Post 136 ആട്ടങ്ങ

ചർച്ചാവിഷയം wwwww ആട്ടങ്ങ(പേകുമ്മട്ടി )
wwwwwwwwwwwwwwwwwwwwwwwwwwww
ശാസ്ത്രീയ നാമം www Citrullus colocynthis
കുടുംബം wwwww Cucurbitaceae
രസം wwwww തിക്തം
ഗുണം wwwww ലഘു, രൂക്ഷ, തീക്ഷ്ണം.
വീര്യം wwwww ഉഷ്ണം
വിപാകം wwwww കടു
കർമ്മം wwwww കഫ പിത്തഹരം.
പ്രയോഗാംഗം wwwww വേര്, ഫലം. സമൂലം
wwwwwwwwwwwwwwwwwwwwwwwwwwww
യോഗങ്ങൾ wwwwww നാരായണ ചൂർണം. ഇന്ദ്രവാരിണി ചൂർണം.
അപര നാമങ്ങൾ – പേകുമ്മട്ടി, പീരക്ക, പീരപെട്ടിക്ക, കുറുക്കൻ വെള്ളരിക്ക, കാക്ക തൊണ്ടി , ഇന്ദ്രവാരുണി, ഇന്ദ്രാഹ്വ, ഇന്ദ്രി, ഗവാക്ഷി
wwwwwwwwwwwwwwwwwwwwwwwwwwww
ആട്ടങ്ങ പല നിറത്തിലും വ്യത്യസ്ത രൂപത്തിലും കാണുന്നുണ്ട്. വിഷ ഹര ഔഷധമായ ആട്ടങ്ങ പേകുമ്മട്ടി ആട്ടക്കായ് ഇന്ദ്ര വാരുണി എന്നീ പേരുകളിൽ അറിയ പെടുന്നു. പ്രാദേശികമായി വേറേയും പേരുകൾ ഉണ്ട്. ഇത് പ്രധാനമായും പ്രമേഹത്തിനും ഉറക്ക കുറവിനും പുകച്ചിലിനും വിഷത്തിനും പ്രതിവിധിയായി ഉപയോഗിച്ചു വരുന്നു. ഇത് വളരെ സൂക്ഷിച്ച് വിദഗ്ദ്ധരുടെ മേൽനോട്ടത്തിൽ ഉപയോഗി ക്കേണ്ട ഔഷധമാണ്.
(രാജേഷ് വൈദ്യർ )
wwwwwwwwwwwwwwwwwwwwwwwwwwww

കേരളത്തിൽ നാട്ടുവൈദ്യൻമാർ കഫപിത്ത പ്രധാനമായ വാതരോഗങ്ങൾക്ക് ഉപയോഗിക്കുമ്പോൾ അറബ് നാടുകളിൽ പ്രധാനമായും പ്രമേഹത്തിന് ഉപയോഗിക്കുന്നു. കയ്പ് വളരെ കൂടുതലുള്ള ഒരു ഔഷധമാണ് ഇത്. ഇത് അരച്ചു കാൽ വെള്ളയിൽ തേച്ചാൽ തന്നെ കയ്പ് വായിൽ അനുഭവപ്പെടും. ഗർഭ സ്രാവം ഉണ്ടാക്കുന്നതു കൊണ്ട് ഇത് ഗർഭിണികൾ ഉപയോഗിക്കരുത്.

