Post 132 അരളി

ച,ർചാ വിഷയം wwwww അരളി
(ഔഷധ സസ്യ പഠനം)
wwwwwwwwwwwwwwwwwwwwwwww
Family wwwww Apocynaceae.
Binomial name wwwww Nerium oleander
രസം wwwww കടു, തിക്തം, കഷായം
ഗുണം wwwww ലഘു, രൂക്ഷം, തീക്ഷ്ണം
വീര്യം wwwww ഉഷ്ണം
വിപാകംwwwww കടു
wwwwwwwwwwwwwwwwwwwwwwwww

ഒരു നിത്യഹരിത സസ്യമാണ് അരളി. ഇന്ത്യയിലുടനീളം കാണുന്ന ഈ സസ്യത്തിന്‌ എല്ലാത്തരം കാലാവസ്ഥയിലും വളരാൻ തക്ക ശേഷിയുണ്ട് മഞ്ഞ, ചുവപ്പ്, വെളുപ്പ്, നീല എന്നീ നിറങ്ങളിലുള്ള പുഷ്പങ്ങൾ ഉണ്ടാകുന്ന അരളിച്ചെടികൾ കണ്ടുവരുന്നു. അരളിച്ചെടി അലങ്കാരത്തിനും, ക്ഷേത്രങ്ങളിൽ അരളിപ്പൂക്കൾ പൂജയ്ക്കും ഉപയോഗിക്കുന്നുകരവീര, അശ്വഘ്‌ന, അശ്വമാരക, ഹയമാരക എന്നീ പേരുകളിൽ സംസ്കൃതത്തിലും കനേർഎന്ന് ഹിന്ദിയിലും ഈ സസ്യം അറിയപ്പെടുന്നു

ഡെൽഹി സർവകലാശാലയിലെ രസതന്ത്രവിഭാഗം പ്രൊഫസർമാരായ എസ്. രംഗസ്വാമി, ടി.എസ്.ശേഷാദ്രി എന്നിവർ നടത്തിയ ഗവേഷണങ്ങളിൽ നിന്നും; വേര്‌, ഇല എന്നിവിടങ്ങളിൽ നിന്നും വേർതിരിച്ചെടുക്കുന്ന ഗ്ലൈക്കോസൈഡുകൾ ഹൃദയപേശികളിൽ പ്രവർത്തിച്ച്;അതിന്റെ സങ്കോച-വികാസങ്ങളുടെ ശേഷി വർദ്ധിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട് കൂടാതെ വേരിലെ തൊലിക്ക് ശ്വാസകോശ ത്തിന്റെ സങ്കോച-വികാസശേഷി വർദ്ധിപ്പി ക്കുന്നതിനും ഉള്ള കഴിവ് ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. വളരെ ലഘുവായ മാത്രയിലാണ്‌ ഔഷധങ്ങൾ ഉപയോഗിക്കേണ്ടത്. അല്ലെങ്കിൽ വിപരീതഫലം ഉണ്ടാക്കാൻ വഴിവയ്ക്കുന്നു. വിഷമുള്ളതാണ്‌ എങ്കിലും ഔഷധമായും ഉപയോഗിക്കുന്ന ഈ സസ്യത്തെ ഉള്ളിലേയ്‌ക്ക് കഴിക്കുന്നതിനായി ആയുർവേദത്തിന്റെ പ്രാമാണിക ഗ്രന്ഥങ്ങൾ വിവരിക്കുന്നില്ല, എങ്കിലും വ്രണം കുഷ്ഠരോഗം തുടങ്ങിയ രോഗങ്ങൾക്ക് പുറമേ പുരട്ടുന്നതിന്‌ നല്ലതാണെന്ന് ശുശ്രുതൻ വിധിക്കുന്നു നിയന്ത്രിതമാത്രയിൽ ഹൃദയപേശികളുടെ സങ്കോചവികാസക്ഷമത വർദ്ധിപ്പിക്കും, കൂടുതൽ അളവിൽ ഇവയുടെ പ്രവർത്തനം മന്ദഗതിയിലാകും. അർബുദ ചികിത്സ യിൽ ചക്രദത്തിൽ വിവരിക്കുന്ന കരവീരാദി തൈലത്തിൽ അരളി ഉപയോഗിക്കുന്നു.

തണ്ടും ഇലയും വളരെ വിഷമയമായ സസ്യമാണിത്. ചെറിയ അളവിലെങ്കിലും ഉള്ളിൽ പോയാൽ വിഷബാധയേൽക്കാനുള്ള സാധ്യതയുണ്ട്. കത്തിച്ച് പുക ശ്വസിച്ചാലും വിഷബാധയേൽക്കാം

അരളി പശുവിൻ പാലിൽ ഡോളായന്ത്ര വിധി പ്രകാരം പാകം ചെയ്താൽ ശുദ്ധിയാകും

അരളിയുടെ ഇളംതണ്ടിന്റെ തൊലി വെയിലത്തു വച്ച് ഉണക്കി സൂക്ഷിച്ചാൽ കുറെ നാൾ കൊണ്ടു് വിഷം ഇല്ലാതാകും.
wwwwwwwwwwwwwwwwwwwwwwwww

