Poste 137 ആവാരം പൂവ്

ചർച്ചാ വിഷയം wwwwww ആവാരം പൂവ്
wwwwwwwwwwwwwwwwwwwwwwwwwwwww
Family wwwwww Fabaceae
ശാസത്ര നാമം wwwwww Senna Auriculata
കർമം wwwwww അനീമിയ , പ്രമേഹം , ബാല രോഗൺ , കുഷ്ടം , ആ സ്മ ,സന്ധിവാതം , അലർജി , അൾസർ , ത്വക് രോഗങ്ങൾ മുതലായവയെ ശമിപ്പിക്കും.
പ്രയോ ഗാംഗംwwwwww പൂവ് , ഇല , വേര് , വേരിൻമേൽ , തൊലി

ആവാരം പൂ ഉഷ്ണ മേഖല പ്രദേശങ്ങളിൽ കണ്ടു വരുന്നു. തമിഴ്നാട്ടിലും കർണാടക യിലും കേരളത്തിന്റെ അതിർത്തി പ്രദേശ ങ്ങളിലും ഇത് ധാരാളമായി കണ്ടുവരുന്നു. മൂന്നോ നാലോ മീറ്റർ ഉയരം വക്കുന്ന കുറ്റി ചെടിയാണ് . നിറയെ മഞ്ഞ പൂക്കൾ ഉണ്ടാവും. പൂവും ഇലയും വേരും വേരിൻമേൽ തൊലിയും ഔഷധമായി ഉപയോഗിക്കുന്നു. രക്തക്കുറവ് പരിഹരിക്കുന്നതും രോഗ പ്രതിരോധ ശേഷി ഉണ്ടാക്കുന്നതും ആണ്. അഴകും ആരോഗ്യവും ഉണ്ടാക്കും. പ്രമേഹത്തെ ശമിപ്പിക്കും. ബാല രോഗങ്ങളിൽ വളരെ ഗുണകരമാണ്
(രാജേഷ് വൈദ്യർ )
wwwwwwwwwwwwwwwwwwwwwwwwwwwww

അവരമ്പൂ നല്ല ഫേസ് പാക്ക് ആണ്‌ .കളർ വെക്കാൻ ഫേസ് പാക്ക് ആയും പൂ അരച്ച് ശരീരത്തിൽ തേച്ചു കുളിക്കാനും തമിഴ് നാട്ടിൽ ഉപയോഗിച്ചു വരുന്നു .

ശരീരത്തിൽ ഉണ്ടകുന്ന അലര്ജി ചൊറിച്ചിൽ ഇതിനെല്ലാം ആവരമ്പൂ ഇട്ടുതിളപ്പിച്ച വെള്ളത്തിൽ കുളിക്കാറുണ്ട്‌ .വിയര്പ്പ് മണം കൂടുതൽ ഉള്ളവർ ഈ വെള്ളത്തിൽ കുളിച്ചാൽ വിയർപ്പു മണം മാറും .
ആവാരമ്പൂ ശരീരത്തിന്റെ ചൂട്‌ കുറക്കുന്നത്‌ കൊണ്ടു് വെയിലിൽ ജോലി ചെയ്യുന്ന മെനോപോസ് പ്രോബ്ലം ഉള്ള ലേഡീസ് അവരമ്പൂ മുടിക്കുള്ളിൽ വെച്ച് തല കവർ ചെയ്ത് വെയിലിൽ പോകാറുണ്ട്. ബോഡി ഹീറ്റ് അധികം ഉള്ളതിനാൽ അനുഭവ പെടുന്ന മുടികൊഴിച്ചൽ ഉള്ളവർക്കും ഇതു നല്ല റിസൾട്ട് തരുന്നു .
(അജ്ഞലി രവി )
wwwwwwwwwwwwwwwwwwwwwwwwwwwww