ആട്ടങ്ങയും കാട്ടുവെള്ളരിയും രണ്ടു സ്യമാണ് എന്ന് പറയപ്പെടുന്നു. ആട്ടങ്ങ ചെറുതാണ് കാട്ടു വെള്ളരി ഒരു പാക്കിന്റെത്ര വലിപ്പമുണ്ടാകും
(രായിച്ചൻ )
wwwwwwwwwwwwwwwwwwwwwwwwwwww
ആട്ടങ്ങക്ക് കാക്ക തൊണ്ടി എന്ന് ഒരു പേരുണ്ട് . അങ്ങാടിപുറം ക്ഷേത്രത്തിൽ ആട്ടങ്ങഏറ് എന്നൊരു ചടങ്ങുണ്ട്. ആട്ടങ്ങ ആയുർവേദത്തിൽ കാര്യമായി പ്രദിപാദിച്ചു കാണുന്നില്ല. നാട്ടു ചികിൽസയിലും സിദ്ധ ചികിൽസയിലും കൂടുതലായി ഉപയോഗിച്ചു വരുന്നു. ആട്ടങ്ങ ഗർഭാശയത്തെ ശുദ്ധ മാക്കും. ഗർഭസ്രാവം ഉണ്ടാക്കും എന്നതു കൊണ്ട് ഗർഭിണികൾ ഉപയോഗിക്കരുത്. കൃമിജമായി ഗർഭ സ്രാവം ഉണ്ടാകുന്നവർക്ക് ആട്ടങ്ങ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു ഉപ്പ് സിദ്ധയിൽ ഗർഭാശയ ശുദ്ധിക്ക് നിർദേശിച്ചി ട്ടുണ്ട്. ബിം ബീ ഘൃതം ആട്ടങ്ങ കൊണ്ട് ഉണ്ടാക്കുന്നതാണ്. (ബീം ബീ- കാക്ക തൊണ്ടി) എല്ലാ ഔഷധങ്ങളും ഗുണദോഷ സ മ്മിസ്രമാണ്. ഗുണങ്ങൾ മാത്രം പരിഗണിച്ച് ഔഷധം നിർദേശി ക്കരുത് . ദോഷങ്ങളും പ്രാധാന്യത്തോടെ ചിന്തിക്കേണ്ടതുണ്ട്. അഷ്ടാംഗ ഹൃദയത്തിൽ മദനാദി ഗണത്തിൽ ആട്ടങ്ങ (ബിംബീ ) ഉൾപെടുത്തി യിരിക്കുന്നു –
( വേണുഗോപാൽ വൈദ്യർ )
wwwwwwwwwwwwwwwwwwwwwwwwwwww

ആട്ടക്കക്ക് നെയ്യുണ്ണി എന്ന് ഒരു പേരുണ്ട്. ആട്ടങ്ങയുടെ വിത്തിന് പുറത്തെ പൾപ് നീക്കം ചെയ്താൽ ശിവലിംഗത്തിന്റെ ആകൃതി ആണ്. അതു കൊണ്ട് വടക്കേ ഇന്ത്യയിൽ ചില സ്ഥലങ്ങ ളിൽ ഇത് ശിവലിംഗി എന്ന് അറിയ പ്പെടന്നു. ചില സ്ഥലങ്ങളിൽ ഗർഭിണികൾക്ക് ഗർഭ രക്ഷക്കായി ആട്ടങ്ങയുടെ വിത്ത് പഴത്തിനുള്ളിൽ വച്ച് കൊടുക്കാറുണ്ട് എന്നറിയുന്നു.
(കാർതിക് )
wwwwwwwwwwwwwwwwwwwwwwwwwwww

ആട്ടങ്ങ ഒരുകാലത്ത് നമ്മുടെ ചുറ്റുപാടുകളിലും ധാരാളമായി കണ്ടിരുന്നത് ആണ്. എന്നാൽ ഇപ്പോൾ എവിടെയും കാണാനില്ല. കയ്പ്പ് രുചിയാണിതിന്. ധാരാളം ഔഷധ ഗുണങ്ങളുണ്ട്. ഉറക്കക്കുറവിന് ഇത് അരച്ച് തലയിൽ തേച്ച് കുളിച്ചാൽ മതി. താളിയേക്കാൾ ഫലം ചെയ്യും. കുഴിനഖത്തിന് ഇതിൽ ദ്വാരം ഉണ്ടാക്കി വിരൽ പൂഴ്ത്തി വെച്ചാൽ പെട്ടെന്ന് മാറും. പ്രത്യേകിച്ചും പ്രമേഹ രോഗികൾക്ക്. താര നിവാരിണിയാണിത്. കറ്റാർ വാഴയുടെ മിക്കവാറും ഉപയോഗങ്ങളും ഇതിനുമുണ്ട് .
പെരിന്തൽമണ്ണ അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലെ ആട്ടങ്ങയേറ് എന്ന് ഒരു ചടങ്ങ് ഉണ്ട് – .(നിഷാമുദ്ദീൻ V S)
wwwwwwwwwwwwwwwwwwwwwwwwwwww