അരളി വെള്ള നീല മഞ്ഞ ചുവപ്പ് എന്നീ നിറങ്ങളിൽ കാണ പെടുന്നു. രണ്ടറ്റവും കൂർത് നീണ്ട ഇലയാണ് ഇതിനുള്ളത് .പൂച്ചെടിയായി നട്ടുവളർതി വരുന്നു. വിഷ സ്വഭാവം മൂലം വീടുകളിൽ സാധാരണ വളർതാറില്ല. ക്ഷേത്രങ്ങളിൽ സാധാരണ വളർതാറുണ്ട് .ഏതു കാലാവസ്ഥയിലും വളരുന്ന നിത്യ ഹരിത സസ്യമാണ്, മഞ്ഞ അരളിയുടെ പൂവ് ഇതളുകൾ കൂടി ചേർന്ന് കോളാമ്പി പോലെ കാണപെടുന്നു. കായും മറ്റുള്ളവയെ അപേക്ഷിച്ച് വ്യത്യാസമുണ്ട് മഞ്ഞ അരളിയും ചുവന്ന അരളിയും ആണ് ഔഷധമായി സാധാരണ ഉപയോഗി ക്കുന്നത്. അരളി കരവീര അശ്വഘ്ന അശ്വമാരക ഹയ മാരക എന്നെല്ലാം അറിയപ്പെടുന്നു. വിഷ വീര്യം ഉള്ളതു കൊണ്ട് സേവ്യ ഔഷധ ഗണത്തിൽ ഉൾപ്പെടുത്തിയിട്ടില്ല – അരളി നീറ്റി ഭസ്മമാക്കി ചില വൈദ്യൻമാർ സേവിപ്പിക്കാറുണ്ട്, മൂന്നു മീറ്റർ വരെ ഉയരത്തിൽ കാണ പെടുന്നു. മുത്ത തണ്ടിന് ചാരനിറം കാണുന്നു. അളിയുടെ എല്ലാ ഭാഗത്തിനും വിഷമുണ്ട്. വേരും ഉലയും ഔഷധമായി ഉപയോഗിക്കുന്നു. മഞ്ഞ അരളിയുടെ ഇല വെള്ള പാണ്ഡിന്റെ ചികിൽസക്ക് ഉപയോഗിച്ചു വരുന്നു. ഹൃദയ പേശികളുടെ തകരാറുകളിലും ഉപയോഗിക്കാറുണ്ട്. ചൊറി ചിരങ്ങ് കുഷ്ടം ദുഷ്ട വ്രണങ്ങൾ എന്നിവ ക്കെല്ലാം അരളി ഉപയോഗിക്കാറുണ്ട്.
(രാജേഷ് വൈദ്യർ )
wwwwwwwwwwwwwwwwwwwwwwwww

അരളിയുടെ വിഷത്തിന് വെളുത്ത എരുക്കിന്റെ വേര് എരുമപ്പാലിൽ അരച്ചു കലക്കി പഞ്ചസാര ചേർത് പലവട്ടം സേവിക്കുക. ശമിക്കും പൂപ്പരത്തിയുടെ പൂവ് പിഴിഞ്ഞ നീര് വെള്ളവും പഞ്ചസാരയും ചേർത് സേവിച്ചാൽ അരളി വിഷം ശമിക്കും കടുക്ക തോട് അരച്ചുകലക്കിയ വെള്ളം കുടിക്കുക. . അരളി വിഷം ശമിക്കും
(തോമസ് വൈദ്യർ കണ്ണൂർ )
wwwwwwwwwwwwwwwwwwwwwwwww

അരളി നാലു നിറത്തിൽ കാണപ്പെ ടുന്നു. എന്നാൽ വെളുത്ത അതളിയും ചുവന്ന അരളിയും ആണ് ഔഷധമായി ഉപയോഗിക്കാറുള്ളത്. വെളുത്ത അരളി കരവീരം, ശ്വേത പുഷ്പം, ശതകുംഭം, അശ്വമാരകം എന്നെല്ലാം അറിയപ്പെടുന്നു. ചുവന്ന അരളി രക്തപുഷ്പം ചണ്ഡാന്തരം ലഗുഡം എന്നെല്ലാം അറിയപെടുന്നു. രണ്ടിനവും തിക്ത കഷായ കടു രസവും ഉഷ്ണ വീര്യവും ആണ്. വ്രണത്തിന് ലാഘവമുണ്ടാക്കും കണ്ഠ രോഗം കുഷ്ടം വ്രണം ക്രിമി ചൊറിച്ചിൽ എന്നിവയെ ശമിപ്പിക്കും അധികമായി ഉള്ളിൽ ചെന്നാൽ വിഷമാണ് . വിദഗ്ദ്ധ നിർദേശത്തിൽ കുറഞ്ഞ മാത്രയിൽ മാത്രം ഉള്ളിൽ സേവിക്കുക ഇതിന്റെ വേരിലെ തൊലി ഒന്നോ രണ്ടോ കുന്നി അളവിൽ അരച്ച് അൽപാൽപമായി ഉള്ളിൽ കൊടുത്താൽ സർപവിഷം ശമിക്കും. വ്രണം കുഷ്ടം ചൊറിച്ചിൽ എന്നിവക്ക് അരളിയുടെ വേരും ഇലയും അരച്ചുപുരട്ടിയാൽ ശമനമുണ്ടാകും. ചുവന്ന അരളിയുടെ ഇല ഒരു മൺച ട്ടിയിൽ എടുത്ത് മറ്റൊരു ചട്ടി കൊണ്ട് മൂടി ശീലമൺ ചെയ്ത് വിറകോ വറളിയോ ഇട്ട് ഒരു മണിക്കൂർ തീ എരിക്കുക. ആറിയ ശേഷം ചട്ടിയിലെ ഭസ്മം എടുത്ത് സമഅളവ് ചുക്കും കുരുമുളകും തിപ്പലിയും പൊടിച്ചു കൂട്ടി സൂക്ഷിച്ചു വക്കുക. ഇതിൽ നിന്നും നാലു ഗ്രാം പൊടി തേൻ ചേർത് ദിവസം മൂന്നു നേരം വീതം ഏഴു ദിവസം സേവിച്ചാൽ പഴകിയ കാ സം ശമിക്കും . ചുവന്ന അരളിയുടെ വേരിലെ തൊലി ഉണക്കി പൊടിച്ച് അര ഗ്രാം മുതൽ ഒരു ഗ്രാം വരെ ദിവസം മൂന്നു നേരം വീതം സേവിച്ചാൽ ബ്രോങ്കൈറ്റിസ് ശമിക്കും. ചുവന്ന അരളിയുടെ ഇലയും തൊലിയും അരച്ച് തീരുള്ള പഴകിയ വ്രണങ്ങളിലും കുഷ്ട വ്രണങ്ങളിലും ലേപനം ചെയ്താൽ ശമനമുണ്ടാകുമെന്ന് പറയപ്പെടുന്നു.
( ബിനോയ് ദോഹ )
wwwwwwwwwwwwwwwwwwwwwwwww

