Post 129 അതിവിടയം

ചർച്ചാ വിഷയം >>>>>> അതിവിടയം
കുടുംബം >>>>>> റനണ്‍കുലേസീ
ശാസ്ത്രനാമം. >>>>>> അക്കോണിറ്റം ഹെറ്ററോഫില്ലം (Aconitum heterophyllum).

രസം >>>>>> തിക്തം കടു
ഗുണം >>>>>> ലഘു രൂക്ഷം
വീര്യം >>>>>> ഉഷ്ണം
വിപാകം >>>>>>കു

ഉത്തരാര്‍ധഗോളത്തിലെ തണുപ്പും ഈര്‍പ്പവുമുള്ള പര്‍വതമേഖലകളില്‍ ഇവ സുലഭമായി വളരുന്നു. പുഷ്പങ്ങളുടെ നിറം മഞ്ഞയോ നീലയോ ആയിരിക്കും. അലങ്കാരച്ചെടിയായി വളര്‍ത്താം. വേരുകളില്‍നിന്നും വിത്തുകളില്‍നിന്നും പ്രവര്‍ധനം നടത്തുന്നു.

അക്കോണിറ്റിന്‍ എന്ന ക്ഷാരകല്പം മുഖ്യമായും സംഭരിക്കപ്പെട്ടിരിക്കുന്നത് വത്സനാഭിയുടെ വേരിലാണ്. ചെടി പിഴിഞ്ഞു ചാറെടുത്ത് വിഷമായി പണ്ടുമുതല്ക്കേ ഉപയോഗിച്ചിരുന്നു. ചാറിന്റെ വിഷശക്തിക്കു കാരണം പ്രധാനമായും ഈ ക്ഷാരകല്പ മാണ്. പണ്ട് ഇന്ത്യ, ഫ്രാന്‍സ്, ചൈന എന്നീ രാജ്യങ്ങളില്‍ അമ്പുകളുടെ മുനയില്‍ വിഷം പിടിപ്പിക്കുവാന്‍ ഇതിന്റെ ചാറ് ഉപയോഗിച്ചിരുന്നു. വിഷം തേച്ച അമ്പുകളെ ഗ്രീക്കുഭാഷയില്‍ അക്ക്വാന്‍ (akwan) എന്നു പറയുന്നു. അതില്‍ നിന്നാവാം വിഷമൂല്യ മുള്ള ഈ ചെടികള്‍ക്ക് ഇംഗ്ളീഷില്‍ അക്കോണൈറ്റ് (Aconite) എന്നു പേരുവന്നത്.

ആന്റണ്‍ സ്റ്റോയര്‍ക് ആണ് ചെടിയിലെ മൊത്തം ആല്‍ക്കലോയ്ഡിന്റെ ഔഷധ പ്രയോജനം ആദ്യമായി മനസ്സിലാക്കിയത്. വത്സനാഭി കടിച്ചുതിന്നാല്‍ നാക്കില്‍ ചുളുചുളെക്കുത്ത്, ദേഹം വിയര്‍ക്കല്‍, വായില്‍ ഉമിനീര്‍ ഒഴുകല്‍ എന്നീ അനുഭവ ങ്ങളുണ്ടാകു മെന്ന് അദ്ദേഹം വെളിപ്പെടുത്തി. വാതസംബന്ധവും ഞരമ്പുസംബന്ധവുമായ വേദനകള്‍ക്ക് ഇത് ഔഷധമാക്കാമെന്നും അഭിപ്രായപ്പെട്ടു. എന്നാല്‍ ഇതിന്റെ ശരീരക്രിയാത്മക പ്രവര്‍ത്തനം കൃത്യമായി ഗവേഷണം ചെയ്തു കണ്ടുപിടിച്ചത് അലക്സാണ്ടര്‍ ഫ്ളെമിംഗ് (1929) ആണ്. ഹൃദ്രോഗം, അതിരക്തമര്‍ദം (hypertension), കഠിനജ്വരങ്ങള്‍ എന്നിവയ്ക്ക് ഇത് ഒരൌഷധമാണെന്ന് തെളിയിക്ക പ്പെട്ടിട്ടുണ്ട്. ഒരു സ്ഥാനീയ നിസ്ചേതകവും (local anaesthetic) കൂടിയാണിത്. ചര്‍മത്തിലൂടെ ഇത് അകത്തേക്കു വലിച്ചെടുക്കപ്പെടുന്നു. അലോപ്പതി സമ്പ്രദായത്തില്‍ ഔഷധമെന്ന നിലയില്‍ ഇതിന്റെ പ്രയോഗം ലുപ്തപ്രചാരമായിട്ടുണ്ട്. എങ്കിലും ഹോമിയോപ്പതി സമ്പ്രദായത്തില്‍ ഇതിന്റെ പ്രാധാന്യം നിലനിര്‍ത്തിവരുന്നുണ്ട്. അക്കൊണൈറ്റ് നാപെല്ലസ് (Aconite napellus) എന്ന ഹോമിയോമരുന്ന് അതിവിടയത്തില്‍ നിന്നാണ് ഉണ്ടാക്കുന്നത്. പനി, മൂത്രസംബന്ധ മായ അസുഖങ്ങള്‍ എന്നിവയുടെ ശമനാര്‍ഥം ഇത് ഉപയോഗപ്പെടുത്തുന്നു.

