Post 145 ഇലവർഗം

ചർച്ചാ വിഷയം wwwww ഇലവർഗം
wwwwwwwwwwwwwwwwwwwwwwwww
കുടുംബം wwwww ലോറേസി
ശാസ്തീയനാമം wwwww Cinnamomum verum
രസം wwwww മധുരം തിക്തം
ഗുണം wwwww ലഖു സ്നിഗ്ദ്ധം
വീര്യം wwwww ഉഷ്ണം
വിപാകം wwwww കടു
wwwwwwwwwwwwwwwwwwwwwwwww
പ്രയോ ഗാംഗംwwwww ഇല പട്ട തൈലം
ഔഷധഗുണം wwwww കറുവ ദഹനശക്‌തിയെ വർദ്ധിപ്പിക്കും. രുചിയെ ഉണ്ടാക്കും. ചുമ, ശ്വാസം മുട്ടൽ എന്നിവയെ ശമിപ്പിക്കും. സ്വരം ശുദ്ധമാക്കാൻ നല്ലതാണ്. കർപ്പൂരാദി ചൂർണ്ണത്തിൽ ചേർക്കുന്നു.
കറുവ ദഹനശക്‌തിയെ വർദ്ധിപ്പിക്കും. രുചിയെ ഉണ്ടാക്കും. ചുമ, ശ്വാസം മുട്ടൽ എന്നിവയെ ശമിപ്പിക്കും. സ്വരം ശുദ്ധമാക്കാൻ നല്ലതാണ്. കർപ്പൂരാദി ചൂർണ്ണത്തിൽ ചേർക്കുന്നു.
സുപ്രധാനമായ ഒരു സുഗന്ധദ്രവ്യമാണ് കറുവ. . എട്ട് മുതൽ പത്ത് മീറ്ററോളം ഉയരത്തിൽ വളരുന്നു.
wwwwwwwwwwwwwwwwwwwwwwwww

ശാസ്തീയനാമം: Cinnamomum verum J. Presl, Cinnamomum zeylanicum Nees എന്നീ പ്രധാനപ്പെട്ട ജനുസ്സുകൾ കൂടാതെ ലോറേഷ്യേ എന്ന ഇതിന്റെ കുടുംബത്തിൽ 300 ഓളം വിവിധ ജനുസ്സുകൾ ഉണ്ട്. കറുവപ്പട്ട കറിമസാലയിലും, ഇത് വാറ്റിയെടുക്കുന്ന തൈലം മരുന്നുകൾക്കും ഉപയോഗിക്കുന്നു. ശ്രീലങ്കയിലും ദക്ഷിണേന്ത്യയിലുമാണ് ഇത് കൃഷിചെയ്ത് വരുന്നത്. നട്ട് മൂന്ന് വർഷം കഴിയുമ്പോൾ തൊലി ശേഖരിക്കാൻ പ്രായമാകുന്നു. ശിഖരങ്ങൾ മുറിച്ച് അതിന്റെ തൊലി ശേഖരിച്ച് പാകപ്പെടുത്തി എടുക്കുന്നതാണ്‌ കറുവപട്ട അല്ലെങ്കിൽ കറുകപ്പട്ട. തൊലിക്കുപുറമേ, ഇതിന്റെ ഇലയും ഉപയോഗിക്കുന്നു. . ആയുർവേദത്തിലും ആദിവാസി വൈദ്യത്തിലും കറുവപ്പട്ട പ്രാധാന്യമർഹിക്കുന്നു കറുക എന്ന പേരിൽ സാദൃശ്യമുള്ള ചെടിയുമായി വളരെ വ്യത്യസ്തമാണ് കറുവ. കറുവത്തൊലി, പച്ചില, ഏലത്തരി ഇവ മൂന്നും കൂടിയതിനെ തൃജാതം എന്നു പറയുന്നു. ത്രിജാതകത്തോടുകൂടി നാഗപ്പൂ ചേർത്താൽ ചാതുർ ജാതം ആവും

ചരിത്രം
ബൈബിളിലെ പഴയ നിയമത്തിലും പുതിയ നിയമത്തിലും ഇലവർങത്തെപറ്റി പറയുന്നുണ്ട്. അതിപുരാതനകാലം മുതൽ കറുവ അറേബ്യയിലേക്ക് കയറ്റുമതി ചെയ്തിരുന്നതായി പറയുന്നു. ഈജിപ്തിലെ സുന്ദരിമാർ ഇലവർങം തുടങ്ങിയ സുഗന്ധ വസ്തുക്കൾ പുകച്ച് ആ പുകയേറ്റ് ശരീരസൌരഭ്യം വർദ്ധിപ്പിക്കുക പതിവായിരുന്നു.

രൂപ വിവരണം
ഇലകൾ നിറഞ്ഞ അനേകം ശാഖകളോടുകൂടിയ ഇടത്തരം വൃക്ഷമാണിത്. മരപ്പട്ട പരുക്കനും തവിട്ട്-കാപ്പി നിറത്തിലുമുള്ളതാണ്. ഇലകൾ ഏകാന്തരമായോ സമ്മുഖമായോ വിന്യസിച്ചിരിക്കും. ഇലക്ക് 7-20 സെ.മീ. നീളവും 3.8-8 സെ.മീ. വീതിയും ഉണ്ട്. ഇലകൾക്ക് അണ്ഡാാകൃതിയും അറ്റം കൂർത്തിട്ടുമാണ്. നീളത്തിൽ മൂന്നോ നാലോ പ്രധാന ഞരമ്പുകൾ കാണാം, ഇത് ചെറിയ മടക്കുകകൾ പോലെ കാണപ്പെടുന്നു. ഇലയിൽ സുഗന്ങ്രന്ഥികൾ ഉണ്ട്. ഹൃദ്യമായ മണമാണ് ഇലക്കും പൂക്കൾക്കും. ഡിസംബർ മുതൽ പൂക്കാലമാണ്. ബഹുശാഖാസ്തൂപമഞ്ജരികളിൽ വെളുപ്പുകലർന്ന മഞ്ഞ ദ്വിലിംഗ പൂക്കൾ വിരിയുന്നു. 3-4 വർഷം പ്രായമായിവയുടെ ശാഖകൾ ശേഖരിച്ച് തൊലി ഉരിഞ്ഞ് എടുക്കുന്നതാണ് കറുവപ്പട്ട.

