post 121 കരിമ്പന

ചർച്ചാവിഷയം …………. കരിമ്പന
ഔഷധസസ്യ പംനം / നക്ഷത്ര വൃക്ഷങ്ങൾ
നക്ഷത്രം ……………… ഉത്രട്ടാതികു
ടുംബം ……………. അരക്കേസി
ശാസ് ത്രീയ നാമം.. ബൊറാസസ് ഫ്ളാ ബെല്ലി ഫെർ
സംസ്കൃത നാമം .. . താല, ആസവരുമ , ധ്വജ കുമ ,ദീർഘദ്രുമ, ദീർഘ സ്കന്ധ, ദുരാരോഹ , ലേഖട പത്ര, ദ്രുമേശ്വര,
രസം പക്വ ഫലം … മധുരം
ഗുണം പക്വ ഫലം.. ഗുരു—സ്നിഗ്ദ്ധം
ഇളയ ഫലം ………….. ലഘു—സ്നിഗ്ദ്ധം
വീര്യം ………………… ശീതം
വിപാകം …………….. മധുരം

പനകൾ പല തരമുണ്ട്.കരിമ്പന ചൂണ്ട പന കുടപ്പന വിശറി പന കാട്ടുപന (ഒരിനം ചെറിയ പന) . തെങ്ങിനെ പോലെ പനയുടെ എല്ലാ ഭാഗങ്ങളും ഇന്ന് ഉപയോഗപെടുത്തുന്നുണ്ട്. ഫർണീച്ചറിനും പന ഉപയോഗിക്കുന്നുണ്ട്. കഴുക്കോൽ ഉണ്ടാക്കാനും നുകം ഉണ്ടാക്കാനും പനമരവും പു ര മേ യാനും എഴുത്തോല ഉണ്ടാക്കാനും ഓലയും പൂർവികർ ഉപയോഗിച്ചിരുന്നു.കരിമ്പന ആൺ പനയും പെൺ പനയും വേറേ വേറേ കാണപെടുന്നു. ആൺ പനയിൽ നിന്നാണ് കള്ള് എടുക്കുന്നത്. പനം തേങ്ങയുടെ ഇളയ വിത്താണ് നൊങ്ക്. പനൊങ്ക് പനംകള്ള് പനം ചക്കര പm നൂറ് എന്നിവ ഔഷധമായി ഉപയോഗിച്ചു വരുന്നു.ഉദരരോഗങ്ങളിലും നേത്ര രോഗങ്ങളിലും കരിമ്പന ഉപയോഗിച്ചു വരുന്നു.
(രാജേഷ് വൈദ്യർ )
????????????:???????????????????????????????

പുരക്ക് മോന്തായ മരമായും തൊഴുത്തിന്റെ അടിപടി ആയും കരിമ്പന നമ്മുടെ ജീവിതത്തോട് വളരെ ബന്ധപെട്ടിരുന്നു. പുരാതന കാലത്ത് നാലഞ്ചു പതിറ്റാണ്ടു മുമ്പ് വരെ കരിമ്പന ഒരു ജനഭാഗത്തിന്റെ ജീവനോ പാധി ആയിരുന്നു. ഇന്ന് കരിമ്പന ഒരു അപൂർവ വൃക്ഷമായി മാറി . കൊണ്ടിരിക്കുന്നു. പൾ മിറ പാം എന്നറിയപെടുന്ന കരിമ്പനയുടെ ശാസ്ത്രീയ നാമംബറാസസ് പാംപലിഫർ എന്നാണ്. പാമേ സിയ കുടുംബം. ഒരു വിധ പരിചരണവു മില്ലാതെ ഒരു നൂറാണ്ട് നിലനിൽക്കും. മുപ്പതടിയോളം ഉയരം വക്കും.. പനം കള്ള് മുലപ്പാലിന് സമമാണ്, വളരെ ഉൽപന്നങ്ങൾ പനയിൽ നിന്നും കിട്ടുന്നുണ്ട് പനയോല പാകപെടുത്തി നാരായം കൊണ്ട്എഴുതിയതാണ് താളിയോല എന്നറിയപെടുന്നത്. ആൺ പനയുടെ കായപന വാഴക്ക എന്ന് അറിയപെടുന്നു. പാലക്കാടു ഭാഗത്ത് കരിമ്പന ഉപയോഗിച്ചുള്ള പല തരം ഉൽപന്നങ്ങൾ സുലഭമാണ്. ടൂറിസ്റ്റുകൾക് അവ ഒരു ഹരമാണ്ആൺ പനയുടെ കുല വിരിഞ്ഞുണ്ടാകുന്ന തൈകൾ പന വിരൽ എന്ന് അറിയപെടുന്നു.

