Post 117 രാമായണത്തിന്റെ ചരിത്ര പശ്ചാത്തലം

ഇന്ന് ഹിന്ദുക്കളുടെ വിശ്വാസങ്ങളേയും ആചാരങ്ങളേയും പുരാണേതിഹാസങ്ങളേയും തെറ്റായും തെറ്റിധരിപ്പിക്കും വിധവും വ്യാഖ്യാനിക്കാനും ആക്ഷേപിക്കാനും വിമർശിക്കാനും ഒരു വിഭാഗം ശ്രമിച്ചു വരിക്കയാണ്. സാമാന്യേm മതബോധനം തീരെ ലഭിച്ചിട്ടില്ലാത്ത ഹിന്ദുക്കളിൽ വി കൽപം ഉണ്ടാക്കുകയാണ് ഇവരുടെ ലക്ഷ്യം.ഒരു വാക്കിന്റെ യോ വാചകത്തിന്റെയോ അർത്ഥം രൂപപ്പെടുന്നത് അത് പ്രയോഗിച്ച സാഹചര്യത്തെ കുടി മനസിലാക്കിയിട്ടു വേണം. അടുമേയുന്നു എന്ന് പറയുന്നതും പുരമേയുന്നതും ഒരു വാക്കു തന്നെ ഒരു പോലെയല്ല നാം അർത്ഥം മനസിലാക്കുന്നത്. പുരാണേതിഹാസങ്ങളും പറയുന്ന ആളുടെ ഉദേശവും പറയുന്ന സാഹചര്യവും പരിഗണിച്ചു വേണം അർത്ഥ നിരൂപണം ചെയ്യാൻ.

രാമായണവും മഹാഭാരതവും എന്താണെന്നു ചോദിച്ചാൽ എല്ലാവരും പറയും ഇതിഹാസമാണെന്ന്. എന്നാൽ ഇതിഹാസം എന്തെന്ന് ചോദിച്ചാൽ പറയും സങ്കൽപ കഥയാണെന്ന്. അല്ലെങ്കിൽ പലരും നമ്മെ പറഞ്ഞു പഠിപ്പിച്ചിരിക്കുന്നത് അങ്ങിനെ ആണ്. ഇവ സ.ങ്കൽപ കഥയാണോ?

.:……:

ധർമാർത്ഥ കാമ മോക്ഷായ മുപദേശസമന്വിതം

പുരാവൃത്തം കഥാ യുക്തം ഇതിഹാസം പ്രവക്ഷതേ

…………
എന്നാണ് ഋഷിമാർ ഇതിഹാസത്തെ നിർവചിച്ചിരിക്കുന്നത്. പൂർവ ചരിത്രങ്ങളുടെ പശ്ചാത്തലത്തിൽ ധർമം വെടിയാതെ അർത്ഥ കാമ മോക്ഷങ്ങൾ നേടുന്നതിനുള്ള ഉപദേശങ്ങളാണ് ഇതിഹാസം. ഇത് ഭാരതീയ വീക്ഷണമാണ്. ഇതിഹാസങ്ങൾ എഴുതിയവർ ഇദ്ദേശിക്കുന്ന അർത്ഥത്തിലാണ് അവയെ മനസിലാക്കേണ്ടത്. അതിനനുസരിച്ച് സാഹചര്യവും അർത്ഥവും മനസിലാക്കി വേണം വാചക ങ്ങളെപദങ്ങളായി വിഗ്രഹിക്കുവാൻ അല്ലെങ്കിൽ അർത്ഥം വ്യത്യസ്ഥമാകും. ഉഷ്ണം /ഉഷ്ണേന /ശാന്തയേ എന്നു പറഞ്ഞാൽ ഉഷ്ണം ഉഷത്തത്തെ ശമിപ്പിക്കും എന്നാണ് പലരും ഇന്ന് മനസിലാക്കിയിരിക്കുന്നത്. എന്നാലത് ശരിയല്ല. ഉഷ്ണം / ഉഷ്ണേ / ന/ ശാന്ത യേ എന്നതാണ് ശരി. ന എന്നത് ഒരു വാക്കായി വിഗ്രഹിക്കുമ്പോൾ അർത്ഥം ഉഷ്ണം ഉഷ്ണം കൊണ്ട് ശമിക്കില്ല എന്നാകും. അതുകൊണ്ടാണ് വേദങ്ങളും മന്ത്രങ്ങളും ഗുരുമുഖത്തു നിന്ന് തന്നെ പഠിക്കണം എന്ന് പറയുന്നത്. അല്ലെങ്കിൽ മനസിലാക്കുന്നത് ശരിയായ അർത്ഥമാവില്ല. വാചകങ്ങളെ വാക്കുക.ളായി വിഭജിക്കുന്നതിന് വിഗ്രഹിക്കുക എന്നു പറയുന്നു.