വെള്ളരി ചെടിയോട് സാമ്യമുള്ള ഇലയും തണ്ടും മഞ്ഞ പൂവും അൽപം നീണ്ട കായും ഉള്ള വള്ളി ചെടി ആണ് ആട്ടങ്ങയുടേത്. വെള്ളരിയേക്കാൾ ചെറിയ ഇലയും തണ്ടും പൂവും ഉരുണ്ട കായും ഉള്ളത് നെയ്യുണ്ണി ആണ്.
(ഷം സർ )
wwwwwwwwwwwwwwwwwwwwwwwwwwww
ആട്ടങ്ങയേറ്
*************
ആട്ടങ്ങയേറ് ക്ഷേത്രോൽപ്പത്തിയുടെ എെതിഹ്യവുമായി ബന്ധപ്പെട്ട ഒരു ചടങ്ങാണ് ആട്ടങ്ങയേറ്. തുലാം മാസം ഒന്നാം തിയ്യതിയും ഈ ചടങ്ങ് നടത്തപ്പെടുന്നു. ക്ഷേത്രം വടക്കേ നടയിൽ ഭക്തജനങ്ങൾ ഒതുക്കുകൾക്കു (പത്തുനട) താഴേയും ക്ഷേത്രമുറ്റത്തും പരസ്പരം അഭിമുഖമായി നിന്ന് ആട്ടങ്ങയെറിയുന്നു. പന്തീരടിപ്പൂജക്ക് നട അടക്കുന്നതോടുകൂടി തുടങ്ങുന്ന ചടങ്ങ് പൂജ കഴിഞ്ഞ് നട തുറക്കുന്നതോടെ എല്ലാവരും ഏറ് നാലമ്പലത്തിനകത്തേക്കാക്കും. ഇതോടെ ചടങ്ങു കഴിഞ്ഞു. കെെലാസത്തിൽ പാർവതി പൂജിച്ചിരുന്ന ശിവലിംഗം മഹാദേവൻ മാന്ധാതാവിന് നൽകിയത് തിരിച്ചു വാങ്ങാൻ പാർവതി അയച്ച കാളിയും ഭൂതഗണങ്ങളും, മാന്ധാതാവുമഹർഷിയുടെ ശിഷ്യഗണങ്ങളുമായുണ്ടായ അസ്ത്രയുദ്ധത്തെ അനുസ്മരിക്കുന്ന ചടങ്ങത്രെ ആട്ടങ്ങയേറ്. ഭദ്രകാളി കുന്നിൻമുകളിലേക്ക് അയച്ചിരുന്ന അസ്ത്രങ്ങളെ മാന്ധാതാവിന്റെ ശിഷ്യഗണങ്ങൾ ആവണപ്പലക കൊണ്ട് തടുക്കുകയും, പരിസരത്തെ വള്ളിപ്പടർപ്പുകളിൽ കായ്ചു നിന്നിരുന്ന കായ്കൾ പറിച്ചെടുത്ത് ഭൂതഗണങ്ങൾക്കു നേരെ എറിയുകയും, കായക്കുള്ളിലെ വിത്തുകൾ അസ്ത്രങ്ങളായി പതിച്ചു എന്നുമാണ് എെതിഹ്യം. ഒടുവിൽ ഭദ്രകാളി വിശ്വരൂപം പൂണ്ട് മല കയറിവന്ന് ശിവലിംഗം കെെക്കലാക്കാൻ ശ്രമിച്ചുവെന്നും, മാന്ധാതാവിന്റെ ഭക്തിയിൽ കരുണ തോന്നിയ പാർവതിപരമേശ്വരൻമാർ പ്രസ്തുത ശിവലിംഗം പിളർന്ന് പ്രത്യക്ഷപ്പെട്ട് മാന്ധാതാവിനേയുംഭദ്രകാളിയേയും അനുഗ്രഹിച്ചു എന്നുമാണ് എെതിഹ്യം.Cty
(നിഷാമുദ്ദീൻ V S )
wwwwwwwwwwwwwwwwwwwwwwwwwwww

