Post 123 അകത്തി

ചർചാ വിഷയം >>>>> അകത്തി
വിഷയം >>>>>>>>> ഔഷധ സസ്യ പഠനം
mmmmmmmmmmmmmmmmmmmmmm
കുടുംബം Fabaceae
ശാസ്ത്രനാമം Sesbania grandiflora
രസം തിക്തം
ഗുണം രൂക്ഷം, ലഘു
വീര്യം ശീതം
വിപാകം മധുരം, തിക്തം

അകത്തി രണ്ടി നമുണ്ട് വെളുത്ത പൂവുള്ള വെള്ള അകത്തി യും ചുവന്ന പൂവുള്ള ചുവന്ന അകത്തി യും. അകത്തി അഗസ്തി മുനിദ്രുമം കുമയോനി വംഗസേനം ഹഠയ അവസി എന്നെല്ലാം അകത്തിക്ക് പേരുണ്ട്. ഭാരതത്തിൽ എല്ലായിടത്തും കാണപ്പെടുന്നു .പുളിയിലയോട് സാമ്യമുള്ള കുറച്ചു കൂടി വലിയ ഇലയും ആറേഴു മീറ്ററോളം ഉയരവും അകത്തിക്കുണ്ടാവും പൂങ്കുല പത്ര കക്ഷത്തിൽ നിന്നും ഉണ്ടാകുന്നു .അരിവാൾ പോലെ അൽപം വളഞ്ഞ ആകൃതിയാണ് പൂക്കൾക്ക് . അകത്തി യുടെ തൊലിയിൽ ടാനിനും രക്തവർണമുള്ള ഒരു പശയും വൈറ്റമിൻ സി യും പ്രോട്ടീനും കാൽസ്യവും ഫോസ്ഫറസും അടങ്ങിയിക്കുന്നു.

കഫ പിത്തങ്ങളെ ശമിപ്പിക്കും പീന സം ജ്വരം തലവേദന നിശാന്ധത എന്നിവയെ ശമിപ്പിക്കും. ഇതിന്റെ ഇലയുടെ നീരുകൊണ്ട് നസ്യം ചെയ്താൽ ലവേദന കഫം അപസ്മാരം എന്നിവക്ക് ശമനമുണ്ടാകും. അകത്തി പൂവിന്റെ നീര് അസ്ഥിസ്രാവത്തിന് ഉത്തമമാണ്. അകത്തി കുരു അരച്ചിട്ടാൽ പരുക്കൾ വേഗത്തിൽ പാകം വന്ന് പൊട്ടുന്നതാണ്.
(രാജേഷ് വൈദ്യർ )
mmmmmmmmmmmmmmmmmmmmmm

അഗത്തി ചീര ഉദര വ്രഞങ്ങളെ ശമിപ്പിക്കും അഗത്തി ചീരയുടെ നീരിൽ എണ്ണ കാച്ചി തുളിച്ചാൽ (ലേപനം ചെയ്താൽ) ദുഷ്ട വ്രണങ്ങൾ ശമിക്കും

ആണുങ്ങൾ വൈകിട്ട് അഗത്തി ചീര കഴിക്കുന്നത് നല്ലതല്ല . മദ്യപിച്ച ശേഷം അഗത്തി ചീര കഴിക്കുന്നതും നന്നല്ല. ചുവന്ന അഗത്തിക്ക് ഔഷധ ഗുണം കൂടുതലുണ്ട് , ഇതിന്റെ തളിരില മാത്രമേ ഉപയോക്കാവു . അഗസ്തി ചീര പതിവായി കഴിച്ചാൽ ഷുഗറും BP യും കുറഞ്ഞു പോകും.