വത്സനാഭി അലങ്കാരച്ചെടിയായി വീട്ടില്‍ വളര്‍ത്തുന്നതുകൊണ്ട് അതിന്റെ ഇല ആരെങ്കിലും ചവച്ചുനോക്കിയെന്നുവരാം. വിഷബാധയുണ്ടെന്നു തോന്നിയാലുടന്‍ ചികിത്സിക്കണം. സമര്‍ഥമായ മറുമരുന്നില്ല. വയറു കഴുകിക്കുകയാണ് ഏറ്റവും നല്ലത്. അറ്റ്രോപിന്‍, എപിനെഫ്രിന്‍ എന്നീ പദാര്‍ഥങ്ങള്‍ ഉപയോഗിച്ചാല്‍ ആശാസ്യഫലങ്ങള്‍ കിട്ടാനിടയുണ്ട്.

ആയുര്‍വേദത്തില്‍. ഒരു അങ്ങാടിമരുന്ന് എന്ന നിലയില്‍ അതിവിടയം പ്രസിദ്ധമാണ്. ഉപവിഷജാതിയില്‍പെട്ട ഒരു കിഴങ്ങാണിത്. വെളുപ്പ്, കറുപ്പ്, അരുണം എന്നിങ്ങനെ നിറ ഭേദത്തെ അടിസ്ഥാനമാക്കി അതിവിടയത്തെ മൂന്നായി വൈദ്യശാസ്ത്രത്തില്‍ തരംതിരി ച്ചിരിക്കുന്നു. ഗുല്‍ഗുലു, തിക്തകം തുടങ്ങിയ വളരെ പ്രചാരമുള്ള ഔഷധയോഗങ്ങളില്‍ ഇതു ചേര്‍ക്കാറുണ്ട്. സാക്ഷാല്‍ അതിവിടയം ലഭിക്കാന്‍ പ്രയാസമുള്ളപ്പോള്‍ പകരം മുത്തങ്ങാക്കിഴങ്ങ് ഉപയോഗിക്കാമെന്ന് ആയുര്‍വേദത്തില്‍ വിധിയുണ്ട്.

ഗുണങ്ങള്‍. ഇത് കടുതിക്തരസവും മന്ദോഷ്ണ വീര്യവും വിഷസ്വഭാവ മുള്ളതു മാണ്. ഇതിന് പചന-ദീപന ഗുണങ്ങളുണ്ട്. അതിസാരം, ആമം, വിഷം, കാസം, വമി, കൃമിരോഗങ്ങള്‍ എന്നിവയെ ശമിപ്പിക്കുന്നു. ബാലരോഗ ങ്ങള്‍ ക്ക് വിശേഷിച്ചും ശ്രേഷ്ഠമാണ്.
(പ്രൊഫ. കെ. വിദ്യാധരന്‍, സ.പ.)

