post 126 അക്രോട്ട്

124 ചർച്ചാവിഷയം >>>> അക്രോട്ട്
വിഷയം >>>> ഔഷധസസ്യ പഠനം
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
കുടുംബം >>>> Juglandaceae
ശാസ്ത്രശാസ്ത്ര നാമം >>>> ജുഗ്ലാൻസ് റീജ്യ
രസം : >>>> മധുരം
ഗുണം >>>> സ്നിഗ്ധം, ഗുരു
വീര്യം >>>> ഉഷ്ണം
വിപാക >>>> മധുരം

വാൾനട്ട് (Indian Walnut, Belgaum Walnut) എന്ന ആംഗലേയ നാമവും ജുഗ്ലാൻസ് റീജ്യ എന്ന ശാസ്ത്രനാമമുള്ള ആക്രോട്ട്ന്റെ സ്വദേശം ഇറാൻ ആണ് എങ്കിലും പശ്ചിമ ഏഷ്യയിലും കാശ്മീർ മുതൽ മണിപ്പുർ വരെയുള്ള. സ്ഥലങ്ങളിലും ഇപ്പോൾ കുറച്ചൊക്കെ കേരളത്തിലും കാണ പെടുന്നുണ്ട്. അക്രോട്ട് എന്ന ഹിന്ദി നാമത്തിലും അക്ഷോഡം, അക്ഷോളം, മല ഉക ഫലസ്നേഹ ദുഗ്ദ്ധഫല രേഖാഫല എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. ഇതിന്റെ ഫലം, ഇല, തോൽ, പരിപ്പ് തുടങ്ങിയ ഭാഗങ്ങൾ ആയുർവേദത്തിൽ ഔഷധമായി ഉപയോഗിക്കുന്നു. . പരിപ്പിൽ നിന്ന് ലഭിക്കുന്ന എണ്ണ ചിത്രരചനക്കുള്ള ചായങ്ങൾ നിർമ്മിക്കുവാനുപയോഗിക്കുന്നു.ആക്രോട്ട് മരത്തിന്റെ തടി വളരെ ബലമുള്ളതാണ്
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
ഇരുപതു മീറ്റർ വരെ ഉയരം വക്കുന്ന ഇലപൊഴിയും വൃക്ഷമാണ് അങ്ങോട്ട് ഇതിന്റെ ഇലക്കും തൊലിക്കും സുഗന്ധ മുണ്ട് പെൺ പുക്കളും ആൺ

