Post 114 എരുക്ക്.

ചർച്ചാവിഷയം എരുക്ക്
ഔഷധസസ്യ പംനം / നക്ഷത്ര വൃക്ഷങ്ങൾ
🌿 🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿 🌿🌿,
നക്ഷത്രം . തിരുവോണം
കുടുംബം Asclepiadoideae
ശാസ് ത്രീയ നാമം Calotropis gigantea

രസം കടു / തിക്കം
ഗുണം ലഖു / രൂക്ഷം / തീഷ്ണം / സരം
വീര്യം ഉഷ്ണം
വിപാകം കടു.
സംസ്കൃത നാമം അർക്കം /സൂര്യാഹഃ / വി ക്ഷീരഃ / ക്ഷീര പണി / അസ് ഫോട്ടം / വസുകഃ / ഭാസ്കരം | രവിഃ / മന്ദാരം / അളർക്കം
🌿 🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿 🌿🌿,

പാമ്പ്‌ കടിച്ചാലുടന്‍ തന്നെ എരിക്കിന്റെ രണ്ടോ മൂന്നോ ഇല വായിലിട്ട്‌ ചവച്ചിറക്കണം . അതോടുകൂടിത്തന്നെ പച്ച വേരെടുത്ത്‌ ചതച്ച്‌ പാമ്പ്‌ കടിച്ച സ്തലത്ത്‌ ശക്തിയായി തിരുമ്മണം. (ഡോ.ലക്ഷ്മീപതി).•………… ഉണങ്ങിയ പുഷ്പങ്ങള്ക്ക്‌ സമം കുരുമുളക്‌ പൊടി , ഇന്തുപ്പ്‌ ഇവ 4-8 ഡെ.ഗ്രാം വരെയെടുത്ത്‌ വെറ്റില നീരില്‍ ചവച്ചിറക്കിയാല്‍ ചുമ, ശ്വാസം മുട്ട്‌, കഫക്കെട്ട്‌ ഇവക്ക്‌ ആശ്വാസമുണ്ടാകും. ……. എരുക്കിന്റെ കായ് ഒരു ഭാഗം , മഞ്ഞളിന്റെ ഇല ഒരു ഭാഗം , കരുനൊച്ചിയില ഒരു ഭാഗം, ഇവ ഒന്നിച്ചരച്ച്‌ കല്ക്ക്മാക്കി അതിന്റെ നാലിരട്ടി ആട്ടിന്പാലും പാലിന്റെ പകുതി നല്ലെണ്ണയും ചേര്ത്ത് ‌ വിധി പ്രകാരം എണ്ണ കാച്ചി എടുക്കുന്നതിനെ അര്ക്കാദി തൈലം എന്നു പറയുന്നു. ഈ തൈലം പുഴുക്കടി, വളംകടി, ദദ്രു, കുഷ്ടം മുതലായ രോഗങ്ങള്ക്ക്ത‌ ബാഹ്യ ലേപനത്തിന്‌ ശ്രേഷ്ടമാണ്‌………… എരുക്കിന്റെ വേര്, അശ്വഗന്ധ ത്തിന്റെ വേര്, ഗുഗ്ഗുലു ഇവ മൂന്നും കൂടി അരച്ച്‌ 2 ഗ്രാം വീതമുള്ള ഗുളികകളാക്കി ഓരോ ഗുളിക ദിവസം 3 നേരം വീതം കഴിച്ചാല്‍ അമവാതം, സന്ധിഗത വാതം വാതരോഗം ഇവ ശമിക്കും (ഡോ.പി.കെ.ജെയിന്‍)……….കാൽ വിരലുകളുടെ ഇടയില്‍ മഴക്കാലത്തുണ്ടാകുന്ന തഴുതണത്തിന്‌ (പുഴുക്കടി) ഈ ചെടിയുടെ കറ ഒഴിച്ചാല്‍ അശ്വാസം ലഭിക്കും. • ത്വഗ്രോഗങ്ങള്‍ , ചൊറി, ചിരങ്ങ്‌ എന്നിവക്ക്‌ എരുക്കില അരിഞ്ഞ്‌ അതില്‍ വരട്ടുതേങ്ങാപ്പീര ചേര്ത്ത്ച‌ ഒരു ദിവസം വെച്ചിരുന്നിട്ട്‌ പിറ്റേ ദിവസം പിഴിഞ്ഞ്‌ അതില്‍ അല്പ്പം ഗന്ധകവും പൊടിച്ചിട്ട്‌ തേക്കുക. ശമനം കിട്ടും………… ചിരസ്വഭാവമുള്ള ഒരു ചര്മ്മതരോഗമാണ്‌ വിചര്ച്ചി ക (എക്സിമ). എപ്പോഴും വെള്ളം ഒലിച്ചു കൊണ്ടിരിക്കും. ചൊറിച്ചിലും ഉണ്ടായിരിക്കും. പൂര്ണ്ണംമായി സുഖം പ്രാപിക്കാന്‍ പ്രയാസമാണ്‌. ഈ രോഗത്തിന്‌ എരുക്കിന്റെ തൊലി ചതച്ചുരുട്ടി അതിന്റെ പുറത്ത്‌ കടുകരച്ച്‌ പൊതിയണം. അതെല്ലാം കൂടി ചളി കൊണ്ട്‌ പൊതിഞ്ഞ്‌ അടുപ്പിലിട്ട്‌ ചുടണം. മണ്ണ്‌ നല്ലതുപോലെ ചുവന്നാല്‍ എടുത്ത്‌ തണുപ്പിക്കുക. തണുത്തതിനു ശേഷം മണ്ണ്‌ അടര്ത്തി ക്കളഞ്ഞ്‌ അകത്തുള്ളത് കടുകെണ്ണയില്‍ ചാലിച്ച്‌ പുറമെ തേക്കുക. അസുഖം ഭേദമാകും. (ഡൊമസ്റ്റിക് മെഡിസിന്‍. സി.സി.ആര്.എ.എസ്‌)• വെള്ള എരുക്കിന്റെ വേര്‍ കാടിയില്‍ അരച്ച്‌ പുറമെ പുരട്ടിയാല്‍ മന്തു രോഗം ശമിക്കും
(Dr S ദേശമണി എഴുതിയ ഔഷധ സസ്യങ്ങൾ എന്ന ഗ്രന്ഥത്തിൽ നിന്ന്) ‘ (സോമൻ പൂപ്പാറ.)

