post 127 അമുക്കുരം

ഒരു മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഒരു ഔഷധ സസ്യമാണ് അമുക്കുരം. ( Amukkuram ) . ഇത് ആരോഗ്യം ഉണ്ടാക്കാൻ കഴിവുള്ള ഒരു ഔഷധസസ്യമാണ്‌. ആയുർവേദത്തിൽ ‍ഈ ഔഷധസസ്യത്തിന്റെ കിഴങ്ങാണ്‌ മരുന്നായി ഉപയോഗിക്കുന്നത്. പ്രധാനമായും വാതം, കഫം, പനി തുടങ്ങിയ സാധാരണ അസുഖങ്ങൾ മുതൽ വെള്ളപാണ്ട്, ആമവാതംതുടങ്ങിയ അസുഖങ്ങൾക്കും സ്ത്രീകൾക്കുണ്ടാകുന്ന വെള്ളപോക്ക് എന്ന അസുഖത്തിനും മരുന്നായി ഈ ഔഷധം ഉപയോഗിക്കുന്നു

ചർച്ചാവിഷയം >>>>>>>അമുക്കുരം
വിഷയം >>>>>>>>>>>>>ഔഷധ സസ്യ പഠനം
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
ശാസ്ത്രീയനാമം. Withania Somnifera
കുടുംബം Solanaceae
ആംഗലേയ നാമം വിഥാനിയ

രസം : തിക്തം, കഷായം
ഗുണം : സ്നിഗ്ധം
വീര്യം : ഉഷ്ണം
വിപാകം മധുരം
സംസ്കൃത നാമം അശ്വഗന്ധം, ഹയാഹുവായ, വരാഹകർണി വരദ , ബല , ബലാദ , കുഷ്ടഗന്ധിനി

ഈ ഔഷധസസ്യം ഇന്ത്യയിൽ എല്ലാ പ്രദേശങ്ങളിലും ഔഷധാവശ്യങ്ങൾക്കായി കൃഷിചെയ്തു വരുന്നു. ഏകദേശം 1 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഈ സസ്യം 3-4 കൊല്ലം കൊണ്ട് നശിച്ചു പോകു ന്നു. ശാഖകൾ ഉണ്ട്. ചെടി മുഴുവനായും രോമാ വൃതമാണ്. ഇല,വേര് ഇവയാണ് ഔഷധയോഗ്യ ഭാഗങ്ങൾ. എങ്കിലും വേരാണ് കൂടുതലായും ഉപയോഗിക്കുന്നത്. തൈകൾ നട്ടാണ്‌ കൃഷി ചെയ്യുന്നത്. വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുമ്പോൾ തൈകൾ തമ്മിൽ ഏകദേശം 30 മുതൽ 40 സെന്റീമീറ്റർ അകലത്തിലാണ്‌ നടുന്നത്. തൈകൾ നട്ട് 6 മാസം കൊണ്ട് വിളവെടുപ്പിന്‌ പാകമാകും. ഇതിൽ ഉണ്ടാകുന്ന കായകൾ പഴുക്കുമ്പോൾ കിഴങ്ങ് പറിച്ച് ഉണക്കി വിൽക്കാം. ഇലകൾ ദീർഘവൃത്താ കാരവും 4 ഇഞ്ചോളം വ്യാസവു മുള്ളവയും ആണ്. കടും പച്ച നിറമാണിവക്ക്. പൂക്കൾ ചെറുതും പത്രകക്ഷങ്ങളിൽ നിന്ന് ഉണ്ടാവുന്നതുമാണ്. പച്ച കലർന്ന മഞ്ഞ നിറമാണ് പൂക്കൾക്ക്. വേരിന് കുതിരയുടെ മൂത്രത്തിന്റേതു പോലുള്ള രൂക്ഷമായ മണമുണ്ട്.

അമുക്കുരം മഹാരാഷ്ട്ര പഞ്ചാബ് ജമ്മു കാശ്മീർ എന്നിവിടങ്ങളിൽ ആണ് സുലഭമായി വളരുന്നത് .കേരളത്തിലും ഉണ്ട്. വന്യമായും കൃഷി ചെയ്തും അമുക്കുരം ലഭിക്കുന്നു. കേരളത്തിലും ചിലരൊക്കെ അമുക്കുരം കൃഷി ചെയ്യുന്നുണ്ട്. കാട്ടിലെ അമുക്കുരത്തിനാണ് ഗുണം കൂടുൽ ഉള്ളത്. ഇത് അമുക്കുരം സംസ്കതത്തിൽ അശ്വഗന്ധ, തുരഗഗന്ധ, വാജി ഗന്ധ, ഹയഗന്ധ, വരാഹ, വരദ, എന്നെല്ലാം അറിയപെടുന്നു – ഇതിന്റെ വേരിന് കുതിരയുടെ ഗന്ധമുണ്ട് അതിൽ നിന്നാണീ പേരുകൾ ഉണ്ടായത് ഇതിന്റെ വേരും തണ്ടും ഇലയും ഔഷധമായി ഉപയോഗിക്കുന്നുണ്ട്. പ്രധാനമായി ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്കും നാഡീ സംബന്ധ മായ തകരാറുകൾ മസ്തിഷ്ണ സംബന്ധമായ തകരാറുകൾ എന്നിവക്ക് നല്ലതാണ് ശരീരത്തിന് ബലവും ധാതു പുഷ്ടിയും ആരോഗ്യവും ഉണ്ടാക്കും ഇത് നല്ലൊരു വാജീകരണ ഔഷaവും ആണ് .ക്യാൻസറിനെ പ്രതിരോധിക്കും .മാനസിക പ്രശ്നങ്ങൾക്കും ഗുണകരമാണ്
(രാജേഷ് വൈദ്യർ )
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>