കരിമ്പനയിൽ ആൺപനയും പെൺപനയും വേറെ വേറെ കാണപ്പെടുന്നു പെൺ പനയിൽ നിന്നാണ് പന നൊങ്കും പനം കിഴങ്ങും കിട്ടുന്നത്. അക്കാനി (നീര) ആൺ പനയിൽ നിന്നും പെൺ പനയിൽ നിന്നും അക്കാനി കിട്ടും എന്നാൽ പെൺ പനയിൽ നിന്നും രണ്ടിരട്ടി വരെ കൂടുതൽ കിട്ടും ( മൂന്നു നാലു ലിറ്റർ വരെ ) കൂടുതൽ കിട്ടും. അക്കാനി ശേഖരിക്കുന്ന കുടത്തിൽ ചുണ്ണാമ്പു തേക്കുന്നതു കൊണ്ട് അക്കാന്നിയിൽ ഫെർമാറ്റെഷൻ നടക്കുകയോ ലഹരി ഉണ്ടാവുകയോ ചെയ്യുന്നില്ല. ഡിസംബർ മുതൽ ആഗസ്റ്റ് വരെ ആണ് അക്കാതിയുടെ സീസൺ. പത്തോ പതിനഞ്ചോ വർഷം പ്രായം ആകുമ്പോൾ പന കുലക്കും. അക്കാനി കുറുക്കി കുഴമ്പുപോ ലാവുമ്പോൾ അച്ചിൽ ഒഴിച്ച് തണുപ്പിച്ചാണ് കരു പട്ടി ഉണ്ടാക്കുന്നത്.പനം കൽകണ്ടവും അക്കാനിയിൽ നിന്നും ആണ് ഉണ്ടാക്കുന്നത് , ശുദ്ധമായ പനംകൽ കണ്ട് തൊണ്ടവേദന ഒച്ചയടപ്പ് മൂത്രാശയ രോഗങ്ങൾ മുതലായവ ശമിപ്പിക്കും ,പെൺ പനയിൽ ഉണ്ടാകുന്ന പനം തേങ്ങയിൽ നിന്നും എടുക്കുന്നതാണ് പന നൊങ്ക് ,ആൺ പനയിൽ ഉണ്ടാകുന്ന പനം പഴവും ഭക്ഷ്യ യോഗ്യമാണ്. മൂപെ ത്തിയ പന്നംതേങ്ങയുടെ പരിപ്പ് നട്ടുനനച്ചാൽ പത്തു മാസം കൊണ്ട് മുളച്ചു വരും. അതാണ് പനം കിഴക്ക് (പന വിരൽ ). , ഇതും ഭക്ഷ്യ യോഗ്യ മാ ണ് , ഇതിൽ മാംസ്യവും അന്നജവും നനാരും (ഫൈ ബ ർ ) ധാരാളമുണ്ട്. മധുരവും കൊഴിപ്പും ഇല്ലാത്തതു കൊണ്ട് പ്രമേഹ രോഗികൾക്ക് നല്ലതാണ്. ആൺ പന കുലച്ച് കുല മുത്താൽ ഉണങ്ങി പോവുകയാണ് പതിവ് ,അതിനു മുൻപ് അത് മുറിച്ച് ഉള്ളിലെ ചോറ് ഇടിച്ച് വെള്ളത്തിൽ കലക്കി ഊറ്റി നൂറെടുത്ത് പലവിധത്തിൽ ആഹാരമാക്കി ഭക്ഷിക്കുമായിരുന്നു.

ഇസ് നോഫീലിയ അലർജി ആസ്മ എന്നിവക്ക് കരു പട്ടി നല്ലതാണ്. കരുപട്ടി പതിവായി ഉപയോഗിക്കുന്നത് രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കും ,നാട്ടുവൈദ്യൻമാർ ലേഹങ്ങളിൽ കരുപ്പിട്ടയാണ് കൂടുതലായി ഉപയോഗിക്കുന്നത്. മുൻകാലങ്ങളിൽ തൊഴുത്തിന്റെ തറ പന കൊണ്ടാണ് നി ർപ്പിച്ചിരുന്നത്. പുരയുടെ കഴുക്കോൽ മോന്തായം മുതലായവക്കും. പന ഉപയോഗിച്ചിരുന്നു. പന ഇന്ന്‌ ഒരു അപൂർവ വൃക്ഷമായി തീർന്നിരിക്കുന്നു. ആൺ പനയ്ക്ക് കതിരാൻ എന്നും പറയാറുണ്ട്.ഇതിന്റെ കായ്കൾ പന വാഴക്ക എന്ന് അറിയപ്പെടുന്നു. പാലക്കാട് സഹകരണ സംഘങ്ങൾ വഴി പല തരം പ ന ഉൽപന്നങ്ങൾ ഉണ്ടാക്കി വിൽകുന്നുണ്ട്.

മായമില്ലാതെ കിട്ടുന്ന ഒരു വസ്തുവാണ് പനനൊങ്ക് ഉഷ്ണകാലത്ത് ദേഹം തണുപ്പിക്കാൻ പന നൊങ്ക് ഫലപ്രദമാണ്. വൈറ്റമി A , B, C, അയൺ സിങ്ക് ഫോസ്ഫറസ് പൊട്ടാസ്യം മഗ്നീഷ്യം കാൽധ്യം എന്നിവ ഇതിൽ ധാരാളമുണ്ട്. ചിക്കൻപോക്സ് ഉള്ളവർക്ക് പറ്റിയ ആഹാരമാണ്. മനംപുരട്ടലിനും ശർദിക്കും നല്ലൊരു ഔഷധമാണ്. ഗർഭിണികൾ പന നൊങ്ക് കഴിച്ചാൽ അസിഡിററി മലബന്ധം മുതലായവ ശമിക്കുന്നതാണ്. നിർജലീകരണം തടയും. ക്ഷീണമകററും, വെറും വയറ്റിൽ പന നൊങ്ക് കഴിച്ചാൽ മലബന്ധം തടയാം ഉദരസംബന്ധമായ അസുഖങ്ങൾക്കും നന്ന്. ധാരാളം പൊട്ടാസ്യം ഉള്ളതുകൊണ്ട് കരൾ രോഗമകറ്റും. ചുടു കുരു ശമിപ്പിക്കും , ആന്റോ സയാക്സിൻ എന്ന ഫൈറ്റോ കെമിക്കൽ അടങ്ങിയിട്ടുള്ളതിനാൽ സ്തനാർബുദത്തെ തടയാൻ സഹായിക്കും. വിറ്റാമിൻ A യും കരോട്ടിനോയിടുകളും കാഴ്ചശക്തി വർദ്ധിപ്പിക്കാൻ സഹായകമാണ്.

യക്ഷികളുടെ ആവാസകേന്ദ്രം ആണ് പന എന്ന വിശ്വാസത്തിൽ ആറ്റുകാൽ പനയന്നാർകാവ് മുതലായ ദേവീ ക്ഷേത്രങ്ങളിൽ പന ആരാധിക്കപെടുന്നുണ്ട്.
(ശബ്ദുൾ ഖാദർ)
????????????:???????????????????????????????

