post 118 അവതാരവും ദൈവവും

ഹിന്ദുമതത്തിലെ ആചാരങ്ങളേയും വിശ്വാസങ്ങളേയും ചരിത്ര രേഖകളേയും തെറ്റിധരിപ്പിക്കും വിധം വ്യാഖ്യാനിച്ച് വിശ്വാസികളിൽ തെറ്റിദ്ധാരത്തകൾ ഉണ്ടാക്കുവാൻ ആഗോളതലത്തിൽ തന്നെ ആസൂത്രിതമായ നീക്കങ്ങൾ നടന്നി ട്ടുണ്ട് അതിലൊന്നാണ് ആര്യ അധിതിവേശ സിദ്ധാന്തം . അതുപോലെ ഒന്നാണ് ബഹു. ദൈവം മനുഷ്യദൈവം എന്നിങ്ങനെയുള്ള ദുഷ്പ്രചരണങ്ങൾ. ഹിന്ദു വിശ്വാസ മനുസരിച്ച് ദൈവത്തെ ബ്രഹ്മം വിരാൾ പുരുഷൻ പ്രകൃതി എന്നൊക്കെയാണ് വിവരിച്ചിട്ടുള്ളത്. ആരാണ് ദൈവം

ആരീ ദൈവം നിനച്ചാൽ അറിയുക കഠിനം
സ്ഥൂല സൂക്ഷ്മങ്ങളല്ല.
ആളല്ലാണല്ലപെണ്ണും ചെറുതുവലുതു
മല്ലlദിയില്ല ന്തമില്ല
നേരായ് വർണങ്ങളില്ല അറിവ തിനെ തുമേ
ദീർഘവിസ്താരമില്ല.
ലോക ബ്രഹ്മാണ്ഡമെല്ലാം വിരവൊടു നടനം ചെയ്ക ചെയ്യിക്കുമീശൻ.
……
തീയിൽ താപം കണക്കേ ഉടലതിൽ വിലയം
ചെയ്ത ജീവൻ കണക്കേ
തേനിൽ മാധുര്യവും പോൽ ജലധിയിൽ ലവണം
ചേർന്നിണങ്ങുന്ന പോലെ.
പാരിൽ ദാരുക്കളെല്ലാം ദിനകരനെ വിടോ നിന്നു
പാലിച്ചിടും പോൽ
ആരും കാണാത്ത ദൈവം സകലവുമിവിടെ
പാല നം ചെയ്തിടുന്നു.
….:….
ജന്മാൽ ബാധിര്യമാർന്നാൽ ഒരുവനു മനസിൽ
വാക്യ ബോധംഭവിക്കാ
ഒന്നും കാണാത്തവർക്കിങ്ങിരവു പകലതെന്നുള്ള
ബോധംഭവിക്കാ
എന്നും ഞാനെന്ന ഭാവം വളരെ വളരുകിൽ സ്നേഹ
ബന്ധങ്ങൾ നിൽകാ
നന്നായ് കാര്യങ്ങൾ ചെയ്യാൻ ഉടലൊടു മനവും
ബല്യമായ് തീർന്നിടേണം..
……..
കാണാൻ കണ്ണത്ര പോര മിഴികളിൽ വിലയം
ചെയ്തിടുംകാഴ്ച വേണം
കേൾക്കാൻ കാതത്ര പോര അകമതി ലതിനെ
കൊള്ളുവാൻ കേഴ്വി വേണം
പാർക്കാൻ രാജ്യങ്ങൾ പോരാ സ്ഥല ജല മരുത
യോജ്യ ഭൂതങ്ങൾ വേണം.
പാർത്താൽ ജീവൽ തുടിപ്പീ മരുവിനെ മാരു വായ്
തീർത്തിടുന്നെന്നു നൂനം
……….
അർത്ഥം:-
ദൈവം ആര് അല്ലെങ്കിൽ എന്ത് എന്ന് കാലങ്ങളായി പലരും ചോദിക്കുന്ന ചോദ്യമാണ്. പ്രവാചക മതങ്ങളുടെ കാഴ്ചപാടിൽ സ്വർഗത്തിലെ സിംഹാസനത്തിലിരിക്കുന്ന ഒരു വ്യക്തി ആണ് ദൈവം.അദ്വൈത വീക്ഷണം അനുസരിച്ച് ശങ്കരാചാര്യരുടെ അഭിപ്രായം ഇവിടെ കുറിക്കുന്നു.

ദൈവത്തെ മനസിലാക്കുക അത്ര എളുപ്പമല്ല.തടിചതെന്നോ മെലിഞ്ഞെതെന്നോ നീണ്ട തെന്നോകുറിയതെന്നോ ആണെന്നോ പെണ്ണെന്നോ ആളെന്നോ ചെറുതെന്നോവലുതെന്നോ വെളുത്ത തെന്നോകറുത്ത തെന്നോ നീളമോ വീതിയോ ഒന്നും പറയാൻ സാധിക്കുകയില്ല. എന്നാൽ ഈ ബ്രഹ്മാണ്ഡം മുഴുവനും നിയന്ത്രിക്കുന്ന മഹാശക്തിയാണ്.

