Post 150 ഇരട്ടി മധുരം

ചർച്ചാ വിഷയം wwwwww ഇരട്ടിമധുരം
wwwwwwwwwwwwwwwwwwwwwwwwwwwww

wwwwwwwwwwwwwwwwwwwwwwwwwwwww
കുടുംബം wwwwww ഫാ ബേസി
ശാസ്ത്രനാമം wwwwww ഗ്ലൈസിറൈസ ഗ്ലാബ്ര
രസം wwwwww മധുരം
ഗുണം wwwwww ഗുരു
വീര്യം wwwwww ശീതം
വിപാകം wwwwww മധുരം
സംസ്കൃത നാമം wwwwww യഷ് ടീമധു ക്ലീതക, അതിരസ, മധുസ്രാവ

ഔഷധ ഗുണം wwwwww വാതം, പിത്തം, ചുമ, പനി, ശ്വാസതടസ്സം, അർബുദം, ത്വക്ക് രോഗങ്ങൾ തുടങ്ങിയ അസുഖങ്ങൾക്ക് ഇരട്ടിമധുരം ഉപയോഗിക്കുന്നു കൂടാതെ ഘൃതങ്ങൾ, കഷായങ്ങൾ, ചൂർണ്ണങ്ങൾ, എണ്ണകൾ എന്നിവയുടെ നിർമ്മാണത്തിൽ ഇരട്ടിമധുരം ഉപയോഗിക്കുന്നു
wwwwwwwwwwwwwwwwwwwwwwwwwwwww

wwwwwwwwwwwwwwwwwwwwwwwwwwwww
ഇരട്ടി മധുരം വേപ്പില മരമഞ്ഞൾ എന്നിവ പൊടിച്ച് നെയ് ചേർത് തേച്ചാൽ വ്രണം കരിയും

ഇരട്ടി മധുരവും രക്ത ചന്ദനവും പാലിൽ ചേർത് കഴിച്ചാൽ രക്താതിസാരം ശമിക്കും.

ഇരട്ടി മധുരം പാൽ ചേർത് സേവിച്ചാൽ ധാതു ക്ഷയം ശമിക്കും എന്ന് പറയപ്പെടുന്നു.

നേത്രരോഗങ്ങളിലും ഇരട്ടി മധുരം ഉപയോഗിച്ചിരുന്നു.

പണ്ട് ഗായകർ വെറ്റില ക്ക് ഒപ്പം ഇരട്ടി മധുരം ചവക്കും എന്ന് കേൾക്കുന്നു
(രായിച്ചൻ )
wwwwwwwwwwwwwwwwwwwwwwwwwwwww

wwwwwwwwwwwwwwwwwwwwwwwwwwwww
ഒരു ഗ്ലാസ് കുമ്പളങ്ങ നീരിൽ ഒരു ടീസ്പൂൺ ഇരട്ടി മധുര ചൂർണം ചേർത് അതിരാവിലെ വെറും വയറ്റിൽ കുടിച്ചാൽ ശരീരത്തിന്റെ ഉഷ്ണാധിക്യവും മൂത്രച്ചൂടും കൂടെക്കൂടെ മൂത്രം പോകുന്നതും മൂത്രത്തിലൂടെ ധാതുക്കളും ശുക്ലവും നഷ്ടപെടുന്നതും ശമിക്കും..

ഇരട്ടി മധുരത്തിൽ കുന്നിവേര് മായം ചേർക്കുന്നതായി പറയപ്പെടുന്നു.
(സുഖിൽ മജീദ് )
wwwwwwwwwwwwwwwwwwwwwwwwwwwww

wwwwwwwwwwwwwwwwwwwwwwwwwwwww
യഷ്ടിമധു എന്നാൽ അർത്ഥം കമ്പിന്റെ ആകൃതിയിലുള്ള മധു എന്നാണ് വയറ്റിലെ പുണ്ണ് ശമിപ്പിക്കാൻ ഇതിന്റെ കഴിവ് ലോകപ്രശസ്തമാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ഫൈറ്റോ ഈസ്റ്റ്രജനുകൾ ഇതിനെ മെനാപോസ് ഉള്ളവർക്കുള്ള സപ്ലിമെന്റ് സ്ഥാനവും നൽകിയിരി ക്കുന്നു. .

ശാസ്ത്രിയനാമം ഗ്ലൈസീറിയ ഗ്ലാബ്ര Glycyrrhiza glabra എന്നാണ്.

സംസ്കൃതത്തിൽ ക്ലീതക, അതിരസ, മധുസ്രാവ എന്നും പേരുകൾ ഉണ്ട്. ഹിന്ദിയിൽ മുൽഹടി, മൂലേടി, മീഠി, ജേഠിമധു എന്നും തമിഴിൽ അതിമതുരം എന്നും തെലുങ്കിൽ യഷ്ടിമധുകം എന്നും വിളിക്കുന്നു

ഇംഗ്ലീഷിൽ Licorice ലിക്കോറൈസ് എന്നാണൂ വിളിക്കുന്നത്.

അറേബ്യ, അഫ്ഗാനിസ്ഥാൻ, എന്നീ രാജ്യങ്ങളിൽ കൂടുതലായി കണ്ടുവരുന്നു. ഇന്ത്യയിൽ കാശ്മീരിലെ ചിനാർ, പഞ്ചാബിലെ വടക്കൻ പ്രവിശ്യകൾ, ഹിമാലയൻ താഴ്വരകൾ എന്നിവടങ്ങളിൽ വളരുന്നു

50-150 സെ. മീ. ഉയരത്തിൽ വളരുന്ന ചിരസ്ഥായിയായ ഔഷധി. പുഷ്പങ്ങൾ ചെറുത്, ഇളം പാടല നിറം. പൂങ്കുകൾക്ക് ഇലകളോടൊപ്പം വീതിയുണ്ട്.

രാസഘടകങ്ങൾ
തടിയിലും വേരിലും 5-10% വരെ ഗ്ലൈസിറൈസിൻ എന്ന ഗ്ലൂക്കോസൈഡ്സ് അടങ്ങിയിരിക്കുന്നു. കൂടാതെ പൊട്ടാസിയം സ്റ്റാർച്ച്, സ്നേഹദ്രവ്യങ്ങൾ എന്നിവയും ഉണ്ട്.

ലിക്വിറിറ്റിജിൻ, ലിക്വിറിറ്റിൻ, ഐസൊലിക്വിറിറ്റിജെനിൻ, റാമ്നോഗ്ലൈക്കൊസൈഡ് എന്നിവയും വേർതിരിച്ചെടുത്തിടുണ്ട്.