ഇത് ചെറുതായി അരിഞ്ഞ് അൽപം വെള്ളം തളിച്ച് കല്ലുപ്പിട്ട് തിരുമ്മി കുറച്ചു സമയം വച്ചിരുന്ന ശേഷം പിഴിഞ്ഞു കളഞ്ഞാൽ കയ്പെല്ലാം പോകും. അതിനു ശേഷം തോരൻ വച്ച് കഴിക്കാം. പരിപ്പും കയ്പുകളഞ്ഞ അഗത്തി ചീരയും കൂടി പുളിചേർത് കറി വക്കുന്നത് രുചികരമാണ് ചെറിയ ഉള്ളിയും വെളുത്തുള്ളിയും ധാരാളം ചേർക്കണം .പച്ച മുളകു ചേർക്കരുത് വറ്റൽ മുളകു ചേർക്കണം. അഗത്തി പൂവ് ചെറുതായി അരിഞ്ഞ് മുട്ട ചേർത് തോരൻ വക്കുന്നതും നല്ലതാണ് മുട്ട ചേർക്കാതെയും തോരൻ വക്കാം ധാരാളം ഉള്ളി ചേർക്കണം
(മുത്തുലക്ഷ്മി വൈദ്യ)
mmmmmmmmmmmmmmmmmmmmmm

അഗത്തി നാലുതരമുണ്ട് . വെളുത്ത പൂവുള്ളത് ചുവന്ന പൂവുള്ളത് മഞ്ഞ പൂവുള്ളത് വയലറ്റ് പൂവുള്ളത്. അഗത്തി ജീവകം A യുടെ അഭാവത്തെ പരിഹരിക്കും കാര തൊലിയുടെ പരുപരുപ്പ് മാല കണ്ണ് (നിശാന്ധത ) പൂപ്പൽ രോഗം പഴുപ്പ് കാഴ്ച കുറവ് ക്ഷീണം തളർച ഹൃദ്രോഗം നാഡീ വൈകല്യം അകാലനര കഷണ്ടി നഖത്തിൻെറ വളർച്ച കുറവ് എന്നിവയെ ശമിപ്പിക്കും അകത്തിയില അരച്ചുണ ക്കി പൊടിച്ച് എണ്ണ കാച്ചി തേച്ചാൽ ത്വക് രോഗങ്ങൾ (ചൊറി ചിരങ്ങ് കാൽ വിള്ളർ ഉഷ്ണാ ധിക്യം പുകച്ചിൽ) ഇവയെ ശമിപ്പിക്കും. മൂത്രാശയ കല്ലിന് അത്തിയില വെന്ത വെള്ളം ശീലിച്ചാൽ ശമനമുണ്ടാകും അഗത്തിയില തോരൻ അർശോ രോഗികൾക്ക് നല്ലതാണ് .അഗത്തി കുരു അരച്ചിട്ടാൽ പശുക്കൾ വേഗത്തിൽ പഴുത്ത് പൊട്ടും . അഗത്തിപ്പൂവ് ഇടിച്ചു പിഴിഞ്ഞ് പാൽ ചേർത് സേവിച്ചാൽ പ്രദരം അസ്ഥിസ്രാവം രക്തസ്രാവം എന്നിവ ശമിക്കും അഗത്തി തൊലിയിട്ട് വെന്ത വെള്ളം വസൂരിയുടെ ആരംഭത്തിൽ ഉത്തമമാണ് . അഗത്തി യിലയും കുരുമുളകും കൂടി ഗോമൂത്രത്തിൽ അരച്ച് മണപ്പിച്ചാൽ അവ സ്മാരം ശമിക്കും അഗത്തി അഗസ്ത്യ മുനിക്ക് പ്രിയപെട്ട സസ്യം ആയിരുന്നു. അഗത്തി യി ല നീരും മഞ്ഞളും കൂടി തേൻ ചേർത് സേവിച്ചാൽ പ്രമേഹം ശമിക്കും.
(രാധാകൃഷ്ണൻ വൈദ്യർ )
mmmmmmmmmmmmmmmmmmmmmm

അഗത്തി ചീരയുടെ പൂവും ഇലയും കൂടി തോരൻ ഉണ്ടാക്കി കഴിച്ചാൽ വായ്പുണ്ണും ഉദരപുണ്ണും ശമിക്കും (സുഖിൽ വ ജീദ് )
mmmmmmmmmmmmmmmmmmmmmm

