Post 116 കടമ്പ്

കടമ്പ്

🌿 🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿 ………….

റൂബിയേസി (Rubiaceae) സസ്യകുടുംബത്തിൽ സിങ്കൊണോയ്ഡേ(Cinchonoidae) വിഭാഗത്തിൽ ഉൾപ്പെടുന്നു ഒരിനം ഇലപൊഴിയും മരമാണ് ആറ്റുതേക്ക് (ശാസ്ത്രനാമം: Neolamarckia cadamba). കദംബ, കടമ്പ് എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നു. ആറ്റിൻ കരയിൽ സമൃദ്ധമായി വളരുന്നതിനാലാണ് ആറ്റുതേക്ക് എന്ന് ഇതിനു പേരുണ്ടായത്. ഇന്ത്യ, ശ്രീലങ്ക, മലയ എന്നിവിടങ്ങളിൽ ഇവ ധാരാളം വളരുന്നു
🌿 🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿 🌿🌿,
നക്ഷത്രം ……………………… ചതയം
കുടുംബം ……………………. റുബിയേസി
ശാസ് ത്രീയ നാമം
വെള്ളക്കടമ്പ് ……………….. Neolamarckia cadamba
മഞ്ഞകടമ്പ് …………………… Haldina cordifolia

🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿 🌿 ‘
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿 🌿🌿

വിവരണം

ജലാശയങ്ങളുടെ തീരത്തും നനവാർന്ന നിത്യഹരിതവനങ്ങളിലുമാണ് ഇവ വളരുന്നത്. ഇലപൊഴിയും മരമെങ്കിലും ഈർപ്പം കൂടുതലുള്ള പ്രദേശങ്ങളിൽ ഇവ ഒരുമിച്ച് ഇല പൊഴിക്കുന്നില്ല. അണ്ഡാകൃതിയിലുള്ള ഇലകൾ സമ്മുഖമായാണ് വിന്യസിച്ചിരിക്കുന്നത്. ഇലകൾക്ക് ഏകദേശം 25 സെന്റീമീറ്റർ നീളവും 8 സെന്റീമീറ്റർ വീതിയുമുണ്ട്. മഴക്കാലാത്താണ് മരം പുഷ്പിക്കുന്നത്. വൃക്ഷത്തിന്റെ മിക്കവാറും എല്ലാ ഭാഗങ്ങളിലും പൂക്കൾ കുലകളായി ഉണ്ടാകുന്നു. പൂക്കൾക്ക് ഓറഞ്ച് നിറമാണ്. ചെറുസുഗന്ധമുള്ള പൂക്കളിൽ അഞ്ചു ദളങ്ങൾ ഉണ്ട്. കർണങ്ങളും കേസരങ്ങളും അഞ്ചു വീതം കാണപ്പെടുന്നു. പുഷ്പങ്ങൾ ദ്വിലിംഗികളാണ്

ഒക്ടോബർ മാസത്തിലാണ് ഫലങ്ങൾ മൂപ്പെത്തുന്നത്. വേഗത്തിൽ വളരുന്ന മരത്തിന് അതിശൈത്യം ദോഷകരമാണ്. ജലത്തിലൂടെയും ജന്തുക്കളിലൂടെയും വനത്തിൽ സ്വാഭാവിക പുനരുത്ഭവം നടക്കുന്നു. തടിക്ക് കാതലും വെള്ളയും ഉണ്ടെങ്കിലും അവ തിരിച്ചറിയാൻ വിഷമമാണ്. തേക്ക് എന്നു വിളിക്കപ്പെടുന്നുണ്ടെങ്കിലും ഇതിൻറെ തടിക്ക് ഉറപ്പില്ല. തടിക്ക് ബലക്കുറവുണ്ടെങ്കിലും ഫർണിച്ചർ നിർമ്മാണത്തിനായി അപൂർവ്വമായി ഉപയോഗിക്കുന്നുണ്ട്. കൂടുതലും തീപ്പെട്ടി നിർമ്മാണത്തിനാണ് ഉപയോഗിക്കുന്നത്.
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿 🌿🌿,