എരുക്ക് സാധാരണ രണ്ടു തരം കണ്ടു വരുന്നു.വെള്ള പൂവുള്ള എരുക്കും ചുവന്ന പൂവുള്ളഎരുക്കും. വെള്ള എരുക്കാണ് ഔഷധത്തിനുത്തമം.എരുക്കിന്റെ വേര് തണ്ട് ഇല പൂവ് കറ എന്നിവ എല്ലാം ഔഷധമായിഉപയോഗിച്ചു വരുന്നു. പല്ലുവേദനക്ക് ഇതിന്റെ പാൽഉപയോഗിച്ചു വരുന്നു. നീരിനും ചത പിനും എരുക്കിൻറ നീര് ആവണക്കെണ്ണചേർത് ഉപയോഗിക്കാറുണ്ട്, എരുക്കിൻ പേര് പൊടിച്ചെടുത്ത് പല്ലു തേക്കാൻ ഉപയോഗിക്കാറുണ്ട്. ചർമത്തിലെ പാടുകൾ മാറാനും മുഖത്തെ കറുത്തപാടുകൾ മാറാനും എരുക്കിൻ പാലും റോസ് വാട്ടറും ചേർത് ഉപയോഗിക്കാറുണ്ട് . കുഷ്ടരോഗത്തിന് പ്രധാന ഔഷധമാണ് എരുക്ക്. മൂത്രാ ഘാതത്തിനും മൂത്രം ചുടിച്ചിലിനും എരുക്കിൻ പൂവ് ഉപയോഗിച്ചു വരുന്നു. തലവേദനക്കും കൊടിഞ്ഞിക്കും എരുക്കിന്റെ പഴുത്ത ഇല ഉപയോഗിച്ചു വരുന്നു. വയറിളക്കത്തിനും ദഹനക്കേടിനും എരുക്കിൻ വേര് നല്ലതാണ്. ആണി രോഗത്തിനും പാലുണ്ണിക്കും എരുക്കിൽ പാൽ നല്ലതാണ്. എരുക്കിൻ പൂവും കുരുമുളകും മഞ്ഞളും ഉണക്കിപൊടിച്ച് ഒരു ഗ്രാം വീതം വായിലിട്ട് അലിയിച്ചിറക്കിയാൽ ചുമയും ശ്വാസം മുട്ടും ശമിക്കും.
( രാജേഷ് വൈദ്യർ )