തീയുടെ ഗുണമാണ് ചൂട് ശരീരത്തിന്റെ ഗുണമാണ് ജീവൻ തേനിന്റെ ഗുണമാണ് മധുരം കടൽ ജലത്തിന്റെ ഗുണമാണ് ഉപ്പ് അതു പോലെ പ്രപഞ്ചത്തിന്റെ ഗുണമാണ് പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന ശക്തിയാണ് ദൈവം. സൂര്യൻ ദൂരെ നിന്ന് തന്റെ രശ്മികൾ കൊണ്ട് സാധ്യലതാദികളെ പോഷിപ്പിക്കുന്നതു പോലെ അജ്ഞാതമായ ദൈവം പ്രപഞ്ചത്തെ മുഴുവൻ പരിപാലിക്കുന്നു.

ജന്മനാൽ കേൾവി ഇല്ലാത്ത വ്യക്തിക്ക് സംസാരശേഷി ഉണ്ടാകുകയില്ല. കാരണം ശബ്ദം എന്തെന്ന് അവർക്ക് അറിയില്ല. കാഴ്ച ഇല്ലാത്തവർക്ക് രാത്രിയും പകലും എന്തെന്ന് മനസിലാവുകയില്ല. അഹംഭാവം ഏറെ വളർന്നാൽ സ്റ്റേഹത്തിന്റെ വില മനസിലാകാതെ പോകും.അതു പോലെ ദൈവാനുഭവം അവരവർക്ക് സ്വയം ഉണ്ടാകേണ്ടതാണ്. ഒരാൾക്ക് മധുരം അറിയാൻ കഴിവില്ലാതെ ആയാൽ പഞ്ചസാരക്ക് മധുരമാണെന്ന് അവരെ എങ്ങിനെ ബോദ്ധ്യപെടുത്തും.

………….
കാണുവാൻ കണ്ണുണ്ടായാൽ പോര കണ്ണിന് കണ്ണിൽ അടങ്ങിയിരിക്കുന്ന കഴ്ച എന്ന ഗുണം ണ്ടാകണം. കേൾക്കാൻ കാതുണ്ടായാൽ പോരകേഴ്വി എന്ന ഗുണം ഉണ്ടാകണം. ജീവിക്കുവാൻ രാജ്യം അഥവ ഭൂമി ഉണ്ടായാൽ പോര വായു ജലം മുതലായ പഞ്ചഭൂതങ്ങളെല്ലാം വേണം. ആലോചിച്ചാൽ മനസിലാകും ദൈവത്തിന്റെ ശക്തിയാണ് ലോകത്തെ നിലനിറുത്തുന്നതെന്ന്.
……

ഇതാണ് ദൈവത്തെക്കുറിച്ചു.ള്ള ഭാരതീയ വീക്ഷണം ദൈവം ആകാശത്തിലോ സ്വർഗത്തിലോ ഇരിക്കുന്ന ഒരു വ്യക്തി അല്ല. പ്രപഞ്ചം മുഴുവൻ വ്യാപിച്ചുകിടക്കുന്ന ഒരു ചൈതന്യമാണ്, അണ്ഡ ബീജങ്ങൾ യോജിച്ച് ഒരു ഏകകോശ ഭ്രൂണം രൂപം പ്രാപിച്ചാൽ ആ ഒരുകോശം വളർന്ന് സ്വയം വിഭജിച്ച് അസ്ഥികോശം മാംസകോശം മജ്ജാ കോശം സ്നാ യുകോശം ത്വക് കോശം എന്നിങ്ങനെ വേർപിഞ്ഞ് ഒരു കുഞ്ഞായി രൂപം പ്രാപിക്കുന്നു. ഓരോ കോശവും സ്വയം വളർന്ന് വികസിച്ച് വിഭജിച്ചാണ് പുതിയ കോശങ്ങൾ ഉണ്ടാകുന്നത്. എന്നാൽ അവ വിഭജിച്ച് വളരുന്നത് ശരീരത്തിന്റെ ആവശ്യത്തിന് ഓരോ തരം കോശങ്ങളും എത്ര വളരണം എങ്ങിനെ വളരണം എന്നൊക്കെDNA യിൽ തന്നെ രേഖപെടുത്തി വച്ചിട്ടുണ്ട്, ആക്രമം വിട്ട് വളരുന്ന കോശങ്ങളെ ക്യാൻസർ കോശങ്ങൾ എന്ന് പറയുന്നു. സാധാരത്തയായി ശരീരം അവയെ നശിപ്പിക്കും. അങ്ങിനെയുള്ള പ്രവർതനങ്ങൾ ചെയ്യുന്ന സംവിധാനത്തെ നാം ജീവൻ എന്ന് പറയുന്നു. ( അല്ലെങ്കിൽ മനുഷ്യൽ അവന്റെ ബുദ്ധി ഉപയോഗിച്ച് അവയെ നശിപ്പിക്കാൻ ശ്രമിക്കും. അതു മല്ലെങ്കിൽ ശരീരത്തെ അവ നശിപ്പിക്കും.)

