Post 138 പഞ്ചഭൂത ഉൽപത്തി .

അക്ഷരാൽ ഖം തഥോ വായു

വായോ രഗ്നി സ്ഥതോ ജല

ഉദ കാൽ പ്രഥ വീ ജാത

ഭൂതാനാം ഏവ സംഭവ

എന്നതാണ് ഉൽപത്തിയെ കുറിച്ചുള്ള ഭാരതീയ ഭൗതിക ദർശനം.

ഈ പ്രഖ്യാപനങ്ങൾ അധവ കാര്യങ്ങൾ നിർധാരണ രീതിയിൽ അധവ. കാര്യ കാരണ സ്ഥാപന രീതിയിൽ അവതരിപ്പിക്കാൻ ശ്രമിക്കുകയാണ് ഞാൻ .എത്രകണ്ട് എനിക്ക് കഴിയും എന്നറിയില്ല

മനുഷ്യന്റെ ഇന്നത്തെ വിജ്ഞാനത്തിൽ ഉള്ള ദ്രവ്യങ്ങൾ എല്ലാം പ്രോട്ടോൺ ന്യൂട്രോൺ ഇലക്ട്രോൺ എന്നീ മൂന്ന് ഘടകങ്ങൾ ചേർന്നതാണ്. ഇവ എന്നുണ്ടായി എന്ന് അദ്ധ്യാത്മിക ശാസ്ത്രമോ ഭൗതിക ശാസ്ത്രമോ എവിടെയും വിവരിക്കുന്ന തായി എനിക്ക് അറിയില്ല. ഇവ എന്നെന്നും ഉണ്ടായിരുന്നു എന്നും എന്നെന്നും നിലനിൽക്കും എന്നും ഞാൻ വിശ്വസിക്കുന്നു. ബഹിരാകാശം ശൂന്യമല്ല എന്ന് ആദ്യം കണ്ടെത്തിയത് മഹർഷിമാരാണ്, പര മാണുക്കളെ കൊണ്ടാണ് ആകാശം ഉണ്ടായത് എന്ന് അവർ അനാദികാലത്ത് എഴുതി വച്ചു. ദ്രവ്യത്തിന്റെ ആദ്യ അവസ്ഥ ആയ പ്ലാസ്മ അവസ്ഥയിലുള്ള ദ്രവ്യം ആകാശത്ത് നിറഞ്ഞിരിക്കുന്നു. പ്രോട്ടോൺ ന്യൂട്രോൺ ഇലക്ട്രോൺ ഇവ സ്വതന്ത്രമായി നിൽകുന്ന അവസ്ഥ ആണ് പ്ലാസ്മ ഇവയിൽ ആറ്റോമിക ഊർജം ഇല്ല. (അക്ഷ രാൽ ഖം) അവ കൂടി ചേർന്ന് ആറ്റങ്ങൾ ആകുമ്പോൾ ഭീമമായ ആറ്റോമിക ഊർജം ഉണ്ടാകുന്നു.

പ്രപഞ്ച ഉൽപത്തി കാലത്ത് ആദ്യം ച്ത് അധവ ബോധം ഉണ്ടായി. അത് ശിവൻ എന്നോ പുരുഷൻ എന്നോ പറയാം. ഈ ബോധം ചിന്ത ആയപ്പോൾ അതിനെ ബുദ്ധി അധവ പ്രകൃതി അധവ ആദിപരാശക്തി എന്ന് ഋഷികൾ വിളിച്ചു, ഈ പുരുഷനും പ്രകൃതിയും ചേർന്നപ്പോൾ അധവ ശിവനും ശക്തിയും ചേർന്നപ്പോൾ അഹങ്കാരം അധവ ഞാൻ എന്ന ഭാവം ഉണ്ടായി. . ഈ ഞാൻ എന്ന ഭാവം പ്രോട്ടോൺ ന്യൂട്രോൺ ഇലക്ട്രോൺ മുതലായ പരമാണുക്കളെ ഒന്നിച്ചു ചേർത് ആറ്റങ്ങളെ നിർമിച്ചു. (തഥോ വായു) ഇതിൽ ആറ്റോമിക ശക്തി അടങ്ങിയിരിക്കുന്നു. ഈ ഉർജ്ജം എങ്ങിനെ ഉണ്ടാകുന്നു എന്നത് ഇന്നും ശാസ്ത്രജ്ഞരെ അൽഭുത പെടുത്തുന്നു.
ഓരോ ആററത്തിലും ചിത് അഥവ ഘടനാ ബോധം ബുദ്ധി നിലനിൽക്കാനുള്ള ശ്രമം അഹങ്കാം അഥവ ത്താൻ എന്ന ഭാവം എന്നിവ ഉണ്ട്. . ഓരോ ആറ്റത്തിനും നിലനി ൽകണം എന്ന ആഗ്രഹം ഉണ്ട്. അധവ ഉണ്ടായി. ഓരോ ആറ്റവും സമീപ ആറ്റങ്ങളെ സ്വന്തമാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. അതാണ് ഗ്രാവിറ്റി. ചിത് തനതായി നൽകാനും അഹങ്കാരം മറ്റുള്ളവയെ ഉൾകൊള്ളാനും സദാ ശ്രമിക്കുന്നു. രണ്ട് ആറ്റങ്ങളുടെ സ്വാംശീകരണ ശക്തി ഒന്നാകുമ്പോൾ അവ ഒന്നാകുന്നു. അങ്ങിനെ ആറ്റങ്ങൾ ഒന്നുചേരുമ്പോൾ അത് വായു ആകുന്നു. വായു വർദ്ധിക്കുമ്പോൾ സമ്മർദം മൂലം താപം ഉയരും(വായോരഗ്നി ) മാസ് വളരെ കൂടുമ്പോൾ അവ നക്ഷത്രങ്ങളായി പരിണമിക്കും. ഈ നക്ഷത്രങ്ങളിൽ ആണ് ഭാരം കൂടിയ ആറ്റങ്ങൾ രൂപപ്പെടുന്നത് എന്ന് ശാസ്ത്രജ്ഞജ്ഞർ വിശ്വസിക്കുന്നു. ഇവ തണുക്കുമ്പോൾ ജലമായും (ദ്രവമായും) ഖരമായും ( പൃഥ്വി ) പരിണമിക്കുന്നു. അങ്ങിനെ പഞ്ച ഭൂതങ്ങൾ ഉണ്ടാകുന്നു. ആകാശം എന്നത് ഊർജം ഇല്ലാത്ത ദ്രവ്യമായും വായു എന്നത് വാതകമായും അഗ്നി എന്നത് താപമായും ജലം എന്നത് പ്രമായും ഭൂമി എന്നത് ഖരമായും മനസിലാക്കേണ്ടി ഇരിക്കുന്നു.

Leave a comment