വിതരണം
ശ്രീലങ്ക, സുമാട്ര, ബ്രസീൽ, ജമൈക്ക, ഇന്ത്യ, എന്നിവിടങ്ങളിലാണ് ഈ മരം കൂടുതലായും കണ്ടുവരുന്നത്. ഇന്ത്യയിൽ കേരളത്തിലെ നിത്യഹരിതവനങ്ങളിൽ വന്യമായും നാട്ടിൻ പ്രദേശങ്ങളിൽ നട്ടുവളർത്തപ്പെട്ടും ഇവ കാണപ്പെടുന്നു. ലോകത്തിൽ ഉത്പാദിപ്പിക്കുന്ന കറുവപ്പട്ടയുടെ 75% ഉത്പാദിപ്പിക്കുന്നത് ശ്രീലങ്കയിലാണ് . നല്ല മഴയുള്ള കാലാവസ്ഥയാണ് ഇതിനനുയോജ്യം. അതിശൈത്യമുള്ള പ്രദേശങ്ങളിൽ ഇതു വളരുകയില്ല.

ഔഷധഘടകങ്ങൾ
കറുവയുടെ തൊലിയിൽ നിന്നും ബാഷ്പശീലമുള്ള നേർത്ത തൈലം ഉണ്ട്. തൊലിയിൽ ഇത്. .75% മുതൽ 1% വരെ കാണുന്നു, തൈലത്തിൽ 60-70% സിന്നെമാൽഡിഹൈഡ് എന്ന രാസപദാർത്ഥം ആണ്. ഇലയിൽ ഒഴികെ മറ്റു ഭാഗങ്ങളിൽ നിന്ന്‌ യൂജിനോൾ വേർതിരിച്ചെടുക്കാം. ബെൻസാൽഡിഹൈഡ്, കുമിനാൽഡിഹൈഡ്, പൈനിൻ, സെമിൻ (Cymene) , കാരിയോബില്ലിൻ എന്നിവയും കാണും മരപ്പട്ടയിൽ മധുരമുള്ള മാന്നിട്ടോൾ എന്ന ഘടകവും ഉണ്ട്. സിന്നമോമം കാംഫോറ എന്ന ജനുസ്സിൽ നിന്ന് കർ പുരം വേർതിരി ച്ചെടുക്കുന്നു.

മറ്റ് ഉപയോഗങ്ങൾ
ഇലയിൽ നിന്നെടുക്കുന്ന എണ്ണ ഫ്ളേവറിങ്ങ് ഏജന്റായും പ്രിസർവേറ്റീവ് ആയും ഉപയോഗിക്കുന്നു. പട്ടയിൽ 30% കട്ടിയുള്ള തൈലമുണ്ട്. ഇത് എണ്ണ, മെഴുകുതിരി, സോപ്പ്, വാസെലിൻ എന്നിവ ഉണ്ടാക്കാനായ് ഉപയോഗിക്കുന്നു.
wwwwwwwwwwwwwwwwwwwwwwwww

ഇലവർഗം ശ്രീലങ്കയിലും ഇന്ത്യയിലും ബ്രസീലിലും കണ്ടു വരുന്നു. ഇന്ത്യയിൽ പശ്ചിമഘട്ടത്തിലാണ് പ്രധാനമായും കാണപ്പെടുന്നത് .ഇത് നല്ലൊരു സുഗന്ധ ദ്രവ്യമാണ് . ഇത് കറുവപ്പട്ട എന്ന പേരിലും അറിയപ്പെടുന്നു. ത്വക് പത്രം, തമാല , തമാല പത്രം, ചോച , വരാംഗ, ദാൽ ചിമി, താജ്, ലവംഗപട്ടൈ, എന്നെല്ലാം ഇലവർഗം അറിയപെടുന്നു. ഇതിന്റെ തൊലിയും ഇലയും തൊലിയിൽ നിന്നും ലഭിക്കുന്ന എണ്ണയും ഔഷധമായി ഉപയോഗിച്ചു വരുന്നു. പത്തുമുതൽ പതിനഞ്ച് മീററർ വരെ ഉയരമുണ്ടാവുന്ന ‘ഇടത്തരം നിത്യഹരിത വൃക്ഷമാണ് ഇലവർഗം
(രാജേഷ് വൈദ്യർ)
wwwwwwwwwwwwwwwwwwwwwwwww

കറുവ പട്ട പൊടിച്ച് തേൻ ചേർത് സേവിച്ചാൽ അമിതഭാരം കുറയും

കനം കുറഞ്ഞതും മധുര രസമുള്ളതുമായ കറുവ പട്ടയാണ് ശരിയായ കറുവപ്പട്ട കനം കൂടിയത് ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്

നല്ലയിനം കറുവപ്പട്ട ഉണക്കി പൊടിച്ച് ഒരു സ്പൂൺ പൊടി തേനിൽ ചാലിച്ച് 45 ദിവസം പ്രഭാതത്തിൽ സേവിച്ചാൽ അമിതഭാരം കുറയും . അനുഭവം
(രായിച്ചൻ )
wwwwwwwwwwwwwwwwwwwwwwwww

കറുവപട്ട വെന്ത് വെള്ളം ദിവസവും രാവിലെ കുടിച്ചാൽ അമിതഭാരം കുറയും
(സുജാത ആലപ്പുഴ )
wwwwwwwwwwwwwwwwwwwwwwwww

ഗിർഭ എന്ന അറബി വാക്കിൽ നിന്നാണ് കറുവ എന്ന പേരുണ്ടായത്. ഗിർഭ എന്നാൽ ശ്രേഷ്ഠമായ തൊലി എന്നാണ് അർത്ഥം.

ലോറേസിയ കുടുംബത്തിലുള്ള Cinnamomum verum എന്ന സസ്യമാണ് കറുവ . ഇതേ കുടുംബത്തിലെ ഒരു ഔഷധ വൃക്ഷമാണ് എടന എന്നുകൂടി അറിയപ്പെടുന്ന വഴന. ശാസ്ത്രീയനാമം: Cinnamomum malabatrum. കേരളീയർ ഇതിന്റെ ഇല കുമ്പിളപ്പം(പൂച്ച പിടി ) ഉണ്ടാക്കുവാൻ വ്യാപകമായി ഉപയോഗിച്ചിരുന്നു.

