന് തെളിയിക്കാൻ തെളിവുകളൊന്നും ലഭ്യമല്ല, കണ്ടു പിടിച്ച ആളുടെ ക്വാളിഫിക്കേഷൻ വച്ച് ആണോ ഒരു ശാസ്ത്രത്തെ വിലയിരുത്തേണ്ടത്, അതിന്റെ ഫലത്തേയും ആശയങ്ങളേയും അല്ലേ വിലയിരുത്തേണ്ടത്., സായിപ്പു കണ്ടു പിടിച്ചാൽ മാത്രമേ അത് ശാസത്രമാകൂ എന്നുണ്ടോ? ഭാരതത്തിലെ അദ്ധ്യാൽമിക ദൗതിക വൈദ്യ ശാസ്ത്രങ്ങളെ ദൈവകൽപ്പിതമാ ണ് അ തു ക്കാണ്ട് അതിൽ പരീക്ഷണങ്ങളോ നിരീക്ഷണങ്ങളോ വിമർശനങ്ങളോ തിരുത്തുകളോ പാടില്ല എന്നൊന്നും പറഞ്ഞിട്ടില്ല.,

ചികിൽസയുടെ അടിസ്ഥാന ഘടകങ്ങളായ വൈദ്യനേയും രോഗിയേയും ശിഷ്യനേയും പരിചാരകനേയും ചേർത് ആയുർവേദം പറയുന്ന പേരാണ് പാദചതുഷ്ടയം ഇവരിൽ ഓരോരുത്തരുടേയും ധർമ്മവും ഗുണവും കൃത്യമായി നിർവചിച്ചിട്ടുണ്ട്. ഇതിൽ ശിഷ്യന്റെ ( വൈദ്യ വിദ്യാർത്ഥി ) ഗുണം ജിജാ സുവും പരീക്ഷണ നിരീക്ഷണങ്ങളിൽ തൽപരന്നും യുക്തിപൂർവം (നിരീശ്വരവാദി എന്നല്ല ) കാര്യങ്ങൾ വിലയിരുത്താൻ കഴിവുള്ളവനും ആയിരിക്കണം എന്ന് പ്രത്യേകം പറഞ്ഞിട്ടുമുണ്ട്, ആയുർവേദ ഗ്രന്ഥങ്ങൾ പരിശോധിച്ചാൽ പല യോഗങ്ങളും നിർദേശിച്ച ആളുകളുടെ പേരും അതിൽ കാണാം. അതിനർത്ഥം പലരും പരീക്ഷണ നിരീങ്ങളങ്ങൾ നടത്തി പുതിയ പുതിയ യോഗങ്ങൾ കണ്ടെത്തിയിരുന്നു എന്നല്ലേ? നിർഭാഗ്യവശാൽ വാക്ഭട,നും ശുസ്രുതനും ശേഷം
ആയുർവേദത്തിൽ കാര്യമായ ചഠനങ്ങളോ കണ്ടെത്തലുകളോ ഉണ്ടായിട്ടില്ല. എന്നത് നിർഭാഗ്യകരമാണ്.

പഞ്ചഭൂത നിരൂപണം (ഭാഗം 7)
വിഷവും മലവും തീയും
മൂന്നു ദോഷം രസത്തിന്
ഇവ മൂന്നും ശ്രമിച്ചീടിൽ
രസം പീയൂഷ തുല്യമാം

രസം തെളിഞ്ഞ ഘmത്വം കൂടിയ ഒരു ദ്രവ ദ്രവ്യ മാണ്. അതിൽ വിഷമെവിടെ മലമെവിടെ തീയെവിടെ എന്നു കണ്ടെത്താനാവില്ല. എന്നാൽ രസം വിഷമാണെന്ന് എല്ലാവർക്കും അറിയാം. അത് ശുദ്ധീകരിക്കാനുള്ള സങ്കീർണങ്ങളായ രസതന്ത്ര വിധികൾ സ്വർഗത്തിൽ പോയി ഇന്ദ്ര നോട് പഠിച്ചതാണൊ പരീക്ഷണം നടത്തി കണ്ടെത്തിയതാണോ എന്ന് എനിക്ക് അറിയില്ല. എന്നാൽ സങ്കീർണമായ രാസപ്രവർതmണൾ രസകൽപനയിൽ കാണാം. രാസവസ്തുക്കൾ ഉപയോഗിച്ച് വിഷാദി ദോഷങ്ങൾ കളയുന്നു. പിന്നീടത് രസത്തെ ആഗിരണം ചെയ്യാൻ കഴിവുള്ള ജൈവ (സസ്യ ) വസ്തുക്കളെ കൊണ്ട് ജൈവ ഘടന ഉണ്ടാക്കി ശരീരത്തിൽ പ്രയോഗിക്കുന്നു. അല്ലെങ്കിൽ രസ ഔഷധം കൊടുക്കുമ്പോൾ അതിനെ ആഗിരണം ചെയ്യാൻ കഴിവുള്ള സസ്യ ഔഷധം കൂടി കൊടുക്കുന്നു. ഔഷധങ്ങൾക്ക് ജൈവ ഘടനയാണ് നല്ലതെന്ന് പൂർവികർ മനസിലാക്കിയിരുന്നു.

ചരിത്രാതീത കാലത്ത് എഴുതപെട്ട . രസം ചേർത് ഉണ്ടാക്കുന്ന രസഗന്ധി മെഴുകും സിദ്ധ മകര ധ്വജവും ചണ്ഡ മാരുത സിന്ദൂരവും മറ്റനേകം ഔഷധങ്ങളും ഫലപ്രദമായി ഇന്നും ഉപയോഗിച്ചു വരുന്നു. വിധി പ്രകാരം ഉപയോഗിച്ചാൽ അവ യൊന്നും ഒരു പാർശ്വ ഫലവും ഉണ്ടാക്കുന്നില്ല. രസത്തിലെ വിഷവും മലവും തീയും കാണിച്ചു തരാൻ കഴിയില്ല എങ്കിലും പൂർവാചാര്യർ പറഞ്ഞിട്ടുള്ള വിധിപ്രകാരം ശുദ്ധി ക്രിയകൾ ചെയ്താൽ രസം ശരീരത്തിൽ പ്രയോഗിക്കാൻ യോഗ്യമാകും എന്നത് അനുഭവ ബോദ്ധ്യമാണ്. വിഷ വീര്യമുള്ള ലോഹങ്ങൾ പാഷാണങ്ങൾ സസ്യങ്ങൾ മുതലായവയുടെ ശുദ്ധി ക്രിയകൾ അനാദികാലത്തു തന്നെ ഭാരതത്തിൽ നിലനിന്നിരുന്നത് രസതന്ത്ര അവബോധത്തിന് തെളിവല്ലേ?

പഞ്ചഭൂത കൽപനയിൽ എനിക്ക് മനസിലായ കാര്യങ്ങൾ സാധാരണക്കാർക്ക് മനസിലാകും വിധം കഴിയുന്നത്ര ലളിതമായി വിവരിച്ചു എന്ന് വിശ്വസിക്കുന്നു.

Leave a comment