അരമീറ്റർ മുതൽ ഒരു മീറ്റർ വരെ ഉയരത്തിൽ വളരുന്ന കുറ്റി ചെടിയാണ് അതിവിടയം ഹിമാലയത്തിലും വിശേഷിച്ച് കാശ്മീരിലും ഇത് ധാരാളമായി കണ്ടു വരുന്നു. അപൂർവമായി വയനാട്ടിലും കാണാറുണ്ട്പ ച്ച കലർന്ന നീല പൂക്കളാണ് ഇതിനുള്ളത്. വെളുത്തതും നീലയും ചുമലയും പൂക്കളുള്ള അതി വിSയമുണ്ട്. അതിവിടയം അതി വിഷ കഷ്മിറ പ്രതിവിഷ അരണ്യം ശൃംഗിത എന്നൊക്കെ അറിയപെടുന്നു. വി ഷ സ്വഭാവമുണ്ട്. ഗോമൂത്രത്തിൽ ശദ്ധി ചെയ്താണ് സാധാരണ ഉപയോഗി ക്കുന്നത്. ഔഷധമായി ഉപയോഗിക്കുന്നത് കിഴങ്ങാണ്. അതിസാരം കഫം പിത്തം ആമ ദോഷം അഗ്നിമാന്ദ്യം അർഗ സ് അ തി സ്ഥൗഖ്യം എന്നിവ ശമിപ്പിക്കും
(രാജേഷ് വൈദ്യർ )

കുഞ്ഞുങ്ങളിലെ ശ്വാസം മുട്ടിന് അതിവിടയം തേനിൽ സേവിക്കുന്നത് നല്ലതാണ് .അതിവിടയം ശുദ്ധി ചെയ്ത് പൊടിച്ച് മുത്തങ്ങ കഷായത്തിൽ സേവിച്ചാൽ അതിസാരം ശ്രമിക്കും.
(രായിച്ചൻ )

അതിവിടയം ഒരു രാത്രി ഗോമൂത്ര ത്തിൽ ഇട്ടു വച്ച ശേഷം ഉണക്കി പൊടിച്ചാൽ വിഷദോഷം ശമിക്കും. ഇത് നാലിനമുണ്ടെന്ന് മദനപാല നിഘണ്ടു പറയുന്നു. അത് ചുവന്നതും കറുത്തതും വെളുത്തതും മഞ്ഞയും പൂക്കൾ ഉള്ളവയാണ് .വയനാട്ടിലും മൂന്നാറിലും കണ്ടു വരുന്നു. മഹാരാസന ദ്രി കഷായത്തിൽ ഉത് ചേരുന്നുണ്ട് . ഇത് പൊടിച്ച് തേൻ ചേർത് സേവിച്ചാൽ കുഞ്ഞുങ്ങളുടെ അഗ്നിമാന്ദ്യവും ചുമയും ശമിക്കും. സ്ഥൂലാ ആ പാകം ( അൾസ റൈററി സം കൊളൈററി സ് ) എന്ന രോഗ ത്തിന് അതിവിടയം അഗ്രൗഷധമാണ്. അതിസ്ഥൗഖ്യം ശമിപ്പിക്കും. കഫവും പിത്തവും ശമിപ്പിക്കും. കരളിന്റെ പ്രവർതനവും ലൈഗിക ശേഷിയും ഉത്തേജിപ്പിക്കും. ശുദ്ധി ചെയ്ത അതിവിടയവും തിപ്പലിയും മുത്തങ്ങയും സമം പൊടിച് നല് ഡിഗ്രാം വീതം മൂന്നു നേരം സേവിച്ചാൽ കുട്ടികളിലെ അഗ്നിവാദ്യം ശമിക്കും. മുതിർന്നവർക്കും ഉപയോഗിക്കാം. അതിവിടയം തേൻ ചേർത് സേവിച്ചാൽ എലിവിഷം ശമിക്കും
(രാധാകൃഷ്ണൻ വൈദ്യർ )

