Post 124 മതസ്വാതന്ത്ര്യം ഹിന്ദുവിന് നിഷേധിക്ക പെടുന്നു.

ഹിന്ദു ആരാധനാക്രമങ്ങൾ വൈവിദ്ധ്യ മാർന്നതും സങ്കീർണവും ആണ്. അല്ലെങ്കിൽ അനേകം ആരാധനാ ക്രമമുള്ള ഒരു സംയുക്ത മതമാണ് ഹിന്ദു മതം എന്നോ അനേകം മതങ്ങളടങ്ങിയ ഒരു സംസ്കാരമാണ് ഹിന്ദു വിശ്വാസം എന്നോ പറയാം. ശ്മശാനത്തിൽ പോയാൽ കുളിച്ചു ശുദ്ധമാകണ മെന്നു പറയു ന്നവരും കുളിച്ച് ശ്മശാനഭസ്മം ധരിയ് ശുദ്ധ മാകുന്നവരും ഹിന്ദുവിലുണ്ട്. മത്സ്യ മാംസ ങ്ങൾ തൊട്ടാൽ കുളിച്ചു ശുദ്ധമായേ ക്ഷേത്ര ത്തിൽ പോകാവു എന്ന ആചാരമുള്ള ക്ഷേത്ര ങ്ങളും മൃഗബലി നടത്തുന്ന ക്ഷേത്രങ്ങളും മത്സ്യം നിവേദിക്കുന്ന ക്ഷേത്രങ്ങളും ഉണ്ട് അതാതു ക്ഷേത്രാചാരങ്ങൾ അവിടെ എല്ലാവരും ആചരിക്കുന്നതു കൊണ്ടാണ് ഹിന്ദു ഒരു യൂണിറ്ററായി നിലനിന്നത്. മൂന്നു നേരവും മാംസം കഴിക്കുന്നവർ ക്ഷേത്രത്തിൽ മൃഗബലി നടത്തുന്നതിനെ എതിർക്കുന്ന തെന്തിനാണ്. അവിടെ സ്വത്വികാചാരത്തെയും വൈഷ്ണവ വിശ്വാസ ത്തേയും തുണക്കുന്നവർ തന്നെ യാണ് ആര്യ സംസ്കാര അധിനിവേശവ വാദവും കൊണ്ടുവരുന്നത്. ദ്രാവിഡ സംസ്കാരത്തിലെ കൗള മാർഗത്തിലാണ് മൃഗബലി അനുശാസി ക്കുന്നത്. തന്ത്രപൂർവം രണ്ടു പക്ഷവും ഒരു കൂട്ടർ വാദിക്കുന്നു. നിത്യവും മാംസം ഭക്ഷിക്കുന്നവർ മൃഗങ്ങളോടുള്ള സ്നേഹം കൊണ്ടല്ല മൃഗബലി നിരോധിച്ചത് എന്ന് വ്യക്തം .പിന്നെ എന്തിനാണ് മൃഗബലി നിരോധിച്ചത്. മൃഗബലി കള്ള മാർഗികളുടെ അനുഷ്ടാന ക്രമമാണ്. അതു കൊണ്ട് മറ്റാർകും ദോഷമുണ്ടാകുന്നില്ല. സവർത്തരുടെ പിൻതുണയോടെ മറ്റുള്ളവരുടെ വിശ്വാസങ്ങളെ കാള മാർഗികളായ പിന്നോക്ക വിഭാഗങ്ങളെ നിർബന്ധമായി അംഗീകരി പ്പിക്കുക ആയിരുന്നു. നിങ്ങൾ ആരെ ആരാധിക്കണം എങ്ങിനെ ആരാധിക്കണം എന്നൊക്കെ കോടതി നിശ്ചയിക്കുന്നതാണോ മതസ്വാതന്ത്ര്യം

തന്ത്രശാസ്ത്രം ആരാധനാ ക്രമത്തെ ആറു വിഭാഗമായി കണക്കാക്കുന്നു.
1) ശാന്തികർമം
2) വ ശ്യ കർമം
3) സ്തംഭന കർമം
4) മാരണ കർമം
5) വിദ്വേഷണ കർമം
6) ഉച്ചാടന കർമം
ഒരു ദേവിയേയോ ദേവനേയോ തന്നെ ഓരോ ആവശ്യത്തിനും പൂജിക്കുമ്പോൾ മന്ത്രം നിവേദ്യം പുഷ്പത്തിന്റെ നിറം എന്നിവയിലെല്ലാം വ്യത്യാസമുണ്ട്. ഇതിൽ തനെ ഉപവിഭാഗങ്ങൾ വേറേയും ഉണ്ട്. ചില ആചാരങ്ങൾ രഹസ്യവുമാണ്. ഒരു ദേവന്റെ തന്നെ പല ക്ഷേത്രങ്ങളിൽ പല മന്ത്രങ്ങളും ആചാരങ്ങളുമാണ് നില നിൽകുന്നത്. അതുകൊണ്ടാണ് ഒരു ദേവനു തന്നെ പല ക്ഷേത്രങ്ങൾക്ക് പല ഗുണ വൈശിഷ്ടങ്ങൾ ഉണ്ടാകുന്നത്.