പൂർവകാലത്ത്തൃ കതിരാൻ (ആൺ കരിമ്പന ) ധാരാളമായി തൃശൂരുനിന്നും പാലക്കാട് പോകും വഴിയുള്ള ഒരു മലയിൽ കാണപ്പെട്ടിരുന്നു. ആ മലയെ കതിരാൻ മല എന്ന് പറഞ്ഞിരുന്നു. കാലാന്തരത്തിൽ അത് കുതിരാൻ മല ആയി. ആ മലയിലേക്കുള്ള കയറ്റമാണ് കു തീരാൻ കയറ്റം എന്ന് ഇന്ന് അറിയപെടുന്നത്.
????????????:???????????????????????????????

മനോ സമ്മർദ രോഗത്തിന് (ഹൈപർ ടെൻഷൻ) കരിമ്പന വേരും തെങ്ങിൻ വേരും കല്ലൂർ വഞ്ചിയും ഞെരിഞ്ഞിലും സമം കഷായം വച്ച് സേവിച്ചാൽ ഒരാഴ്ചകൊണ്ട് ശമനം ഉണ്ടാകും. നല്ല ഉറക്കവും ഉൻമേഷവും കിട്ടും. ആട്ടിൻ മാംസം ചേർതുണ്ടാക്കുന തൈലം (രസതൈലം) ശിരസിൽ വക്കാം. ഉറക്കം ഉണ്ടാക്കുന്നതും തളർച ഉണ്ടാക്കുന്നതുമായ ഔഷധം ഉപയോഗിച്ചുള്ള അലോപ്പതി ചികിൽസ പോലെ ക്ഷീണമോ തളർ യയോ മറ്റു പാർശ്വ ഫലങ്ങളോ ഉണ്ടാവുകയും ഇല്ല.
(പവിത്രൻ വൈദ്യർ ഇരട്ടി )
????????????:???????????????????????????????

ഗന്ധർവ ഹസ്താദി കഷായത്തിൽ പനം ചക്കര ചേർതു അര മണ്ഡലം സേവിച്ചാൽ ഹിബ് ജോയൻറിൽ നിന്ന് (അരകെട്ടിൽ നിന്ന്) കാലിലേക്ക് ഇറങ്ങി വരുന്ന വേദന ശമിക്കുന്നതാണ്, കരിമ്പനയുടെ വേരും കറുവ പട്ടയും നെല്ലിക്ക തൊണ്ടും നാഗപൂവും നാൽ പാമരവും ചേർത് കാച്ചിയ എണ്ണ ശിശുക്കളിലെ ചർമവരൾച ശിമിപ്പിക്കുന്നതാണ്. മറ്റു ‘മരങ്ങളുടെ തൊലി വളരുന്നതിന് വിപരീതമായി ഇടത്തോട്ടാണ് (ആന്റി ക്ലോക് വൈസിൽ ആണ് ) പെൺ പനയുടെ തൊലി വളരുന്നത്.. കുല വരുന്നതും അങ്ങിനെ ആണ്. അതുകൊണ്ട് കരിമ്പന വലത്തോട്ട് പ്രദിക്ഷണം വക്കരുത് എന്നൊരു വിശ്വാസമുണ്ട്. കരിമ്പനയുടെ തൊലി മരുന്നിന് ചെത്തി എടുക്കുന്നതും ഇടത്തോട്ടു വേണം. കരിമ്പനയുടെ നൂറ് ബോൺ കാൻസറിന് നല്ലതാണെന്ന് അമേരിക്കൻ ശാസ്ത്രജ്ഞൻ കണ്ടെത്തിയിരിക്കുന്നു. .

പനയോല ഉപ്പും മഞ്ഞളും ചേർത വെള്ളത്തിൽ ഇട്ട് തിളപ്പിച്ച ശേഷമാണ് എഴുതുവാൻ ഉപയോഗിക്കുന്ന തെന്ന് അറിയുന്നു. ഇങ്ങിനെ സംസ്കരിച്ച താളിയോല കൂടുതൽ കാലം കേടു വരാതെ നിലനിൽക്കും. ( വിജീഷ് വൈദ്യർ കണ്ണൂർ )
????????????:???????????????????????????????

ശ്വാസ കാസങ്ങളിൽ പനംകൽ കണ്ടം ശ്രേഷ്ടമാണ്. ശ്വാസകാസ രോഗങ്ങൾക്കുള്ള ഔഷധങ്ങളിൽ പഞ്ചസാര വിധിച്ചിട്ടുള്ളിടത്തും പനംകൽ കണ്ടം ചേർകാവുന്നതാണ്. അത് ഫലത്തെ വർദ്ധിപ്പിക്കും – ചുക്കുകാപ്പിയിലും മറ്റും കരി പട്ടിയാണ് പൂർവികർ ഉപയോഗിച്ചിരുന്നത്. സൂതികക്ക് അവസ്ഥാനുസരണം പതിനാറോ മുപ്പത്തി രണ്ടോ ദിവസങ്ങൾക്കു ശേഷം ബലമരുന്ന് ചികിൽസ ചെയ്തു വരുന്നു. അയമോ ദകം ശതകുപ്പ അരികൾ ആറ് ജീരകം മൂന്ന് തക്കോലം ഗ്രാംപൂ ഏലത്തരി ഇലവർഗംപച്ചില നാഗപ്പൂ എന്നിവ പൊടിച്ച് ക രു പട്ടി ചേർത് ഇടിച്ച് സൂക്ഷിക്കുക. ഈബല മരുന്നു കൂട്ട് വലിയ നെല്ലിക്ക അളവിലോ ചെറിയ നാരങ്ങ അളവിലോ കൊടുത്തു വരുന്നു..
(ധന്വന്തിരൻ വൈദ്യർ )
????????????:???????????????????????????????

