Post 143 ഇലവ്

ചർചാ വിഷയം ഇലവ്

wwwwwwwwwwwwwwwwwwwwwwwwwww
കുടുംബം : Malvaceae
ശാസ്ത്രീയ നാമം Bombax ceiba
രസാദി ഗുണങ്ങൾ :-
രസം :മധുരം, കഷായം
ഗുണം :ഗുരു, സ്നിഗ്ധം, പിശ്ചിലം
വീര്യം :ശീതം
വിപാകം :മധുരം

ഔഷധയോഗ്യ ഭാഗം :- വേര്, പുഷ്പം, കുരുന്നു ഫലം, കറ

ഔഷധഗുണം :- പിത്തം, രക്തദോഷം, രക്തവാതം എന്നിവ ശമിപ്പിക്കുകയും ബലം, ശുക്ലം, കഫം എന്നിവ വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഇലവ് മരത്തില്‍ നിന്നെടുക്കുന്ന കറ (മേചരസം) ആയുര്‍വേദത്തിലെ പ്രസിദ്ധമായ ഒരൗഷധമാണ്.
wwwwwwwwwwwwwwwwwwwwwwwwwww

ഇലവ് Red cotton tree

ഇന്ത്യയിലുടനീളം കാണുന്ന, 40 മീറ്ററിലധികം ഉയരം വയ്ക്കുന്ന ഒരു വന്മരമാണ് ഇലവ് (Red cotton tree) ആയുർ‌വേദത്തിലെ പ്രസിദ്ധ ഔഷധമായ മോചരസത്തിലെ ചേരുവയാണ്‌ ഇത്. പൂള, മുള്ളിലവ്, മുള്ളിലം എന്നെല്ലാം അറിയപ്പെടുന്നു.

പേരിനു പിന്നിൽ :-
സംസ്കൃതത്തിൽ ശാൽമലി, പിശ്ചില, രക്തപുഷ്പക എന്നാണ്‌ പേര്‌. മോച എന്നും വിളിക്കാറുണ്ട്.

ചരിത്രം :-
ചരകൻ തന്റെ ഗ്രന്ഥത്തിൽ ഇലവ് മരത്തിന്റെ കറയേയും അതിന്റെ ഔഷധഗുണത്തേയും പറ്റി വിവരിച്ചിട്ടുണ്ട്.

രസാദി ഗുണങ്ങൾ :-
രസം :മധുരം, കഷായം
ഗുണം :ഗുരു, സ്നിഗ്ധം, പിശ്ചിലം
വീര്യം :ശീതം
വിപാകം :മധുരം

ഔഷധയോഗ്യ ഭാഗം :-
വേര്, പുഷ്പം, കുരുന്നു ഫലം, കറ

ഔഷധഗുണം :-
പിത്തം, രക്തദോഷം, രക്തവാതം എന്നിവ ശമിപ്പിക്കുകയും
ബലം, ശുക്ലം, കഫം എന്നിവ വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
ഇലവ് മരത്തില്‍ നിന്നെടുക്കുന്ന കറ (മേചരസം) ആയുര്‍വേദത്തിലെ പ്രസിദ്ധമായ ഒരൗഷധമാണ്.
പുരുഷ വിറജനീയം, ശോണിതസ്താപനം, വേദനാസ്താപനം എന്നീ ഔഷധഗണത്തിലാണ് ചരകന്‍ ഇലവിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്

ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
Division : Magnoliophyta
ക്ലാസ്സ്‌ : Magnoliopsida
നിര : Malvales
കുടുംബം : Malvaceae
ജനുസ്സ് : Bombax
വർഗ്ഗം : B. ceiba
ശാസ്ത്രീയ നാമം
Bombax ceiba
കടപ്പാട്
(നിഷാമുദ്ദീൻ )
wwwwwwwwwwwwwwwwwwwwwwwwwww

