post 121 പുനർ വിചിന്തനം

പതിനഞ്ചാം ശതകത്തിൽ ബാബ ശ്രീ ശ്യാമ നന്ദ എന്ന തപസ്വി ശ്രീരാമ ജന്മസ്ഥാനത്തെ ക്ഷേത്രത്തിൽ താമസിച്ചിരുന്നു’ത പശക്തികൊണ്ട് അദ്ദേഹം ഉത്തര ഭാരതത്തിൽ എങ്ങും വിഖ്യാതനായിരുന്നു – ബാബയുടെ ശക്തിയിൽ ആകൃഷ്ടനായ കാജൽ അബ്ബാസ് മുസാ അഷിഖാൻ ഷ എന്ന മുസ്ലീം ഫക്കീർ ബാബയുടെ ശിഷ്യത്വം സ്വീകരിച്ചു . ബാബ അബ്ബാസിനെ തന്നോടൊപ്പം ജന്മസ്ഥാനത്ത് താമസിക്കുവാൻ അനുവദിക്കുകയും ചെയ്തു. ബാബയിൽ നിന്നും യോഗവിദ്യകൾ അഭ്യസിച്ച അബ്ബാസ് പല സിദ്ധികളും നേടുകയും ക്രമേണ ഗുരുവിനെ പോലെ പ്രസിദ്ധനാവുകയും ചെയ്തു. താമസിയാതെ ജുലാൽ ഷ എന്ന മുസ്ലീം ഫക്കീറും അവിടെ എത്തി ബാബയുടെ ശിഷ്യത്വം സ്വീകരിക്കുകയും പല സിദ്ധികളും സമ്പാദിക്കുകയും ചെയ്തു. എന്നാൽ ഇവരുടെ കുടില ബുദ്ധി ബാബ തിരിച്ചറിഞ്ഞില്ല. ജന്മ സ്ഥാനത്തിന്റെ മഹത്വമാണ് ഹിന്ദുവിന്റെ ശക്തി എന്നു മനസിലാക്കിയ അവർ അവിടം പിടിച്ചെടുക്കുവാൻ തീരുമാനിച്ചു.

AD 1528 ൽ ഫത്തേപ്പൂർ സിക്രിയിൽവച്ച് സംഗ്രമസിംഹ നോട് പരാജിതനായ ബാബർ യുദ്ധഭൂമിയിൽ നിന്നും പലായനം ചെയ്കയും അയോദ്ധ്യയിൽ എത്തിചേരുകയും ചെയ്തു.. ബാബർ ജലാൽ ഷയേയും അബ്ബാസിനേയും സന്ദർശിച്ച്‌ അവരുടെ ശിഷ്യത്വം സ്വീകരിച്ചു.ഇവരുടെ പിൻതുണയോടെ ഒരു സൈന്യം രൂപീകരിച്ച് റാണയോട് ഏറ്റുമുട്ടി. റാണയെ പരാജയപെടുത്തി രാജ്യം കൈക്ക ലാക്കി. അയോദ്ധ്യയും കൈക്കലാക്കി.