: അതിവിടയം അകത്ത് ചെന്നാൽ അതിസാരം പുറത്ത് . അതിവിടയം, വയമ്പ്, മുത്തങ്ങ, ദേവദാരം ഇവ കൊണ്ടുള്ള കഷായം പഴക്കം ചെന്ന അതിസാരത്തിന് ഉത്തമം.
(മോ.ഹൻകുമാർ വൈദ്യർ )

നീല അതിവിടയം ഛത്തീസ് ഗഢിൽ ധാരാളം കണ്ടിട്ടുണ്ട്
(അനീഷ് മണ്ണടി)

അതിവിടയം അതി വിലെ എടുത്ത ഗോമൂത്രത്തിൽ 24 മണിക്കൂർ ശുദ്ധി ചെയ്ത് പൊടിച്ച് വാളൻപുള്ളിയുടെ ഇല കഷായം വച്ച് മുതിർന്നവർക്ക് 30 മില്ലിയും കുട്ടികൾക്ക് 15 മില്ലിയും എടുത്ത്. നറുനെയ്യും തേനും നല്ലെണ്ണയും ഓരോസ്പൂൺ മലർപൊടിയും നെല്ലിക്ക പൊടിയും അതിവിടയ പൊടിയും ചേർത് രോഗാനുസരണം ഒന്നോ രണ്ടോ മൂന്നോ ആഴ്ച സേവിച്ചാൽ ശക്തമായ ആസ്മയും അലർജിയും ശമിക്കും. പാല് പഞ്ചസാര ബേക്കറി മത്സ്യം മാംസം മുട്ട എന്നിവ പൂർണമായും മരുന്നു കഴിക്കുമ്പോൾ ഉപേക്ഷിക്കണം
(പവിത്രൻ വൈദ്യർ )

അതിവിടയത്തിന് ഇന്ന് മാർകറ്റിൽ പതിനാലായിരം രൂപയിലധികം വില വരും. വിലയും ഗുണവും കുറവുള്ള പേച്ചി വിടയം എന്ന ഒരു വസ്തു അതിവിടയത്തിന് പകരമായി ഉപയോഗിച്ചു വരുന്നു. അതിവിടയം ഒരിഞ്ചിൽ താഴെ നീളവും പൊടിച്ചാൽ എളുപ്പം പൊടിയുന്നതും (നൂറ് അധികം ഉള്ളത്) പുറം തുടുത്ത് മിനുത്തതും ആയിരിക്കും. പീച്ചിവിടയം ചുളിഞ്ഞ് മിനുസമില്ലാത്തതും ചെറുതും പൊടിക്കാൽ വിഷമമുള്ളതും (നൂറ് കുറവുള്ളതും ) അൽപം കറുപ്പു കലർന്ന നിറമുള്ളതും ആയിരിക്കും. അതിവിടത്തിന് പകരം പീച്ചി വിടയം ഉപയോഗിക്കുന്നത് അഭിലഷണീയ മല്ല. അതിവിടയം വാങ്ങുമ്പോൾ ഒന്നാന്തരം തന്നെ ചോദിച്ച് വാങ്ങുക. പ്രതിനിധി വർഗത്തിൽ അതിവിടയത്തിന് പകരം ചില ഔഷധങ്ങൾ നിർദേശിച്ചിട്ടുണ്ട്. മഹാരാസനാദി കഷായം രാസ്നേ രണ്ടാദികഷായം മഹാ മക്കഞ്ഞിഷ്ടാദി കഷായം മുതലായ കഷായ യോഗങ്ങളിൽ ഒരിക്കലും പകരം മരുന്നുകൾ ചേർക്കരുത്’ .രോഗശമനത്തിന് അതിവിടയത്തിന്റെ ഗുണം മറ്റൊന്നിനും നൽകാൻ കഴിയില്ല. ആമം കൃമി വിഷം ചർദ്ദി അർശസ് കഫം പിത്തം ചുമ അതിസാരം എന്നിവയുടെ ചികിൽസയിലെല്ലാം അതിവിടയം നിർദ്ദേശിക്ക പെട്ടിരിക്കുന്നു. അസാദ്ധ്യമായ രക്താതിസാരത്തിൽ കൂവളത്തിന്റെ വേരും മുത്തങ്ങ കിഴങ്ങും അതിവിടയവും കുടകപ്പാല യരിയും വലിയ തിപ്പലിവേരും ചെറു തിപ്പലിയും ചുക്കും കാട്ടു തിപ്പലി വേരും ഇരുവേലിയും മൂവില വേരും സമം ചേർത് വച്ച കഷായം വളരെ ഫലപ്രദമാണ്. രക്തത്തോടും കഫത്തോടും വേദന യോടും കൂടിയുള്ള അതിസാര ത്തിന് ചുക്കും മുക്കുറ്റിയും അതിവിടയവും ശുദ്ധി ചെയ്ത കൊടുവേലി കിഴങ്ങും. കൂവളത്തിന്റെ വേരും പാട കിഴങ്ങും ചെറു തിപ്പലിയും കുടകപ്പാല യരിയും അയമോദകവും കൂടി കഷായം വച്ച് കൊടുക്കുന്നത് വളരെ ഫലപ്രദമാണ് . രഹസ്യ യോഗമാണ് സൂക്ഷിച്ചു വക്കുക.
(ധന്വന്തരൻ വൈദ്യർ )