സർപവിഷത്തിന് മുറിവിൽ എരുക്കിൽ പാൽ പുരട്ടുകയും രണ്ടോ മൂന്നോ ഇല ചവച്ചിറക്കുകയും ചെയ്താൽ .വിഷത്തിന് ശമനം കിട്ടുമെന്ന് പറയപെടുന്നു. മുട്ടു വേദനക്ക് എരുക്കില ചൂടാക്കി മുട്ടുപൊതിയുന്നതും ഇരുമ്പു തൊടാതെ എരുക്കില പറിച്ച് കാലിനടിയിൽ കെട്ടി വച്ച് കിടന്നുറങ്ങുന്നതും നീരും വേദനയും ശമിപ്പിക്കുന്നതാണ്. എരുക്കിലയോ പൂവോ കത്തിച്ച പുക ശ്വസിക്കുന്നത് ശ്വാസകോശ രോഗങ്ങളെ ശമിപ്പിക്കും. പനിക്കും എരുക്ക് നല്ലതാ ണെന്ന് പjറയപെടുന്നു.
(മുരളി)

എരുക്ക് വിഷ വീര്യമുള്ള ഔഷധമാണ്. മാത്ര സൂക്ഷിച്ചു സേവിച്ചില്ലെങ്കിൽ വയറിളക്കവും ഛർദിയും മറ്റു പല വിഷമങ്ങളും ഉണ്ടാകാം. അങ്ങിനെ ഉണ്ടായാൽ കോൽപുളിയില (വാളൻപുളിയില) ചതച്ചുപിഴിഞ്ഞ നീര് പതിനഞ്ചു മില്ലിയിൽ പതിനഞ്ചു മില്ലി വെള്ളവും ചേർത് സേവിക്കുക. രണ്ടോ മൂന്നോ നേരം കൊണ്ട് വിഷദോഷം ശമിക്കും’. നീലയാമ രിയിലയും ഇങ്ങിനെ ഉപയോഗിക്കാം. മുട്ടുവേദനക്ക് മുട്ടിൽ എരുക്കില പൊതിഞ്ഞു കെട്ടുന്നതു നല്ലതാണ്. എരുക്കിലയിൽ കടുകെണ്ണ തടവി വച്ചു കെട്ടുന്നത് കൂടുതൽ ഗുണം ചെയ്യും. ഇഷ്ടിക തീയിൽ ചൂടാക്കി അതിൽ എരുക്കില നിരത്തി സഹിക്കാവുന്ന ചൂടിൽ ചവിട്ടിയാൽ ഉപ്പൂറി റ വേദന ശമിക്കും. അർശോ രോഗികളുടെ ഗുദ ഭ്രംശത്തിന് എരുക്കില ഉണക്കി കനലിൽ ഇട്ട് പുകച്ച് പുകയേൽപിച്ചാൽ അർശസ് ചുരുക്കുകയും ഗുദഭ്രംശം ശമിക്കുകയും ചെയ്യും. എരുക്കിന്റെ കറ ഏതാനും ദിവസം പുരട്ടിയാൽ അരിമ്പാറ ഉടഞ്ഞുപോകും. പിന്നെ വ്രണ ചികിൽസ ചെയ്യുക.. ഈ പ്രയോഗം കൊണ്ട് ആണി രോഗവും ശമിക്കുന്നതാണ്.. വെള്ള എരുക്കിന്റെ പൂവ് തണലിൽ ഉണക്കി പൊടിച്ച് രണ്ടു നുള്ളു വീതം ഇന്തുപ്പും കുരുമുളകും കൂട്ടി ശീലിച്ചാൽ ആസ്മയും കഫക്കെട്ടും ശമിക്കും. ചുക്കു കൂടി ചേർത്തും കൊടുക്കാറുണ്ട്. ചുക്ക് ഹൃദയ പ്രിയവും സങ്കോചവികാസ ശേഷി വർദ്ധിപ്പി ക്കുന്നതും ആണ്. വെള്ള എരുക്കിന്റെ പൂവ് ശർകര ചേർത് തിളപ്പിച്ച് സേവിച്ചാൽ ക്രിമി ശമിക്കും. രാത്രി എരുക്കിന്റെ വേര് അരച്ച് വയറിന്റെ പുറത്ത് പൂശി ഒരു ഗ്ലാസ് ചൂടുവെള്ളം കുടിച്ച ശേഷം കിടന്നുറങ്ങുക. രാവിലെ ഏതെങ്കിലും മരുന്നു സേവിച്ച് വറിളക്കുക. ക്രമികൾ എല്ലാം പുറത്തു പോകും. കണികൊന്നയുടെ നാലഞ്ചു തളിരില സേവിച്ചാലും വയറിളകുന്നതാണ്. എരുക്ക് സമൂലം ചതച്ചു പിഴിഞ്ഞ നീര് പൂപ്പൽ ( ഫംഗസ് ) രോഗങ്ങൾ ശമിപ്പിക്കും. എരുക്കിന്റെ കറ തേൻ ചേർത് വായിൽ ധരിച്ചാൽ വായ്പുണ്ണ് ശമിക്കും. എരുക്കിെൻറെ വേര് അരക്കിടയിൽ അരച്ചു തേച്ചാൽ മന്തുരോഗം കുറയും. എരുക്കില ചെറുതായി അരിഞ്ഞ് സമം തേങ്ങ വറുത്തിട്ട് ഒരു ദിവസം വച്ചിരുന്ന ശേഷം പിഴിഞ്ഞെടുത്ത നീരിൽ അൽപം ഗന്ധകം ചേർത് പുരട്ടിയാൽ ചൊറിചിരങ്ങുൾ ശമിക്കും. എരുക്കിന്റെ കറ പുരട്ടിയാൽ വിരലിട പുണ്ണും പുഴുക്കടിയും ശമിക്കും.
(ഷാജി )

