Post 120 മാവ്

ചർച്ചാവിഷയം …………. മാവ്
ഔഷധസസ്യ പംനം / നക്ഷത്ര വൃക്ഷങ്ങൾ
🌿 🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿 🌿🌿,
നക്ഷത്രം ……………… പൂരുട്ടാതി
കുടുംബം ……………. അനാ ക്കാർഡിയേസി
ശാസ് ത്രീയ നാമം.. മാൽജി ഫെറ ഇൻഡിക്ക
സംസ്കൃത നാമം .. .ആമ്ര, രസാലഃ, സഹകാരഃ, ചികവല്ലഭ, മധുദൂധഃ, സൗരഭം,കാമാംഗഃ, മാകന്ദഃ ,ചു കം
പച്ച മാങ്ങയുടെ
രസം …………………. അമ്ല കഷായം
ഗുണം …………………. ലഘു രൂക്ഷം
വീര്യം ………………… ഉഷ്ണം
വിപാകം …………….. കടും
പഴുത്ത മാങ്ങയുടെ
രസം……………………… മധുരം
ഗുണം……………………. സ്നിഘ്തം
വീര്യം …………………… ശീതം
വിപാകം ………………. മധുരം

🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿 🌿 ‘
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿 🌿🌿

മാവിന്റെ തളിരിലയും പഴുത്ത ഇലയും മാങ്ങ പഴം മാങ്ങ അണ്ടി. പരിപ്പ് വേരിലെ തൊലി. തൊലി പുറത്തെ ചുണങ്ങ്. ഉണ്ട ങ്ങി യ മാ ണ്ട എന്നിങ്ങനെ മാവിന്റെ എല്ലാ ഭാഗങ്ങളും ഔഷധമായിെ :ഉപയോഗിച്ചു വരുന്നു

മാവിന്റെ തളിരില .പ്രമേഹത്തെ ശമിപ്പിക്കും. പഴുത്ത ഇലയുടെ നീസ്:. മോണരോഗങ്ങളേയും ദന്തരോഗങ്ങളേയും ശമിപ്പിക്കും. മാങ്ങപ്പഴം ഗർഭ രക്ഷക്കും ശരീര കാന്തിക്കും നല്ലതാണ്. ആന്തരാവയവങ്ങളിലെ സ്റ്റോണിനും ഉപയോഗിച്ചു വരുന്നു.( രാജേഷ് വൈദ്യർ )

മാങ്ങയുടെ ഔഷധ ഗുണങ്ങൾ…

ഭാരതത്തിൽ കാണുന്ന വിശേഷപ്പെട്ട ഫലവർഗങ്ങളിൽ ഒന്നാണ് മാങ്ങ. അതുകൊണ്ടാണ് പഴങ്ങളുടെ രാജൻ എന്ന് വിശേഷിപ്പിക്കുന്നത്. ……….101 തരം മാവുകൾ കേരള ത്തിൽ ഉണ്ട് എന്ന് പറയപ്പെടുന്നു വൈറ്റമിനുകളുടെ കലവറയാണ് മാങ്ങ. ……..”പഴുത്ത മാവിലകൊണ്ട് തേച്ചാൽ പുഴുത്ത പല്ലും കവടിക്കു തുല്യം” എന്നാണ് പഴമൊഴി. മാവിലയ്ക്കും മാവ് വൃക്ഷത്തിനും ഔഷധ ഗുണങ്ങൾ ഏറെയാണ്…………പഴുത്ത മാങ്ങ ദിവസവും ഒന്നോ രണ്ടോ തവണ കഴിക്കുന്നത് നല്ല ദഹനത്തിനും ,ശരീര ഉന്മേഷത്തിനും, ലൈംഗീക ഉത്തേജനം വർദ്ധിക്കുന്നതിനും, നല്ല ഉറക്കം കിട്ടുന്നതിനും നല്ലതാണ്. ………..രക്തസമ്മർദ്ധമുള്ളവർ മാങ്ങാ നീര് കഴിക്കുന്നത് നല്ലതാണ്………..കണ്ണിന്റെ കാഴ്ചശക്തി വർദ്ധിപ്പിക്കുവാൻ മാങ്ങാ നീരിന് സാധിക്കുന്നു. വൈറ്റമിൻ ഇതിൽ ധാരാളമുണ്ട്………….പച്ചമാങ്ങ അരച്ച് ആവശ്യത്തിന് ഉപ്പ് ചേർത്ത് നാടൻ മോരും ചേർത്ത് സംഭാരമായി കഴിക്കുന്നത് ചൂടിനെ പ്രതിരോധിക്കുവാനും അമിതമായ ക്ഷിണത്തെ തടയുവാനും സഹായിക്കും………..അണ്ടിയുറയ്ക്കാത്ത പച്ച മാങ്ങ ചെറുതായി അരിഞ്ഞ് പുളി ഇല കൂട്ടി ഇടിച്ച് പലവട്ടം കഴിച്ചാൽ മഞ്ഞപ്പിത്തം മാറാൻ സഹായിക്കും……. … മാങ്ങയുടെ തൊലി ദിവസേന ഒരു കഷണം വെച്ച് ചവച്ച് കൊണ്ടിരുന്നാൽ വായ്നാറ്റം, ഊന്നു പഴുപ്പ്, ഊന്നിൽ നിന്നുള്ള രക്തസ്രാവം എന്നിവ മാറും………..തോട് കളഞ്ഞ മാങ്ങയണ്ടി പൊടിച്ച് ശുദ്ധമായ വെളിച്ചെണ്ണയിൽ ചാലിച്ച് പശ പോലെയാക്കി സംഭോഗത്തിന് അര മണിക്കുർ മുൻപ് യോനിയിൽ പുരട്ടിയാൽ ഗർഭനിരോധനം ലഭിക്കും.
…………മൂത്രാശയത്തിലേയും വൃക്കകളിലേയും കല്ലുകൾ അലിയിക്കുവാൻ ഒരു ഗ്ലാസ് മാങ്ങാ നീരിൽ അത്ര തന്നെ ക്യാരറ്റ് നീരും ഒരൗൺസ് തേനും ചേർത്ത് കഴിച്ചാൽ ഉത്തമമാണ്……………ഗർഭാവസ്തയിലുള്ള സ്ത്രീകൾ മാങ്ങ കഴിക്കുന്നത് ഏറെ നല്ലതാണ്. കൂടാതെ ഗർഭം അലസി പോകാതിരിക്കുന്നതിനും സഹായിക്കും……… കൈകാലുകളിലും, മുഖത്തും മറ്റും ഉണ്ടാകുന്ന മൊരിപോലുള്ള വരണ്ട അവസ്ഥയിൽ മാങ്ങാനീര് നന്നായി പുരട്ടി അരമണിക്കൂറിനുശേഷം തണുത്ത വെള്ളത്തിൽ കഴുകികളയുന്നത് നല്ലതാണ്…………കൊളസ്ട്രോൾ, ഫാറ്റിലിവർ കുറക്കുന്നതിനും , കിഡ്നിയുടെ പ്രവർത്തനം നന്നായി നടക്കുന്നതിനും മാങ്ങാനീര് ദിവസവും കഴിക്കുന്നതുകൊണ്ട് സഹായകരമാകും……. :പ്രമേഹ രോഗികൾ മാങ്ങ പതിവായി കഴിക്കുന്നത് നല്ലതല്ല. പൂർവികർ മാങ്ങയണ്ടി പരിപ്പ് കട്ടുകളഞ്ഞ് അപ്പമുണ്ടാക്കു മായിരുന്നു……… . മാമ്പഴത്തിന് വാർദ്ധ ക്യത്തെ തടയാൽ കഴിവുണ്ട്. (രായിച്ചൻ )