അകത്തി ഇടിചു പിഴിഞ്ഞ നീരും കറുവ ഇടിച്ചു പിഴിഞ്ഞ നീരും സമം എടുത്ത് ഇരട്ടി മധുരം കൽക മായി നറുനെയ് കാച്ചി രണ്ടു തുള്ളി വീതം കണ്ണിൽ ഒഴിച്ചാൽ തിമിരവും മററു നേത്ര രോഗങ്ങളും നർവുകളുടെ ബല കുറവും ഏഴു ദിവസം കൊണ്ട് ശമിക്കും. ഏതു പ്രായക്കാർക്കും ഉപയോഗിക്കാം.

അഗത്തി ഉപ്പും മഞ്ഞളും അൽപം വെള്ളവും ചേർത് വച്ചിരുന്ന ശേഷം പിഴിഞ്ഞു കളഞ്ഞ് തോരനാക്കിയോ പരിപ്പു ചേർത് കിയാക്കിയോ സാമ്പാറിൽ ചേർതോ ഒക്കെ ഉപയോഗിക്കാം. പതിവായി ഉപയോഗിച്ചാൽ വാതവും ജലദേഷവും ദഹനകുറവും ഉണ്ടാകാം.
(പവിത്രൻ വൈദ്യർ )
mmmmmmmmmmmmmmmmmmmmmm

അഗത്തി ചിര ഒന്നോ രണ്ടോ ആഴ്ചയിൽ ഒരിക്കൽ മാത്രമേ ഉപയോഗിക്കാവു എന്ന് അഗസ്ത്യ മുനിയുടെ ആരോഗ്യ സൂത്രത്തിൽ പറയുന്നു. . സിദ്ധ മരുന്നുകൾ ഉപയോഗിക്കുമ്പോൾ അഗത്തി ഒഴിവാക്കണം . മറുമരുത്തുകൾ കഴിക്കുമ്പോഴും ഒഴിവാക്കുന്നതാണ്. നല്ലത് പിത്തവർദ്ധനയിൽ ഉത്തമ ഔഷധമാണ്. ഉഷ്ണം കൊണ്ട് ഉണ്ടാകുന്ന മനോവിഭ്രാന്തിയേയും ശമിപ്പിക്കും .

അസഹ്യമായ കയ്പ്പുള്ളതുകൊണ്ട് ഇത് കഴിക്കുക അത്ര സുഖകരമല്ല .തമിഴ്നാട്ടിൽ പരിപ്പോ ചെറുപയറോ ചേർത് തോരൻ ഉണ്ടാക്കുന്നതായി പറയപ്പെടുന്നു.

പൂവും തളിർ ഇലയും ഉപയോഗികാം. കൂടുതൽ കഴിച്ചാൽ വയർ ഇളകാൻ സാധ്യത ഉണ്ട്

രാത്രി ഇലക്കറി കഴിക്കരുതെന്നാണ് സിദ്ധ വൈദ്യ വീക്ഷണം. ഒരു പക്ഷേ ദഹിക്കാനുള്ള ബുദ്ധിമുട്ടാകാം കാരണം രാവിലെ ഇളനീർ കഴിക്കരുത് എന്നും നില കടല ശർകര ചേർത് കഴിക്കണം എന്നുമൊക്കെ സിദ്ധവൈദ്യം പറയുന്നു.
(കിരാതൻ )
mmmmmmmmmmmmmmmmmmmmmm

അകത്തി ചീര ശരീരത്തിന്റെ ഹോർമോൺ ലവലിനെ ക്രമീകരിക്കും. ഇത് എല്ലാ ദിവസവും കഴിച്ചാൽ ഹോർമോൺ ലവൽ വർദ്ധിക്കാൻ ഇടയുണ്ട് എന്നാൽ വളരെ ചെറിയ അളവിൽ ദിവസവു കഴിക്കു ന്നതിൽ തെറ്റില്ല. അകത്തിയില ഉണക്കി പൊടിച്ച് ഒരു നുള്ള് വീതം രാവിലെ തൈരിൽ കലർതി കഴിക്കാം. ചമ്മന്തി അരക്കുമ്പോൾ കറിവേപ്പില ചേർക്കുന്നതു പോലെ രണ്ടു തണ്ട് അകത്തിയില ചേർത് അരക്കുന്നത് നല്ലതാണ്. മദ്യപിച്ച ശേഷം അകത്തിയില കഴിക്കുന്നത് ദോഷം ചെയ്യും (വേലപ്പൻ)
mmmmmmmmmmmmmmmmmmmmmm

