Post 133 അടക്ക മണിയൻ

ചർച്ചാവിഷയം അടക്കമണിയൻ
(ഔഷധ സസ്യ പഠനം)
wwwwwwwwwwwwwwwwwwwwwwwww

കുടുംബം wwwww Asteraceae
ശാസ്ത്ര നാമം www Sphaeranthus indicus
രസം wwwww കടു , തിക്തം
ഗുണം wwwww രൂക്ഷം തീഷ്ണം ലഘു
വീര്യം wwwww ഉഷ്ണം
വിപാകം wwwww കടു

സംസ്കൃതനാമംwww ഹപുഷ , മുൺഡഃ, ഭിക്ഷു , ശ്രാവണി , തപോധന , മഹാമുണ്ടി, ശ്രവണശീർഷക.

ഉഷ്ണ-ഉപോഷ്ണമേഖകളിൽ കാണപ്പെടുന്ന ഒരു കുറ്റിച്ചെടിയാണ് അടക്കാമണിയൻ. മുണ്ടി എന്ന അപരനാമത്തിൽ ഇവ കൂടുതലായും അറിയപ്പെടുന്നു. ഇന്ത്യ, ശ്രീലങ്ക, ആഫ്രിക്ക, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലാണ് ഇവ കാണപ്പെടുന്നത്. ഇന്ത്യയിൽ ആസാമിൽ അടക്കാമണിയൻ കൂടുതൽ വളരുന്നു. തികച്ചും ഔഷധ പ്രദായിയായ ഇവ പാരമ്പര്യവൈദ്യ ശാസ്ത്ര ങ്ങളിൽ പ്രധാന ഔഷധമാണ്.

കുറ്റിച്ചെടിയായി കാണപ്പെടുന്ന അടക്കാ മണിയന്റെ തണ്ടുകൾ ബലം കുറഞ്ഞവയും ശാഖാപശാഖകളോടു കൂടിയതുമായിരിക്കും. ഇലകൾ കടും പച്ചനിറത്തിൽ അണ്ഡാകൃതി യിലും രോമാവൃതവുമാണ്. ശാഖാഗ്ര ങ്ങളിലാണ് പൂക്കൾ ഉണ്ടാവുന്നത്. ഗോളാ കൃതിയിലുള്ള ഇതളുകളോടുകൂടിയ ഇളം വയലറ്റ് പൂക്കളാണിവയുടേത്. ഒറ്റനോട്ടത്തിൽ വാടാമല്ലിയുടെ പൂക്കളാണെന്ന് തെറ്റി ദ്ധരിക്കാം. നവംബർ മുതൽ ജനുവരി മാസംവരെയാണ് അടക്കാമണിയന്റെ പൂക്കാലം. പൂക്കൾക്കുള്ളിൽ ധാരാളം വിത്തുകൾ അടങ്ങിയിരിക്കുന്നു. കറുപ്പു നിറത്തിൽ കാണപ്പെടുന്ന ഈ ചെറിയ വിത്തുകൾ വഴിയാണ് ചെടിയുടെ പുനരുൽപാദനം നടക്കുന്നത്. വളരുന്ന പ്രദേശങ്ങളിലെ കാലാവസ്ഥ, മണ്ണിന്റെ ഘടന എന്നിവ അനുസരിച്ച് ചെടിയുടെ വളർച്ചയിൽ വ്യത്യാസം കാണാറുണ്ട്.

തണുപ്പ് കൂടിയ പ്രദേശങ്ങളാണ് അടക്കാമണിയന്റെ വ്യാപകമായ വളർച്ചക്ക് അനുയോജ്യം. ഇവ ചേർത്തുണ്ടാകുന്ന ഔഷധ മൂല്യമുള്ള രസായനങ്ങൾ വിപണിയിൽ സുലഭമാണ്. മൂണ്ടിചൂർണം, മുണ്ടിപഞ്ചാംഗ സ്വാരസ എന്നിവയെക്കുറിച്ച് കേട്ടിട്ടില്ലേ. ഇവയെല്ലാം അടക്കമണിയൻ ചേർത്തുണ്ടാക്കുന്ന ഔഷധങ്ങളാണ്. ഒട്ടേറെ ഔഷധഗുണമുള്ള ചെടിയാണ് അടക്കാമണിയൻ എന്ന് ഇതിൽ നിന്നും വ്യക്തമാകുമല്ലോ.

