Post 128 അകിൽ

ചർച്ചാ വിഷയം >>>>>>>> അകിൽ
വിഷയം>>>>>> ഔഷധ സസ്യ പഠനം
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>

Family: Thymelaeaceae
Binomial name. Aquilaria malaccensis

രസം കടു തിക്തം
ഗുണം ലഖു രൂക്ഷം തീക്ഷ്ണം
രസം കടു തിക്തം
ഗുണം ലഖു രൂക്ഷം തീക്ഷ്ണം
വീര്യം ഉഷ്ണം
വിപാകം കടു

ആയുർവേദത്തിലെ ഒരു ഔഷധ സസ്യമാണ്‌ അകിൽ (Aquilaria malaccensis). ഇത് ഹിന്ദിയിൽ अगर എന്നും ആംഗലേയ നാമംEagle Wood , Agarwoodഎന്നും അറബിയിൽ ഊദ് എന്നും അറിയപ്പെടുന്നു. ഗ്രീക്കിൽ അലോ(Aloe) എന്നും ഹിബ്രുവിൽ അഹോലിം(Ahalim) എന്നും അറിയപ്പെടുന്നു. അകിൽ പലതരത്തിൽ കാണപ്പെടുന്നു എങ്കിലും, സാധാരണയായി കറുത്ത അകിലാണ്‌ ഔഷധങ്ങൾക്കായി കൂടുതലായും ഉപയോഗിക്കുന്നത്. ഇത് കൂടൂതലായും ത്വക്ക് രോഗങ്ങളുടെ ശമനത്തിനായും വാതത്തിന്റേയും കഫത്തിന്റേയും ദേഷങ്ങൾ അകറ്റുന്നതിനായും ഔഷധമായി ഉപയോഗിക്കുന്നു. കൂടാതെ നേത്രരോഗങ്ങൾക്കും കർണ്ണരോഗങ്ങൾക്കും സാധാരണ ഉപയോഗിക്കുന്നു
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
അകിൽ പലതരമുണ്ട്. അതിൽ കറുത്ത അകിലിനാണ് ഗുണം കൂടുതൽ. ഉഷ്ണവീര്യമാണ്. കയ്പും എരിവും കലർന്ന രസം. കറുത്ത അകിൽ വെള്ളത്തിലിട്ടാൽ ലോഹമെന്നപോലെ താണുപോകും. ഭൂട്ടാനിലും ഇന്ത്യയിൽ ഹിമാലയ പ്രദേശിലും ആസാമിലും കേരളത്തിന്റെ ചില ഭാഗങ്ങളിലും പ്രത്യേകിച്ച് മലബാർ ഭാഗത്തും അകിൽ കാണപ്പെടുന്നു. കേരളത്തിൽ കണ്ടുവരുന്ന പ്രധാന ഇനം വെള്ളകിൽ – ഡൈ സോക്സി ലം മലബാറിക്കം (Dyടoxylum Malabaricum) എന്ന് അറിയപ്പെടുന്നു. ഇത് വളരെ വലിയ മരമായി വളരുന്ന ഒരു സസ്യമായി കാണപ്പെടുന്നു. വർഷം മുഴുവൻ പൂക്കൾ ഉണ്ടാവുകയും കായ്ക്കുകയും ചെയ്യുന്ന ഈ മരത്തിൽ കാലപ്പഴക്കം മൂലം കാതൽ ഉണ്ടാവുകയും ചെയ്യുന്നു. ഇതിന്റെ കാതലിന്‌ ചെറിയ തോതിൽ തേനിന്റേയും ചന്ദനത്തിന്റേയും സുഗന്ധമായിരിക്കും ഉണ്ടാവുക.. ശാഖകൾ കനം കുറഞ്ഞ് കാണാപ്പെടുന്ന ഇവയുടെ ഇലയ്ക്ക് ഏകദേശം 3″(മൂന്ന് ഇഞ്ച്) വീതിയുണ്ടാവും. കൂടാതെ പൂവിനും കായകൾക്കും വെളുത്ത നിറവും ആയിരിക്കും. അകിൽ ഗന്ധവർഗത്തിൽപ്പെട്ട ദ്രവ്യമായിട്ടാണ് ആയുർവേദത്തിൽ കണക്കാക്കുന്നത്.

തടിയും എണ്ണയുമാണ്‌ പ്രധാന ഔഷധങ്ങൾ. അകിൽ മരത്തിൽ നിന്നും ഉത്പാദിപ്പിക്കുന്ന എണ്ണ വ്രണം, വിഷം ,കുഷ്ടം , ചൊറി , എന്നീ അസുഖങ്ങൾക്ക് എതിരെയുള്ള ഔഷധമായി ആയുർവേദ ചികിത്സയിൽ ‍ ഉപയോഗിക്കുന്നു . കൂടാതെ അരിമ്പാറ ആണി രോഗം തുടങ്ങിയ അസുഖ ങ്ങൾക്ക് പൊൻകാരം അകിലിന്റെ എണ്ണ ചേർത്ത് ചാലിച്ച് പുരട്ടുന്നു. ഇതിന്റെ തടിച്ചീളുകളും തടിപൊടിച്ചെടുത്ത ചൂർണവും സുഗന്ധ ധൂപനത്തിന് ഉപയോഗിച്ചുവരുന്നു. ഈ ധൂപനം വ്രണ രോപണത്തിനും അന്തരീക്ഷത്തിലുള്ള അണുക്കളെ നശിപ്പിക്കുന്നതിനും സഹായകമാണ്.