ലഖു മിനേസി സസ്യ കുടുംബത്തിൽ പെട്ട സസ്ഡാനിയ ഗ്ലാസറ്റി ഫോറ എന്ന സസ്യമാണ് അകത്തി. ഇതിൽ ധാരാളം ടാനിൻ അടങ്ങിയിരിക്കുന്നു. വൈറ്റമിൻ A,B,C എന്നിവയും യും പ്രോട്ടീനും കാൽസ്യവും ഫോസ്ഫറസും ഇരുമ്പും അടങ്ങിയിക്കുന്നു. പൂവിൽ വൈററമിനുകളും ഇലയിൽ കാത്സ്യവും കൂടുതലുണ്ട് കാർ ബോഹൈഡ്രേറവും ഓറിയാനിക് അമ്ലവും അടങ്ങിയിട്ടുണ്ട് ശീതവീര്യം ആയതു കൊണ്ട് പൾസും BP യും കുറച്ചേക്കാം. അതുകൊണ്ടാകാം പതിവായി ഉപയോഗിക്കരുത് എന്ന് പറയുന്നത്. വിരേചന ഗുണമുണ്ട്. ഇല മാത്രം ഊരി എടുത്ത് കാടിയിൽ അരമണിക്കൂർ കുതിർത്തു. വച്ച് അൽപം പുളിചേർത് പിഴിഞ്ഞ് കറി വെച്ചാൽ കയ്പുണ്ടാവില്ല. എന്നാൽ കയ്പുള്ളതിനാണ് ഗുണം കൂടുതൽ തേങ്ങ അധികം ചേർത് നെയ്യിൽ കടുകു വറുത്താലും കയ്പ്പൂ കുറയും പൂവു മാത്രം എടുത്ത് ഉള്ളിയും തേങ്ങയും അധികം ചേർത് നെയ്യിൽ കടു വറുത്ത്തോ രൻ വച്ചാലും കയ്പുണ്ടാവില്ല.

ഭാവ മിസ്രൻ രസാദി ഗുണ വിവരണത്തിൽ അഗത്തിയെ പ്രാണ ഹരം എന്ന വിഭാഗത്തിൽ പെടുത്തിയിരിക്കുന്നു. അതു കൊണ്ട് ചെറിയ അളവിൽ വിഷം ഉണ്ടെന്ന് കണക്കാക്കണം അതുകൊണ്ടാകാം പതിവായി കഴിക്കരുത് എന്ന് പറയുന്നത് , അഗത്തി ആന്തരാവയവങ്ങളെ മന്ദീഭവിപ്പിക്കുകയും മസ്തിഷ്കത്തെ ഉത്തേജിപ്പിക്കുകയും ചെയ്യും അഗത്തിപ്പൂവ് ചതച്ചു പിഴിഞ്ഞ നീര് അരിച്ചെടുത്ത് കാച്ചിയ പാൽ ചേർത് സേവിച്ചാൽ അസ്ഥിസ്രാവവും അസൃംഗരവും ശമിക്കും ( മാന്നാർ ജി )
mmmmmmmmmmmmmmmmmmmmmm

അഗത്തി പിത്തം കുറക്കുന്നതു കൊണ്ട് ദഹനം കുറയും ശീതമായതുകൊണ്ട് ജലദോഷവും മറ്റും ഉണ്ടാകാം .വായുവിനെ കോപിപ്പിക്കും മറ്റ് ഔഷധങ്ങളുടെ വീര്യം കെടുത്തും . അതു കൊണ്ടാകാം പതിവായി കഴിക്കരുത് എന്ന്
പറയുന്നത്