‘എരുക്ക് രണ്ടുതരമുണ്ട്.വയലറ്റ് പൂവുള്ളതും വെളുത്ത പൂവുള്ളതും. വെള്ളക്കാണ് ഗുണം കൂടുതൽ. വെള്ളെരുക്കിൽ പൂവ് ദേവീപൂജക്ക് പ്രധാനമാണ്. വേരിലെ തൊലി പാലിൽ അരച്ച് ഏഴുദിവസം പ്രഭാതത്തിൽ സേവിച്ചാൽ കൈവിഷം ശ്രമിക്കും. എരുക്കിൻ വേരരച്ച് നാഭിയിൽ പൂശിയ ശേഷം ആനചുവടി കൊണ്ട് തുണി ചുറ്റിവളപോലെ ഉണ്ടാക്കി പൊക്കിൾ ഭാഗത്തു വച്ച ശേഷം ഒരു കിണ്ണത്തിൽ പാൽ എടുത്ത് വളയത്തിന് മുകളിൽ വച്ച് ഒരു യാമം മലർന്നു കിടക്കുക. കൈവിഷം പാലിൽ അടിയും, എരുക്കില നീരിൽ ആ വണക്കെണ്ണയോ കടുകെണ്ണയോനല്ലെണ്ണയോ എല്ലാം കൂടിയോ യുക്തിപൂർവം ചേർത് കാച്ചി അരിച്ച് ലേപനം ചെയ്താൽ വാതം മൂലമുള്ള കോച്ച് കൊളുത്ത് ഉളുക്ക് മുട്ടുവേദന നടുവേദന പുറംവേദന എന്നിവയെല്ലാം ശമിക്കുന്നതാണ്. .. ഈശ്വരമുല്ല എരുക്കിൽ പാലിൽ അരച്ച് ഗുളിക യാക്കി വച്ചിരുന്ന് പാലിലോ ഇളനീരിലോ കൊടുത്താൽ ജംഗമ വിഷം ശമിക്കും. ചുണങ്ങ് ചൊറി മുതലായവക്ക് എരുക്ക് സമൂലം കഷായം വച്ച് അതുകൊണ്ട് കഴുകിയ ശേഷം എരുക്കിൻ പാൽ പുരട്ടിയാൽ ശമിക്കുന്നതാണ്. നെർവുകൾ ബ്ലോക്കായി വേദനയുണ്ടായാൽ വങ്ങക്കല്ല് ( വെള്ളാരം കല്ല്) ചുട്ട് എരുക്കിലതുണിയിൽ നിരത്തിയതിൽ പൊതിഞ്ഞ് അതുകൊണ്ട് ചൂടു വക്കുക. പെട്ടെന്ന് ശമനമുണ്ടാകും കാലുവേദന നടുവേദന മുട്ടുവേദന മുതലായവയിലും ഇതു ചെയ്യാം . ശമനം കിട്ടും. തുണിയിൽ എരുക്കില നിരത്തി അതിൽ ചിരകിയതേങ്ങനിരത്തി അതിൽ വങ്ങകല്ല് (വെള്ളാരം കൽ ) ചുട്ടു വച്ച് പൊതിഞ്ഞ് കിഴിയുണ്ടാക്കുന്നതും ഉണ്ട്. പൊള്ളലേൽകാതെ സൂക്ഷിച്ച് ചെയ്യണം. എരുക്കിന്റെ പൂവ് ഉണങ്ങി ഉമ്മത്തിന്റെ ഉണങ്ങിയ ഇലയിൽ പൊതിഞ്ഞ് ബീഡി പോലെ ചുരുട്ടി കത്തിച്ച് രണ്ടോ മൂന്നോ പുകവലിച്ചാൽ ആസ്മ പെട്ടെന്ന് ശമിക്കും. രണ്ടു മൂന്നാഴ്ച കൊണ്ട് വലിവ് ഇല്ലാതാകും. വായിൽ പുകവലിച്ചാൽ പോര. ഉള്ളിലേക്ക് ചെല്ലണം. കിഴി മുതലായവക്ക് വയലറ്റ് എരുക്ക് ഉപയോഗിക്കാം, മറ്റ് ആവശ്ങ്ങൾക്ക് വെള്ളയാണ് ഉത്തമം. .
(പവിത്രൻ വൈദ്യർ )