ആട്ടങ്ങ – പേകുമ്മട്ടി , ഇന്ദ്രവാരുണി, ഇന്ദ്രാഹ്വ , ക്ഷുദ്ര ഫല, എന്നെല്ലാം അറിയപ്പെടുന്നു. ചെറുതും വലുതുമായി രണ്ടു തരം കാണപ്പെടുന്നു. കൃമി, കഫം, വ്രണം, മഹോദരം, എന്നിവയിൽ പ്രയോഗിച്ചു വരുന്നു. ശക്തമായ വിരേചന ഔഷധ മാണ്.

കോവലിന്റെ കുടുംബത്തിൽ പെട്ട ഐവിരൽ കോവ അധവ നെയ്യുണ്ണി ത്വക് രോഗങ്ങളും പൈത്തിക വികാരങ്ങളും ശമിപ്പിക്കും . അഗ്നി ദീപ്തി ഉണ്ടാക്കും. ഇതിൻറെ ഇല അരച്ച് പുരട്ടിയാൽ നീര് ശമിക്കും. ഇതിന്റെ വിത്ത് വാഴ വഴത്തിൽ വച്ച് സേവിപ്പിച്ചാൽ ഗർഭസ്രാവം ഉണ്ടാവില്ല എന്ന്? ഗോത്ര വൈദ്യം നിർദേശിക്കുന്നു.

ആട്ടങ്ങയും നെയ്യുണിയും രണ്ട് ഔഷധം ആണ്. ചിലർ ഇവ ഒന്നായി പരാമർശിച്ചു കാണുന്നു. ആട്ടങ്ങക്ക് വിഷ വീര്യം കൂടുതൽ ഉണ്ട്
(RKV വൈദ്യർ )
wwwwwwwwwwwwwwwwwwwwwwwwwwww

*ആട്ടങ്ങ*
ഇന്ദ്രവാരുണി, ഇന്ദ്രി, ഗവാക്ഷി എന്നീ പേരുകളിൽ അറിയപ്പെടുന്നു.
Citrullus colocynthis എന്നാണ് ശാസ്ത്രീയ നാമം.
Cucurbitaceae family അംഗമാണ്.
*രസപഞ്ചകം*
രസം : തിക്തം
ഗുണം : ലഘു, രൂക്ഷ, തീക്ഷ്ണം.
വീര്യം : ഉഷ്ണം
വിപാകം : കടു
കർമ്മം : കഫ പിത്തഹരം.
പ്രയോജംനാംഗം : വേര്, ഫലം.
യോഗങ്ങൾ :
നാരായണ ചൂർണം. ഇന്ദ്രവാരിണി ചൂർണം.
(ഷംസീർ വയനാട്.)
wwwwwwwwwwwwwwwwwwwwwwwwwwww

ആട്ടങ്ങ – നാട്ടിൻപുറങ്ങളിൽ പേകുമ്മട്ടി ആട്ടക്കയ് എന്നീ പേരുകളിലും സംസ്കൃതത്തിൽ ഇന്ദ്ര വരുണി , ഇന്ദ്രഹ്വ , മൃഗാദനി, ഗവാദനം, ക്ഷുദ്ര ഫല, ഗവാക്ഷി, ചിത്ര ഫല, എന്നീ പേരുകളിലും ഹിന്ദിയിൽ ഇന്ദ്രയൽ എന്നും ഗുജറാത്തിൽ ഇന്ദ്രാവണ ഇന്ദ്രവരണ എന്നും തെലുങ്കിൽ പടസക്കായ് എന്നും ഇംഗ്ലീഷിൽ കൊളോസിന്ത് എന്നും അറിയപെടുന്നു. ശാസ്ത്രനാമം സിട്രിന്ത സ് കൊളോ സിന്തസ് എന്നും കുടുംബം കുക്കർ ബിറ്റോസിയും ആണ്.

