post 115 വന്നിമരം

വന്നിമരം
🌿 🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿 🌿🌿,
നക്ഷത്രം ……………………… അവിട്ടം
കുടുംബം ……………………. Fabaceae
ശാസ് ത്രീയ നാമം………… Prosopis cineraria

🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿 🌿 ‘
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿 🌿🌿

മുള്ളുകളുള്ള ഇടത്തരം വലിപ്പം വയ്ക്കുന്ന ഒരു നിത്യഹരിതവൃക്ഷമാണ് വന്നി. (ശാസ്ത്രീയനാമം: , Prosopis cineraria). മറ്റു ഫാബേസീ സ്പീഷീസിലെസസ്യങ്ങളെപ്പോലെ മണ്ണിൽ നൈട്രജൻ ഉണ്ടാവാൻ സഹായിക്കുന്ന വന്നി, അക്കാരണം കൊണ്ടുതന്നെ വരണ്ട കാലാവസ്ഥയുള്ള രാജസ്ഥാൻ മുതലായ വടക്കുപടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ കാർഷികമായി വളരെ പ്രധാനപ്പെട്ട ഒരു മരമാണ്. 6.5 മീറ്റർ വരെ ഉയരം വയ്ക്കും. (കൊടുമുടി മകുടേശ്വരക്ഷേത്രത്തിലെവന്നിമരം ഒരു അപൂർവ്വകാഴ്ചയാണ്) വരൾച്ചയെ നേരിടാനുള്ള ഈ മരത്തിന്റെ കഴിവുമൂലം സൗദി അറേബിയയിൽ 2000 ഹെക്ടറോളം സ്ഥലത്ത് ഇതു നട്ടുപിടിപ്പിച്ചിട്ടുണ്ട്. കുരു ഭക്ഷ്യയോഗ്യമാണ്. ഇല നല്ല കാലിത്തീറ്റയാണ്. തടി നല്ല വിറക് നൽകുന്നു. വനത്തെ പുനരുദ്ധരിക്കാനും മരുവൽക്കരണത്തെ തടയാനുമൊക്കെ യോഗ്യമായ വന്നിമരം വളരെ പാരിസ്ഥിതിക പ്രാധാന്യമുള്ള ഒരു മരമാണ്.

വന്നിമരത്തിന്റെ ഇല തൊലി കായ വേര് എന്നിവ എല്ലാം ഔഷധ യോഗ്യമാണ്. ഇതിന്റെ തൊലി വാതരോഗത്തെ ശമിപ്പിക്കും. ഇതിന്റെ വിറക് യാഗാഗ്നി ഉണ്ടാക്കാൻ ഉപയോഗിച്ചു വരുന്നു. വേരും തൊലിയും ചർമരോഗങ്ങളിലും – കേശവൃദ്ധിക്കും ഉപയോഗിച്ചു വരുന്നു. പൂവ് ഉണക്കിപൊടിച്ചും ഉപയോഗിക്കാറുണ്ട്.
(രാജേഷ് വൈദ്യർ )
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿 🌿🌿🌿 ഗുജറാത്തിൽ വന്നിമര കമ്പുകൾ ദന്ത ശുദ്ധിക്ക് ഉപയോഗിക്കാറുണ്ട്. ഇത് ദന്തരോഗങ്ങൾ ശമിപ്പിക്കും എന്ന് ക 🌿 രുതപ്പെടുന്നു . ഇതിന്റെ കരി ഘനത് വം കൂടിയ താകയാൽ ഇത് കരിയുണ്ടാക്കാൻ ധാരാളമായി ഉപയോഗിച്ചു വരുന്നു’

പ്രമേഹത്തിന് യാക്കോബ് വൈദ്യ ചിന്താമണി എന്ന പുസ്തകത്തില്‍ നിന്നുള്ള ഒരു യോഗം പറയുന്നു.

വന്നി മരത്തിന്റെ ഇലയും അത്തിപിഞ്ചും നിഴലില്‍ ഉണക്കി പൊടിച്ചു വെച്ച് ചൂര്‍ണമാക്കി കൊള്ളുക . അതില്‍ അല്പം എടുത്തു എരുമപാലില്‍ ഇട്ടാല്‍ എരുമാപാല്‍ പിരിഞ്ഞു വരും.അതില്‍ നല്ലെണ്ണ ചേര്‍ത്തു ആറു ദിവസം കഴിച്ചാല്‍ പ്രമേഹം മാറും എന്ന് പറയുന്നു. പഥ്യം അറിയില്ല
വൈദ്യ ശ്രേഷ്ട്ടൻ മാർ പറയും ‘ എന്ന് വിചാരിക്കുന്നു.
(രായിച്ചൻ )
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿 🌿🌿🌿
ദഹനമുണ്ടാക്കുന്നതാകയിൽ സമീ എന്നും ഉഷ്ണവീര്യമാകയാൽ നെരുപ്പ് എന്നും ജമ്മി – മായി-ശികുര എന്നൊക്കെ വന്നിമരം അറിയപെടുന്നു. പന്നിയുടെ തണ്ടിൽ മുള്ളുകളും പുളിയില പോലുള്ള ഇലകളും കാണപെടുന്നു. ഇതിനോടു സമാനമായ വിടത്തൽ എന്നൊരു ചെടി തമിഴ്നാട്ടിൽ കാണപെടു ന്നുണ്ട്. അതിന്റെ പൂക്കൾക്ക് വെത്യാസമുണ്ട്. വന്നിയുടെ ഇലയും കായും പട്ടയും പൂക്കളും ഔഷധമായി ഉപയോഗിച്ചു വരുന്നു.