കണ്ടറിയാത്തവർ കൊണ്ടറിയും എന്നാണ് പൂർവികർ പറഞ്ഞിട്ടുള്ളത്. ഇന്ന് ക്ഷേത്ര ഭരണത്തിൽ വ്യാപകമായി യുക്തിവാദിക്കൾ കയറി പറ്റി . അനാചാരങ്ങളെന്നു പറഞ്ഞ് അനുഷ്ടാനങ്ങളിൽ ലോപ മുണ്ടാക്കുന്നു. വിശ്വാസികളായവർക്കും ചതി മനസിലായില്ല. സവർണ വിരോധം പാടി നടന്ന് അവർണർക്ക് പക്ഷമെന്നു പറഞ്ഞ് ക്രിയാലോ പമുണ്ടാക്കിയവർ കൗളാ ചാരികളായ അവർണരുടെ മൃഗബലിയും മറ്റും എതിർക്കാൻ സവർണപക്ഷം പിടിച്ച് സ്വാത്തികാചാര വിരുദ്ധമെന്നു പറഞ്ഞ് മൂന്നു നേരവും മാംസം കഴിക്കുന്നവർ മൃഗബലിയെ എതിർക്കുന്നു. അങ്ങിനെ സവർണ വിരോധം പറഞ്ഞ് സ്വാത്തികാചാരങ്ങളെ എതിർക്കുന്നവർ പല അവർണവിഭാഗങ്ങളും ആചരിച്ചു വരുന്ന കുലാ ചാര മായ കൗളാ ചാരതത്ത എതിർക്കുന്നു. അവർ എതിർക്കുന്നത് ഹിന്ദു ആചാരങ്ങളെ ആണ് . സവർണ രേയോ അവർ ത്തരേയോ അല്ല എന്ന് മനസിലാക്കണം. സമത്വവാദമെന്നു പറഞ്ഞ് ശബരിമലയിൽ യുവതീ പ്രവേശന വാദവും ഇതിനെ ഭാഗമാണ്. ദേവകോപം (ദൈവകോപമല്ല) ഹിന്ദുക്കളെ ഗ്രസിക്കുമ്പോൾ ദൈവത്തിന്റെ പരാജയമെന്ന് പാടി നടക്കുന്നു. പുറ്റിങ്കലെ വെടിക്കെട്ട് അപകടത്തിനു മുൻപ് ഉടയാടക്ക് തീ പിടിക്കുക തിടമ്പു വീഴുക മുതലായ ദേവ കോപ ലക്ഷണങ്ങൾ കണ്ടിട്ടും ഭരണസമിതിയിലെ യുക്തിവാദികൾ പരിഹാരം തേടിയില്ല. അപകടമുണ്ടായപ്പോൾ ദൈവത്തിന്റെ പരാജയമെന്ന് പാടി നടന്നു. ദുഷ്ടരും അഹങ്കാരികളുമായ കൗരവരുടെ ഭരണത്തിൻ കീഴിൽ ആയതു കൊണ്ടു മാത്രം മഹാ തപസ്സിയും ശുദ്ധസ്വാത്തികനുമായ ഭീഷ്മർക്ക് ശരശയ്യയിൽ കിടന്ന് മരിക്കേണ്ടി വന്നു. ആ നിലക്ക് അൽപ കർമികളായ നാമെങ്ങിനെ രക്ഷപെടും. ക്ഷേത്രഭരണം യുക്തിവാദികളിൽ നിന്നും മോചിപ്പിച്ചില്ലെങ്കിൽ ഹിന്ദുവിന്റെ നാശം ചരിത്രം രേഖപെടുത്തും. ക്ഷേത്രങ്ങൾ ദേവാരാധനക്കുള്ളതാണ്. ദൈവത്തെ ആരാധിക്കേണ്ടത് സത്കർമങ്ങൾ കൊണ്ടാണ്. അദ്ധ്യാൽ മികഗുരുക്കൽ മാരെ ആൾ ദൈവങ്ങളെന്ന് ആരോപിക്കുന്നത് മതബോധന മില്ലാത്ത ഹിന്ദുക്കളിൽ വി കൽപമുണ്ടാക്കാനാണ്. ദേവനിന്ദയും ഗുരുനിന്ദയും മൂലമുണ്ടാകുന്ന ദുരിതങ്ങളിൽ നിന്നും ദൈവം രക്ഷിക്കില്ല. ഹിന്ദുക്കൾ ഇനിയെങ്കിലും യാഥാദ്ധ്യം മനസിലാക്കുക. ആ പത്ഘട്ടങ്ങളിൽ സഹായിക്കാൻ വിശ്വാസികൾ മാത്രം . ആക്ഷേപിക്കാൻ യുക്തിവാദികൾ ഉണ്ടാവും.

Leave a comment