Post 144 ആകാശവല്ലി

ചർചാ വിഷയം wwwww ആകാശവല്ലി
wwwwwwwwwwwwwwwwwwwwwwwwwwwww

കുടുംബം wwwww Convolvulaceae
ശാസ്ത്ര നാമം wwwww Cuscuta reflexa Roxb
രസം wwwww കഷായം തിക്തം മധുരം
ഗുണം wwwww പിശ്ചലം
വീര്യം wwwww ശീതം
വിപാകം wwwww കടു
പ്രയോ ഗാംഗം wwwww വള്ളി
കർമം wwwww പിത്തം , കഫം , ക്ഷമി , നീര് , ത്വക് രോഗങ്ങൾ ഇവ ശമിപ്പിക്കും അഗ്നിയും മുടിയും വർദ്ധിപ്പിക്കും. മലത്തെ ബന്ധിപ്പിക്കും.
wwwwwwwwwwwwwwwwwwwwwwwwwwwww

മഞ്ഞ നിറത്തിൽ പടർന്നു വളരുന്ന വള്ളിച്ചെടി ആണ് ആകാശവല്ലി .ഇതിന് ഇലകൾ ഉണ്ടാകാറില്ല. എന്നാൽ ഇലകൾ പോലെ തോന്നുന്ന ചില ശൽകങ്ങൾ കാണാറുണ്ട്, അമരവല്ലി , ഖവല്ലി , സ്വർണ ലത , മുട്ടില്ലാ താളി എന്നെല്ലാം ഇത് അറിയപെടുന്നു. അഗ്നി ദീപ്തി ഉണ്ടാക്കും കൃമിയെയും നീരിനെയും ത്വക് രോഗത്തെയും ഫംഗസിനേയും ചൊറിച്ചിലിനേയും മുടി വട്ടം പൊഴിയുന്നതും ശമിപ്പിക്കും കേശവൃദ്ധി ഉണ്ടാക്കും
(രാജേഷ് വൈദ്യർ )
wwwwwwwwwwwwwwwwwwwwwwwwwwwww

ആകാശവല്ലി അരച്ച് നല്ലെണ്ണ ചേർത് തലയിൽ തേച്ചാൽ മുടിയുടെ പേരു പടലം ശക്തിപെടും ആകാശവല്ലിയുടെ നീര് ശർക്കര ചേർത് ഉപയോഗിച്ചാൽ ചൂട് കുറയും കണ്ണിലെ മഞ്ഞപിത്തം ശമിക്കും. ആകാശ വല്ലിയുടെ നീര് ധാരചെയ്താൽ നേത്ര രോഗങ്ങൾ ശമിക്കും .ആകാശവല്ലി അരച്ച് മോരില്ലോ പാലി ലോ ചേർത് സേവിച്ചാൽ ഗോണോറിയ ശമിക്കും. ഗോണോറിയ മൂലമുള്ള വേദനയും മൂത്ര തടസവും ശമിക്കും. ആകാശവല്ലി മോരിൽ ചേർത് സേവിച്ചാൽ പതിക്കു ശേഷമുള്ള വിശപ്പില്ലായ്മ ശമിക്കും. ആകാശവല്ലി അരച്ച് ലേപനം ചെയ്താൽ നീര് ശമിക്കും
(K N പ്രശാന്ത് കുമാർ വൈദ്യർ )
wwwwwwwwwwwwwwwwwwwwwwwwwwwww
മൂടില്ലാ താളി ഒരു കിലോ ഇടിച്ചു ചതച്ച് മുക്കാൽ ലിറ്റർ നല്ലെണ്ണ ചേർത് ക്ലാവുള്ള ഓട്ടു പാത്രത്തിൽ ഇട്ട് മുപ്പത്തിയാറ് മണിക്കൂർ വെയിലത്തു വച്ചാൽ തൈലം ഇറങ്ങും. അത് പിഴിഞ്ഞ് അരിച്ച് സമം നറുനെയ് ചേർത് കുപ്പിയിലാക്കി നല്ലവണ്ണം കുലുക്കി കുപ്പി യോടു കൂടി മൂന്നു ദിവസം വെയിലത്ത് വക്കുക. ഈ തൈലം ചൂടാക്കി തേച്ചാൽ അപബാഹുകം വേഗത്തിൽ ശമിക്കും. . കയ്യുടെ വേദനയും തളർചയും ശമിക്കും.
( R K V )
wwwwwwwwwwwwwwwwwwwwwwwwwwwww