കൂടാതെ തകര യുടെ വേര്‌ അകിലെണ്ണയിൽ അരച്ച് നെറ്റിയിൽ തേച്ചുപിടിപ്പിച്ചാൽ തലവേദന മാറുന്നതായി ആയുർവേദത്തിൽ പറയുന്നു

>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
അകിൽ പ്രധാനമായി വെള്ള അകിൽ കാരകിൽ ചുവന്ന അകിൽ എന്നിങ്ങനെ മൂന്നിനം കാണ പെടുന്നു. ഇരുപതോളം മീററർ ഉയരത്തിൽ വളരുന്ന ഒരു വൻമരമാണ് അകിൽ. അകിൽ ഒരു നിത്യ ഹരിത വൃക്ഷമാണ് . അകലിന്റെ തൊലി ധൂസര വർണ മുള്ളതും നേർതതും ആണ്. തടി മൃദുവും നിരപ്പുള്ളതും കട്ടി കുറഞ്ഞതും ആണ്. എന്നാൽ കരുത്ത അകിൽ കട്ടികൂടിയതാണ് .വെള്ളത്തിൽ ഇട്ടാൽ താണുപോകും . കേരളത്തിൽ കാണപ്പെടു ന്നത് വെള്ളകിലും ചുവന്ന അകിലും ആണ്. കൂടുതലും ചവന്ന അകിൽ ആണ്. പത്തു നാൽപതു വർഷം പ്രായം ആകുമ്പോൾ അകലിന്റെ തൊലി യിൽ ഒരു തരം ഫംഗസ് ബാധ ഉണ്ടാവുകയും ഒരു സുഗന്ധം ആവിർഭവിക്കുകയും ചെയ്യും, ആ തട്ടിയിൽ നിന്നും എടുക്കുന്ന എണ്ണ ഔഷധം ആയും സുഗന്ധ ദ്രവ്യം ആയും ഉപയോഗിച്ചു വരുന്നു. വിദേശ ങ്ങളിൽ ഇതിന് നല്ല ഡിമാന്റ് ഉണ്ട്. കേരള ത്തിലും ധാരാളം ഉപയോക്കുന്നുണ്ട്. ഇതിന്റെ തടിയും എണ്ണയും ആണ് പ്രധാനമായും ഔഷധ മായി ഉപയോഗി ക്കുന്നത് സന്ധിവാതത്തിനും പല യോഗ ങ്ങളിലും അകിലെണ്ണ ഉപയോഗി ക്കുന്നുണ്ട്. മുറിവു മൂലമുള്ള വേദനയിൽ അകലിന്റെ പുക ഏൽപ്പിക്കുന്നത് നല്ലതാണ്. സന്ധി വാതത്തി ആമവാതത്തിനും അകിൽ നല്ലതാണ് .ശ്വാസകോശ രോഗങ്ങളിലു അകിലെണ്ണ നല്ലതാണ് .
(രാജേഷ് വൈദ്യർ )
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
തൈമീലിയേസി കുടുംബത്തിൽ പെട്ട അകുലേറിയ അല്ലേസിയ എന്ന ഔഷധ വൃക്ഷമാണ് അകിൽ. ഇതിന് സംസ്കൃതത്തിൽ കൃമി ബദ്ധം, യുംഗകം, പ്രവരം, രാജ്ർഹ്യം വംശിക, അഗരം, എന്നെല്ലാം പേരുകൾ ഭാവപ്രകാശത്തിൽ കാണുന്നുണ്ട്. തമിഴിൽ കൃഷ്ണഗരം എന്ന് പറയുന്നു. ഒരു ഇടത്തരം വൃക്ഷമാണ് അകിൽ . ബംഗാൾ ആസ്സാം ഭാഗങ്ങളിലും കുറഞ്ഞ അളവൽ കേരളത്തിലും കാണപ്പെടുന്നു. ചുന്ന അകിൽ , വെള്ള അകിൽ കറുത്ത അകിൽ നാട്ടകിൽ കാട്ടകിൽ എന്നിങ്ങനെ അഞ്ചിനം അകിൽ കാണപെടുന്നു. എട്ടിനം അകിൽ ഉണ്ടെന്നാണ് ഗ്രന്ഥങ്ങളിൽ കാണുന്നത്. വെളുത്ത അകിൽ (വൈറ്റ് സിഗാർ ) ഗിത്താറുണ്ടാക്കാൻ ധാരാളമായി ഉപയോഗി ച്ചിരുന്നു. തേയില തോട്ടങ്ങളിൽ ധാരാളമായി വളർന്നിരുന്ന ഇത് ഇന്ന് അപൂവമായിരിക്കുന്നു

കടു തിക്ത രസവും തീഷ്ണ ലഖു രൂക്ഷ ഗുണവും ഉഷ്ണ വീര്യവും കടു വിപാകവും ആണ് അകിലിനുള്ളത് . തടിയും എണ്ണയും ഔഷധമായി ഉപയോഗിക്കുന്നു. വിഷത്തിനും ചൊറിക്കും ദുഷ്ട വ്രണ ശുദ്ധിക്കും കുഷ്ടത്തിനും ഇത് നല്ലതാണ്. അകിൽ എണ്ണ തൊലിയുടെ ആകർഷണീയത വർദ്ധിപ്പിക്കും അകിലിന്റെ ഇലക്കും ഔഷധ ഗുണമുണ്ട് . അകിലെണ്ണ ആമവാതത്തിനും സന്ധി വാതത്തിനും നല്ലതാണെന്ന് ഭാവപ്രകാശം പറയുന്നു. ശ്വാസകോശ രോഗമുള്ളവർ രണ്ടു തുള്ളി അകിൽ എണ്ണ പുരട്ടിയ വെറ്റില ചേർത് മുറുക്കുന്നത് നല്ലതാണെന്ന് ചരകസംഹിത പറയുന്നു. അകിലിന്റെ പൊടി ചെറുതേ നിൽ കുഴച്ച് നക്കിയാൽ ഇക്കിൾ ശമിക്കും എന്ന് പറയപ്പെടുന്നു. സോറിയാസിസിന് അകലിന്റെ തൊലിയും തടിയും പൊടിച്ച് വെമ്പാല തൈലത്തിലോ വെളിച്ചെണ്ണയിലോ ഗോമൂത്രത്തിലോ പുരട്ടിയാൽ ശമന മുണ്ടാകും. ചൊറിയുന്നതും വെള്ള മൊഴുകുന്നതും ശമിക്കും. ചന്ദനത്തിന്റെ സഹോദരനാണ് അകിൽ എന്നൊരു ചൊല്ലുണ്ട് അകിൽ ഹോമത്തിന് ഉപയോഗിച്ചു വരുന്നു. ചില വശീകരണ തൈലങ്ങൾക്കും അകലിന്റെ കമ്പ് ഉപയോഗിക്കാറുണ്ട് . മാന്ത്രികത്തിൽ ആകർഷണത്തിനും ഉച്ചാടനത്തിനും അകിൽ ഉപയോഗിച്ചു വരുന്നു.