ഗർഭ രക്ഷക്ക് മാവിലയിട്ടു തിളപ്പിച്ച വെള്ളം ഗർഭിണി കൾക്ക് കുളിക്കുവാൻ നല്ലതാണ്. വിശേഷാവസരത്തളിൽ വീട് അലങ്കരിക്കുവാൻ കുരുത്തോലയും മാവിലയുമാണ് ഉപയോഗിമ ച്ചിരുന്നത്.രണാനന്തരം ദഹിപ്പിക്കുവാൻ മാവാണ് പൂർവികർ ഉപയോഗിച്ചിരുന്നത്. ജനനം മുതൽ മരണം വരെ മാവ് മനുഷ്യ ജീവിതവുമായി ബന്ധപെട്ടിരിക്കുന്നു. …… മാങ്ങയണ്ടി തോടുകളഞ്ഞ് തുണിയിൽ അയച്ചുകെട്ടി ഒഴുക്കുള്ള വെള്ളത്തിൽ രണ്ടു മൂന്നു ദിവസം ഇട്ടിരുന്നാൽ കട്ടു പോകും അത് മരുന്നിനും പലഹാരത്തിനും കപ്പയുടെ കൂടെ പുഴുങ്ങി തിന്നാനും ഉപയോഗിക്കാം…….. മാങ്ങ പഴം പൾ പാക്കി തഴപായി ലോ പാളയിലോ തേച്ച് ഉണക്കുക . പത്തു പതിനഞ്ചു ദിവസം ഇങ്ങനെ തേക്കുകയും ഉണക്കുകയും ചെയ്താൽ അരയിഞ്ചോളം കനം വരും. ഇതാണ് മാങ്ങാചപ്പ് (മാങ്ങാതിര ) എന്ന രുചികരമായ വിഭവം.ഇത് മൺ ഭരണിയിലോ ഗ്ലാസ് ഭരണിയിലോ വായു നിബദ്ധമായി സൂക്ഷിച്ചാൽ ദീർഘകാലം കേടുകൂടാതെ ഇരിക്കും.
( രാജൻ കണ്ണൂർ)

പഴുത്ത മാവിലകൊണ്ട് പല്ലുരതേച്ചാൽ
പുഴുത്ത പല്ലും നവരത്നമാകും
എന്നാണ് പൂർവികരുടെ അഭിപ്രായം
ര.’ണ്ടു ലിററർ വെളിച്ചെണ്ണയിൽ സമം കറ്റാർവാഴ ഇടിച്ചു പിഴിഞ്ഞ് നീരു ചേർത് വെള്ളം വററി തുടങ്ങുമ്പോൾ മാവിൻ പൂവ് തൃഫല മരുതിൻ പട്ട കുന്നിവേര് ഇവ പത്തു ഗ്രാം വീതം പൊടിച്ച് അരച്ച് ചേർത് മന്നാഗ്നിയിൽ മണൽ പാകത്തിൽ അരിച്ചെടുത്ത് തലയിൽ തേക്കുക., നരച്ച മുടി കറുക്കും. അനുഭവം.
( വിജീഷ് വൈദ്യർ )

മാങ്ങയണ്ടി പരിപ്പുകൊണ്ട് പായസം ഉണ്ടാക്കി കഴിച്ചാൽ പനി അതിസാരം മുതലായ മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാം. മാവിന്റെ തൊലി തൈരു ചേർത് അരച്ചുപുരട്ടിയാൽ സു തികയുടെ (പ്രസവിച്ച സ്ത്രീയുടെ ) കഴുത്തിലുണ്ടാകുന്ന കറുപ്പ് ഇല്ലാതാകും.
(ദീപിക കണ്ണൂർ)