ധർമാർത്ഥ കാമ മോക്ഷായ മുപദേശസമന്വിതം

പുരാവൃത്തം കഥാ യുക്തം ഇതിഹാസം പ്രവക്ഷതേ
എന്ന ഋഷി വചനത്തിന്റെ അടിസ്ഥാനത്തിൽ തന്നെ അദ്ധ്യാത്മരാമായണം എന്ന ചകത്തെ നാലു തരത്തിൽ വിഗ്രഹിക്കാം.

1) അദ്ധ്യാത്മ /രാ, / മായണം എന്നു വിഗ്രഹിച്ചാൽ അർത്ഥം അദ്ധ്യാൽ മികമായ അറിവിലായ്മ മാറണം എന്നാകും.

2) അദ്ധ്യ /ആത്മാരാമായ / അയനം എന്നായാൽ ആത്മാവാകുന്ന രാമന്റെ സഞ്ചാരം എന്നാകും.

3) അദ്ധ്യാൽമ / രാമായ/ അയനം എന്നായാൽ രാമന്റെ അദ്ധ്യാൽ മികജീവിതം എന്നാകും

4) അദ്ധ്യാത്മരാമായ/ അയനം എന്നായാല് അർത്ഥം അദ്ധ്യാത്മികനായ രാമന്റെ ജീവിതം എന്നാകും.
അഥവ അവതാര പുരുഷനായ രാമന്റെ ജീവിതം. എന്നാകും

4) അദ്ധ്യാത്മരാമായ/ അയനം എന്നായാല് അർത്ഥം അദ്ധ്യാത്മികനായ രാമന്റെ ജീവിതം എന്നാകും.
അഥവ അവതാര പുരുഷനായ രാമന്റെ ജീവിതം. എന്നാകും.