പൂക്കളും ഒരേ വൃക്ഷത്തിൽ കാണപ്പെടുന്നു. റിബോ ഫ്ളോവിൻ നിക്കോട്ടിൻ അമ്ലം വിറ്റാമിൻ B സോഡിയം പൊട്ടാസ്യം മഗ്നീഷ്യം എന്നിവ ഇതിൽ അടങ്ങി യിരിക്കുന്നു. അക്കോട്ട് എണ്ണ പല ആയുർവേദ ഔഷധങ്ങളിലും ചേർതു വരുന്നു. ഇത് ശരീരത്തിലെ നീർകെട്ടിനെ ശമിപ്പിക്കുന്നതും വിരേചന കാരിയും ആണ്. അക്രോട്ട് ലൈഗിക ശേഷിയും മസ്തിഷ് ത്തിന്റെ പ്രവർത്തന ശേഷിയും വർദ്ധിപ്പിക്കുന്നതും ഹൃദ്രോഗത്തെ ശമിപ്പിക്കുന്നതും ആണ് . (രാജേഷ് വൈദ്യർ )
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
അക്കോട്ട് ബലവർദ്ധക മാ ണം. ഇത് വൈകിട്ട് കഴിക്കരുത് .ഇത് കഴിക്കുമ്പോൾ പുളിയുള്ളവ ഒഴിവാക്കുകയും വേണം (രായിച്ചൻ )
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
അക്രോട്ട് പല ഇനം ഉണ്ട് ചിലത് വളരെ കഠിനവും ചിലത് മൃദുവും ആണ്. ഇത് മസ്തിഷ്കത്തിന് ഗുണകരമാണ് (കിരാതൻ)
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
വാതത്തിനും ഹൃദ്രോഗത്തിനും പൈത്തിക വികാരങ്ങൾക്കും നല്ലതാണ്. ലൈഗിക ശേഷി വർദ്ധിപ്പിക്കുന്നതും ശരീരത്തെ തടിപ്പിക്കുന്നതും ആണ്. കഫത്തെ വർദ്ധി പ്പിക്കും .ഇലയോ തൊലിയോ അരച്ചിടുന്നത് ചർമരോഗങ്ങൾക്ക് നല്ലതാണ്. അക്രോട്ട് പാലിൽ അരച്ച് കഴിച്ചാൽ വയറുകിട ശമിക്കും വിത്തിൽ നിന്നും എടുക്കുന്ന എണ്ണ പതിനഞ്ച് തുള്ളി വീതം സേവിക്കുകയോ അക്രോട്ട് ഉപയോഗിച്ച് അരിഷ്ടം ലേ ഹം ഘൃതം തൈലം മുതലായവ ഉണ്ടാക്കി ഉപയോഗി ക്കുകയോ ചെയ്യുന്നത് വാതത്തെ ശമിപ്പി ക്കും ഇരു പതു മില്ലി ഗോമൂത്രത്തിൽ അക്രോട്ടിന്റെ എണ്ണ ചേർത് സേവിച്ചാൽ ശരീരത്തിലെ നീർകെട്ടുകൾ പൂർണ മായും ശമിക്കും. (രാധാ കൃഷ്ണൻ വൈദ്യർ )
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
അക്രോട്ടിന്റെ തൊലി കഷായം വച്ച് 20 മില്ലി ഗോമൂത്രവും സമം കഷായവും ചേർത് സേവിച്ചാൽ ശരീരത്തിലെ നീർകെട്ടുകളും ചതവും തലകറക്കവും പിത്താധിക്യവും ശമിക്കും. ആടിന്റെ മസ്തിഷകവും അകേട്ടിന്റെ പരിപ്പും ചേർത് നല്ലെണ്ണ കാച്ചി അഞ്ചു തുള്ളി വീതം നിറുകയിൽ വച്ചാൽ പിത്താധിക്യം കൊണ്ട് ഉണ്ടാകുന്ന തലകറക്കവും ശരീരത്തിന്റെ ബാലൻസ് നഷ്ടപെടുന്ന അവസ്ഥയും അര മണ്ഡലം കൊണ്ട് ശ്രമിക്കുന്നതാണ് (പവിത്രൻ വൈദ്യർ )
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
അക്രോട്ട് പൊടിച്ച് നറുനെയ് ചേർത് വച്ചിരുന്ന് ഓരോ സ്പൂൺ സേവിച്ചാൽ കുട്ടികളിൽ മസ്തിഷ്ക വികാസത്തിനും വൃദ്ധരിൽ മേധാ നാശം തടയാനും ബുദ്ധിയും ഓർമയും വർദ്ധിപ്പിക്കാനും നല്ലതാണ്. വൃദ്ധർ ദിവസം ഒരു അകോട്ട് സേവിച്ചാൽ പ്രായം കൊണ്ട് ഉള്ള മസ്തിഷ്ക ക്ഷതം തടയുകയും ഓർമ നിലനിർത്തുക യും ചെയ്യും . കുട്ടികളുടെ വികൃതി കുറയും .ശാന്തത ഉണ്ടാവും
(വിജീഷ് വൈദ്യർ )
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
അക്കോട്ട് സംസ്കതത്തിൽ അക്ഷോട ഫലസ്നേഹ രേഖാഫല വാതഘ്നി വൃദ്ധ ഫല പർവതീയ ഗുഡാശ്രയ എന്നീ പേരുകളിൽ അറിയപ്പെടുന്നു. അക്ഷോട എന്ന വാക്കിന്റെ അർത്ഥം വാതത്തെ ശമിപ്പിക്കുന്നത് എന്നാണ്.ഇതിന്റെ ഗുണങ്ങൾ