അപ്പോസൈനേസി സസ്യ കുടുംബത്തിൽ പെട്ട അരളി മഞ്ഞ വെള്ള ചുമല നീല എന്നിങ്ങനെ നാലിനം കാണപ്പെടുന്നു. ഇതിൻറെ എല്ലാ ഭാഗത്തും വിഷവും ദുർഗന്ധവും ഉള്ള ഒരിനം കറ കാണപെടുന്നു ഹൃദയത്തിന്റെ സങ്കോച വാസ ശേഷി വർദ്ധിപ്പിച്ച് രക്ത ചംക്രമണം ത്വരിത പെടുത്തും ശ്വാസകോശത്തിന്റെ വികാസ സങ്കോച ശേഷിയും വർദ്ധിപ്പിക്കും. തൻമൂലം ആസ്മയെ പ്രതിരോധിക്കും. ഹൃദയത്തിന്റെ പ്രവർത്ത മാന്ദ്യം മൂലം ആലസ്യവും സദാ ഉറക്കവും ഉണ്ടാകുന്ന വരിൽ അരളി ഗുണം ചെയ്യും . ലഘുവായ മാത്രയിൽ mൽകണം മാത്ര അധികമായാൽ അപകടമാണ് .അരളി ഉള്ളിൽ കഴിക്കാൻ ആയുർവേദത്തിലെ പ്രാമാണിക ഗ്രന്ഥങ്ങൾ ഒന്നും വിധിച്ചിട്ടില്ല . വ്രണങ്ങളിലും കുഷ്ഠത്തിനും പുറമേ ലേപനം ചെയ്യാൻ ശുസ്രുതൻ ഉപദേശിച്ചു കാണുന്നു. മഞ്ഞ അരളിയുടെ പേര് എരുക്കിന്റെ കറ മഞ്ഞൾ കൊടുവേലി ഗുൽഗുലു കടപ്ലാവിന്റെ അരി ഇവ സമം കൽക്കായി എണ്ണകാച്ചി കർപ്പൂരം പാത്ര പാകമായി കാച്ചിയ രി ച്ച എണ്ണ ഭഗ ന്നരത്തെ ശമിപ്പിക്കും .കോവൽകിഴങ്ങു കൂടി ചേർതും ഉപയോഗിക്കാറുണ്ട് .സന്ധിവേദനക്ക് മഞ്ഞ അരളിയുടെ പേര് അരച്ച് പുരട്ടി ചുടുവെള്ളത്തിൽ കുളിക്കുന്നത് നല്ലതാണ്. മുരിങ്ങയരി മുള്ളങ്കി അരി കടുക് തുളസി ബാർലി മഞ്ഞ അരളിയുടെ വേര് ഇവ സമം അരച്ച് മോരിൽ ലേപനം ചെയ്താൽ മുഴകളും പ്രാരംഭ അർബുദ രോഗവും ശമിക്കും എന്ന് ചില ആചാര്യൻമാർ അഭിപ്രായ പെടുന്നു. പിച്ചകത്തിന്റെ പൂവ് മഞ്ഞ അരളിയുടെ പേര് കൊടുവേലി എന്നിവ കൽകമായി കാച്ചിയ എണ്ണ ഇത്ര ലുബ്ദം ശമിപ്പിക്കും. വയറുവേദന ഛർദി ആഹാരത്തിൽ മടുപ്പ് എന്നിവയോടു കൂടിയ നിമ്നോന്നത ജ്വരം മുറജ്വ രം മുതലായവയിൽ മഞ്ഞ അരളി വേര് തൊട്ടുരിയാടാതെ കാപ്പുകെട്ടി അശ്വതി നാളിൽ പറിച്ചെടുത്ത് അരിക്കാടിയിൽ അരച്ച് നെല്ലളവ് ഉള്ളിൽ കൊടുത്താൽ ശമിക്കും . ചിരങ്ങ് ചൊറി വ്രണം മുതലായവ എരുക്കിന്റെ കറ പുരട്ടിയാൽ ശമിക്കും ,

ബ്രോങ്കൈററിസ് എൻഫസീമ എന്നിവക്ക് ചുവന്ന അരളിയുടെ പേരിലെ തൊലി ഉണക്കി പൊടിച്ച ചൂർണം അര ഡസിഗ്രാം വീതം മൂന്നു ദിവസം ഒരു നേരം വീതം സേവി ക്കുക. ശമിക്കും

ചുവന്ന അരളിയുടെ ഇലയും തൊലിയും അരച്ച് ലേപനം ചെയ്താൽ പഴകിയ നീരുള്ള വ്രണങ്ങൾ കുഷ്ട വ്രണങ്ങൾ മുതലായവ ശമിക്കും.

അരളിയിൽ നീരിയോ സയറിൻ സുഡോ കുരാരിൻ കരാ സിൻ തോസാജിനിൽ എന്നീ വിഷകരമായ ഗ്ലൈക്കോയിടുകൾ അടങ്ങിയിരി ക്കുന്നു. ഇലയിൽ ഒലിയാൻറൻ എന്ന വിഷവസ്തു ഉണ്ട്. അതു കൊണ്ട് അരളി അധികമാത്രയിൽ ഉള്ളിൽ ചെന്നാൽ മരണം സംഭവിക്കും

ചിരപരിചിതമായ വയക്ക്(സാധാരണമായ ഔഷധങ്ങൾക്ക് ) വരെ ശുദ്ധി ക്രമം പറയു ന്നുണ്ട്. വിഷങ്ങൾ പ്രത്യേകിച്ചും ശുദ്ധി ചെയ്യണം . തർക്ക വിഷയമല്ലാത്തതു കൊണ്ട് കൂടുതൽ ഒന്നും പറയുന്നില്ല
( ഓമൽകുമാർ വൈദ്യർ )
wwwwwwwwwwwwwwwwwwwwwwwww

തലയിൽ വട്ടത്തിൽ മുടി പോകുന്ന രോഗത്തിന് (ഇന്ദ്ര ലുപ്തം) അരളിയുടെ ഇല (നീര് ) ഇട്ടു കാച്ചിയ എണ്ണ ദിവസവും തൊട്ടു വക്കുക .മുടി പൊടിച്ചു വരുന്നത് കാണാം.
(മോഹൻകുമാർ വൈദ്യർ )

