post 131 അമൃത്

ചർചാ വിഷയം >>>>>> അമൃത്

കുടുംബം >>>>>> മെനിസ് പെർമേസി (Menispermaceae)

ശാസ്ത്രനാമം >>>>>> ടൈഗോസ് ഫോറ കോർഡി ഫോളിയ (Tinospora cordifolia)

സംസ്കൃത നാമം >>>>>> ഗുളൂചി, ഛിന്നാരുഹ , ഛിന്നോൽ ഭവ , വൽസാദനി , കുണ്ടലിനാ, അമൃത വല്ലി അമൃത ലതിക, ഭിഷക് പ്രിയ , മധുപർണി

രസം >>>>>> കടു , തിക്തം
ഗുണം >>>>>> ഉഷ്ണം, സ്നിഗ്ധം, ലഘു
വീര്യം >>>>>> ഉഷ്ണം
വിപാകം >>>>>> മധുരം
wwwwwwwwwwwwwwwwwwwwwww
ഹാർട്ട്‌ലീഫ് മൂൺ സീഡ് Heartleaf moon seed എന്ന ആംഗലേയ നാമവും, മെനിസ്പെർമേസീ കുടുംബത്തിലെ റ്റീനോസ്പോറ കോർഡിഫോലിയ(Tinospora cordifolia) എന്ന ശാസ്ത്ര നാമവുമുള്ള അമൃത്, ശ്രീലങ്ക, ഇൻഡ്യഎന്നിവിടങ്ങളിലെ വനങ്ങളിൽ മരങ്ങളെ ചുറ്റി വളരുന്ന ഒരു വള്ളിച്ചെടിയാണ്. രസായന ഔഷധമായി ഉപയോഗിക്കുന്ന അമൃത് രോഗങ്ങളെ ഇല്ലാതാക്കുകയും, മരണത്തെ അകറ്റുകയും ചെയ്യും എന്ന് ആയുർവേദമതം. അമൃതിന്റെ ഇലകളിൽ11.2% മാംസ്യവും നല്ലയളവിൽ കാത്സ്യം, ഫോസ്ഫറസ് എന്നിവയും കാണുന്നതിനാൽ കാലിത്തീറ്റയായി ഉപയോഗിക്കുന്നുണ്ട്. സാധാരണ കാലാവസ്ഥ കളിൽ വളരുന്ന ഒരു വള്ളിച്ചെടിയാണിത്.
wwwwwwwwwwwwwwwwwwwwwww
ചിറ്റയത് കാട്ട മൃത്‌ മുള്ളമൃത് എന്നിങ്ങനെ അമൃത് പ്രധാനമായി മൂന്നി നമുണ്ട്. ഔഷധ പ്രധാനം ചിറ്റമൃതിനാണ് എങ്കിലും ചിറ്റമൃതിന് പകരമായി കാട്ട മൃതും ഉപയോഗിക്കു ന്നുണ്ട്. ചിറ്റമൃതിനെ അപേക്ഷിച്ച് കാട്ടമൃതിന്റെ ഇല വലിപ്പം കൂടിയതാണ് , മുളളമൃത് ചില പ്രത്യേക രോഗങ്ങളിൽ ഉപയോഗിച്ചു വരുന്നു. ഉഷ്ണമേഖല വനങ്ങളിൽ ചിറ്റമൃത് ധാരാളമായി കണ്ടുവരുന്നു. വയനാടൻ കാടുകളിലും അമ്പല പറമ്പുകളിലും കാവുകളിലും ഇത് കണ്ടു വരുന്നു. മരത്തിൽ ചുറ്റി കയറി വളരുന്നു മുകളിൽ എത്തിയാൽ ഇതിന്റെ പർവ സന്ധികളിൽ നിന്നും നൂലുപോലെ താഴേക്ക് വളർന്ന് വരുകയും അവ തറയിലെത്തി തടിച്ച് വളരുകയും ചെയ്യും. അമൃതിൽ നിന്നും അമൃതിൻ നൂറ് അമൃത് സത്ത് എന്നിവ ഉണ്ടാക്കുന്നു. അമൃതാരിഷ്ടം അമൃതാദി കഷായം മുതലായവയിൽ അമൃത് ഉപയോഗിക്കുന്നു അമൃത് വാതം ജ്വരം പ്രമേഹം വാതജ്വരം മുതലായവക്ക് ഉപയോഗിച്ചു വരുന്നു.