കറുവ വർഗത്തിൽ പതിനാലോ അതിൽ കൂടുതലോ വൃക്ഷങ്ങളുണ്ട്. കറുവ തൈലം കൂടുതൽ ലഭിക്കുന്ന ചില സങ്കര ഇനങ്ങൾ ഗവേഷണ കേന്ദ്രങ്ങളിൽ വികസിപ്പി ച്ചെടുത്തിട്ടു മുണ്ട്

കണ്ണൂർ ജില്ലയിൽ അഞ്ചരക്കണ്ടി ഭാഗത്ത് ബ്രിട്ടീഷുകാരുടെ കാലത്തു തന്നെ വ്യാവസായിക അടിസ്ഥാനത്തിലുള്ള കറുവ തോട്ടം നിർമിച്ചിരുന്നു നാടുകാണിയിലും ചീമേനിയിലും വലിയ കറുവ തോട്ടങ്ങൾ ഉണ്ട്.
ഇലവർങം,ഇലവംഗം,എലവർഗം,എലമംഗലം, ലവംഗം, ലവങ്കം, കറുവ, കറുവപ്പട്ടമരം, കറപ്പ, വഴന, എരിക്കോളം,ത്വക്പത്രം, തമല,കച്ചകം. എന്നൊക്കെ കറുപ അറിയപ്പെടുന്നു.

cinnamomum zeylanicyum
സിന്നമോമ കാഷ്യ / chineese cinnamom..
താലീസപത്രം, Indian cassia..👇🏼👇🏼

Cinnamomum macrocarpum

Cinnamomum wightii. ചെറുകറുവ

Cinnamomum tamala ചെറുവഴന

Cinnamomum riparium

Cinnamomum travancoricum

Cinnamomum litseafolium

കറുവ മരം മൂന്നു വർഷം പ്രായമാകുമ്പോൾ മണ്ണിൽ നിന്നും അരയിട ഉയരത്തിൽ മുറിച്ചു നിർത്തുന്നു. അപ്പോൾ ധാരാളം ശിഖരങ്ങൾ ഉണ്ടാകും . ഉണ്ടാകുന്ന ഇളം ശിഖരങ്ങൾ തള്ളവിരൽ വണ്ണം ആകുമ്പോൾ മുറിച്ചെടുത്ത് പട്ട ശേഖരിക്കുന്നതാണ് കറുവയുടെ വിളവെടുപ്പു രീതി.

ഇപ്പോൾ നാടുകാണിയിൽ സർക്കാരിന്റെ ഒരു കറുവ തോട്ടം ഉണ്ട്. മെയ് ജൂൺ മാസത്തിലും നവംബർ ഡിസംബർ മാസത്തിലും കറുവ വിളവെടുക്കുന്നു. ഒരു ഹെക്ടറിൽ നിന്നും 200 മുതൽ 300 കിലോ വരെ കറുവ പട്ട ലഭിക്കും, കറുവ തണ്ടുകൾ മുറിച്ചെടുത്ത് നാൽപത്തി രണ്ടിഞ്ച് നീളത്തിൽ കഷണങ്ങൾ ആക്കി മുറിച്ച് ഉടനേ തന്നെ നെടുകേ കീറി രണ്ടു കഷണമായി പട്ട. ഇളക്കി എടുത്ത് ഉണക്കുന്നു. ഈ നീളം വേൾഡ് മാർക്കറ്റിലെ യൂണിറ്റാണ്. ഏറ്റവു വലിയ പട്ടയിൽ അതിൽ ചെറിയ പട്ട വക്കുന്നു . അതിനുള്ളൽ അതിൽ ചെറിയ പട്ട വക്കുന്നു, അങ്ങിനെ ഉള്ള രണ്ടു പീസുകൾ പരസ്പരം ചേർത് കെട്ടുന്നു. അപ്പോൾ ഒരു പൈപ്പുപോലെ ആകുന്നു. അത് കെട്ടി വീണ്ടും നിഴലിൽ ഉണങ്ങി എടുക്കുന്നു. പൂപ്പൽ ഉണ്ടാകാതെ പ്രത്യേകം ശ്രദ്ധിക്കണം. പൂപ്പൽ ഉണ്ടായാൽ ഗുണവും തൈലവും കുറയും. മുൻപൊക്കെ കറുവപ്പട്ട കയറ്റുമതി ചെയ്തിരുന്നു. ഇപ്പോൾ ധാരാളം അഭ്യന്തര ഉപയോഗം ഉള്ളതുകൊണ്ട് കറുവപ്പട്ട കയറ്റുമതി ഇല്ല . ഇപ്പോൾ പട്ട ഇറക്കുമതി ചെയ്തു കൊണ്ടിരിക്കുന്നു .

സോപ്പിലും ചില വേദനാസംഹാരികളിലും കറുവ തൈലം ഉപയോഗിക്കുന്നു. കറുവ തൈലത്തിന് ബാഷ്പീകരണ സ്വഭാവം കൂടുതൽ ഉണ്ട് . ഇത് പ്ലാസ്റ്റിക്കിനെ അലിയിക്കും . അതു കൊണ്ട് ഗ്ലാസ് കുപ്പികളിൽ ഭദ്രമായി അടച്ച് സൂക്ഷിക്കണം. ഫലഭൂയിഷ്ടി കുറഞ്ഞ പാഴ് സ്ഥലങ്ങളിലും കറുവ നല്ലതുപോലെ വളരും.
(തോമസ് വൈദ്യർ കണ്ണൂർ)
wwwwwwwwwwwwwwwwwwwwwwwww

വയനാടൻ മലനിരകളിൽ സമ്പന്നമായി കാണുന്ന എലമംഗലം. കാട്ടുകറപ്പ (കാട്ടുകറുവ ) യാണ്. കാട്ടുകറപ്പയും എലമംഗലവും ഒന്നാണ്. പക്ഷെ കറുവപ്പട്ട വേറെയാണ്.

കറുവ പട്ട തീഷ്ണ ഉഷ്ണ വീര്യമാണ് കഫ ഹരമാണ്. ഉഷ്ണകാലത്ത് ഇത് അധികം ഉപയോഗി ക്കുന്നത് നന്നല്ല . വിദഗ്ദ്ധ മേൽനോട്ടത്തിൽ മാത്രം ചികിത്സിക്കുക.
(ഷം സർ )
wwwwwwwwwwwwwwwwwwwwwwwww

കറുവപ്പട്ടയിട്ട് തിളപ്പിച്ച വെള്ളം നല്‍കുന്ന ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം….!

കറുവപ്പട്ട സുഗന്ധന്ധവ്യഞ്ജനങ്ങളുടെ കൂട്ടത്തില്‍ എന്നും അല്‍പം ഗമയുള്ളവളാണ്. എന്നാല്‍ കറുവപ്പട്ടയേക്കാള്‍ ഗുണം അതിന്റെ വെള്ളത്തിനാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കാരണം കറുവപ്പട്ടയിട്ട് തിളപ്പിച്ച വെള്ളം എന്നും രാവിലെ വെറും വയറ്റില്‍ കുടിച്ചാല്‍ അതിന്റെ ആരോഗ്യ ഗുണങ്ങള്‍ അല്‍പം കൂടുതല്‍ തന്നെയാണ്.

ചീത്ത കൊളസ്‌ട്രോള്‍ ഇല്ലാതാക്കാന്‍ കറുവപ്പട്ടയിട്ട് തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നതിലൂടെ സാധിയ്ക്കുന്നു.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാൻ കറുവപ്പട്ട സഹായിക്കുന്നു. അതിലുപരി ആന്റിഫംഗല്‍, ആന്റിബാക്ടീരിയല്‍ ആന്റി വൈറല്‍ ആയും കറുവപ്പട്ട പ്രവര്‍ത്തിയ്ക്കുന്നു.