മുസ്ലീം സമുദായത്തിൽ മണിയറയിൽ അകിൽ പുകക്കുന്ന സമ്പ്രദായം നിലനിന്നിരുന്നു. ഇരുപത്തിയഞ്ചിനു മേൽ പ്രായമുള്ള ആകിൽമരത്തിൽ ഒരിനം ഫംഗസ് ബാധ കണ്ടു വരുന്നു. ഭംഗസ് ബാധ ഉണ്ടാകുന്ന ശാഖകൾക്ക് നിറം മാറ്റം കാണപ്പെടും. ഫംഗസ് ബാധിച്ച ഖകൾ മുറിച്ചെടുത്ത് വാറ്റി എടുക്കുന്നതാണ് അകിൽ എണ്ണ . വിലയേറിയ ഈ എണ്ണ സുഗന്ധ ദ്രവ്യമായും ഔഷധമായും ഉപയോഗിച്ചു വരുന്നു. ഇത് നല്ലൊരു അണുനാശിനി ആണ് .
(മാന്നാർ ജി രാധാകൃഷ്ണൻ വൈദ്യർ )
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
അകലിന്റെ പുക ഏൽപിച്ചാൽ വ്രണങ്ങൾ ശുദ്ധമായി കരിയും .ഈ പുക ശ്വസിക്കുന്നതും നല്ലതാണ് mല്ല സുഗന്ധവുമുണ്ട് . കുളി കഴിഞ്ഞ് മുടിയിൽ ആകിലിന്റെ പുക ഏൽപിക്കുന്നത് നല്ലതാണ് . കച്ചോലവും ചന്ദനവും ഇങ്ങിനെ പുകക്കാറുണ്ട്. പകരുന്ന രോഗമുള്ളവർ കിടക്കുന്ന മുറിയിൽ അകിൽ പുകക്കുന്നത് നല്ലതാണ്. അകിൽ എണ്ണ ചർമരോഗ ങ്ങൾക്ക് നല്ലതാണ് .
(കിരാതൻ)
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
പുരാതന അറബ് ചൈനീസ് ജാപ്പാനീസ് സംസ്കൃത ഗ്രന്ഥങ്ങളിൽ അകലിനെ പറ്റി ധാരാളം വിവരണങ്ങൾ ഉണ്ട്. 40 മീറ്ററോളം ഉയരം വക്കും . പതിനാറിനം അകലിനെ പറ്റി പറയുന്നുണ്ട്. അത്വി ലേറിയ അഗലോയ്ക എന്ന ശാസ്ത്രനാമമുള്ള അകലിൽ നിന്നാണ് കൂടുതൽ തൈലം ലഭിക്കുന്നത്, മൂപ്പെത്തിയ അകിൽ മരത്തിൽ സൈനോപ്ലാറ്റിപ്പസ് ഷെവ്‌റോലാറ്റി എന്ന യിനം വണ്ടുകൾ ഉണ്ടാക്കുന്ന ദ്വാരങ്ങളിലൂടെ ഫ്രിയാലോഫോറ പാരാസൈറ്റിക്ക എന്ന ഫംഗസുകൾ ബാധിച്ചാൽ അവയെ പ്രതിരോധിക്കാൻ അകിൽ തവിട്ടു നിറമുള്ള ഒരു തരം പശ ഉൽപാദിപ്പിക്കും .സ്വാഭാവികമായി ഭാരം കുറവുള്ള തടിയാണ് അകിൽ . ഫംഗസ് ബാധിച്ചാൽ പ്രതിരോധ സ്രവം മൂലം ഭാരം വർദ്ധിക്കും അങ്ങിനെയുള്ള ശിഖരങ്ങൾ ആണ് തൈലം എടുക്കുവാൻ ഉപയോഗി ക്കുന്നത്. നൂറിൽ ഏഴു മരങ്ങളിലേ സ്വാഭാവികമായി ഇങ്ങിനെ സംഭവി ക്കുന്നുള്ളു. ഇന്ന് കൃത്രിമമായി ഭംഗസ് കൾചർ ചെയ്യുന്നുണ്ട് . എന്നാൽ അത്തരം തടിയിൽ നിന്നും കിട്ടുന്ന തൈലത്തിന് ഗുണമേൻമ കുറവാണ്. പ്രകൃത്യാ ഫംഗസ് ബാധ ഉണ്ടായ 100 വർഷം എങ്കിലും പഴക്കമുള്ള ഈദ് മരത്തിൽ നിന്നും കിട്ടുന്ന തൈലം ഏറ്റവും മെച്ചപ്പെട്ടതാണ്. 70 കിലോ ഊദ് മരത്തിൽ നിന്ന് 20 മില്ലി തൈലം മാത്രമേ ലഭിക്കു ന്നുള്ളു.

1995ല്‍ രൂപം കൊണ്ട IUCN ന്റെ CITES കണ്‍വെന്‍ഷന്‍ പ്രകാരം ഊദ്മരം വംശനാശം സംഭവിക്കാന്‍ സാധ്യത കൂടിയ വൃക്ഷ ങ്ങളുള്‍പ്പെടുന്ന അപ്പന്‍ഡിക്‌സ് 11 ല്‍
ഉള്‍പ്പെടുത്തി യിരിക്കുന്നു. ഊദിന്റെ അന്താരാഷ്ട്ര വ്യാപാരവും പ്രത്യേകം നിരീക്ഷിക്ക പ്പെടുന്നു.