അടക്കാമണിയനിൽനിന്നും മീഥൈൽ ഷവിക്കോൾ (Methiyl chavicol), ഡി-കാഡിനൻസ് (de-cadinence) പി-മെഥാക്സി (IP-methoxy) എന്നീ രാസഘടകങ്ങളും ടർപിനൻ (terpinene) സിട്രൽ (citral), ജറാനിയാൾ (geraniol) ജറനിൽ അസറ്റേറ്റ് (geranyl acetate), ബയോണിൻ (Bioniene) എന്നീ മൂലകങ്ങളും വേർതിരിച്ചെടുക്കാറുണ്ട്. ഈ ഘടകങ്ങളാണ് ചെടിക്ക് ഔഷധഗുണം പ്രദാനംചെയ്യുന്നത്. ഇവയുടെ പൂക്കളിൽ അൽബുമിൻ, ടാനിൽ എന്നിവ കൂടുതലായി അടങ്ങിയിരിക്കുന്നു അതിനാൽ അരോമ തെറാപ്പിക്കും (പൂക്കൾ കൊണ്ടുള്ള ചികിത്സ) ഏറെ ഗുണപ്രദമത്രെ. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനും ഇവ ഉത്തമമാണ്. ഒട്ടേറെ ധാതുക്കളാലും ജൈവസംയുക്തങ്ങളാലും സമ്പുഷ്ടമാണ് അടക്കാമണിയൻ. ആയുർവ്വേദ വിധിപ്രകാരം ബുദ്ധിസ്ഥിരത, ശരീരപുഷ്ടി എന്നിവക്ക് അടക്കാമണിയൻ ഉത്തമ ഔഷധമാണ്. കൂടാതെ ഇവ നല്ലൊരു ഉന്മേഷദായിനി (ടോണിക് ) കൂടിയാണ്. ഇവയിൽനിന്നും വേർതിരിച്ചെടുക്കുന്ന കറ ഉപയോഗിച്ചാണ് ഈ ഔഷധങ്ങൾ നിർമ്മിക്കുന്നത്. ക്ഷയം, ദഹനക്കേട്, തൊണ്ടവീക്കം, കരൾ സംബന്ധിയായ രോഗങ്ങൾ, മന്ത്, അനീമിയ, മൂലക്കുരു, അതിസാരം എന്നിവക്കെല്ലാം അടക്കാമണിയൻ ഉപയോഗിച്ചുണ്ടാക്കിയ ഔഷധങ്ങൾ ഉപയോഗിക്കാറുണ്ട്.

നല്ലൊരു കീടനാശിനി കൂടിയാണ് അടക്കാമണിയൻ. കൂടാതെ മത്സ്യവിഷമായും ഇവ ഉപയോഗിക്കാറുണ്ട്. ഇത്തരത്തിൽ ഒട്ടേറെ ഗുണങ്ങളാൽ സമ്പന്നമാണ് അടക്കാമണിയൻ.
wwwwwwwwwwwwwwwwwwwwwwwww

കേരളത്തിൽ അടക്കമണിയൻ ധാരാളമായി കണ്ടുവരുന്നു. വയലുകളിലും ചതുപ്പു ക ളി ലും ആണ് അടക്കമണിയൻ കാണപ്പെടുന്നത്. അടക്കമണിയനോട് സാമ്യമുള്ള പല ചെടികളും കാണപ്പെടുന്നുണ്ട്. ശരിയായ ഔഷധ യോഗ്യമായ അടക്ക മണിയന് രൂക്ഷ ഗന്ധമുണ്ട്. അരമീറ്ററോളം ഉയരത്തിൽ വളരുന്ന ഔഷധി ആണ് അടക്കമണിയൻ .ഇതിന്റെ ഇലകൾക്ക് നല്ല പച്ച നിറവും തണ്ട് രോമാവൃതവും ആണ്. പൂക്കൾ സ്പോഞ്ച് പോലെ മൃദുവും ഗോളാകൃതി ഉള്ളതും ആണ്. അsക്ക മണിയൻ സമൂലം ഔഷധമായി ഉപയോഗിക്കുന്നു. ഇത് കഫവാത രോഗങ്ങൾ ശമിപ്പിക്കും . രക്തശുദ്ധി ഉണ്ടാക്കും . രക്ത സ്തംഭിനിയും ആണ്; നാഡീബലം ഉണ്ടാക്കും .ചൊറി ചിരക്കുകൾ ശമിപ്പിക്കും. രക്ത സ്രാവം തടയും. അടക്കമണിയൻ ഉപയോഗിച്ച് ധാരാളം രഹസ്യ യോഗങ്ങൾ ഉണ്ട്.
(രാജേഷ് വൈദ്യർ )
wwwwwwwwwwwwwwwwwwwwwwwww