പച്ച മാങ്ങ അമ്ല കഷായ രസവും ലഘു രൂക്ഷ ഗുണവും ഉഷ്ണവീര്യവും കടു വിപാകവുമാണ്. പഴുത്ത മാങ്ങ മധുര രസവും ഗുരു സ്‌നിഘ്ന ഗുണവും ശീത വീര്യവും മധുര വിപാകവുമാണ്……….പച്ച മാങ്ങ വാത പിത്തകഫങ്ങളെ വർദ്ധിപ്പിക്കും. പഴുത്ത മാങ്ങാ വാതപിത്തക ഫങ്ങളെ കുറക്കുന്നതും പുഷ്ടി ഉണ്ടാക്കുന്നതുമാണ്. ആമ്ര പല്ലവം (മാവിൻ തളിര്) പാട കിഴങ്ങ് ഞാവൽ തളിര് കൂവള വേര് താതിരി പൂവ് മുത്തങ്ങ ചുക്ക് കൊടി തൂവ എന്നിവ കഷായം വച്ച് കഴിച്ചാൽ ജ്വരാതി സാരം ശമിക്കും……… കദളീ പുഷ്പം (വാഴ മാണി ) മാവിൻ തളിര് ഞാവൽ തളിര് ഇവ കഷായം വച്ച് തേൻ ചേർത് സേവിച്ചാൽ രക്താതിസാരം ശമിക്കും………… ഇഞ്ചി മാവിൻ തളിര് മാങ്ങാനാറി പച്ച മാങ്ങ ഇവയുടെ നീരിൽ പാലും ചേർത് നെയ് കാച്ചി സേവിച്ചാൽ അരുചി ശമിക്കും. ……..:മാവിൻ തളിര്മാ വിലഞട്ട് കൂവളത്തിന്റെ പേര് മലര് ഇഞ്ചി കരിസ്മാ തള നാരകത്തിന്റെ അല്ലി ഇവ കഷായം വച്ച് സേവിച്ചാൽ അരോചകം ശമിക്കും……… മാങ്ങയണ്ടി വരിപ്പും കൂവളക്കായുടെ മജ്ജയും ചുക്കും കുടകപാല യരിയും കൂടി കഷായം വച്ച് തേൻ ചേർത് സേവിച്ചാൽ രക്താതിസാരം ശമിക്കും. പഴുത്ത മാവിലയിട്ട് വെള്ളം വെന്ത് കുളിച്ചാൽ ശരീരവേദന ശമിക്കും.

കുട്ടികളിലെ പനി ഛർദി അതിസാരം തൃഷ്ണ എന്നിവക്ക് രാമച്ചം ഞാവൽ തളിര്മാവിൻ തളിര് പേരാൽ മൊട്ട് ഇവ കഷായം വച്ച് തേൻ ചേർത് കൊടുത്താൽ ശമിക്കും
(പ്രസാദ് വൈദ്യർ )

മാമ്പഴം പിഴിഞ്ഞ ചാർ പാലിൽ കലക്കി കുടിച്ചാൽ ശരീരം തടിക്കും…….. മാങ്ങയണ്ടി പരിപ്പ് ഉണത്തിപ്പൊടിച്ച് മിതമായ അളവിൽ കൊടുത് വയറിളയാൽ കൃമിയും, വിരയും നശിക്കും ……… മാവിൻ പൂവ് കാപ്പി ഉണ്ടാക്കി രാത്രി കുടിച്ചാൽ വസ്തിയുടെ നീരിറക്കത്തിനു് ഉത്തമം…….മാവിൻ തൊലിയിൽ നിന്ന് എടുക്കുന്ന നീര് തേൻകൂട്ടി കഴിക്കന്നത് തൊണ്ട രോഗങ്ങൾക്ക് നന്ന്………….. മാവിൻ പശ ചെറുനാരങ്ങ നീരിൽ ചാലിച്ച് പുരട്ടുന്നത് ചൊറി, ചിരങ്ങ് മുതലായ ത്വക് രോഗത്തിന് നന്ന്.
.( മോഹൻകുമാർ വൈദ്യർ: )

മാവിൻ തളിരും മാങ്ങയണ്ടി പരിപ്പും കൂടി കഷായം വച്ചു കഴിച്ചാൽ വയറ്റിലെ പുണ്ണും കൃമിയും മലബന്ധവും ശമിക്കും മാമ്പഴ പുളിശേരി ശരീരത്തിന് വളരെ ഗുണകരമായ ഒരു വിഭവമാണ്. സൂ തി ക യെ കുളിപ്പിക്കാൻ മാവില വെന്ത വെള്ളം ഉപയോഗി ക്കുന്നു. മരിച്ചവരെ ദഹിപ്പിക്കാൻ മാവിൻ വിറക് ഉപയോഗിക്കുന്നു. കറിയായും അച്ചാറായും ഉണക്കിയും പഴമായും ഒക്കെ നാം മാങ്ങ ഉപയോഗിച്ചു വരുന്നു. അനേകം തരം മാവുണ്ടെങ്കിലും നാട്ടുമാവും പപ്പായ മാവും ആണ് ഔഷധത്തിന് ശ്രേഷ്ടം.മാ വിലയും തൊലിയും വേതിട്ട് കുളിക്കുന്നത് നല്ല ഒരു അണുനാശകമാണ്.
(പവിത്രൻ വൈദ്യർ )

