post 130 സർപ ഗന്ധി

ചർച്ചാവിഷയം >>>>>>> സർപഗന്ധി
കുടുംബം >>>>>>> Apocynaceae (അപ്പോസ്സൈൻസിയ)
ശാസ്ത്രനാമം >>>>>>> Rauvolfia serpentina (രാവോൾഫിയ സർപ്പെന്റേന)
രസാദി ഗുണങ്ങൾ
രസം: >>>>>>>കഷായം
ഗുണം >>>>>>> രൂക്ഷം
വീര്യം >>>>>>> ഉഷ്ണം
വിപാകം >>>>>>> കടു

ഒരു മീറ്റർ ഉയരത്തിൽ വരെ വളരുന്ന സർപ്പഗന്ധിയുടെ ഇലകൾക്ക് കടും പച്ച നിറമാണ്. കാണ്ഡത്തിലെ പർവ്വസന്ധിയിൽ(Node) നിന്നും മൂന്നിലകളുണ്ടാകും. മൺസൂൺ കാലത്തിനുശേഷമാണ് ചെടി പൂവിടാൻ തുടങ്ങുന്നത്. ചുവന്ന ഞെട്ടും, പുഷ്പവൃതിയുമുള്ള പൂക്കുലകളിൽ വെളുത്ത പൂക്കളാണുണ്ടാവുക. പരാഗണശേഷം പൂങ്കുല അവശേഷിച്ച് പൂക്കൾ കൊഴിയുന്നു, ഏതാനം ദിവസങ്ങൾക്കകം തത്സ്ഥാനത്ത് പച്ച കായ്കൾ പ്രത്യക്ഷപ്പെടുന്നു. ഒരു മാസത്തിൽ താഴ്ന്ന കാലം കൊണ്ട് കായ്കൾ പഴുക്കുന്നു. കായ്കൾ കടുത്ത പിങ്കുനിറം പ്രാപിക്കുമ്പോളിതു മനസ്സിലാക്കാം.

തണലും, ചൂടും, ആർദ്രതയുമുള്ള പ്രദേശങ്ങളിലാണ് സർപ്പഗന്ധി വളരുന്നത്. വിത്തുകൾ നട്ടും, കാണ്ഡം, വേര് മുതലായവ മുറിച്ചു മാറ്റിനട്ടും വളർത്തിയെടുക്കാം. ഇതിന്റെ വേരുകൾക്ക് സര്പ്പത്തിന്റെ ഗന്ധമാണെന്നു പറയപ്പെടുന്നു, അങ്ങനെയാണിതിനു സര്പ്പഗന്ധിയെന്ന പേരു വന്നത്.

അമൽ പൊരി സർപഗന്ധം സർപ്പഗന്ധി നാഗുലി സർപാഗുലാ രക്തത്രിക കുക്കുട്ടി എന്നെല്ലാം അറിയ പെടുന്നു. ഹിമാലയം സിക്കിം ആസാം കേരളം എന്നിവിടങ്ങളിൽ സുലഭ മായി കാണപ്പെടുന്നു .കേരളത്തിൽ എറണാകുളം ഭാഗത്ത് കൂടുതലായി കാണപ്പെടുന്നു. അര മീറ്റർ മുതൽ ഒരു മീറ്റർ വരെ ഉയരം വക്കുന്ന കുറിറ ചെടിയാണിത് .ഇതിന്റെ തണ്ട് പച്ച കലർന്ന ചാരനിറത്തിലും ഇലകൾ പച്ച നിറത്തിലും കാണപ്പെടുന്നു. അമൽപ്പൊരിയുടെ വേരാണ് പ്രധാനമായും ഔഷധമായി ഉപയോഗി ക്കുന്നത്. അമൽ പൊരിക്ക്‌ രക്തധമനികളെ വികസിപ്പിച്ച് രക്താതിമർദത്തെ ക്രമപെടുത്താൻ കഴിവുണ്ട്. ഇതിന്റെ വേരിൽ നിന്നും അജ്മാലിൽ അജ് മാലിനിൽ അജ്മാലസിൻ സർപന്റൈൻ എന്നീ ആ കലോയിഡുകൾ അടങ്ങിയിരിക്കുന്നു. ഇതിന്റെ വേരിൽ നിന്നും ആണ് രക്തസമ്മർദത്തിനുള്ള സർപാസിൻ എന്ന ഗുളിക നിർമിക്കുന്നത്.
(രാജേഷ് വൈദ്യർ )