ധാരാളം ഔഷധ ഗുണമുള്ള ആവരയുടെ എല്ലാ ഭാഗങ്ങളും കുഷ്ഠം, ആസ്മ, സന്ധിവാതം,പ്രമേഹം
തുടങ്ങിയ രോഗങ്ങളിൽ പ്രധാനമായി ഉപയോഗിച്ചു വരുന്നു. ചില ഔഷധക്കൂട്ടുകളിൽ ജ്വര
ചികിത്സയ്ക്കും,ആമാശയ പുണ്ണിനും ത്വക് രോഗങ്ങളിലും ഉപയോഗിക്കുന്നു. പൂക്കൾ ജലത്തിൽ കുതിർത്ത ലായനി ഒരു കിലോഗ്രാം ശരീരഭാരത്തിന് 0.45 ഗ്രാം എന്ന അളവിൽ പ്രമേഹൌഷധമായി ഉപയോഗിക്കാം. ഒരേ അനുപാതത്തിൽ ജലവും മദ്യവും ചേർന്ന ലായനിയിൽ പൂക്കളുടെ പൊടി കുതിർത്തെടുത്ത ലായനി ഉപയോഗിച്ച് പ്രമേഹം ബാധിച്ച എലികളിൽ നടത്തിയ ഗവേഷണങ്ങളിൽ, പൂക്കളിലടങ്ങിയ എൻ-ബ്യൂട്ടനോൾ അംശങ്ങളാണ് പ്രമേഹൌഷധമായി പ്രവർത്തിക്കുന്നത് എന്ന് കണ്ടെത്തിയിട്ടുണ്ട്. പൂക്കൾ എഥനോൾ, മെഥനോൾ
മദ്യങ്ങളിൽ കുതിർത്ത ലായനികളിൽ നടത്തിയ പരീക്ഷണങ്ങൾ, അവയിൽ വാർദ്ധക്യത്തെ
പ്രതിരോധിക്കുന്ന ആന്റൈഓക്സിഡന്റുകൾ
അടങ്ങിയിട്ടുണ്ട് എന്ന് തെളിയിച്ചു.Cty
(നിഷാമുദ്ദീൻ V S)
wwwwwwwwwwwwwwwwwwwwwwwwwwwww