ഇവയെ കൂടാതെ മോക്ഷ കർമ പ്രധാനമായ ക്ഷേത്രങ്ങളും ഉണ്ട്. കാശി രാമേശ്വരം പാപനാശം ആലുവ പുനർജനി ചുരുളി ചേലാമറ്റം ശബരിമല മുതലായവ മോക്ഷ കർമ പ്രധാനമാണ്. അതിൽ തന്നെ ചുരുളി പാപനാശം പുനർജനി ആലുവ ചേലാമറ്റം മുതലായവ പിതൃകർമ (മരണാനന്തര) പ്രധാനമാണ്. മറ്റുള്ളവ ജീവിച്ചിരിക്കുമ്പോൾ ചെയ്തു പോയ പാപപരിഹാരം തേടുന്ന സ്ഥലങ്ങളാണ്. മോക്ഷ കർമം എന്നാൽ പാപങ്ങളെ നശിപ്പിക്കുന്നത് എന്നർത്ഥം. അങ്ങനെയുള്ള ക്ഷേത്രങ്ങളിലെ ആചാരങ്ങൾക്കും വ്യത്യസ്ഥത ഉണ്ട്. ഹിന്ദു ക്ഷേത്രങ്ങൾ എല്ലാം ഒരാചാരമാക്കുക എന്നത് സാദ്ധ്യമല്ല . ശബരിമലയിലെ ആചാരങ്ങൾ മാറ്റിയാൽ മറ്റുള്ള അയ്യപ്പ ക്ഷേത്രം പോലെ ആകും ശബരിമലയും. ശബരിമലയുടെ വൈ ശിഷ്ട്യം നഷ്ടമാകും എന്നർത്ഥം. ക്ഷേത്ര കയ്യേറ്റം പോലെ തന്നെ ക്ഷേത്രാചാരങ്ങളും കയ്യേറ്റം ചെയ്യപ്പെടുന്നു. ഇത് ഹിന്ദുവിന്റെ പരാജയമാണ് ഹിന്ദു വിരുദ്ധരുടെ വിജയമാണ്. വളർന്നുകൊ ണ്ടിരിക്കുന്ന അയ്യപ്പ ഭക്തരുടെ എണ്ണം പലർക്കും ഭീഷണി ആകുന്നു. അതിന് തടയിടാനുള്ള ശ്രമഫലമാണ് പുതിയ കോടതി വിധി . ഭരണഘടന ഉറപ്പുതരുന്ന മതസ്വാതന്ത്രൃം നടപ്പിലാകാൻ പര്യാപ്തമായ നിയമങ്ങൾ . സ്വതന്ത്ര ഭാരതത്തിൽ ആധിപത്യം പുലർത്തി യിരുന്ന ഹിന്ദു വിരുദ്ധരായ നെഹ്രു കുടുംബം നടപ്പിലാക്കിയില്ല. ഹിന്ദു ക്ഷേത്രങ്ങൾ രക്ഷിക്കാൻ പര്യാപ്തമായ നിയമനിർമാണം ഇന്ന് അത്യന്താപേക്ഷിതമായിരിക്കുന്നു.

സതിയും നിരോധനവും ക്ഷേത്രപ്രവേശന വിളംബരവും പോലെ മഹത്തരമാണ് ശബരിമല യുവതീ പ്രവേശനം എന്ന് വാദിക്കുന്ന കുബുദ്ധി കൾ മനസിലാക്കുക. ക്ഷേത്രപ്രവേശനം അവർണ രുടെ ആവശ്യമാണ് അതാണ് നടപ്പിൽ ആക്കി യത് സതി ജീവിക്കാനുള്ള അവകാശത്തെ ഹനി ക്കു ന്നതാണ് ശബരിമലയിൽ പോകണമെന്ന് വിശ്വാസികളായ യുവതികൾ ആരും ആവശ്യ പ്പെട്ടിട്ടില്ല. ഇത് ന്യൂനപക്ഷ മത തീ പ്രവാദി കളുടേയും യുക്തി വാദികളുടേയും ആവശ്യ മാണ്. ശബരിമലയുടെ പവിത്രത ഇല്ലാതാക്കു കയാണ് ഉദ്ദേശം (സതി ഒരു ഹിന്ദു മതാചാരമല്ല .പുരാണങ്ങളിലോ ഇതിഹാസങ്ങളിലോ അങ്ങിനെ ഒരാചാരത്തെ പറ്റി പറയുന്നില്ല. മുഗള കാലഘട്ടത്തിൽ സംരക്ഷിക്കാൻ ഭർതാവ് ഇല്ലാതെ വരുന്ന സ്ത്രീകളെ വ്യാപകമായി മുസ്ലീങ്ങൾ പിടിച്ചു കൊണ്ടു പോകുന്ന സാഹചര്യമുണ്ടായപ്പോൾ യോദ്ധാക്കളായ രജപുത്രരുടെ ഇടയിൽ മാത്രം ഉണ്ടായ ഒരു ആചാരമാണ് സതി )

Leave a comment