സർപഗന്ധിയുടെ വേര് ഒരു ഗ്രാം വീതം സേവിച്ചാൽ ഒരു ദിവസം രക്താതിമർദം ഉണ്ടാവില്ല. സർപഗന്ധിയിൽ നിന്നും വേർതിരിച്ചെടുക്കുന്ന സർപൻറ്റെൻ മാത്രമാണ് അലോപ്പതിയിൽ പ്രഷറിന് ഉപയോഗി ക്കുന്നത്. എന്നാൽ ഈ രീതി അത്ര ഫലപ്രദമായി തോന്നുന്നില്ല. രക്ത മർദം അധികമുള്ളവർ ശോധന ക്രമമാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അതിനായി. വാഴപ്പിണ്ടിയും വാഴ കൂമ്പും കറിവെച്ച് കഴിക്കുന്നത് വളരെ നല്ലതാണ്.
(കിരാതൻ)

അമൽ പൊരി അധികമായി ഉപയോഗിച്ചാൽ മോഹാലസ്യം ഛർദ്ദി തലചുറ്റൽ ഹൃദയ പേശികൾക്ക് ബലക്ഷയം എന്നിവ ഉണ്ടായേക്കാം. ഉമാദത്തിനും ആർതവ സംബന്ധമായ രോഗങ്ങളിലും സർപവിഷത്തിലും എലിവിഷത്തിലും അമൽ പൊരി ഉപയോഗിക്കാം, എലിപ്പനിയിലും ഫലപ്രദമാണ് . എലി പനിയിൽ ഒരു ഗ്രാം മുതൽ രണ്ടു ഗ്രാം വരെ അമൽ പൊരി ചൂർണം ഉപയോഗിക്കാം. കൃഷ്ണമണിയിൽ പാട ഉണ്ടായാൽ അവൽ പൊരിയുടെ ഇല പിഴിഞ്ഞ നീര് ഒഴിച്ചാൽ പാട മാറുന്നതാണ് .(ആയുർ വേദം അർമ്മം പന്നു പറയുന്ന രോഗമാണ് പാട എന്ന് വിവക്ഷിക്കുന്നത്. വെളുത്ത പാട കൃഷ്ണമണിയെ മുടി കാഴ്ച ഇല്ലാതാക്കുന്നതാണ് അർമ്മം ) അമൽ പൊരി ഉപയോഗിച്ചാൽ B വൈറസ് മൂലമുള്ള മഞ്ഞപ്പിത്തം ആറു മാസം കൊണ്ട് ശമിക്കുന്നതായി കണ്ടിട്ടുണ്ട്. അമൽ പൊരിയും വാൽമുളകും സമം പൊടിച്ച് രണ്ടുഗ്രാം പൊടി രാവിലെയും വൈകിട്ടും പാലിൽ സേവിച്ചാൽ ലുബദാർതവം (ആർതവ സ്രാവ കുറവ് ) നഷ്ടാർതവം (ആർതവം ഇല്ലാതെ വരുക ) ആർതവ വേദന മുതലായവ ശ്രമിക്കും. തിക്ത രസമുള്ള ഇത് സേവിക്കുമ്പോൾ ഉറക്കം വർദ്ധിക്കുന്നതായി അനുഭവ പെടുന്നുണ്ട്. വേദനസംഹാരി പോലെ ഇത് പ്രവർത്തിക്കുന്നു. രക്തകുഴലിലെ തടസങ്ങൾ തീർക്കുന്നതായും അനുഭവ പെടുന്നു. അമൽ പൊരിയുടെ ക്ഷാരം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കും പ്രമേഹരോഗികളുടെ രക്താതിമർദം ക്രമമാക്കും. അമൽ പൊരിയും ജടാ മാഞ്ചിയും കൂടി പൊടിച്ച് അഞ്ചു ഗ്രാം വരെ പാലിൽ സേവിച്ചാൽ സ്ത്രീകളുടെ ഹിസ്റ്റീരിയക്കും അപസ്മാരത്തിനും ശമm മുണ്ടാകും.
(രാധാകൃഷ്ണൻ വൈദ്യർ എറണാകുളം )