ആവാരം പൂവിനെ പരിചയപ്പെടാം ദൈവം പ്രകൃതിയി ലുടെ എന്തെല്ലാം അനുഗ്രഹങ്ങളാണ് നമുക്കു നല്‍കിയി ട്ടുള്ളയത്.. അത്തര ത്തിലുള്ള ഒരു നിധി യെ ഈ അടുത്ത കാലത്ത് തിരുനെല്‍ വേലിയില്‍ പോയ പ്പോള്‍ കാണാന്‍ കഴിഞ്ഞു… ആവാരം പൂ എന്നാണ് അവിടു ത്തുകാര്‍ അതിനെ വിളിക്കുന്നത്. .CASSIA AURICULATA എന്നതാണ് ആവാരം പൂവിന്‍റെ ശാസ്ത്രനാമം.വേനലിനെ അതിഗംബീരമാ യി അതിജീവിക്കുന്ന ഈ വലിയ കുറ്റിചെടി യില്‍ അനേകം ചെറു ശാഖ കള്‍ ഉണ്ട്…. നല്ല മഞ്ഞനിറത്തിലുള്ള പൂക്കുലകള്‍ ഉണ്ടാ വുന്നു. ഈ ചെടിയുടെ എല്ലാഭാഗങ്ങള്‍ക്കും ഔഷധഗുണങ്ങളുണ്ട്.. ഉണക്കി പൊടിച്ച പൂവൂകളും മൊട്ടു കളും ഇട്ട് തിളപ്പിച്ചു ണ്ടാക്കുന്ന ചായ പ്രമേഹരോഗികളുടെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു.. പുതിയ പൂക്കളരച്ചെ ടുത്ത നീരും നല്ലതാ ണ്. ഇത് നല്ലൊരു രക്തശുദ്ധീകാരി ആണ് മാത്രമല്ല തൊലിയുടെ യൗവ നത്തെ പരിരക്ഷി ക്കുകയും ചെയ്യുന്നു. ഇതിന്‍റെ ഇലയും പൂവും താളിയായി ഉപയോഗിക്കാം..തലക്കു നല്ല തണുപ്പ് നല്‍കുന്നു മൂത്രാശയവ്യവസ്ഥ യെ സന്തുലനാവസ്ഥയില്‍ നിലനിര്‍ത്താന്‍ ആവാരം പൂ ചായക്ക് കഴിവുണ്ട്. മൂലക്കുരുവിനെ ഇല്ലാതാക്കാനും ഇതിന് കഴിവുണ്ട്.. ആവാരം പൂവിന്‍റെ പൊടി പശുവിന്‍ നെയ്യില്‍ കുഴച്ച് ഒരു ചെറിയ ഉരുള രാത്രിയില്‍ കഴിച്ചാല്‍ മതിയാവും എന്നാണ് തിരുന്ല്‍വേലിയിലെ ഒരു പ്രായമായ സ്ത്രീ പറഞ്ഞത്.. ആവാരം പൂ വെയിലില്‍ ഉണക്കി പൊടിച്ച് വായു കടക്കാത്ത കുപ്പിയില്‍ അടച്ച് അവര്‍ സൂക്ഷിക്കുകയും പനശര്‍ക്കര ചേര്‍ത്ത് ചായയാക്കി കുടിക്കുകയും ചെയ്യുന്നു… തുടര്‍ച്ചയായി 48 ദിവസം ആവാരം പൂവ് പച്ചയ്ക്കോ ഉണക്കിയോ ഉള്ളിലാക്കിയാല്‍ ആര്‍ത്തവസംബന്ധമായ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമാകും ഉഴുന്നുമാവിനോടൊപ്പമോ ചെറുപയര്‍ മാവിനോടൊപ്പമോ ,ആവാരം പൂവിന്‍റെ പൊടിയും ഒരുമിച്ച് ചേര്‍ത്ത് കുഴച്ച് ശരീരത്തില്‍ തേയ്ച്ച് പിടിപ്പിച്ചശേഷം കുളിക്കുകയാണെങ്കില്‍ നിങ്ങളുടെ തൊലിക്ക് കാന്തിയും മിനുസവും ലഭിക്കും ആവാരം പൂ എന്ന് തമിഴര്‍ വിളിക്കുന്ന ഈ ചെടിയുടെ മലയാളം പേര് എനിക്കും അറിയില്ല..ഫോട്ടോ കാണിച്ചപ്പോള്‍ കൊന്ന, പൂകൊന്ന എന്നെല്ലാം ആണ് പ്രായമായവര്‍ പറഞ്ഞത്… ഈ ചെടിയുടെ ഉപയോഗത്തെ കുറിച്ച് വായനയിലൂടെയും ഗൂഗിളിലൂടെയും കിട്ടിയ വിവരങ്ങളും ഇവിടെ പങ്കുവയ്ക്കുന്നു

Benefits Of Avaarompoo 1 Natural source of antioxidants. 2 Lowers the blood sugar level. 3 Treats excessive thirst by keeping the body hydrated. 4 Lowers blood cholesterol 5 Strengthens the body’s immune system. 6 Fights Food Poisoning 7 Relives symptoms of urinary tract infection and painful urination 8 Prevent constipation 9 Lowers blood pressure. 10 Relives digestive discomfort. 11 Regulates healthy menstrual function. The Best Herbal Tea Blend to Help Lower Blood Sugar & High Blood Pressure- Aavaram poo powder with neem flower for diabetics Good for Diabetic and urinary infected ppl . If you add the dried Tanner’s cassia with the ‘yam’ (kizanku) flour and take bath after applying this on the body, the bad odour of the body caused due to sweating will go away. Helps in curing skin allergies too.. Ingredients: 1.Aavaram poo/ Cassia auriculata-Dried flowers 1 bowl 2.Dried neem flowers- 1/4 bowl 3.cumin- 4 tsp 4.Pepper – 2 tsp 5.Coriander seeds- 2 tsp Wash the flowers nicely and dry it sun for 2-3 days. Wash it properly in water sometimes tiny insect may be present in the bud. Neem flower dried is available in ayurvedic medical shop or dry neem flowers and use it 1 Take a pan add cumin, pepper and coriander seeds and dry roast it. 2 Now let this cool down. 3 Now add cumin,pepper, coriander seeds, neem dried flowers, dried aavaram poo into a blender or mixie 4 blend it to fine powder Take 1tsp of this powder with water in morning Collect fresh avaram flowers, clean it well and sun dry till crisp under hot sun and store it an airtight bottle Avaram poo tea: Blend Cardamom (pinch) , palm candy , 1 tsp black pepper (optional) and dried avaram flowers- 1tsp coarsely Boil milk with the pounded mixture and once it boils, switch off.Stain and serve hot Avaram poo idly: Add 1 tsp of avaram flower powder with idly batter and make healthy idly