കറുവപ്പട്ട വെള്ളം സ്ഥിരമായി വെറുംവയറ്റില്‍ കുടിച്ചാല്‍ ഇത് അല്‍ഷിമേഴ്‌സിനെ സാധ്യതയെ ഇല്ലാതാക്കുന്നു.

ആന്റി കാര്‍സിനോജെനിക് ആണ് കറുവപ്പട്ട. സൂപ്പര്‍ഫുഡുകള്‍ക്ക് മാത്രമുള്ള ഈ കഴിവിനെ വരെ കറുവപ്പട്ട സ്വന്തമാക്കി.

ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ് കറുവപ്പട്ട. കറുവപ്പട്ട വെള്ളം രാവിലെ തന്നെ കഴിയ്ക്കുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ നല്ല രീതിയില്‍ നടത്താന്‍ സഹായിക്കുന്നു.

തടി കുറയ്ക്കാന്‍ ഡയറ്റും വ്യായാമവും കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് ഇത് വെറും വയറ്റില്‍ കഴിയ്ക്കുന്നത് ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കുന്നു.

ക്യാന്‍സര്‍ പ്രതിരോധിയ്ക്കുന്ന കാര്യത്തിലും മുന്നില്‍ തന്നെയാണ് കറുവപ്പട്ട. ഇത് കരളിലെ ക്യാന്‍സറിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. കറുവപ്പട്ട വെള്ളത്തില്‍ അല്‍പം തേനും മിക്‌സ് ചെയ്ത് കഴിച്ചാല്‍ മതി.
(സുമി )
wwwwwwwwwwwwwwwwwwwwwwwww.

തേജ പത്തയും കറുവയും ഒന്നു തന്നെ ആണ്
( ഐഷ സഹീർ )
wwwwwwwwwwwwwwwwwwwwwwwww

പചമഞ്ഞൾ 25 ഗ്രാം ഇഞ്ചി 25 ഗ്രാം കറുവ പട്ട 25 ഗ്രാം ഗ്രാംപു 25 ഗ്രാം തക്കോലം 25 ഗ്രാം ചെറുനാരങ്ങ 2 എണ്ണം ഇവ കഴുകി ചതച്ച് 20 ഗ്ലാസ് വെള്ളത്തിൽ വെന്ത് മൂന്നിൽ ഒന്നായോ നാലൊന്നായോ വററിച്ച് ഒരു ദിവസം പല പ്രാവശ്യം ആയി കുടിച്ച് തീർക്കുക. രക്ത ദോഷങ്ങൾ ശമിക്കും . ശരീരഭാരം നാലഞ്ചു ദിവസം കൊണ്ട് ഗണ്യമായി കുറയും. വിദഗ്ദ്ധരുടെ മേൽനോട്ടത്തിൽ മാത്രം ഉപയോഗിക്കുക

ഇന്ന് കിട്ടുന്ന കറുവ പട്ടയിൽ അധികവും വ്യാജനാണ്. പത്തിലധികം ഇനം കറുവ പട്ട വരുന്നുണ്ട്. കറുപ്പു കലർന്ന നിറമുള്ള പട്ട കാസിയ വർഗത്തിൽ പെട്ട ഒരു മരത്തിൽ നിന്നും എടുക്കുന്നതാണ്. ഇത് കാൻസർ പോലുള്ള മാരകമായ പല ആരോഗ്യ പ്രശ്നക്കളും ഉണ്ടാക്കുന്നതാണ് . വയനയുടെ തൊലിയുടെ ഉൾഭാഗം ചുരുൾ പട്ട പോലെ വരുന്നുണ്ട്. ഇത് വലിയ ദോഷമൊന്നും ചെയ്യില്ല എങ്കിലും യഥാർത്ഥ പട്ടയുടെ ഗുണം കിട്ടില്ല. സിലോണിൽ നിന്നും വരുന്ന കനം കുറഞ്ഞ എരുവും മധുരമുള്ള പട്ടയാണ് ശരിയായിട്ടുള്ളത്. ഇതിന് ഇന്ന് 4000 രൂപ വിലയുണ്ട്.
(സു ഹിൽ മജീദ് )
wwwwwwwwwwwwwwwwwwwwwwwww

കറുവപ്പട്ട യൂറിക് ആസിഡ് കുറക്കുവാൻ ഉത്തമം…. ശ്രദ്ധിക്കുക പട്ട വാങ്ങുമ്പോൾ ഒർജിനൽ ആണന്നു ഉറപ്പ് വരുത്തുക
( ഹക്കിം ഷംസുദ്ദീൻ )
wwwwwwwwwwwwwwwwwwwwwwwww

ഏഷ്യയിലെ ഏറ്റവും വലിയ കറുപ്പ (കറുവ) തോട്ടം ഉണ്ടായിരുന്നത് കണ്ണൂർ ജില്ലയിലെ അഞ്ചരക്കണ്ടിയിൽ ആണ് . ഇന്നതില്ല. അവിടെയാണ് കണ്ണൂർ മെഡിക്കൽ കോളേജ് പ്രവർത്തിക്കുന്നത് . അവിടെ കണ്ടിരുന്ന ചെടികൾ മൂന്നു മീറ്ററിൽ അധികം വലിപ്പം വച്ചിരുന്നില്ല. തള്ളവിരലിൽ അധികം വലുപ്പം ഇല്ലാത്ത തണ്ടുകളിൽ നിന്നാണ് കറുവ പട്ട ശേഖരിക്കുന്നത്.
(രാജൻ കണ്ണൂർ )
wwwwwwwwwwwwwwwwwwwwwwwww

അമിതഭാരവും കൊളസ്ട്രോളും കുറയുവാൻ കറുവ പട്ട ഉത്തമമാണ്. കനം കുറഞ്ഞ് എരിവും മധുരവും കലർന്ന രുചിയുള്ള യഥാർത്ഥ കറുവപ്പട്ട പൊടിച്ച് ഒരു സ്പൂൺ പൊടി തേൻ ചേർത് സേവിക്കുക. രോഗ സ്ഥിതിയും രോഗിയുടെ സ്ഥിതിയും പരിഗണിച്ച് ഒരാഴ്ച മുതൽ രണ്ടാഴ്ച വരെയേ ഇത് സേവിക്കാം. പിന്നീട് വേണമെങ്കിൽ ഒരു മാസത്തിസ് ശേഷം സേവിക്കാം. കൂടുതലായി കഴിച്ചാൽ ഇത് കിട്നിക് തകരാറുണ്ടാക്കും.
(രാജേഷ് വൈദ്യർ )
wwwwwwwwwwwwwwwwwwwwwwwww

കുറഞ്ഞത അളവിൽ ശരിയായ കറുവാട്ട ചായയിൽ ചേർത്ത് സേവിക്കുന്നത് കൊളസ്ട്രോളിനും മേദോ ദോഷത്തിനും നല്ലതാണ്
(മുരളി )
wwwwwwwwwwwwwwwwwwwwwwwww