നാടൻ മാങ്ങയണ്ടി പരിപ്പിൻ ചൂർണം നാടൻ പശുവിന്റെ ഒരു ഗ്ലാസ് ചൂടു പാൽ ചേർത് സേവിച്ചു വന്നാൽ ആർതവ വേദന ശമിക്കും. നാട്ടുമാവിൻ തളിരും ഞാവൽ തളിരും കൂട്ടി വേതിട്ട് കുളിച്ചാൽ ശരീരവേദന ശമിക്കും. ഇഷ്ണാ ധിക്യം മുലം ശരീരത്തിന് ക്ഷീണത്തിനും തളർ ചക്കും പച്ച മാങ്ങ തിന്നാൽ ശമനമുണ്ടാവും.
(രാധാകൃഷ്ണൻ സൗദി)

മാങ്ങയണ്ടി പരിപ്പിന്റെ ചൂർണം പതിനഞ്ചു ഗ്രയിൻ ( ഒരു ഗ്രാം ) തേനോ ശർകരയോ ചേർത് സേവിച്ചാൽ ഊര ക്രിമികൾ മലത്തോടൊപ്പം പുറത്തു പോകും. രക്താർ ശസ് അത്യാർതവം മുതലായ രോഗങ്ങൾക്ക് മുപ്പതു ഗ്രയിൻ (രണ്ടു ഗ്രാം) ചൂർണം അനുയോജ്യമായ കഷായത്തിലോ ശർക്കരയിലോ തേനി ലോ സേവിച്ചാൽ ശമനം കിട്ടും
(ഗിരീഷ് കുമാർ)

ഭാരതത്തിൽ അതിപുരാതന കാലം മുതൽ നിലനിന്നിരുന്ന ഫലവൃക്ഷമായ മാവ് .ഹർഷ വർദ്ധനന്റെ കാലത്ത് ഭാരതംസന്ദർശിച്ച ചൈനീസ് സഞ്ചാരിയായ ഹുയാങ് സാങ് ആണ് മാവ് ലോകത്തിന് പരിചയപെടുത്തിയതെന്ന് പറയപെടുന്നു. & ക്ഷ ഒരു പുണ്യ വൃക്ഷമായി ബൗദ്ധരും ഹിന്ദുക്കളും കരുതി പോരുന്നു. ഹിന്ദുക്കൾ ക്ഷേത്രങ്ങളും വീടുകളും അലങ്കരിക്കുവാൻ മാവില കുരുത്തോലയും മാവിലയും പ്രധാനമായി ഉപയോഗിക്കുന്നു……… കോളറയിലും അതിസാരത്തിലും ഉണ്ടാകുന്ന അതിദാ ഹത്തിന് പച്ച മാങ്ങ നീരിൽ വെള്ളവും പഞ്ചസാരയും ചേർത് സേവിക്കുന്നത് നല്ലതാണ്. കണ്ണിമാങ്ങ വാതവും രക്ത ദൂഷ്യവും പിത്തവും വർദ്ധിപ്പിക്കും. പഴുത്ത മാങ്ങ ശുക്ലവും കഫവും വർദ്ധിപ്പിക്കുന്നതും വാതം ശമിപ്പിക്കുന്നതുമാണ്‌. കണ്ണിമാങ്ങവേവിച്ച് അരച്ചു കൊടുത്താൽ കുട്ടികളുടെ അതിസാരം ശമിക്കും. പച്ചമാങ്ങ ചെങ്കണ്ണിനേയും ചർമരോഗങ്ങളേയും ശമിപ്പിക്കും. മാവിൻ തൊലിയും പച്ച മാങ്ങയും എല്ലാത്തരം രക്തപിത്തത്തേയും ശമിപ്പിക്കുന്ന. പച്ച മാങ്ങയുടെ തൊലിയും അണ്ടിയും കളഞ്ഞ് ഉണക്കി സേവിച്ചാൽ സ്കർ വിരോഗം ശമിക്കും. മാങ്ങ തൊലി തൈരിൽ അരച്ച് കുഴമ്പാക്കി കൊടുത്താൽ കോളറ ശമിക്കും. മാങ്ങചു നപുരട്ടിയാൽ തേൾ വിഷം ശമിക്കും. ………മാവിൻ തൊലി വാറ്റി എടുത്ത സത്ത് വെള്ളത്തിൽ കലക്കി കുരുക്കി എടുത്ത കുറുക്ക് അസ്ഥിസ്രാവം രക്തസ്രാവം രക്താർബുദം പീന സം എന്നിവയെ ശമിപ്പിക്കും……….മാങ്ങയണ്ടി പരിപ്പും. കൂവളക്കായുടെ മജ്ജയും ചുക്കും കുടകപ്പാല യരിയും കൂടി കഷായം വച്ചു കഴിച്ചാൽ ശക്തിയേറിയ അതിസാരവും ശ്രമിക്കും.

ഒളൂർ വെളുത്ത മുവാണ്ട് മയിൽ പീലിയൻ ചന്ദ്രക്കാരൻ കറുത്ത മൂവാണ്ടൻ തുടങ്ങിയ നാടൻ മാവുകൾക്ക് ബഹു ഭ്രൂണി ത്വ (മൾട്ടിപ്ലോയിഡനൽ ) സ്വഭാവമുണ്ട്. ഇവയുടെ വിത്തിൽ നിന്ന് രണ്ടോ മൂന്നോ മുളകൾ ഉണ്ടാവുന്നത് കാണാം.എന്നാൽ ഒന്നു മാത്രമേ മരമായി വളരുകയുള്ളു.