അതുപോലെ പ്രപഞ്ചത്തിന്റെ വികാസപരിണാമങ്ങളെ നിയന്ത്രിക്കാനും ഒരു സംവിധാനം ഉണ്ട്. ആ സംവിധാനത്തെ ആണ് ദൈവം എന്നും ബ്രഹ്മമെന്നും വിരാൾ പുരുഷനെന്നും പ്രകൃതി എന്നും ഒക്കെ പൂർവികർ വിശേഷിപ്പിച്ചത്. അല്ലാതെ തന്നെ പുകഴ്തുന്നവരെ രക്ഷിക്കാനും അല്ലാത്തവരെ ശിക്ഷിക്കാനും സ്വർഗത്തിൽ ഇരിക്കുന്ന ആളല്ല ദൈവം. കരുണാമയനായ ദൈവം എന്ന സങ്കൽപം തന്നെ ശരിയാണോ? അതോ നീതിമാനായ ദൈവം എന്നതാണോ ശരി? ഇതു രണ്ടും കൂട്ടി ഒരാൾക് ചെയ്യുവാൻ സാധിക്കുമോ? ഒരു ന്യായാധിപൻ ( ജഡ്ജി ) തന്നെ ആശ്രയിക്കുന്നവർ ചെയ്ത തെറ്റുകൾക്ക് ശിക്ഷ ഒഴിവാക്കിയാൽ ആ ന്യായാധിപൻ നീതിമാനാകുമോ? ഹിന്ദു വിശ്വാസത്തിൽ അങ്ങിനെ ഒരു സങ്കൽപമില്ല. അവരവർ ചെയ്യുന്ന കർമണളുടെ ഫലം അവരവർ തന്നെ അനുഭവിക്കണം. അതാണ് ശ്രീരാമൻ ബാലിയെ ഒളിയമ്പെയ്ത് കൊന്നതുകൊണ്ട് രാമന്റെ അടുത്ത ജന്മമായ ശ്രീ കൃഷ്ണ അവതാരത്തിൽ ബാലിവേടനായി ജനിച്ച് ശ്രീകൃഷ്ണനെ ഒളിയമ്പെയ്യുന്നത്. അവതാര പുരുഷനായാലും നീതിക്ക് മാറ്റമില്ല.

ഇനി ആരാണ് അവതാര പുരുഷൻ എന്ന് നോക്കാം. നാം എല്ലാവരും ഭൂമിയിൽ അവതരിച്ചവരാണ്. നിയോഗിക്കപെട്ട കർമങ്ങൾ ചെയ്യുന്നവരാണ്. എന്നാൽ എന്താണ് ജന്മ ലക്ഷ്യമെന്ന് നമുക്കറിയില്ല. ഒഴുക്കിൽ പെട്ട ഓടം പോലെ എവിടൊക്കെയോ സഞ്ചരിക്കുന്നു. എന്നാൽ ഒരു പ്രത്യേകകാര്യം, സാധിക്കാൻ ജനിക്കുകയും അത് എന്താണെന്ന് മനസിലാക്കുകയും ചെയ്യുന്നവരാണ് അവതാര പുരുഷൻമാർ. പല ദേവൻമാരും മനുഷ്യരായി അവതരിച്ചതായി പുരാണേതിഹാസങ്ങൾ പറയുന്നു. അതിൽ മഹാവിഷ്ണുവിന്റെ അവതാരമാണ് ശ്രീരാമനും ശ്രീകൃഷ്ണതും. അവതാരമെന്നതും മനുഷ്യജന്മമാണ്. ചില പ്രത്യേക കഴിവുകൾ ഉണ്ടാകുമെന്നു മാത്രം. അവതാരങ്ങൾ തന്നെ മൂന്നു തരം പറയപെടുന്നു.അംശാവതാരം അർദ്ധാവതാരം പൂർണാവതാം എന്നിങ്ങനെ. ഒരു പ്രത്യേക കാലത്തു മാത്രം ജന്മ ലക്ഷ്യം ബോദ്ധ്യമാവുകയും പ്രത്യേക കഴിവുകൾ പ്രകടമാവുകയും ചെയ്യുന്നതാണ് അംശാവതാരം. നരനാരായണൻ മാർ അംശാവതാരങ്ങളാണ്.ഒരു പ്രത്യേക കാലത്ത് ജന്മ ബോധവും കഴിവുകളും ഉണ്ടാവുകയും മരണം വരെ നിലനിൽക്കുകയും ചെയ്യുന്നതാണ് അർദ്ധാവതാരം. ജനനം മുതൽ മരണം വരെ പ്രത്യേക കഴിവും ബോധവും ഉണ്ടായിരിക്കുന്നവരാണ് പൂർണാവതാരം.