വേനൽകാലത്ത് തണുപ്പുള്ള പ്രദേശങ്ങളിലും വയലുകളിലും ഇത് ധാരാളമായി വളരുന്നു. ആടുമാടുകളിലെ ചെള്ളും പേനും കളയാൻ അടക്കമണിയൻറെ ചതച്ച് അതുകൊണ്ട് തേച്ചു കുളിപ്പിച്ചാൽ മതി. ഇത് ചർമ രോഗങ്ങൾ ശമിപ്പിക്കുന്നതും സുഗന്ധ മുണ്ടാക്കുന്നതും ആണ്. ഇത് പൊടിച്ച് തൂവിയാൽ സിഫിലിസ് കുഷ്ടം മുതലായ അസാദ്ധ്യ വ്രണങ്ങളിലും ഗുണം ചെയ്യു .. ഇത് ചത്തു ഗ്രാം ചതച്ചിട്ട് വെള്ളം തിളപ്പിച്ച് കുടിച്ചാൽ ഗ്യാസ് ട്രബിൾ ശമിപ്പിക്കുകയും മലബന്ധം ഇല്ലാതാക്കു കയും ചെയ്യും . അടക്കമണിയൻ അരച്ച് മോരിൽ ചേർത് കൊടുത്താൽ രക്താർശസിത് നല്ലതാണ് . അടക്കാമണിയ ചേർത് എണ്ണകാച്ചി തേക്കുന്നത് വാതം ശമിപ്പിക്കും . അരച്ചു തേച്ചാൽ ചൊറി ചിരക്കുകൾ ശമിക്കും. ഇത് സ്നാmചൂർണമായി ഉപയോഗിക്കാം .നല്ല സുഗന്ധവും കിട്ടും. ഇത് ചൂർണ മായോ കഷായമായോ ഉപയോഗി ക്കുന്നത് പുരുഷൻമാരുടെ നാഡീദൗർ ബല്യം ശമിപ്പിക്കും.
(കിരാതൽ )
wwwwwwwwwwwwwwwwwwwwwwwww
ഹ പുഷ്പ (അടക്കമണിയൻ ) എന്ന പേരിൽ ഒന്നിലേറെ സസ്യങ്ങൾ അറിയപെടുന്നുണ്ട് .കേരളത്തിൽ സഫീറാസ് ഇൻഡിക്കയും വടക്കേ ഇന്ത്യയിൽ കുപ്രസിയേസിയ കുടുബത്തിൽ പെട്ട യൂണിപറസ് കമ്യൂണിസ എന്ന ഇടത്തരം വൃക്ഷവും ആണ്
കുടുംബം Asteraceaeശാസ്ത്ര നാമം Sphaeranthus indicus ആണ്. തമിഴിൽ വിഷ്ണു കരണ്ടെ എന്ന് പറയുന്നു. ഇത് കഫ വാത രോഗങ്ങൾ ശമിപ്പിക്കുന്നതും ദഹനം വർദ്ധിപ്പിക്കുന്നതും ആണ്. രക്തശുദ്ധി ഉണ്ടാക്കുന്നതും രക്തം സ്തംഭിപ്പിക്കുന്നത ആണ്. നാഡീബലം വർദ്ധിപ്പിക്കും അടക്കമണിയന്റെ ഇല നിഴലിൽ ഉണക്കി പൊടിച്ചത് 3 മുതൽ 6 ഗ്രാം വരെ രാവിലെയും വൈകിട്ടും ഒരു മാസം സേവിച്ചാൽ ത്വക് രോഗങ്ങൾ ശമിക്കും .സിഫിലിസിസും നല്ലതാണ്. സിഫിലിസ് മൂലം ഉള്ള നാഡീ വൈകല്യം മാറിക്കിട്ടാനും ഇത് നല്ലതാണ് അടക്കമണിയന്റെ വേരിലെ തൊലി മൂന്നു ഗ്രാം വീതം മോരിൽ അരച്ച് സേവിച്ചാൽ രണ്ടു മൂന്നു ദിവസം കൊണ്ട് രക്താർശസും പ്രദരവും ശമിക്കും . അടക്കമണിയന്റെ പൂവ് ഉണക്കി പൊടിച്ചത് മൂന്നു ഗ്രാം വീതം രണ്ടു നേരം സേവിച്ചാൽ ശരീര ശക്തി വർദ്ധിക്കും ചൊറി ചിരങ്ങ് രക്ത ദൂഷ്യം എന്നിവ ക്കും നന്ന് .ഗുൻമവായു ആന്ത്ര വായു മലബന്ധം ഉദരക്രിമി എന്നിവക്ക് അടക്ക മണിയൻ വേര് നാലു ഭാഗം കൊന്ന ഫലമജ്ജ മൂന്നു ഭാഗം താന്നിക്ക രണ്ടു ഭാഗം കാട്ടു ജീരകം ഒരു ഭാഗം വീതം എടുത്ത് ഉണക്കി പൊടിച്ച് രാവിലെയും വൈകിട്ടും മൂന്നു മുതൽ ആറു ഗ്രാം വരെ സേവിച്ചാൽ ശമനമുണ്ടാകും
(അബ്ദുൾ ഖാദർ )
wwwwwwwwwwwwwwwwwwwwwwwww