അക്ഷോടക സ്വാദു രസോ
മധുര പുഷ്ടി കാരക
പിത്ത ശ്ലേഷ്മകരോ ബല്ല്യ
സ്നിഘ്തോഷ്ണോ ഗുരു ബൃഹണ
എന്നാണ് പറഞ്ഞിട്ടുള്ളത് ശരീരപുഷ്ടി ഉണ്ടാക്കും (തടിപ്പിക്കും) വാതം ഹൃദ്രോഗം പൈത്തില്ല വികാരങ്ങൾ ഇവ ശമിപ്പിക്കും കഫത്തെയും ലൈഗിക ശേഷിയേയും വർദ്ധിപ്പിക്കും . അക്രോട്ട് പാലിൽ അരച്ച് സേവിച്ചാൽ ഹൃദയഭാഗത്തെ ചുട്ടു നീറ്റൽ ശമിക്കും. വയറു കിടക്കും നല്ലതാണ്. അക്രോട്ടിന്റെ എണ്ണ 20 മില്ലി വൈകിട്ട് സേവിച്ചാൽ നല്ല ശോധന ഉണ്ടാകും
(പ്രസാദ്‌ വൈദ്യർ )
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
ആയുർവേദം പറയുന്ന ആക്ഷേപക വാതത്തിന്റെ ലക്ഷണം കാണിക്കുന്ന ഒരു രോഗമാണ് ഓട്ടോ ന്യൂറോൺ ഡിസീസ്. മഹാരാസനാദി കഷായവും ആട്ടിൻ മാംസ രസവും അശ്വഗന്ധാദി യോഗവും ചേർത6ണ്ടാക്കിയ വിദാര്യാദി ഘൃതവും അക്രോട്ടും കുടി കൊടുത്തപ്പോൾ മേൽ പറഞ്ഞ രോഗത്തിന് ഗണ്യമായ കുറവുണ്ടായ അനുഭവമുണ്ട്. മസ്തിഷ്ക സംബന്ധ മായ രോഗങ്ങൾക്കും മറ്റ് ഓജ ക്ഷയ രോഗങ്ങൾക്കുമുള്ള ഏത് മരുന്നിലും അക്രോട്ട് ചേർത് കൊടുക്കുന്നത് ഗുണം വളരെയധികം വർദ്ധിപ്പിക്കും എന്ന് മനസിലാക്കാം.
( വേണുഗോപാൽ വൈദ്യർ )
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
അക്കോട്ട് സിദ്ധ ആയുർവേദ യുനാനി ചികിൽസകളിൽ ഉപയോഗിച്ചു വരുന്നു. ‘മലത്തെ ഇളക്കി കളയാനും ബലത്തെയും പുരുഷത്വത്തെയും വർദ്ധിപ്പിക്കാനും അക്രോട്ടിന് കഴിവുണ്ട് . പിത്ത നീർ അധികമായി പുറം തള്ളും ഉദര ക്രിമികളെയും പുറം തള്ളും കൂടുതലായി കഴി ച്ചാൽ ചിലരിൽ ക്ഷീണവും തല ചുററ ലും ഉണ്ടാക്കും മററു മരുന്നുകളോടു ചേർത് ഉപയോഗിക്കുന്നതാണ് അഭികാമ്യം ചില നേത്ര രോഗങ്ങളിൽ അക്രോ ട്ടിന്റെ എണ്ണ കുറഞ്ഞ അളവിൽ കണ്ണിൽ ഒഴിക്കാറുണ്ട്. ഇതിന്റെ പിണ്ണാക്ക് പശുക്കൾക്ക് കൊടുക്കാറുണ്ട്. ഇതിന് ശക്തമായ ഗന്ധമുണ്ട്. അക്രോട്ട് എല്ലാക്കാലത്തും കിട്ടാറില്ല സൂക്ഷിച്ചു വച്ചാൽ വേഗത്തിൽ കോടാകും. വില വളരെ കൂടുതലും ആണ്. പുതിയവ കിട്ടുന്ന സമയത്ത് വാങ്ങി ലേഹാദികൾ ഉണ്ടാക്കി സൂക്ഷിക്കുന്നതാണ് ഉത്തമം.
(Dr സുരേഷ് കുമാർ )
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
വാൾനട്ടും ബദാമും ആൻറി ഓക്സിസ്റ്റുകൾ ധാരാളമുള്ള ഫലങ്ങളാണ്. ഇത് മേദസും രക്താതിമർദവും കുറക്കുന്നതും ശുക്ലം വർദ്ധിപ്പിക്കുന്നതും ആണ് . മഗ്നീഷ്യം വളരെ കൂടുതൽ ഉണ്ട്. വൈകിട്ട് ഇത് സേവിച്ചാൽ ഉറക്കം ഉണ്ടാക്കും ഇൻസോ മാനിയ (നിദ്രാടനം ) എന്ന രോഗത്തെ ശമിപ്പിക്കും. ഇത് വൈകിട്ട് കഴിക്കുന്നതു കൊണ്ട് ദോഷമൊന്നും കാണപ്പെടുന്നില്ല. മുപ്പതെണ്ണം വരെ കഴിക്കാവുന്ന താണ്
(മുരളി )
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
കറുപ്പ് അധവ ഓ പി യം കഴിച്ചുണ്ടാകുന്ന ഉൻമാദം വാൾനട്ട് കഴിച്ചാൽ ശമിക്കുന്നതാണ് അങ്കോട്ട് പാലിൽ അരച്ച് സേവിച്ചാൽ ഹൃദയ ഭാഗത്തെ ചുട്ടുനീററൽ ശമിക്കും പത്തു ഗ്രാം അക്രോ ട്ട് പാലിൽ അ ര ച്ച് കിടക്കുന്നതിന് ഒരു മണിക്കൂർ മുൻപ് സേവിച്ചാൽ ലൈഗിക ശേഷി വർദ്ധിക്കും വയറു കിടക്കും നല്ലതാണ് ഇലയും തൊലിയും അരച്ചിട്ടാൽ ചർമ രോഗങ്ങളും വ്രണവും ശമിക്കും (ഔഷധ സസ്യങ്ങൾ Byനേശമണി )