ഉമ്മത്തിന്റെ കായ പിളർന്ന് ഒരു പകുതിയിൽ എള്ളും മറുപകുതി യിൽ ശതകുപ്പയും നിറച്ച് ചേർതു വച്ച് അമൃതിന്റെ പത്തിലയെടുത്ത് പൊതിഞ്ഞ് കറുക കൊണ്ടു കെട്ടി പാലിൽ പുഴുങ്ങി അരച്ച് കുറുക്കി പേസ്റ്റാക്കി ലേപനം ചെയ്താൽ പെരുമുട്ടുവാതം ശമിക്കും
(രാജേഷ് വൈദ്യർ )
wwwwwwwwwwwwwwwwwwwwwww
അമൃത് എന്നാൽ മരണം ഇല്ലാതത് എന്നർത്ഥം . മരണത്തിൽ നിന്ന് രക്ഷിക്കുന്നത് എന്ന അർത്ഥത്തിലും നശിക്കാതെ ചിരകാലം വളരുന്നത് എന്ന അർത്ഥത്തിലും പേര് അന്വർത്ഥമാണ്. അമൃത്‌ ശരീരതാപം ക്രമീകരിക്കും രക്തശുദ്ധി ഉണ്ടാക്കും ദഹനശക്തി വർദ്ധിപ്പിക്കും ധാതു പുഷ്ടി ഉണ്ടാക്കും ചർമരോഗം രക്തവാതം പ്രമേഹം എന്നിവ ശമിപ്പിക്കും .അമൃതിന്റെ നൂറും ഞെരിഞ്ഞിൽ പൊടിയും നെല്ലിക്ക പൊടിയും മഞ്ഞൾ പൊടിയും രണ്ടു ഗ്രാം വീതം ദിവസം രണ്ടു നേരം സേവിച്ചാൽ പ്രമേഹം ശമിക്കും.
(പ്രാൺ വൈദ്യർ പള്ളുരുത്തി )
wwwwwwwwwwwwwwwwwwwwwww
. മധുപർണി , അമൃത , ഗുഡുചി , അമൃതവല്ലരി , ഛിന്ന , ഛിന്നാരുഹ ഛിന്നോൽഭവ ,വാൽസാദിനി , ജീവന്തി , തന്ത്രിക , സോമ , സോമവല്ലിക , കുണ്ടലി , ദേവനിർമിത എന്നിങ്ങനെ അമൃതിന് സംസ്കൃതത്തിൽ പതിനാല് പേരുകൾ കാണുന്നു

ചിറ്റമൃത് കാട്ടമൃത് കയ്പമൃത് ചുവന്ന അമൃത് എന്നിങ്ങനെ ആമൃത് പല തരമുണ്ട് . ചുവന്ന അമൃത് ദുർലഭമാണ് .നിലവിൽ കണ്ണൂര് ഒരു സ്ഥലത്ത് ഉള്ളതായി അറിയാം. ശ്രീലങ്കയിൽ ഇത് കൂടുതലായി കാണപ്പെടുന്നു. നാരില്ലാത്ത ഒടിച്ചാൽ ഒടിയുന്ന ഒരിനം അമൃതുണ്ട്. അത് നേരിട്ട് കഴിക്കാൻ പാടില്ലാത്തതും അമൃതിൻറെ ഗുണങ്ങൾ ഇല്ലാത്തതും ആണ്.