ആട്ടങ്ങ വീര്യത്തിൽ ഉഷ്ണവും കാമല പിത്തം കഫം ശ്ലീ പദം എന്നിവയെ ശമിപ്പിക്കു ന്നതും ആണ്. ഇതിന്റെ 25 ഗ്രാം വേര് 200 മില്ലി വെള്ളത്തിൽ കഷായം വച്ച് അറുപതു മില്ലി ആക്കി 30 മില്ലി വീതം രാവിലെയും വൈകുന്നേരവും പതിവായി കൊടുത്താൽ സർപ്പവിഷം ശമിക്കും. പേകുമ്മട്ടി സമൂലം വച്ച കഷായം കുടിച്ച് വയറിളക്കിയാൽ കഫോദരം ജലോദരം വിഷം മുതലായവ ശമിക്കും . മഞ്ഞപ്പിത്തത്തിനും മഹോദരത്തിനും ഇതിന്റെ വേരും ഫലവും കൊടുത്ത് അതി സരിപ്പിച്ചാൽ മതിയാവും. ഇതിന്റെ വേരും തിപ്പലിയും സമം ചേർത് ഒരു ഗ്രാം വീതം ഗുളിക ആക്കി രാവിലെയും വൈകിട്ടും കൊടുത്താൽ കേവല വാതം ആമവാതം ഗ്ലധ്രസി എന്നിവ ശമിക്കും ഗർഭിണികൾ ഇന്ദ്രവാരുണിയും മഹേന്ദ്ര വാരുത്തിയും ചേർന്ന ഔഷധങ്ങൾ ദൂരെ വർജിക്കണം. ആട്ടങ്ങ കൃമിശല്യം കഫരോഗങ്ങൾ വ്രണം മഹോദരം തുടങ്ങിയ രോഗങ്ങളിൽ പ്രശസ്തമാണ്. ഇതൊരു വിരേചന ഔഷധമായി ചരകം നിർദേശിക്കുന്നു

ഇന്ദ്രവാണികാ ബീജ തൈലേന
അഭ്യംഗ മാ ച രേൽ സദാ
പ്രത്യഹം തേന ജായന്തേ
കുന്തളാ ഭൃംഗ സന്നിഭ
ആട്ടങ്ങയുടെ ഫലമുപയോഗിച്ച് എണ്ണകാച്ചി തേച്ചാൽ മുടി വണ്ടിന്റെ പുറം പോലെ കറുത്ത് ധാരാളമായി വളർന്നു വരും –

ചെറിയ കാട്ടുവെള്ളരിയുടെ വടക്കോട്ടു പോയ വേര് മൂന്നു പലം പറിച്ചെടുത്ത് ചതച്ചിട്ട് മൂന്നു നാഴി എണ്ണ മൂപ്പിച്ചു വച്ച് മൂന്നു കഴഞ്ചു വീതം ചോറിൽ കുട്ടി ഉണ്ടാൽ കൈവിറയൽ മന്യാകമ്പം ശിര കമ്പം മുതലായവ ശമിക്കും
(ഗിരീഷ് കുമാർ )
wwwwwwwwwwwwwwwwwwwwwwwwwwww
ഐന്ദ്രീന്ദ്രവാരുണീ ചിത്ര
ഗവാക്ഷീ ച ഗവാദനീ
വാരുണീ ച വരാ പ്യുക്ത
സാ വിശാലാ മഹാ ഫലാ
ശ്വേത പുഷ്പാ മൃഗാക്ഷീച
മൃഗൈർ വാരുർ മൃഗാദ നീ
ഗവാദ നീ ദ്വയം തിക്തം
പാകേ കടു സരം ലഘു
വീര്യോഷ് ണം കാമലാ പിത്ത
കഫ പ്ലീ ഹോദരാ പഹം
ശ്വാസ കാ സാ പഹം കുഷ്ടം
ഗുൽമ ഗ്രന്ഥി വ്രണ പ്രണൂൽ
പ്രമേഹ മൂഢ ഗർഭാമ
ഗണ്ഡാമയ വിഷാപഹം