തലവേദനക്ക് അടക്കമണിയൻ ഉണങ്ങി പൊടിച്ച് ശുദ്ധമായ വെള്ള തുണിയിൽ തിരിതെറുത്ത് എണ്ണ നനച്ച് കത്തിക്കുക നല്ലവണ്ണം കത്തിക്കഴിയുമ്പോൾ ൽ കെടുത്തിയിട്ട് അതിന്റെ പുക ശ്വസിക്കുക. തലവേദന തൽക്കാലം ശമിക്കും. തുടർന്ന് ഹേതു വിപരീതമായ ചികിൽസ ചെയ്യുക.

അടക്കമണിയൻ പച്ച വെള്ളത്തിൽ അരച്ച് വയറിൽ ലേപനം ചെയ്താൽ പിത്താശയ കല്ലുമൂലമുള്ള വേദന ശമിക്കും. പഴുപ്പും നീരും ഉള്ള അവസ്ഥയിലും ഫലം കാണുന്നുണ്ട്. മറ്റു ആ യുവേദ മരുന്നുകളോ അലോപ്പതി മരുന്നുകളോ ഉള്ളിൽ കഴിക്കുകയും ചെയ്യാം. പത്ഥ്യം ആചരിക്കണം.

അടക്ക മണിയൻ കേരളത്തിൽ സുലഭ മണ് എങ്കിലും മഴക്കാലത്ത് ലഭ്യമല്ല. ആവശ്യമുള്ളവർ വേനൽകാലത്ത് പറിച്ച് ഉണങ്ങി സൂക്ഷിച്ചു കൊള്ളണം
(അനീഷ് )
wwwwwwwwwwwwwwwwwwwwwwwww

അപൂർവമായി ചിലരുടെ ശരീരത്തിൽ ഉണ്ടാകുന്ന പേൻ ആണ് പറ്റുപേൻ ആധവ കൂറ. കഷ്ടകാല സമയത്താണ് ഇത് ഉണ്ടാകുന്നത് എന്ന് വിശ്വസിച്ചു വരുന്നു. രോമം അധികം ഉള്ളവരിൽ ആണ് ഇത് കാണപ്പെടുന്നത് സാധാരണ അലോപ്പതി ഔഷധങ്ങൾ കൊണ്ട് ഇത് ശമിക്കാറില്ല. ഇത് വളരെ ചെറുതും വളരെയധികം അസ്വസ്ഥത ഉണ്ടാക്കുന്നും ആണ്. അടക്കമണിയൻ സമൂലം അരച്ചു തേച്ചാൽ ഒരു പ്രാവശ്യം കൊണ്ടു തന്നെ ഇവ ശമിക്കുന്നതാണ്
wwwwwwwwwwwwwwwwwwwwwwwww