ഔഷധഗുണങ്ങൾ
വാതത്തിനു അനുലോമമാണ്. ശുക്ലവർദ്ധകം, ചുമ, ശ്വാസകോശരോഗങ്ങൾ, നെഞ്ചിടിപ്പ്, ആമാശയവ്രണം, ഛർദ്ദി, നേത്രരോഗങ്ങൾ എന്നിവ ശമിപ്പിക്കും

ഔഷധപ്രയോഗങ്ങൾ
ഇരട്ടി മധുരം, വേപ്പില, മരമഞ്ഞൾ എന്നിവ പൊടിച്ച്, തേനും നെയ്യും ചേർത്ത് തിരിയാക്കിയോ കല്കമാക്കിയോ വ്രണങ്ങളിൽ വച്ചു കെട്ടിയാൽ വ്രണം പെട്ടന്ന് ഉണങ്ങും

ഇരട്ടി മധുരം, രക്തചന്ദനം ഇവ സമമെടുത്ത് പൊടിച്ച് 5 ഗ്രാം വീതം ഒരു ഗ്ലാസ് പാലിൽ സ്ഥിരമായി കുടിച്ചാൽ രക്തപിത്തം, രക്താതിസാരം, ഛർദ്ദി എന്നിവക്ക് ശമനമുണ്ടാകും

തൊണ്ടവേദന, സ്വരഭേദം എന്നിവയുള്ളപ്പോൾ ഇരട്ടി മധുരം ചവച്ചിറക്കിയാൽ ശമിക്കും

ഇരട്ടി മധുരം 5 ഗ്രാം വീതം സ്ഥിരമായി കഴിക്കുന്നത് ധാതുക്ഷയം കൊണ്ടുള്ള ക്ഷീണം മാറാൻ നല്ലതാണ്

ഇരട്ടി മധുരവും ത്രിഫലയും ചേർത്ത് പൊടിച്ചെടുക്കുന്നതാണ് വരാ ചൂർണ്ണം. ഇത് നേത്രരോഗങ്ങൾക്ക് ഉത്തമമാണ്. ഈ ചൂർണ്ണം നെയ്യും തേനും ചേർത്ത് കഴിക്കണം.

കുട്ടികൾക്കുണ്ടാകുന്ന പ്രവാഹികക്ക് ഇരട്ടി മധുരവും കാരെള്ളും കൂടി പൊടിച്ച് 2 ഗ്രാം വീതം 3 നേരം എന്ന കണക്കിൽ കൊടുക്കാം

ഇരട്ടി മധുരവും ഇലിപ്പപ്പൂവും മുന്തിരിയും കോലരക്കും കർക്കടശൃംഗിയും വംശരോചനയും ചേർത്ത് അരച്ച് 5 ഗ്രാം വീതം ദിവസവും കഴിക്കുന്നത് കാസരോഗത്തിനു നല്ലതാണ്. (ബ്രോങ്കൈറ്റിസ് bronchitis)
(സുഖിൽ മജീദ് )
wwwwwwwwwwwwwwwwwwwwwwwwwwwww

wwwwwwwwwwwwwwwwwwwwwwwwwwwww
അതിമധുരം- അസ്ഥിചൂട്, ഇരുമൽ, ഒച്ചയടപ്പ്, ധാതു നഷ്ടം ഇവ പരിഹരിക്കും. താപ രോഗ നിവാരിണി ആണ്
(മുഹമ്മദ് ഷാഫി )
wwwwwwwwwwwwwwwwwwwwwwwwwwwww

wwwwwwwwwwwwwwwwwwwwwwwwwwwww
ത്രിഫല നിത്യവും കഴിക്കുന്നവർ ഇരട്ടിമധുരവും കൂടി പൊടിച്ച്ചേർക്കുന്നുണ്ട് കടുക്കയുടെ ദോഷം കുറക്കും എന്ന് പറയപെടുന്നു.
( ഹർഷൽ കുറ്റി ച്ചൽ )
wwwwwwwwwwwwwwwwwwwwwwwwwwwww

wwwwwwwwwwwwwwwwwwwwwwwwwwwww
ശുദ്ധമായ ഇരട്ടി മധുരം കിട്ടുമെങ്കിൽ 15g എടുത്ത് പൊടിച്ച് 15g തേനും നെയ്യും ചേർത്ത് യോജിപ്പിച്ച് കഴിച്ച് പുറമെ കാച്ചിയ പാൽ കുടിക്കണം’ നാഡീബലം കിട്ടും. തേനും നെയ്യും ഒരേ അളവിൽ എടുക്കരുത്.
ഇരട്ടി മധുരം, കറുക, എള്ള് ഇവ സമം ഇവകൾ കൂടിയതിന്റെ പകുതി വെളുത്തുള്ളി നെയ്യിൽ വറുത്തരച്ച് സേവിച്ചാൽ വിറവാതത്തിന് ശമനം വരും. പുറമെ പാൽ കുടിക്കുകയും ചെയ്താൽ ധാതു ശക്തി വീണ്ടെടുക്കാം.

ഉദരവ്രണങ്ങൾ ശമിക്കും . വൃക്കയിലേയും മൂത്രാശയത്തിലേയും കല്ല് പൊടിഞ്ഞ് പോകും ഏത് കല്ലാണ.ങ്കിലും ശമിക്കും ചെറൂളയും കടലാടിയും ചേർക്കാം.

ഇരട്ടി മധുരം വയറ്റിൽ ഉണ്ടാകുന്ന അസുഖത്തേയും വേദനയേയും ഉദര വ്രണത്തേയും ശമിപ്പിക്കുവാനുള്ള അത്ഭുത ശക്തിയുള്ളതാണ്. ഇരട്ടി മധുരം രസായന ഗുണത്തോടു കൂടിയുളളത് കൊണ്ട് വാത നാഡികൾക്ക് ബലമുണ്ടാക്കും, ക്ഷീണം അകറ്റും, കഫം ഇല്ലാതാക്കും ആന്തരാവയവങ്ങളെ ശുദ്ധമാക്കും, ദുർമേദസ് ഇല്ലായ്മ ചെയ്യും മൂത്രം വർദ്ധിക്കും , ആർത്തവം ക്രമപ്പെടുത്തും.