ആൺ പനയുടെ കുല വിരിഞ്ഞുണ്ടാകുന്ന കൈകളാണ് പനവിരൽ എന്ന് ഞറിയപെടുന്നത്. . പന വിരൽ കേശവർദ്ധ നി തൈലങ്ങളിൽ ചേർക്കുന്നത് ഉത്തമമാണ്. പന വിരൽ വലിയ കടലാടി വയൽ ചുള്ളി കദളിവാഴമാണം ഇവ ഉണക്കി വറുത്ത് ഭസ്മമാക്കി വെള്ളത്തിൽ കലക്കി തെളിയെടുത്ത് അരിയിട്ട് കഞ്ഞി വച്ചു കുടിക്കുക. ഇത് പന വിരലാദി ഭസ്മകഞ്ഞി . അർദ്ധ വില്വം കഷായവും പന വിരലാ ദി ഭസ്മ കത്തിയും കൂടി കൊടുത്താൽ അസാദ്ധ്യമായ ശോഫവും ശമിക്കും. . പന നൊങ്ക് ശരീരത്തെ തണുപ്പിക്കുവാൻ ഉത്തമമാണ്. ശുദ്ധമായ പനം ചക്കരയും (കരുപട്ടി) പനംകൽ കണ്ടും ഇന്ന് തീരെ ദുർലഭ മാണ് എന്ന വസ്തുതയും ഇവിടെ സ്മരിക്കുന്നു
( വേണുഗോപാൽ വൈദ്യർ )
???????????? :???????????????????????????????

വട്ടത്തിൽ മുറിച്ചെടുത്ത കരിംപനയുടെ തടിയിലാണ് ചെണ്ടയുടെ ഇരുവശത്തും തൊലി ഉറപ്പിച്ചി ട്ടുള്ളത്.
???????????????????????????????????????????

ഫലം സ്വാദ് രസേ പാകേ
താല ജം ഗുരു പിത്തജിത്
ത് ബീജം സ്വാദുപാകേതു
ബീജം സ്വാദ് രക്തപിത്തജിത്

(ധന്വന്തരി നിഘണ്ടു) പനയുടെ പക്വമായ ഫലം ശരീരബലമുണ്ടാക്കും. ശുക്ലം വർദ്ധിപ്പിക്കും. ശീതളമാണ്. മൂത്രളമാണ് (മൂത്രം വർദ്ധിപ്പിക്കും). ബൃംഹണമാണ്. ശ്രീരം തടിപ്പിക്കും.) പിത്തവും വാതവും ശമിപ്പിക്കും. ഗുരുവാണ്. . (ദഹിക്കുവാൻ താമസമാണ്) വയറ്റിൽ സ്തംഭനം ഉണ്ടാക്കും.പനം കള്ള് പുഷ്ടി കരമാണ്. പഴകിയാൽ മദ കാരിയാണ് ( ലഹരി ഉണ്ട് ) പൂക്കുലകത്തിച്ചുണ്ടാക്കുന്ന ക്ഷാരം പിത്തം ചുട്ടുനീറ റൽ അമ്ല പിത്തം വ്രണം മുതലായവ ശമിപ്പി.ക്കും. പുളിക്കാതിരിക്കാൻ ചുണ്ണാമ്പിട്ട് ചെത്തിയെടുക്കുന്ന പനം കള്ളാണ് പതനി പതനിയെ അക്കാനിയാക്കി ചിരട്ടയിൽ ഒഴിച്ചു വച്ചാണ് പനംചക്കര ഉണ്ടാക്കുന്നത്. ഇന്ന് ഇതിൽ പല രാസവസ്തുക്കളും വിഷ ദ്രവ്യങ്ങളും ചേർക്കുന്നതായി അറിയുന്നു.കരിമ്പന രണ്ടു തരമുണ്ട്. നൊങ്കുണ്ടാകുന്ന (പനംതേങ്ങ ഉണ്ടാകുന്ന ) പെണ്പനയും ഫലമുണ്ടാകുന്ന ആൺപനയും. പനനൊങ്ക് ശീതവീര്യമാണ് ( ശരീരം തണുപ്പിക്കുന്നതാണ്) പക്വമായ ഫലം ( കായ) താഴെ വീണ് മുളച്ചു വരുന്ന ഇളം തൈ ആണ് പനവിരൽ.ഇത് ഭക്ഷ്യ യോഗ്യമാണ്. പൂങ്കുല നീറ്റി ഭസ്മം ആക്കിയത് അര ഗ്രാം തേൻ ചേർത് സേവിച്ച് പുറമേ ഒരു ഗ്ലാസ് പാൽ കുടിക്കുക.ഇത് ഭക്തരോധം എന്ന മഹാവ്യാധിയെ ശമിപ്പിക്കും. അന്നനാള ത്തിന്റെ സ്വാഭാവിക തരംഗ ചലനത്തിന് തടസമുണ്ടായി ആഹാതം താഴേക്ക് ഇറങ്ങാതെ വരുന്നതാണ് ഭക്തരോധം. പുളിച്ചു തികട്ടലിനും ഇത് നല്ലതാണ്.കരിമ്പനയുടെ വേര് ഉണക്കിപൊടിച്ച് വെള്ളത്തിലോ പാലി ലോകലക്കി കുടിച്ചാൽ ക്ഷീണം (തളർച) ശമിക്കും. ഗ്ലൂക്കോസ് പോലെ ഉപയോഗിക്കാം. കരിമ്പന വേര് ദേവദാസികൾ പുരുഷവശ്യത്തിന് ഉപയോഗിച്ചിരുന്നതായി ഒരു ഐതിഹ്യമുണ്ട്. പനയോല കൊണ്ട് തൊപ്പി പായ് കുട്ട മുതലായവ ഉണ്ടാക്കാറുണ്ട്.(ഓമൽകുമാർ വൈദ്യർ )
????????????:???????????????????????????????