പനി , മന്തുപനി , ജീർണ ജ്വരം ,വിഷമജ്വരം, പിത്ത ജ്വരം , ജ്വര ക്രിമി , വാതം ,രക്തവാതം ,രക്തപിത്തം കഫം , ശ്വാസം , മഞ്ഞപിത്തം, വ്രണം , വിഷം , പ്രമേഹം , വൃക്കരോഗം , ത്വക് രോഗം , കടീഗ്രഹം , ചുട്ടു നീറ്റൽ , ഹൃരോഗം , മന്ത് ,ശോഫം, ആമാശയ ക്യാൻസർ , എന്നീ രോഗങ്ങളിൽ വിധി പ്രകാരം ഉപയോഗിച്ചാൽ അമൃത് ഫലപ്രദമാണ്.
( രാധാകൃഷ്ണൻ വൈദ്യർ എറണാകുളം )
wwwwwwwwwwwwwwwwwwwwwww
ചിറ്റമൃത് പച്ച തന്നെ ഉപയോഗിക്കേണ്ട താണ്. ഏഴെട്ട് ഇഞ്ച് നീളം അമൃത് വള്ളി നുറുക്കി ചതച്ച് വെള്ളത്തിൽ ഇട്ട് വച്ചിരുന്ന് ശീത കഷായമായി സേവിച്ചാൽ പിത്തവർദ്ധനം മൂലമുള്ള ചുട്ടു നീറ്റലിനെ ശമിപ്പിക്കും. ശരീരതാപം കുറക്കും .ചിററമൃത് ചുക്ക് തുളസി തിപ്പലി ഇവ കഷായം വച്ച് ചൂടോടെ ദിവസം രണ്ടോ മൂന്നോ നേരം വീതം സേവിച്ചാൽ എല്ലാത്തരം പനിയും ശമിക്കും ഡങ്കിപ്പനി പോലുള്ള വൈറൽ പനികളിലും പഴകിയ പനികളിലും ഫലപ്രദമാണ് . അന്നനാള ക്യാൻസറിന് അമൃത് ഫലപ്രദം ആണെന്ന് പറയപെടുന്നു. പിത്ത കഫ പ്രകൃതിക്കാരിൽ അമൃത് ഏറെ ഫലപ്രദം ആണ്. അമൃത് രക്തം ശുദ്ധമാക്കുന്നതും വിഷങ്ങളെ ശമിപ്പിക്കുന്നതും ആണ്.
(കിരാതൽ )
wwwwwwwwwwwwwwwwwwwwwww
ചിറ്റമൃതിന്റെ ഇല വെണ്ണ ചേർത് അരച്ചിട്ടാൽ പരുക്കളും കുരുക്കളും വേഗത്തിൽ പഴുത്ത് പൊട്ടും . അമൃത് തൊലി നീക്കി ചെറുതായി അരിഞ്ഞ് കഷായത്തിൽ ചേർക്കുന്നതാണ് നല്ലത്. ചതച്ചാൽ കൊഴുപ്പ് അധികമാകും.
(ജയപ്രകാശ് വൈദ്യർ ) .
wwwwwwwwwwwwwwwwwwwwwww
അന്നനാളത്തിൽ മുഴ (റ്റൂമർ ) ക്യാൻസർ മുതലായവ മൂലം ആഹാരം ഇറക്കാൻ പറ്റാതാകുന്ന അവസ്ഥയിൽ അമൃതിന്റെ നീര് അറുപതു മില്ലി വരെ കുറേശെ കൊടുക്കുന്നത് ഫലപ്രദമായി കണ്ടിട്ടുണ്ട്.
(അനീഷ് ചാലക്കുടി )
wwwwwwwwwwwwwwwwwwwwwww
ചിറ്റമൃത് ജ്വരഹര ഔഷധങ്ങളിൽ അഗ്രൗഷധ മാണ്. ശരീരതാപം കൂടുതലെങ്കിൽ കുറക്കാ നും കുറവെങ്കിൽ കൂട്ടാനും ചിറ്റമൃതിന് കഴിവുണ്ട്, ജ്വരത്തിന്റെ ഏതവസ്ഥയിലും ഫലപ്രദമാണ് . രക്തത്തെ ശുദ്ധീകരിക്കും . ചന്ദ്രപ്രദ ഗുളിക ഉണ്ടാക്കുമ്പോൾ ശരിയായി കെട്ടി എടുത്ത അമൃതിന്റെ നൂറ് ചേർത് ഉണ്ടാക്കിയാൽ അസ്ഥിസ്രാ വത്തിനും ശുക്ല സ്രാവത്തിനും പ്രമേഹത്തിനും ത്രേഷ്ടമാണ്. അമൃതിന്റെ നൂറു കൊണ്ടുതന്നെ പ്രമേഹത്തെ നിയന്ത്രിക്കുവാൻ കഴിയും. രക്തവാതത്തി നുള്ള ഔഷധ യോഗങ്ങളിലും ചിറ്റമൃത് പ്രധാനമാണ് .
( വേണുഗോപാൽ വൈദ്യർ നിലംപൂർ )
wwwwwwwwwwwwwwwwwwwwwww
ഉമ്മത്തിന്റെ കായ് നടുവേ മുറിച്ച് കുരുനീക്കി ഒരു പകുതിയിൽ എള്ളും ഒരു പകുതിയിൽ ശതകുപ്പയും ഇന്തുപ്പു ചേർത് നിറച്ച് ചിറ്റ മൃതിന്റെ വള്ളി കൊണ്ട് കെട്ടി കാടിയിൽ പുഴുങ്ങി അരച്ച് കുറുക്കി ചൂടോടെ ദിവസം മൂന്നു നാലു നേരം ലേപനം ചെയ്ക. മുട്ടുവേദനയെല്ലാം ശമിക്കും.
(പവിത്രൻ വൈദ്യർ ഇരട്ടി )
wwwwwwwwwwwwwwwwwwwwwww
അമൃതും മുയൽ ചെവിയനും കൂടി ചതച്ച് നീര് നെറ്റിയിൽ ലേപനം ചെയ്താൽ തലവേദന ശമിക്കും .അമൃതും കുറുന്തോട്ടിയും വെളുത്ത ആ വണക്കിൾ വേരും കുടി കഷായം വച്ച് സേവിച്ചാൽ മുട്ടിലെ വേദനയും നീരും ശ്രമിക്കും അമൃതും തെങ്ങിന്റെ പൂക്കുലയും വയൽചുള്ളി വേരും അടക്കമണിയനും ആടലോടകവേരും കൂടി കഷായം വച്ച് സേവിച്ചാൽ അടിവയറ്റിലെ നീരും കമ്പനവും സ്തംഭനവും (വിഷ്ടംഭം) ശമിക്കും.
(വിജിഷം വൈദ്യർ കണ്ണൂർ )
wwwwwwwwwwwwwwwwwwwwwww
കാൽമുട്ടിൽ നീരു കെട്ടി വീങ്ങുന്ന കോഷ്ടുക ശീർഷം എന്ന വാതരോഗത്തിന് കുറുന്തോട്ടി വേരും വെളുത്തുള്ളിയും മുത്തങ്ങയും ചിറ്റമൃതും ദേവതാരവും കരിങ്കുറിഞ്ഞി വേരും ചുവന്ന അത്തയും കൂടി കഷായം വച്ച് സേവിച്ചാൽ ശമിക്കും. ചിറ്റമൃതും തൃഫലയും കഷായം വച്ച് ശുദ്ധി ചെയ്ത ഗുൽഗുലു ചേർത് സേവിച്ചാലും കോഷ്ടുക ശീർഷം ശമിക്കും

അമൃത് 50 ഗ്രാം കുറുന്തോട്ടി 5 ഗ്രാം ദേവതാരം 5 ഗ്രാം ഇവ കഷായം വച്ച് സേവിച്ചാൽ സന്ധികളിലെ നീരും വേദനയും ശമിക്കും . കൈരശോര ഗുൽഗുലു ചേർത് കഴിക്കുന്നതും നല്ലതാണ്.