വെളുത്ത അരളിക്ക് കരവീരം ശ്വേത പുഷ്പം ശതകുംഭ അശ്വ മാരക എന്നെല്ലാം പേരുകൾ ഉണ്ട് ,ചുവന്ന അരളി രക്ത പുഷ്പം ചണ്ടാന്തം ലഗുഡം എന്നെല്ലാം അറിയ പെടുന്നു. രണ്ടും തിക്ത ക്ടടു രസവും ഉഷ്ണ വീര്യവും ഉള്ളതാണ്

വ്രണത്തിന് ലാഘവത്തെ ഉണ്ടാക്കും കണ്ഠ രോഗങ്ങളും കുഷ്ടങ്ങളും വ്രണങ്ങളും ശമിപ്പിക്കും .ഉഷ്ണ വീര്യം ആയതു കൊണ്ട് കൃമിയും ചൊറിച്ചിലും ശമിപ്പിക്കും ഉള്ളിൽ ചെന്നാൽ വിഷ വികാരം ഉണ്ടാകും. വിദഗ്ദ്ധരുടെ മേൽനോട്ടത്തിലും കുറഞ്ഞ മാത്രയിലും വേണം ഇത് ഉള്ളിൽ കൊടുക്കുവാൻ . പല രോഗങ്ങൾക്കും ബാഹ്യ ലേപന ഔഷധമായി അരളി തനിച്ചും അരളി ചേർന്ന യോഗങ്ങളും പൂർവ്വാ ചാര്യർ വിധിച്ചിട്ടുണ്ട്. ശ്വാസകോശ രോഗങ്ങൾക്കും പനികൾക്കും കഷണ്ടിക്കും ക്യാൻസറിനും ഭൗന്ദരത്തിനും അരളി ഉപയോഗിക്കാറുണ്ട്. പിച്ചകപ്പൂവും കണവീരവും കൊടുവേലി കിഴങ്ങും ഉങ്ങിൻ തൊലിയും കൽകമായി എണ്ണ കാച്ചി തേച്ചാൽ ഇന്ദ്രലുപ്തവും(മുടി വട്ടം പൊഴിയുന്നത്) താരനും ശമിക്കും

ഞരമ്പുകീറി അന്ന ഭേദിയോ മനയോലയോ പുരട്ടുക. അതിനു ശേഷം തൈലം പുരട്ടുക. നെല്ലിക്കയും മാങ്ങയണ്ടി പരിപ്പും കൂടി അരച്ചു പുരട്ടി മുടിക്ക് മിനുസവും ബലവും വരുത്തുക,

അപകട സാദ്ധ്യത പരിഗണിച്ച് മറ്റുള്ള ഉപയോഗങ്ങൾ വിവരിക്കുന്നില്ല.

ഈ ഔഷധത്തിന് ശുദ്ധി ക്രമം പറഞ്ഞിട്ടുള്ളതായി അറിവില്ല. ശുദ്ധി ചെയ്താലും വിഷം mശിക്കില്ല എന്നതുകൊണ്ട്. അത്യാവശ്യ ഘട്ടമെങ്കിൽ മാത്ര കുറച്ച് കൊടുക്കാനാണ് വിധി .കുന്നിക്കുരു അളവ് എടുത്ത് രണ്ടോ മൂന്നോ നേരമായിട്ട് നൽകുക. മൂർഖ വിഷത്തിന് പ്രതിവിധിയായി ഇത് നിർദേശിച്ചിട്ടുണ്ട് .അരളിയുടെ വിഷബാധ ഉണ്ടായാൽ വിഷ വീര്യം കുറക്കാ നു ള്ള മരുന്നല്ലാതെ തീർതും വിഷം ശമിക്കാനുള്ള മരുന്നുകൾ ഒന്നും ഇല്ല . മാത്ര വളരെ കൂടുതലായാൽ ഹൃദയപേശികളെ നശിപ്പിക്കുകയും മരണം ഉണ്ടാക്കുകയും ചെയ്യും.

കണ വീരം മൂല വിഷത്തിൽ പെട്ട സസ്യമാണ്. വേറേയും മൂല വിഷങ്ങൾ ഉണ്ട്. മൂല വിഷങ്ങൾ സമ്പൂർണ വിഷമാണ.അവയുടെ എല്ലാ ഭാഗത്തും വിഷമുണ്ട്. ശുദ്ധീകരി ച്ചാലും മൂല വിഷങ്ങൾ വിഷമുക്ത മാവുകയില്ല. അവയുടെ ശരീരത്തിലെ പ്രവർത്തനം പ്രവചിക്കാൻ കഴിയില്ല . അനുഭവ ത്തിലേ അറിയാൻ കഴിയൂ. മൂല വിഷങ്ങൾ നമുക്ക് തീരെ പരിചയ മില്ലാത്തതാണ്. അധവ നമ്മുടെ അറിവിന് അപ്പുറമുള്ളതായി മനസിലാക്കി കൊള്ളണം എന്ന് പൂർവാചാര്യർ ഉദ്ബോധിപ്പിക്കുന്നു.
(രാധാകൃഷ്ണൻ വൈദ്യർ എറണാകുളം )
wwwwwwwwwwwwwwwwwwwwwwwww

മാത്യു മടക്കക്കുഴിയുടെ ഔഷധ സസ്യങ്ങളുടെ അൽഭുത പ്രപഞ്ചം എന്ന പുസ്തകത്തിൽ നിന്നും ചില ഭാഗങ്ങൾ പറയാം. ഒളിയാണ്ടർ എന്ന് ഇംഗ്ലീഷിൽ പറയുന്ന അരളി അപ്പോ സൈ നേ സി കുടുംബത്തിൽ പെടുന്നു. ചുവന്ന അരളിയെ സ്വീറ്റ് സെൻറ് ഒ ളിയാണ്ടർ എന്നും മഞ്ഞ അരളിയെ യല്ലോ ഒളിയാണ്ടർ എന്നും ഇംഗ്ലീഷിൽ പറയുന്നു. മഞ്ഞ അരളിയുടെ ജൻമ ദേശം അമേരിക്കയും വെസ്റ്റിൻഡീസും ആണ്. മഞ്ഞ അരളിയെ പൊന്നരളി എന്നും വിളിക്കാറുണ്ട്