വനസ്സതി വർഗത്തിൽ പെട്ട ദീർഘായുസുള്ള ഒരു ഒറ്റത്തടി വൃക്ഷമാണ് കരിമ്പന (അമരകോശം) മർമരാ സാലം താലിക യക്ഷിണി എന്നെല്ലാം പന അറിയപെടുന്നു. പനയുടെ വേരു മുതൽ ഇലവരെ ഔഷധമാണ്. യക്ഷികളുടെ ആവാസ കേന്ദ്രമാണ് പന എന്നൊരു ഐതിഹ്യമുണ്ട് . യക്ഷി ഉപദേവതാ ഗണത്തിൽ പെട്ടതായും പ്രേത ഗണത്തിൽ പെട്ടതായും പറഞ്ഞു വരുന്നുണ്ട്. കടു മധുര രസവും തീക്ഷ്ണ ഗുണവും സ്തര മധുര വീര്യവും പിഛല മധുര വിപാകവുമാണ്. പതിനെട്ടു തരം പന ഉള്ളതായി കോരക്കർപറയുന്നു.’ കരിമ്പന ആന പന ഈന്തപന എണ്ണ പന ആഴാന്തൽ പന ചൂണ്ട പന നെയ്തൽ പന കുള്ളൻപന അടക്ക പന (ചിറ്റീന്തൽ പന ) നില പന കുടപ്പന വള്ളിപന ‘പാലി പന കുറിഞ്ഞി പന എന്നിവയെല്ലാം പന വിഭാഗത്തിൽ പെടുന്നു. ദക്ഷിണേന്ത്യ മുഴുവൻ പന കാണപെ ട്ടിരുന്നു. പനയുടെ തണലിൽ ഒക്സിജൻ കൂടുതൽ ഉള്ളതായി ആധുനിക ശാസ്ത്രവും അംഗീകരിച്ചിട്ടുണ്ട്. പനയോല (പനം പട്ട വീടു മേയാൻ ഉപയോഗിച്ചിരുന്നു. കാളവണ്ടിയും പനയോല കൊണ്ടാണ് മേഞ്ഞിരുന്നത്. പനയോല കൊണ്ട് കുട്ടയും വട്ടിയും മറ്റും ഉണ്ടാക്കിയിരുന്നു.കട്ടള കഴുക്കോല് ഉത്തരം മുതലായവക്കും മറ്റു ഗ്രഹോപകരണങ്ങൾക്കും പനയുടെ തടി ഉപയോഗിച്ചിരുന്നു.. ഇത് ചിതൽ തിന്നുകയില്ല. പനംകള്ള് പനംകൽ കണ്ടം എന്നിവ വിശിഷ്ട ഔഷധങ്ങളാണ്. ചില ഔഷധങ്ങൾ ചേർത് കാച്ചികുറുക്കിയ പനംകള്ളിന് അക്കാനി എന്ന് പറയു’ അക്കാനിയിൽ നിന്നാണ് പനംകൽകണ്ടം ഉണ്ടാക്കുന്നത്. ച്യവനപ്രാശത്തിൽ പൂർവികർ പനം കൽകണ്ടം ചേർക്കാറുണ്ടായിരുന്നു. പനം കാരി പനംകായ എന്നൊക്കെ പറയുന്നത് പനയുടെ തേങ്ങ ആണ്. പന പല ജീവികളുടേയും ആവാസ കേന്ദ്രം ആയിരുന്നു. കുറുക്കന്റെ വർഗത്തിൽ പെട്ട പന മെരുക് മരപട്ടി പ നംതത്ത പനംകിളി പനംകണ്ടൻ പനംകുരുവി തൂക്കണാം കുരുവി പരുന്ത് പുള്ള് ഇരപിടിയൻ പ്രാവ് (എറിയൻ) നത്ത് വാവലുകൾ പനം പാമ്പ് (പനയൻ)എന്നിവയെല്ലാം പനയിലെ വാസം ഇഷ്ടപെട്ടിരുന്ന ജീവികളാണ്. പനയുടെ കിഴങ്ങും പനം തേങ്ങ പാലിൽ നിന്നെടുക്കുന്ന ഔഷധവും ഹൃദ്രോഗത്തെ ശമിപ്പിക്കുന്നതാണ്. പഴുത്തു വീണ പനം തേങ്ങ ഉടനേ എടുത്ത് മടൽചതച്ചു പിഴിഞ്ഞ നീരിൽ ഉണക്കലരിയും പനം കൽകണ്ടവും നെയ്യും ചില മരുന്നുകളും ചേർത് ഉണ്ടാക്കുന്ന പനം പായസം ഒരു ഗ്ലാസ് രാവിലെ കുടിച്ചാൽ വിശപ്പും ക്ഷീണവും കൂടാതെ ഒരു ദിവസം ഊർജസ്വലതയോടെ കഴിയാം.. ശരീരത്തിനാവശ്യ മായ എല്ലാത്തരം പോഷകങ്ങളും അതിൽ അടങ്ങിയിരി ക്കുന്നു.’പനയുടെ ഇളംകുല ചെത്തിയിട്ടാണ് പനം കള്ള് എടുക്കുന്നത്. പനം കള്ളു കുറുക്കി ഉണ്ടാക്കുന്ന പ നം ചക്കര (കരുപട്ടി) ശ്രേഷ്ഠമായ ഒരു ഔഷധമാണ്. തിരുവനന്ത പുരത്തുള്ള തൊടുവിട്ട ഗ്രാമം പ നം ചക്കരക്ക് പ്രസിദ്ധമാണ്. പനയുടെ മൂപ്പെത്തിയ തണ്ട് ചതച്ചെടുക്കുന്നതാണ് പനനാര്. ബലമുള്ള പന നാര് പുരാതന കാലത്ത് വലകെട്ടാസും ചൂണ്ടൽ കെട്ടാനും ഉപയോഗിച്ചിരുന്നു. കരിമ്പനയിലെ ഇത്തിൾകണ്ണി ചില മരുന്നുകളും ചേർത് ലേ ഹമാക്കി ധാതു പുഷ്ടിക്കായി ഉപയോഗിച്ചു വരുന്നു പനയുടെ കുല മൂത്തു വരുന്ന പന വിരൽ ചേർത് ചുട്ടെടുക്കുന്ന ഭസ്മമാണ് ആവി തോലാദി ഭസ്മം. ശോഹ്മചികിൽസയിൽ പ്രശസ്തമാണിത്. കാമ്പ് ഇടിച്ച് വെള്ളത്തിൽ കലക്കി ഊററി എടുക്കുന്ന പന നൂറ് നല്ലൊരു ടോണിക്കാണ്. . ഇത് കുറുക്കായും പായസമായും പലഹാരമായും പൂർവികർ ഉപയോഗിച്ചിരുന്നു. കുട്ടികൾക്കും മുതിർന്നവർക്കും ഉപയോഗിക്കാൻ ശ്രേഷ്ഠമാണ്. കോഴിക്കും താറാവിനും പനം ചോറ് നുറുക്കി കൊടുക്കാം – ഹൃദ്രോഗം ഉൻമാദം മൂത്ര കൃഛ്റം പ്രമേഹങ്ങൾ ഉദരരോഗങ്ങൾ കരൾ രോഗങ്ങൾ വൃക്കരോഗങ്ങൾ എന്നിവക്ക് പന പല വിധത്തിൽ പാരമ്പര്യ വൈദ്യൻമാർ ഉപയോഗിച്ചു വരു ന്നു. പന വേര് അധവ പ നം കിഴങ്ങ് പിത്തമേ ഹത്തിനും അസ്ഥിസ്രാവത്തിനും ശ്രേഷ്ട്ര ഔഷധമാണ് മൂത്തപന വേര് പുഴുങ്ങി ഉണങ്ങി നാലൊന്ന് ഭാഗം വാൽമളകും ചേർത് പൊടിച്ച് അരി പൊടിയും പനം കൽകണ്ടും ചേർത് വച്ചിരുന്ന് പത്തു ഗ്രാം വീതം പനം ചക്കര ചേർത് സേവിച്ചാൽ എല്ലാ വിധ ഗുഹ്യ രോഗങ്ങളും ശമിക്കും. സിഫിലിസ് പോലുള്ള മഹാരോഗങ്ങളിലും ഫലപ്രദമാണ്. ശുദ്ധമായ പന വേര് രണ്ടുപലം കടുക്കപ്പൂവ് നാലൊന്നു ഭാഗം കശകശഅരപ്പലം ഇവ ഉണക്കിപൊടിച്ച് പതിനഞ്ചു ഗ്രാം വീതം തേനിൽ സേവിച്ചാൽ ഊതുകാമലശമിക്കും. പന വേര് നാരും മൊരിയും നീക്കി ഉണക്കി സമം സന്നാ മുക്കിയും ചേർത് പൊടിച്ച് ആവണക്കെണ്ണയിൽ സേവിച്ചാൽ വിഷ നീര് ചൊറി ചി രങ്ങ് ദുഷ്ട വ്രണങ്ങൾ മുതലായവ ശമിക്കും.പനം പൂവ് മൂത്ര കൃഛ്റം പുരാണ ജ്വരം വാത നീര് ദന്തരോഗങ്ങൾ മുതലായവ പൂവ് ഉണക്കി കത്തിച്ചു ഭസ്മമാക്കി അഞ്ചു കുന്നിയിടപച്ച വെള്ളത്തിൽ കഴിക്കുന്നതും മേൽ പറഞ്ഞ രോഗങ്ങളെ ശമിപ്പിക്കും . ഇത് പ്ലീഹ രോഗത്തെയും ശമിപ്പിക്കും .പനംപൂവ് സ്ഫുടം ചെയ്ത ഭസ്മം ശർക്കര ചേർത് സേവിച്ചാൽ പ്ലീഹ രോഗം ശമിക്കുമെന്ന് ചക്രദത്തവും പറയുന്നു.ഇളയപനം പട്ട വാട്ടി പിഴിഞ്ഞ് തേൻ ചേർത് സേവിച്ചാൽ ഭ്രാന്ത് ശമിക്കും’ പനയോല ചുട്ട ഭസ്മം കായവും ചേർത് കഞ്ഞി തെളിയിൽ സേവിച്ചാൽ മേദോ വൃദ്ധി ശ്രമിക്കും ഇളയപനം കള്ള് കുറേശെ ശീലിച്ചാൽ ചൊറി ചിരങ്ങു കൾ ഉണ്ടാവില്ല.പനം ചക്കരയും കൽകണ്ടവും ചൂടു കൊണ്ടുണ്ടാകുന്ന എല്ലാ രോഗങ്ങൾക്കും നല്ലതാണ്. പനനൊങ്കിന്റെ തോല് തൊണ്ട് നീര് ഇവയെല്ലാം ഔഷധ ഗുണമുള്ളതാണ്. ചവർ പുരസമുള്ള തോലിൽ വൈറ്റമിൻ A യും ഇരുമ്പു സത്തും ധാരാളമുണ്ട്. ഇത് രക്തശുദ്ധിക്ക് ഉത്തമം.പനൊങ്കിന്റെ തോല് നിഴലിൽ ഉണക്കിപൊടിച്ച് താലൊന്നു ഭാഗം പുളിം കുരുവിന്റെ പൊടിയും എട്ടിലൊന്നു ഭാഗം കടുക്ക പൊടിയും ചേർത് പനം ചക്കര ചേർത് വച്ചിരുന്ന് നെല്ലിക്ക അളവ് സേവിച്ചാൽ എല്ലാ വിധ ഹൃദ്രോഗവും ശമിക്കും. നല്ലൊരു ടോണിക്കു മാണ്. ലഹരിയും എരിവും പുളിയും വറുത്തതും ബേക്കറി സാധനങ്ങളും മത്സ്യ മാംസങ്ങളും ഒഴിവാക്കണം. വിദഗ്ദ്ധ മേൽനോട്ടത്തിൽ മാത്രം സേ വിക്കുക.മലബന്ധത്തിന് പനനൊങ്ക് നല്ലതാണ്. രക്തശുഡിക്കും നല്ലതാണ്. വേനൽ കാലത്ത് പതിവായി നൊങ്കു കഴിച്ചാൽ ചുടു കുരുവും മററു ത്വക് രോഗങ്ങളും ഉണ്ടാവില്ല.. പനയുടെ തടി പറയുണ്ടാക്കാനും ഉലക്ക ഉണ്ടാക്കാനും ഉപയോഗിച്ചിരുന്നു. കറുപ്പും ഉറപ്പു മുള്ള ഇത് സുന്ദരവുമാണ്.(മാന്നാർ ജി )
????????????:???????????????????????????????