ഊദ് മരത്തിലെ ഫംഗസ്ട്രീറ്റ്മെന്റ് ഇന്ത്യയിൽ ആദ്യമായി കേരളത്തിലാണ് ആരംഭിച്ചത് കേരളത്തിൽ രണ്ടു ലക്ഷത്തോളം ഊദ് കർഷകർ ഉണ്ട് .അഞ്ചു മുതൽ ഏഴുവർഷം വരെ പ്രായമുള്ള ഊദ് മരങ്ങളിലാണ് കൃത്രിമ ഇനോക്കുലേഷൻ ഫംഗസ് ട്രീറ്റ്മെൻറ് നടത്തുന്നത്. അതിന് പ്രത്യേക ഏജൻസികൾ പ്രവർ തിക്കുന്നുണ്ട്. മുൻ ദേശീയ കാർഷിക ശാസ്ത്രജ്ഞനും യുണൈറ്റഡ് നേഷൻFA0 കൺസൽട്ടൻറു മായ അഹമ്മദ് ഭാവപ്പയുടെ സാന്നിദ്ധ്യ ത്തിൽ കോഴിക്കോട് പുനൂർ ഉമ്മർ കാസ്ഗാർഡനിലുള്ള ഊദു മരത്തിൽ കാന്തപുരം KP അബുബക്കർ മുസലിയാർ ഉൽഘാടനം ചെയ്തു. ഒരു പക്ഷേ പ്രകൃത്യാ ഫംഗസ് ബാധിച്ചുണ്ടാകുന്ന മേൽ തരം ഊദ് തൈലം ഭാവിയിൽ കിട്ടാതായേക്കാം.

വീടുകളിൽ അങ്കിൽ പുകക്കുന്ന സമ്പ്രദായം അറബികളുടെ ഇടയിലും കേരളത്തിലെ ചില സമ്പന്നരുടെ ഇടയിലും നിലനിന്നു വരുന്നു. ഇതു കൊണ്ട് വീട്ടിലെ നെഗറ്റീവ് എനർജി ഇല്ലാതാകും എന്നൊരു മിത്ത് നിലനിൽക്കു ന്നുണ്ട്. പ്രത്യുൽപാദന വേളയിൽ അണു വിമുക്കവും പോസിറ്റീവ് എൽജി ഉള്ളതുമായ ഒരു അന്തരീക്ഷം ഉണ്ടാകാനാകാം മണിയറ യിൽ ഊദ് പുകക്കുന്ന സമ്പ്രദായം ഉണ്ടായത് . സുക്ഷേത്രേ സുബീജേ എന്നാണല്ലോ സങ്കൽപം

അകിൽ പലയിനം ഉണ്ട്. അതിൽ മംഗല്യ അഗരു കേദാർ നാഥിലും ദശാഷ്ടമായ കൃഷ്ണ ഗരു ആസാമിലും ഗാഹ ഗരു ഗുജറാത്തിലും കാഷ്ടഗരു വനങ്ങളിലും കാണപെടുന്നു എന്ന് ആരോഗ്യ കൽപദ്രുമം എന്ന ഗ്രന്ഥത്തിൽ പറയുന്നു. സംഹിത കളിൽ സിൻഹട് പ്രദേശത്തുണ്ടാകുന്ന കഷ്ണ ഗരു എന്ന ഇനം അകിലിന് ഔഷധമൂല്യം കൂടുതൽ ഉള്ളതായി പറയപ്പെടുന്നു. അകിലിന്റെ പശ കമിജിത് ആണ് . സുഗന്ധ ദ്രവ്യവും ആണ്. കടു തിക്ത രസവും തീഷ്ണ ഉഷ്ണ വീര്യവും പിത്തത്തെ വർദ്ധിപ്പിക്കുന്നതും. ലഖുവും ആകുന്നു. കർണരോഗവും നേത്രരോഗവും ശമിപ്പിക്കും കറുത്ത അകലിന് ഔഷധ വീര്യം കൂടുതൽ ഉണ്ട്. അത് വെള്ളത്തി ലിട്ടാൽ മുങ്ങി കിടക്കും. വെളുത്ത അകലിന്റെ തൈലം കറുത്ത അകലിന്റെ തൈലത്തിന് തുല്യമായിരിക്കും. അകിലിന്റെ തടിയും പശയും (നിര്യാസം) അകിലെണ്ണയും ഔഷധമായി ഉപയോഗിച്ചു വരുന്നു. ചൂർണമായി നാലു മുതൽ പന്ത്രണ്ടു ഗ്രാം വരെ സേവിക്കാം. അകിലിട്ടു തിളപ്പിച്ച വെള്ളം തണുപ്പിച്ച് കുടിച്ചാൽ ജ്വരത്താലുള്ള ദാഹം ശമിക്കും അകിൽ പൊടിച്ച് തേൻ ചേർത് സേവിച്ചാൽ ഇക്കിൾ ശമിക്കും. അകിലും പാട കിഴങ്ങും കൂടി കഷായം വച്ച് സേവിച്ചാൽ ലവണമേഹം ശമിക്കും.

ഒന്നോ രണ്ടോ തുള്ളി അകിലെണ്ണ വെറ്റില ചേർത് സേവിച്ചാൽ കാസവും ശ്വാസവും ഇക്കിളും ശമിക്കും. അകലിന്റെ പശ പൊടിച്ച് സേവിച്ചാൽ അതിസാരവും ഛർദിയും ശമിക്കും. അകിലെണ്ണ നെറ്റിയിൽ തടവിയാൽ തല ചുറ്റൽ ശമിക്കും അകലിന്റെ പുക ഏൽകുന്നത് അണുബാധ ശമിപ്പിക്കാനും മുറിവിന്റെ വേദന ശമിപ്പിക്കാനും നല്ലതാണ് അകിലും ഈശ്വരമുല്ല വേരും കൂടി അരച്ച് നെഞ്ചിൽ തടവിയാൽ കുട്ടികളുടെ ചുമ ശമിക്കും .
(അബ്ദുൾ ഖാദർ)
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
സ്വര്‍ണ്ണത്തെക്കാള്‍ വിലയുള്ള
മരക്കഷ്ണമുണ്ടന്ന് സങ്കല്‍പിക്കാന്‍
കഴിയുന്നുണ്ടോ?