സംതൃപ്തി നൽകും സകലോക്കിയ ങ്ങ ൾ
ക്കേകും ബലം ഹൃദ്യമതേറെ വൃ ഷ്യം
നല്ലാർകളിൽ തുഷ്ടിയുമേറെയേകും
ഫലങ്ങളിൽ ഭൂപതി മാങ്ങ തന്നെ
എന്ന് അഷ്ടാംഗഹൃദയം
(അബ്ദുൾ ഖാദർ )

മാവിന്റെ ഇല വിത്ത് പുഷ്പം ഫലം എന്നിവയെല്ലാം ഔഷധമായി ഉപയോഗിച്ചു വരുന്നു. മാങ്ങയണ്ടി പരിപ്പ് (ശുദ്ധി ) പൊടിച്ച് തേനും പഴയ ശർക്കരയും ചേർത് കൊടുത്താൽ അത്യാർതവം (അസൃംഗരം) ശമിക്കും. മാങ്ങയണ്ടി കറ കളയാതെ അൽപം കറയോടു കൂടി പൊടിച്ച് ലഖു മാത്രയിൽ കൊടുത്താൽ പ്രമേഹം ശമിക്കും. അതിസാരം മൂലമുള്ള നിർജലീകരണത്തെ ശമിപ്പിക്കാൻ മാങ്ങയണ്ടി പരിപ്പിൻ ചൂർണം നല്ലതാണ്. മാമ്പഴ ജൂസിൽ പഞ്ചസാര ചേർകുന്നത് നന്നല്ല. മാമ്പഴവുംപാലും ചേർന്നാൽ വിരുദ്ധാഹാരമാകും. മാന്തളിർ കർണരോഗങ്ങളിലും ‘ ഉഷ്ണ പുണ്ണിനും നല്ലതാണ്. നാൽ പാമര കഷായം കൊണ്ട് കഴുകി മാന്തളിർ അരച്ച് ലേപനം ചെയ്താൽ ഉഷ്ണ പുണ്ണ് ശ്രമിക്കും. മാന്തളിർ പിഴിഞ്ഞ നീരിൽ എണ്ണ കാച്ചി ചെവിയിൽ ഇററിച്ചാൽ കർണസ്രാവം ശമിക്കും. ഞാവൽ മാവ് മരുത് ഇവയുടെ തൊലി കഷായം വച്ച് തേൻ ചേർത് സേവിച്ചാൽ രക്തപിത്തം ശമിക്കും. മാവിൻ കരയും കറുപ്പും കൂടി കോഴിമുട്ട വെള്ളയിൽ ഉരച്ചു ചേർത്താൽ തേച്ചു കൊടുത്താൽ അർശസ് ശമിക്കും.
(ഓമൽകുമാർ വൈദ്യർ )

തമിഴ്നാട്ടിൽ ഏറ്റവും പ്രചാരമുള്ളത് അൽഫോൻസാസ് എന്ന യി ന വും നീലം എന്നളനവും മൽഗോവ എന്ന ഇനവുമാണ്. മാവിm മാണ്.ഇത് രത്നഗിരി മലകളിലും മഹാരാഷ്ട്രയിലും കണ്ടു വരുന്നു. കർണാടകയിൽ ബടാമി എന്ന ഇതത്തിനാണ് എചാരം. ചാൻസ എന്ന ഇനമാണ് വടക്കേ ഇന്ത്യയിൽ പ്രധാനം. mഷേറിയും ലഗ്റയുമാണ് ഉത്തർപ്രദേശിൽ പ്രസിദ്ധം. ഗുജറാത്തിലും സൗരാഷ്ട്രയിലും കേസർ എന്ന ഇനത്തിനാത്ത് എചാരം. കർണാടകയിൽ രാസ് പുരി എന്ന ഇനവും പ്രധാനമാണ്. ഒറീസ വെസ്റ്റ് ബംഗാൾ ഭാഗങ്ങളിൽ ഹിംസ ബർ എന്ന ഇനം ഉപയോഗിച്ചു വരുന്നു. ജോടാ പുരി സൗത്തി തന്ത്യയിലും നോർതിന്ത്യയിലും പ്രസിദ്ധമാണ് . വിൻഷൻ മാംഗോ തമിഴ്നാട്ടിലും ആന്ധ്രയിലും കാണപ്പെടുന്നു.ഇമാം പ്രസാം അമപാലി ഗുലാബ് കാസിം. രാജപുരി എന്നിവ വടക്കേ ഇന്ത്യൻ ഇനങ്ങളാണ്. ഇവയും ഔഷധ പ്രയോഗങ്ങളിൽ ഉപയോഗിച്ചു വരുന്നതായി കാണുന്നു.
(Dr സുരേഷ് കുമാർ)