മുള്ള മൃത് പ്രമേഹത്തിന് നല്ലതാണ് എന്ന് പരക്കെ അറിയപെടുന്നുണ്ട് . എന്നാൽ പൂർവാചാര്യൻ മാർ അങ്ങിനെ നിർദേശിച്ചു കാണുന്നില്ല .വാത പ്രധാനമായും പിത്ത പ്രധാനമായും കഫ പ്രധാനമായും പ്രമേഹം 20 വിധം പറയപ്പെട്ടിരിക്കുന്നു. ഇതിൽ 4 എണ്ണം അസാദ്ധ്യമാണ് .6 എണ്ണം യാപ്യമാണ്. പത്തെണ്ണം സാദ്ധ്യമാണ് , സാദ്ധ്യമായ പത്തെണ്ണം മത്തനോ മുളള മൃതോ വ്യായാമമോ ആഹാര നിയന്ത്രണമോ ഒക്കെ കൊണ്ട് ശ്രമിക്കാം. മററുള്ളവ വിദഗ്ദ്ധ മേൽനോട്ടത്തിൽ ചികിൽസി ക്കേണ്ടതാണ്. സ്വയം ചികിൽസ നന്നല്ല.
(പ്രസാദ് വൈദ്യർ )
wwwwwwwwwwwwwwwwwwwwwww
അമൃതിന്റെ ഇല അരച്ച് പുരട്ടിയാൽ ഉപ്പുററി വിള്ളുന്നത് ശമിക്കും. അമൃതിന്റെ നൂറ് പാലോ പഞ്ചസാരയോ ചേർത് സേവിച്ചാൽ അർശസ് ശ്രമിക്കും അമൃത് കഷായം കുരുമുളക് ചേർത് സേവിച്ചാൽ ഹൃദ്രോഗം ശമിക്കും .അമൃതിന്റെ നീര്പ്രമേഹത്തിന് നല്ലതാണ്. അമൃത് കഷായം മഞ്ഞൾ പൊടി ചേർത് സേവിച്ചാൽ പ്രമേഹം ശമിക്കും. . അമൃത്‌ കഷായം തേൻ ചേർത് സേവിച്ചാൽ വൃക്ക രോഗം ശമിക്കും
( പ്രശാന്ത് കുമാർ വൈദ്യർ കൊയിലാണ്ടി )
wwwwwwwwwwwwwwwwwwwwwww
അമൃതിന്റെ ഇലയും മയിലാഞ്ചിയും പച്ചമഞ്ഞളും കൂടി അരച്ച് തേച്ചാൽ കാൽ വള്ളുന്നത് ശ്രമിക്കും. അമൃതു കഷായത്തിൽ തേൻ ചേർത് സേവിച്ചാൽ വൃക്ക രോഗവും മൂത്രത്തിൽ കൂടി രക്തം വരുന്നതും ശമിക്കും . അഞ്ചാം മാസം ഗർഭ രക്ഷക്കും ഈ കഷായം നിർദേശി ച്ചിരിക്കുന്നു .അമൃത് തൃഫല പടവലം വേപ്പിൻ തൊലി ഇവ കഷായം വച്ച് സേവിച്ചാൽ പിത്തം മൂലം ഉള്ള ഛർദ്ദി ശമിക്കും .ഈ കഷായം ശുദ്ധി ചെയ്ത ഗുൽഗുലു ചേർത് സേവിച്ചാൽ കോഷ്ടുക ശീർഷം (പെരുമുട്ടു വാ തം) എന്ന വാതരോഗം ശമിക്കും. ചുക്കും മല്ലിയും അമൃതും കൂടി കഷായം വച്ച് സേവിച്ചാൽ രക്തവാതം ശമിക്കും. അമൃതും ഇലവർങവും കുടി കഷായം വച്ച് സേവിച്ചാൽ പനിയും തൻമൂലം ഉള്ള ക്ഷീണം ദാഹം ഉഷ്ണം മൂത്രതടസം എന്നിവയും ശമിക്കും. അമൃതിന്റെ നീരിൽ തേൻ ചേർത് ലേപനം ചെയ്താൽ വ്രണങ്ങൾ ശമിക്കും അമൃതിന്റെ നീരിൽ ചുക്കുപൊടി ചേർത് സേവിച്ചാൽ ദഹനം വർദ്ധിക്കും . അമൃത് കഷായത്തിൽ തൃഫലയും തിപ്പലിയും കൽക നായി നെയ് കാച്ചി സേവിച്ചാൽ കഫജമായ തിമിരം ശമിക്കും. അമൃതും കുറുന്തോട്ടി വേരും കഷായം വച്ച് പാലു ചേർത് കുറുക്കി പാലളവാക്കി ക്ഷീര ബല 101 അവർതി 6 തുള്ളി മേൻ പൊടി ചേർത് സേവിച്ചാൽ കൈകാൽ കടച്ചിലും തരിപ്പും മരപ്പും ശമിക്കും. പരുക്കളും കുരുക്കളും വേഗത്തിൽ പഴുത്തു പൊട്ടാൻ അമൃതിന്റെ ഇലയിൽ വെണ്ണ പുരട്ടി, ചൂടാക്കി മുകളിൽ പതിച്ച് വച്ചാൽ മതി .