പൂർവികർ കുടപനയോല കൈവൻനാരു കൊണ്ട് തയ്ച് മഴ നനയാതെ ധരിക്കാൽ ഉപയോഗിച്ചിരുന്നു. തൊപ്പി കുട (തല കുട) യും ഇതുകൊണ്ടാണ് ഉണ്ടാക്കിയിരുന്നത്. മേയാനും മറയുണ്ടാക്കാനും കുടപനയുടെ ഓല ഉപയോഗിച്ചിരുന്നു. കലപ്പയുടെ തണ്ടും നുക കോലും പനയുടെ തടികൊണ്ടാണ് ഉണ്ടാക്കിയിരുന്നത്. ഇത് ദീർഘകാലം നിലനിൽക്കും. തൊഴുത്തിന്റെ ഉത്തരവും കഴുക്കോലും തറയും എല്ലാം കുടപനയുടെ തടികൊണ്ടാണ് നിർമിച്ചിരുന്നത്. ആന പന (ചൂണ്ട പന) യുടെ തടിയും ഉപയോഗിക്കാറുണ്ട്, ആന പനയുടെ രണ്ടു മീറററോളം നീളമുള്ള കുല കയറുപോലെ തൊഴുത്തും ആട്ടിൻ കൂടു മൊക്കെ കെട്ടാൻ ഉപയോഗിച്ചിരുന്നു. കാട്ടിൽ കാണുന്ന ഒരിനം പനയാണ് വെട്ടി പന കൊട്ടിയൂർ മഹാദേവക്ഷേത്രത്തിരുമുറ്റും മേയുന്നത് വെട്ടി പനയുടെ ഓലകൊണ്ടാണ്. വനവാസികളാണ് അത് ചെയ്യുന്നത്.(രാജൻ കണ്ണൂർ)
????????????:???????????????????????????????