സമശീതോഷത്തമേഖലയിൽ ആപ്പിളിക്കും മെഡിറ്ററേനിയൻ പ്രദേശങ്ങളിൽ നാരക വർഗത്തിനും ഉള്ള പ്രാധാന്യം ഉഷ്ണമേഖലാ പ്രദേശമായ നമ്മുടെ നാട്ടിൽ (ദക്ഷിണേന്ത്യയിൽ ) മാവിനുണ്ട്. മനുഷ്യ ശരീരത്തിലെ ആന്തരാവയവങ്ങളെ ഉത്തേജി പ്പിക്കാനും സപ്തധാതുക്കളേയും പോഷിപ്പിക്കാനും മാമ്പഴത്തിന് കഴിവുണ്ട്. അത്താഴത്തിന് കഞ്ഞിയുടെ കൂടെ മാമ്പഴം കഴിക്കുന്നത് പോഷണ പ്രദവും വയറിന് സുഖകരവും ഗ്യാസ് ട്രബിളിനെ ഇല്ലാതാക്കുന്നതുമാണ്. മാവിന്റെ ഇലയും തൊലിയും കറയും ചുനയും പൂവും ഫലവും വിത്തും എല്ലാം ഔഷധമൂല്യമുള്ളതാണ്. പുറം പൊററ കെട്ടി കരിഞ്ഞ് ഉള്ളുണങ്ങാതെ വേദനയുണ്ടാക്കുന്ന വ്രങ്ങളിൽ മാങ്ങയുടെത്തെട്ട് ഒടിച്ച്ചു mയെടുത്ത് രണ്ടു മൂന്നു ദിവസം ലേപനം ചെയ്താൽ ശുദ്ധി വരും (പൊട്ടി പഴുപ്പും ദുഷ്ടും പോകും ). പിന്നീട് നാൽ പാമര കഷായത്തിൽ കഴുകി കരിയാനുള്ള ഔഷധം പ്രയോഗിക്കാ സുഖമാവും. പച്ച മാങ്ങ പിത്തവും വാതവും വർദ്ധിപ്പിക്കും പഴുത്ത മാങ്ങ പിത്തവും വാതവും ശമിപ്പിക്കും മാമ്പഴം വൃ ഷ്യവുമാണ്.കര ൾവീക്കംപ്ലീഹ മുതലായ രോഗങ്ങളിൽ മാമ്പഴ ചാർ കുരുമുളകുപൊടിയും ഇഞ്ചിയും വെളുത്തുള്ളിയും ചെറുതായി അരിഞ്ഞു ചേർത് രണ്ടു മൂന്നു മണിക്കൂർ വച്ചിരുന്ന ശേഷം ഉപയോഗിക്കാം. ആവശ്യമുള്ളവർക്ക് മധുരത്തിന് കൽകണ്ടം ചേർക്കാം. രുചികരവും ഗുണകരവുമാണ്. മാവിലയിട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിച്ചാൽ ശരീരവേദന ശമിക്കും. കാമദേവന്റെ പഞ്ചബാണങ്ങളിൽ ഒന്നാണ് മാമ്പൂവ്.അരവിന്ദം അശോകം ചൂകം(മാമ്പൂവ് ) വനമാലിനീലോൽപ്പലം എന്നിവയാണ് പഞ്ചസായകം. മാമ്പൂ വിടർന്നു കഴിഞ്ഞ് മാങ്ങ പിരിയുന്നതിന് മുൻപ് കുലയോടെ ഓടച്ചെടുത്ത് പൂവും തണ്ടും എല്ലാം കൂടി തേങ്ങയും ഇഞ്ചിയും കുരുമുളകും കറിവേപ്പിലയും മല്ലി തലയും ചേർത് അരച്ച ചമ്മന്തി രുചികരവും ആരോഗ്യകരവും ആണ്. നാടൻ മാങ്ങ താഴെ വീഴാതെ വല കെട്ടി തോട്ടി കൊണ്ട് പറിച്ച് കഴുകി തുടച്ച് തിളച്ച വെള്ളത്തിൽ കഴുകി തുടച്ച് വെയിയിൽ ഉണക്കിയ മൺഭരണിയിൽ മുക്കാൽ ഭാഗം നിറച്ച് ആവശ്യത്തിനുള്ള കല്ലു പ്പ് വെള്ളത്തിലിട്ട് തിളപ്പിച്ച് അരിച്ച് ചെറുചൂടിൽ മാങ്ങ മൂടുന്നതു വരെ ഒഴിച്ച് അടച്ച് തുണികൊണ്ടു കെട്ടി ശീലമൺ ചെയ്ത് ചണച്ചിക്കു കൊണ്ട് മൂടി പന്ത്രണ്ടു മാസം സൂക്ഷിച്ച ശേഷം ഉപയോഗിക്കുക. ആഴ്ചയിൽ ഒരു ഉപ്പുമാങ്ങ വീതം കഴിക്കുന്നത് അൾസർ മുതലായ ഉദരരോഗങ്ങളേയും കാൻസറിനേയും ബ്ലഡ് ക്യാൻസറിനേയും പ്രതിരോധിക്കും. അധിക വളർച്ച കളെ തടയാൻ ഉപ്പുമാങ്ങക്ക് കഴിവുണ്ട്. . എണ്ണ ചേർക്കാതെ ഇഞ്ചിയുംകുരുമുളകുപൊടിയും കടുകും ചേർത് ഉണ്ടാക്കുന്ന ഉപ്പുമാങ്ങ രുചികരവും ആരോഗ്യകരവും ആണ്.
( മാന്നാർ ജി )

ശരീരത്തിന്റെ പുഷ്ടിക്കും ബലഹീനതക്കും ഉത്തമമായ ഒരു ഔഷധമാണ് ആമ്രപാ ക രസായനം . മുഖരോഗങ്ങളിൽ മാവിന്റെ പൂങ്കുല ഉപയോഗിച്ചു വരുന്നു. ഏതു തരം J അതിസാരത്തിനും മധുമേഖത്തിനും മാങ്ങയണ്ടി പരിപ്പ് ഉത്തമമാണ്. ഗ്രാഹ്യ സ്വഭാവം മനസിലാക്കി ഉപയോഗിക്കുക.
(വേണുഗോപാൽ വൈദ്യർ ) –