പുഴയരികിൽ കണ്ടിരുന്ന നേരിയ ഇലയുള്ള ഒരിനം കറുവക്കാണ് ഏറ്റവും കൂടുതൽ ഔഷധ ഗുണമുള്ളത്. അത് ഇന്ന് മാർക്കറ്റിൽ ലഭ്യമല്ല.
(അഷറഫ് കണ്ണൂർ )
wwwwwwwwwwwwwwwwwwwwwwwww

കറുവ പട്ടയും ഇഞ്ചിയും മഞ്ഞളും കുരുമുളകും പത്തു ഗ്രാം വീതം എടുത്ത് അഞ്ചു ഗ്ലാസ് വെള്ളത്തിൽ കഷായം വച്ച് മൂന്നു ഗ്ലാസ് ആക്കി അരിച്ച് രാവിലെയും ഉച്ചക്കും വൈകിട്ടും ആഹാരത്തിന് അര മണിക്കൂർ മുൻപ് ഓരോ ഗ്ലാസ് വീതം സേവിക്കുക. അഞ്ചു ദിവസം കൊണ്ട് യൂ റിക്കാ സിഡ് മൂലമുള്ള സന്ധിവേദന ശമിക്കും.

വിരിയാണിയിൽ ഗ്രാം പൂവും കറുവ പട്ടയും ചേർക്കുന്നത് കേവലം രുചിക്കു മാത്രമല്ല. ഗുരുത്വ മേറിയ വിരിയാണി ദഹിക്കാൻ അവ സഹായക മാണ്. അവ കളയാതെ ചവച്ചിറക്കുക യാണ് വേണ്ടത്.

കറുവ പട്ടയും വേങ്ങക്കാതലും കരിങ്ങാലി കാതലും കൂടി വെന്ത വെള്ളം സേവിച്ചാൽ ഒരു മാസം കൊണ്ട് മേദോ ദോഷം ( അമിതഭാരം ) ശമിക്കും .കഷായവിധി അനുസരിച്ച് കുറുക്കി പറിച്ച് 20 മില്ലി കഷായം വീതം തേൻ ചേർത് സേവിക്കണം
(പവിത്രൻ വൈദ്യർ )
wwwwwwwwwwwwwwwwwwwwwwwww

ലോകത്ത് കറുവ പട്ടയുടെ ഉൽപാദനത്തിന്റെ 75% ഉം സിലോണിൽ നിന്നാണ് . ഗുണമേൻമയിലും ഔഷധ മൂല്യത്തിലും സിലോൺ കറുവപ് മികച്ചു നിൽക്കുന്നു. കേരളത്തിലെ വനങ്ങളിൽ കറുവ വന്യമായി വളരുന്നുണ്ട്. കറുവ വാത കഫ രോഗങ്ങളെ ശമിപ്പിക്കുന്നതും ഉത്തേജനകാരിയും രുചികരവും ആണ് . ദഹനം വർദ്ധിപ്പിക്കുന്നതും വയറു പെരുക്കവും വായുവും ഉരുണ്ടുകയററവും ശമിപ്പിക്കും. . രസായന യോഗങ്ങളിലും ചൂർണ യോഗങ്ങളിലും അരിഷ്ട യോഗങ്ങളിലും ഇലവർഗം വ്യാപകമായി ഉപയോഗിച്ചു വരുന്നു.

ഇതിന് അണുനാശകഗുണമുണ്ട് അതിസാരത്തെ ശമിപ്പിക്കും.. അരുചിക്കും അഗ്നി മാന്ദ്യത്തിന്നും നല്ലതാണ്. കറുവ പട്ട ഗ്രാംപു ചുക്ക് ജാതിക്ക ഇവ പൊടിച്ച് ചൂടുവെള്ളത്തിൽ സേവിച്ചാൽ അതിസാരവും ആ മാ തിസാരവും ശമിക്കും
കറുവപ്പട്ട യും ചുക്കും ഏലത്തരിയും പൊടിച്ച് ഒരു ഗ്രാം വീതം ആഹാരത്തിന് മുൻപ് സേവിച്ചാൽ നല്ല ദഹനമുണ്ടാവും അരുചി ശമിക്കും വയറുപെരുക്കം ഗ്യാസ് ട്രബിൽ മുതലായവ ഇല്ലാതാകും. ആഹാരത്തിൽ കൂടിയുള്ള അണുബാധ തടയപെടും

ഉരുളകിഴങ്ങും മാംസവും ഒക്കെ വേവിക്കുമ്പോൾ കറുവ ഇല കീറി ഇടുന്നതും വാഴയിലയിൽ അട ഉണ്ടാക്കുമ്പോൾ കൂടെ ഒരു കറുവയില വക്കുന്നതും നല്ല രുചിയും മണവും നൽകും .
(ധന്വന്തിരൻ വൈദ്യർ ഇടുക്കി )
wwwwwwwwwwwwwwwwwwwwwwwww

ഇലവർഗം ചവച്ചിറക്കിയാൽ വായ്നാറ്റം ശമിക്കും. ഇലവർഗ തൈലം പഞ്ഞിയിൽ മുക്കി വച്ചാൽ പല്ലുവേദന ശമിക്കും, കീട വിഷത്തിനും വ്രണത്തിനും ഇലവർഗ തൈലം പുരട്ടുന്നത് നല്ലതാണ്.

കറുവപ്പട്ട, ഗ്രാം പൂ, ചുക്ക്, കടുക്ക തോട് മുത്തങ്ങ കരിങ്ങാലി കുരുമുളക് പച്ചകർപ്പൂരം പാക്ക് ഇവ സമം ഇവ എല്ലാം കൂടുന്നത്ര കാവി മണ്ണും കൂട്ടി പൊടിച്ച് പല്ലുതേച്ചാൽ ദന്തരോഗങ്ങൾ ശമിക്കും . ഇത് ദശmസംസ്കാര ദന്ത ധാവന ചൂർണം
(KN പ്രശാന്ത് വൈദ്യർ )
wwwwwwwwwwwwwwwwwwwwwwwww

നല്ല കറുവ പട്ടയുടെ ചൂർണം ഒരു ഗ്രാമോ രണ്ടു ഗ്രാന്നോ വെള്ളത്തിൽ കലക്കി കുടിച്ചാൽ കൊഴുപ്പിനെ അലിയിച്ച് രക്ത കുഴലുകളിൽ കൊഴുപ്പ് അടിയുന്നത് തടഞ്ഞ് ശരീരത്തെ ശുദ്ധമാക്കും. പ്രതിരോധശേഷി വർദ്ധിപ്പക്കും. രസായനമാണ് (വാർദ്ധക്യത്തെ ചെറുക്കും) പ്രമേഹത്തെ ശമിപ്പിക്കും .വാതത്തിനും ഗ്യാസ് ട്രബിളിന്നും നല്ലതാണ്.