പകൽ സമയത്ത് എരുക്കില കാൽവെള്ളയിൽ വച്ച് പുറമെ സോക്സ് ഇട്ട് നടക്കുകയും രാത്രി അഴിച്ചുകളയുകയും ചെയ്താൽ പ്രമേഹം ശമിക്കും. കാലിൽ മുള്ളോ കുപ്പിചില്ലോ ആണിയോ മറ്റോ തറച്ച് വളരെക്കാലം വേദന മാറാതെ നിൽകുന്ന അവസ്ഥയിൽ എരുക്കില ദിവസവും രണ്ടോ മൂന്നോ പ്രാവശ്യം വച്ചുകെട്ടുന്നതു കൊണ്ട് ശമിക്കാറുണ്ട്. വെള്ളെരുക്കിന്റെ പൂ വിട്ട് കാച്ചിയ പാൽ ഉറയൊഴിച്ചു കടഞ്ഞു കിട്ടുന്ന വെണ്ണ തളർച്ച ബാധിച്ച അവയവങ്ങൾക്ക് ഉൻമേഷമുണ്ടാക്കും.ലയിംഗിക ക്ഷീണത്തിനും നന്ന്. എരുക്കിലതുണിയിൽ നിരത്തി കുറച്ച് തേങ്ങ ചിരകിയതും ഇട്ട് കിഴിയാക്കി കെട്ടി ആവിയിൽ പുഴുങ്ങി അതു കൊണ്ട് ചൂടു വക്കുന്നത് മുട്ടുവേദന നടുവേദന മുതലായ എല്ലാ സന്ധിവേദനകളേയും ശമിപ്പിക്കും.
(രായിച്ചൻ )

കഴുത്തു മുതൽ കയ്യിലേക്ക്‌ വേദന വന്ന് കൈ അനക്കാൻ വയ്യാതെ ആയ ഒരാൾക്ക് മഹാ നാരായണതൈലം പുരട്ടി ഒരു മണിക്കൂറിനു ശേഷം എരുക്കിലയിട്ടു തിളപ്പിച്ച വെള്ളത്തിൽ തുണി മുക്കി ചൂടു കൊടുത്തപ്പോൾ ഒരാഴ്ചകൊണ്ട് അസുഖം മാറിയ ഒരനുഭവം ഉണ്ട്.
(രാധാകൃഷ്ണൻ )