നാടൻ മാവിൽ ഒരിനമാണ് പപ്പായ മാങ്ങ. ഇത് പച്ചയാണെങ്കിലും പുളിമുറവായിരിക്കും. ഇതിന്റെ തൊലി മൃദുവും കയ്പില്ലാത്തതുമാണ്.ഇത് ഹീമോഗ്ലോബിൻ വർദ്ധിപ്പിക്കും. പനിയുള്ളപ്പോൾ പപ്പായ മാങ്ങ കഴിക്കരുത്. മറ്റു മാങ്ങയും കഴിക്കാതിരിക്കുന്നതാണ് നല്ലത്. മാമ്പഴംപാൽ ചേർത് കഴിക്കുന്നത് വിരുദ്ധ ആഹാരമാണ് എങ്കിലും പുളിയില്ലാത്ത മാമ്പഴമാണെങ്കിൽ സാരമായ ദോഷം ചെയ്യില്ല. രാവിലെ വെറും വയറ്റിൽ ധാരാളം ശുദ്ധജലം കുടിച്ചാൽ അതിന്റെ ദോഷം ശമിക്കുന്നതാണ്.
(ഷാജി വൈദ്യർ കണ്ണൂർ)

ആമ്രം – ആമിരം ബിഞ്ചം-കൊക്ക് – ചൂതം;രേഷം -കാനെ – മാഴൈ – മാന്തി എന്നെല്ലാം മാവിന് പേരുണ്ട്. പച്ച മാങ്ങക്ക്‌ പുളിയും ചഴുത്താൽ മധുരവും മാങ്ങയണ്ടിക്കും തൊലിക്കും ചവർപും രസമാണുള്ളത്. പിഞ്ചുമാങ്ങക്ക് സങ്കോചന ഗുണമുണ്ട്. അഗ്നിയെ വർദ്ധിപ്പിക്കുന്നതും ഉഷ്ണവും ആണ്. പഴുത്ത മാങ്ങക്ക് വിരേചന ഗുണമുണ്ട്. മൂത്ര വർദ്ധിനിയാണ്. ബലമുണ്ടാക്കുന്നതാണ്. മാങ്ങയണ്ടി പ-രിപ്പ് ക്രിമികളെ നശിപ്പിക്കുന്നതും സങ്കോചന കാരിയും ആണ്. അന്തർസ്നിഘ്നകാരിയും പോഷകവും ആണ്. തൊലിയും വേരിലെ തൊലിയും ബലമുണ്ടാക്കുന്നതും സങ്കോചനകാരിയും ആണ്.പുരുഷത്വം നിലനിർതും. വായുകോപം ശമിപ്പിക്കും.പൽ കുച്ചം ( പുളിപ്പ്) ശമിപ്പിക്കും തൊലിയിൽ വെടിപ്പുണ്ടാക്കും. വിശപ്പ് കുറക്കും മനസിന്റെ തളർചമാറ്റും. ശുക്ലവും ബലവും വർദ്ധിപ്പിക്കും കഫരോഗങ്ങൾ ഉള്ളപ്പോഴും ക്ഷീണമുള്ളപ്പോഴും പുളിയുള്ള മാങ്ങ കഴിക്കാതെ ഇരിക്കുന്നതാണ് നല്ലത്. . മാങ്ങയണ്ടിപ്പരിപ്പ് ശീതാ തി സാരത്തെയും രക്താതിസാരത്തെയും അസൃംഗരത്തെയും ക്രിമികളെയും ശമിപ്പിക്കും.. തൊലിക്കും ഈ ഗുണങ്ങൾ ഉണ്ട്. മാവിൻ കറ രക്തസ്രാവത്തേയും അസ്ഥിസ്രാവത്തേയും ശമിപ്പിക്കും.

പ്രസിദ്ധമായ മാമ്പട്ടതൈലം ലേപനം ചെയ്താൽ കാണാക്കടി എന്ന രോഗത്തെ ശമിപ്പിക്കും. ത്വക്കിൽ വ്യത്യാസങ്ങളൊന്നും ഇല്ലാതെ സദാ ചൊറിച്ചിൽ ഉണ്ടാക്കുന്നതാണ് കാണാക്കടി.. മേഹതടിപ്പിനും മേഹ പൊള്ളലിനും ഇത് നല്ലതാണ്. മാമ്പട്ട ഏഴു കിലോ ശതാവരി കിഴങ്ങ് ഇരുനൂറു ഗ്രാം.നിലപ്പന കിഴങ്ങ് ഇരുനൂറു ഗ്രാം ഇവ ഇടിച്ചിട്ട് കഷായം വച്ച് കുരുക്കി മൂന്നു ലിറ ററാക്കി അതിൽ മൂന്നു ലിറ്റർ നല്ലെണ്ണ ചേർത് കാച്ചിയ രി ച്ച് എടുക്കുന്നതാണ് മാമ്പട്ട തൈലം.. മാന്തളിർ പൊട്ടിച്ച് പ്രമേഹരോഗത്തിന് നൽകാറുണ്ട്. ഒരാഴ്ചകൊണ്ടു തന്നെ കുറവുണ്ടാകും.മാ വില ചാർ അൻപതു മില്ലി എടുത്ത് ഇരുപതു മില്ലി തേൻ ചേർത് ഇരുപതു മില്ലി പാലും ചേർത്പത്തു മില്ലി നറുനെയ്യും ചേർത് കുറേശെ പല പ്രാവശ്യം സേവിച്ചാൽ കുരുതി കഴിച്ചിൽ (രക്താതിസാരം) ശമിക്കും.മാ വില തേൻ ചേർത് വഴറ റിയാൽ കിട്ടുന്ന കളി സേവിച്ചാൽ തൊണ്ട കെട്ട് (സ്വരസാദം) ശമിക്കും. മാവില കനലിൽ പുകച്ച് പുകവലിച്ചാൽ തൊണ്ട കെട്ട് കഫ രോഗം വിക്കൽ (ഇക്കിൾ ) എന്നിവ ശമിക്കും.മാ വില ചുട്ട ചാമ്പൽ വെണ്ണ ചേർത് കുഴമ്പാക്കി പുരട്ടിയാൽ പൊള്ളയും തൻമൂലമുള്ള എരിച്ചിലും ശമിക്കും. മാമ്പൂ തൈലവും പൊള്ളൽ ശമിപ്പിക്കും.. മാമ്പൂ ഉണക്കി കഷായം വച്ചു കൊടുത്താൽ ശീതകഴിച്ചിൽ (ശീതാതിസാരം) ശമിക്കും. മാവിന്റെ പൂങ്കുല പുകക്കുന്നത് കൊതുകിനെ അകറ്റും.