ആയുർവേദം അതിവിടയത്തെ ഉപവിഷങ്ങളിൽ ഉൾപ്പെടുത്തി യിരിക്കുന്നു. കാശ്മീരിൽ ധാരാളമായി കാണപ്പെടുന്നതു കൊണ്ട് കാശ്മീര എന്ന് പേരുണ്ടായി. 60 മുതൽ 120 സെ.മീ. വരെ ഉയരം വക്കും വേരുകൾ കിഴങ്ങു രൂപത്തിൽ ലംബമായി വളരുന്നു. പുറംതൊലിക്ക് വെള്ള നിറമാണ് . ഉൾഭാഗം മൃദുവായിരിക്കും .കിഴങ്ങാണ് ഔഷധമായി ഉപയോഗിക്കുന്നത്. അതിവിടയം കഫം പിത്തം ജ്വരം അതിസാരം ചുമ ദദ്രു കുഷ്ടം എന്നിവയെ ശമിപ്പിക്കും. ആഹാരത്തെ പചിപ്പിക്കും. ഹൃദ്രോഗംരക്താതി മർദം കഠിന ജ്യരം കൃമി ബാല രോഗങ്ങൾ എന്നിവക്ക് ഗുണപ്രദ മാണ്. അക്കേണൈറ്റ നാവല്ലസ് എന്ന ഹോമിയോ ഔഷധം അതിവിടയത്തിൽ നിന്നും ഉണ്ടാക്കുന്നു. മൂത്രസംബന്ധമായ രോഗങ്ങൾക്കും പനിക്കും ഇത് ഉപയോഗിക്കുന്നു. അതിവിടയം കിട്ടിയില്ല എങ്കിൽ പകരം മുത്തങ്ങ ഉപയോഗിക്കാൻ വിധിയുണ്ട് .അതിവിടയം തിളപ്പിച്ച് കട്ടുകളഞ്ഞ് പച്ചക്കറിയായി ചിലർ ഉപയോഗി ക്കുന്നതായി പറയപ്പെടുന്നു. വാജീകരണ ഔഷധമായും ടോണിക്കായും ഇതുപയോഗിക്കുന്നു. വിധി പ്രകാരം ശുദ്ധി ചെയ്തു മാത്രമേ ഇതുപയോഗിക്കാവു .അതിവിടയത്തിന്റെ വിഷബാധക്ക് ടാനിക്കമ്ളം, അടോ പിൻ സ്പിരിറ്റ് , അമോണിയം തുടങ്ങിയ ഉത്തേജക ഔഷധങ്ങൾ മണപ്പിക്കുകയും വിരേചന ഔഷധങ്ങൾ കൊടുത്ത് വയറിളക്കുകയും ചെയ്യുന്നു.. ആവശ്യമെങ്കിൽ കൃത്രിമി ശ്വസോഛാസവും നൽകും. ദേഹം തിരുമ്മി ചൂടാക്കുന്നതും നല്ലതാണ്. ചണക വെള്ളത്തിന്റെ വെള്ളത്തിന്റെ ആവിയിൽ പുഴുങ്ങിയാലും അതിവിടയം ശുദ്ധിയാകും
(അബ്ദുൾ ഖാദർ)