പ്രപഞ്ചത്തിലെ ചെറിയ ഒരു നക്ഷത്രമാണ് സൂര്യൻ എന്നാൽ ഭൂമിയിലെ ജീവന്റെ ഉൽഭവവും നിലനിൽപും സൂര്യനെ ആശ്രയിച്ചാണ് ഇരിക്കുന്നത്. കാരണം സൂര്യനുമായി ഭൂമിക്കുള്ള അനുയോജ്യമായ ദുരരമാണ്. അതുപോലെ അനുയോജ്യമായ ഒരകലത്തിൽ നമുക്കു കിട്ടുന്ന ഈശ്വരചൈതന്യമാണ് അവതാര പുരുഷൻമാർ. നമ്മുടെ പ്രാപഞ്ചിക ജീവിതത്തെ നിലനിർത്ത കൊണ്ടു തന്നെ ഈശ്വരനിലേക്ക് അടുപ്പിക്കാൻ അവതാര പുരുഷൻമാർകേ കഴിയുകയുള്ളു. സൂര്യൻ ഭൂമിയോട് കൂടുതലായി അടുത്താൽ ഭൂമി കരിഞ്ഞു പോകും.അതു പോലെ ദൈവത്തിലേക്കും കൂടുതലായി അടുത്താൽ പ്രാപഞ്ചിക ജീവിതം നഷ്ടമാകും.

ഇവിടെയാണ് ശ്രീ നാരായണ ഗുരുദേവന്റെ പ്രസക്തി. നമ്മുടെ പ്രാപഞ്ചിക ജീവിതം നില നിർതി കൊണ്ടു തന്നെ ഗുരുദേവൻ നമ്മെ ദൈവത്തിലേക്ക് അടുപ്പിക്കുന്നു. വർണ മേധാവിത്തത്തിൽ മനുഷ്യധർമം നഷ്ടപെട്ട ഒരു കാലത്ത് ധർമ സ്ഥാപനത്തിന് ജനിച്ച അവതാര പുരുഷനാണ് ഗുരുദേവൻ . ഇന്ന് സമത്വ വാദിക്കളെന്ന് അവകാശപെടുന്ന ക്രിസ്ത്യാനികൾ അന്ന് ഇവിടുത്തെ ജാതി വ്യവസ്ഥയേക്കാൾ ഹീനമായ അടിമവ്യവസ്ഥയാണ് പാശ്ചാത്യ രാജ്യങ്ങളിൽ നടത്തിയിരുന്നത്. മൃഗങ്ങളെ പോലെ മനുഷ്യരെ വി ൽ കു ക യും വാങ്ങുകയും ചാട്ട കൊണ്ടടിച്ച് പണിയെടുപ്പിക്കുകയും ചെയ്തിരുന്നവരാണ് ഇവിടെ സമത്വവാദം കൊണ്ടുവന്നു എന്ന് അവകാശപെടുന്നവർ. ഉച്ചനീചത്വത്തിനെതിരെ പൊരുതിയവരെന്ന് സ്വയം അവകാശപെടുന്ന മറ്റൊരു കൂട്ടരാണ് കമ്യൂണിസ്റ്റുകാർ. അതിത്തെ സത്യ സ്ഥിതി ഒന്നു പരിശോധിക്കുക.

മാറുമറക്കൽ സമരം (ചാന്നാർ ലഹള ) 1859
കുടിയാന് പാട്ട വസ്തുവിലുള്ള അവകാശം 1865
അയിത്തോച്ചാടന പ്രസ്ഥാനം 1917
പന്തിഭോജനവും വൈക്കം സത്യാഗ്രഹവും 1924
ഗുരുവായൂർ സത്യാഗ്രഹം 1931
ക്ഷേത്രപ്രവേശന വിളംബരം 1936
കേരളത്തിൽ കമ്യൂണിസ്റ്റു പാർടി രൂപീകരിക്കുന്നതു തന്നെ 1936ൽ ആണ്. എന്നിട്ടാണ് ഈ സമരങ്ങളെല്ലാം കമ്യൂണിസ്റ്റു പാർടിയാണ് നടത്തിയതെന്ന് യാതൊരുളുപ്പുമില്ലാതെ അവകാശപെടുന്നത്

Leave a comment