ലളിതാ പരമേശ്വരിക്ക് കദംബവനം പ്രിയപെട്ടതാണ്. കാളിയമർദmത്തിലും കദം ബ മരം പ്രതിപാദിക്കു ന്നുണ്ട്. വർഷകാലത്ത് പൂവും കായും ഉണ്ടാകുന്ന മരമാണ് കടമ്പ്. കടമ്പിന്റെ തൊലിയുടെ ചൂർണം ഹൃദയവാൽവ് ചുരുങ്ങുന്ന രോഗത്തിന് നല്ലതാണ്.ഇതിന്റെ വേരും വേരിൽ മേൽ തൊലിയും തൊലിയും പൂവും കായും ഔഷധമായി ഉപയോഗിച്ചു വരുന്നു.കടമ്പിന്റെ വേരിൽ മേൽ തൊലി മൂത്രതടസത്തിനും മൂത്ര കല്ലിനും നല്ലതാണ്. പൂവുണക്കി പൊടിച്ച് തേൻ ചേർത് സേവാച്ചാൽമുട്ടി മുട്ടിയുള്ള ചുമ ശമിക്കും തൊലിയുടെ ചൂർണം കോഴിമുട്ടയുടെ വെള്ളയിൽ കലർതി വച്ചു കെട്ടിയാൽ ഒടിവു ചതവുകൾ സുഖമാകും. ചിലർ ആ ററു വഞ്ചി എന്നും പറയാറുണ്ട് –
(രാജേഷ് വൈദ്യർ )
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿 🌿🌿

ആറ്റുതേക്ക് പഴച്ചാറു പഞ്ചസാര ചേർത്ത് കഴിക്കുന്നത് തൊണ്ട പഴുപ്പിന് നല്ല ഗുണം കിട്ടും. രക്തശുദ്ധിയെ ഉണ്ടാക്കും.

മൈസൂരിലുള്ള ചില നാട്ടുവൈദ്യന്മാർ കടമ്പിന്റെ വേരിനെ അരച്ച് പാമ്പു വിഷത്തിന് അകത്തേക്ക് കഴിക്കുവാനും ,കടി സ്ഥലത്ത് പുരട്ടു വാൻ ഉപയോഗിക്കുന്നു ‘
(മോഹൻകുമാർ വൈദ്യർ: )
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿 🌿🌿

മഞ്ഞകടമ്പ് വെള്ള കമ്പ് നീർകടമ്പ് എന്നിങ്ങനെ മൂന്നു തരം കടമ്പിനെ പറ്റി കേട്ടിട്ടുണ്ട്. വെള്ളക്കടമ്പാണ് ഔഷധ യോഗ്യമെന്ന് പറയപെടുന്നു . തടിക്ക് മഞ്ഞ നിറമുള്ളതുകൊണ്ട് മഞ്ഞക്കടമ്പിന് ( Haldina cordifolia) പീത ദാരു എന്നൊരു പേരുണ്ട്. സംസ്കൃതത്തിൽ ഹരിദ്രുപീത ദാരുകതം ബകതം ബ പുഷ്പം ആദിദ്ര എന്നൊക്കെ അറിയപെടുന്നു ‘ഭാരതത്തിലുടനീളം ഇലപൊഴിയും വനങ്ങളിൽ കണ്ടുവരുന്നു. പട്ടയും പൂവും ചർമരോഗങ്ങളിൽ ഔഷധമായി ഉപയോഗിക്കുന്നു.. ശരീര കാന്തിയും ശക്തിയും വർദ്ധിപ്പിക്കും.കഫപിത്തരോഗങ്ങൾ വ്രണം ജ്വരം എന്നിവ ശമിപ്പിക്കുന്നു. കാരണം ഒരു പക്ഷേ ഇതിന്റെ അണുനാശക സ്വഭാവം ആയിരിക്കാം. പൈത്തിക ജ്വരത്തിനും ചർമരോഗങ്ങൾക്കും ഇതിന്റെ പട്ട കഷായം വച്ച് ഡേവിക്കാം . ഇതിന്റെ പൂവ് ഉണക്കിപൊടിച്ച്ദുസമം കുരുമുളകുപൊടിയും ചേർത് സ്യം ചെയ്താൽ ദുഷ്ട പീനസം വിഷം തലവേദന മുതലായവ ശമിക്കും. ഇതിന്റെ പട്ട അരച്ച് തേച്ചാൽ മൃഗങ്ങളുടെ വ്രണങ്ങളും കുളമ്പുരോഗവും ശമിക്കും. ഇവ Dr s നേശമണിയുടെ ഔഷധസസ്യങ്ങൾ എന്ന ഗ്രന്ഥത്തിൽ നിന്ന്. …….. ഹിന്ദു വിശ്വാസമനുസരിച്ച് കൃഷ്ണന് പ്രിയപ്പെട്ട മരമാണ് കമ്പ്.ഈ മരവും അതിന്റെ പൂക്കളും വളരെ മനോഹരമാണ്. പൂക്കൾക് സുഗന്ധവുമുണ്ട്.
(അബ്ദുൾ ഖാദർ )
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿 🌿🌿