അതിവിടയം അകത്തുചെന്നാൽ അതിസാരം പുറത്ത് എന്നാണ് പഴമൊഴി. അതിവിടയം ചുവന്നതും കറുത്തതും വെളുത്തതു മായി മൂന്നിനം എന്ന് ഭാവപ്രകാശം പറയുന്നു. മഞ്ഞ കുടി ചേർത് നാലിനമെന്ന് മദനപാല നിഖണ്ടു പറയുന്നു. ഗുണത്തിൽ അവയെല്ലാം തുല്യമായി പറയുന്നു. കയ്പും എരിവും കലർന്ന രസമാണ് ഉഷ്ണവീര്യമാണ് കഫം പിത്തം ജ്വരം ആമ ദോഷം അതിസാരം കാ സം ഛർദി മുതലായവ ശമിപ്പിക്കും ഉപവിഷ ഗണത്തിൽ പെടുന്ന ഇത് ശുദ്ധി ചെയ്തേ ഉപയോഗിക്കാവൂ സ്ഥൂലാന്ത്ര പാകം (വൻകുടലിലെ അൾസർ ) മൂലം ഉണ്ടാകുന്ന തുടർച്ചയായ കാതിസാരത്തിൽ അഗ്രൗഷധമാണ്. 30 ഗ്രാം അതിവിടയം 20 ഗ്രാംചുക്ക് 10 ഗ്രാം കുടകപാല തൊലി ഇവ കഷായം വച്ച് സേവിച്ചാൽ സ്ഥൂലാത്ത പാകം ശമിക്കും പുളിയാരില നീരിൽ സമം മോരും മലർപൊടിയും അതിവിടയ പൊടിയും ചേർത് സേവിച്ചാൽ ദഹനം വർദ്ധിക്കും അതിസാരം ശമിക്കും സ്ഥൂലാന്ത്ര പാകത്തിലും നന്ന്.

അതിവിടയം വയമ്പ് മുത്തങ്ങ ദേവതാരം ചുക്ക് ഇവയുടെ കഷായം വിദഗ്ദ്ധ മേൽനോട്ടത്തിൽ സേവിച്ചാൽ സ്ഥൂലാന്ത്ര പാകം പഴകി അർബുദ സമവായ അവസ്ഥയിലും ശമനം കിട്ടും ആമദോഷം (ദഹിക്കാതെ മലം പോകുന്ന അവസ്ഥ) എന്ന രോഗത്തിൽ ഈ കഷായം ശ്രേഷ്ടമാണ്. ശുദ്ധി ചെയ്ത അതിവി ട യ പൊടി അര ഡെസി ഗ്രാം വീതം തേൻ ചേർത് കൊടുത്താൽ കുട്ടികളുടെ ചുമയും ശ്വാസം മുട്ടലും ശമിക്കും .ശുദ്ധി ചെയ്ത അതിവി ട യ പൊടി വെള്ളത്തിൽ കലക്കി കുടിച്ചാൽ മേ ദോ ദോഷം ശമിക്കും. ഗോമൂത്രത്തിൽ ഒരു രാത്രി ഇട്ടു വച്ചിരുന്ന ശേഷം കഴുകി ശുദ്ധിയാക്കി ഉണക്കി പൊടിച്ചാൽ അതിവിടയം ശുദ്ധമാകും
(ഓമൽകുമാർ വൈദ്യർ )

Leave a comment