രാമായണം നടന്ന കഥയല്ല സങ്കൽപ കഥയാണ്. എന്നതാണ് അടുത്ത വാദം ” പുരാവൃത്തം കഥാ യുക്തം” എന്നാണ് ഋഷി വചനം. പദാനുപദം രാമായണം നടന്നതാണ് എന്നു പറഞ്ഞിട്ടില്ല. കഥക്കുയുക്തമായ രീതിയിൽ അല്ലെങ്കിൽ ഉദ്ദേശിക്കുന്ന അർത്ഥം വ്യക്തമാകുന്ന രീതിയിൽ ചില മാറ്റങ്ങൾ ഉണ്ടെന്ന് ഋഷികൾ സമ്മതിക്കുന്നു. എന്നാൽ അവ നടന്ന സംഭവങ്ങളാണ് . അവയുടെ തെളിവുകൾ ഒന്നു പരിശോധിക്കാം. രാമായണം എന്ന കൃതി നിലനിൽകുന്നതു കൊണ്ടാണ് വാൽമീകി ജീവിച്ചിരുന്നു എന്ന് നാം പറയുന്നത്. അതുപോലെ ശ്രീരാമനെ അദ്ധ്യാത്മവിദ്യ പഠിപ്പിക്കാൻ വസിഷ്ഠൻ എഴുതിയ പുസ്തകമാണ് ബൃഹത് യോഗവാസിഷ്ഠം .ഇന്നും രാജയോഗത്തിന്റെ അടിസ്ഥാന ഗ്രന്ഥം യോഗവാസിഷ്ഠമാണ്. ആ നിലക്ക് വസിഷ്ഠൻ ജീവിച്ചിരുന്നു എന്ന് വിശ്വസിക്കാതെ തരമില്ല. യോഗ വഴി സ്വീകരിക്കുന്നവർക്ക് ആദ്യമുണ്ടാകുന്ന അനുഭവങ്ങളും സംശയങ്ങളും വിവരിക്കുന്ന പുസ്തകമാണ് നവയോഗി സംവാദം. അതെഴുതിയത് ജനക മഹാരാജാവാണ്. ആ നിലക്ക് ജനകനും ജീവിച്ചിരുന്നു. രാവണൻ അനേക വർഷം തപസു ചെയ്ത ഒരു തപസ്വിയും മാന്ത്രികനും യുദ്ധതന്ത്രജ്ഞനും ആയിരുന്നു. തന്റെ സൈനികരുടെ ശക്തിയും വീര്യവും വർദ്ധിപ്പിക്കുവാൻ രാവണൻ പല ഔഷധ ണളും കണ്ടു പിടിച്ചിരുന്നു. അവയെ പറയുന്ന പുസ്തമാണ് സിദ്ധവൈദ്യത്തിലെ അർക്ക പ്രകാശവും രാവണ രസവാദവും. ഉഡ്ഡീശ തന്ത്രം രാവണനെഴുതിയ മാന്ത്രിക ഗ്രന്ഥമാണ്. രാവണ സംഹിത രാവണനെഴുതിയ ജ്യോതിഷ ഗ്രന്ഥമാണ്. രാവണ ഉടൽ കൂർ രാവണനെഴുതിയ ശരീരശാസ്ത്രമാണ്. ഇതിൽ പല മർമ വിദ്യകളും പ്രദിപാദിക്കുന്നു. രാമായണത്തിലെ മറ്റൊരു കഥാപാത്രമാണ് അഗസ്ത്യർ. സിദ്ധവൈദ്യത്തിലെ അടിസ്ഥാന ഗ്രന്ഥങ്ങളെല്ലാം അഗസ്ത്യരുടേതാണ്. ഇത്രയും തെളിവുകൾ ഉണ്ടായിട്ടും രാമായണം സങ്കൽപ കഥയാണെന്ന്‌ പറയുന്നവരെ കൂപമണ്ഡൂകങ്ങളെന്നേ പറയാൻ സാധിക്കൂ. രാമസേതു ചരിത്ര അവശിഷ്ടമായി കോടതി അംഗീകരിച്ച വിവരവും ഇതോടു കൂട്ടി വായിക്കാവുന്നതാണ്.

അടുത്ത ആരോപണം ആര്യ വംശജനായ ശ്രീരാമൻ തദ്ദേശീയ ദ്രാവിഡ് വംശത്തിനെതിരെ തടത്തിയ അക്രമമാണ് രാമായണ കഥ എന്നതാണ്. ഭാരത ജനതയെ ഭിന്നിപ്പിക്കാൻ ചില തൽപരകക്ഷികൾ അവതരിപ്പിച്ച ആര്യ അധി നിവേശ സിദ്ധാന്തത്തെ പറ്റി അൽപമൊന്ന് ചിന്തിക്കാം. മദ്ധ്യേ ഏഷ്യയിൽ നിന്നും കുടിയേറിയ ആര്യൻമാർ ദേശവാസികളെ തെക്കേ ഇന്ത്യയിലേക്ക് ഓടിച്ച് വടക്കേ ഇന്ത്യയിൽ ആധി പത്യം സ്ഥാപിച്ചു എന്നും. അവരെ അക്രമിക്കുന്ന തിനെ ന്യായീകരിക്കാൻ അവർ നരഭോജികളാണെന്നും മാന്ത്രി കരാണെന്നും അക്ര മികളാണെന്നും പ്രചരിപ്പിച്ചു എന്നുമാണ് ആരോപണം. വടക്കേ ഇന്ത്യയിൽ നിന്നും ആര്യൻ മാരെ പേടി ച്ച് പലായനം ചെയ്ത് തെക്കേ ഇന്ത്യയിൽ താമസമുറപ്പിച്ച തദേശ വാസികളാണ് ദ്രാവിഡ രെന്നും ഭാരതത്തിലെ അടിസ്ഥാന ജനത അവരാണെന്നു മാണ് പ്രചരണം. രാമായണ വും ഭാരതവുമൊക്കെ ആര്യൻമാരുടെ പടയോട്ടത്തിന്റെ കഥ കൾ ആണെത്രെ. രാവണൻ ദ്രാവിഡനായതു കൊണ്ടു മാത്ര മാണ് രാമൻ വധിച്ചതെന്നും പറയുന്നു.. അതിനനുസരിച്ച് രാമായണരാവും ഭാരതവും വ്യാഖ്യാനിക്കാനും രാമനെ കീ ർ തിക്കുന്ന രാമായണത്തിന് ബദലായി രാവണനെ കീ ർ തിച്ച് രാവണായനം എഴുതാനും പുരോഗമന ക്കാർ മറന്നില്ല.