അടക്കമണിയൻ അരച്ച് എള്ളെണ്ണ ചേർത്ത് തേച്ചാൽ ശരീരത്തിലെ പേൻ പോകും
(രായിച്ചൻ)
wwwwwwwwwwwwwwwwwwwwwwwww

അക്കമണിയന്റെ വേരും തേറ്റാരെയും ശതാവരി കിഴങ്ങും ഞെരിഞ്ഞിലും സമമായെടുത്ത് കഷായ വച്ച് സേവിച്ചാൽ മൂത്രതടസം മൂത്ര കൃഛ്റം ശർക്കര അശ് മരി (മൂത്രത്തിൽ കല്ല് ) മുതലായവ ശമിക്കും.

അടക്കമണിയൻ വേര് വെളുത്ത ആവണക്കിൻ വേര് കഴഞ്ചിക്കുരു അല്ലെങ്കിൽ കഴഞ്ചി വേര് വെളുത്തുള്ളി തഴുതാമ വേര് ചുക്ക് ഇവ സമം കഷായം വച്ച് സേവിച്ചാൽ വയർ വീർപ് ഗുൽമവായു ആന്ത്ര വൃദ്ധി മുതലായവ ശമിക്കും

അടക്കമണിയന്റെ ഇലയും കായും കൂടി മോരു ചേർത് അരച്ച് കുഴമ്പാക്കി തേച്ചാൽ തലയിലെ പേൻ ശമിക്കും
(പ്രസാദ് വൈദ്യർ )
wwwwwwwwwwwwwwwwwwwwwwwww

അടക്കമണിയനും കശുമാവിന്റെ തൊലിയും കൂടി കഷായം വച്ച് ചെറു ചൂടിൽ രണ്ടു മൂന്നു പ്രാവശ്യം കവിൾ കൊണ്ടാൽ പല്ലുവേദന ശമിക്കും .കേടും നീരും പഴുപ്പും ഉള്ള പല്ല് ആണെങ്കിലും വേദന ശമിക്കും പല്ലിലെ ക്രിമകളും അണുക്കളും നശിക്കും.പല്ലിൽ ചെറുതായി കറ പിടിക്കും. അത് പത്തിരുപതു ദിവസം കൊണ്ട് മാറിക്കാള്ളും
(പവിത്രൻ വൈദ്യർ ഇരുട്ടി )
wwwwwwwwwwwwwwwwwwwwwwwww