കുടുംബം_ അപ്പോസ്സൈൻസി
ശാസ്ത്രനാമം:രാവോൾഫിയ സേഴ്‌പ്പെന്റന ബിൻത്
സർപ്പഗന്ധം,നാക്കുലി, സർപ്പാദനി,രക്തത്രിക,കുക്കുട്ടി എന്നിപെരുകളിൽ അറിയപ്പെടുന്നു
( വിജു കൈലാസ് )

അമൽപൊരി, അത്തിത്തിപ്പലി , അമുക്കുരം, നറുനീണ്ടി , അന്ന ഭേദി ഇവ സമം 150 ഗ്രാം ചേർത് ഒരു ലിറ്റർ എണ്ണ കാച്ചി മെഴുകു പാകത്തിൽ അരിച്ചെടുക്കുക. ഇത് ലേപനം ചെയ്താൽ ലിംഗ വലിപ്പവും ഉദ്ധാരണ ശേഷിയും വർദ്ധിക്കും. മണി ബന്ധത്തിന് താഴെ ഉണ്ടാകുന്ന വെരിക്കോസിനെ ശമിപ്പിക്കും. ഈ വെരിക്കോസ് കൗണ്ട് കുറയാൻ ഇടയാക്കുന്നതാണ്. അനുഭവ ബോദ്ധ്യമായ അപൂർവ യോഗമാണ്
(വിജിഷ് വൈദ്യർ )

സർപഗന്ധി ഹോമിയോയിൽ റോസിയ സർപൻറേന എന്ന് പറയുന്നു. ഇത് ഗർഭാശയത്തെ സങ്കോചിപ്പിച്ച് സുഖപ്രസവത്തിന് സഹായിക്കും. രക്താതി മർദത്തിൽ ഫലപ്രദമായി ഉപയോഗിക്കുന്നു. മദർ ടിഗ്ചർ പത്തുമുതൽ മുപ്പത് തുള്ളി വരെ ഉപയോഗിക്കാൻ ഹോമിയോപ്പതി നിർദേശിക്കുന്നു .ചൂർണം പത്തുമുതൽ മുപ്പതു ഗ്രയിൻ വരെ ഉപയോഗിക്കാം.
(Dr മോഹൻ )

സർപ്പഗന്ധിയുടെ ഔഷധപ്രയോഗത്തിൽ വളരെ ശ്രദ്ധ വേണമെന്നും ഇതിന്റെ അമിത ഉപയോഗവും സാന്നിധ്യവും ആത്മഹത്യാ പ്രവണത ഉണ്ടാക്കാനുള്ള സാധ്യത ഉള്ളതാണെന്നും നിർമ്മലാനന്ദഗിരി മഹാരാജ് സ്വാമികൾ ഒരിക്കൽ പറഞ്ഞത് കേട്ടിട്ടുണ്ട് .
( ബിനോയ് )