പുരുഷൻമാർ അമുക്കുരം തുടർച്ചയായി പതിനാലു ദിവസത്തിൽ കൂടുതൽ ഉപയോഗിക്കുന്നത് mല്ലതല്ല എന്ന് ചിലർ പറയുന്നുണ്ട് . കറുത്ത പശുവിന്റെ പാലിൽ ഏഴു ദിവസം വേവിച് ഉണക്കി ശുദ്ധി ചെയ്യണം എന്നൊരു വിധി യുണ്ട്. എന്നാൽ വിദഗ്ദ്ധർ ഒറ്റ ദിവസം കൊണ്ട് ശുദ്ധി ചെയ്ത് ഉപയോഗിക്കുന്നതായി കാണുന്നു.
(രായിച്ചൻ )
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>

അമുക്കുരം പുരുഷൻമാർക്കും ശതാവരി സ്ത്രീകൾക്കും ഉള്ള വാജീകരണ ഔഷധ മായി കണക്കാക്കുന്നു. ഏഴു പ്രാവശ്യം പാലിൽ പുഴുങ്ങി ഉണങ്ങി ശുദ്ധി ആക്കിയ അമുക്കുരം പൊടിച്ച് പാലിലോ വെള്ളത്തിലോ കലക്കി പതിനഞ്ചു ദിവസം സേവിച്ചാൽ പുതുമഴയിൽ ചെടികൾ വളരുംപോലെ ശരീരം പുഷ്ടിപെടും എന്നാണ് ഗ്രന്ഥ വിധി . എന്നാൽ ഒരു മാസം സേവിച്ചിട്ടും പലർക്കും വേണ്ടത്ര ഫല പ്രാപ്തി കണ്ടിട്ടില്ല. വമന വിരേചനാദി ശരീര ശുദ്ധികൾ ചെയ്ത ശേഷം ഓഷധം സേവി ച്ചാലേ ഫലമുണ്ടാകു എന്നു വേണം മനസി ലാക്കാൻ. രക്താതിമർദം ശമിക്കാനും ഇത് ഉപയോഗിക്കാം. അമുക്കുരത്തിന്റെ ഒന്നോ രണ്ടോ മൂന്നോ ഇലകൾ പതിവായി സേവിച്ചാൽ അമിതവണ്ണം കുറയും അമുക്കുരത്തിന് രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ കഴിവുണ്ട് . രോഗം മൂലം അവശരായവർക്ക് ഓജസ് വർദ്ധിപ്പിക്കാൻ സഹായിക്കും. കീമോ കഴിഞ്ഞവർക്കും നല്ലതാണ് . ക്യാൻസറിനെ പ്രതിരോധി ക്കാനും അമുക്കുരത്തിന് കഴിവുള്ളതായി ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. പേശികളെ പുഷ്ടിപെടുത്താനും ഉയരം വർദ്ധിപ്പി ക്കാനും അമുക്കുരം നല്ലതാണ് . ഇത് ദോഷങ്ങളെ സമമാക്കുന്ന രസായനമാണ് .
(കിരാതൻ )
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>

സ്ത്രികളുടെ മാറിടം ഉറക്കുന്നതിന് അമുക്കരത്തിന് കഴിയും എന്ന് കേട്ടിട്ടുണ്ട് , കൂടാതെ അവയവങ്ങൾ വളർത്താനും പുഷ്ട്ടി നൽകുന്നതിനും ഇത് എണ്ണ കാച്ചും എന്നും കേട്ടിണ്ട്
(രായിച്ചൽ )
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>

അമുക്കുരം ഇന്ന് ആവശ്യത്തിനും അനാവശ്യ ത്തിനും ഉപയോഗിക്കുന്ന പ്രവണത കണ്ടു വരുന്നു. മാർകറ്റിൽ കിട്ടുന്ന അമുക്കുരയ ചൂർണം വിധിപ്രകാരം ശുദ്ധി ചെയ്തവയായി തോന്നുന്നില്ല. മാർകറ്റിൽ കിട്ടുന്ന അമുക്കുര ചൂർണം വെളുത്ത നിറത്തിൽ കാണപ്പെടു ന്നു. എന്നാൽ പാലിൽ പുഴുങ്ങി ഇണങ്ങിയതിന് ആ നിറം അല്ല. സാധാരണ ആവശ്യ ങ്ങൾക്ക് അമുക്കുരം മൂന്നു പ്രാവശ്യം പാലിൽ പുഴുങ്ങി ഉണങ്ങിയാൽ മതിയാ വും . രസായന ആവശ്യങ്ങൾക്ക് ഏഴു പ്രാവശ്യം പാലിൽ പുഴുങ്ങി ഉണങ്ങണം.
( വേണുഗോപാൽ വൈദ്യർ )
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>

കോലരക്ക്, നന്നാറിക്കിഴങ്ങ്‌, വേമ്പാടത്തൊലി, കുറുന്തോട്ടിവേര്,വരട്ടുമഞ്ഞൾ,മരമഞ്ഞത്തൊലി എന്നിവ കൊണ്ട് കഷായം വച്ചു മഞ്ചട്ടിപ്പൊടി, കൊട്ടം,രാമച്ചം,തമിഴാമവേര് എന്നിവ അരച്ചു കലക്കി പാലും, തയിർവെള്ളവും ഇരട്ടികൂട്ടി വെളിച്ചെണ്ണയോ എണ്ണയോ ചേർത്ത് ലാക്ഷാദി തൈലം കാച്ചി അതു കഴുത്തിനുകീഴെ തേച്ചു കുള്ളിച്ചാൽ നീരു ശമിച്ചു രക്തപ്രസാദം ഉണ്ടാകും.