അരളി വിഷബാധ ഉണ്ടായാൽ ആമാശയ ക്ഷാളനം ചെയ്തിട്ട് മോർഫിൻ ഈ തർ കുത്തിവക്കുന്നു. എരുമപ്പാലും തൈരും പഞ്ചസാരയും ചേർത് കൂടെക്കൂടെ കഴിക്കുക. . എരുമപ്പാലിൽ വെള്ളെരുക്കിന്റെ വേരിലെ തൊലി അരച്ചുകലക്കി കൂടെക്കൂടെ നൽകുന്നതും നല്ലതാണ്. പഞ്ഞി പരുത്തിയുടെ പൂവ് പിഴിഞ്ഞ നീരിൽ വെള്ളവും പഞ്ചസാരയും ചേർത് പല പ്രാവശ്യം കഴിക്കുക. പശുവിൻ പാൽ പഞ്ചസാര ചേർത് പല പ്രാവശ്യം കഴിക്കുക. കടുക്ക പൊടിച്ച് സേവിക്കുന്നതും നല്ലതാണ്. ഹോമിയോയിൽ കംഫർ നെത്തോ മിക്ക ഓപ്പിയം എന്നിവ പ്രതിവിധി ആയി നിർദേശിച്ചിരിക്കുന്നു.
(അബ്ദുൾ ഖാദർ)

അരളി എരുക്കിൽ പാലിൽ അരച്ച് കുരുമുളക് അളവിൽ ഉള്ളിൽ കൊടുത്താൽ സർപ്പവിഷം ശമിക്കും. എരുക്കിന്റെ പാൽ അരളിയുടെ വിഷം കുറക്കും എന്ന് പറയുന്നു. ചില ഔഷധങ്ങൾ ചവച്ച് ശിരസിലും ചെവിയിലും ഊതുന്ന പതിവും ഉണ്ട്. മൂന്നര മണിക്കൂർ ഉറങ്ങാതെ നോക്കണം. അനുഭവ ബോദ്ധ്യം ഉള്ളതാണ്.

പൗർണമി നാളിൽ അരളിയുടെ വേരിലെ തൊലി ഇരുമ്പു തൊടാതെ എടുത്ത് വെളുത്ത എരുക്കിന്റെ പാലിൽ അരച്ച് കുരുമുളക് അളവ് ഗുളിക ഉരുട്ടി ഉണങ്ങി വക്കണം. എരുക്കിന്റെ പാൽ എടുത്തു വച്ചാൽ കട്ടിയാകും പിന്നെ അര ക്കാൻ കഴിയില്ല. ഒരാൾ അരക്കുമ്പോൾ മറ്റൊരാൾ എരുക്കിന്റെ പാൽ എടുത്ത് ഒഴിച്ചു കൊണ്ടിരിക്കണം. പ്രായോഗിക പരിചയം ഉള്ള വൈദ്യരുടെ മേൽനോട്ടത്തിലേ ഈ പ്രയോഗം ചെയ്യാവു.
(പവിത്രൻ വൈദ്യർ)
wwwwwwwwwwwwwwwwwwwwwwwww

ഗുരു (വിഷഹാരി ഗോവിന്ദൻ വൈദ്യർ) ചർച്ചയിൽ പങ്കെടുക്കാൻ കഴിഞ്ഞതുകൊണ്ട് ഇവിടെ എഴുതാൻ പറഞ്ഞത് ….

ഫാർമക്കോപ്പിയ (പ്റസിദ്ധീകരണ വിഭാഗം ആയുർവേദ കോളേജ് തിരുവനന്തപുരം) പേജ് 273ൽ (3) ഔഷധശുദ്ധി- അരളിവേര് …. ശ്രീ RAVI VARMA പറഞ്ഞത് പോലെ,

ക്റിയാകൗമുദി (വി എം കുട്ടികൃഷ്ണ മേനോൻ)
പേജ് 859, 844 ( പേജ് 859 അരളി ശുദ്ധി ചെയ്യുന്ന വിധി വായിച്ച്, 844 വത്സനാഭി ശുദ്ധി ചെയ്യതും വായിക്കൂ, വത്സനാഭി ശുദ്ധി ചെയ്യേണ്ടുന്ന വിധിപ്രകാരം ചെയ്താൽ കണവീരവും ശുദ്ധമാകും,
ശ്രീ: ഒമൽ കുമാർ വൈദ്യർ, ശ്റീമതി ആയിഷാ സഹീർ, ഡൽഹയിൽ അരളിയെ സംബന്ധിച്ച് പഠനം നടക്കുന്നത് വിവരച്ചതിൽ ഗുരുവിന്റെ സന്തോഷം അറിയിച്ചു, രാധാകൃഷ്ണൻ വൈദ്ർ അരളിയിൽ അടങ്ങിയ വിഷാംശവും അപകടവും പറഞ്ഞതിനോട് യോജിക്കുന്നു ശുദ്ധി വരുത്തിയ വിഷം അമൃത് തുല്യമാവുന്ന സാഹചര്യം വിവരിച്ചത് നീണ്ടു പോകുന്നതുകൊണ്ട് എഴുതുന്നില്ല
ശ്രീ വിജേഷ് വൈദ്യരുടെ കമന്റ് ഗുരുവിന് ഇഷ്ടമായി സൂക്ഷ്മതയോടെ ചെയ്തു പരിചയമുള്ളവരുടെ മേൽനോട്ടത്തിൽ മാത്രമേ ഇങ്ങനെയുള്ള ക്റിയകൾ ചെയ്യാവൂ കുറേയേറെ പരിചയം വന്നിട്ടേ സ്വന്തമായി ചെയ്യാൻ പാടുള്ളൂ എന്നും വൈദ്യന്മാർക്ക് അറിവ് കിട്ടിയിരിക്കണം ഇതെല്ലാമാണ് ഗുരുനാഥന്റെ അഭിപ്രായം .
……. നമസ്തേ