ആരാണ് അസുരൻ ആരാണ് രാക്ഷസൽ. അസുരൻമാരും രാക്ഷസൻമാരും അസാമാന്യ ദേഹ ബലമുള്ളവരും മായാജാലങ്ങൾ വശമുള്ളവരും അധമങ്ങളായ പൂജകളും ഉപാസനകളും നടത്തുന്നവരും ആണെന്ന് പുരാണങ്ങളിലും ഇതിഹാസങ്ങളിലും കാണുന്നു, എന്നാൽ അതൊക്കെ ഭാരതത്തിലെ അടിസ്ഥാന ജനവിഭാഗമായ ദ്രാവിടരെ ആക്ഷേപിക്കാൻ കെട്ടിചമച്ച കഥകൾ ആണെന്ന് പറയുന്നു . എന്നാൽ അവർ തന്നെ ഉത്തര ഭാരതത്തിലെ വനാന്തരങ്ങളിൽ കാണുന്ന നരഭോജികളായ പച്ച മാംസം ഭക്ഷിക്കുന്നവരായ കൗളയോഗിക്കളെ ഹിന്ദു സന്യാസി എന്ന പേരിൽ പ്രചരിപ്പിക്കാനും ആക്ഷേപിക്കാനും ശ്രമിച്ചു വരുന്നു. ഈ കൗളയോഗികൾ ആര്യൻ മാരാണോ? അഥവ ദ്രാവിഡ രാണോ? ഇവർ ആര്യൻമാർ ആണ് എന്നു പറഞ്ഞാൽ ആര്യ അധിനിവേശ സിദ്ധാന്തവും ദ്രാവിഡ പലായനമെന്ന കെട്ടുകഥയും തകരും. കൗള മാർഗികൾ ആര്യൻമാരാണെങ്കിൽ രാവണനും ആര്യ നാണെന്ന് പറയേണ്ടി വരും. വെളുത്ത നിറമുള്ള രാവണൻ ആര്യനും കറുത്ത നിറമുള്ള ശ്രീരാമൻ ദ്രാവിഡനും ആയി കാണേണ്ടി വരും. ഇവർ ദ്രാവിഡ രാണെന്നു പറഞ്ഞാൽ ദ്രാവിഡർ സ്വയം ആക്ഷേപിക്കലും ആകും.

ഇനി എന്താണ് കൗളാ ചാരം എന്താണ്എന്നു നോക്കാം. പുരാതന കാലത്ത് ഭാരതത്തിൽ ശൈവം വൈഷ്ണവംശാക് തേയം സൗരം ഗാണ പത്യം സാരസത്യം കൗമാരം കാപാലികം ചാർവാകം എന്നിങ്ങനെ അനേകം മതങ്ങൾ നിലനിന്നിരുന്നു. അവയിൽ സൗരം സാരസത്യം എന്നിവ വൈഷ്ണവ ഗണത്തിലും ശാക്തേയം കൗമാരം ഗണപത്യം കാപാലികം എന്നിവ ശൈവ ഗണത്തിലും പെടുന്നു. ചാർവാകം നാസ്തിക മതമാണ്. പിന്നീട് ബൗദ്ധ ജൈന സിഖ് മതങ്ങളും ആവിർഭവിച്ചു.ഇവർ ആദ്യം വൈഷ്ണവ ആചാരങ്ങളോടു ചേർന്നാ, ണ്ന്നിരുത് എന്നാൽ പിന്നീട് ശാക്തേയ മാർഗത്തിലേക്ക് അടുത്തു . ശാക്തേയ മാർഗത്തോട് അടുത്ത ബൗദ്ധർ പിന്നീട് മഹായാനമെന്നും ഹീനയാനമെന്നും ,രണ്ടു സമ്പ്രദായങ്ങളായി. ഹീ നയാന സമ്പ്രദായിലെ ആചാര പദ്ധതിയാണ് കൗളാ ചാരം. കൗളാചാരത്തിന്റെ ആധികാരിക ഗ്രന്ഥമാണ് കു ളാർണവം മത്സ്യം മാംസം മദ്യം വറുത്ത ധാന്യം മുതലായവ കൊണ്ടുള്ള ആരാധനാ സമ്പ്രദായമാണ് കൗളാ ചാരം.