രക്ത വർണത്തിലുള്ള പൂക്കളോടു കൂടിയ അമൽ പൊരി യുടെ വേര് പുരാതന കാലത്ത് സർപ്പവിഷത്തിന് ഉപയോഗി ചിരുന്നു. ബോധക്ഷയം അതിസാരം മാനസിക രോഗങ്ങൾ ഉദര രോഗങ്ങൾ എന്നിവയിലും ഉപയോഗിച്ചിരുന്നു. ഇന്ന് സർപഗന്ധി ലോക പ്രസിദ്ധ മായ ഒരു ഔഷധ മാണ്. AD പതിനാ റാം . ശതകത്തിന്റെ ആദിയിൽ റിയോ നാൾഡ് റാഫോൾ എന്ന ജർമൻ ഡോക്ടർ ഔഷധങ്ങളുടെ നാടായി അറിയപെടുന്ന പൗരസ്ത്യ രാജ്യങ്ങളിൽ ഔഷധ പഠനങ്ങൾക്ക് എത്തി. അദ്ദേഹം ഭാരതത്തിലും എത്തുകയും ചില ഔഷധ സസ്യങ്ങൾ കൊണ്ടുപോവുകയും ചെയ്തു. കൂട്ടത്തിൽ അമൽ പൊരിയും കൊണ്ടുപോയി .അതിന് റുവോൾഫിയ എന്ന് നാമകരണവും ചെയ്തു.

1931 ൽ സിദ്ധിക് എന്ന പ്രസിദ്ധനായ ഭാരതീയ ഡോക്ടർ രക്ത സമ്മർദ്ദം കുറക്കാൻ സർപഗന്ധികയുടെ കഴിവിനെ കുറിച്ച് വിശദമായ ഒരു ലേഖനം ഒരു ബ്രിട്ടീഷ് മാഗസിനിൽ പ്രസിദ്ധ പെടുത്തി ഇത് അനേകം പാശ്ചാത്യ ഡോക്ടർമാരുടേയും ശാസ്ത്രജ്ഞരുടേയും ശ്രദ്ധ പിടിച്ചുപറ്റി. അത് ശാസ്ത്രലോകം പരീക്ഷിച്ച് ബോദ്ധ്യപെടുകയും ചെയ്തു. സർപ ഗന്ധിയിൽ നിന്നും ഒഫിഓക്സിലിൻ (ophioxylin) റിസർ പി നൈൻ എന്നീ ആൽക്കലോയിഡു കൾ വേർതി ച്ചെടുത്തു. രക്താതിമർദം കുറക്കുവാൻ ഇതിനുള്ള കഴിവ് മനസിലാക്കുകയും റിസർപിൻ ഉപയോഗിച് സർപാസിൻ എന്ന രക്താതി മർദത്തി നുള്ള ഗുളിക ഉണ്ടാക്കുകയും ചെയ്തു. BC എട്ടാം ശതകത്തിൽ എഴുതിയ ചരകസംഹിത യിൽ അമൽ പൊരിയുടെ ഗുണങ്ങൾ വിശദീകരിച്ചി ട്ടുണ്ട്. (ഔഷധ സസ്യങ്ങളുടെ അത്ഭുത പ്രപഞ്ചം എന്ന ഗ്രന്ഥത്തിൽ നിന്ന്. ) സർപാസിൻ അധികമായി ഉപയോഗിച്ചാൽ ആത്മഹത്യാ പ്രവണത വർദ്ധിക്കാൻ സാദ്ധ്യതയുണ്ട്. വിദഗ്ദ്ധരുടെ മേൽനോട്ടത്തിലേ ഇവ ഉപയോഗിക്കാവു .
(അബ്ദുൾ ഖാദർ )