, എരുക്കിലയിട്ടു തിളപ്പിച്ച വെള്ളം കൊണ്ട് ആവി പിടിച്ച് സന്ധിവേദന മാറിയ അനുഭവം വിനു നിലംപൂരും പങ്കുവക്കുന്നു. കുഴിനഖത്തിന് വൈകിട്ട് ചൂടുവെള്ളത്തിൽ ഉപ്പി ട്ട് കാൽ കഴുകിയ ശേഷം എരുക്കില നീരും തേനും ചേർത് പുരട്ടിയാൽ ഒന്നു രണ്ടു മാസം കൊണ്ട് ശമനമുണ്ടാകും. നാലഞ്ചു മാസം ഉപയോഗിച്ചാൽ വീണ്ടും ഉണ്ടാകാതിരിക്കും. തേൻ മാത്രമായും ഇങ്ങിനെ ഉപയോഗിക്കാം. ശമനമുണ്ടാകും.
(വിനു നിലംപൂർ)

എരുക്കില നുറുക്കി കടുകെണ്ണയിൽ ഇട്ട് ഒരു ദിവസം വക്കുക. പിന്നീട് മൂപ്പിച്ച് രണ്ടു ദിവസം വക്കുക.ഈ തൈലം കടച്ചിലോടു കൂടിയ വേദനകൾ ശമിപ്പിക്കും. പുഴുക്കടി വളം കിട വട്ടചൊറി ദദ്രു മുതലായവക്ക് എരുക്കിന്റെ കായും മഞ്ഞളിന്റെ ഇലയും കരിനൊച്ചി യിലയും കൂടി അരച്ചെടുത്ത് അതിന്റെ നാലിരട്ടി ആട്ടിൻ പാലും പാലിന്റെ പകുതി എണ്ണയും ചേർത് കാച്ചിയ രി ച്ചു തേക്കുക. മേൽ പറഞ്ഞ രോഗങ്ങൾ ശമിക്കും. എരുക്കിൻ വേര് അമുക്കുരം ഗുൽഗുലു (ശുദ്ധി ) ഇവ സമം അരച്ച് ഗുളികയാക്കി വച്ചു കഴിച്ചാൽ വാതവേദനകളും സന്ധിവാതവും ശമിക്കും. .. എരുക്കിന്റെ കറപുരട്ടിയാൽ വിരലിട പുണ്ണു ശമിക്കും. ‘എരുക്കില അരിഞ്ഞ് തേങ്ങ ചിരവിയതും ചേർത്തു തിരുമ്മി ഒരു ദിവസം.കഴിഞ്ഞ് പിഴിഞ്ഞരിച്ച് അൽപം ഗന്ധകം പൊടിച്ചു ചേർത് പുരട്ടിയാൽ ചൊറിച്ചിരങ്ങുകൾ ശമിക്കും.
(പ്രസാദ് വൈദ്യർ )

വെള്ളെരുക്കിനുടേ മൂലം
അരച്ചിട്ടങ്ങെടുത്തുടന്
പാലിൽ കലക്കി ബേവിച്ചാൽ
തടിപ്പും കുഷ്ടവും വിഷം
ചിരങ്ങും പുണ്ണു മെല്ലാ മേ
ശമിച്ചീടും അസംശയം

വെള്ളെരുക്കുേ’ സമൂലത്തെ
പാലിൽ ചേർതു ഭുജിക്കുകിൽ
ചിരങ്ങും കുഷ്ടവും വീക്കം
കരപ്പൻ വകയൊക്കെയും
ചെറുതായ വിഷങ്ങൾക്കും
കാമലക്കും വിശേഷമാം

മേൽ മരുന്നു സമൂലത്തെ
എടുത്തു ശരിയാ യുടന്
അരച്ചു പച്ച വെള്ളത്തിൽ
‘കവിൾകൊള്ളുകിലപ്പെIഴേ
ദന്ത ശകലശമിച്ചീടും
ഉടനേ തന്നെ നിർണയം
(അബ്ദുൾ ഖാദർ
സഹസ്രയോഗത്തിൽ നിന്ന് )