കപോലാർബുദം അല്ലങ്കിൽ കവിൾ വാർപ്പ് തടയുവാൻ വേണ്ടി മുറുക്കുന്നവർ അടയ്ക്കയോടൊപ്പം ഇരട്ടി മധുരവും ചേർത്ത് ചവയ്ക്കുമായിരുന്നു’ അതായത് അർബുദത്തിന് എതിരെ പണ്ടത്തെ ഒരു റേഡിയേഷൻ ചികിത്സയായിരുന്നു ഇരട്ടി മധുര പ്രയോഗം.

ഒരു ടേബിൾ സ്പൂൺ ഇരട്ടി മധുരം പൊടിച്ചത് നെയ്യിൽ ചേർത്ത് രാവിലെ കഴിച്ച് രാത്രി ഇരട്ടി മധുര പൊടി പാലിൽ കുറുക്കിയും കഴിക്കുക ധാതു ബലം വർദ്ധിക്കുമെന്ന് മാത്രമല്ല ലിംഗബലം ലഭിക്കുകയും ചെയ്യും കൂടുതൽ സമയം രതിസുഖം അനുഭവിക്കാനും കഴിയും കുമാര തന്ത്രത്തിലാണ് ഈ വിധിയുള്ളത് –
ദീർഘമായി ഇരട്ടി മധുരം ഉപയോഗിക്കുന്നവർക്ക് ബലവും വീര്യവും ഉണ്ടാകും.

ഇരട്ടി മധുരം ,ചൂഡ കർപ്പൂരം, പെരുങ്കായം, ജീരകം , എന്നിവ സമം പൊടിച്ച് 3g വീതം ദിവസം രണ്ടൊ മൂന്നോ നേരം കഴിച്ചാൽ വൈറൽ പനികൾക്ക് ഫലപ്രദമാണ്.

എരട്ടി മധുരം അകത്ത് ചെന്നാൽ മതി, ഉദരവ്രണങ്ങൾക്ക് മാത്രമല്ല ഉദരസംബന്ധമായ മിക്ക രോഗങ്ങളും അർശസും ശമിക്കും .അളവുകൾ മേലെ കൊടുത്തിട്ടുണ്ട്

ഇരട്ടി മധുരം പാലിൽ അരച്ചുണക്കി പൊടിച്ച് വീണ്ടും പാലിൽ കുഴച്ച് സ്തനങ്ങളിൽ പലവട്ടം തേച്ച് തലോടി ഒരു മണിക്കൂറിന് ശേഷം കഴുകി കളയുക: ശുഷ്ക സ്തനം പുഷ്ടി പ്രാപിക്കും. അതിശയകരമായിരിക്കും ഫലം.

ഇരട്ടി മധുരം കൽക്കം ചേരുന്ന പലതരം കേശ തൈലങ്ങളും ഉണ്ട്, അധികം മരുന്നുകൾ വേണ്ടാത്ത ഒരു കേശ തൈലം വിശദീകരിക്കാം

താന്നി തൊലി, താന്നിയില, താന്നിവേര്, താന്നി പൂവ്, താന്നിക്കായ, ഇവ കഷായം വെച്ച് എരുമപ്പാൽ അമരിയില നിര് പനങ്കുല നീര് എന്നിവ സമം ചേർത്ത് സമ
ത്രിഫലത്തോട്, അഞ്ജനക്കല്ല്, ഇരട്ടി മധുരം, വെളുത്ത കുന്നിവേര്, എന്നിവ കൽക്കമായി എണ്ണ കാച്ചിതേച്ചാൽ മുടി കൊഴിച്ചിൽ നിൽക്കും നര മാറും മുടി പനങ്കുല പോലെ വളരും.
(ജോസ് )
wwwwwwwwwwwwwwwwwwwwwwwwwwwww

wwwwwwwwwwwwwwwwwwwwwwwwwwwww
മാറ്റാം പാലുണ്ണി
ദേഹത്തുണ്ടകുന്ന പാലുണ്ണി പലര്ക്കും അരോചകമായ് മാറുന്നു .

ഇരട്ടിമധുരം കറുക എള്ള്‌ ഇവ സമം നെയ്യില്‍ വറുത്തരച്ച് കുഴമ്പാക്കി പുരട്ടുക. ഇരട്ടി മധുരം തേനില്‍ അരച്ചു പുരട്ടുക . ശമിക്കും
wwwwwwwwwwwwwwwwwwwwwwwwwwwww

wwwwwwwwwwwwwwwwwwwwwwwwwwwww
വൃക്കയിലെ കല്ലിന്:
ദിവസവും ഒരു കഴഞ്ച് ഇരട്ടി മധുരം പൊടിച്ച് കാടിയിൽ സേവിക്കുക.
(സുഖിൽ മജീദ് )
wwwwwwwwwwwwwwwwwwwwwwwwwwwww

wwwwwwwwwwwwwwwwwwwwwwwwwwwww
ചരിത്രാതീത കാലം മുതൽ ഗ്രഹവൈദ്യത്തിലും അമ്മ വൈദ്യത്തിലും സ്വര ശുദ്ധിക്കും ബുദ്ധിവികാസത്തിനും ഇരട്ടി മധും ഉപയോഗിച്ചിരുന്നു. .

ഇരട്ടി മധുരം ദേഹം തണുപ്പിക്കും ചുടു മൂലം കൗണ്ടു കുറയുന്നവർ വൈകിട്ട് ഇരട്ടി മധുരം ചതച്ച് വെള്ളത്തിലിട്ട് രാവിലെ ആ വെള്ളം കുടിച്ചാൽ കൗണ്ട് വർദ്ധിക്കുന്നതായി കാണുന്നു.

മദ്യപാനം നിറുത്തുന്നവരിൽ കണ്ടുവരുന്ന മാനസിക ശാരീരിക പ്രശ്നങ്ങൾ പരിഹരിക്കാനും ഇത് ഫലപ്രദമാണ്.