അമൃതും കറുകയും ചതച്ചു പിഴിഞ്ഞ നീരിൽ കൊട്ടം ഇരട്ടി മധുരം ചുക്ക് മുത്തങ്ങ ചെത്തി വേരിലെ തൊലി മുക്കുറ്റി ഇ വ കൽകൻ ചേർത് കാച്ചിയരിച്ച് തേച്ചാൽ കുട്ടികളുടെ തലയിൽ ഉണ്ടാകുന്ന ചൊറി ചിരങ്ങ് കരപ്പൻ മുതലായവ ശമിക്കും.

അമൃതിന്റെ പുറംതൊലി കളയണം എന്ന് പൂർവാചാര്യർ പറഞ്ഞിരുന്നു . അതിന്റെ കാരണം പറഞ്ഞിരുന്നില്ല .ആധുനിക ശാസ്ത്രം ഇന്നത് കണ്ടെത്തിയിരിക്കുന്നു. അമൃതിന്റെ മൊരിയിൽ മെർകുറി കൂടുതലുണ്ട് . കൂടുതലായി അത് കഴിച്ചാൽ കിട്നിക്ക് തകരാറുണ്ടാക്കും. ചിറ്റമൃതിനെ അപേക്ഷിച്ച് മുള്ള വ്യതിന്റെ മുള്ളിൽ മെർകുറി കൂടുതലുണ്ട്. പ്രമേഹത്തിന് നല്ലതാണ് എന്നു പറഞ്ഞ് മുള്ളമൃത് കഷായം കഴിച്ച് പലർക്കും കിട്നി തകരാറുകൾ ഉണ്ടായിട്ടുണ്ട്. ഇത് ശ്രദ്ധിക്കേണ്ടതാണ്.

അമൃതിൽ ബർബറിൻ എന്ന ആകലോയിടും കയ്പുള്ള ഒരു പദാർത്ഥവും ഉണ്ട് :അമൃത്‌ നുറുക്കി ചതച്ച് 4 മണിക്കൂർ മുതൽ ഒരു ദിവസം വരെ വെള്ളത്തിലിട്ട്രു വച്ചിരുന്ന് വേർതിരിയുന്ന നൂറ് ഊറ്റി തെളിച്ചെടുത്ത് ഔഷധമായി ഉപയോഗിക്കുന്നു .ഇതിന് കയ്പുണ്ടാവില്ല. കറുപ്പു നിറം മാറും വരെ ഊറ്റി തെളിച്ചെടുക്കണം. ദോഷകരമായ മെർകുറയും നീങ്ങി കിട്ടും. ഇത് തനിച്ചും യോഗങ്ങളിൽ ചേർക്കും ഉപയോഗിച്ചു വരുന്നു. പഴകിയ അതിസാരം അർശസ് ആന്ത്ര രോഗങ്ങൾ ദീപനക്ഷയം കരൾ മാന്ദ്യം ത്വക് രോഗങ്ങൾ പ്ര മേഹം പ്ലിഹരോഗം അസ്ഥിസ്രാവം രക്താതിസാരം ഗൊണോറിയ സിഫിലിസ് അസിസിററി എന്നിവ അമൃതിന്റെ നൂറു കൊണ്ട് ശമിക്കും . അമൃതിന്റെ നൂറ് പാലിൽ ചേർത് സേവിക്കുന്നതാണ് നല്ലത് .