*അമല ആയുർവേദിക്‌ ഹെൽത്ത്‌ ടിപ്‌സ്‌* ഇലവ് ഇന്ത്യ, ശ്രീലങ്ക, മ്യാന്മാര്‍ എന്നിവിടങ്ങളില്‍ വളരുന്നു ഒരുതരം വന്‍മരമാണ് ഇലവ്. കേരളത്തിലെ കാടുകളിലും നാട്ടിന്‍പുറങ്ങളിലും ഈ മരം ധാരാളമുണ്ട്. ഇലവിന്റെ പൂവ്, വേര്, കറ, ഫലം എന്നിവ ഔഷധമുണ്ടാക്കാന്‍ ഉപയോഗിക്കുന്നു. ഇലവില്‍ നിന്നെടുക്കുന്ന കറ ആയുര്‍വേദത്തിലെ പ്രസിദ്ധമായ ഔഷധമാണ്. ആയുര്‍വേദാചാര്യനായ ചരകന്‍ ഇലവിന്റെ ഔഷധഗുണത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. കഫ, പിത്തരോഗങ്ങളെ ശമിപ്പിക്കാനും ശരീരകാന്തിയുണ്ടാക്കാനും ഇലവില്‍ നിന്നുണ്ടാക്കുന്ന ഔഷധത്തിന് കഴിയും. ഇതിന്റെ തൊലി ചരച്ചരച്ച് വ്രണമുള്ള ഭാഗത്ത് കെട്ടിവെയ്ക്കുന്നത് മുറിവുണങ്ങാന്‍ ഉത്തമമാണ്. പൂമൊട്ട് കൊണ്ട് കഷായവും ഉണ്ടാക്കാറുണ്ട്. ഇലവുമരത്തിന്റെ ഇല പൂര്‍ണമായും കൊഴിഞ്ഞുപോയ ശാഖകളിലാണ് പൂക്കളുണ്ടാവാറുള്ളത്. ചുവന്ന നിറത്തിലുള്ള പൂക്കള്‍ ആരെയും ആകര്‍ഷിക്കുന്നതാണ്. കൗടില്യന്റെ വൃക്ഷശാസ്ത്രത്തില്‍ ഇലവിനെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്.
wwwwwwwwwwwwwwwwwwwwwwwwwww

മുള്ളിലവിന്റെ പട്ടയും – പൂക്കളും – ഇലയും – വിത്തും – വേരും – കറയും എല്ലാം ഔഷധമായി ഉപയോഗിച്ചു വരുന്നു. സിദ്ധ വൈദ്യത്തിലെ പ്രധാനപെട്ട ഒരു ഔഷധമാണ് മുള്ളിലവ് . പുലമരം – ചാൺ മലി – പൂരണി – പൊങ്കർ – മോശം എന്നൊക്കെ പോരുകൾ ഉണ്ട്. .ഇതിന്റെ ഇലകൾക്ക് ശീതള ഗുണമുണ്ട് – അന്തർ സ്നിഘ്ന കാരി. ആണ്. പൂക്കൾ മല മൂത്ര തടസം നീക്കും ;രക്തത്തെ സ്ഥംഭിപ്പിക്കും അതുകൊണ്ട് അസൃംഗത്തെ ശമിപ്പിക്കും . വിത്തിന് വാജീകരണ ഗുണമുണ്ട്. പട്ട സങ്കോചന കാരി (ആൻറി ഇൻഫ്ലാ മാറററി ആണ്. രസായന (ടോണിക്) ഗുണ മുണ്ട്.. സങ്കോചന കാരി ആണ്. രക്തത്തെ സ്തംഭിപ്പിക്കും . രക്ത സ്രാവത്തിനും മേഹ രോഗങ്ങളിലും ഉപയോഗിക്കുന്നുണ്ട് .വേര് ഉഷ്ണകാരിയും ബലകാരിയും ആണ്. ഇല പാലിൽ അരച്ച് സേവിച്ചാൽ ഉഷ്ണകാലത്തെ മൂത്ര ചൂടിനെയും എരിച്ചിലിനേയും ശമിപ്പിക്കും. ഇതിന്റെ ഉണങ്ങിയ പൂക്കൾ വെള്ള കശ കശ് ചേർത്തരച്ച് വെള്ളാട്ടുപ്പാലിൽ കലക്കി ശർക്കര ചേർത് സേവിച്ചാൽ ഒരാഴ്ചകൊണ്ട് രക്തപിത്തം ശമിക്കും. ദിവസം രണ്ടോ മൂന്നോ നേരം സേവിക്കാം

മുള്ളിലവിന്റെ വിത്തിനോടൊപ്പം ജീരകവും വാൽമുളകും ചെറിയ അളവിൽ ചേർത് പൊടിച്ച് നാലു ഗ്രാം മുതൽ പത്തു ഗ്രാം വരെ പാലിൽ കലക്കി കൊടുത്താൽ മൂത്ര എരിച്ചിൽ ചുമക്കുമ്പോൾ രക്ത ഗന്ധം രക്തം ചുമച്ചു തുപ്പുക രക്തം ഛർദ്ദിക്കുക. മുതലായ രോഗങ്ങൾ ശമിക്കും