ഇരട്ടി മധുരം ആന്റി ബയോട്ടിക് ആയും ആൻറി വൈറൽ ആയും പ്രവർത്തിക്കും

ഇരട്ടി മധുരവും തൃഫലയും കൊത്തമല്ലിയും ചതച്ച് വെള്ളത്തിലിട്ട് പിറ്റേന്ന് അരിച്ച് കണ്ണിൽ ധാര കോരിയാൽ കണ്ണ് ചൊറിയുന്നതും ഇൻഫക് ഷനും ശമിക്കും . തിമിരത്തിനും നല്ലതാണ് . ഇത് സ്ത്രീകളുടെ വജൈനൽ ഇൻഫക് ഷനും നല്ലതാണ്

ഇരട്ടി മധുരത്തിന്റെ സ്വരസം ലേപനം ചെയ്താൽ മുഖകാന്തി വർദ്ധിക്കും. ഇത് വായിൽ കൊണ്ടാൽ ഊനിൽ നിന്നും രക്തം വരുന്നത് ശമിക്കും

റ്റ്യൂമറുകളും ഗർഭാശയ മുഴകളും സിസ്റ്റുകളും നശിപ്പിക്കാനും ഇരട്ടി മധുരത്തിന് കഴിവുണ്ട്.
wwwwwwwwwwwwwwwwwwwwwwwwwwwww

wwwwwwwwwwwwwwwwwwwwwwwwwwwww
ഇരട്ടി മധുരം പൊടിച്ച് തേൻ ചേർത് ലേപനം ചെയ്താൽ മുഖകാന്തി വർദ്ധിക്കും പാടുകൾ മായും
wwwwwwwwwwwwwwwwwwwwwwwwwwwww

wwwwwwwwwwwwwwwwwwwwwwwwwwwww
ഇരട്ടി മധുരവും കുരുമുളകും പൊടിച്ച് തേൻ ചേർത് പല പ്രാവശ്യം സേവിച്ചാൽ തൊണ്ടവേദന ശമിക്കും സ്വരം തെളിയും
(സുരേന്ദ്രൻ മാഷ് )
wwwwwwwwwwwwwwwwwwwwwwwwwwwww

wwwwwwwwwwwwwwwwwwwwwwwwwwwww
ഇരട്ടി മധുരവും കറുകയും കൂട്ടി നറുനെയ്യിൽ കൺമഷി ഉണ്ടാക്കി കണ്ണെഴുതിയാൽ കണ്ണിലെ പാട മുറിവ് പഴുപ്പ് മുതലായവ ശമിക്കും കാഴ്ച തെളിയും .

മൈ വാരം പൂവും ഇരട്ടി മധുരവും ചേർത് ചെവിയിൽ ഒഴിച്ചാൽ ചെവി വേദനയും പഴുപ്പും ശമിക്കും
(പവിത്രൻ വൈദ്യർ )
wwwwwwwwwwwwwwwwwwwwwwwwwwwww

wwwwwwwwwwwwwwwwwwwwwwwwwwwww
ഇരട്ടി മധുരം സ്വാധിഷ്ടാന ചക്രത്തിന്റെ ഔഷധമായി കാണുന്നു. . സ്വാധിഷ്ടാത ചക്രം ജ ല തത്വവുമായി ബന്ധപെട്ടിരിക്കുന്നു. സ്വാധിഷ്ടാന ചക്രം പ്രബലമായവരാണ് വലിയ കലാകാരൻമാരും ഗായകരും . ഇരട്ടി മധുരം ഉപയോഗിച്ചാൽ കലാവൈഭവം വർദ്ധിക്കും .ജല തത്വം തകരാറിലായാൽ ചെവി തകരാറിലാവും തൊലിയിൽ കറുത്ത പാടുകൾ ഉണ്ടാവും വൃക്ക രോഗങ്ങൾ യുട്രസ് ഓവറി പ്രശ്നങ്ങൾ മുതലായവയും ഉണ്ടാകും ഇതിന് മാനസിക തലത്തിൽ (വൈവൽ ടോണിക് ) പ്രവർത്തിക്കുന്ന ചക്ര മെ ടി സിൻ ആണ് ഇരട്ടി മധുരം . തഴുതാമയും സ്വാധിഷ്ഠാന ചക്രത്തെ ഉത്തേജിപ്പിക്കും . ഇരട്ടി മധുരം കൊണ്ട് അർക്കം ഉണ്ടാക്കി ഉപയോഗിക്കാം.
(തോമസ് മാത്യു )
wwwwwwwwwwwwwwwwwwwwwwwwwwwww

wwwwwwwwwwwwwwwwwwwwwwwwwwwww
ഇരട്ടി മധുരം പിത്തവികാരങ്ങൾ കാസം ശ്വാസം ക്ഷയം എന്നിവ ശമിപ്പിക്കും . ആമാശയത്തി ലേയും കുടലിലേയും മൃദു കലകളെ സംരക്ഷിക്കും . അമിതമായ നെഞ്ചിടിപ്പിനെ ക്രമീകരിക്കും. ഛർദ്ദിക്കും നല്ലതാണ്. . അങ്ങിനെ വൈവിദ്ധ്യമാർന്ന രോഗങ്ങളിൽ ഇരട്ടി മധുരം പ്രയോഗിച്ചു വരുന്നു. സ്വര ശുദ്ധി ഉണ്ടാക്കും ശുക്ളം വർദ്ധിപ്പിക്കും .

ഇരട്ടി മധുരവും രക്തചന്ദനവും പൊടിച്ച് അഞ്ചു ഗ്രാം . വീതം 50 മില്ലി പാലിൽ കലക്കി കുടിച്ചാൽ രക്തപിത്തവും ഛർദ്ദിയും ക്ഷയവും രക്താതിസാരവും ശമിപ്പിക്കും. ഇരട്ടി മധുരവും മഞ്ഞളും വേപ്പിലയും പൊടിച്ച് തേൻ ചേർത് ലേപനം ചെയ്താൽ വ്രണങ്ങൾ ശമിക്കു. ഇരട്ടി മധുരം കടുകു രോഹിണി ചിറര മൃത് ചുക്ക് എന്നിവ പൊടിച്ച് തേൻ ചേർത് സേവിച്ചാൽ വാത രക്തം ശമിക്കും .

ഇരട്ടി മധുരവും തൃഫലയും പൊടിച്ച് തേനിൽ പാതി നെയ്യും ചേർത് സേവിച്ചാൽ നേത്രരോഗങ്ങൾ ശമിക്കും .കാഴ്ച ശക്തി വർദ്ധിക്കും. ഇരട്ടി മധുരം ചവച്ചിറക്കിയാൽ തൊണ്ടയിലെ കര കരപ്പ് മാറി സ്വരം തെളിയും

ഇരട്ടി മധുര ആവണക്കെണ്ണ ചേർത് സേവിച്ചാൽ പിത്ത ശൂല ശമിക്കും

ഇരട്ടി മധുരം ഇരിപ്പപ്പൂവും കോലരക്കും ഉണക്ക മുന്തിരിയും വംശരോചനയും കർകടക ശൃംഗിയും ചേർത് പൊടിച്ച് വിധി പ്രകാരം സേവിച്ചാൽ കാസ രോഗങ്ങൾ ശമിക്കും.