അമൽപ്പൊരി സുസ്രുതൻ സുഗന്ധ എന്നും ചരകൻ നാഗുലി എന്നും പരാമർശിച്ചു കാണുന്നു. അതി പുരാതന കാലത്തു തന്നെ ഭാരതത്തിൽ ഇത് ഉപയോഗിച്ചിരുന്നു. എന്നാൽ അലോപതി ഇത് അവരുടെ കണ്ടുപിടുത്തം എന്ന പോലെ ഉപയോഗിച്ചു വരുന്നു. രാമച്ചം കയറ്റുമതി ചെയ്തപ്പോൾ അറിയാതെ ഇത് വിദേശത്ത് എത്തുകയും അവർ ഇതിൽ നിന്ന് രക്ത മർദം കുറക്കാനുള്ള ഔഷധം കണ്ടെത്തി എന്നും അവകാശ പെടുന്നു. ഭാരതത്തിൽ മനോരോഗ ചികിത്സയിൽ ഇത് വ്യാപകമായി ഉപയോഗിച്ചിരുന്നു. മനോരോഗി കളിൽ സാധാരണയായി പ്രഷർ അധികം ആയിരിക്കും. സർപഗന്ധി വിഷചികിത്സ യിലും വ്യാപകമായി ഉപയോഗിച്ചിരുന്നു. ഇതിന്റെ വേരിന് സർപാകൃതിയും വേവുമ്പോൾ അണലി യുടെ വായുടെ ഗന്ധവും ഉണ്ട് . ഇതിനടുത്ത മാളങ്ങളിൽ സർപങ്ങൾ കഴിയാറില്ല എന്ന പ്രത്യേകതയും കാണുന്നുണ്ട്. പതിനേഴാം നൂറ്റാണ്ടിൽ ജർമൻകാരനായ ലയനോൾഡ് റാഫോൾ ഇതെ കുറിച്ചു പഠനം നടത്തി. ഇദ്ദേഹത്തിന്റെ പേരിൽ നിന്നാണ് ലാറ്റിൻ ഭാഷയിൽ റാനോഫിയ സർപൻറീന എന്ന പേര് ഇതിനുണ്ടായത് . സർപ്പഗന്ധി അൻപതോളം ഇനങ്ങൾ ഉള്ളതായി പറയപ്പെടുന്നു . അമൽ പൊരിയും സർപഗന്ധിയും ഒന്നല്ല എന്നും സർപ്പഗന്ധിയിൽ പത്രവിന്യാസം നാലെണ്ണ മുള്ള വലിയ ഇനം മാത്രമാണ് അമൽ പൊരി എന്നും പറയപ്പെടുന്നു. ആയുർവേദത്തിൽ രക്തമർദം കുറക്കാൻ സർപഗന്ധി തൃഫല ചേർതാണ് ഉപയോഗിക്കുക. തൃഫലയും അമൽ പൊരിയും കുടി പൊടിച്ച് തേങ്ങാവെള്ളത്തിൽ സേവിച്ചാൽ രക്ത മർദം കുറയും. അമൽ പൊരിയുടെ വേരും വേരിലെ തൊലി നീറ്റിയെടുത്ത ക്ഷാരവും മനോരോഗ ചികിൽസയിൽ ഉപയോഗി ക്കുന്നു. ഇതിന്റെ പാർശ്വഫലങ്ങൾ കൊണ്ടാകാം പൂർവാചാര്യർ രക്താതി മർദത്തിൽ അമൽ പൊരി കൂടുതലായി ഉപയോഗിച്ചിരുന്നില്ല. മനോരോഗ ത്തിൽ വ്യാപകമായി ഉപയോഗിച്ചിരുന്നു. വിഷാദ രോഗി സർപ്പഗന്ധി ചവച്ചാൽ മനസ് സ്വസ്തമാകും. ലുബ്ദാർതവം നഷ്ടാർ തവം ആർതവ വേദന എന്നിവയിൽ അമൽ പൊരിയും വാൽമുളകും പൊടിച്ച് രണ്ടര ഗ്രാം വരെ പാലിൽ സേവിക്കുന്നത് നല്ലതാണ്.ഗർഭാശയം ചുരുക്കുന്നതു കൊണ്ട് ഗർഭിണികൾ ഇത് ഉപയോഗിക്കരുത്.ഗർഭ സ്രാവത്തിന് സാദ്ധ്യത ഉണ്ട്. സർപഗന്ധിയും ഉപ്പും വാൽമുളകും കൂടി അരച്ച് പുരട്ടുന്നതും സേവിക്കുന്നതും സർപ്പ വിഷത്തിനും തേൾ വിഷത്തിനും നല്ലതാണ്. പതിനെട്ടു തരം എലിയുടെ വിഷത്തിനും അമൽ പൊരി കഷായം പ്രതൗഷധം ആണ്. ആസന്ന നിലയിലുള്ള എലിപ്പനിയിലും അമൽ പൊരി കൊണ്ട് ശമനം ഉണ്ടായതായി പറയപ്പെടു ന്നുണ്ട്. അമൽപൊരിയുടെ ഇല പിഴിഞ്ഞ നീര് ഒന്നോ രണ്ടോ തുള്ളി ഒഴിച്ചാൽ കണ്ണിലെ പാട (അർമം) ശമിക്കും. അമൽ പൊരിയുടെ ക്ഷാരം പ്രമേഹം ശമിപ്പിക്കും. വേപ്പിൾ തൊലി രണ്ടു കഴഞ്ച് കടുകുരോഹിണി രണ്ടു കഴഞ്ച് പെരുങ്കുരുമ്പ രണ്ടു കഴഞ്ച് അമൽ പൊരിവേര് ആറുകഴഞ്ച് ഇവ ഇടങ്ങഴി വെള്ളത്തിൽ കഷായം വച്ച് mഴിയാക്കി ഉരി വീതം രണ്ടു നേരം സേവിച്ചപ്പോൾ ആറു മാസം കൊണ്ട് പഴകിയ B വെറസ് മഞ്ഞ പിത്തം ശമിച്ചതായി പറയപ്പെടുന്നു
(ഓമൽകുമാർ )