കറ്റാർവാഴയുടെ ജെൽ എടുത്ത് കറുവപ്പട്ട യുടെ ചൂർണവും ചുണ്ണാമ്പും ചേർത് യോജിപ്പിച്ച് മുട്ടിൽ ലേപനം ചെയ്ത് ആവണക്കാല കൊണ്ട് കെട്ടി വച്ച് രാത്രിയിൽ ഉറങ്ങുക. മുട്ടുവേദന വേഗത്തിൽ ശമിക്കും.
(കിരാതൻ )
wwwwwwwwwwwwwwwwwwwwwwwww

ചിത്തിൽ ഉണ്ടാകുന്ന ഒരു ആഭാസമാണ് (വൈ ഗുണ്യമാണ് ) രോഗം . പിത്തം ആമാശയത്തിൽ ദഹനമുണ്ടാക്കും വൻകുടലിൽ എത്തിയാൽ രോഗമുണ്ടാക്കും . വിശപ്പില്ലാതാകും . ആഹാരം പുളിച്ച് ആമാസസ്ഥ യിലാകും. (അസിഡിറ്റി ഉണ്ടാകും) പിത്തം രക്തത്തിൽ ആഗിരണം ചെയ്താൽ ശരീരം ഉഷ്ണിക്കും. പിത്തം മൂത്രത്തിൽ എത്തിയാൽ എരിച്ചിലുണ്ടാകും. പ്രോട്ടീൻ മൂത്രത്തിലൂടെ പുറത്തു പോകും .അപ്പോൾ മൂത്രം പതഞ്ഞു കാണും. ദുർഗന്ധമുണ്ടാകും . മാംസം വെന്ന മണമുണ്ടാകും . മൂത്രം ഉറുമ്പരിക്കും . ഇത് പ്രമേ ഹത്തിന്റെ പൂർവ രു വ മാ യി കണക്കാക്കാം. ശരീര തേജസ് ഇല്ലാതാകും. ഇരുണ്ട നിറമാകും രക്തവും മനസും ഗർഭാശയവും ആയി ബന്ധമുള്ള പ്ലീഹയിൽ കറുവയിലെ മധുര രസം പ്ലീഹയിൽ പ്രവർത്തിക്കുമ്പോൾ മനസ് സ്വസ്തമാകും അപ്പോൾ പിത്തം ശമിക്കും. ഇരട്ടി മധുരം കുമ്പളങ്ങ നീരിൽ കൊടുത്താലും ഇതേ ഗുണം കിട്ടും.
( വിപിൻ )
wwwwwwwwwwwwwwwwwwwwwwwww

കറുവപ്പട്ട ശരീരത്തെ ഉഷ്ണിപ്പിക്കും. ഉഷ്ണകാലത്തും ശരീരം ഉഷ്ണിച്ചിരിക്കുമ്പോഴും കറുവ ഉപയോഗിക്കരുത്. കറുവപ്പട്ട സംസ്കരി ക്കുമ്പോൾ പുറംതൊലി ചിരണ്ടിളയു ന്നുണ്ട്.
(രാജു )
wwwwwwwwwwwwwwwwwwwwwwwww

ചുക്ക് കുരുമുളക് തിപ്പലി ഏലം ഇലവർഗം പച്ചില നാഗപ്പൂ പച്ചകർപൂരം ഇവയുടെ ചൂർണം പരുത്തി തുണിയിൽ നിരത്തി തെറുത്ത് തിരിയാക്കി എണ്ണയിൽ മുക്കി കത്തിച്ച്. കെടുത്തിയ ശേഷം ആ പുക മൂക്കിൽ വലിച്ചാൽ തലവേദന ശമിക്കും .കൊടിഞ്ഞിയാണെങ്കിലും ശമിക്കു.

ഏലം ഇലവർഗം പച്ചില ലന്തക്കുരു മലര് ഞാവൽ പൂവ് മുത്തങ്ങ ചന്ദനം പച്ചകർപൂരം ഇവ പൊടിച്ച് സേവിച്ചാൽ ഛർദ്ദി ശമിക്കും.

ഇലവർഗം ഏലത്തരി തിപ്പലി ചെറുതേക്കിൻ വേര് ഇവ പൊടിച്ച് കുറേശെ പലവട്ടം സേവിച്ചാൽ ഒച്ചയടപ്പ് ശമിക്കും. രുചിയുണ്ടാകും . ഈ മരുന്നുകൾ ചെറുവഴുതിന വേരും കൂട്ടി കഷായം വച്ച് തേൻ ചേർത് സേവിച്ചാലും മേൽ പറഞ്ഞ രോഗങ്ങൾ ശമിക്കും . കൂടാതെ കഫക്കെട്ടും ചുമയും മൂലം ഉണ്ടായ നെഞ്ചുവേദന ക്കും വായിൽ നിന്ന് വെള്ളം വരുന്നതിനും നല്ലതാണ്
(പ്രസാദ് വൈദ്യർ )
wwwwwwwwwwwwwwwwwwwwwwwww

അതിപുരാതന കാലത്തു തന്നെ ഈജിപ്തിലെ സ്ത്രീകൾ സൗന്ദര്യ വർദ്ധനക്കായി കുന്തിരിക്കവും ഏലക്കായും കറുവ പട്ടയും പുകച്ച് പുക കൊള്ളുമായിരുന്നു. കറുവയുടെ ജൻമദേശം ശ്രീലങ്ക ആണെന്ന് വിശ്വസിച്ചു വരുന്നു. എങ്കിലും . BC ഒന്നാം ശതകത്തിൽ എഴുതിയ അഷ്ടാംഗ ഹൃദയത്തിലും ചരകത്തിലും കറുവ ചേർത ഔഷധയോഗങ്ങൾ നിർദേശിച്ചു കാണുന്നു. മാർ കോ പോളോ എന്ന വിദേശ സഞ്ചാരി മലബാർ തീരത്തെ കറുവകളെ പററി സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്.

കറികളുടെ സ്വാദു വർദ്ധിപ്പിക്കാൻ മാത്രമല്ല കായബലത്തിനും സൗന്ദര്യ വർദ്ധനവിനും ഇത് ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു. പൂർവികർ കറുവയിലയിട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിച്ചാൽ സൗന്ദര്യം വർദ്ധിക്കും എന്ന് വിശ്വസി ച്ചിരുന്നു.