ദ്രാക്ഷാദികഷായത്തിലും ഇരട്ടി മധുരത്തിന് പ്രാധാന്യമുണ്ട്.

പുകവലി നിർതുവാൻ ശ്രമിക്കുന്നവർ ഇരട്ടി മധുരം ചവക്കുന്നത് നല്ലതാണ്.
ധന്വന്തി തൻ വൈദ്യൻ )
wwwwwwwwwwwwwwwwwwwwwwwwwwwww

wwwwwwwwwwwwwwwwwwwwwwwwwwwww
വെള്ളരി കുരുവും ഇരട്ടി മധുരവും സമം അരച്ച് ഒരു രാത്രി കരിക്കിൻ വെള്ളത്തിൽ ഇട്ടു വച്ചിരുന്ന് പിറ്റേനാൾ രാവിലേ വെള്ളവും മരുന്നും കൂടി സേവിച്ചാൽ മൂത്രതടസവും അശ് മരിയും ശമിക്കും.

കരിന്തകാളിയുടെ തീരിൽ ഇരട്ടി മധുരം അരച്ച് നെയ് ചേർത് കാച്ചി സേവിച്ചാൽ സ്വരസദം (3ച്ചയടപ്പ് ) ശമിക്കും സ്വരമാധുര്യം ഉണ്ടാകും

അത്തി പ്പഴവും ഇരട്ടി മധുരവും കൂടി അരച്ച് പശുവിൻ പാൽ ചേർത് സേവിച്ചാൽ ക്ഷുദ്രമസൂരി ( ചിക്കൻ പോക്സ് ) ശമിക്കും . ക്ഷുമേസൂരി വായിലും കുടലിലും വന്ന് ആഹാരം കഴിക്കാൻ വിഷമമായാൽ ഇരട്ടി മധുരം പൊടിച്ച് പാലിൽ കലക്കി കുടിച്ചാൽ രണ്ടു മൂന്നു ദിവസം കൊണ്ട് ശ്രമിക്കും.

ഇരട്ടി മധുരവും തൃഫല യുകൂടി പൊടിച്ച് തേനി ലോ നെയ്യിലോ സേവിച്ചാൽ നേത്രരോഗങ്ങൾ ശമിക്കും. കണ്ണു തെളിയും
(പ്രസാദ് വൈദ്യർ )
wwwwwwwwwwwwwwwwwwwwwwwwwwwww

wwwwwwwwwwwwwwwwwwwwwwwwwwwww
ഇരട്ടി മധുരം വമനദ്രവ്യമാണ് . കഫത്തേയും പിത്തത്തേയും ശമിപ്പിക്കും

കണ്ണിനു ചുറ്റും മൈദ കൊണ്ട് തടമുണ്ടാക്കി ഔഷധം നിറച്ച് നിർതുന്നതിന് നേത്രതർ പണം എന്ന് പറയുന്നു. നേത്ര തവണ ത്തിനു ശേഷം കണ്ണു കഴുകുവാൻ (ആ ശോചനം ) തൃഫല കഷായ മോ ഇരട്ടി മധുര കഷായ മോ ആണ് ഉപയോഗിക്കുന്നത്

ഛർദി ഉള്ളപ്പോൾ ഇരട്ടി മധുരം കൊടുത്താൽ വേഗത്തിൽ വയർ ശുദ്ധമായി ഛർദ്ദി നിൽക്കും കഫശോധനക്ക് വനം പ്രധാനമാണ്. .

ബഹുമുഖ ഗുണങ്ങളുള്ള ഒരഷധമാണ് ഇരട്ടി മധുരം.
(ഷം സർ )

wwwwwwwwwwwwwwwwwwwwwwwwwwwww

wwwwwwwwwwwwwwwwwwwwwwwwwwwww
ഇരട്ടി മധുരം നെയ്യിൽ വറുത്തരച്ച് ലേപനം ചെയ്താൽ പാലുണ്ണി ശമിക്കും. പഴുത്ത പാലുണ്ണിക്കും നല്ലതാണ്.

ഇരട്ടി മധുര ചൂർണം കാടിയിലോ ഞെരിഞ്ഞിൽ കഷായത്തിലോ വയൽ ചുള്ളി കഷായത്തിലോ കറുകപ്പുൽ നീരിലോ സേവിച്ചാൽ മൂത്രകല്ല് പൊടിഞ്ഞുപോകും
(കിരാതൻ )
wwwwwwwwwwwwwwwwwwwwwwwwwwwww

wwwwwwwwwwwwwwwwwwwwwwwwwwwww
ഇരട്ടി മധുര പൂർണം പഴയ കഞ്ഞിവെള്ളത്തിൽ കലക്കി മൂന്നാഴ്ച സേവിച്ചാൽ സ്ത്രീകളിലെ അസ്ഥി സ്രാവവും വെള്ളപോക്കും ശമിക്കും

ഇരട്ടി മധുരം കൽകമായി എണ്ണകാച്ചി തേച്ചാൽ കണ്ണിന് കുളിർമ കിട്ടും
(ധർമ്മരാജൻ )
wwwwwwwwwwwwwwwwwwwwwwwwwwwww

wwwwwwwwwwwwwwwwwwwwwwwwwwwww
ഇരട്ടി മധുരത്തിന്റെ തോലും ചതുര മുല്ലയും തെള്ളിയും അരച്ച് വച്ച് കെട്ടിയാൽ അസ്ഥി ക്ഷതം ശമിക്കും .ഇരട്ടി മധുരത്തിന്റെ തോലും ഉദിയുടെ തോലും ചതച്ചു പിഴിഞ്ഞ നീരിൽ മീറ പൊടിച്ചു ചേർത് കുറുക്കി മുട്ട വെള്ള ചേർത് കടഞ്ഞ് പുരട്ടുക. അസ്ഥി ക്ഷതം ശമിക്കും.