കൈ വേദന കഴപ്പ് മരപ്പ് തരിപ്പ് തളർച എന്നിവ ഉണ്ടാക്കുന്ന അപബാഹുകം എന്ന വാതരോഗത്തിന്.രണ്ടു പിടി മുരിങ്ങയിലയും രണ്ടു പിടി എരുക്കില ചെറുതായി നുറുക്കിയതും കല്ലുപ്പും കൂടി എണ്ണ ഒഴിക്കാതെ ഇരുമ്പു ചട്ടിയിൽ വറുത്ത് കിഴിയായി കെട്ടി നല്ലെണ്ണയോ കടുകെണ്ണയോ ചൂടാക്കിയതിൽ മുക്കി മുകളിൽ നിന്നും താഴേക്ക് കിഴി കുത്തുക. ശമിക്കും – തരിപ്പും മരപ്പും സ്തംഭനവും വേദനയും ഉണ്ടാക്കുന്ന എല്ലാ ”വാതരോഗങ്ങൾക്കും നല്ലതാണ്……… എരുക്കിന്റെ എല്ലാ ഭാഗങ്ങളും ഔഷധമായി ഉപയോഗിച്ചു വരുന്നു. പപ്പായയിലെന്ന പോലെ എരുക്കിലും ഒരു എൻസൈം അടങ്ങിയിട്ടുണ്ട്. നൈട്രജനും സൾഫറും അടങ്ങിയ കയ്പുരസമുള്ള ജൈജാന്റിൻ എന്ന ഒരു വിഷവസ്തുവും. എരുക്കിന്റെ കാണ്ഡത്തിൽ അടങ്ങിയിട്ടുണ്ട് എരുക്ക് അധികമായി ഉള്ളിൽ ചെന്നാൽ ഉമിനീർ സ്രാവമുണ്ടാവും .ഛർദിയും വയറിളക്കവും ചുട്ടു നീറ്റലും ഉണ്ടാവും മസ്തിഷ്ത്തെ ബാധിക്കും ശ്വാസതടസ മുണ്ടാവും കണ്ണുകൾ പുത്തേക്ക് തള്ളും. വിറയലുണ്ടാവും. ഗർഭാശയമുഖത്തു പുരണ്ടാൽ ഗർഭഛിദ്രമുണ്ടാകും. ആമാശയ ക്ഷാളനവും വസ്തിയും ചെയ്ത് പഞ്ചസാര ലായനി യോ പുളിയില നീരോ കൊടുക്കുന്നത് പ്രതിവിധിയാണ് – വിറയലുണ്ടായാൽ മോർഫിൻകുത്തി വക്കുന്നത് ഗുണം ചെയ്യും എരുക്കിന്റെ പാൽ കട്ടിയുള്ളതും തീഷ്ണവുമാണ്. ഇ ത് ഉപവിഷത്തിൽ പെടുത്തിക്കുന്നു.ഇത് ത്വക്കിൽ പുരണ്ടാൽ ചുവന്നു തടിക്കും പൊള്ളലുണ്ടാക്കും . എരുക്ക് രണ്ടിനമുണ്ട്. വെളുത്ത പൂവുള്ളതും ചുവന്ന പൂവുള്ളതും. നമ്മുടെ നാട്ടിൽ ചുവന്ന എരുക്കാണ് സുലഭമായി കാണപെടുന്നത് . എരുക്കിന്റെ പൂ വിട്ടു കാച്ചിയ വെളിച്ചെണ്ണ കുഷ്ടത്തിനും ഗൊണോറിയക്കും നല്ലതാണ്. പേപ്പട്ടി വിഷത്തിന് എരുക്കിൻറെ കറ നിർദേശിച്ചിട്ടുണ്ട്‌. പേപ്പട്ടിയെന്നർത്ഥമ ള്ള അളർക്കം എന്ന് എരുക്കിന് പേരുലഭിച്ചത് അതുകൊണ്ടാകാം.,
(സുഖിൽ മജീദ്)