അനാദികാലം മുതൽ തന്നെ സ്വാത്വിക രാജസ താമസ ഉപാസനാ വിധികൾ നിലനിന്നിരുന്നതായി പറയപ്പെടുന്നു. മദ്യവും മത്സ്യ മാംസാദികളും കൊണ്ടുള്ള പൂജയും സാമാന്യ ബുദ്ധിക്ക് ഉൾകൊള്ളാൻ കഴിയാത്ത താന്ത്രിക വിദ്യകളും അസാദ്ധ്യ കാര്യങ്ങൾ സാദ്ധ്യമാക്കുന്ന കരു പ്രയോഗങ്ങളും ഒകെ അടങ്ങിയ കൗളാ ചാരം നല്ലതെന്നോ മോശമെന്നോ പറയാൻ ഞാൻ ആളല്ല. എന്നാൽ ശങ്കരാചാര്യരെയും ശ്രീ നാരായണ ഗുരുദേവനേയും പോലുള്ള അനേകം ആചാര്യൻ മാരുടെ ശ്രമഫലമായാണ് . ഇത്തരം ആരാധനാ ക്രമങ്ങളിൽ നിന്നും സമൂഹത്തെ മോചിപ്പിച്ചത്. കൗളാ ചാരത്തിലെ മദ്യവും മാംസവും (കോഴി വെട്ട്) വറപൊടിയും അപൂർവ മായി പലരും ആചരിച്ചുപോരുന്നു. മറ്റു വിധികളും കരു പ്രയോഗങ്ങളും രഹസ്യ വിധികൾ ആകയാൽ ആർകൊക്കെ എന്തൊക്കെ അറിയാം എന്നത് ആർകും പറയാനാവില്ല. അസുരൻമാരും രാക്ഷസന്മാരും ദുർബലരാണെന്നോ മറ്റുള്ളവരെ ഭയന്ന് കഴിഞ്ഞിരുന്നവരാണെന്നോ ഒരിടത്തു പോലും പരാമർശമില്ല അവർ മറുള്ളവരെ ഭയപെടുത്തി യിരുന്നവർ ആണെന്നാണ്. പുരാണേതിഹാസങ്ങളിൽ കാണുന്നത്. എന്നാൽ അപൂർവമായേ ഇവർ സംഘടിത ശക്തിയായി മറ്റുള്ളവരെ അക്രമിച്ചിട്ടുള്ളു. ഒരു ഹിരണ്യ നോ ഒരു രാവണനോ ഒക്കെ മാത്രം. കാർത്തവീരനും മഹാബലി യുമെല്ലാം. അസുരരാണെങ്കിലും ആരെയും അക്രമിച്ചി ട്ടില്ലാത്ത പ്രബല രായിരുന്നു.

വിക്രമാദിത്യന്റെ (ചന്ദ്രഗുപ്ത മൗര്യന്റെ ) മന്ത്രി ആയിരുന്നു മഹാ പണ്ഡിതനും രാജ്യതന്ത്ര വിദഗ്ദ്ധനുമായ ചാണക്യൻ .അതേസമയം തന്നെ വിക്രമാദിത്യന്റെ സൈന്യാധിപൻ ആയിരുന്നു അമാത്യ രാക്ഷസൻ. അവർ തമ്മിൽ ഒരു ശീത സമരം എന്നും നിലനിന്നിരുന്നു. ഇതിൽ നിന്നും മനസിലാ ക്കേണ്ടത് രാക്ഷസർ കാട്ടിലും ഗുഹയിലും താമസിക്കു ന്നവരല്ല എന്നല്ലേ.നാഗരിക ജനതയോടൊപ്പം തന്നെ ബ്രാഹ്മണ നായ ചാണക്യനോടും ക്ഷത്രിയനായ വിക്രമാദിത്യ നോടും ഒപ്പം കഴിഞ്ഞിരുന്നു എന്നല്ലേ. രാക്ഷസർ ഒരു പ്രത്യേക രാജ്യക്കാരോ പ്രത്യേക വർഗക്കാരോ അല്ല എന്നല്ലേ.