മറ്റു സസ്യങ്ങളിൽ നിന്നും ആഹാരം സ്വീകരിച്ച് വളരുന്ന സസ്യമാണ് ആകാശ വല്ലി. അത് വളരുന്ന സസ്യത്തെ നശിപ്പിക്കാൻ സാദ്ധ്യത ഉണ്ട്. ഇത് എണ്ണയിൽ ചേർത് ഉപയോഗിച്ചാൽ മുടിയെ പോഷിപ്പിക്കുന്നതും ഫംഗസിനെ ശമിപ്പിക്കുന്നതും ആകുന്നു.

ആകാശവല്ലി അരച്ച് ലേപനം ചെയ്താൽ ചൊറിച്ചിലും മറ്റു ചർമ രോഗങ്ങളും ശ്രമിക്കും
( ഫാദർ ജോൺ )
wwwwwwwwwwwwwwwwwwwwwwwwwwwww
മൂടില്ലാ താളി വേരില്ലാ താളി എന്നൊക്കെ അറിയപെടുന്ന ആകാശവല്ലി താളിവർഗത്തിൽ പെട്ട ഒരു വള്ളി ചെടി ആണ്. ആകാശവല്ലി ഇടിച്ചു പിഴിഞ്ഞ നീരിൽ നാൽ പാമര തൊഴി കഷായവും ചേർത് വെന്ത വെളിച്ചെണ്ണ നവജാത ശിശുവിനെ കുളിപ്പിക്കുവാൻ ഉത്തമമാണ്. എല്ലാ ത്വക് രോഗങ്ങളേയും ശമിപ്പിക്കും പ്രത്യേകിച്ചും കുഞ്ഞുങ്ങളിൽ കണ്ടുവരുന്ന മലദ്വാരത്തിന് ചുറ്റും ഗുഹ്യ ഭാഗങ്ങളിലും ചുവന്ന തിണർപ്പുകൾ ഉണ്ടാക്കുന്ന ഇൻഫക്ഷനുകൾ ഉണ്ടാവില്ല. പ്രസവിച്ച ഉടനേ കുഞ്ഞിനെ പശുവിൻ നെയ്യും വരട്ടു തേങ്ങാ പീരയും ചേർത്ത് പുരട്ടി ദേഹത്തെ അഴുക്കുകൾ കളഞ്ഞ ശേഷം ആകാശവല്ലി തൈലം പുരട്ടാം. എല്ലാ ത്വക് രോഗങ്ങളേയും ശമിപ്പിക്കുകയും ചർമത്തിന് നല്ല തിളക്കവും മൃദുത്വവും ഉണ്ടാവുകയും ചെയ്യും. അഞ്ചു വയസുവരെ ഈ താളിതൈലം തേക്കുന്നത് ഉത്തമം.

ആകാശവല്ലി കൽകവും സ്വരസവുമായി കാച്ചിയ എണ്ണ തലയിൽ തേച്ചാൽ വട്ടത്തിൽ മുടി പൊഴിയുന്ന ഇന്ദ്ര ലുപ്തവും താരനും മുടി പൊഴിച്ചിലും ശ്രമിക്കും. മുടി സമൃദ്ധമായി വളരും. നല്ല കറുപ്പു നിറവും മിനുസവും ഉണ്ടാവും . അൽപം കിരംജീരകം കൂടി കൽകം ചേർക്കുന്നതും നല്ലതാണ്. അനുഭവം. കുമാരീ കുമാരൻ മാർക്ക് പതിവായി ശീലിക്കാൻ ഉത്തമം. ദോഷങ്ങൾ അധികമുള്ളവർ അണു തൈലം mധ്യം ചെയ്ത് കഫം ഇളക്കി കളഞ്ഞ ശേഷം ഈ തൈലം ഉപയോഗി ക്കുക
(മാന്നാർ ജി )
wwwwwwwwwwwwwwwwwwwwwwwwwwwww