ലക്ഷാ ബലാ ശ്വഗന്ധാബ്ദ
വിരളാ മൂല കൽക്ക ലൈ
സിദ്ധേ ക്ഷായേ മജ്ഞിഷ്ടാ
കുഷ്ടാ യഷ്ടിക ചന്ദന്റെ
കൽകി തൈർ നാളികേരസൃ
സിദ്ധ സേന ഹ തിലസ്യ വ
പ്രശസ്ത ക്ഷാരകാർത്ത സൃ
കായസ്യാഭ്യഗ കർമണി
കോലരക്ക് കുറുന്തോട്ടി പേര് അമുക്കുരം മുത്തങ്ങ കിഴങ്ങ് കഞ്ഞി കൊട്ടത്തിന്റെ വേരിലെ തൊലി എന്നിവ കഷായം വച്ച് മഞ്ചട്ടി പൊടി കൊട്ടം ഇരട്ടി മധുരം രക്തചന്ദനം എന്നിവ അരച്ചു കലക്കി വെളിച്ചെണ്ണയോ എണ്ണയോ ചേർത് കാച്ചിയ രി ച്ച് കഴുത്തിന് കീഴെ തലോടിയാൽ വെണ്ണീർ കരപ്പൻ ശമിക്കും . ഇത് ലക്ഷാ ബലാദി തൈലം

ദ്രാക്ഷാശ്വഗന്ധ ഭൂനിംബ
മുസലീ സാധിത അംബസി
കദളീ പക്വപ പത്ഥ്യാല
ജീരക വ്യേഷ സൈന്ധവൈ
കൽകി തൈ രാജ ദുഗ്ദ്ധേന
സർപ്പി സ്നിദ്ധം സിതാന്വിതം
ബൃംഹണം വൃഷ്യരായൂഷ്യം
ക്ഷയ മൂർഛാ നിബർഹണം
മുന്തിരിങ്ങ പഴം അമുക്കുരം പുത്തരി ചുണ്ട വേരിലെ തൊലി നിലപ്പന കിഴങ്ങ് എന്നിവ കൊണ്ട് കഷായം വച്ച് കദളിപ്പഴം കടുക്ക ഏലത്തരി ജീരകം തൃകടു ഇന്തുപ്പ് എന്നിവ അരച്ചു കലക്കി ആട്ടിൻ പാലും സമം നെയ്യും കൂട്ടി കാച്ചി അരിച്ച് പഞ്ചസാര പത്രപാകം ചേർതുവച്ചിരുന്ന് സേവിപ്പിക്കുക ശരീരത്തിന് പുഷ്ടിയും ഓജസും ഉണ്ടാകും ക്ഷയ മൂർഛകൾ ശമിക്കും നിത്യമായി സേവിപ്പിച്ചാൽ ദീർഘായുസുണ്ടാകും ഇത് ക്ഷൊ ദി ഘൃതം ആകുന്നു.
(🏻 Dr.Akhila Arun)
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>

ശുക്ലത്തിൽ ബീജാണു കുറവുള്ളവർക്ക് അമുക്കുരം കശുവണ്ടി പരിപ്പ് ബദാം പരിപ്പ് നായ്കരണ പരിപ്പ് ഇവ സമം ഉണക്കി പൊടിച്ച് നെയ്യിൽ ചാലിച്ച് അര മണ്ഡലം സേവിച്ചാൽ ബീജാണുക്കൾ വർദ്ധി ക്കുന്നതാണ്.( മുണ്ടിവീക്കം വന്ന് ബീജാണു നശിച്ച വർക്ക് ഫലമുണ്ടായി എന്ന് എന്ന് വരില്ല ) പാലിൽ കഴിക്കുന്നതിനേക്കാൾ നറു നെയ്യിൽ കഴിക്കുന്നതാണ് ഫലപ്രദമായി കണ്ടിട്ടുള്ളത്, ഒരുമണ്ഡല മോ മൂന്നു മാസമോ സേവിക്കാം , ഇത് രക്തം ശുദ്ധ മാക്കുന്നതും രക്ത ഓട്ടം വർദ്ധിപ്പിക്കു ന്നതു മാണ് . ശുദ്ധി ചെയ്ത അമുക്കുരം മാത്രം കഴിച്ചാലും കുറെയൊക്കെ ഗുണം ഉണ്ടാകും . അമുക്കുരം നായ്കരണ പരിപ്പ് ബദാം പരിപ്പ് അണ്ടിപരിപ്പ് കരിംപനയുടെ പേര് ഇവ ഉണക്കി പൊടിച്ച് സേവിച്ചാൽ ശരീരം പുഷ്ടിപെടും നാഡീ ദൗർബല്യം ശ്രമിക്കും ഉത്തേജനശേഷി ഉണ്ടാകും രണ്ടാഴ്ച കൊണ്ടു തന്നെ ഫലമുണ്ടാകും
(പവിത്രൻ വൈദ്യർ )
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>