കടമ്പിന്റെ . 500 ഗ്രാം വേര് ചതച്ചിട്ട് വെന്ത കഷായത്തിൽ എണ്ണ ചേർത് 2O മിനിട്ട് തിളപ്പിച്ചിടുക.. അടുത്ത ദിവസം200 ഗ്രാം ഇല ചതച്ചു പിഴിഞ്ഞം നീരും കടമ്പിന്റെ തൊലി അരച്ച കൽകവും ചേർത് 20 മിനിട്ട് തിളപ്പിച്ചിടുക. അടുത്ത ദിവസം മന്ദാഗ്നിയിൽ വെള്ളം വററിച്ച് അരിച്ചെടുക്കുക. ഈ തൈലം കോഴി തൂവൽ കൊണ്ട് ലേപനം ചെയ്താൽ വിരലിന്റെ ഇടയിലും ഗുഹ്യഭാഗങ്ങളിലും ഉണ്ടാകുന്ന ഫംഗസ് ഇൻഫക്ഷൻ ശമിപ്പിക്കും. ഫംഗസ് മൂലം മുടി വട്ടം പൊഴിയുന്നതും ശമിപ്പിക്കും, മുടി പൊഴിഞ്ഞ സ്ഥലത്ത് തേരകത്തിലാകാണ്ട് ഉരച്ചശേഷം ഈ തൈലം ലേപനം ചെയ്താൽകറുത്ത മുടി കിളിർതു വരും.. അനുഭവം ……….കടമ്പും ചിററ മൃതും ശതാവരി കിഴങ്ങും മഞ്ഞളും കൂടി കഷായം വച്ചു യോഗരാജ ഗുൽഗുലു ചേർത് രണ്ടാഴ്ച കഴിച്ചാൽ സന്ധിവേദന പേശിവേദന. അപബാഹുകം മുതലായവ ശമിക്കും. അരത്ത കൂടി ചേർക്കുന്നതും നല്ലതാണ്……… കതംബതൊലി ഉണക്കിപൊടിച്ച് തേൻ ചേർത് സേവിച്ചാൽ ദഹനക്കുറവ് ക്രിമി മുതലായ ഉദരസംബന്ധമായ ബന്ധമായ രോഗങ്ങൾ ശമിക്കും. നല്ല വിശപ്പുണ്ടാകും.ഇത് നല്ലൊരു അണുനാശിനി ആണ്. കദംബതൊലി കൊണ്ട് പുകക്കുന്നത് രോഗാണുക്കളെ ശമിപ്പിക്കും. കദംബ തൊലിയും അമുക്കുരവും കൂടി സേവിച്ചാൽ ക്യാൻസർ വളർച്ചയെ തടയാം. നല്ല വെയിലുള്ളപ്പോഴെ കടബതൊലിയും കായുമൊക്കെ ശേഖരിക്കാവു. കുളിച്ചു ശുദ്ധമായി വേണം ഔഷധം ശേഖരിക്കുവാൻ. അല്ലെങ്കിൽ ഔഷധ ഗുണം കുറയുകയും. ശരീരവുമായി പൊരുത്തപ്പെടാതെയും വരും. കടമ്പ് ചേർന്ന ഔഷധങ്ങൾ ഡേവിക്കുന്നതും പകൽ വേണം.
(വിജീഷ് വൈദ്യർ കണ്ണൂർ)
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿 🌿🌿