കൗളാ ചാരം ഭാരതത്തിൽ എല്ലായിടത്തും ഒരു കാലത്ത് പ്രചരിച്ചിരുന്നു. ശക്തി ഉപാസകരായിരുന്ന കൗളാ ചാരികൾ ഇന്നും അതിന്റെ മാഹാത്മ്യങ്ങൾ വർണിക്കുന്നു. പുളിയാം പുള്ളി നമ്പൂതിരിയെ പറ്റി കേട്ടിട്ടില്ലാത്തവർ കേരളത്തി ലുണ്ടാവില്ല. കൗളാ ചാര വിധികളിലൂടെ അൽഭുത സിദ്ധികൾ നേടിയ ഒരു ബ്രാഹ്മണ നായിരുന്നു പുളിയാം പുള്ളി നമ്പൂതിരി. പുരാതന ഭാരതത്തിൽ ആരാധനാ അധിഷ്ടിത മത വിഭജനത്തേക്കാൾ തൊഴിലധിഷ്ഠിത സമുദായ വിഭജനത്തിനായിരുന്നു കൂടുതൽ പ്രാധാന്യം. അവരവർക്കിഷ്ടമുള്ള മത ആരാധനാ സമ്പ്രദായം സ്വീകരിക്കാം. അങ്ങിനെയാണ് ശൈവ ബ്രാഹ്മണരും വൈഷ്ണവ ശാക്തേയ ബ്രാഹ്മണരും സൗരബ്രാഹ്മണരും സാര സത്യ ബ്രാഹ്മണരും ഒക്കെ ഉണ്ടായത് എന്നാൽ കൗളാ ചാരത്തെ ബ്രഹ്മണർ നിഷേധിച്ചിരുന്നു. . അതു കൊണ്ടു തന്നെ ബ്രാഹ്മണസമൂഹത്തിൽ നിന്നും പുളിയാം പുള്ളിക്ക് വളരെ എതൃപ്പുകൾ നേരിടേണ്ടി വന്നിട്ടുണ്ട്. കരളാ ചാരത്തിലെ മൃഗബലിയും മററും എതിർ ക്കു ന്നവരെ ഇന്നും കാണാം. കല്ലടികോട്ട് മല വാര സേവാ ആ ശ്രമത്തിൽ മൃഗബലി നടത്തിയ വീഡിയോ പുറത്തു വന്നപ്പോൾ വളരെ പേർ അതിനെതിരെ പ്രതികരിച്ചു. ങ്കഗബലി നിരോധിക്കണമെന്ന് മുറവിളി കൂട്ടി. നടുറോഡിൽ മൃഗങ്ങളെ തല്ലി കൊന്നവർ ഒക്കെയാണ് അതിനെ എതിർത്ത് . അപ്പോൾ മൃഗത്തോടുള്ള സ്നേഹം കൊണ്ടല്ല എതിർപെന്ന് സ്പഷ്ടം. കൗളാ ചാരത്തെ എതിർക്കുന്നത് ആരുൻമാരാണെന്ന് പറയുന്നവരോട് ചോദിക്കുക കല്ലടികോട്ടെ മൃഗബലിയെ എതിർതവരൊക്കെ ആര്യന്മാരാണോ എന്ന്.
രാവണനും ഹിരണ്യനും ഒക്കെ അസുരൻമാർ ത്തയതു കൊണ്ടാണ് അവരെ കൊന്നതെങ്കിൽ രാവണന്റെ അനുജ നായ വിഭീഷണൻ എന്ന അസുരനെ തന്നെയല്ലേ അവിടെ രാജാ വായി വാഴിച്ചത്. ഹിരണ്യന്റെ മകനായ പ്രഹ്ലാദനെ തന്നെ യല്ലേ അവിടെ താജാവായി വാഴിച്ചത്. അവിടെ സ്വന്തം ഭരണത്തിൻ കീഴിൽ ആക്കാനോ ഒരു ആര്യ വംശജനെ രാജാവാക്കാനോ ശ്രമിച്ചില്ല എന്നതു തന്നെ രാവണ നോടും ഹിരണ്യനോടുമാണ് വിരോധമുണ്ടായത് അവരുടെ വംശത്തോടല്ല എന്നതിന് തെളിവല്ലേ. ഇതിൽ നിന്നെല്ലാം മനസിലാകുന്നത് കൗളാ ചാരികളെയാണ് പൊതുവെ അസുര ന്മാരായി കണക്കാക്കി യിരുന്നതെന്നും അതിൽത്തന്നെ തീവ്ര കൗളാ ചാരികളായ ഒരു വിഭാഗത്തെ രാക്ഷസരായും കണക്കാക്കിയിരുന്നു എന്നും അല്ലേ. അസുരനും രാക്ഷസനും ഒന്നും വംശത്തേയോ ദേശത്തേയോ അടിസ്ഥാന മാക്കിയുള്ള വർഗീകരണ മായിരുന്നില്ല ആചാര അനുഷ്ടാനങ്ങളെ അടിസ്ഥാന മാക്കി ഉള്ള വർഗീകര അമായിരു. ബ്രാഹ്മണ രിൽ കൗളാ ചാരികൾ കുറവാ ണെങ്കിലും ഇന്നും കൗളാചാരി കളായ ബ്രാഹ്മണർ അപൂർവമാ യെങ്കിലും ഉണ്ട്. രാക്ഷസീയ കർമങ്ങൾ അനുഷ്ടിക്കുന്ന കൗളയോഗികളും ഇന്നും അപൂർവ മായി എങ്കിലും ഉണ്ട്. അവരൊക്കെ ഇന്നും ജനസമൂഹ ങ്ങളിൽ നിന്നും വിട്ട് വനാന്തരങ്ങളിലും ഹിമാലയത്തിലെ ജനവാസ യോഗ്യമല്ലാത്ത മഞ്ഞുമലകളിലും ഒക്കെ ആണ് കാണപെടുന്നത്. അവർ പൊതു സമൂഹവുമായി ബന്ധപെടാൻ താൽപര്യ പെടാറില്ല. ആരുടേയും ശത്രു ആകാനോ മിത്രമാകാനോ താൽപര്യപെടുന്നുമില്ല’ ഹിമാലയത്തിലെ മഞ്ഞുമലകളിൽ ദിഗംബരരായി സഞ്ചരിക്കാനുള്ള അവരുടെ കഴിവു തന്നെ അവരുടെ അൽഭുത ശക്തിക്ക് ഉദാഹരണമാണ്