ശുക്ലത്തിൽ ബാജാണു കുറവുള്ളവർക്ക് അമുക്കുരം കശുവണ്ടി പരിപ്പ് ബദാം പരിപ്പ് നായ്കരണ പരിപ്പ് ഇവ സമം ഉണക്കി പൊടിച്ച് നെയ്യിൽ ചാലിച്ച് അര മണ്ഡലം സേവിച്ചാൽ ബീജാണുക്കൾ വർദ്ധി ക്കുന്നതാണ്.( മുണ്ടിവീക്കം വന്ന് ബീജാണു നശിച്ച വർക്ക് ഫലമുണ്ടായി എന്ന് എന്ന് വരില്ല ) പാലിൽ കഴിക്കുന്നതിനേക്കാൾ നറു നെയ്യിൽ കഴിക്കുന്നതാണ് ഫലപ്രദമായി കണ്ടിട്ടുള്ളത്, ഒരുമണ്ഡല മോ മൂന്നു മാസമോ സേവിക്കാം , ഇത് രക്തം ശുദ്ധ മാക്കുന്നതും രക്ത ഓട്ടം വർദ്ധിപ്പിക്കുന്നതു മാണ് . ശുദ്ധി ചെയ്ത അമുക്കുരം മാത്രം കഴിച്ചാലും കുറെയൊക്കെ ഗുണം ഉണ്ടാകും . അമുക്കുരം നായ്കരണ പരിപ്പ് ബദാം പരിപ്പ് അണ്ടിപരിപ്പ് കരിംപനയുടെ പേര് ഇവ ഉണക്കി പൊടിച്ച് സേവിച്ചാൽ ശരീരം പുഷ്ടിപെടും നാഡീ ദൗർബല്യം ശമിക്കും ഉത്തേജനശേഷി ഉണ്ടാകും രണ്ടാഴ്ച കൊണ്ടു തന്നെ ഫലമുണ്ടാകും
(രജ്ഞിത് മേനോത്ത് )
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>

ഗന്ധാന്ത വാജി നാമാദി
രശ്വഗന്ധ ഹയാഹുവായ
വരാഹകർണീ വരദ
ബലദ കുഷ്ടഗന്ധിനീ

അശ്വഗന്ധാനീല ശ്ലേക്ഷ്മ
ശ്വിത്ര ശോഫ ക്ഷയാ പഹ
ബല്യാ രസായനീതിക്ത
കഷായോഷ്ണാദി ശുക്ലദ

അമുക്കുരം സംസ്കൃതത്തിൽ അശ്വഗന്ധം, ഹയാഹുവായ, വരാഹകർണി വരദ , ബല , ബലാദ , കുഷ്ടഗന്ധിനി എന്നതെല്ലാം അറിയപ്പെടുന്നു. . അമുക്കുരം വാതം കഫം ശ്വിത്രം ശോഫം ക്ഷയം എന്നിവയെ ശമിപിക്കും രസായന മാണ് ബലത്തെ വർദ്ധിപ്പിക്കും . തിക്ത കഷായ രസവും ഉഷ്ണ വീര്യവും ശുക്ലത്തെ വർദ്ധിപ്പിക്കുന്നതും ആണ്. ലൈഗിക ശേഷിയും ഓജസും അമുക്കുരം വർദ്ധിപ്പിക്കും.. അമുക്കുരം പാലിൽ ചേർത് സേവിച്ചാൽ ഓജസിനെ വർദ്ധിപ്പിക്കും അസ്ഥിവഴക്കമുണ്ടാവും. വളർച കുറവും പിള്ള വാതവും ശമിപ്പിക്കും.