അമൃത് മുത്ത് പടം പൊഴിഞ്ഞ തണ്ടുകൾ ക്കാണ് ഗുണം കൂടുതലുള്ളത് .അതിൽ നിന്നേ നൂറ് കിട്ടുകയും ഉള്ളു. ഇന്ന് അമൃതിന്റെ ലഭ്യത വളരെ കുറവാണ്. കടയിൽ കിട്ടുന്നവ ഉണങ്ങിയ തണ്ടുകൾ ആണ്.
(തോമ്മസ് വൈദ്യർ കണ്ണൂർ )
wwwwwwwwwwwwwwwwwwwwwww
കാൽമുട്ട് ചിരട്ട സ്ഥാനം മാറിയാൽ തടവി ശരിയാക്കി ചിറ്റമ്യത് സമൂലം അരച്ച് കെട്ടുക- തടവാൻ സഹജാര ദി തൈലം ഉപയേ ഗിക്കുക
(മുജീബ് )
wwwwwwwwwwwwwwwwwwwwwww
പാലാഴി കടഞ്ഞ് കിട്ടിയ അമൃതിൽ നിന്നും ചിന്തി മണ്ണിൽ വീണ ഒരു തുള്ളി വളർന്നു വന്നതാണ് അമൃത് എന്ന് ഒരു ഐതിഹ്യം ഉണ്ട്. ടൈഗോസ് ഫോറിയ കോർഡി ഫോളിയ എന്ന ശാസൂനാമമുള്ള ഔഷധമാണ് ചിറ്റമൃത് ടൈഗോസ് ഫോറിയ മലബാറിക്ക. അണ് കാട്ടമൃത്. ഇന്ന് മാർക്കറ്റിൽ കിട്ടുന്നവ അധികവും കാട്ടമ്യത് ആണ് .ചിറ്റമൃത് ഓജസ് വർദ്ധിപ്പിക്കുന്നതും എല്ലാ ഭാഗവും കയ്പുള്ളതും ആണ്. ഇത് തനിച്ചും യോഗങ്ങളിൽ ചേർത്തും ഉപയോഗിച്ചു വരുന്നു. ഇത് ജ്വരഘ്ന ഔഷധമായി കണക്കാ ക്കുന്നു. എല്ലാതരം പനിയിലും ഉപയോഗിക്കാം ചിറ്റമൃതും നെല്ലിക്കയും വേപ്പിൻ തൊലിയും സമം കഷായം വച്ച് കോൽതേൻ ചേർത് സേവിച്ചാൽ വിഷമ ജ്വരങ്ങൾ ശമിക്കും .

ഘ്റിതേന വാതാ സഗുഡാവി ബന്ധം
പിത്തം സിതാദ്യാ മധുന കഫംച
വാതാസ്ര മുഗ്രം രുഹുതൈല മിശ്രം
സ സന്നി വാതം ശമയേൽ ഗുഡുചീ
എന്ന് ഭാവ വിസ്രൻ പറയുന്നു.

അമൃത് നെയ് ചേർത് ഉപയോഗിച്ചാൽ വാതവും ശർക്കര ചേർത് സേവിച്ചാൽ മലബസവും കൽകണ്ടം ചേർത് സേവിച്ചാൽ പിത്തവും തേനിൽ കഴിച്ചാൽ കഫവും ആവണക്കെണ്ണ ചേർത് സേവിച്ചാൽ വാത രക്തവും ചുക്കുപൊടി ചേർത് സേവിച്ചാൽ ആമ വാതവും ശമിക്കും എന്ന് ചക്രദത്ത നും പരഞ്ഞിരിക്കുന്നു.

ഗുഡൂചീ കടുക തിക്ത
സ്വാദു വാതാ രസായന
സംഗ്രഹണീ കഷാ യോഷ്ണ
ലഗ്വീ ബല്യാ അഗ്നി ദീപന
എന്ന് മദനപാല നിഘണ്ഡു പറയുന്നു.

ദോഷാത്ര ആമം അമിത് ദാഹ
മേഹ കാസം ച പാണ്ഡുന
കാമല കുഷ്ട വാതാസ്ര
ജ്യര ക്രിമി വമിൻ ഹരേത്
എന്ന് വാക് ഭടാചാര്യർ പറയുന്നു.

അമ്യത് രസായന ഗുണം ഉള്ളതാണ് .ചിറ്റമൃതിന്റെ സ്വരസം തന്നെ രസായന മായി ഉപയോഗിച്ചാൽ ജരാനരകൾ അകന്നു പോകും എന്ന് കായ കൽപ ചികിൽസാ രത്നം എന്ന ഗ്രന്ഥത്തിൽ പറയുന്നു. ചിറ്റമൃതും നാടൻ കുറുന്തോട്ടി വേരും കൂടി കഷായം വച്ച് തേൻ ചേർത് സേവിച്ചാൽ വാതരോഗങ്ങൾ എല്ലാം ശമിക്കും. രക്ത ശുദ്ധി ഉണ്ടാകും . അമൃത് എടുത്ത് കഷായം വച്ച് അമൃതു തന്നെ കൽക്കനായി പാലും ചേർത് നെയ് കാച്ചി സേവിച്ചാൽ കുഷ്ടം ശമിക്കും എന്ന് ഭൈഷജ്ഞ രത്നാവലിയിൽ പറയുന്നു. നല്ലവണ്ണം മൂത്ത ചിറ്റമൃത് ഇടിച്ചു പിഴിഞ്ഞ നീര് വച്ചിരുന്നാൽ സത്ത് അടിയും. അതാണ് അമൃതിൻ നൂറ് .ഗുളൂചീ സത്വം എന്ന് സംസ്കൃത ത്തിൽ പറയും . ശക്തമായ ജ്വര ത്തിനും തീഷ്ണമായ പ്രമേഹ ത്തിനും അസഹ്യമായ ശ്വാസ രോഗത്തിനും മൂല കുരുവിനും അത്യാർതവ ത്തിനും അമൃതിൽ നൂറ് ഫലപ്രദ മാ ണ് . ചെറുവഴുതിന വേര് പഴയ മുതിര പുഷ്കരമകലം ചുക്ക് ചെറുതേക്കിൽ വേര് ചിറ്റമൃത് ഇവ കഷായം വച്ച് തിപ്പലി ചേർത് സേവിച്ചാൽ കാസശ്വാസം ശമിക്കും. അമൃത് നെല്ലിക്ക മഞ്ഞൾ ഇവയുടെ നീര് 10 മില്ലി വീതം ദിവസം രണ്ടു നേരം സേവിച്ചാൽ പ്രമേഹം ഉണ്ടാവില്ല.