അഗത്തി ഇടിച്ചു പിഴിഞ്ഞ നീരിൽ തൈലം ചേർത് തൈലം എരിക്കുന്ന പഴകിയ മൺപാത്ര ത്തിലിട്ട് മെഴുകു പാകത്തിൽ രാമചം കസ്തൂരി മഞ്ഞൾ സാപ്രാണി എന്നിവ അരപ്പലം വീതം പൊടിച്ചു ചേർത് കാച്ചി എടുക്കുക. ആഴ്ചയിൽ ഒരുദിവസം ഈ തൈലം തേച്ചു കുളിച്ചാൽ പിത്തജമായ തലവേദന ശമിക്കും കൺകുളിർ ച ഉണ്ടാകും കണ്ണ് എരിച്ചിൽ ചെവി മൂളൽ മുതലായവ ശമിക്കും
( RKV)
mmmmmmmmmmmmmmmmmmmmmm

അഗത്തി ചീരയുടെ ഒരു തുടം നീര് തേൻ ചേർത് സേവിച്ചാൽ ഉദരപുണ്ണ് ശമിക്കും അഗത്തി യുടെ വേരിലെ തൊലിയും വേപ്പിൻ തൊലിയും കഴഞ്ചി കുരുവും സമം ചേർത് തൈലമുണ്ടാക്കി തുളിച്ചാൽ (ഒഴിച്ചാൽ ) പറങ്കി പുണ്ണ് നിശേഷം ശമിക്കും
(വിജീഷ് വൈദ്യർ )
പാവുകഷായം പോലുള്ള ശക്തമായ അണുനാശകങ്ങൾ ഉള്ളിൽ കഴിച്ചിട്ടേ പറങ്കി പുണ്ണിന് പുറമേ മരുന്നു പ്രയോഗിക്കാവു എന്നാണ് എന്റെ അഭിപ്രായം
( സോമൻ പൂപ്പാറ )
mmmmmmmmmmmmmmmmmmmmmm

അഗത്തിപ്പൂവ് ഇടിച്ചു പിഴിഞ്ഞ് പാലിൽ സേവിച്ചാൽ അസ്ഥി സ്രാവം ശമിക്കും അഗത്തി യുടെ കൂലി നെയ്യിൽ വറുത്ത് പത്തു ഗ്രാം വീതം രണ്ടു നേരവും സേവിച്ചാൽ നിശാന്ധത ശമിക്കും. വിറ്റാമിൻ A യുടെ കുറവു കൊണ്ടു ള്ള നേത്രരോഗങ്ങൾ എല്ലാം ശ്രമിക്കും –
mmmmmmmmmmmmmmmmmmmmmm