കര്‍ണാടകയില്‍ ദീപാ വലിയുടെ മൂന്നാം ദിവ സം അമ്പലങ്ങളിലെ പൂജയ്ക്കായി മാത്ര മേ വര്‍ഷം മുഴുവന്‍ വിരിയുന്ന ഈ കാട്ടു പൂവിനെ കൊണ്ട് പ്രയോജനമുള്ളൂ എന്ന് എന്‍റെ ഒരു ഫേസ്ബുക്ക് സൂഹൃത്ത് പറഞ്ഞു ഇത്രയും വിവരങ്ങള്‍ ഞാന്‍ ചോദിച്ചും വായിച്ചും ഗൂഗിളില്‍ നിന്നുമൊക്കെ മനസിലാക്കിയത്.. പ്രായോഗിക അനുഭവം വളരെ കുറവാണ്….പൂക്കളുപയോഗിച്ച് ഉണ്ടാക്കിയ തോരനും പിന്നെ ചായയും രുചിച്ച് നോക്കിയി ട്ടുണ്ട്.അതുകൊണ്ടു ആധികാരികമായി ഇതേ കുറിച്ച് പറയാൻ എനിക്ക് കഴിയില്ല.
(അയിഷ സഹീർ )
wwwwwwwwwwwwwwwwwwwwwwwwwwwww

ആവാരതോൽഎടുത്ത് കഷായം വെച്ചുകുടിച്ചാൽ(രണ്ടുനേരം) മധുമേഹം.രക്തമൂത്രം ആർത്തവ ക്രമ കേടുകൾ.മുതലായവ ഗുണമാകും

ഇതിന്റെ പൂ പച്ചപ്പയറും കൂട്ടി ഉപ്പേരി വെച്ച് കഴിച്ചാൽ മധുമൂത്രം രക്തമൂത്രം ഉൾച്ചൂട് ദാഹം എന്നിവ തീരും

ഇതിന്റെ പൂ ആവിയിൽ വേവിച്ചു കൽക്കണ്ടുചേർത്ത് അരച്ച് തേൻ കൂട്ടി സേവിച്ചാൽ ക്ഷീണം ദാഹം ആർത്തവ തകരാർ മൂലം എരിച്ചിൽ എന്നിവ തീരും

ഇതിന്റെ പൂ ഉണക്കി പൊടിച്ചു കഷായം ആക്കി പാലും ശർക്കരയും കൂട്ടി കാപ്പി ഉണ്ടാക്കി കുടിച്ചാൽ ഉൾച്ചൂട് മൂത്രം എരിച്ചിൽ .ചൂട് ഇവ തീരും

ആവാരയുടെ പഞ്ചാംഗം വകയ്ക്കു 4വരാഹൻ .കടലഴിഞ്ഞിൽ .മരുതംപട്ട. ഞാവൽ പട്ട. ഞാവൽ കുരു ശതാവരി. പാതിരിവേര് .എന്നിവ 2പലംവീതം . മരമഞ്ഞൾ .കന്നാരം. എന്നിവ ഒരുപലംവീതം ഓമംകാൽ പലം.എന്നിവ നന്നായി പൊടിച്ചു വയ്ക്കുക .ഇതിൽ ഒരുസ്പൂൺ എടുത്ത് അരലിറ്റർ വെള്ളത്തിൽ ഇട്ട്‌ നാലൊന്നായി വറ്റിച്ചു ദിവസ്സവും രണ്ട് നേരം കഴിച്ചാൽ മധുമേഹം. ദേഹ വരൾച്ച. ദാഹം .എന്നിവ തീരും .ഇതിനെ ആവാര പഞ്ചാംഗം ചൂർണ്ണം എന്ന് പറയും