ആക്രോട്ടിന്റെ ഇല വാറ്റി എടുക്കുന്ന അർകത്തിന് അണുനാശക സ്വഭാവ മുണ്ട് അർദ്ദിതം ( ഫിസിക്കൽ പരാ ലൈസി സ് ) എന്ന രോഗത്തിന് അരിഷ്ടംഘൃതം മുതലായവയിൽ അരോട്ട്ന എണ്ണ ചേർത് കൊടുക്കുന്നത് നല്ലതാണ്.( വനൗഷധീ ചന്ദ്രോദയം എന്ന ഗ്രന്ഥത്തിൽ നിന്ന് )

റിബോഫ്ളാവിൻ 0.33 to 0.4 %
നിക്കോട്ടി നികം അമ്ലം 0.10 to 0.16 %
പാന്റോഥനിക് അമ്ലം 0.58 to 0.81 %
ഫോളിക് അമ്ലം 0.45 to 0.65 %
പ്രോട്ടീൻ 0.45 %
സോഡിയം, പൊട്ടാസും, മഗ്നീഷ്യം, വിറ്റാമിൻ B എന്നിവ വിത്തിൽ അടങ്ങിയിരിക്കുന്നു .ഇലയിൽ അസ്കോർ ബിക് അമ്ലവും ഇലയിലും തൊലിയിലും ടാനിനും അടങ്ങിയിരിക്കുന്നു.

പോസ്റ്റേറ്റ് ക്യാൻസറിന് അത്രോട്ട് നല്ലതാണെന്ന് ചില പുതിയ നിരീക്ഷണങ്ങൾ സൂചിപ്പിക്കുന്നു. സ്ഥിരീകരണം ആയിട്ടില്ല.
(അബ്ദുൾ ഖാദർ )
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
ഇരുപതു മില്ലി ഗോമൂത്രത്തിൽ പത്തു മില്ലി അക്രോട്ടെണ്ണ ചേർത് പ്രഭാതത്തിൽ സേവിക്കുന്നത് ശരീരത്തിലെ നീർകെട്ടുകളെ ശമിപ്പിക്കും അർദ്ദിതമെന്ന വാതരോഗ ത്തിന് അനുയോജ്യ മായ കഷായം അരിഷ്ടം ലേഹം ഘൃതം മുതലായ യോഗ ങ്ങളിൽ പതിനഞ്ചു തുള്ളി അക്രോട്ടെണ്ണ ചേർതു കൊടുക്കുന്നത് നല്ലതാണെന്ന് വന ഔഷധി ചന്ദ്രോദയം എന്ന ഗ്രന്ഥത്തിൽ കാണുന്നു. അക്രോട്ട് പാലിൽ അരച്ച് സേവിച്ചാൽ ഹൃദയ പ്രദേശത്തെ ചുട്ടു നീറ്റലും ഇക്കിളും വയറുകടിയും ശമിക്കും
(ഓമൽകുമാർ വൈദ്യർ )
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
സഹപ്രയോഗത്തിൽ ആയിരം യോഗങ്ങൾ ഉണ്ടെങ്കിലും 186 യോഗങ്ങളേ ഉണ്ടാക്കാനും വിപണനം ചെയ്യാനും ഇന്ന് നിയമപരമായ അംഗീകാരം ഉള്ളു. അത്രോട്ടം ചേർതുള്ള ഉത്തേജക ഔഷധങ്ങളും മയിലെണ്ണ (മയിൽ മാംസം) ചേർന്നത് നകുലതൈലം (മുതലമാംസം ചേർന്നത് ) ശശവാശാ ദി ഘൃതം (കാട്ടു മുയൽ മാംസം ചേർന്നത് ) ഭൂനാഗതൈലം (മണ്ണിര ചേർന്നത് ) ചാതുർ ജാത രസായനം മദന കാമേശ്വരീ ലേ ഹം (കഞ്ചാവു ചേർന്നത് ) ഇവയൊക്കെ നിരോധിത ഔഷധങ്ങൾ ആണ് , ചില ഔഷധ കൂട്ടിൽ വളർതി എടുക്കുന്ന താമവർണമുള്ള മണ്ണിര യാണ് ഭൂ നാഗതൈലത്തിന് പൂർവ കർ ഉപയോഗിച്ചിരുന്നത്
(മാന്നാർ ജി )

Leave a comment