ഐന്ദ്രീ, ഇന്ദ്ര വാരുണീ , ചിത്രാ, ഗവാക്ഷി, ഗവാദനീ, വാരുണി, ഇവ ചെറിയ കാട്ടുവെള്ളരിയുടെ പേരുകൾ ആകുന്നു. വിശാല, മഹാഫല, ശ്വേതപുഷ്പ മൃഗാ ക്ഷാ, മൃഗൈർവാരു മൃഗാദനി, ഇവ വലിയ കാട്ടുവെള്ളരിയുടെ പേരുകൾ ആകുന്നു . രണ്ടും രസത്തിൽ കയ്പും വിപാകത്തിൽ എരിവും വീര്യത്തിൽ ഉഷ്ണവും ലഘുവും കാമല, പിത്തം, കമല പിത്തം കഫം പ്ലീ ഹോ ദ രം ശ്വാസരോഗം കാ സം കുഷ്ടം ഗുൻമൻ ഗ്രന്ഥി വീക്കം വ്രണം പ്രമേഹം മൂഢ ഗർഭം ആമ ദോഷം ഗണ്ഡമാല ഗളഗണ്ഡം വിഷം എന്നിവയെ ശമിപ്പിക്കും

കാട്ടുവെള്ളരിയുടെ വേര് വിരേ ചനമുണ്ടാക്കും ശോഫത്തെ ശമിപ്പിക്കും ഇതിന്റെ വിത്തിന് വിരേചന ഗുണമില്ല. കഫ പ്രധാന രോഗങ്ങളിൽ ആണ് ഇത് ഉപയോഗി ക്കേണ്ടത്‌ . ചുക്കും വെല്ലവും ചേർത് കാട്ടുവെള്ളരിയുടെ ചൂർണം സേവിച്ചാൽ സ്റോതോ ബന്ധം ആമവാതം സന്ധി ശോഫം ജലോദരം കാമല യകൃതോദരം പ്ലീഹോദരം കഠിനമായ മലബന്ധം മുതലായവ ശമിക്കും. അനാർതവത്തിലും പ്രയോഗിക്കാം. (ഭാവപ്രകാശം)
( ബിനോയ് )
wwwwwwwwwwwwwwwwwwwwwwwwwwww

മഞ്ഞപിത്തം വന്ന് സാമാന്യ ചികിൽസ കൊണ്ട് ശമിക്കാത്ത അവസ്ഥയിലും മദ്യപൻമാരിൽ കരളിന് സാരമായ കേടു വരുമ്പോൾ ഛർദിയും ഭേദിയും കറുപ്പു നിറത്തി ഉണ്ടാകും.. അതോടു കൂടി മഞ്ഞപ്പിത്തം ഉണ്ടായാൽ സാമാന്യ ചികിത്സ കൊണ്ട് ശമിക്കില്ല ഇത്തരം അസാദ്ധ്യ കാമലയിൽ കൊടുക്കുന്ന ഒരു ഔഷധം ആണ് പേകുമ്മട്ടി. വളരെ ശ്രദ്ധയോടെ വിദഗ്ദ്ധരുടെ മേൽനോട്ടത്തിൽ നൽകേണ്ടതാണിത്. ആട്ടങ്ങയുടെ വേരും കരളകവും (ഈശ്വരമുല്ല ) വെള്ളം തൊടാതെ അരച്ച് കൊടുക്കണം. ഇതു കൊടുത്താൽ നാലു മണിക്കൂർ സമയം വെള്ളമോ ഭക്ഷണമോ . കൊടുക്കുവാൻ പാടില്ല. അതിയായ ദാഹവും പരവേശവും ക്ഷീണവു ഉണ്ടാവും.വൈകിട്ട് 8 മണിക്ക് ആണ് സാധാരണ ഇത് കൊടുക്കുന്നത്. രാത്രിയിൽ ശ്രദ്ധയോടെ കാവലിന് ആളുണ്ടാവണം. രണ്ടു മൂന്നു മണിക്കൂർ കഴിയുമ്പോഴേക്കും ഉറങ്ങും. രാവിലെ ഉണരുമ്പോൾ ചെറിയ വിശപ്പും അടിവയറ്റിൽ ചെറിയ വേദനയും അനുഭവപ്പെടാം. അങ്ങിനെ ഉണ്ടായാൽ രോഗി രക്ഷപെടും.
(പവിത്രൻ വൈദ്യർ )
wwwwwwwwwwwwwwwwwwwwwwwwwwww
പല ആയുർവേദ ഔഷധങ്ങളെ കുറിച്ചും പൂർവാചാര്യൻമാരിൽ തന്നെ മതാന്തരം ഉണ്ട്. ആട്ടങ്ങയും കാട്ടു വെള്ളരിയും ഒന്നാണ് എന്നും രണ്ടാണ് എന്നും ഉള്ള പരാമർശങ്ങൾ പല പ്രാചീന ഗ്രന്ഥങ്ങളിലും കാണാം. വമ നദ്രവ്യമായ മദനാദി ഗണത്തിൽ വിശാല എന്നു പറയുന്ന ഔഷധത്തിന് കാട്ടുവെള്ളരി എന്ന് അർത്ഥം കാണുന്നു..