അഗസ്തി പൂവു് ചെറുതായി അരിഞ്ഞ് വക്കുക. അല്പം ജീരകം, ഒരു നുള്ള് മഞ്ഞൾപ്പൊടി, ഒരു പച്ചമുളക് അരിഞ്ഞത് ഒരു ചെറിയ സവാളയോ രണ്ട് ചെറിയ ഉള്ളിയോ അരിഞ്ഞതും ചെറിയ ഒരു കഷണം വെളുത്തുള്ളിയും അല്പം തേങ്ങ തിരുകിയതും ആവശ്യത്തിന് ഉപ്പും ചേർത്ത് പൂവ് മിക്സ് ചെയ്ത് വയ്ക്കുക ‘ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ചതച്ചു വച്ച കൂട്ട് ഇട്ട് ഇടത്തരം തീയിൽ രണ്ടു മിനിട്ട് അടച്ചു വച്ച് വേവിക്കുക. ശേഷം ചിക്കിതോർത്തി എടുത്ത് തോരനായി ഉപയോഗിക്കാം.ഇതിന് കയ്യ്പ്പ് ഉണ്ടാകില്ല. സ്വാദിഷ്ഠവുമാണ്.
mmmmmmmmmmmmmmmmmmmmmm
അഞ്ചോ ആറോ വർഷം മാത്രം ആയുസു ള്ള ഒരു സധ്യമാണ് അഗത്തി ഇത് അഗസ്ത്യ മുനിക്ക് പ്രിയമുള്ളതാകകൊണ്ട് ക്കണ് അഗത്തി എന്ന പേരുണ്ടായത് മുനി ദ്രുമം എന്ന പേരിനും മൂലം ഇതാണ്. അഗസ്ത്യ നക്ഷത്രം (കനോ പസ് ) ഉദിക്കുമ്പോഴാണ് അഗത്തിപ്പൂ വിരിയുന്നത്.നഗ്നനേത്രങ്ങൾക്ക് ദൃശ്യമായ അഗസ്ത്യനക്ഷത്രം ഡിസംബർ ജനുവരി മാസങ്ങളിൽ കൂടുതൽ വ്യക്തമാവും . ആകാശത്ത് തെക്ക് കിഴക്കേ മൂലയിൽ ആണ് ഇത് കാണപ്പെടുന്നത് . ‘അഗത്തി യുടെ ഇലയും പൂവും കായും കറിയായി ഉപയോഗിക്കുന്നു. അഗത്തി യുടെ വേര് പട്ട ഇല പൂവ് കായ പശ തൈലം എന്നിവയെല്ലാം ഔഷധമായി ഉപയോഗി ക്കുന്നു. ആരോഗ്യ കൽപ ദ്രുമം എന്ന ഗ്രന്ഥത്തിൽ അഗത്തി യുടെ ഗുണങ്ങൾ വിവരിക്കുന്നുണ്ട് മഴ കുറവുള്ള പ്രദേശങ്ങളിൽ അഗത്തി ധാരാളമായി കണ്ടുവരുന്നു. ഒക്ടോബർ മുതൽ ജനുവരി വരെയുള്ള കാലങ്ങളിൽ അഗത്തി യുടെ കായ്കൾ വിളയുന്നു. പ്രത്യേക പരിരക്ഷ ഇല്ലാതെ തന്നെ മുളച്ചു വളരും . നട്ടുവളർതുമ്പോൾ പത്തടി അകലത്തിൽ നടുന്നു. മഴ ആരംഭിക്കും മുൻപ് മുളച്ചു വളർന്നില്ല എങ്കിൽ ഇളം തൈകൾ മഴയത്ത് ഒടിഞ്ഞു പോകുന്നതായി കാണ പെടുന്നുണ്ട്.

ചിക്കൻ പോക്സ് വന്ന രോഗിയെ ആദ്യം കുളിപ്പിക്കുമ്പോൾ അത്തിയില ഇട്ട് വെന്ത വെള്ളം തണുപ്പിച്ച് ഉപയോഗിക്കുന്നത് നല്ലതാണ്. ചില തൈറോയിഡ് രോഗങ്ങളിൽ അഗത്തി യി ല അരച്ചുരുട്ടി നെല്ലിക്ക അളവ് പാലിൽ കലക്കി കുടിക്കുന്നത് നല്ലതാണ് അഗത്തി കഴിക്കുമ്പോൾ കോഴി മാംസം കഴിക്കരുത് എന്ന് പറയപെടുന്നു. ഇത് കൂടുതലായി കഴിച്ചാൽ ഹൃദയസ്പന്ദനം മന്ദീഭവിക്കും