അരളി അഗ്നി അംശം അധികമുള്ള സസ്യമാണ് യാഗാദികൾക്ക് അഗ്നി ഉണ്ടാക്കുന്നത് അരളി ക്കോൽ കൊണ്ട് കുഞ്ഞിട്ടാണ്. വിഷ വിര്യം കൂടുതലുള്ള ഔഷധം ആകയാൽ വിധിയും മാത്രയും അറിഞ്ഞ് ഉപയോഗി ച്ചില്ലെങ്കിൽ അപകടം ഉണ്ടാക്കും. അറിവുള്ളവർ വിധിയാം വണ്ണം ശുദ്ധി ചെയ്ത അരളിക്കായ നന്ത്യാർവട്ടത്തിന്റെ പൂപ്പിഴിഞ്ഞ നീരും നല്ല പശുവിൽ പാലും ചേർത് സേവിപ്പിച്ചാൽ ത്തത് നാടികളെ ഉദ്ദീപിപ്പിക്കുകയും mശിച്ച വയെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യും എന്ന് മനസിലാക്കണം. ഇന്ന് പല തരം അരളികൾ കാണപ്പെടുന്നു. ഔഷധ യോഗ്യമായ യഥാർത്ഥ അരളി (കരവീരം) അറിവുള്ളവരിൽ നിന്നും നേരിട്ട് മനസിലാക്കണം.

പാലുകൊണ്ടും നീ ററു കക്ക കൊണ്ടും ചാണകവെള്ളം കൊണ്ടും ചുണ്ണാമ്പു കൊണ്ടും മറ്റുമായി കണവീരം ശരിയായി ശുദ്ധി ചെയ്യാൻ 18 ദിവസം വേണ്ടിവരും. ശുദ്ധിയായ കണവീരം പാലിൽ ഇട്ടാൽ വയലറ്റ് നിറം കാണും. ചില രോഗാവസ്ഥയിൽ പ്രതൗഷധ മായേ അതളി നിർദേശിച്ചി ട്ടുള്ളു . രോഗമില്ലാത്ത അവസ്ഥയിൽ വിഷ വീര്യം പ്രകടിപ്പിക്കും.
(വിജീഷ് വൈദ്യർ കണ്ണൂർ )
wwwwwwwwwwwwwwwwwwwwwwwww

അരളി പശുവിൻ പാൽ ഒഴിച്ച് ഡോളായന്ത്രവിധിപ്രകാരം സ്വേദനം ചെയ്ത് എടുത്താൽ ശുദ്ധമാകും

കന്നടശിഖീ ജാതീ
കരജ്ഞ കരവീര കൈ
അവഗാഢം പചേ തൈലം
പ്രച്ഛയിത്വാ പുനഃ പുനഃ

ഗുജ്ഞാ പാലൈ ശ്ചിരം ലിമ്പേൽ
കേശഭൂമിം ശമന്തത
ഹസ്തി ദന്ത മഷിം കൃത്വാ
മഖ്യം ചൈവ രസാജ്ഞനം

ലോ മാന്യനേm ജായന്തേ
നൃണാം വാണി നലേ ഷ്വപി

കുഴി മുത്തങ്ങ ചെറുകടലാടി പിച്ചകപൂവ് പുങ്കൽ തൊലി കണവീരം ഇവ കൽകമായി കാച്ചിയ എണ്ണ നല്ലപോലെ തേച്ചതിനു ശേഷം കന്നിക്കുരു അരച്ച് പൊയുകയോ ആനക്കൊമ്പിൽ ഭസ്മം അജ്ഞന കല്ലും ചേർത് ലേപനം ചെയ്യുകയോ ചെയ്താൽ കൈവെള്ളയിൽ കൂടി രോമം കിളിർക്കും.
( രവിവർമ )
wwwwwwwwwwwwwwwwwwwwwwwww

ഇല കൊണ്ടുള്ള കഷായം നീരിനെ കുറക്കും എന്ന് ഒരു പഴഞ്ചൻ ബുക്കിൽ കണ്ടു. അഭിപ്രായം വരട്ടെ? (മോഹൻ കുമാർ വൈദ്യർ )
wwwwwwwwwwwwwwwwwwwwwwwww

ഇന്ദ്ര ലുബ്ദം വെള്ളപാണ്ഡ് മുതലായ രോഗങ്ങളിൽ കണവീതം ഫലപ്രദമാണ്. അപായ സാദ്ധ്യത കൂടുതൽ ഉള്ളതുകൊണ്ട് ഇത് സാമാന്യേന ആരും ഉപയോഗി ക്കാറില്ല. ശരിയായ പരിജ്ഞാന മില്ലാതെ ഉപയോഗി ക്കുകയും അരുത്
( വേണുഗോപാൽ വൈദ്യർ )
wwwwwwwwwwwwwwwwwwwwwwwww

( ‪+91 95268 80928‬:) അരളി ഒരു നിത്യ ഹരിത സസ്യമാണ്. അരളി. ഇന്ത്യയിലുടനീളം കാണുന്നു. ഈ സസ്യത്തിന്‌ എല്ലാത്തരം കാലാവസ്ഥയിലും വളരാൻ തക്ക ശേഷിയുണ്ട് മഞ്ഞ, ചുവപ്പ്, വെളുപ്പ്, കൃഷ്ണ എന്നീ നിറങ്ങളിലുള്ള പുഷ്പങ്ങൾ ഉണ്ടാകുന്ന അരളിച്ചെടികൾ കണ്ടുവരുന്നു. അരളിച്ചെടി അലങ്കാരത്തിനും, ക്ഷേത്രങ്ങളിൽ അരളി പൂക്കൾ പൂജയ്ക്കും ഉപയോഗിക്കുന്നു കരവീര, അശ്വഘ്‌ന, അശ്വമാരക, ഹയമാരക പേരുകളിൽ സംസ്കൃതത്തിലും കനേർ എന്ന് ഹിന്ദിയിലും ഈ സസ്യം അറിയപ്പെടുന്നു[