പിള്ള വാതത്തിന് അമുക്കുരം പാൽ ചേർത് ഉള്ളിൽ കൊടുക്കുകയും എണ്ണകാച്ചി പുരട്ടുകയും ചെയ്താൽ ഇളയ സസ്യം മഴയത്ത് വളരുന്നതുപോലെ കുട്ടികൾ പുഷ്ടിപെടും. ഇത് സമൂലം അരച്ച് വ്രണ ത്തിനും വീക്കത്തിനും ഉപയോഗിക്കാം. സർപ വിഷത്തിന് വയമ്പ് ചന്ദനം കുരുമുളക് കടുകു രോഹിണി അമുക്കുരം തിപ്പലി ഗരുഡക്കൊടി എന്നിവ കഷായം വച്ച് കൊടുത്തിരുന്നു. അമുക്കുരവും തിപ്പലിയും വയമ്പും കൊട്ടവും കീഴാനെല്ലിയും ഗ്രാമ്പൂവും വെന്ത വെള്ളത്തിൽ ഇവ തന്നെ നാലു കഴഞ്ചു വീതം കൽകം ചേർത് മണൽ പാകത്തിൽ അരിച്ച് തേച്ചാൽ സ്തനങ്ങൾക്ക് വൃദ്ധിയും ദൃഢതയും കൈവരും. 200 ഗ്രാംഅമുക്കുരം പൊടിച്ച് 200 ഗ്രാം കടുകെണ്ണയിൽ വറുത്ത് എണ്ണ വറ്റിച്ച് അഞ്ചു ഗ്രാം വീതം രാവിലെയും വൈകിട്ടും സേവിച്ച് പാൽ കുടിക്കുന്നതും സ്തന സൗന്ദര്യത്തിന് നന്ന് . അമുക്കുരവും പാൽമുതക്കിൻ ക ഴങ്ങും ഇരട്ടി മധുരവും പൊടിച്ച് രാവിലെയും വൈകിട്ടും സേവിച്ചാൽ മുലപ്പാൽ വർദ്ധിക്കും . അമുക്കുരം പൊടിച്ച് പത്തു ഗ്രാം വീതം രാവിലെയും വൈകിട്ടും സേവിച്ചാൽ ബലവും ഓജസും വർദ്ധിക്കും. വെള്ള പാണ്ഡിനും ജ്വരത്തിനും വിഷത്തി നും വ്രണത്തിനും ത്വക് രോഗങ്ങൾക്കും വാതത്തിനും ആമവാതത്തിനും സന്ധിവാത ത്തിനും സർവാംഗ ശോ ഫത്തിനും ശ്വസം മുട്ടിനും ക്ഷതത്തിനും അമുക്കുരം ഉപയോഗിച്ചു വരുന്നു പാലിൽ പുഴുങ്ങി ശുദ്ധീകരിച്ച അമുക്കുരം പൊടിച് സേവിച്ചാൽ ധാതുപുഷ്ടിയും ശുക്ലവൃദ്ധിയും ഉണ്ടാക്കും രക്താതിമർദത്തിനും നല്ലതാണ്. സ്ത്രീകളുടെ മൂത്രസംബന്ധമായ രോഗങ്ങളിലും മേൽ പറഞ്ഞ പൊടി ഉപയോഗിക്കാം. അസ്ഥിസ്രാവത്തിനും അർതവം ക്രമമായി ഉണ്ടാകാത്തവർക്കും പ്രസവശേഷി ഇല്ലാത്ത സ്ത്രീക്കും വാർദ്ധക്യം മൂലമുള്ള ക്ഷീണവും പേശികളുടെ ബലക്ഷയവും ശമിപ്പിക്കാനും മേൽ പറഞ്ഞ പൊടി ഒരു സ്പൂൺ വീതം പാലിൽ കലക്കി സേവിക്കാം. അമുക്കുരത്തിന്റെ വേര് തണ്ട് കായ പൂവ് ഇവയുടെ നീരെടുത്ത് സേവിച്ചാൽ സന്ധിവാതം ശമിക്കും. ആടലോടക നീരിൽ ശുദ്ധി ചെയ്ത അമുക്കുര പൊടി ചേർത് സേവിച്ചാൽ ക്ഷയരോഗം ശമിക്കും. അമുക്കുരം കഷായം വച്ച് സേവിച്ചാൽ വാതരക്തം ശമിക്കും. അമുക്കുരചൂർണം പഞ്ചസാര ചേർത് സേവിച്ചാൽ ഇടുപ്പു വേദന(കീ ഗ്രഹം) ശമിക്കും. അമുക്കുരത്തിന്റെ ഇലയും വേരും കൂടി കഷായം വച്ച് സേവിച്ചാൽ പനിയും ചുമയും ശമിക്കും. അമുക്കുരത്തിന്റെ ഇല അരച്ച് ലേപനം ചെയ്താൽ ചർമ രോഗം ശമിക്കും അമുക്കുര ത്തിന്റെ പേര് അരച്ച് ലേപനം ചെയ്താൽ ക്ഷതം ശമിക്കും ക്ഷതം മൂലമുള്ള നീരും വേദനയും തീരും
(രാധാകൃഷ്ണൻ വൈദ്യർ )
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>

അമുക്കുരം ശ്രേഷ്ടമായ വാജീകരണ ഔഷധ മാണ് ഓജസുണ്ടാക്കാനും പിള്ള വാതം ശമിക്കാനും വ്രണം വീക്കം വിഷം മുതലാ യവക്കും അമുക്കുരം ഉപയോഗി ക്കുന്നു, വനത്തിലുള്ള അമുക്കുര ത്തിനാണ് കൃഷി ചെയ്ത് ഉണ്ടാക്കിയവയെക്കാൾ ഗുണം . അമുക്കുരം ആദ്യം മഞ്ഞൾ വെള്ളത്തിൽ ശുദ്ധി ചെയ്യണം എന്ന് മദനപാല നിഘണ്ഡുവും രാജവല്ലഭ നിഘണ്ഡുവും പറയുന്നു. കാട്ടിലെ മഞ്ഞൾ ഉത്തമം പിന്നെ ഒററ നിറമുള്ളതും കുട്ടി ജീവിച്ചിരിക്കു ന്നതും ആയ പശു വിന്റെ ധാരോ ഷ്ണമായ പാലിൽ ഏഴു ദിവസം ഭാവന ചെയ്ത് ഉണക്കി പൊടിക്കണം . വമന വിരേചനാദി ശരീരശുദ്ധി വരുത്തിയ ശേഷം ധാതു ക്ഷയഹേതു (കാരണം ) കണ്ടെത്തി അതിനുള്ള ഔഷധത്തോടു കൂടി മുൻ പറഞ്ഞ ചൂർണം യഥാവിധി ഒരു മണ്ഡലം സേവിച്ച് പത്ഥ്യം ആചരി ച്ചാൽ തീർച്ചയായും ധാതുപുഷ്ടി ഉണ്ടാകും .