ഗുസൂചി തൃഫലാ ദാർവീ
ക്വാഥം ഉഷ്ണ ഛ വാതി ഭിർ
ത്വക് ശോ ഫോ ഷ്ണ
വ്രണ ശോകഘ്ന
നീതോ മാദ്യം സ ഗുൽഗുലു
എന്ന് യോഗ ഗരത്ന സമുച്ചയം പറയുന്നു.
തൃഫല മരമഞ്ഞൾ അമൃത് ഇവ സമം കഷായം വച്ച് ഗുൽഗുലു മേൽ പൊടി ചേർത് സേവിച്ച ശേഷം ചൂടുവെള്ളം കുടിച്ചാൽ കുഷ്ടം വ്രണം നീര് എന്നിവ ഒരു മാസം കൊണ്ട് ശ്രമിക്കും .ദേവതാരം ചുക്ക് ചിറ്റമൃത് വിഴാലരി പുത്തരി ചുണ്ട വേര് ഇവ കുട്ടിയുള്ള കറുത്ത പശുവിന്റെ മൂത്രത്തിൽ അരച്ച് ലേപനം ചെയ്താൽ മന്ത് ശമിക്കും. അന്നനാളത്തിൽ (എലിമൻററി കനാലിൽ ) ഉണ്ടാകുന്ന ക്യാൻസറിന് അമൃത് മാത്രം കഷായം വച്ച് രണ്ടുനേരം വീതം കഴിച്ചാൽ മതിയെന്ന് പറയപ്പെടുന്നു. ചിറ്റമൃതിന് വയസ്ഥ എന്നും ജീവന്തി എന്നും ഭിഷക് പ്രിയ എന്നും പേരുകൾ അമരകോശം പറയുന്നു. അമൃതവല്ലി എന്നും ചിന്തിന കൊടി എന്നും തമിഴ് നാമം
(മാന്നാർ ജി രാധാകൃഷ്ണൻ വൈദ്യർ )

അമൃതിൽ ആൺ പൂക്കളും പെൺ പുക്കളും വ്യത്യസ്ഥ ചെടികളിൽ ഉണ്ടാകുന്നു. ചില അമൃതിൽ മാത്ര മേ കായകൾ ഉണ്ടാവുകയുള്ളു. അതിൽ കടലക്ക വലുപ്പ മുള്ള ചുവന്ന പൂക്കൾ കുലകുലയായി കാണപ്പെടുന്നു. | തണ്ട് മുറിച്ചു നട്ടും കായയിൽ നിന്നും പുതിയ ചെട്ടികൾ ഉണ്ടാവും.

അമൃതിന് തണ്ടിൽ നിന്നും തുങ്ങി വരുന്ന നൂലും പേരാലിന്റെ മുകളിൽ നിന്നും തുങ്ങി വരുന്ന വേ ടും ഓരില താമര ഇടിച്ചു പിഴിഞ്ഞ നീരും കൂട്ടിയരച്ച് കൽക നിട്ട് എണ്ണ കാച്ചി തേച്ചാൽ തല മുടി സമൃദ്ധമായി ഉണ്ടാകും. ഇത് വനവാസി ചികിത്സാ വിധി ആണ് .

ചിറ്റമൃതിന്റെ തനി നീരും ഇന്തുപ്പും സമം കുട്ടി വച്ചിരുന്ന് അതിൽ നിന്നും അൽപം എടുത്ത് തേൻ ചേർത് കണ്ണിൽ എഴുതുക. തിമിരം അർമം കാചം മുതലായവ ശമിക്കും. തേൻ ചേർക്കുമ്പോൾ പതയും പിന്നെ വച്ചിരിക്കരുത്. വച്ചിരുന്നാൽ പുളിച്ച് മദ്യമാവും.

ചിറ്റമൃത് വെന്ത വെള്ളം വായിൽ ധരിക്കുന്നതും സേവിക്കുന്നതും വായ് പുണ്ണിനെ ശമിപ്പിക്കും, അമൃതിന്റെ തണ്ട് കരിച്ച കരി വായ്പുണ്ണിൽ പുരട്ടുന്നതും നല്ലതാണ്.