ഇലവൻ പശ പൊടിച്ചു വച്ചിരുന്ന് കരിക്കിൻ വെള്ളത്തിൽ ദിവസം രണ്ടോ മൂന്നോ നേരം സേവിച്ചാൽ അതിസാരം രക്താതിസാരം മുതലായവ ശമിക്കും വ്രണങ്ങളിൽ ജലവിന്റെ പഞ്ഞിവച്ചു കെട്ടിയാൽ വ്രണം ശുദ്ധ മാകാനും ഉണങ്ങാനും നല്ലതാണ്.

ഇലവിന്റെ വേര് കഷായം വച്ച് സേവിച്ചാൽ മേഹ രോഗങ്ങൾ (വെള്ള പോക്ക്) ശമിക്കും ശീതകഴിച്ചിൽ എന്ന അതിസാരത്തിനും നല്ലതാണ്
(Dr സുരേഷ് കുമാർ )
wwwwwwwwwwwwwwwwwwwwwwwwwww

ഇവിന്റെ തൊലി കല്ലിൽ ഉരച്ചാൽ കിട്ടുന്ന പശ ലേപനം ചെയ്താൽ വ്രണങ്ങൾ ശമിക്കും. പ്രമേഹ പ്രണങ്ങളിലും ഫലപ്രദം. ഇല വിന്റെ പൂവ് ഉണക്കി പൊടിച്ച് ഒരു ചെറിയ സ്പൂൺ വീതം നെയ് ചേർത് സേവിച്ചാൽ ലയിംഗിക ശേഷി വർദ്ധിക്കും. ഇല വിന്റെ ഇല പിഴിഞ്ഞ നീര് ചൂടാക്കി വെള്ളം വറ്റിച്ച് പുറംപട ഇട്ടാൽ കൺ കുരു ശമിക്കും .ഇലവ് നല്ലൊരു ആന്റി ഓക്സിഡന്റ് ആണ്.
(വിജേഷ് വൈദ്യർ കണ്ണൂർ )
wwwwwwwwwwwwwwwwwwwwwwwwwww

ഇലവിന്റെ പൂവും വിത്തും പൊടിച്ച് ആട്ടിൻ പാലിൽ ചേർത് കാച്ചി കുടിച്ചാൽ രക്താർ ശസ് ശമിക്കും
(ബാബു വൈദ്യൻ മഴ കുന്നേൽ )
wwwwwwwwwwwwwwwwwwwwwwwwwww

കരിങ്ങാലി കാതൽ പ്രിയങ്കു (കുങ്കുമ പൂവ്) കോവിതാര പൂവ് (ചുവന്ന മന്ദാര പൂവ് ) ഇവ സമം കഷായം വച്ച് സേവിച്ചാൽ ആന്തരിക രക്ത സ്രാവം ശമിക്കും.

കുടകപ്പാലത്തൊലി മഴ വെള്ളത്തിൽ കഷായം വച്ചത് 30 മില്ലിയും ഇലവിൽ പശ തൊട്ടാവാടി കുങ്കുമപ്പൂവ് ഇവ കഷായം വച്ചത് 30 മില്ലിയും ആട്ടിൻ പാൽ ചേർത് സേവിച്ചാൽ രക്താർ ശസ് ശ്രമിക്കും.

ഇവിന്റെ തളിരില അരച്ച് പാലിൽ ചേർത് സേവിച്ചാൽ രക്തം ഛർദ്ദിക്കുന്നത് ശമിക്കും. ഇല വിൻ പശ പാൽ കഷായമായി സേവിച്ചാലും രക്ത ഛർദ്ദി ശമിക്കും.