കറുവയുടെ ഇലയും ചെറു ശാഖകളും വാറ്റി തൈലം എടുക്കാറുണ്ട്. ഇത് കറുത്തതും വെള്ളത്തിൽ താഴുന്നതും ആയിരിക്കും .ഇത് സ്തടിക പാത്രത്തിൽ സൂക്ഷിക്കണം. വാതത്തിനും പല്ലുവേദന ക്കും ഇത് ഉപയോഗിക്കുന്നു. വേരിൽ നിന്നും എണ്ണ കിട്ടും .ഇത് മഞ്ഞ നിറമായിരിക്കും. കായിൽ നിന്നും എടുക്കുന്ന എണ്ണ പണ്ട് മെഴുകുതിരി ഉണ്ടാക്കാൻ ഉപയോഗിച്ചിരുന്നു . കറുവയിൽ നിന്നു എടുക്കുന്ന അമ്ളം ക്ഷയരോഗത്തിന് നല്ലതാണ്. തൊലിയിൽ നിന്നും തൈലം എടുക്കുന്നു. ഇവ മൂന്നും നാംഡികളെ ഉത്തേജിപ്പിക്കും. വാതവേദനക്കും തലവേദനക്കും പുരട്ടാം. ക്യാൻസറിന് നല്ലതാണെന്ന് Dr. J J കാർലോസ് മുതലായവർ അഭിപ്രായപെടുന്നു. (മാത്യു മടക്ക കുഴിയുടെ ഔഷധ സസ്യങ്ങളുടെ അൽഭുത പ്രപഞ്ചം എന്ന പുസ്തകത്തിൽ നിന്ന് )
(അബ്ദുൾ ഖാദർ )
wwwwwwwwwwwwwwwwwwwwwwwww

ഹാർട്ട് ബ്ബോക്കിനുള്ള ഒരു
ഗ്രഹചികിൽസാ വിധി.

അര ലിറ്റർ വെള്ളത്തിൽ രണ്ട് ചെറിയ സ്പൂൺ കറുവപ്പട്ട ചൂർണം ഇട്ട് തിളപ്പിച്ച് 380 മില്ലി ആക്കി വററിച്ച് അതിൽ തേയില ഇട്ട് തിളപ്പിച്ച് ഈറ്റി അരിച്ച് രണ്ട് വലിയ സ്പൂൺ തേൻ ചേർത് ഇളക്കി പ്രഭാത ത്തിൽ മലമൂത്ര വിസർജനം ചെയ്ത് വന്ന ഉടനേ ഇത് സേവിക്കുക. രണ്ടാഴ്ച ഇങ്ങിനെ ചെയ്താൽ ഹൃദയത്തിൽ (രക്തക്കുഴലിൽ എവിടെയും ) ഉള്ള ബ്ലോക്കുകൾ അലിഞ്ഞു പോകും. കൂടാതെ രക്തത്തിലെ ഗ്ലൂക്കോസ് ലവലും പ്രഷറും കൊളസ്ട്രോളും കുറയും. കൂടുതലായി താണു പോകാതെ ഇടക്ക് പരിശോധിച്ചു കൊണ്ടിരിക്കണം.
(ഷാജി )
wwwwwwwwwwwwwwwwwwwwwwwww

അനുഭവത്തിന്റെ അടിസ്ഥാനത്തിൽ പൂർവികർ പല mല്ല ശീലങ്ങളും ചികിൽസകളും തുടർന്നു വന്നിരുന്നു. അമൃത് തൊലി നീക്കി ഉപയോഗിക്കണം എന്ന് പൂർവികർ പറഞ്ഞിരുന്നു. ഇന്ന് ആധുനിക ശാസ്ത്രം പറയുന്നു അതിലെ ഉയർന്ന മെർകുറിയുടെ സാന്നിദ്ധ്യം ശരീരത്തിന് ദോഷമാണെന്ന്. പൂർവികർ ഉപയോഗിച്ചിരുന്ന ചുക്കുകാപ്പിയും കറുവയും ജാതിപത്രിയും മറ്റും ചേർത മസാല കാപ്പിയും മറ്റും അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ഉണ്ടായ ആരോഗ്യകരമായ ശീലങ്ങൾ ആയിരുന്നു.
(തോമസ് വൈദ്യർ )
wwwwwwwwwwwwwwwwwwwwwwwww

സ്വന്തം ആവശ്യത്തിന് കറുവ തൊലി ശേഖരിക്കാൻ കൈതണ്ടയുടെ വലുപ്പമുള്ള കമ്പുകളാണ് ഉത്തമം. പുറം അൽപം ചുരണ്ടി കളഞ്ഞിട്ട് തൊലി ഇളക്കി എടുത്ത് നിഴലിൽ ഉണങ്ങണം
(അഷറഫ് കണ്ണൂർ )
wwwwwwwwwwwwwwwwwwwwwwwww

Botanical Name: Cinnamomum riparium.Family: Lauraceae. ആറ്റുവയന. പശ്ചിമഘട്ടതദ്ദേശവാസിയായ നിത്യഹരിതവനങ്ങളിൽ വിരളമായി കാണപ്പെടുന്ന വളരെ പതിയേ വളരുന്ന 7 മീറ്ററോളം ഉയരംവെക്കുന്ന വംശനാശ ഭീഷണിയുള്ള ഒരു ചെറു മരമാണ് ആറ്റു വയന.വയനയുടെ (കറുകപ്പട്ട) ഇലയുടെ രുചിയോടു കൂടിയ ചെറിയ ഇലയാണ് ആറ്റു വയനക്ക്‌ .
(സലിം )
wwwwwwwwwwwwwwwwwwwwwwwww

കറുവപട്ട ഒറിജിനൽ തന്നെ ഉപയോഗിക്കണം കറുവപട്ട ഒറിജിനൽ നല്ല വിലയുണ്ട് കറുവപട്ട എന്ന പേരിൽ കസിയ ഇറങ്ങുന്നുണ്ട് അത് ഉപയോഗിക്കരുത്. കറുവപട്ട അമിത ഉപയോഗം നല്ലതല്ല
(സുഖിൽ മജീദ് )
wwwwwwwwwwwwwwwwwwwwwwwww
പട്ട ഉപയോഗം ഒരുനേരം മതി പട്ട വെള്ളത്തിൽ തിളപ്പിച്ച്‌ ഉപയോഗിക്കുമ്പോൾ 4g വരെ ആവാം കാരണം തിളപ്പിക്കുമ്പോൾ ഒരുപാട് രാസഗുണ ങ്ങൾ നഷ്ടപ്പെടും. കഴിവതും പൊടികളാക്കി ഉപയോഗിക്കുക
(ഹക്കിം ഷംസുദ്ദീൻ:)
wwwwwwwwwwwwwwwwwwwwwwwww