മാർക്കറ്റിൽ കിട്ടുന്ന മുക്കുരം പലതും എക്ട്രാക്റ്റ് എടുത്തവ യാ ണ് അതിനു . ഗുണം തീരെ ഉണ്ടാവില്ല. ഹെർ ബോ മിനറൽ ചികിൽസയിൽ ഉപയോഗി ക്കുന്ന ആൽബോസാഗ് എന്ന ടോണിക്കിലെ മുഖ്യ ഘടകം അമുക്കുരം ആണ് , അസ്ഥി സാവത്തിനും ആർതവ ദോഷത്തിനും ഉപയോഗിക്കുന്ന ലൂക്കോൾ എന്ന ഗുളികയിലും മുഖ്യ ഘടകം അമുക്കുരം ആണ് . ടെന്റെക്സ് ഫോർട് എന്ന അലോപ്പതി ഗുളികയിലും .ബൽ ബറോൺ എന്ന ടോണിക്കിലും പ്രധാന ഔഷധം അമുക്കുരം ആണ്. പിള്ള വാതത്തിനും അമുക്കുരം നല്ലതാണ്

പീത്വാശ്വഗന്ധ പയസാർദ്ധ മാസം
ഘൃതേm തൈലേന സുഖാംബു നാവാ
കൃശസ്യ പുഷ്ടിം വപുഷോവിധത്തോ
ബാല സ്യ സസ്യസ്യ യഥാ സുവൃഷ്ടി

കുട്ടികളുടെ വളർച്ച കുറവിനും അസ്ഥി വഴക്കത്തിനും ശുദ്ധി ചെയ്ത അമുക്കും പാലിൽ ചേർത് കഴിക്കുന്നത് ഉത്തമം. നായ് വിഷത്തിന്നും സർപ വിഷത്തിനും അമുക്കുരം തനിച്ചും യോഗങ്ങളിലും ഉപയോഗിച്ചിരുന്നു. വിഴാലരി തിപ്പലി വയമ്പ് കൊട്ടം അമുക്കുരം ഗ്രാം പു ഇവ നാലു കഴഞ്ചു വീതം തിളപ്പിച്ചാറിയ വെള്ളത്തിൽ അരച്ച് എണ്ണയിൽ കലക്കി കാച്ചി മണൽ പാകത്തിൽ അരിച്ച് പ്രത്യേക രീരിയിൽ സ്തനങ്ങളിൽ ലേപനം ചെയ്താൽ ശുഷ്കിച്ച സ്തനങ്ങൾക്ക് ദൃഢതയും വലിപ്പവും സൗന്ദര്യവും ഉണ്ടാകും. എന്ന് സൂ തി കർമ പ്രദീപിക എന്ന ഗ്രന്ഥത്തിൽ പറയുന്നു.

ചെറുവഴുതിന ചാറ് ജടാ മാഞ്ചി കൊട്ടം ശതാവരി അമുക്കുരം എന്നിവ കൽകമായി എണ്ണയിൽ നാലിരട്ടി പാലും ചേർത് കാച്ചിയരിച്ച് ലേപനം ചെയ്ത് മർദിച്ചാൽ ലിംഗത്തിന് ബലവും വലിപ്പവും ഉണ്ടാവും

വമനവിരേചനാദി ശുദ്ധി വരുത്തിയ ശേഷം ഔഷധം പ്രയോഗിക്കണം. ഔഷധങ്ങൾ ശുദ്ധി ചെയ്ത് ഉപയോഗിക്കണം എങ്കിലേ ശരിയായ ഗുണം ഉണ്ടാവൂ.

350 ഗ്രാം അമുകുരം 350 ഗ്രാം ശതാവരി കിഴങ്ങ് 350 ഗ്രാം തവിഴാമ വേര് ഇലവർങ പട്ട കണ്ടി വെണ്ണ ചന്ദന പൊടി നെല്ലിക്ക കൊട്ടം ഗ്രാംപൂ ജാതിപത്രി ചെറുനാഗപു വെട്ടി വേര് ചെറുമല്ല വേര് താന്നിക്ക കടുക്ക ചുക്ക് രാമചം ഏലം ഓമം ജാതിക്ക ഈത്തപഴം ഇരട്ടി മധുരം മുന്തിരിങ്ങ ഇവ ഓരോന്നും 105 ഗ്രാം വീതം എല്ലാം ഉണക്കി പൊടിച്ച് കൽകണ്ടം ചേർത് ഒരു നേരം മൂന്നു ഗ്രാം വീതം നെയ്യിലോ തേനി ലോ സേവിക്കുക. ഗ്രഹണി ഗുന്മം ക്ഷയം കാമില പ്രമേഹം വെള്ള പാണ്ട് അഗ്നി മാന്യം വാതം അസ്ഥി ജ്വരം ക്ഷയം മുതലായ രോഗങ്ങൾ ശമിക്കും സിദ്ധവൈദ്യത്തിലെ ഈ യോഗത്തിൽ ശുദ്ധി പറഞ്ഞിട്ടില്ല.