ഇതിന്റെ പശ പൊടിച്ചു 3 കുന്നിയളവ്പാലിൽ കലക്കി സേവിച്ചാൽ ശുക്ലം വർദ്ധിക്കും ധാതു ബലമുണ്ടാകും പ്രമേഹം(മധുമേഹം) തീരും
(R K V പാലക്കാട് )
wwwwwwwwwwwwwwwwwwwwwwwwwwwww

ആവാരംപൂവ് കൊണ്ടു ഒരു കൂട്ട് കറി
———————————————————-
വളരെ ഔഷധ ഗുണങ്ങൾ ഉള്ള ഒരു പൂവ്, ആവാരം പൂവ്.(picture in comment box) പ്രമേഹ രോഗികൾക്ക് വളരെ നല്ലൊരു മരുന്ന് തന്നെയാണ് ഇതിന്റെ ഇലയും പൂവും മൊട്ടും എല്ലാം…

ചേരുവകൾ:
ആവാരം പൂവ് – 500 gm
ചെറുപയർ പരിപ്പ് -. 150 gm
വെളുത്തുള്ളി. – 6
ചെറിയ ഉള്ളി – 15
എണ്ണ. -2 tbl spoon
കടുക്. -1 tsp
ജീരകം. – 1/2 tsp
ഉഴുന്ന്. – 1 tsp
ഉണക്കമുളക് – 3
തക്കാളി – 1
മുളകുപൊടി – 1 tsp
മല്ലിപൊടി – 1 tsp
മഞ്ഞൾ പൊടി – 1/2 tsp
തേങ്ങ തിരുകിയത് -3 tbl spoon
കറിവേപ്പില
മല്ലിയില
ഉപ്പ്….

പരിപ്പ് നന്നായി കഴുകി അല്പനേരം കുതിർത്ത് വെയ്ക്കുക. ആവാരം പൂവ് കഴുകി വൃത്തിയാക്കി പരിപ്പും ചേർത്ത് വേവിക്കുക.
ഒരു ചട്ടിയിൽ എണ്ണ ചൂടാക്കി കടുക് ,ഉഴുന്ന് ,ജീരകം ,ഉണക്കമുളക് ,കറിവേപ്പില ,.വെളുത്തുള്ളി ചതച്ചത് ഇവ ചേർത്ത് മൂത്ത ഉടനെ ഉള്ളി അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റുക. അതിലേക്ക് തക്കാളി ചേർക്കുക. ശേഷം പൊടികളും ചേർത്ത് നന്നായി ഇളക്കുക. തക്കാളി വെന്തതും വേവിച്ചു വച്ച പൂവും , ആവശ്യത്തിന് ഉപ്പും ,തേങ്ങയും ചേർക്കുക. അല്പം വെള്ളവും ചേർത്ത് 3 മിനിറ്റ് അടച്ച് വേവിക്കുക.. അലങ്കാരത്തിന് മല്ലിയില ചേർക്കുക.
കടപ്പാട്
(അജ്ഞലി രവി , നിഷാമുട്ടീൽ , )
wwwwwwwwwwwwwwwwwwwwwwwwwwwww

ആവരയുടെ പൂവും തൊലിയും ആണ് പ്രധാനമായും ഔഷധമായി ഉപയോഗി ക്കുന്നത്. തൊലി വ്യാവസായികമായി ഉൽപാദിപ്പിക്കുന്നുണ്ട് . ആ വാരം പൂവ് പരിപ്പു ചേർത് കറി വച്ച് കഴിക്കുന്നത് പ്രമേഹ രോഗികൾക്ക് നല്ലതാണ്. ഇന്ന് വിപണിയിലുള്ള ഡയാ മിക്സ് എന്ന പ്രമേഹ ഔഷധത്തിൽ ആ വാരം പൂ വേങ്ങ കാതൽ കരിംജീരകം മുതലായവ അടങ്ങിയിട്ടുണ്ട്. ഇതൊരു മാത്രവു ഔഷധവും ആണ്. ചൊവ്വാ ദോഷമുള്ളവർ വിവാഹത്തിന് മുൻപായി ആവാരയെ വിവാഹം ചെയ്താൽ ചൊവ്വാ ദോഷം ശമിക്കും എന്ന് വിശ്വസിച്ചിരുന്നു.
(ഓമൽകുമാർ വൈദ്യർ )

Leave a comment