എങ്കില്‍ ഉണ്ട്. ആ മരമാണ് ഊദ്. വിശുദ്ധവും ദൈവികവുമായ ഒരു ഗന്ധമാണ് ഊദിന്. എന്നാല്‍, ആ ഗന്ധം അറിയണമെങ്കില്‍ സ്വര്‍ണ്ണം പുകക്കുന്ന ചെലവുവരും. കോഴിക്കോട് നഗരത്തിലൂടെ യാത്ര ചെയ്യു മ്പോള്‍ ഊദും ഊദിന്റെ അത്തറും എന്ന ബോര്‍ഡ് കാണാത്തവരില്ല. ഒരു സുഗന്ധദ്രവ്യം എന്നാശ്വസിച്ച് കടന്നുപോകുന്നവര്‍ പക്ഷെ കൗതുകത്തിന്റെ കലവറയായ ഊദ് എന്താ ണെന്ന് അറിയുന്നതേയില്ല. കിലോക്ക് ഒരു ലക്ഷം രൂപ വരെ വിലയുള്ള ഊദ് കോഴിക്കോട്ടെ ചില കടകളില്‍നിന്നു ലഭിക്കും.
ഊദ് അഥവാ അഗര്‍ ഒരു സുഗന്ധദ്രവ്യ മരമാണ്. ഈ മരങ്ങള്‍ സാധാരണയായി കാണപ്പെടുന്നത് സൗത്ത് ഏഷ്യന്‍ കാടുകളി ലാണ്. ഇന്ന് കേരളത്തിലും ഈ മരങ്ങള്‍ വ്യാപകമായി കൃഷി ചെയ്തുവരുന്നു.

അക്വിലേറിയ മരത്തില്‍നിന്നാണ് ഊദ് ഉല്‍പാദിപ്പിക്കപ്പെടുന്നത്. അസമില്‍നിന്നാണ് ഇതിന്റെ ഉല്‍ഭവം എന്നു പറയപ്പെടുന്നു. ഫിയാലോഫോറ പാരസൈറ്റിക്ക എന്ന ഒരു പൂപ്പല്‍ അക്വിലേറിയ മരത്തില്‍ പറ്റിപ്പിടി ക്കുമ്പോള്‍ അത് സുഗന്ധമുള്ള ഒരു പദാര്‍ഥം ഉല്‍പാദിപ്പിക്കുന്നു. അതാണ് ഊദ് ആയി രൂപാന്തരപ്പെടുന്നത്. ഊദിന്റെ മധുരതരമായ സുഗന്ധം വളരെ പ്രസിദ്ധമാണ്. ഊദ് എണ്ണ വിലകൂടിയതും ഡിമാന്റുള്ളതുമാണ്. അസാധാരണമായി കാണുന്നതും, അപൂര്‍വ മായി കൃഷിചെയ്ത് ഉണ്ടാക്കുന്നതു മായ ഊദ് എണ്ണയാണ് ലോകത്ത് ഏറ്റവും വില കൂടിയ എണ്ണ.

ലോകത്തില്‍ ഊദിന് ഏറ്റവും കൂടുതല്‍ ഉപഭോക്താക്കള്‍ ഉള്ളത് അറേബ്യന്‍ നാടു കളിലാണ്. പെര്‍ഫ്യൂംസ്, കോസ്‌മെറ്റിക്‌സ്, മെഡിസിന്‍സ് തുടങ്ങിയവയായും ഊദ് ഉപയോഗിക്കുന്നു.
ഊദ് ഒരു കിലോ പട്ടക്ക് 25,000 രൂപ മുതല്‍ വിലയും അഗര്‍ ഓയിലിന് ഒരു കിലോക്ക് ഗ്രേഡ് അനുസരിച്ച് 10 ലക്ഷം രൂപ വരെ വിലയുമുണ്ട്. അഗര്‍ മരത്തിന്റെ കായ്കള്‍ മെഡിസിനായും ഉപയോഗിക്കുന്നു.

പണ്ട് പോസിറ്റീവ് എനര്‍ജിയെക്കുറിച്ചോ മാനസിക രോഗങ്ങളെക്കുറിച്ചോ വൈദ്യ ശാസ്ത്രം സിദ്ധാന്തങ്ങള്‍ ഉണ്ടാക്കുന്നതിനും മുമ്പ് ഒരു തടിക്കഷ്ണം പുകച്ചാല്‍ മനസ്സിനും ശരീരത്തിനും ഉന്മേഷം കിട്ടുമെന്ന് നമ്മുടെ പൂര്‍വികര്‍ കണ്ടുപിടിച്ചു. ആ തടിക്കഷ്ണ മാണ് ഊദായി നമുക്കുമുന്നി ലിരിക്കുന്നത്.
കാഴ്ചയില്‍ ഊദ് ചിതലെടുത്ത മരക്കഷ്ണം പോലെ തോന്നും. ഒരു പ്രത്യേക ഗന്ധവു മുണ്ടാകും. ഭാരം നന്നേ കുറവ്. കനലിലിട്ടാല്‍ കുന്തിരിക്കംപോലെ പുകയും. സ്വര്‍ഗീയ മായൊരു സുഗന്ധം പരക്കും. ആ സുഗന്ധ മേറ്റാല്‍ മനസ്സില്‍ ഊര്‍ജം നിറയും. രോഗം മാറുമെന്നാണ് വിശ്വാസം. അങ്ങനെ ചരിത്രാതീത കാലംമുതല്‍ കടന്നുവന്ന അത്ഭുത മരമായി നമുക്കുമുന്നിലിരിക്കുകയാണ് ഊദ്.

ഇന്ത്യ, ഇന്തോനേഷ്യ, കംബോഡിയ, മലേഷ്യ തുടങ്ങിയ ചുരുക്കം രാജ്യങ്ങളിലാണ് ഊദിന്റെ ഉല്‍പാദനമുള്ളത്. ഇന്ത്യയില്‍, അസമില്‍ മാത്രമെ ഊദ് കിട്ടുന്നുള്ളൂ. അറബികള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള ഊദും ഇന്ത്യയില്‍നിന്ന് ഇറക്കുമതി ചെയ്യുന്നതാണ്.
ടിബറ്റുകാര്‍ പൗരാണിക കാലംമുതല്‍ പ്രാര്‍ഥിക്കാന്‍ ഊദ് പുകക്കുമായിരുന്നു. പ്രാര്‍ഥന മനസ്സിന് ഊര്‍ജം പകരുമ്പോള്‍ ഊദിന്റെ സുഗന്ധം ആത്മീയമായ ഉണര്‍വുനല്‍കുമെന്ന് ബുദ്ധമതം പറയുന്നു. ദൈവത്തിന്റെ സ്വന്തം മരം എന്നാണ് ഊദ് അറിയപ്പെടുന്നത്.

ആയുര്‍വേദം, യൂനാനി, ടിബറ്റന്‍ ചൈനീസ് പാരമ്പര്യ ചികിത്സാരീതികള്‍ എന്നിവയില്‍ മാനസിക പ്രശ്‌നങ്ങള്‍ക്കുള്ള പ്രാധാന ഔഷധമായി പറയുന്നത് ഊദാണ്.