ഏകദേശം 3 മീറ്റർ വരെ പൊക്കത്തിൽ അരളിച്ചെടി വളരുന്നു. തൊലിക്ക് ചാര നിറമാണ്‌. രണ്ടുവശവും കൂർത്ത് നടുക്ക് വീതിയുള്ളതും കട്ടിയുള്ളതും കടും പച്ചനിറത്തിലും ദീർഘരൂപത്തിലുമുള്ള ഇലകൾ ഈ സസ്യത്തിന്റെ പ്രത്യേകതകളാണ്‌. 5 ദളങ്ങൾ വീതമുള്ള പൂക്കൾ തണ്ടിന്റെ അറ്റത്ത് കുലകളായി കാണപ്പെടുന്നു. ചെടിയ്‌ക്ക് വെളുത്ത നിറത്തിൽ കറ ഉണ്ടാകുന്നു. അരളിയുടെ എല്ലാഭാഗവും വിഷമുള്ളതും ദുർഗന്ധമുള്ളതുമാണ്‌
രസാദി ഗുണങ്ങൾ

ഇൻഡ്യയിലുടനീളംഡെൽഹി സർവകലാ ശാലയിലെ രസതന്ത്രവിഭാഗം പ്രൊഫസർ മാരായ എസ്. രംഗസ്വാമി, ടി.എസ്.ശേഷാദ്രി എന്നിവർ നടത്തിയ ഗവേഷണങ്ങളിൽ നിന്നും; വേര്‌, ഇല എന്നിവിടങ്ങളിൽ നിന്നും വേർതിരിച്ചെടുക്കുന്ന ഗ്ലൈക്കോസൈഡുകൾ ഹൃദയപേശികളിൽ പ്രവർത്തിച്ച്;അതിന്റെ സങ്കോച-വികാസങ്ങളുടെ ശേഷി വർദ്ധിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട് കൂടാതെ വേരിലെ തൊലിക്ക് ശ്വാസകോശ ത്തിന്റെ സങ്കോച-വികാസശേഷി വർദ്ധിപ്പിക്കുന്നതിനും ഉള്ള കഴിവ് ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട് വളരെ ലഘുവായ മാത്രയിലാണ്‌ ഔഷധങ്ങൾ ഉപയോഗി ക്കേണ്ടത്. അല്ലെങ്കിൽ വിപരീതഫലം ഉണ്ടാക്കാൻ വഴിവയ്ക്കുന്നു വിഷമുള്ളതാണ്‌ എങ്കിലും ഔഷധമായും ഉപയോഗിക്കുന്ന ഈ സസ്യത്തെ ഉള്ളിലേയ്‌ക്ക് കഴിക്കുന്നതിനായി ആയുർവേദത്തിന്റെ പ്രാമാണിക ഗ്രന്ഥങ്ങൾ വിവരിക്കുന്നില്ല, എങ്കിലും വൃണങ്ങളിലും കുഷ്ഠരോഗം തുടങ്ങിയ രോഗങ്ങൾക്ക് പുറമേ പുരട്ടുന്നതിന്‌ നല്ലതാണെന്ന് ശുശ്രുതൻ വിധിക്കുന്നു നിയന്ത്രിതമാത്രയിൽ ഹൃദയപേശികളുടെ സങ്കോചവികാസക്ഷമത വർദ്ധിപ്പിക്കും, കൂടുതൽ അളവിൽ ഇവയുടെ പ്രവർത്തനം മന്ദഗതിയിലാകും. അർബുദ ചികിത്സയിൽചക്രദത്തിൽ വിവരിക്കുന്ന കരവീരാദി തൈലത്തിൽ അരളി ഉപയോഗി ക്കുന്നു.കടപ്പാട്

അപ്പോ സൈനേസി കുടുംബത്തിൽപ്പെടുന്ന അരളി പൂക്കളുടെ നിറം നോക്കി നാലായി തിരിച്ചിരിക്കുന്നു രക്ത ശ്വേത പീത കൃഷ്ണ എന്നിങ്ങനെയാണത് .മഞ്ഞ അരളിയുടെ ഇലയും പൂവും മറ്റ് അരളി കളിൽ നിന്ന് വ്യത്യസ്തമാണ്. മഞ്ഞ അരളിയുടെ ഇല ചുവന്ന അരളിയുടെ വിലയേക്കാൾ വീതി കുറഞ്ഞതും തിളക്കം ഉള്ളതുമാണ്. മഞ്ഞ അരളിയുടെ ഇതളുകൾ ഒന്നായി ചേർന്ന് മഞ്ഞ കോളാമ്പി പോലെയാണ്. എല്ലാ അരളി ചെടിയുടെ ഏതു ഭാഗം മുറിച്ചാലും വെള്ളക്കര കാണാം. ഇത് വിഷമുള്ളതും ദുർഗന്ധമുള്ളതും ആണ്.

അരളി കൊണ്ടൂളള ചികിത്സ വളരെ സുക്ഷിച് പ്രയോഗിക്കണം.അതിനാൽ സ്വന്തമായി ചികിത്സ ചയ്യരുത .അറിവുളള വൈദൃന്മാർ ചയ്ത് തരുന്നത് സ്വീകരിക്കുക.ഒരിക്കലും സ്വയംചെയ്ത് അബദ്ധം കാണിക്കരുത്. ചെയ്യരുത് .
wwwwwwwwwwwwwwwwwwwwwwwww
(+91 98845 21347‬) അരളി യുടെ വിത്ത് വിഷമാണെന്നു തമിഴ് നാട്ടിൽ പറയുന്നു .അരളിയുടെ വിത്തു പാലിൽ അരച്ചു കുടിച്ചു ഒരുപാടു് പേരു മരിച്ചതായി അറിയാം .
wwwwwwwwwwwwwwwwwwwwwwwww
( ‪+91 95264 23276‬) ആരാളി അതികമാത്ര അകത്ത് ചെന്നാൽ ഹൃദയം ശ്വാസകോശം എന്നിവയുടെ പ്രവർത്തനം മന്ദഗതിയിലാക്കും
wwwwwwwwwwwwwwwwwwwwwwwww
( ‪+91 95264 23276‬) അതുകൊണ്ടുതന്നെ വൈദ്യരുടെ നിർദേശം അനുസരിച്ച് മാത്രമേ പ്രയോഗിക്കുവാൻ പാടുള്ളു.