അടക്കമണിയൻ സൂര്യകാന്തിയുടെ വർഗത്തിൽ പെട്ട ഒരു സസ്യ മാണ്. ശാസ്ത്ര നാമം” സിവരാന്തസ് ഇൻഡിക്കസ് ലിൻ ” പിങ്ക് നിറമുള്ള ഉണ്ട പൂക്കൾ ആണ് സാധാരണ കാണപ്പെടുന്നത് .ചിരവ നാക്കു പോലെ ഉള്ളതാണ് ഇലകൾ. കടു രസവും തീഷ്ണ ഉഷ്ണ രൂക്ഷ ഗുണവും ആകയാൽ സൂക്ഷിച്ച് ഉപയോഗി ക്കേണ്ടതാണ് . കഫ വാത രോഗങ്ങൾ ശമിപ്പിക്കും ആന്ത്ര വൃദ്ധിക്കും അശ് മരിക്കും നല്ലതാണ്. അശ്‌മരി മൂലം വയറ്റിൽ ഉണ്ടാകുന്ന മുഴ ശമിക്കും – കുത്തിനോവും ശൂലയും ശമിപ്പിക്കും. ഗുൻമനും ആർശസിനും നല്ലതാണ്. പൊക്കിളിൽ പ്രയോഗിക്കുന്ന ഒരു വിധി ഉണ്ട്. അടക്കമണിയനും ജീരകവും കൂടി വച്ച കഷായം ഉദര രോഗങ്ങളിൽ വളരെ നല്ലതാണ്. അടക്കമണിയൻറെ വേര് പൊടിച്ച് തേൻ ചേർത് കുറേശെ സേവിച്ചാൽ ചുമ ശമിക്കും. അടക്കമണിയന്റെ ഇല നിഴലിൽ ഉണക്കി പൊടിച്ച് മൂന്നു മുതൽ ആറു ഗ്രാം വരെ രാവിലെയും വൈകിട്ടും സേവിച്ചാൽ ത്വക് രോഗങ്ങൾ ശമിക്കും. സിഫിലിസിനും ഫലപ്രദമാണ് .ടോൺസിൽ മൂലമുള്ള മുഴ യോനിയിലെ മുഴ എന്നിവക്ക് അടക്കമണിയൻ സമൂലം പൊടിച്ച് 20 മുതൽ 30 ഗ്രാം വരെ സേവിക്കുന്നത് mല്ലതാണ്. വയർവേദനക്കും സല്ലതാണ്. (രൂക്ഷ ഉഷ്ണ ഔഷധ മാകയാൽ ഈ ഡോസ് അധികമാണ് എന്ന് ചിലർ അഭിപ്രായ പെടുന്നു. ) കുടൽ ചുരുക്കിയും (താർതാ വലും) തുമ്പ കുടവും അടക്ക- മണിയന്റെ വേരും കൂടി അരച്ച് വെണ്ണ ചേർത് തേച്ചാൽ ഗുദത്തിലുണ്ടാകുന്ന കുരുക്കൾ ശമിക്കും. മനുഷ്യരിലേയും ആടുമാടു കളിലേയും പേൻ നശിപ്പിക്കാൻ അടക്ക മണിയന് കഴിവുണ്ട്. പുകയില വെളുത്തുള്ളി അടക്കമണിയൻ കൂവളത്തില ഇവയുടെ നീര് നല്ലൊരു ജൈവ കീടനാശിനി ആണ് – അടക്കമണിയന്റെ പൂവ് ഉണക്കി പൊട്ടിച്ച് സേവിച്ചാൽ രക്തം ശുദ്ധമാകും ത്വക് രോഗം ശമിക്കും. അക്കാ മണിയൻ ജീരകം കൊട്ടം ഇവ കാടിയിൽ അരച്ച് പുരട്ടിയാൽ ഒടിക്കുരു ശമിക്കും . ഗുൽമ കുലാന്തകം ലേഹത്തിലെ പ്രധാന ഔഷധം ആണ് അടക്കമണിയൻ. ചെറുവഴുതിനയും വെൺ വഴുതിനയും അടക്കമണിയനും സമം കൂട്ടി ഗുൻമ രോഗത്തിന് പ്രയോഗിക്കാം. ചെറു പൂക്കളുള്ള അടക്കമണിയൻ ചേർത് അർക്കം (മദ്യം) ഉണ്ടാക്കിയിരുന്നു. അടക്കമണിയന്റെ വേരു പൊടിച്ച് ഗർഭാശയ രോഗങ്ങളിൽ പ്രയോഗിക്കാം രക്തസ്രാവത്തിനും (അസൃംഗരം) നന്ന്. യു ജിനോൾ ടാ നിൻ മുതലായ വിഷ വീര്യമുള്ള ദ്രവ്യങ്ങൾ അടങ്ങിയിരിക്കുന്നതു മൂലം ഇത് സൂക്ഷിച്ച് ഉപയോഗിക്കണം

അടക്കമണിയന്റെ വേരിലെ തൊലി മൂന്നു ഗ്രാം വീതം മോരിൽ സേവിച്ചാൽ അർശസ് ശമിക്കും. അടക്കമത്തിയനും ശുദ്ധി ചെയ്ത കൊടുവേലിയും കൂടി അർശസിന് പ്രയോഗിക്കുന്ന ഒരു യോഗം ഉണ്ട്. ഇവ രണ്ടും രൂക്ഷ ഔഷധങ്ങൾ ആകയാൽ വിദഗ്ദ്ധരുടെ മേൽനോട്ടത്തിലേ ഉപയോഗിക്കാവു.
(ഓമൽകുമാർ വൈദ്യർ )
wwwwwwwwwwwwwwwwwwwwwwwww