ഒരു പാഴ്ചെടി ആയിട്ടാണ് ആകാശവല്ലിയെ അധികം പേരും കാണുന്നത്. ആതിഥേയ സസ്യത്തെ നശിപ്പിക്കുന്ന ഒരു പരാദ സസ്യം ആയതു കൊണ്ട് ഇതിന്റെ വളർച്ച ആരും ഇഷ്ടപെടുന്നില്ല. ഇലകൾ ഉണ്ടാകാറില്ല. ധാരാളം ശാഖകൾ ഉണ്ടാകും ഡിസംബർ മുതൽ മാർച്ചുവരെ ആണ് ഇത് പൂക്കുന്ന കാലം. വളരെ ചെറിയ പൂക്കളാണ്. വായു വേദന പിത്തം ത്വക് രോഗം എന്നിവയെ ശമിപ്പിക്കും . രക്ത ശുദ്ധി ഉണ്ടാക്കും.
(നിഷാമുദ്ദീൻ v ട )
wwwwwwwwwwwwwwwwwwwwwwwwwwwww

1) ഉണവ് മൂലി – ഭക്ഷണത്തിന് ഉപയോഗിക്കുന്ന മൂലിക

2) മരുത്വുവ മൂലി – ഔഷധങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന മൂലിക

3) കർപ്പ മൂലി – കായകല്പത്തിന് ഉപയോഗിക്കുന്ന മൂലിക

ഇതിൽ കർപ്പ മൂലികയിൽ പെടുന്ന ഒരു മഹാ ഓഷധമാണ് മൂടില്ലാത്താളി

എല്ലാ രോഗങ്ങളുടെയും അസാധ്യ ലക്ഷണങ്ങളിൽ പ്രയോഗിക്കാം ,പ്രത്യേകിച്ചും സെന്ററൽ നെർവ് സിസ്റ്റത്തെ ബാധിക്കുന്ന രോഗങ്ങളിൽ ,
നൂറോ സെല്ലുകളെ പുനർജീവിപ്പിക്കാൻ അൽഭുത ശക്തിയുള്ള ഇത് മർമ്മ ചികിത്സയിൽ ഉപയോഗിക്കുന്നു അമിത ഉപയോഗം തലച്ചോറിൽ രക്തം കട്ടപിടിപ്പിക്കും , BC 3000 ത്തിൽ ഭോഗർ എഴുതിയ അകരാതിയാണ് ഇതേ പറ്റി പറയുന്ന ആദ്യ ഗ്രന്ഥം ഹിമോഫീലിയ രോഗത്തിന് നല്ല ഫലം കണ്ടിട്ടുണ്ട് , സെല്ലുകളിൽ പ്രവർത്തിക്കുന്നതിനൊപ്പം രക്തത്തെ കട്ടപിടിക്കാൻ സഹായിക്കുകയും ചെയ്യും ,ഈ മരുത്തിന്റെ പാർശ്വഫലത്തെയാണ് ഹീമോഫീലിയാക്ക് പ്രയോജനപ്പെടുത്തെണ്ടത്.
(ജയകുമാർ C T)
wwwwwwwwwwwwwwwwwwwwwwwwwwwww