ഇരട്ടി മധുരത്തിന്റെ കായും ഈനാംപേച്ചിയുടെ തോടും ഉടുമ്പിൽ നെയ്യ് ചേർത് സേവിച്ചാൽ അവ സ്മാരം ശമിക്കും

ഇരട്ടി മധുരം പൊടിച്ച് തേൻ ചേർത് സേവിച്ചാൽ വയറിളക്കവും ഛർദ്ദിയും ശമിക്കും

ഇരട്ടി മധുര തൊലി ചതച്ച് വച്ചാൽ ഇളകിയ പല്ല് ഉറക്കും.
(K N പ്രശാന്ത് കുമാർ വൈദ്യർ )
wwwwwwwwwwwwwwwwwwwwwwwwwwwww

wwwwwwwwwwwwwwwwwwwwwwwwwwwww
ഇരട്ടി മധുരം കഫം പിത്തം വാതം വീക്കം ക്ഷയം വിഷം രക്ത ദോഷം ദാഹം ചുമ ഛർദ്ദി അരുചി ചൂട് മെലിവ് എന്നീ രോഗങ്ങളെ ശമിപ്പിക്കുന്നതും തൃദോഷ ശമനവും ആകുന്നു.

വാജീകരണ ചികിൽസയിൽ ഇരട്ടി മധുരം അതീവ ഫലപ്രദമെന്ന് പാരമ്പര്യ വിധികളിൽ കാണുന്നു. രക്ത മോക്ഷണം ഉൾപെടെ ഉള്ള ശോധനാ ചികിൽസക്കു ശേഷം ഇരട്ടി മധുരത്തിന്റെ വേരുമാത്രം ഉണക്കി പൊടിച്ച് പതിനഞ്ചു ഗ്രാം പൊടി നാടൻ പശുവിന്റെ ശുദ്ധമായ നെയ്യും അതിൽ പകുതി ചെറുതേനും ചേർത് പശുവിൻ പാൽ അനുപാതമയി രാത്രിയിൽ സേവിച്ചാൽ പല വിധ കാരണങ്ങളാൽ പുരുഷൻമാർക്ക് കൗണ്ട് കുറയുന്നതും പുരുഷ ബീജം ഇല്ലാതാവുന്നതും മാറി കിട്ടും.

അടപതിയൻ കിഴങ്ങ് നായ്കരണ പരിപ്പ് ഇരട്ടി മധുരം കർകടക ശൃംഗി വയൽ യു ള്ളി വിത്ത് കുരുവി കിഴങ്ങ് ഇവ പാൽ കഷായമായി കുടിച്ചാൽ 80 വയസിലും പുത്രൻ ഉണ്ടാകും . സിദ്ധവൈദ്യത്തിൽ കുഞ്ഞുണ്ണി തൈലം എന്നൊരു യോഗമുണ്ട്. 350 ഗ്രാം നല്ലണ്ണ 350 ഗ്രാം കഞ്ഞുണ്ണി നീര് 350 ഗ്രാം പശുവിൻ പാൽ നാൽപത്തി മൂന്നേ മുക്കാൽ ഗ്രാം ഇരട്ടി മധുര ചൂർണം പശുവിൻ പാലിൽ അരച്ചെടുത്ത് മറുമരുന്നുകളും കുട്ടി ചെറുതീയിൽ കാച്ചിയരിച്ച് നാലു ദിവസത്തിൽ ഒരിക്കൽ തലയിൽ തേച്ച് കുളിച്ചാൽ കപാലാർശസ് പീന സം നീർ വീഴ്ച മുതലായവ ശമിക്കും.

ഇന്ന് മാർകത്തിൽ വരുന്ന ഇരട്ടി മധുരം അധിവും വ്യാജമാണ്. ശംഖുപുഷ്പത്തിന്റെ വേരും കുന്നിവേരും ഇരട്ടി മധുരത്തിന് പകരമായി വരുന്നുണ്ട് . കുന്നിവേരിന് ഇരട്ടി മധുരത്തിന്റെ സ്വാദുണ്ട്. കുന്നിവേരിന് വിഷമുണ്ട്. ഇത് കരിക്കിൻ വെള്ളത്തിൽ ഇട്ടു വച്ചിരുന്നാൽ കരിക്കിൻ വെള്ളം നീല നിറത്തിൽ ആകും . വാജീകരണ ചികിൽസയിലും രസായന ചികിൽസയിലും ഒഴികെ മററു മരുന്നുകളിൽ ഇരട്ടി മധുരത്തിന് പകരമായി ഇത് ഉപയോഗിക്കാം

വളരെ വളർച കുറവുള്ള ചെടി ആകയാൽ വാണിജ്യ അടിസ്ഥാനത്തിൽ ഇരട്ടി മധുരം കൃഷി ചെയ്യുന്നത് ലാഭ കരമല്ല. മധൂ കാ ദി ഘൃതം അതിമധുര ഘൃതം അതിമധുര രസായനം മധുയഷ്ട്ടാ ദി തൈലം എന്നിവയിലെല്ലാം ഇരട്ടി മധുരം ചേരുന്നുണ്ട്.

ശുദ്ധി ചെയ്ത ഇന്തുപ്പും ഇരട്ടി മധുര പൊടിയും എടുത്ത് നറുനെയ് ചേർത് സേവിച്ചാൽ ത്രിദേഷം കൊണ്ടോ രണ്ടു ദേഷം കൊണ്ടോ ഉണ്ടായ മുലപ്പാൽ ദോഷം ശമിക്കും.

ശതാവരി കിഴങ്ങ് കോവൽകിഴക്ക് കരിമ്പിൻ വേര് ആററുദർഭ വേര്. അമവേര് ദർഭ വേര് ഇരട്ടി മധുരം കുറുന്തോട്ടിവേര് ചെറുപഞ്ചമൂലം എന്നിവ കഷായം വച്ച് കൽകണ്ടം ചേർത് സേവിച്ചാൽ മുലപ്പാൽ വർദ്ധിക്കും .

ചുവപ്പും വെള്ളയും നീലയും പൂവുകളുള്ള ഇരട്ടി മധുരം ഉണ്ടെന്ന് പറയപ്പെടുന്നു.
(മാന്നാർ ജി )
wwwwwwwwwwwwwwwwwwwwwwwwwwwww

wwwwwwwwwwwwwwwwwwwwwwwwwwwww
ഇരട്ടി മധുരം കൽക നായി കാച്ചിയ എണ്ണ കിടക്ക പുണ്ണ് ശമിപ്പിക്കും. കിടക്കപ്പുത്തത്തിന്റെ പൂർവ രൂപമായി തൊലി കറുത്തു വരമ്പോൾ തന്നെ ഈ മരുന്ന് ഉപയോഗിച്ചാൽ പണ്ണ് ഉണ്ടാവുകയില്ല.
(രാജു തളിപറമ്പ് )
wwwwwwwwwwwwwwwwwwwwwwwwwwwww

wwwwwwwwwwwwwwwwwwwwwwwwwwwww
ഇരട്ടി മധുരം ഗർഭരക്ഷക്കുള്ള പാൽ കഷായത്തിൽ ഉപയോഗിക്കുന്നുണ്ട്. ഒന്നാം മാസവും നാലാം മാസവും ആറാം മാസവും ഒൻപതും പത്തും മാസങ്ങളിൽ ഇരട്ടി മധുരം ചേ ർത പാൽ കഷായം ഗർഭിണികൾക്ക് കൊടുക്കാറുണ്ട്.