ചൂർണ വിധി നുസരിച്ച് അടക്കമണിയൻ ഉപയോഗിക്കുമ്പോൾ മൂന്നു ഗ്രാം മുതൽ ആറു ഗ്രാം വരെയും ഭസ്മവിധി അനുസരിച്ച് ഉപയോഗിക്കുമ്പോൾ ദശാംശം മൂന്നു മുതൽ അഞ്ചു വരെ ഗ്രാമേ ഉപയോഗിക്കാവൂ എന്ന് പല ഗ്രന്ഥങ്ങളിലും കാണുന്നതായി മാന്നാർ ജി അഭിപ്രായപെടുന്നു. അടക്കമണിയന്റെ പൂവ് സ്ഫുടം ചെയ്ത ഭസ്മം 200 മുതൽ മുന്നൂറു വരെ മില്ലിഗ്രാം സേവിക്കുന്നത് ലയിംഗിക ശേഷി വർദ്ധിപ്പിക്കും. രൂക്ഷ ഉഷ്ണ ഔഷധങ്ങൾ ലഘു ശീത ഔഷധങ്ങൾ ചേർത് ഉപയോഗിക്കണം എന്ന വിധി പ്രകാരം ശതാവരിക്കിഴങ്ങിന്റെ നീര് ചേർത് ഉപയോഗിക്കുന്നത് mല്ലതാണ്. രോഗിയുടെ ദേഹ ബലവും രോഗ ബലവും ഇതര രോഗങ്ങളും പരിഗണിച്ച് ഔഷധം പ്രയോഗിക്കണം. ഇതിൽ അടങ്ങിയിട്ടുള്ള സ്പൈറാം ബിൻ എന്ന ആൽക്കലോ യിഡാണ് ഈ ഗുണം നൽകുന്നത് എന്ന് വിചാരിക്കുന്നു.
(മാന്നാർജി രാധാകൃഷ്ണൻ വൈദ്യർ )
wwwwwwwwwwwwwwwwwwwwwwwww

കൊട്ടക്കരന്തൈ കൂസാമൽ ഉണ്ടവർക്ക്
വെട്ടൈ തനി മതി മേഹം പോം
തുട്ട ചൊറി ചിരങ്ങ് വൻകരപ്പൻ
തോൻറാൾ മറിമ ലം താനിറങ്കും നാൾ