കടമ്പിന് തമിഴിൽ നീതമെന്നാണ് പറയുന്നത്. രുദ്രാക്ഷ കതമ്പമെന്ന ഒരു പേരും കാണുന്നുണ്ട്. മഞ്ഞകമ്പിനെ പറ്റി തമിഴ് ഗ്രന്ഥങ്ങൾ പ്രതിപാദിച്ചു കാണുന്നില്ല. കടമ്പിന്റെ പഴവും വിത്തും പട്ടയും ഇലകളും ഔഷധമായി ഉപയോഗിച്ചു കാണുന്നു. കമ്പിന്റെ തൊലിക്ക് ടോണിക് (രഡായm) ഗുണമുണ്ട്. ജ്വരത്തെ ശമിപ്പിക്കുന്നതാണ്. ഇതിന്റെ പഴം അസ്ഥി ജ്വരവും പേശി പിടുത്തവും ശമിപ്പിക്കും. ഇതിന്റെ ഇലയിട്ട് തിളപ്പിച്ച വെള്ളം വായിൽ കൊണ്ടാൽ വായിലെ പുണ്ണ് മോണപഴുപ്പ് മുതലായവ ശമിപ്പിക്കും. ……. കടുത്ത ചൂടും ഉഷ്ണവും ഉള്ളപനിയിൽ കടമ്പിന്റെ പഴച്ചാറ് ശർ കരചേർത് സേവിച്ചാൽ ശമനമുണ്ടാവും………. കടമ്പിന്റെ തൊലി കൊണ്ടുള്ള കഷായം സാധാരണ ജ്യരത്തിലും താപ ജ്വരത്തിലും മനോവിഭ്രാന്തി ഉണ്ടാക്കുന്ന ജ്വരങ്ങളിലും ഫലപ്രദമാണ്. ഇതിന് തൃദോഷങ്ങളെ സമീകരിക്കാൻ (സമ്മാക്കാൻ ) കഴിവുണ്ട് ………. കൊച്ചു കുട്ടികൾക്ക് ദോഷ കോപം (ചീത്തക്കേട്) എന്നൊരു രോഗമുണ്ട്. അതിന്റെ ലക്ഷണം ഉച്ചി (നെറുക ) അൽപം കുഴിഞ്ഞിരിക്കും പാൽ കുടിക്കില്ല. ഭയന്ന് നിലവിളിക്കും ഉറക്കത്തിൽ ഞെട്ടും – എന്നിവയാണ്‌. അതിന് കടമ്പിന്റെ പച്ച തൊലി ചതച്ചു പിഴിഞ്ഞ നീര് നിറുകയിൽ ഇററിക്കയും അൽപം ശർക്കര ചേർത്തു ഉള്ളിൽ കൊടുക്കുകയും ചെയ്താൽ ശമിക്കുന്നതാണ്. ……… വയറ്റിൽ വായു ഭിത്തിച്ച് ചുളുക്കുണ്ടായി അനങ്ങാൻ വയ്യാത്ത വേദന ഉണ്ടാകുന്നതിന് കടമ്പിന്റെ തൊലിയുടെ നീര് സേവിക്കുകയോ പച്ച തൊലിബൽറ്റുപോലെ വയറിത്ത് കെട്ടുകയോ ചെയ്താൽ ചുളുക്ക്‌ ശമിക്കുന്നതാണ്………. ‘കടമ്പിൻ തൊലിയുടെ നീരും ചെറുനാരങ്ങ നീരും ഒരു നുള്ള് പടി കാരം പൊരിച്ചതും ചേർത് കുഴമ്പാക്കി വച്ചിരുന്ന് കണ്ണിനു ചുറ്റും പുരട്ടിയാൽ കാത്തു ങ്ങളുടെ കണ്ണുരോഗങ്ങൾ ശമിക്കും. കണ്ണിന്റെ ചുവപ്പ് ചൊറിച്ചില് എല്ലാം തീരും.
(Dr സുരേഷ് കുമാർ)
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿 🌿🌿

രണ്ടു സ്പൂൺ കരിംജീരകം ഓട്ടിലിട്ടു വറുത്ത് അതിൻ രണ്ടു ഗ്ലാസ് വെള്ളമൊഴിച്ച് കുറച്ച് കടമ്പിന്റെ തൊലിയും രണ്ടു വരിക്കപ്ലാവിലയും ചതച്ചിട്ട് കുറുക്കി ഒരു ഗ്ലാസ് ആക്കി മൂന്നോ നാലോ നേരം സേവിക്കുക.ആന്ത്രവായുവും തൻമൂലമുള്ള വയർവേദനയും ക്ഷണത്തിൽ ശമിക്കും.
(പവിത്രൻ വൈദ്യർ )
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿 🌿🌿

Leave a comment