. തമിഴ്നാടിന്റെ ദേശീയ വൃക്ഷവും സംരക്ഷിത വൃക്ഷവും ആണ് പന. പനകയറ്റം നാടാർ സമുദായത്തിന്റ കുല തൊഴിലായി കണക്കാക്കുന്നു. പന നട്ടുപിടിപ്പിക്കുന്നത് തമിഴ്നാട് സർക്കാറിന്റെ പ്രഖ്യാപിത നയമാണ്. പനയുടെ കൂമ്പ് ഓല പൂക്കൾ കുല നൊങ്ക് പഴം വേര് കിഴങ്ങ് കാതൽ എന്നിവയെല്ലാം ” ഔഷധമാണ്. ,അസ്ഥിഭംഗം അസ്ഥി ഭ്രംശം മുതലായ വയിൽ പൂർവികർ പനയുടെ മട ലാണ് ചീന്തിവച്ചു കെട്ടിയിരുന്നത് ‘ ഇന്ന് പലരും മുള ഉപയോഗിക്കുന്നുണ്ട്. താലം കരിമ്പുറം കാമം കരിവിരാഹൻ താളി എന്നൊക്കെ തമിഴ്നാട്ടിൽ കരിമ്പന അറിയപെടുന്നു. അടുത്തടുത്ത് പന നട്ട് പന കൊണ്ട് തന്നെ പലേടത്തും മതിൽ ഉണ്ടാക്കായി ട്ടുണ്ട്.
ആയോധന പരിശീലകർ പനയുടെ തടികൊണ്ടാണ് വടിയും മറ്റും ഉണ്ടാക്കിയിരുന്നത്. ലോകത്ത് എല്ലാ സ്ഥലങ്ങളിലും പന ഉൽപന്നങ്ങൾ കാണപ്പെടുന്നുണ്ട്. അവയെല്ലാം തമിഴ്നാട്ടിൽ നിന്നും കൊണ്ടുപോയവ ആണെന്ന് പറയപ്പെടുന്നു.