വിരേചന ദ്രവ്യമായ നികുഭാദിഗണത്തിൽ വരുന്ന ഗവാക്ഷി എന്ന ഔഷധത്തിനും കാട്ടുവെള്ളരി എന്ന് അർത്ഥം കാണുന്നു

പ്രാദേശികമായി ചില സ്ഥലങ്ങളിൽ പേച്ചുരങ്ങ(കാട്ടു പീച്ചിൽ) യും ആട്ടങ്ങ ആയി പറയുന്നുണ്ട്. സത്യാവസ്ഥ ഇനിയും കണ്ടെത്തേണ്ടി യിരിക്കുന്നു.

ഭ്രാന്തിന് ആട്ടങ്ങയുടെ വേരും വെളുത്ത ശംഖുപുഷ്പത്തിന്റെ വേരും കൂടി എരുമപ്പാലിൽ അരച്ച് തലയിൽ തളംവച്ചാൽ പത്തോ പതിനഞ്ചോ നിമിഷം കഴിയുമ്പോ ഴേക്കും രോഗി ശാന്തമായി ഉറങ്ങുന്നതായി അനുഭവമുണ്ട്. നാലഞ്ചു മണിക്കൂർ ഉറങ്ങും. വിഭ്രാന്തി കുറയുകയും ചെയ്യും .
(മാന്നാർ ജി )
wwwwwwwwwwwwwwwwwwwwwwwwwwww
വ്യേഷം തകരവും കൊട്ടം
മാഞ്ചി ഇന്തുപ്പ രേണുകം
തുളസി ശാരി ബാ മുസ്താ
യഷ്ടീ ഹിംഗു നിശാ ദ്വയം
വിളംഗ മേലത്തരിയും
തുല്യ ഭാഗ മിതൊക്കെയും
പ്ലാശിൻ തോൽ തന്റെ നീർതന്നിൽ
അരക്കേണം ദിന ദ്വയം
പ്ലാശിന്റെ കറയും കുട്ടീ –
ട്ടൊരു പാത്രത്തി ലിട്ടുടൻ
പാകം ചെയ്യുന്നതിൽ കൂടെ
യിട്ടു വേവിച്ചു കൊള്ളുക.
ഗോ ശൃംഗേ സംഗ്രഹേ ദേതൽ
ഗരളഘ്ന രസായനം
തൊട്ടു കിഞ്ചിൽ പിരട്ടീടിൽ
തീർത്തു പോം വിഷ മൊക്കെ യും
നസ്യ പാനാദി യതിനും
ഗുണം ഗുപ്ത മതെത്രയും