ആകാശ വള്ളി അമര വല്ലി ഖവല്ലി സീതാർമുടി മരത്താളി എന്നൊക്കെ അറിയ പെടുന്ന മൂടില്ലാ താളി ഇലയില്ലാതെ മറ്റു സസ്യങ്ങളിൽ പടർന്നു വളരുന്ന ഒരു വള്ളി ചെടി ആണ്. സീത ഭൂമി പിളർന്ന് മറയുമ്പോൾ ശ്രീരാമൻ പിടിക്കാൻ ശ്രമിക്കുകയു കയ്യിൽ കിട്ടിയ മുടി പറിഞ്ഞ് പോരുകയും അടുത്തു നിന്ന ചെടിയിൽ ഇട്ട മുടി അവിടെ ചുററി വളരുകയും ചെയ്തു എന്നൊരു ഐതിഹ്യമുണ്ട്. സീതാർമുടി എന്ന പേര് അങ്ങിനെ ഉണ്ടായതാണെത്രെ

അഞ്ചു ഗ്രാം ആകാശവല്ലി കറി വേപ്പിലയും മഞ്ഞളും ഉലുവയും കൂട്ടി അരച്ച് അരലിറ്റർ മോരിൽ ചേർത് കാച്ചി പല പ്രാവശ്യമായി സേവി ച്ചാൽ ദഹനസംബന്ധമായ പ്രശ്നങ്ങൾ മാറും . അൽപം വിഷ വീര്യം ഉള്ളതു കൊണ്ട് മാത്ര അധികരി ക്കരുത്.

ആകാശ വല്ലിയും തേങ്ങാ പീരയും കൂട്ടി ഇടിച്ചു പിഴിഞ്ഞ നീരിൽ ഇരട്ടി മധുരവും വെള്ള കൊട്ടവും കൽകൻ ചേർത് കാച്ചി അരിച്ച് അജ്ഞത കല്ല് വെള്ള കുന്നി വേര് പത്രപാകം ചേർത് തലയിൽ തേച്ച് കുളിച്ചാൽ മുടി സമൃദ്ധമായി വളരും. മുടി വട്ടത്തിൽ പൊഴിയുന്നതും (ഇബ്രു ബ്ദം) താരനും തല ചൊറിയുന്നതും പേനും ശ്രമിക്കും .ഇത്ര ലുബ്ദത്തിന് മുട്ടില്ലാതാളാ അരച്ച് തേക്കുന്നതും

ആകാശ വല്ലിയും പച്ച മഞ്ഞളും നിലം തൊടാ മണ്ണും കൂടി അരച്ച് തേച്ചാൽ തേനീച്ച കൊത്തിയ വിഷം ശമിക്കും. നീരും വേദനയും ചൊറിച്ചിലും ശമിക്കും, വേട്ടാ വിളിയൻ എന്ന ജീവിയുടെ കൂടാണ് നിലം തൊടാ മണ്ണ്. എന്ന് പറയുന്നത്.
(ഓമൽകുമാർ വൈദ്യർ )
wwwwwwwwwwwwwwwwwwwwwwwwwwwww
മൂടില്ലാ താളി പച്ച നിറമുള്ളതും മഞ്ഞ നിറമുള്ളതും ഉണ്ട് – പച്ചക്കാണ് ഗുണം കൂടുതൽ . മഞ്ഞയെ അപേക്ഷിച്ച് പച്ച ആതിഥേയ വൃക്ഷത്തിൽ നിന്ന് വേഗത്തിൽ വേർപെടുത്താം.
(Dr സുരേഷ് കുമാർ )
wwwwwwwwwwwwwwwwwwwwwwwwwwwww
മൂടില്ലാ താളി പച്ചയും മഞ്ഞയും ഒരേ ചെടിയുടെ 2 വിഭാഗം ആയി കണക്കാക്കാം, 2 ലും ഗുണമുള്ളതാ യി അനുഭവസ്ഥർ പറയുന്നു. , സിദ്ധ ക്കാർ പച്ചയെ മാത്രമേ ഉപയോഗിക്കാറുള്ളൂ,, മഞ്ഞയിൽ 80%ലധികം ഗുണമുണ്ട്,, ധൈര്യമായി ഉപയോഗിക്കാം.

Leave a comment