മാവിന്റെ വേരിൻമേൽ തൊലിയും മാവിൻ തളിരും ഞാവൽ തളിരും പുളിയാരിലയും ചെറുകുറിഞ്ചാൻ (ചക്കര കൊല്ലി ) യും നുണ്ടായില (മഞ്ഞണാത്തി ) യി ലയും വാഴപ്പൂവും ഓരോന്നും പത്തു ഗ്രാം വീതം എടുത്ത് മൂന്നു ലിറ റർ വെള്ളത്തിൽ കഷായം വച്ച് വററിച്ച് 300 മില്ലി ആക്കി തിപ്പലിവറുത്തു പൊടിച്ചതും പൊരികാരം (വെങ്കാരം) പൊരിച്ച് പൊടിച്ചതും ഒരു ഗ്രാം വീതം ചേർത് സേവിച്ചാൽ അതി ദാഹത്തോടു കൂടിയ അതിസാരം ശമിക്കും. ഇതാണ് മാമര വേർപട്ട കുടിനീർ.നാലു ദിവസം ഇടവിട്ടു വരുന്ന മുറജ്യ രവും ഈ കഷായം കൊണ്ട് ശമിക്കും. മാവിന്റെ കറ അരച്ചുപുരട്ടുന്നത് പിത്ത വെട്ടിപ്പ് (കാൽ വിള്ളുന്നത്) ശമിപ്പിക്കും. മാവിന്റെ കറ നാരങ്ങ നീരിൽ അരച്ച് കുഴമ്പാക്കി പുട്ടുന്നതും നല്ലതാണ്.
(Dr സുരേഷ് കുമാർ)

നാട്ടുമാവിന്റെ തളിരിലയും ഇരട്ടി മധുരവും കൂടി ചവച്ച് നീരിറക്കിയാൽ തൊണ്ടക്ഷമൊക്കെ പോയി തെളിയും ശബ്ദമധുര്യമുണ്ടാകും. കാട്ടു നാട്ടുമാവിൻ തളിരാണെങ്കിൽ ഏറെ നല്ലതാണ്. ഇലയോ തൊലിയോ കറയോഫലമോ ഏതായാലും. കാട്ടു നാട്ടുമാവിന് ഗുണം കൂടുതലുണ്ടാകും. ഔഷധങ്ങൾക്ക് സാധാരണ കാട്ടുമാവും നാട്ടുമാവും പപ്പായ മാവുമാണ് ഉപയോഗിക്കുന്നത്.ഇതിന്റെ ഇലയോ തൊലിയോ വേതിട്ട് ഗർഭിണികളും പ്രസവിച്ച സ്ത്രീകളും കുളിക്കാൻ ഉപയോഗിക്കുന്നു. ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും അണുബാധ തടയുകയും ചെയ്യും.
(പവിത്രൻ വൈദ്യർ ഇരുട്ടി )

മാങ്ങയണ്ടി പരിപ്പ് ഉണക്കിപൊടിച്ച് പതിനഞ്ച് ശ്രയിൻ ( ഒരു ഗ്രാം) തേനോ ശർക്കരയോ ചേർത് കൊടുത്താൽ ഉദര ക്രിമി ശമിക്കും. ഈ പൊടി മുപ്പതു ശ്രയിൻ (രണ്ടു ഗ്രാം) തേനി ലോ ശർക്കരയിലോ അന്നു യോജ്യമായ കഷായത്തിലോ കൊടുത്താൽ അത്യാർതവവും രക്താർശ സും മറ്റു രക്തസ്രാവരോഗങ്ങളെല്ലാം ശമിക്കും. മാവിന്റെ തളിര് മാവിലക്കെട്ട് കൂവള വേര് മലര് ഇഞ്ചി കരിമ്പ് മാതളനാരങ്ങയുടെ അല്ലി ഇവ ,സം കഷായം വച്ച് കഴിച്ചാൽ ഉദരസംബന്ധമായ പ്രശ്നങ്ങളിലുള്ള അരുചി (അരോചകം ) ശമിക്കും. അരോചകം ദുഖം കൊണ്ടും ഭയം കൊണ്ടും ഉരസംബന്ധമായ കാരണങ്ങളാലും ഉണ്ടാകാം. മറ്റു പല കാരണങ്ങളായും ഉണ്ടാകാം.
(ഗിരീഷ് കുമാർ)

പഴുത്ത മാങ്ങ ചെത്തി പുളി ഒരു കിലോക്ക് അര കിലോ ശർക്കരയോ പഞ്ചസാര യോ ചേർത്ത് ഭരണിയിലിട്ട് അടച്ചു കെട്ടിവച്ചിരുന്ന് ഒരു മാസം കഴിഞ്ഞ് എടുത്ത് പിഴിഞ്ഞരിച്ചു വച്ചിരുന്ന് കുറേശെ എടുത്ത് വെള്ളവും മധുരത്തിന് പഞ്ചസാരയും ചേർത്താൽ ദാഹത്തിന് നല്ലൊരു പാനീയമാണ്.

Leave a comment