ദേവദാരു നിശാ ദ്വന്ദ്വം
തകരം മധുകം വചാ
കൽമദം മുളകും ഉങ്ങും
ഗിരീഷാർക കണാ സമം
മുമ്പേ തു പോലെ സൂക്ഷിപ്പു
ഗോ ശൃംഗാന്തേ വിഷാപഹം

ഗിരീഷ മേലത്തരിയും
അരക്കും മാഞ്ച്യ രേണുകം
യഷ്ട്രീ പകന്ദ സിന്ധൂത്ഥം
ത്രൂഷണം കാട്ടു വെള്ളരി
ദാർവീ മഞ്ചട്ടി ചൂർണം ച
മഞ്ഞ ളെന്നിവ യൊക്കെയും
പൂർവവൽ ശൃംഗ സംസ്ഥാപ്യം
വി ഷേഷു പരമൗഷധം
ഏതൽ സർവം ച ധൂ പേ /പി
കുര്യാൽ ക്ഷേളോ പ ശാന്ത യേ

നന്ത്യാർവട്ട മതിൽ മൂലം
വടക്കോട്ടു ഗമിച്ചത്
ഗ്രഹണാരംഭ കാലത്തേ
തെടുപ്പു ശസ്ത്രകം വിനാ
സ്ഥംഭിച്ച നേരവും പിന്നെ
യൊഴിയുമ്പോഴു മങ്ങനെ
അരച്ചു ഗുളിക കൃത്വ
സംഗ്രഹേ ശുദ്ധ ഭാജനേ
ആ ദിക്കതു കുടിപ്പിച്ചാൽ
ദംഷ്ട്രനു വിഷ മേറെയാം
സ്തംഭിപ്പിക്കും യഥാ ക്ഷ്വേ ളം
സ്തംഭനത്തി ലെടുത്തത്
തഥാ മോചന കാലത്തേ
തൊഴിക്കും വിഷമൊക്കെയും
ആദിക്ക താചരി ക്കൊല്ല
പ്രയോഗം ഗുപ്തമാ മിത്.
(KRV)
wwwwwwwwwwwwwwwwwwwwwwwwwwww
ആട്ടങ്ങ ഉരുണ്ട ഫലമുള്ളതും കാട്ടുവെള്ളരി അൽപം നീണ്ട ഫലമുള്ളും ആണെന്ന് ആണ് മനസിലാകുന്നത് .
ചെറിയ കാട്ടുവെള്ളരി പ്രാദേശികമായി മാൻകണ്ണികറുക, ഗ്രീഷ്മ പുഷ്പി , കരുണ, കരിം കറുക, എന്നൊക്കെ അറിയപ്പെടുന്നു. വലിയ കാട്ടു വെള്ളരിക്കും ചെറിയ കാട്ടു വെള്ളരിക്കും കുടി 18 സംസ്കൃത താമങ്ങൾ വിവരിച്ചു കാണുന്നു. രണ്ടും ഒരു പോലെ ഔഷധ ഗുണമുള്ളതാണ്.ഇതിന്റെ പല പേരുകളും പറഞ്ഞു കഴിഞ്ഞു. ഐന്ദ്രി , ഗജ ഗീർ ഭടം, സുര വാരുണി , നിന്ദി ഹം എന്നിവ ഇതുവരെ പറയാത്ത ചില പേരുകൾ ആണ്.
(രാധാകൃഷ്ണൻ വൈദ്യർ എറണാകുളം)
wwwwwwwwwwwwwwwwwwwwwwwwwwww
ഏകദേശം മേന്തോന്നിയോളം വിഷ വീര്യ മുള്ള ഒരു ഔഷധം ആണ് ആട്ടങ്ങ അധവ പേകുമ്മാട്ടി എന്നാൽ കാട്ടുവെള്ളരിക്ക് അത്രകണ്ട് വിഷവീര്യം ഇല്ല.
( വേണുഗോപാൽ വൈദ്യർ )
wwwwwwwwwwwwwwwwwwwwwwwwwww

Leave a comment