ഇലവർഗത്തിന്റെ പൂവാണ് കറാമ്പൂ അതിന്റെ യഗ്ഗാണ് തേജ് പാക് .ഇത് അലർജി രോഗങ്ങളിൽ ഉപയോഗിക്കുന്നു. ഇരുപത്തിയഞ്ച് ഗ്രാമും അഞ്ചുഗ്രാമും ഒക്കെ പലരും നിർദേശിച്ചു കാണുന്നു. രണ്ടോ നാലോ ദിവസം ഉപയോഗിക്കു ന്നതിൽ തെറ്റില്ല. എന്നാൽ കറുവ പട്ടയുടെ ഡോസ് ഒരു ഗ്രാം മുതൽ രണ്ടു ഗ്രാം വരെ ആണ്. ഏലം ഇലവർഗം ഗ്രാം പൂ ചുക്ക് കുരുമുളക് തിപ്പലി മുതലായ സുഗന്ധ വ്യജ്ഞനങ്ങൾ ഒരു ഗ്രാം മുതൽ രണ്ടു ഗ്രാം വരെയെ ഉപയോഗിക്കാവൂ. യോഗയുക്തമായല്ലാതെ ഇവ ദീർഘകാലം ഉപയോഗിക്കരുത്. പരമാവധി ഒരു മാസത്തിൽ കൂടുതൽ തുടർച്ചയായി ഉപയോഗിക്കരുത്. ഇവയുടെ അമിതമായ ഉപയോഗം കുടൽ സംബന്ധമായ രോഗങ്ങൾ ഉണ്ടാക്കും

ഏലം ഇലവർഗം പച്ചില ഇവ മൂന്നും ചേർന്നൽ തൃജാതം നാഗപൂ കുടി ചേർന്നാൽ ചാതുർ ജാതം. ചാതുർ ജാതത്തിന്റെ കൂടെ കർപൂരം കച്ചോലം അറബി കുന്തിരിക്ക എന്നിവ കൂടി ചേർന്നാൽ സർവ ഗന്ധം എന്ന് പറയുന്നു.
( ഹക്കിം ഷംസുദ്ദീൻ )
wwwwwwwwwwwwwwwwwwwwwwwww

കറുവ തമിഴിൽ ലവംഗപട്ട ഇലവംഗ പട്ട എന്നെല്ലാം പറയുന്നു. ചുരുൾ കറുവ എന്നും പറയുന്നുണ്ട്. ലവംഗം ‘ എന്നോ ഇലവംഗം എന്നോ എഴുതി കൊടുത്താൽ തമിഴ്നാട്ടിൽ ഗ്രാമ്പ് ആയിക്കും കിട്ടുന്നത് ലം വംഗ പട്ട എന്നെഴുതിയാലെ കറുവാപട്ട കിട്ടുകയുള്ളു. ചുരുൾ പട്ട നയം പട്ട എന്നൊക്കെ പറഞ്ഞാൽ ശ്രീലങ്കൻ കറുവപ്പട്ട എന്നാണ് ഉദ്ദേശിക്കുന്നത് . ഇത് ഉദര രോഗ ങ്ങളെ ശമിപ്പിക്കുന്നു. (കാർബണേറ്റീവ് ഗുണമുണ്ട് ) കാമവർദ്ധക യോഗങ്ങളിൽ ചേർത്തു വരുന്നു. ശരീരം തണുത്തു പോയാൽ ഇത് ചൂടു നൽകും ( സ്റ്റിമുലേറ്റീവ് ആണ് ) വിഷക്കടി കഫരോഗം ഗർഭാശയ രോഗങ്ങൾ പെരുമ്പാട് (അത്യാർതവം ) മേഹ രോഗങ്ങൾ പ്രമേഹം എന്നിവ ശമിപ്പിക്കും കറുവ പട്ടയും നാൽ പാമര പട്ടയും വേപ്പിൻ പട്ടയും ‘ ചേർന്ന കഷായം പ്രമേഹം ശമിപ്പിക്കും. ഇത് ലവം ഗവംഗകഷായം എന്ന് അറിയപ്പെടുന്നു. ഇതിന്റെ പൊടി മാത്രം എടുത്ത് 65 mg മുതൽ 200 mg വരെ സേവിച്ചാൽ രക്തസ്രാവം ശമിക്കും ശീതകഴിച്ചിൽ എന്ന അതിസാരത്തിന് ഇത് തേനിൽ കൊടുക്കാം. ഇതിന്റെ പട്ടയിൽ നിന്നും ഇലയിൽ നിന്നും തൈലം എടുക്കുന്നു. ഇത് പല്ലുവേദന തലവേദന ശരീരവേദന മുതലായവക്ക് നല്ലതാണ്. ഏലം ഇലവർഗം ചുക്ക് ഇവ പൊടിച്ച് സേവിച്ചാൽ ശർദ്ദി ഉദരവായു വയറു കടി മുതലായവ ശമിക്കും. അതിസാരം . പെരും ജീരകം ( സോസ് ) കറുവപ്പട്ട ചുക്ക് വായു വി ളം ഗം (വിഴാലരി ) ഗ്രാമ്പും സമം എടുത്ത് കഷായം വച്ച് സേവിച്ചാൽ വിഷകടികൾ ഗുൻ മ രോഗങ്ങൾ ഇവ ശമിക്കും കാശു കട്ടിയും ഇലവർഗ വും കുടി കഷായം വച്ച് കൊടുത്താൽ അതിസാരം ശമിക്കും. ലവംഗ പത്രി താലീസ പത്രി ജാതി പരി പശു പാശി പത്രി ഇവ പത്തിരി നാല് എന്ന് അറിയപ്പെടുന്നു. :വയനയില ആണ് ലവംഗ പത്രിയായി ഉപയോഗിക്കുന്നത്. ഇത് മേ ഹ ജ്വരം കഫ ജ്വരം വെട്ട (മേഹ രോഗം ) ചൂട് ഛർദ്ദി വായ്പൂൺ മേഹ കിട്ടകൾ നാഡി ദൗർബല്യം അരുചി എന്നിവ ശമിപ്പിക്കും.

തൈലം എടുത്ത പട്ടയും മാർക്കറ്റിൽ വരുന്നുണ്ട്. കടിച്ചു നോക്കിയാൽ പരിചയം കൊണ്ട് അവ തിരിച്ചറിയാം
(Dr സുരേഷ് കുമാർ )
wwwwwwwwwwwwwwwwwwwwwwwwwപാട്ടു പാടുന്നവർക്ക് സ്വരം നന്നാകാൻ സൂപ്പർ

കറുകയുടെ ഇലയും + ചെറു ശിഖരങ്ങളും കൊത്തി നുറുക്കി വാറ്റി എടുക്കുന്ന ഒരു കറുത്ത തൈലം വാതത്തിനും പല്ലുവേദന ക്കും നല്ലത്

കറുവ തൈലം സ്പടികകപ്പിയിൽ സൂക്ഷിക്കണം’
( മോഹൻകുമാർ വൈദ്യർ)
wwwwwwwwwwwwwwwwwwwwwwwww

Leave a comment