വന്നി ഉഷ്ണവീര്യമാണെങ്കിലും ആന്തരിക ഉഷ്ണത്തെ കുറക്കുന്നതുമാണ്. ജന്നി രോഗങ്ങൾ വാതപിത്ത കഫരോഗങ്ങൾ വിഷക്കിടകൾ കഫം വർദ്ധിപ്പിക്കുന്ന രോഗ,ങ്ങൾ ചൊറി ചിരങ്ങ് പെള്ളൽ എന്നിവയിലെല്ലാം വന്നി ഉപയോഗിക്കാം.

വാത ജന്യ ദോഷവും മാറാത അഴലും
തന്റേതു വരി വന്നിക്കു പമയുണ്ടോ? ഭൂതലത്തിൽ
കാണാർ വിടവും കഫവും ചൊറിയും.
പോന്തേനെ ഇത് ഇലമ്പോർസപ്പ്
എന്ന് സിദ്ധർ പാടൽ (സിദ്ധവൈദ്യശാസ്ത്രം)

വന്നി ത്രിദേഷങ്ങളേയും. കഫ രോഗങ്ങളേയും വിഷകടി കളേയും തീർക്കും. വന്നിമരത്തിന്റെ കായുടെ പുറത്തെ തൊലി ഉണക്കി വച്ചിരുന്ന് കഷായം വച്ചു കൊടുത്താൽ ആന്തരികോഷ്ണം ശമിക്കും. വന്നിതൊലി ഉണക്കിപൊടിച്ച് രണ്ടു ഗ്രാം മുതൽ നാലു ഗ്രാം വരെ ചൂടുവെള്ളത്തിൽ സേവിച്ചാൽ സന്നിപാതരോഗ വും തൃദോഷവും വിഷവും കഫവൃദ്ധിയും ശമിക്കും. വന്നിതൊലിയുടെ ചൂർണവും ഉപ്പും ഒരു പുതിയ മൺകലത്തിൽ ഇവിട്ടു നിരത്തി മറ്റൊന്നു കൊണ്ടു മൂടി ശീലമൺ ചെയ്ത് സ്ഫുട മിട്ടാൽ ഉപ്പ് ഭസ്മമാകും.അജീർണം ദഹനക്കുറവ് വായുരോഗങ്ങൾ മന്ദം അജീർണ ഭേദി ഗുൻമരോഗങ്ങൾ മുതലായവ ഇതു കൊണ്ട് ശമിക്കും. കറിയുപ്പ് ഭസ്മമാക്കാൻ വളരെ വിഷമകേമാണ് എന്നാൽ വന്നിതൊലിയിൽ എളപ്പത്തിൽ ഭസ്മമാകും. മേഹ രോഗങ്ങളിൽ വിഷമകരമായ താണ് മേഹ വെട്ട രോഗം. സങ്കീർത്തമായ അസ്ഥി സ്രാവവും ഗോണോറിയയും പോലെ കൃഛ്റ സാദ്ധ്യമായ രോഗങ്ങളെ മേ ഹ വെട്ട രോഗം എന്ന് പറയുന്നു,, ‘ വന്നിമരത്തിന്റെ ഇലയുടെ നീര് 350 മില്ലിയിൽ 350 മില്ലി നറുനെയ് ചേർത് 75 ഗ്രാം വെളുത്ത കുതിരിക്കം കൽകമായി കാച്ചിയ രി ച്ച് രോഗാനുസരണം അഞ്ചു മുതൽ പത്തു മില്ലി വരെ രാവിലെയും വൈകിട്ടും സേവിച്ചാൽ, അസാദ്ധ്യമായ അസ്ഥിസ്രാവവും ചൊറിചിരങ്ങുകളും പരുക്കളും കട്ടികളും ശമിക്കും.ഈ നെയ്യ് വെള്ളം ചേർത് കടഞ്ഞെടുത്ത വെണ്ണയും മേൽ പറഞ്ഞ രോഗങ്ങളിൽ ഉപയോഗിക്കാറുണ്ട്. വന്നിമരം പല ഇനമുണ്ട്.പല രാജ്യങ്ങളിലും പല ഇനമാണം കാണപെടുന്നത്. ഗുണങ്ങൾ ഏകദേശം എല്ലാത്തിനും തുല്യമാണ്.
(Dr സുരേഷ് കുമാർ)

Leave a comment