ഇവിന്റെ തൊലിയുടെ നീരിൽ കാച്ചിയ എണ്ണ ഗർഭിണികൾക്ക് തേക്കൻ നല്ലതാണ്.
(പ്രസാദ് വൈദ്യർ )
wwwwwwwwwwwwwwwwwwwwwwwwwww

മുരിക്ക് പൂരണി പഞ്ഞിപുള എന്നൊക്കെ പ്രാദേശികമായി അറിയപെടുന്ന ഇലവ് രക്ത പുഷ്പ സാൽമണി ചിരംജീവി ഗുണവല്ലഭ കരകാണ്ഡ എന്നൊക്കെ പറയപെടുന്നു. വളരെ അധികം ആയുസുള്ള ഒരു വലിയ മുള്ളു മരമാണ് ഇവ് .ഇല പൊഴിഞ്ഞ ശേഷമാണ് പൂക്കൾ ഉണ്ടാകുന്നത് .ചുവന്ന പൂക്കൾ നിറഞ്ഞു നിൽകുന്നത് നോഹരമായ കാഴ്ച ആണ്. ഇതിന്റെ ഇലയും പൂവും കറയും വേരും തൊലിയും മുള്ളും എല്ലാം ഔഷധമായി ഉപയോഗിച്ചു വരുന്നു . ഇതിന്റെ പൂവ് പിഴിഞ്ഞ നീര് ആട്ടിൻ പാൽ ചേർത്തു പുരട്ടിയാൽ കൺ കുരുവും മുഖക്കുരുവും ശമിക്കും . പൂവ് ഉണക്കിപൊടിച്ച് പാലിൽ സേവിച്ചാൽ ഉഷ്ണ രോഗ ങ്ങൾ ശമിക്കും .പൂവ് പൊടിച്ചതും ഉണക്ക മുന്തിരി അരച്ചതും ആട്ടിൽ പാലും കൽകണ്ടവും ചേർത് കുറുക്കി കഴിച്ചാൽ എല്ലാതരം രക്ത സ്രാവങ്ങളം ശമിപ്പിക്കും തളിരില അരച്ച് പാൽ ചേർത് സേവിച്ചാൽ മൂത്ര തടസ്സം ശമിക്കും . ഇല അരച്ച് പുരട്ടിയാൽ കീട വിഷം മൂലമുള്ള വ്രണങ്ങളെ ശമിപ്പിക്കും ഇല വിൽ തൊലി വെള്ളില തകരാരി ഇലവൻ വിത്ത് എന്നിവ നെയ്യിൽ വറുത്തരച്ച് പുരട്ടിയാൽ കരിം ചുണങ്ങ് ശമിക്കും ഇലവിൽപശയും നായ്കരണ പരിപ്പു് അമുക്കുരവും നിലപ്പന കിഴങ്ങും അക്കി കറുവയും സമം ചൂർണമാക്കി പാലിലോ നെയ്യിലോ സേവി ച്ചാൽ ലയിംഗിക ശേഷി വർദ്ധിക്കും . ഇല വിൽപശ കുറഞ്ഞ അളവിൽ സേവിച്ചാൽ രക്താതിസാരവും രക്താർശസും ശമിക്കും ഇലവിന്റെ മുള്ളും പാച്ചോറ്റി തൊലിയും വയമ്പും കൊത്തമ്പാലയരി ചന്ദനം നറു നീണ്ടി ഇവ സമം പൊടിച്ച് തെരു ചേർത് പുരട്ടിയാൽ മുഖക്കുരുവും കരിമംഗലവും ശമിക്കും
(അയിഷ സ ഹീർ )
wwwwwwwwwwwwwwwwwwwwwwwwwww

ഇലവൻ പശ യൂനാനിയിൽ മോച്ചിറസ് എന്ന് പറയുന്നു. ഇത് ശരീരത്തെ തടിപ്പിക്കും . ശരീര കോശങ്ങളെ വികസിപ്പിക്കും . മൂത്രം വർദ്ധിപ്പിക്കും വെള്ള പോക്ക് സ്വപ്ന സ്ഥലനം ശീഘ്രസ് കലനം പൂയ സ്രാവം രക്ത സ്രാവം എന്നിവിക്കും മോച്ചിറസ് യൂനാനിയിൽ ഉപയോഗിക്കുന്നു. ഇതിന് ബീജത്തിലെ കൗണ്ട് വർദ്ധിപ്പിക്കാൻ കഴിവുണ്ട്.