ഏഴു തവണ പാലിൽ പുഴുങ്ങി ഉണങ്ങി ശുദ്ധി വന്ന അമുക്കുരം 105 ഗ്രാം ഏലം ചുക്ക് കൂവ നൂറ് ഇവ ഓരോന്നും അൻപത്തി രണ്ടര ഗ്രാം വീതം ഗ്രാം പു ചെറുനാഗപൂ എന്നിവ 70 ഗ്രാം വീതം കുരുമുളക് 140 ഗ്രാം തിപ്പലി 250 ഗ്രാം ഇവ ചൂർണിച്ച് രണ്ടു നേരം 3 ഗ്രാം വീതം ഇഞ്ചിനീരിൽ കലർതി കഴിച്ചാൽ രുചി കുറവ് വയർവേദന ചുമ കഫം മുതലായവയും ക്ഷയവും ശമിക്കും

മനുഷ്യ ശരീരത്തിന് ദോഷകരമായ ചില രാസഘടകങ്ങൾ അമുക്കുരത്തിൽ അടങ്ങിയിട്ടുണ്ട്. അവയെ നിർവീര്യമാക്കാനാണ് പാലിൽ ശുദ്ധി ചെയ്യുന്നത്. പുരാതന കാലത്ത് ഒട്ടെല്ലാ ഔഷധങ്ങളും ശുദ്ധി ചെയ്താണ് ഉപയോഗി ച്ചിരുന്നത് അമുക്കുരം പാലിൽ പുഴുങ്ങി പറ്റിച്ചെടുക്കുവാനാണ് ആചാര്യ വിധി
(മാന്നാർ ജി രാധാകൃഷ്ണൻ വൈദ്യർ )
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>

സ്പോ ണ്ടി ലൈറ്റിസിന് ശുദ്ധി ചെയ്ത അമുക്കുരം നാലു ഗ്രാം വീതം മൂന്നു മാസം തേനി ലോ പാലി ലോ സേവിച്ചാൽ ശമനമുണ്ടാവും പ്രമേഹത്തിന് ഈ പൊടി ദീർഘകാലം (ഒരു വർഷം ) സേവിക്കുകയും അവ സ്ഥാനുസരണം മററു പ്രമേഹ ഔഷധങ്ങൾ കൊടുക്കുകയും പത്ഥ്യാഹാരവും വ്യായാമവും ശീലിച്ച് ജീവിതരീതി ക്രമീകരിക്കുകയും ചെയ്താൽ പ്രമേഹം ഗണ്യമായി കുറയുകയോ ഒരു പക്ഷേ ഔഷധമില്ലാതെ ജീവിക്കാൻ സാധിക്കുകയും ചെയ്യും .അമുക്കുരം നികക്കെ പാലൊഴിച്ച് മൂന്നര മണിക്കൂർ തീയെരി ച്ച് വാങ്ങി ഉണങ്ങി പൊടിച്ചാൽ ശുദ്ധമാവും
(പ്രാൺ വൈദ്യർ പള്ളുരുത്തി )
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>

അമുക്കുരം – പുത്തരി ചുണ്ട വേര് – വയൽ ചുള്ളി വേര് – കുറുന്തോട്ടി സമൂലം കൊന്നതൊലി – കൂവളത്തിൽ തൊലി – ഇവ ഒരു പലം വീതം എടുത്ത് കഷായം വച്ച് എട്ടിൽ ഒന്നാക്കി രാവിലെയും വൈകിട്ടും സേവിച്ചാൽ അമിതമായ ക്ഷീണം ചുട്ടു നീറ്റൽ ശരീരവേദന മുതലായവ ശമിക്കും. ശരീരപുഷ്ടിയും ശുക്ലവൃദ്ധിയും ഉണ്ടാവും. ചുവന്ന ഏഴിതളുള്ള ചെമ്പരത്തിയുടെ വേരും ശതാവരി കിഴങ്ങും അമുക്കുരവും കദളിവാഴ കിഴങ്ങും ചിററമൃതും കൂടി കഷായം വച്ച് ആർതവത്തിനു മുൻപായി ഒരാഴ്ച സേവിച്ചാൽ ആർതവ സമയത്തെ അമിത വേദന ശമിക്കും. അങ്ങിനെ നാലു മാസം തുടർന്നാൽ പിന്നീട് അമിതമായ ആർതവ വേദന ഉണ്ടാവില്ല
(വിജീഷ് വൈദ്യർ കണ്ണൂർ )
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
വിറ്റാനിയ അശ്വഗന്ധ എന്ന സസ്യമാണ് ഇന്ന് കൃഷി ചെയ്യുന്ന അമുക്കുരം വിത്താനിയ സോണി ഫേരിയ എന്ന സസ്യമാണ് വനത്തിലുണ്ടാകുന്ന അമുക്കുരം ഇവ തമ്മിൽ ഗുണത്തിലും ആകൃതിയിലും കുറച്ച് അന്തരമുണ്ട് വനത്തിൽ ഉണ്ടാകുന്ന തിനാണ് ഗുണം കൂടുതൽ അക്കാന്തേസി സധ്യ കുടുംബത്തിൽ പെട്ട റുബെല്ലിയ ടുബറേസി എന്ന സഖ്യത്തിന്റെ വേര് അമുക്കുരത്തിനു പകരമായി വിൽക്കു ന്നുണ്ട് അമുക്കുരത്തെ അപേക്ഷിച്ച് ഇവ ഒ ടിയാൻ ബുദ്ധിമുട്ടാണ്. ഇതിന് ഔഷധ ഗുണം തീരെ ഇല്ല. അമുക്കുരത്തിന്റെ കായക്ക് വിഷ സ്വഭാവമുണ്ട് .ഇത് ഉള്ളിൽ ചെന്നാൽ വയറിളക്കം ഉണ്ടാകാം. അമുക്കുരം ചൂർത്തിച്ച് സേവിക്കുന്നതി നാണ് ഗുണം കൂടുതൽ ആമവാതം മുതലായ ചിരകാല സ്വഭാവ മുള്ള രോഗങ്ങളിൽ അമുക്കുരം മൂന്നു മാസം എങ്കിലും സേവിച്ചാലെ ഫലപ്രാപ്തി ഉണ്ടാവൂ അമുക്കുരത്തിൽ സോനിഫറിൻ എന്ന വിഷവസ്തു ഉണ്ട്. വേരിനും ഇലക്കും അണുനാശക സ്വഭാവമുണ്ട്
(അബ്ദുൾ ഖാദർ )
>>>>> >>>>>>>>>>>>>>>>>>>>>>>>>>>>>>