ഇന്നത്തെ ഔഷിധി അരളി (രക്തകറവി) Nerium oleander ഒരു നിത്യഹരിത സസ്യമാണ് അരളി. ഇന്ത്യയിലുടനീളം കാണുന്ന ഈ സസ്യത്തിന്‌ എല്ലാത്തരം കാലാവസ്ഥയിലും വളരാൻ തക്ക ശേഷിയുണ്ട്. മഞ്ഞ, ചുവപ്പ്, വെളുപ്പ്, കൃഷ്ണ എന്നീ നിറങ്ങളിലുള്ള പുഷ്പങ്ങൾ ഉണ്ടാകുന്ന അരളിച്ചെടികൾ കണ്ടുവരുന്നു. അരളിച്ചെടി അലങ്കാരത്തിനും, ക്ഷേത്രങ്ങളിൽ അരളിപ്പൂക്കൾ പൂജയ്ക്കുംഉപയോഗിക്കുന്നു. കരവീര, അശ്വഘ്‌ന, അശ്വമാരക,ഹയമാരക പേരുകളിൽ സംസ്കൃതത്തിലും കനേർ എന്ന് ഹിന്ദിയിലും ഈ സസ്യം അറിയപ്പെടുന്നു. ഏകദേശം 3 മീറ്റർ വരെ പൊക്കത്തിൽ അരളിച്ചെടി വളരുന്നു. തൊലിക്ക് ചാര നിറമാണ്‌. രണ്ടുവശവും കൂർത്ത് നടുക്ക് വീതിയുള്ളതും കട്ടിയുള്ളതും കടും പച്ചനിറത്തിലും ദീർഘരൂപത്തിലുമുള്ള ഇലകൾ ഈ സസ്യത്തിന്റെ പ്രത്യേകതകളാണ്‌. 5 ദളങ്ങൾ വീതമുള്ള പൂക്കൾ തണ്ടിന്റെ അറ്റത്ത് കുലകളായി കാണപ്പെടുന്നു. ചെടിയ്‌ക്ക് വെളുത്ത നിറത്തിൽ കറ ഉണ്ടാകുന്നു. അരളിയുടെ എല്ലാഭാഗവും വിഷമുള്ളതും ദുർഗന്ധമുള്ളതുമാണ്‌. Oleandrin , Oleandrigenin എന്നീ രണ്ടു കോമ്പൗണ്ടുകൾ ആണ് ഈ ചെടിയെയും, പൂക്കളെയും വിഷമയം ആക്കുന്നത്. ഈ ചെടിയുടെ കായ അല്ലെങ്കിൽ ഇലകൾ ഒക്കെ കഴിച്ചു നിരവധി അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.പശുക്കൾക്കും, ആടിനും ഒന്നും ഇതിന്റെ ഇലയോ, പൂവോ കൊടുക്കരുത്. പിങ്ക് നിറമുള്ള അരളിപ്പൂക്കളുടെ ഇതളുകൾ രസാദി ഗുണങ്ങൾ രസം :കടു, തിക്തം, കഷായം ഗുണം :ലഘു, രൂക്ഷം, തീക്ഷ്ണം വീര്യം :ഉഷ്ണം വിപാകം :കടു ഔഷധയോഗ്യ ഭാഗം വേരിന്മേൽ തൊലി, ഇല ഡെൽഹി സർവകലാശാലയിലെ രസതന്ത്രവിഭാഗം പ്രൊഫസർമാരായ എസ്. രംഗസ്വാമി, ടി.എസ്.ശേഷാദ്രി എന്നിവർ നടത്തിയ ഗവേഷണങ്ങളിൽ നിന്നും; വേര്‌, ഇല എന്നിവിടങ്ങളിൽ നിന്നും വേർതിരിച്ചെടുക്കുന്ന ഗ്ലൈക്കോസൈഡുകൾ ഹൃദയപേശികളിൽപ്രവർത്തിച്ച്;അതിന്റെ സങ്കോച-വികാസങ്ങളുടെ ശേഷി വർദ്ധിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ വേരിലെ തൊലിക്ക് ശ്വാസകോശത്തിന്റെ സങ്കോച-വികാസശേഷി വർദ്ധിപ്പിക്കുന്നതിനും ഉള്ള കഴിവ് ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. വളരെ ലഘുവായ മാത്രയിലാണ്‌ ഔഷധങ്ങൾ ഉപയോഗിക്കേണ്ടത്. അല്ലെങ്കിൽ വിപരീതഫലം ഉണ്ടാക്കാൻ വഴിവയ്ക്കുന്നു. വിഷമുള്ളതാണ്‌ എങ്കിലും ഔഷധമായും ഉപയോഗിക്കുന്ന ഈ സസ്യത്തെ ഉള്ളിലേയ്‌ക്ക് കഴിക്കുന്നതിനായി ആയുർവേദത്തിന്റെപ്രാമാണിക ഗ്രന്ഥങ്ങൾ വിവരിക്കുന്നില്ല, എങ്കിലും വൃണങ്ങളിലും കുഷ്ഠരോഗംതുടങ്ങിയ രോഗങ്ങൾക്ക് പുറമേ പുരട്ടുന്നതിന്‌ നല്ലതാണെന്ന് ശുശ്രുതൻ വിധിക്കുന്നു. നിയന്ത്രിതമാത്രയിൽ ഹൃദയപേശികളുടെ സങ്കോചവികാസക്ഷമത വർദ്ധിപ്പിക്കും, കൂടുതൽ അളവിൽ ഇവയുടെ പ്രവർത്തനം മന്ദഗതിയിലാകും. അർബുദ ചികിത്സയിൽ ചക്രദത്തിൽ വിവരിക്കുന്ന കരവീരാദി തൈലത്തിൽ അരളി ഉപയോഗിക്കുന്നു. തണ്ടും ഇലയും വളരെ വിഷമയമായ സസ്യമാണിത്. ചെറിയ അളവിലെങ്കിലും ഉള്ളിൽ പോയാൽ വിഷബാധയേൽക്കാനുള്ള സാധ്യതയുണ്ട്. അരളിയുടെ ഇളംതണ്ടിന്റെ തൊലി വെയിലത്തു വച്ച് ഉണക്കി സൂക്ഷിച്ചാൽ കുറെ നാൾ കൊണ്ടു് വിഷം ഇല്ലാതാക്കാം

Leave a comment