കൊട്ടക്കരന്ത (അടക്കമണിയൻ ) സേവിച്ചാൽ വെട്ടൈ രോഗം ( കടുത്ത മേഹ രോഗം) അസ്ഥിസ്രാവം വെള്ള പോക്ക് ദുഷ്ടചൊറി ചിരങ്ങ് ഉഷ്ണം ഇവ മൂലം ഉണ്ടാകുന്ന രക്ത ദോഷങ്ങൾ ദുഷിച്ച് ദുർഗന്ധം ഉണ്ടാക്കുന്ന വ്രണങ്ങൾ വൻകരപ്പൻ (തോടക കരപ്പൻ) സോറിയാസിസ് ദുഷിച്ച ത്വക് രോഗങ്ങൾ വിഷക്കടകൾ ബാധിച്ചവർക്ക് പിന്നീടുണ്ടാ കുന്ന ചൊറിചിരങ്ങുകൾ മുതലായവ ശമിക്കും. നല്ല ശോധന ഉണ്ടാകും. ഉദര കൃമികൾ ശമിക്കും.ഈ ഗുണങ്ങൾ മൂലം സിദ്ധ വൈദ്യൽ മാർ സാധാരണയായി അക്കാ മണിയൻ തൈലം ഉണ്ടാക്കി സൂക്ഷിക്കും . ഇത് തൈലമായും ഘൃതമായും ചൂർണമായും ഉപയോഗിച്ചു വരുന്നു. അടക്കാ മണിയൻ നിഴലിൽ ഉണക്കി പൊടിച്ച് രണ്ടു ഗ്രാം മുതൽ നാലു ഗ്രാം വരെ തിളപ്പിച്ച പാലിലോ ചൂടുവെള്ള ത്തിലോ കലക്കി സേവിച്ചാലും മുൻപറഞ്ഞ രോഗങ്ങൾ ശമിക്കും. ശരീരബലം വർദ്ധിക്കും. കഷായമായും ഉപയോഗിക്കാം. സ്വരസമെടുത്ത് എണ്ണയോ നെയ്യോ കാച്ചി സേവിക്കുന്നത് കൂടുതൽ ഫലപ്രദമാണ്. ഇത് സാമാന്യമായി ഉഷ്ണമുണ്ടാക്കുന്നതാണ് എന്നാൽ ഇതിന്റെ പൂക്കൾക്ക് ശരീരത്തെ തണുപ്പിക്കാൻ കഴിവുണ്ട്. അടക്കമണിയൻ ക്രമികളെ നശിപ്പിക്കുന്നതും ബലം വർദ്ധിപ്പിക്കുന്നതും ആണ്. അടക്കാ മണിയന്റെ ഒരു വകഭേദമാണ് ശിവകരന്ത .ഇതിന് ഗന്ധം കൂടുതൽ ഉണ്ടാകും .ക്രിമി രോഗങ്ങളിൽ ഇത് കൂടുതൽ ഫലം ചെയ്യും . ആർതവ സംബന്ധ മായ ക്രമക്കേടുകൾ ഇല്ലാതാക്കും. ആർതവവും അണ്ഡ വിസർജനവും ക്രമമാക്കും . ശിവ കരന്ത മൂലികാ ബന്ധന വിധി അനുസരിച്ച് ജപ ധ്യാനങ്ങളോടെ സിദ്ധൻമാർ പല അസാദ്ധ്യ രോഗങ്ങളിലും പ്രതിവിധി ആയി ഉപയോഗിച്ചിരുന്നു. അഗ്നി മാന്ദ്യം അരുചി ഛർദ്ദി വന്ധ്യത മുതലായവ ശമിപ്പിക്കും ബലം ഉണ്ടാക്കും. ഇത് സിദ്ധ ചിന്താർമണി മർമാണി നാട്ടുവൈദ്യ മുറകളിൽ വ്യാപകമായി ഉപയോഗിച്ചു വരുന്നു. കേരളത്തിൽ ഇതിന് അത്രകണ്ട് പ്രചാരം കാണുന്നില്ല. ഇത് പൂച്ചെടി ആയും ചിലർ നട്ടുവളർതി കാണുന്നുണ്ട്. വയമ്പിനെ പോലെ ജലാംശം കൂടുതൽ ഉണ്ടെങ്കിലേ കരന്ത വളരുകയുള്ളു.

അടക്കമണിയൻ സമൂലം ഉണക്കി പൊടിച്ച് ശീ ല പൊടിയാക്കി പത്തു പലം. ചുക്ക്, കുരുമുളക്, തിപ്പലി, കടുക്കക്കോട്, ചെറുതേക്ക്, കാർകോലരി, കൊട്ടം, ഇന്തുപ്പ്, താന്നിക്ക തോട്, വാലുഴുവയരി, കൊടുവേലി കിഴങ്ങ്, വയമ്പ്, ഇവ ഒരു പലം വീതം എടുത്ത് ഉണക്കി ശീല പൊടിയാക്കി രണ്ട് ചൂർണവും യോജിപ്പിച്ച് കാൽപ്പലം കർപൂരവും ചേർത് അരച്ച് സമം ശർക്കരയും 250 ഗ്രാം നെയ്യും ചേർത് വിരകി വെയിലിൽ ഉണക്കി സൂക്ഷിച്ച് വക്കണം. ഇതിൽ നിന്നും ഒരു പാക്കളവ് രണ്ടു നേരവും ഒരു മണ്ഡലം സേവിച്ചാൽ ചൊറി ചിരങ്ങ് കുഷ്ടം ഗ്രന്ഥി അരയാപ്പ് തുടവാഴ ഭൗന്ദരം തേമൽ പൊരിച്ചിൽ തവള ചൊറി നെഞ്ചടപ്പ് പുൺ പുരവുകൾ തുടങ്ങിയ സകല ത്വക് രോഗങ്ങളും ശമിക്കും എന്ന് ബ്രഹ്മമുനി പറയുന്നു.
(Dr സുരേഷ് കുമാർ തിരുവനന്തപുരം)

Leave a comment