അമുക്കുരചൂർണം നെയ്യിലോ പാലി ലോ ഇളം ചൂടുവെള്ളത്തിലോ സേവിച്ചാൽ ഇളം സധ്യം പുതുമഴയിൽ എന്നപോലെ കൃശനെ പുഷ്ടിപെടുത്തും

അമുക്കുരത്തിന്റെ വേര് ഉണക്കി പൊടിച്ച് 6 ഗ്രാം മുതൽ 10 ഗ്രാം വരെ പാലിൽ കലക്കി കുടിച്ചാൽ ആമവാതം സന്ധിവാതം കേവല വാതം നാടീ ദൗർബല്യം നിദ്രാ രാഹിത്യം ശുക്ല ക്ഷയം ലൈഗിക ദൗർബല്യം ശരീരക്ഷീണം തളർച തലവേദന ശരീരവേദന എന്നിവ ശമിക്കും

അമുക്കുരവും ആട്ടിൻ മാംസവും ചേർത് ഉണ്ടാക്കുന്ന അജാശ്വഗസാദി ലേ ഹം വാജീകരണത്തിനും ശുക്ല വൃദ്ധിക്കും കൃശനെ തടിപ്പിക്കാനും മനസന്തോഷത്തിനും ടെൻഷൻ കുറക്കാനും നന്ന്. അൽപ മാത്രയിൽ തുടങ്ങി ക്രമേണ കൂട്ടി കഴിക്കണം.

ഇരുപതു മില്ലി അശ്വഗന്ധാരിഷ്ടത്തിൽ മാനസമിത്ര വടകം ചേർത് സേവിക്കുന്നത് മാനസിക അസ്വസ്ഥത കളും ടെൻഷനും ശ്രമിപ്പിക്കും
(പ്രതീഷ് കോട്ടക്കൽ )
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>

അമുക്കുരം കടുകെണ്ണയിൽ വറുത്തു പൊടിച്ച് (പത്തു ഗ്രാം വരെ ) പാലിലോ ചൂടുവെള്ളത്തിലോ സേവിച്ചാൽ സ്തനങ്ങൾക്ക് വൃദ്ധിയും ദൃഢതയും ഉണ്ടാകും
( ധന്വന്തിരൻ വൈദ്യൻ )
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>

അമുക്കുരം, ഇരട്ടി മധുരം ഇവ ഉണക്കിപൊടിച്ച് അരിപ്പൊടിയും ചേർത്ത് നാടൻ പശുവിൻ പാലിൽ തലോടുന്നത് അവയവ പുഷ്ടിക്കു നല്ലത്.
(മോഹൻകുമാർ വൈദ്യർ )
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>

പാലിൽ പുഴുങ്ങി വററിച്ച് ഉണക്കി എടുത്ത അമുക്കുരം 180 ഗ്രാം കറുവപ്പട്ട 6 ഗ്രാം നാഗപ്പൂവ് 12ഗ്രാം കുരുമുളക് 48 ഗ്രാം തിപ്പലി 72 ഗ്രാം ഇവ നല്ലവണ്ണം പൊടിച്ച് സമം കരുപ്പട്ടി ചേർത് ഇടിച്ചു വച്ചിരുന്ന് ദേഹ ബലവും രോഗബലവും നോക്കി ഒരു ചെറിയ സ്പൂൺ വരെ പാലിൽ കലക്കി രണ്ടു നേരവും സേവിക്കുക. രക്തകുവു കൊണ്ടുള്ള നീര് വിളർച കരപ്പൻ മെലിച്ചിൽൽ ചുമ ഉഷ്ണാ ധിക്യം അസ്ഥിസ്രാവം ഇവ ശമിക്കും ധാതു പുഷ്ട്ടിയും ദേഹ കാന്തിയും ഉണ്ടാവും .ദേ ഹാദ്ധ്വാനവും ഗുരുവും രൂക്ഷവും ഉഷ്ണവുമായ ആഹാരവും ഒഴിവാക്കണം
(സോമൻ പൂപ്പാറ )
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>

ഒരു ഗ്ലാസ് വെളളതിൽ അഞ്ചു ഗ്രാം അമുക്കുര പൊടിയും ഒരു ടീസ്പൂൺ തേനും ചേർത് ദിവസവും സേവിച്ചു വന്നാൽ സപ്തതി കഴിഞ്ഞും അത്യാവശ്യം ചെറിയ കൃഷി പണികൾ ചെയ്യുവാനുള്ള ആരോഗ്യം നിലനിർത്താൻ സാധിക്കും
(വേലപ്പൻ )
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>

>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>

Leave a comment