എട്ടാം നൂറ്റാണ്ടില്‍ ഈജിപ്തില്‍ മൃതദേഹങ്ങള്‍ മമ്മിയാക്കാനും ഊദ് വാറ്റിയ തൈലം ഉപയോഗിക്കാറുണ്ടെന്നും രേഖപ്പെടുത്തി യിട്ടുണ്ട്. ബുദ്ധ ഭിക്ഷുക്കളും സൂഫിവര്യ ന്മാരും ഊദ് ഉപയോഗിച്ചിരുന്നു.

ജപ്പാനില്‍ നടത്തിയ ശാസ്ത്രീയമായ പരീക്ഷണങ്ങളില്‍ ചില പ്രത്യേക ഔഷധ ഗുണങ്ങള്‍ ഊദിനുണ്ടെന്നു കണ്ടെത്തി. ഊദ് മാനസികമായി ഉണര്‍വും ശാന്തതയും നല്‍കുകയും ഡിപ്രഷന്‍ ഇല്ലാതാക്കുകയും ചെയ്യുന്നു. നെഗറ്റീവ് എനര്‍ജി മനുഷ്യ ശരീരത്തില്‍നിന്നും ഇല്ലാതാവുന്നു. ഇത് ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും ഉത്സാഹം കൂട്ടുകയും ചെയ്യുന്നു. നാഢീസംബന്ധമായ അവ്യവസ്ഥകള്‍ പരിഹരിക്കുന്നതോടൊപ്പം ശരീരത്തിലെ നാഢീഞരമ്പുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലാക്കുകയും ചെയ്യുന്നു. അപസ്മാരം, സന്ധിവാതം, പ്രസവാനന്തരം ഉണ്ടാകുന്ന രോഗങ്ങള്‍, ശ്വസനസംബന്ധിയായ പ്രശ്‌നങ്ങള്‍, ആസ്മ, കാന്‍സര്‍, കരള്‍രോഗം, വാര്‍ധക്യ പ്രശ്‌നങ്ങള്‍ തുടങ്ങി ഒട്ടനവധി രോഗങ്ങള്‍ക്ക് ഊദ് മരുന്നായി ഉപയോഗിച്ചിരുന്നു. വിവധ ത്വക്കുരോഗങ്ങള്‍ക്ക് ഇന്നും അറബികള്‍ ഊദ് പുകക്കുകയാണു ചെയ്യുന്നത്. ഊദ് പുകക്കുന്ന ആരാധനാലയങ്ങള്‍ ആത്മീയത മാത്രമല്ല ഒരാളിന്റെ ശരീരത്തെയും മനസ്സിനെയും സ്വാധീനിക്കുകയാണെന്നും കണ്ടെത്തിയിട്ടുണ്ട്.

ആത്മാവിനുള്ള ഭക്ഷണമാണ് ഊദ് എന്നാണ് ഇസ്‌ലാം വിശ്വാസം. മനസ്സിനെ നിയന്ത്രി ക്കാനും ചിത്തഭ്രമംപോലും ഇല്ലാതാക്കാനും ഊദിനു കഴിയുമെന്ന് വിശുദ്ധ ഗ്രന്ഥങ്ങള്‍ പറയുന്നു. അറബികളുടെ ദൈനംദിന ജീവിത ത്തിന്റെ ഭാഗമാണ് ഊദ്. വീട്ടിലായാലും പൊതുസ്ഥലങ്ങളി ലായാലും ഊദ് പുകച്ചുകൊണ്ടാണ് ഇവര്‍ ഒരു ദിവസം തുടങ്ങുന്നത്. ഊദിന്റെ അത്തറേ ഒട്ടുമിക്ക അറബികളും ഉപയോഗിക്കാറുള്ളൂ. ഇവിടുത്തെ പ്രാര്‍ഥനാലയങ്ങളിലെല്ലാം ഊദ് പുകക്കാറുണ്ട്. നമ്മുടെ നാട്ടില്‍ കുന്തിരിക്കം പുകക്കുന്നതുപോലെയാണ് അവര്‍ ഊദ് പുകക്കുന്നത്. ഊദ് പുകക്കാന്‍ പ്രത്യേകം പാത്രമുണ്ട്. ഇതില്‍ കരിക്കട്ട കനലാക്കി ഊദ് അതിലിട്ടു പുകക്കുകയാണ് ചെയ്യുന്നത്. ജപ്പാനില്‍നിന്നും ചൈനയില്‍നിന്നും ഇറക്കുമതി ചെയ്യുന്ന ഒരുതരം കരിക്കട്ടയാണു കനലാക്കുന്നത്. ഊദ് വാങ്ങാനെത്തുന്നവരില്‍ മലയാളികളാണു കൂടുതലെങ്കിലും ഊദ് പുകക്കുന്ന മലയാളികള്‍ വളരെ കുറവാണ്. ഗള്‍ഫിലേക്കു തിരിച്ചുപോകുമ്പോള്‍ അറബികള്‍ക്കു സമ്മാനിക്കാനാണ് ഭൂരി ഭാഗംപേരും ഊദ് വാങ്ങുന്നത്. ഒരുലിറ്റര്‍ ഊദിന്റെ അത്തറിന് ലക്ഷങ്ങള്‍ വിലവരും. മരത്തിന്റെ കാലപ്പഴക്കമാണ് ഊദിന്റെ വില നിശ്ചയിക്കുന്നത്. ആറായിരം മുതല്‍ പത്തു ലക്ഷം വരെ വിലയുള്ള ഊദ് ല്‍പനക്കായുണ്ട്.
ഇത്രയും ആദായമുള്ള ഈ മരം നട്ടുവളര്‍ ത്താന്‍ ബുദ്ധിമുട്ടാണ്. ഇന്ത്യയില്‍ ഊദ് വളരുന്ന ഏകസംസ്ഥാനം അസമാണ്. അവിടെ ഗോഹാട്ടി പ്രദേശങ്ങളിലെ കൊടുവനങ്ങളി ലാണ് ഊദ് കാണുന്നത്. ഊദ് മരത്തിന്റെ തൈ നമ്മുടെ മണ്ണിലും വളരും. എന്നാല്‍ ആ മരം സുഗന്ധദ്രവ്യമാകണമെങ്കില്‍ പിന്നെയും കടമ്പകളുണ്ട്. ഊദ് മരം സുഗന്ധദ്രവ്യമായി കിട്ടാന്‍ ശരാശരി 40 മുതല്‍ 50 വര്‍ഷംവരെ വളര്‍ച്ച ആവശ്യമുണ്ട്. ഇതിനെക്കാള്‍ പ്രാധാന്യമുണ്ട് ഊദ് മരം തുളക്കുന്ന ഒരുതരം വണ്ടിന്റെ സാന്നിധ്യം.

