post 122 ന്യായ വിചാരം

പഞ്ചതന്ത്രം കഥ കൊഞ്ചി പറഞ്ഞു
വളർന്നൊരു ബാല മനസുകളിൽ
കാമവും മദ്യവും കുത്തിനിറപ്പോർകു
സംസ്കാര നായകർ എന്നു ഭാഷ്യം.

എന്നും ഗുരുവിന്റെ പാദം വണങ്ങി
വളർന്നൊരു ബാല മനസുകളാൽ
തിങ്ങും പകയാൽ ചിത തീർതു വയ്പിച്ച
തൂലികയെ ത്രേ പുരോഗമനം.

ബന്ധിതമായ മനസിലെ കാമന
ചിന്തുന്നതായിടാം സർഗസൃഷ്ടി
പൊന്തുന്ന തിന്മകൾ കണ്ടു മനമതിൽ
ചിന്തുന്ന വിസ്ഫോടമെന്നു മാം.

നൻമയിലേക്കു വഴി നടത്തീടുവാൻ
ഉന്നത ചിന്തയെഴുന്നവരിൽ
നിന്നും വരും തത്വബോധനവും സർഗ
സൃഷ്ടിയായ് എന്നും തിളങ്ങി നിൽകാം.

നാട്ടിലെ തിന്മകൾ തൂത്തെറീഞ്ഞീടുവാൻ
ഊറ്റ മുള്ളോർ കൊണ്ട തൂലികയാൽ
കഷ്ടമേ കൗമാര ചിത്തങ്ങളിന്നു
കലുഷിതമാക്കുന്ന കാലമായി,

പാരിലെല്ലാം പരം ആദരിച്ചീടും
സരസ്വതി തന്റെ തൃക്കോവിലായി
കാണും കലാലയം ലഹരിയിൽ താണതിൽ
പോരില്ല സംസ്കാര നായകർക്ക്.

പാരംകലുഷിതമായ മനസിന്
ശീതോപചാരമൊന്നേകുവാനായ്
കോവിലിൽ പോകുന്ന നാരിയെ കാണുകിൽ
കാമം മുളക്കുന്നു തൂലികയിൽ

പണ്ടു കാലങ്ങളിൽ കണ്ടു ജനം പല
നല്ല ശീലങ്ങളെ കൊണ്ടവരെ
ഉണ്ടു സംസ്കാരം നയിക്കുന്നവരായി –
ട്ടു ണ്ടതിൽ യുക്തിയും വിശ്വാസവും.

കൊല്ലും കൊലയും വ്യഭിചാരവൃത്തിയും
കൊള്ളും കഥ പറയുന്ന വരാം
ഉള്ളില ശേഷവും സംസ്കാരമില്ലാത്ത
ഭള്ളാർന്ന വരിന്നു നായകരായ്

സാമൂഹിക മാം പരിവർതനത്തിനു
വാദം നിരത്തി മരിച്ചവർ തൻ
തത്വങ്ങൾ തെറ്റിലും ശരിയെങ്കിലും അതിൽ
അർത്ഥമുണ്ടുള്ളിലോ ലക്ഷ്യമുണ്ട്.

നാരി തൻ മേനിയഴകിനെ കണ്ടിട്ടു
കാമം മുഴുത്ത പൂവാലനൊരാൾ
മാനസേ തോന്നും വികലമാം ഭാവന –
തത്വ മെന്നോ തുന്നു കോമാളികൾ.

ഉണ്ണിയാം പെണ്ണിനെ കൂടി യമ്മായെന്ന്
സംബോധനം ചെയ്തു വന്ന നാട്ടിൽ
പെണ്ണിനെ ഒക്കെയും വേശ്യയായ് കാടുന്ന
സംസ്കാര നായകർ വാണിടുന്നു.
.
മീശയെന്നുള്ളോരു പേരിലിറക്കിയ
മഞ്ഞപ്രസിദ്ധീകരണത്തിനെ
ആശീർവദിക്കുന്ന സംസ്കാര നായകർ
എങ്ങോട്ടു നാടിനെ ആനയിപ്പു,

ഇത്തരം ഭാവനാ വൈകൃത മില്ലെങ്കിൽ
നാടു നശിക്കുമെന്നോതിടുന്ന
രാഷ്ട്രീയ നേതാക്കൾ നാട്ടിലെ ബാല്യങ്ങൾ
എങ്ങിനെയാകുവാൻ മോഹിക്കുന്നു.

Leave a comment