മർമ ചികിൽസയിലും ഇത് ഉപയോഗിക്കാ വുന്നതാണ് .ഇതിന് അസ്ഥിയെ കൂട്ടി യോജിപ്പി ക്കാനും ക്ഷതങ്ങൾ പരിഹരിക്കാനും കഴിവുണ്ട്.
(ഹക്കിം ഷംസുദ്ദീൻ )
wwwwwwwwwwwwwwwwwwwwwwwwwww

അസ്ഥി ഭംഗത്തിന് അസ്ഥി ശരിയായി കെട്ടി ചെന്യായം മീറ ചെഞ്ചല്യം പൊൻകാവി കൂവ പൊടി കുന്തിരിക്കം ശതകുപ്പ ഇലവൻ പശ എന്നിവ മുട്ട വെള്ള ചേർത് അരച്ച് പുരട്ടിയാൽ രണ്ടാഴ്ച രണ്ടു കെട്ട് കൊണ്ട് അസ്ഥി യോജിക്കും.

നായ്കരണ പരിപ്പ് ബദാം പരിപ്പ് കശുവണ്ടി പരിപ്പ് അമുക്കുരം പുളിങ്കുരു ഇല വിൽപശ കറുകപുല്ല് ഇവ ഉണക്കി പൊടിച്ച് ഒരു ടേബിൾ സ്പൂൺ വീതം പ്രഭാതത്തിൽ സേവിച്ചാൽ അര മണ്ഡലം കൊണ്ട് ലൈഗിക ശേഷി വർദ്ധിക്കും നല്ല ഉദ്ധാരണ ശേഷി ഉണ്ടാകും .. അനുഭവം

ഇതിന്റെ പൂവ് എണ്ണകാൻ ഉപയോഗിക്കു ന്നുണ്ട്
(പവിത്രൻ വൈദ്യർ )
wwwwwwwwwwwwwwwwwwwwwwwwwww

ഇലവ് കഫ പിത്ത വികാരങ്ങൾ ശമിപ്പിക്കും .ഇലവിന്റെ പശ 4 ഗ്രാം വീതം പാലു ചേർത് രണ്ടു നേരവും സേവിച്ചാൽ രക്തപിത്തം ശമിക്കും ഉണങ്ങിയ പൂവോ ഇളയ ഫലമോ ആട്ടിൻ പാലിൽ അരച്ച് ചേർത് കാച്ചി സേവിച്ചാൽ അർശസ് ശമിക്കും. മലത്തിലും കഫത്തിലും രക്തം കണ്ടാൽ മോചരസം (ഇവിൻ പശ ) കൊടുക്കുന്നത് നല്ലതാണ് ഇലവിന്റെ തൊലിയിൽ ഗാലിക്കാ സിസ് അടങ്ങിയിട്ടുണ്ട്. ഇല അരച്ചു സേവിച്ചാൽ മൂത്രം ധാരാളം പോകും. ഇല അരച്ചു തേച്ചാൽ കടവിഷം ശമിക്കും. ഇല വിന്റെ ഇളയ ഫലം ചെറുതേ നിൻ അരച്ച് നെല്ലിക്ക അളവ് ഉള്ളിൽ സേവിച്ചാൽ ആർത്തവ വേദന ശമിക്കും. ഇവിന്റെ തൊലി വെള്ളില തകരയരി ഇലവിന്റെ വിത്ത് എന്നിവ നെയ്യിൽ വറുത്ത് അരച്ച് പുരട്ടിയാൽ കരിം ചുണങ്ങ് (സിധ്മം ) കരിമംഗല്യം മുതലായവ ശമിക്കും ഇലവിൽപശ നായ്ക രണ പരിപ്പ് അമുക്കുരം നിലപ്പന കിഴങ്ങ് അക്കി കറുവ ഇവ സമം പൊടിച്ച് സേവിച്ചാൽ വാജീ കരണത്തി ഗുത്തമം ഇവിന്റെ നാരായവേരിൻറെ തുമ്പ് ഒൻപത് അംഗുലം വീതം മൂന്നു പ്രാവശ്യം എടുത്ത് മേൽ യോഗത്തിലെ ഇലവൻ പശക്ക് പകരം ചേർക്കുന്നതും നല്ലതാണ്. ഇലവിന്റെ മുള്ള് പാച്ചോറ്റി തൊലി കൊത്തമ്പാലയരി ചന്ദനം നറു നീണ്ടി കിഴങ്ങ് ഇവ സമം തൈരിൽ അരച്ച് പുര ട്ടിയാൽ സൗന്ദര്യം വർദ്ധിക്കും മുഖക്കുരുവും ചുവന്ന പാടുകളും ശമിക്കും.
(ഓമൽകുമാർ വൈദ്യർ )
wwwwwwwwwwwwwwwwwwwwwwwwwww

Leave a comment