ഇനി ആര്യ അധിനിവേശത്തിൻ്റെ ശാസ്ത്രീയ വിശദീകരണം എന്തെന്ന് നോക്കാം. ആധുനിക DNA പഠനങ്ങൾ പറയുന്നത് ഭാരതത്തിലെ എല്ലാ ജനവിഭാഗങ്ങളിലും ആര്യൻമാരുടെയും ദ്രാവിഡ രുടേയും ജീനുകൾ കണ്ടെത്തിയിട്ടുണ്ട് എന്നാണ് . ഞാൻ ആര്യനാണ് എന്നോ ദ്രാവിഡ നാണ് എന്നോ അവകാശപെടാൻ ആർക്കും കഴിയില്ല. എന്നാൽ സ്ത്രീകളിലൂടെ മാത്രം കൈമാറ്റം ചെയ്യപെടുന്ന ചില ജീനുകളുടെ പഠനങ്ങളിൽ മനസിലാകുന്നത് ആര്യൻമാരായ സൂകൾ ഭാരതത്തിൽ വന്നിട്ടില്ല എന്നാണ്. അപ്പോൾ പിന്നെ ആര്യവംശം ഭാരതത്തിൽ ഉണ്ടാകില്ലല്ലോ. സങ്കരവർഗമല്ലേ ഉണ്ടാവുകയുള്ളു.

Leave a comment