അഗത്തിക്കീര യൗവനവും പ്രസരിപ്പും നില നിർത്തും ഭോഗാസക്തി വർദ്ധിപ്പിക്കും രക്തത്തിലെ നിക്കോട്ടിനെ പുറം തള്ളി പുകവലിയുടെ ദോഷം ശമിപ്പിക്കും പുകവലിമൂലമുള്ള ചുമയും ശ്വാസതടസവും തീർക്കും. ഒരൗൺസ് പശുവിൻ പാലിൽ പന്ത്രണ്ടു മണിക്കൂർ കുതിർത് ഉണക്കിയ കുരുമുളക് 25 ഗ്രാം ശുദ്ധി ചെയ്ത ചുക്ക് 25 ഗ്രാം നിഴലിൽ ഉണക്കിയ പുതിന 25 ഗ്രാം നിഴലിൽ ഉണക്കിയ മല്ലിയില 25 ഗ്രാം നിഴലിൽ ഉണക്കിയ അഗത്തിയില 200 ഗ്രാം ഇവ നേർമയായി പൊടിച്ച് ഒരു സ്പൂൺ പൊടി രാവിലെയും വൈകിട്ടും ഒരു ഗ്ലാസ് പാലിൽ കലക്കി സേവിച്ചാൽ ഉദരരോഗങ്ങൾ എല്ലാം ഒന്നു രണ്ടാഴ്ച കൊണ്ട് ശ്രമിക്കും. ആരോഗ്യവും പ്രസരിപ്പും ഉണ്ടാകും ഇത് കഴിക്കുന്ന ദിവസങ്ങളിൽ തൈര് ശീതള പാനീയങ്ങൾ മധുര പലഹാരങ്ങൾ കിഴങ്ങുകൾ വള്ളിയിൽ ഉണ്ടാകുന്ന ഫലങ്ങൾ എന്നിവ വർജിക്കണം. ഇത് ശ്രീരംഗനാഥൻ നായരുടെ സിദ്ധ ഔഷധ സസ്യങ്ങളും പ്രയോഗങ്ങളും എന്ന പുസ്തകത്തിൽ നിന്ന്
(അബ്ദുൾ ഖാദർ )
mmmmmmmmmmmmmmmmmmmmmm

രുദ്രമന്ദാരം അധവ അഗസ്തി ചീര യുടെ പൂവിന്റെ നീര് കാഴ്ച കുറവിന് വളരെ നല്ലതാണ് കഫ ജന്യമായ സയന സൈറ്റിസ് പോലുള്ള രോഗ ങ്ങൾ പിത്ത ജന്വമായ തലവേദന പനി വ്രണങ്ങൾ എന്നിവയി ലെല്ലാം ഫലപ്രദമാണ് . അഗത്തി യി ല നീര് അരിച്ച് mധ്യം ചെയ്താൽ ചുമക്കും തലവേദനക്കും പീnസത്തിനും നന്ന്. അഗത്തിപ്പൂവിന്റെ നീര് പാലിൽ സേവിച്ചാൽ അസ്ഥി സ്രാവം പ്രദരം മുതലായവ ശമിക്കും. ജീവകം A യും Bയും C യും കാൽസ്യവും ഇതിൽ ധാരാളം ഉണ്ട്. അഗത്തി യി ല പത്തു ഗ്രാം വീതം നെയ്യിൽ വഴററി രാവിലെയും വൈകിട്ടും സേവിച്ചാൽ നിശാന്ധതയും മാലക്കണ്ണും ഒന്നു രണ്ടാഴ്ച കൊണ്ട് ശ്രമിക്കും അഗത്തി കുരു പാലിൽ അരച്ചു തേച്ചാൽ പരുക്കൾ വേഗത്തിൽ പഴുത്തു പൊട്ടി കരിയും മുളപ്പിച്ച വിത്ത് കൂടുതൽ ഫലപ്രദം ചൊറി ചിരങ്ങ് പുഴുക്കടി മുതലായവക്ക് അഗത്തി യി ല അരച്ച് വെളിച്ചെണ്ണ ചേർത് ലേപനം ചെയ്യുന്നത് ഉത്തമം
(ഓമൽകുമാർ വൈദ്യർ )
mmmmmmmmmmmmmmmmmmmmmm

അഗത്തിയിലയും അയമോദകവും ഇരട്ടി മധുരവും ജീരകവും വെളുത്തുള്ളിയും ചെറുവുള്ളിയും ചേർത്തുള്ള ആഹാരം ആരോഗ്യപ്രദവും പോഷണവുമാണ്. അഗത്തി യില നീരും ജീരകവും കുരുമുളകും ചേർത യോഗം തുമ്മൽ ശമിക്കാൻ നല്ലതാണ് ( രായിച്ചൻ )

Leave a comment