നാല്‍പതു വര്‍ഷത്തിലേറെ പഴക്കമാകു മ്പോള്‍ ഊദ് മരത്തിന്റെ തൊലിപൊട്ടി ഒരു ദ്രാവകം പുറത്തേക്കുവരും. ഈ ദ്രാവകത്തിനു പ്രത്യേക സുഗന്ധമുണ്ട്. ഇതു പ്രത്യേകതരം വണ്ടുകളെ മരത്തിലേക്ക് ആകര്‍ഷിക്കുന്നു. ഈ വണ്ടുക ളാണ് യഥാര്‍ഥത്തില്‍ ഊദ് ഉണ്ടാക്കുന്നത്. ഊദ് മരത്തിലെത്തിയാല്‍ ഈ വണ്ടുകള്‍ തേനീച്ചക ളെപ്പോലെ കൂടുകൂട്ടാന്‍ തുടങ്ങും.g മരംതുളച്ച് കാതലിനുള്ളിലാണ് ഇവയുടെ സഹവാസം. ഈ വണ്ടുകള്‍ ഉല്‍പാദിപ്പിക്കുന്ന ഒരുതരം എന്‍സൈം ഊദ് മരത്തില്‍ ഒരുതരം പൂപ്പല്‍ബാധയുണ്ടാക്കുന്നു. മാത്രമല്ല, ഊദ് മരത്തിന്റ കാതല്‍ വിവിധ രൂപങ്ങളിലായി പൊടിഞ്ഞുമാറുകയും ചെയ്യുന്നു. ഈ പ്രക്രിയ പൂര്‍ത്തിയാകുമ്പോള്‍ ഊദ് മരം വലിയ ചിതല്‍പ്പുറ്റുപോലെയാവും. ഈ മരക്കഷ്ണങ്ങളാണ് ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള സുഗന്ധദ്രവ്യമായ ഊദ്.
അസമിലെ ഉള്‍ക്കാടുകളില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഊദ് മരങ്ങള്‍ ഇപ്പോഴുമുണ്ട്. പക്ഷെ കൊടുംകാടിനുള്ളില്‍ ഇതു കണ്ടെത്തുക പ്രയാസമാണ്. ഊദിന്റെ വ്യാപാരസാധ്യതകള്‍ മനസ്സിലാക്കി ഇപ്പോള്‍ അസമില്‍ ഊദ് മരം നട്ടുപിടിപ്പിക്കുകയും കൃത്രിമമായി വണ്ടുകളെ കടത്തിവിടുകയും ചെയ്യുന്നു. എന്നാല്‍ പ്രകൃതിദത്തമായി കിട്ടുന്ന ഊദിന്റെ ഗുണമേന്മ ഇവക്കില്ല. ഗള്‍ഫിലെ സാധാരണക്കാരായ അറബികളാണ് ഇത്തരം ഊദ് വാങ്ങുന്നത്.

ഊദ് വാറ്റിയെടുക്കുന്ന അത്തറാണ് ഊദിന്റെ അത്തര്‍. കിലോ കണക്കിന് ഊദ് വാറ്റിയാലേ ഒരുലിറ്റര്‍ ഊദിന്റെ അത്തറുകിട്ടൂ. അതുകൊണ്ടുതന്നെ ലക്ഷക്കണക്കിനു രൂപയാകും ഒരുലിറ്റര്‍ ഊദിന്റെ അത്തറിന്.
(സലിം T P )
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
മുൻകാലങ്ങളിൽ ചന്ദന തിരിക്ക് കണ്ണൂർ ഭാഗത്ത് ഊദ്ബത്തി എന്നാണ് പറഞ്ഞിരുന്നത് . ഊദ് ചേരുന്നു ണ്ടോ എന്നറിയില. പേര് അങ്ങിനെ ആയിരുന്നു.
(ഷം സർ)
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
അറബ് രാജ്യങ്ങളിൽ വലിയ ഓഫീസുകളിലും കോടതിയിലും എല്ലാം ഈദ് പുകക്കുന്ന സമ്പ്രദായം ഉണ്ട്. അറബ് സ്ത്രീകൾ കുളി കഴിഞ്ഞ് മുടിയിലും ദേഹത്തും ഈദിന്റെ പുക ഏൽപ്പിക്കുന്ന പതിവുമുണ്ട്. അണുക്കളെ നശിപ്പിക്കാനും സുഗന്ധം ലഭിക്കാനും ആയിരിക്കാം.
(രായിച്ചൻ )
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
അകിൽ, കൊട്ടം. ഗുൽഗുലു, മാഞ്ചി, കുങ്കുമം, ചന്ദനം, രാമച്ചം, ഇരുവേലി ഇവ എട്ടും ചേരുന്നതാണ് ഗണേശാഷ്ടഗന്ധം

അകിൽ, കച്ചോലം, വെള്ള കൊട്ടം. കുങ്കുമം,കണ്ടി വെണ്ണ ( പകരം മീറ ചേർക്കാം ) ഗോരോചനം മാഞ്ചി ചന്ദനം. ഇവ എട്ടും ചേരുന്നത് ശാക്തേയ അഷ്ടഗന്ധം.