അമല ദന്ത്യ അബ്ദ വൃഷ ബലാച
കാർ തോട്ടി മൂർവ കരളേക വേരും
നന്നാറി പ്ലാവിൻറില ത്തെട്ടു കുട്ടി
കമായ മൊന്നുണ്ടതു രക്തമർദേ
(നാട്ടു ചികിത്സ )

നെല്ലിക്ക തോട്, നഗദന്തി വേര്, മുത്തങ്ങ, ആടലോടക വേര്, കുറുന്തോട്ടിവേര്, കാർ തോട്ടി വേര്, പെരും കുരുമ്പ വേര്, കരളേക വേര്, നന്നാറി കിഴങ്ങ്, പഴുത്ത പ്ലാവില ഞെട്ട്, ഇവ ഒരു കഴഞ്ച് വീതവും അമൽ പൊരി കാൽ കഴഞ്ചും ചേർത് കഷായം വച്ച് സേവിച്ചാൽ രക്ത മർദം കുറയും .വിദഗ്ദ്ധ മേൽനോട്ടത്തിൽ മാത്രം ഉപയോഗിക്കുക. രക്ത നാഡികളുടെ ഇലാസ്തികത നഷ്ടപ്പെടുന്നതാണ് രക്താതിമർദത്തിനുള്ള കാരണം. ഇന്നത്തെ BP ചികിൽസ ഞരമ്പുകളുടെ ഇലാസ്തികത ക്രമപ്പെടുത്തുന്നില്ല. ഞരമ്പുകളുടെ അയവ് mഷ്ടപെടുന്നത് വാതം മൂലമാണ്. അത് പരിഗണിക്കാത്ത BP ചികിൽസ ശാശ്വതമല്ല.
( വേണുഗോപാൽ വൈദ്യർ )

One thought on “post 130 സർപ ഗന്ധി

Leave a comment