ഗർഭസ്ഥ ശിശുവിന്റെ വളർച്ചയെ നിയന്ത്രിക്കുന്ന ഹോർമോൺ ആണ് കോർട്ടി സോൾ ഹോർമോൺ.. ഇത് നിയന്ത്രിതമായ അളവിലാണ് ഉണ്ടാകുന്നത്. അതിന്റെ ഉൽപാദനത്തെ നിയന്ത്രിക്കുന്ന എൻസൈമിനെ ഇരട്ടി മധുരത്തിലുള്ള ഗ്ലൈസിറസിൽ എന്ന മധുര ദ്രവ്യം നശിപ്പിക്കും. തൻമൂലം കോർട്ടി സോൾ അധികമായാൽ കുട്ടിയുടെ വളർച്ചയേയും മസ്തിഷ്ക വളർയയേയും കാഴ്ചയേയും അത് ദോഷകരമായി ബാധിക്കും. ഹൈപ്പർ ആക്റ്റീവ് ഡിസ്സോഡറിനും കാരണമാകാം അതു കൊണ്ട് വിദഗ്ദ്ധരുടെ മേൽനോട്ടത്തിൽ നിയന്ത്രിതമായ അളവിൽ മാത്രമേ ഇരട്ടി മധുരം ഗർഭിണികൾ ഉപയോഗിക്കാവു.
(ഷാജി ഗ്രഹവൈദ്യം )
wwwwwwwwwwwwwwwwwwwwwwwwwwwww

wwwwwwwwwwwwwwwwwwwwwwwwwwwww
ഇരട്ടി മധുരം മത്തി കടുക്ക ( കുരുവില്ലാ കടുക്ക) രക്ത ചന്ദനം ഇവ ഗോമൂത്രത്തിൽ അരച്ച് ലേപനം ചെയ്താൽ കരിമങ്ങ് (കണ്ണിനു തഴെയും കവിളിലും മറ്റും ഉണ്ടാകുന്ന കറുപ്പു നിറം) രണ്ടാഴ്ച കൊണ്ട്ശ മിക്കും
(പവിത്രൻ വൈദ്യർ )
wwwwwwwwwwwwwwwwwwwwwwwwwwwww

wwwwwwwwwwwwwwwwwwwwwwwwwwwww
: ചുവന്ന കുന്നിവേരും ഇരട്ടി മധുരവും കണ്ടാൽ ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ പ്രയാസമാണ്” ഗ്ളൈസിറസിൻ കുറഞ്ഞതോതിൽ കുന്നിവേരിലുമുണ്ട്
കടപ്പാട്:ഔഷധസസ്യങ്ങൾ 2ഭാഗം by Dr s nashamany
(അബ്ദുൾ ഖാദർ )
wwwwwwwwwwwwwwwwwwwwwwwwwwwww

wwwwwwwwwwwwwwwwwwwwwwwwwwwww
[07/05 8:35 PM] +91 96053 60742:
ഇരട്ടി മധുരം അധിക മാത്രയിൽ ആപത്താകുമെന്നത് തീർച്ചയാണ് കാരണം കുന്നിമണി വേരും നെല്ലിക്കുന്നി വേരും ഇരട്ടി മധുരത്തിൽ ചേരുന്നുണ്ട്.
wwwwwwwwwwwwwwwwwwwwwwwwwwwww

wwwwwwwwwwwwwwwwwwwwwwwwwwwww
ഇരട്ടി മധുരം കഫത്തെ ക്ഷയിപ്പിക്കും .അധികമായാൽ ധാതുക്കളേയും ക്ഷയിപ്പിക്കു. .എല്ലാ ഔഷധങ്ങൾക്കും ഗുണവും ദോഷവും ഉണ്ട്. ഉത്തമമായ പാൽ പോലും കഫ പ്രസേക രോഗിക്ക് വിഷത്തിന് സമമാണ്
( വേണുഗോപാൽ വൈദ്യർ )
wwwwwwwwwwwwwwwwwwwwwwwwwwwww

wwwwwwwwwwwwwwwwwwwwwwwwwwwww
അമൃത് തിപ്പലി കൂവനൂറ് ഇരട്ടി മധുരം കരിംകു വള കിഴങ്ങ് ചുക്ക് ദർഭ വേര് ആററുദർദ വേര് കരിമ്പിൻ വേര് അമ വേര് വരി ല്ലിൻ വേര് ഏലത്തരി കുമ്പളങ്ങ പഞ്ചസാര താർ താവൽ വേര് ഞരിഞ്ഞില് മുത്തങ്ങ കിഴങ്ങ് മരമഞ്ഞൾ തൊലി .കട്ടുഴു ന്നിൻ വേര് കാട്ടുപയറിൻ വേര് ഓരില പേര് മൂവില വേര് താമര കിഴങ്ങ് തൃഫല തോട് കാട്ടുപിച്ചി വേര് നിലപ്പന കിഴങ്ങ് നാൽ പാമര മൊട്ട് ഇവ കഴുകി ഉണക്കി നേർക്കെ പൊടിച്ച് തേനും നെയ്യും ചേർത് മർദിച്ചു വച്ചിരുന്ന് സേവിച്ചാൽ അസ്ഥി സ്രാവവും ശുക്ല സ്രാവവും ശീഘ്രസ് കലനവും ശമിക്കും
wwwwwwwwwwwwwwwwwwwwwwwwwwwww

wwwwwwwwwwwwwwwwwwwwwwwwwwwww
വയർ വേദനയും വിഭ്രാന്തിയും ഉണ്ടാക്കുന്ന ഒരു രോഗമാണ് പ്ലീഹാ വീക്കം 150 ഗ്രാം ഇരട്ടി മധുരവും 500 ഗ്രാം തഴുതാമയും 250 ഗ്രാം കുടകനും തിപ്പലി അഞ്ചെട്ടെണ്ണവും അര സ്പൂൺ കുരുമുളകു പൊടിയും അര സ്പൂൺ ചുക്കുപൊടിയും. കൂടി രണ്ടര ലിറ്റർ വെള്ളത്തിൽ കഷായം വച്ച് മുക്കാൽ ലിറ്ററാക്കി അരിച്ച് 100 മില്ലി വീതം രാവിലെയും രാത്രിയും സേവിച്ചാൽ പ്ലീഹ വീക്കം ശമിക്കും.