അമൃത്‌ ജ്വരഹര ഔഷധങ്ങളിൽ അഗ്രൗഷധം ആണ്. അമൃതിന്റെ അര ഔൺസ് നീരിൽ തേൻ ചേർത് സേവിച്ചാൽ നാലഞ്ചു ദിവസം കൊണ്ട് പനി ശമിക്കും. ശരീരതാപം ക്രമീകരിക്കും പഴകിയ ജ്വരത്തിലും വാത ജ്വരത്തിലും ഉപയോഗിക്കുന്ന അമൃതോത്തരം കഷായത്തിന്റെ പ്രധാന ഘകമാണ് അമൃത്

ഒരു ചെവിയൻറ നീര് അമൃതിന്റെ നീര് ഇന്തുപ്പ് തേന് ഇവ കൂട്ടി തൊണ്ടയിൽ പുറമേ തടവിയാൽ ടോൺസിലൈറ്റിസ് മൂലം ആഹാരം ഇറക്കാൻ കഴിയാത്ത അവസ്ഥ യിലും ക്ഷണത്തിൽ ശമനം ഉണ്ടാകും പനി മുണ്ടിനീര് മുതലായവക്കും ഫലപ്രദം.

അമൃതോത്തരം കഷായം ഉദരരേഗണൾ ശമിപ്പിക്കുകയും ചെയ്യും

അമൃത് ദേവതാരം കുറുന്തോട്ടി ആടലോടകം ഇവയുടെ കഷായം ഹൃദയപേശിയിലെ ബ്ലോക്കുകൾ മാറ്റുകയും ഹൃദയപേശികളെ ബലപ്പെടുത്തുകയും സങ്കോച വികാസ ശേഷി വർദ്ധിപ്പിക്കുകയും പത്ത വർദ്ധന വിനെ തടയുകയും ചെയ്യും

വൃക്കമാന്യം മൂലം ക്രിയാറ്റിൻ വർദ്ധിക്കുകയും സർവാംഗ ശോഷം ഉണ്ടാവുകയും രാവിലെ ഉറക്കമുണരുമ്പോൾ കണ്ണുകളുടെ താഴെ നീരു കാണുകയും ചെയ്യുന്ന അവസ്ഥയിൽ അമൃതിന്റെ തനി നീര് പത്തു മില്ലി വീതം ദിവസം രണ്ടു നേരം സേവിച്ചാൽ ശമനമുണ്ടാകും. മൂത്രം തെളിയും മൂത്രത്തിന്റെ എരിച്ചിലും പുകച്ചിലും ശമിക്കും . ,പിത്ത വർദ്ധനവിലും രക്തപിത്ത ത്തിലും നന്ന് .

സ്ഥിരമായി യൂറിക്കാസിഡ് വർദ്ധനയുള്ളവർ അമൃത് തിളപ്പിച്ച വെള്ളം കുടിവെള്ളം പോലെ സേവിച്ചാൽ ശമനമുണ്ടാകും .

കാൽമുട്ടു വേദനക്കും കണങ്കാൽ വേദനക്കും ന്ന് .പ്രഷർ വർദ്ധിച്ച് mഖങ്ങളുടെ മേൽ ഭാഗത്ത് നീരും വേദനയും ഉണ്ടായാൽ നീർമരുതി നെറ തൊലിയും ചിറ്റമൃതും ഇരിപ്പക്കാതലും കുടി കഷായം വച്ച് സേവിച്ചാൽ മൂന്നു നാലു ദിവസം കൊണ്ട് ശമനമുണ്ടാവും

ബീഫും മറ്റും കൂടുതൽ സേവിച്ച് കൊഴുപ്പ്ർ വർദ്ധിച്ച് അവയെ ഉരുക്കി കളയാൻ ശരീരം സ്രമിക്കുമ്പോൾ ഉണ്ടാകുന്ന സർവാംഗ സന്താപം (ദേഹം പുകച്ചിൽ) കാൽ പുകച്ചിൽ കൈ പുകച്ചിൽ മുതലായവയിൽ അമൃത് ചതച്ച് വെള്ളത്തിൽ ഇട്ട് ഊറി വരുന്ന നൂറ് എടുത്ത് ഉണങ്ങി വച്ചിരുന്ന് 250 ഗ്രം ദിവസവും സേവിച്ചാൽ ശമനമുണ്ടാകുന്നതാണ്

ചിറ്റമൃതും ചെറുകറുകയും ചതച്ചു പിഴിഞ്ഞ നീരിൽ കൊട്ടം അതിമധുരം മുത്തങ്ങ ചുക്ക് എന്നിവ കൽകമായി എണ്ണകാച്ചി തേച്ചാൽ കരപ്പൻ ചൊറി ചിരങ്ങ് മുതലായവ ശമിക്കും (സഹസ്രയോഗം) അമൃത് ചതച്ചു വിഴിഞ്ഞ നീര് പത്തു മുതൽ പതിനഞ്ചു മില്ലി വരെ ദിവസവും സേവിച്ചാൽ കുഷ്ഠം രക്ത പിത്തം രക്ത വാതം മഞ്ഞ പിത്തം മുതലായവ ശമിക്കും.

അമൃതു കൊടുവേലിയും കുടി കഷായം വച്ച് വിറച്ച് ഗുളികയാക്കി സേവിച്ചാൽ പ്രമേഹവും മഞ്ഞ പിത്തവും ശമിക്കും . വിദഗ്ദ്ധ മേൽനോട്ടത്തിൽ മാത്രം ഉപയോഗിക്കുക.

(ഓമൽകുമാർ വൈദ്യർ )

Leave a comment