രാസനാദി കഷായം
അരത്ത കീഴാനെല്ലി കാട്ടുമുളകിൻ വേര് ആടലോടകത്തിൽ വേര് അകിൽ മുത്തങ്ങ കിഴങ്ങ് കച്ചോല കിഴങ്ങ് ആ വണക്കിൻ വേര് നെല്ലിക്ക കരിംകുറിഞ്ഞി വേര് കരിം കുറിഞ്ഞി വേര് കല്ലൂർ വഞ്ചി വേര് വരട്ടു മഞ്ഞൾ കൊടുവേലി കിഴങ്ങ് ചുക്ക് ചെറുതേക്കിൻ വേര് പുഷ്കര മൂലം പടവലം ദശമൂലം ദേവതാരം എന്നിവ കൊണ്ട് കഷായം വച്ച് ഇന്തുപ്പും തിപ്പലിയും മേൻ പൊടി ചേർത് സേവിച്ചാൽ വാതരോഗങ്ങൾ ശമിക്കും

വേപ്പിൻ പശ കരിനൊച്ചിയില അകിൽ, ദേവതാരം, കാള കൊമ്പ് , പോത്തിൻ കൊമ്പ്, കലം കൊമ്പ്, പുലി ത്തോല്, വയമ്പ് കായം, കടുക് , ഉള്ളി തൊലി , വരട്ടു മഞ്ഞൾ മരമഞ്ഞൾ പാമ്പിൻ വള ( പാമ്പിൻ പടം) മയിൽ പീലി ചെഞ്ചല്യം പ്ലാംപശ ഇരുവേലി രാമച്ചം ഇരട്ടി മധുരം കൊട്ടം ചന്ദനം ഗുൽഗുലു തിരുവട്ട പശ പീനാറി കൂവയില എന്നിവ പൊട്ടിച്ച് കടുകെണ്ണ കറുത്ത മുഖത്തോടു കൂടിയ മരംചാടി യുടെ നെയ്യ് പശുവിൻ നെയ്യ് എന്നിവ ചേർത് പുകക്കുക. ബാല ഗ്രഹ പീഡ ശമിക്കും ഇത് ധൂപ നിര്യാ സാദി ചൂർണം

ദശമൂലം കുറുന്തോട്ടി അരത്ത ഉഴുന്ന് പരുത്തിക്കുരു ഇരട്ടി മധുരം പഴയ മുതിര മാന്തലയോട് ശതാവരികിഴങ്ങ് ദേവതാരം ചിറമൂത് തലനീളി അമുക്കുരം തകരം ഇരുവേലി കൊട്ടം എന്നിവ കൊണ്ട് കഷായം വച്ച് നന്നാറി കിഴങ്ങ് എള്ള് ദേവതാരം കുറുന്തോട്ടി വേര് ഊരകത്തിൽ വേര് ചന്ദനം കായം പാൽമുതക്കിൻ കിഴങ്ങ് അമുക്കുരം തകരം തിനയരി കോവൽകിഴങ്ങ് ശതാവരി കിഴങ്ങ് തഴുതാമ തൃഫല ഇന്തുപ്പ് കച്ചോല കിഴങ്ങ് നാഗഗപ്പൂവ് ഏലത്തരി രാമച്ചം മഞ്ചട്ടിപൊടി കൊട്ടം കുങ്കുമം താമര വളയം അങ്കോല വേര് വയമ്പ് നറും പശ രക്ത ചന്ദനം ശതകുപ്പ തല നീളി വേര് ചരളം അകിൽ ഗുൽഗുലു ഉങ്ങിൽ തൊലി ആവിൽതാലി കരിങ്കുറിഞ്ഞി വേര് എന്നിവ അരച്ച് കലക്കി എണ്ണയും അതിന്റെ നാലിരട്ടി പാലും എണ്ണക്കു സമം തയിരും കാടിയും ചേർത് കാച്ചി അരിച്ച് സേവിപ്പിക്കുക മുതലായതു ചെയ്താൽ വാത രോഗങ്ങളും ഗുൻമ ശൂല ആന്ത്ര വൃദ്ധികളും പാണ്ഡു രോഗം പ്ലീഹ എന്നിവയും ശമിക്കും .ഇതിന് ശ്രീരുദ്ര തൈലം എന്ന് പറയുന്നു.
(അഖില അരുൺ)

>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
അകലിന്റെ തൊലി എടുത്ത് ചുട്ട് ഭസ്മമാക്കി ആ ഭസ്മം ഇട്ട് നല്ലെണ്ണ കാച്ചി അരിച്ച് മൂർദ്ധാവിൽ തേച്ചാൽ കഫം കെട്ടി മൂക്ക് അടയുന്ന അവസ്ഥക്ക് മാറ്റമുണ്ടാകും. അകിൽ ച്യവനപ്രാശത്തിൽ ചേരുന്നുണ്ട് .അകിൽ പ്രധാനമായും ധൂമത്തിനുള്ള ഔഷധമാണ്. ഇതിന്റെ പുക ഏൽകുന്നത് വ്രണങ്ങളെ ശമിപ്പിക്കും. അകിൽ രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കും
(വിജീഷ് വൈദ്യർ )
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
: Neem ഗ്രൂപ്പിൽ പെട്ടതാണ്.. അകിൽ
Dysoxylum malabaricum (White Cedar) is an economically important tree species. In Sidha this plant is known as agil and used as a substitute for Aquilaria malaccensis (Kumar 2005). The wood is used to cure rheumatism and the wood oil is used in treating ear and eye diseases (Kumar 2009).ഊദിന് പകരമായിട്ടു അകിൽ ഉപയോഗിക്കും എന്നാണ് ഇതിൽ നിന്നും മനസ്സിലാകുന്നത്…
(Anala)
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
മുടിയുടെ അറ്റം കീറുന്നതിന് അരക്ക് എന്ന് പറയുന്നു. (ചിലർ മുടി കുലക്കുകയെന്ന് പറയുന്നു ) ആ കിലിന്റെ പുക ഏൽപ്പി ച്ചാൽ ഈ അസുഖം ശമിക്കും വെരിക്കോസ് അൾസർ മുതലായ മാറാത്ത വ്രണങ്ങൾക്ക് അകിലിന്റെ പുക ഏൽപിച്ച ശേഷം വ്രണ രോപണ ഔഷധം പ്രയോഗി ച്ചാൽ പെട്ടന്ന് ശമിക്കും. അകിലിന്റെ പുക നല്ലൊരു ആൻറി ബയോടിക്ക് ആണ് . വീട്ടിൽ പുകക്കുന്നതും നന്ന്
(പവിത്രൻ വൈദ്യർ )
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>

Leave a comment