നെല്ലിക്ക താന്നിക്ക കടുക്ക സന്നാ മുക്കി ഇരട്ടി മധുരം എന്നിവയുടെ ചൂർണത്തിന് ബൃഹത് ക്ഷ ലാദി ചൂർണം എന്ന് പറയുന്നു. ഇത് മോരിൽ ചേർത് കഴിച്ചാൽ നെഞ്ചെരിച്ചിൽ പുകച്ചിൽ പ്ലീഹ രോഗം ഉദരരോഗം മുതലായവ ശമിക്കും ഒരു സ്പൂൺ പൊടി ഒരു ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ച് കഴിച്ചാൽ ശോധന ഉണ്ടാകും . ചുടുവെള്ളത്തിൽ കലക്കിയും ഉപയോഗിക്കാം ഈ പൊടി തേനിൽ കൊടുത്താൽ കുട്ടികൾക്ക് ബുദ്ധിവികാസത്തിന് നന്ന് ഇതിൽ ധാരാളം വി റൊമിനുകളും മിനറലുകളും അതിയിട്ടുണ്ട്‌
ഈ പൊടി വൈദ്യ രത്നം ഫാർമസി മാർക്കറ്റിൽ ഇറക്കിയിട്ടുണ്ട്.
(അനിൽ ആലഞ്ചേരി വയനാട് )
wwwwwwwwwwwwwwwwwwwwwwwwwwwww

wwwwwwwwwwwwwwwwwwwwwwwwwwwww
*6 മാസത്തില്‍ അധികം ത്രിഫല അടങ്ങിയ മരുന്നുകള്‍ തുടര്‍ച്ചയായി കഴിക്കരുത് എന്നാണ് യൂനാനി മതം*
wwwwwwwwwwwwwwwwwwwwwwwwwwwww

തൃപ്പൂണിത്തുറ കൊട്ടാരം വൈദ്യൽ ആയിരുന്ന രാവുണ്ണി മേനോൻ പറഞ്ഞിട്ടുള്ളത് തൃഫല ദീർഘകാലം സേവിച്ചാൽ ലൈഗിക ശേഷി ക്ഷയിക്കും . ഇരട്ടി മധുരം ചേർത് സേവിച്ചാൽ ദോഷമുണ്ടാവില്ല. എന്നാണ്.
(ജയപ്രകാശ് വൈദ്യർ )
wwwwwwwwwwwwwwwwwwwwwwwwwwwww

wwwwwwwwwwwwwwwwwwwwwwwwwwwww
ത്രിഫല ദീർഘകാലം സേവിച്ചാൽ ലൈഗിക ശേഷി ക്ഷയിക്കും. എന്നാൽ കഷായം വച്ച് ചണ്ടു നീക്കി ഊറ്റിയെടുത്ത് സേവിച്ചാൽ ദോഷം കുറയും.

നെല്ലിക്ക കടുക്ക താന്നിക്ക ഇരട്ടി മധുരം ഇവയുടെ ചുർണത്തിന് തൃഫലാദി ചൂർണം എന്ന് പറയുന്നു’ . തൃലയുടെ ദോഷം ഇരട്ടി മധുരം കുറക്കും.

രസായന വിധി പ്രകാരം തൃഫല മാത്രം ഭക്ഷണമായി കൊടുക്കുമ്പോൾ ദോഷപരിഹാരമായി ഇരട്ടി മധുര കഷായം കൂടി കൊടുക്കും.. ആഴ്ചയിൽ ഒരു ദിവസം ചെന്തെങ്ങിനെ കരിക്ക് വെട്ടി അൽപം ചുണ്ണാമ്പു കലക്കി 24 മണിക്കൂറിനു ശേഷം അരിച്ച് പകുതി രാവിലെയും പകുതി വൈകിട്ടും കൊടുക്കും. അതും തൃഫലയുടെ ദേഷം ശമിപ്പിക്കും.

രസായ m വിധി പ്രകാരം ഇരട്ടി മധുരം കൊണ്ട് അതിമധുരാ ദി രസായനം വസിഷ്ട മഹർഷി നിർദേശിച്ചിട്ടുണ്ട്. സഹപ്രയോഗം അഷ്ടാംഗ ഹൃദയം മുതലായ ഗ്രന്ഥങ്ങളിൽ അത് ചേർത്തിട്ടില്ല. ഇരട്ടി മധുരം കഷായം വച്ച് അതിന്റെ തെളി മാത്രം ഊറ്ററി എടുത്ത് ഓട്ടുരുളിയിൽ ഏഴു ദിവസം വെയിലത്ത് വക്കും ( സൂര്യ സ്ഫുടം ). അത് വെള്ളം വറ്റി കുറുകും. അതിൽ കരിക്കിൻ വെള്ളം ഒഴിച്ച് വീണ്ടും വെയിലത്ത് വക്കണം. മൂന്നു നാലു ദിവസം കൊണ്ട് മട്ടടിഞ്ഞ് വെള്ളം മുകളിൽ തെളിയും. ഈ തെളി ഊററി കളഞ്ഞ് വള്ളികുറുന്തോട്ടി നീല കുറുന്തോട്ടി ചെറിയ കുറുന്തോട്ടി ആന കുറുന്നോട്ടി എന്നിവ പച്ചക്ക് ഇടിച്ച് അരച്ച് ചേർത് മറ്റു മരുന്നുകളും ചേർത് രസായനം ഉണ്ടാക്കുന്നു. ഇത് സേവിക്കുമ്പോൾ എരിവ് പുളി ഉപ്പ് എന്നിവ വർജിക്കണം .വെള്ളം കുടിക്കരുത് പാലും ചോറും മാത്രമേ കഴിക്കാവു .

ഇരട്ടി മധുരം കഫ ദോഷം ഇല്ലാതാക്കും ധാതു പുഷ്ടി ഉണ്ടാക്കും.
(മാന്നാർ ജി രാധാകൃഷ്ണൻ വൈദ്യർ പാലക്കാട്, )
wwwwwwwwwwwwwwwwwwwwwwwwwwwww

Leave a comment