പനയുടെ ഇലയും മടലും സങ്കോചന കാരിയും കാമ വർദ്ധിനിയും ആണ് . നൊങ്ക് മൂത്ര വർദ്ധിനിയും പോഷക സമ്പുഷ്ടവും ആണ്. അക്കാനി ശീതവീര്യവും മൂത്ര വർദ്ധിനിയും ആണ്. പനം കള്ള് ഉഷ്ണ വീര്യമാണ് മണ്ണൻ പൊക്കൻ വസൂരി എ ന്നിവ മൂലം കണ്ണിൽ ഉഷ്ണം ബാധിച്ച് ചവന്നു പോകുന്നതിനും ചെങ്കണ്ണിനും പന നൊങ്കിലെ ജലം നല്ലതാണ്. ,ഉഷ്ണകാലത്ത് വ്യാപകമായി പന നൊങ്ക് വിൽകപെടുന്നു. പന നൊങ്ക്പുറത്തുള്ള തൊലിയോടു കൂടി കഴിച്ചാൽ ശീതകഴിച്ചിൽ ഗ്രഹണി മുതലായവ ശമിക്കും പനയുടെ പഴം ചുട്ട് ഭക്ഷണമായി ഉപയോഗി ച്ചിരുന്നു. പനയുടെ പഴം താഴെ വീണാൽ വേഗത്തിൽ കറുത്തു പോകും അതിനു മുൻപ് എടുത്ത് പിഴിഞ്ഞ് താളിയാക്കി തലയിൽ തേക്കുന്നത് നല്ലതാണ്. പനയോല കൊണ്ട് ഉണ്ടാക്കിയ വിശറി കൊണ്ട് വീശുന്നത് ശരീരത്തിനും കണ്ണിനും നല്ല കുളിർമ തരുമെന്ന് പറയപ്പെടുന്നു. കഫ രോഗങ്ങൾ മാറാനും വായു രോഗങ്ങൾ മാറാനും ഇതുപകരിക്കും. നൊങ്കിന്റെ നീരിൽ പൊരികാരം (വെങ്കാരം) അരച്ച് കുഴമ്പാക്കി തേച്ചാൽ മുടി വട്ടം പൊഴിയുന്നത് ശമി ക്കും. കരിമ്പനയുടെ കള്ള് കാമവൃദ്ധിയും ശുക്ലവൃദ്ധിയും ഉണ്ടാക്കും. മൂത്രരോഗങ്ങൾ ശമിപ്പിക്കും. അറുപത്തിനാല് പാഷാണങ്ങളിൽ പലതും പനംകള്ളിൽ അരച്ചോ കള്ളിലിട്ട് തിളപ്പിച്ചോ ഊറക്കിട്ടോ ഒക്കെയാണ് ശുദ്ധീകരികുക. പനം കൽകണ്ട് കഫത്തെയും മേഹ ജ്വരത്തേയും ശമിപ്പിക്കും. ലേഹങ്ങളും മറ്റും ഉണ്ടാക്കുവാൻ ശർ കരക്കു പകരം കരുപട്ടി ചേർക്കുന്നത് വളരെ നല്ലതാണ്. പനം കിഴങ്ങ് നുറുക്കി അക്കാനിയിൽ ഇട്ട് വേവിച്ച് കഴിക്കുന്നത് രുചികരവും ഗുണകരവും ആണ്. പനയോല മേഞ്ഞ വീട് സുഖശീതളമായിരിക്കും. അതിപുരാതന കാലത്ത് പനയോല കൊണ്ട് താലി ഉണ്ടാക്കിയിരുന്നതായി പറയപ്പെടുന്നു . രസം ഭസ്മമാക്കാൻ പനയോലയുടെ നീര് ഉപയോഗി ച്ചിരുന്നു. കരിംപന പു വ് നീ ററി യ ഭസ്മം വ്രണങ്ങളെ സുഖപെടുത്തും. ഈ ഭസ്മം സേവിച്ചാൽ സുഖ ശോധന ഉണ്ടാക്കും. പനം പഴം കുഴിച്ചിട്ട് മുളച്ചു വരുമ്പോൾ കിട്ടുന്ന പനം കിഴങ്ങ് നല്ലൊരു ഭക്ഷണമാണ്. മുള കീറിയാൽ കാണുന്ന തവങ്ങ് വളരെ രുചികരമാണ് . പനമണ്ട (കൂമ്പിന്റെ അടിഭാഗം) മാംസ്യം ധാരാളമുള്ള ഒരു ആഹാരമാണ് എന്നാൽ അധികം കഴിച്ചാൽ തലക്ക് ഭാരവും തലകറക്കവും ചിലർക്ക് ഉണ്ടാകും. പനം കിഴങ്ങ് ഉണക്കി പൊടിച്ച് തേങ്ങാ പാലും ഉപ്പും ചേർത് പാകം ചെയ്ത് കഴിക്കുന്നത് ബലവർദ്ധകമാണ്.
(Dr സുരേഷ് കുമാർ)
???????????????????????????????????????????

മനോ സമ്മർദ രോഗത്തിന് (ഹൈപർ ടെൻഷൻ) കരിമ്പന വേരും തെങ്ങിൻ വേരും കല്ലൂർ വഞ്ചിയും ഞെരിഞ്ഞിലും സമം കഷായം വച്ച് സേവിച്ചാൽ ഒരാഴ്ചകൊണ്ട് ശമനം ഉണ്ടാകും. നല്ല ഉറക്കവും ഉൻമേഷവും കിട്ടും. ആട്ടിൻ മാംസം ചേർതുണ്ടാക്കുന തൈലം (രസതൈലം) ശിരസിൽ വക്കാം. ഉറക്കം ഉണ്ടാക്കുന്നതും തളർച ഉണ്ടാക്കുന്നതുമായ ഔഷധം ഉപയോഗിച്ചുള്ള അലോപ്പതി ചികിൽസ പോലെ ക്ഷീണമോ തളർ യയോ മറ്റു പാർശ്വ ഫലങ്ങളോ ഉണ്ടാവുകയും ഇല്ല.
(പവിത്രൻ വൈദ്യർ ഇരട്ടി )
???????????????????????????????????????????

[കുട്ടികൾ ക്ക് ഉള്ള കഫം ഒഴിവാക്കാൻ ,കൊച്ച് ഉള്ളി യും പനം കൽക്കണ്ട വും അരച്ച് എടുത്ത് ,അല്പം കഴിയുമ്പോൾ അതിൽ നിന്നും വരുന്ന ചാർ നല്ലതാണ്

‘ *പാവപ്പെട്ടവന്റെ മുൻ കാലത്തെ പോഷകാഹാരം* ‘ *കഴിച്ചിട്ടുണ്ടോ* : പന ഉണക്കി കൂഴി കല്ലിലിട്ട് ഇടിച്ച് പൊടിയെടുത്ത് വെള്ളത്തിലിട്ട് മൂന്ന് നാല് തവണ ഊറ്റി കട്ട് കളഞ്ഞ് കുറുക്കി പുളിച്ചമ്മന്തിയും മുളകരച്ചതും കൂട്ടിക്കഴിച്ചാൽ ….. ആഹാ…’ വളരെ സ്വാദ് ഏരിയതു പോഷക്‌പ്രദവും ആണ്
( രായിച്ചൻ)

Leave a comment