കാററിലൂടെ വിത്തു വിതരണം നടത്തുന്ന ഒരു ചെടിയാണ് എരുക്ക്. പാമ്പുകളാണ് എരുക്കിന്റെ വിത്തുകൾ വിതരണം ചെയ്യുന്നതെന്ന് ഒരു ഐതിഹ്യം നിലനിന്നിരുന്നു.
(രാജൻ കണ്ണൂർ)

വാതരോഗങ്ങൾക്കുള്ള തൈലങ്ങളിൽ എരുക്ക് പ്രധാന ഔഷധമാണ് . പത്തോളം വ്യത്യസ്ഥ വർണങ്ങളിലുള്ള പൂക്കളുണ്ടാകുന്ന എരുക്കുകൾ തമിഴ്നാട്ടിൽ കാണപെടുന്നുണ്ട്. വെള്ളെരുക്കിൽ പൂക്കൾ ശ്വാസ കുഠോരി മാത്രയിൽ ഉപയോഗിക്കുന്നു. വെള്ളെരുക്കിൽ പൂവിന്റെ ദളങ്ങൾ മാത്രമെടുത്ത് സമതൂക്കം കുരുമുളകും ചേർത് അരച്ച് ഗുളികയുരുട്ടി നിഴലിലുണക്കി സൂക്ഷിക്കുക.ഇത് ശ്വാസ രോഗങ്ങളെ ശമിപ്പിക്കും. ചില അലർജി രോഗങ്ങളിലും ഫലം കണ്ടു വരുന്നു. ശോധ mയുണ്ടാക്കുന്നതും ക്രിമി കളെ നശിപ്പിക്കുന്നതും ഉഷ്ണം വർദ്ധിപ്പിക്കുന്നതുമാണ് എരുക്ക്…….. സർപവിഷം എലിവിഷം കഫരോഗങ്ങൾ ഉദര ക്രിമി ശാസ രോഗണൾ സന്ധിവേദന വായു രോഗങ്ങൾ അഗ്നി മാന്യം മലബന്ധം മുതലായവ ശമിപ്പിക്കും.കര സ്തംഭ വാതത്തിന് (അ പ ബാഹുകം) അർക പത്രാദിതൈലം നിർദേശിക്കപെ ട്ടിരിക്കുന്നു. പകൽ സമയം കാൽ വെള്ളയിൽ എരുക്കില വച്ച് പുറമേ സോക്സ് ധരിച്ച് നടക്കുന്നതായാൽ പ്രമേഹം കുറയുന്നതാണ്, ഇതു കൊണ്ട് പ്രമേഹം മൂലമുള്ള ശരീരവേദന ശമിക്കുകയും ചെയ്യും………. തേൾ വിഷത്തിനും സർപവിഷത്തിനും ഉടനേ രണ്ടു മൂന്നു തുള്ളി എരുക്കിന്റെ നീര് കൊടുക്കുന്നത് നല്ലതാണ്. എരുക്കില ഉണക്കിപൊടിച്ച പൊടി വ്രണങ്ങളെ ശമിപ്പിക്കും.ഈ പൊടി തേൻ മെഴുകും വെളിച്ചെണ്ണയും ചേർത് ഓയിൽ മെൻറായും ഉപയോ ഗിക്കാം. പഴുത്ത എരുക്കില പാറയുപ്പോ ഇൻതുപ്പോ ചേർത് വറുത്ത് കൊടുത്താൽ ഹെപ്പറേറാസ് സ്റ്റീനോ മഗ്ളി യകൃത് ശോ ഫം പ്ലീഹാ ശോ ഫം മഹോദരം ഗ്യാസ് ട്രബിൾ മുതലായവ ശമിക്കും…….. പാഷാണ വർഗ മരുന്നുകൾ ശുദ്ധീകരിക്കാനും അരക്കാനും എരുക്കില ഉപയോഗിച്ചു വരുന്നു. ചില ലോഹങ്ങളെ സ്ഫുടം ചെയ്യാനും ഭസ്മീകരിക്കാനും എരുക്കില ഉപയോഗിക്കാ റുണ്ട്. അഭ്ര ശുദ്ധിക്കും എരുക്കില ഉപയോഗിച്ചു വരുന്നു……… 125 ഗ്രാം ഉണങ്ങിയ എരുക്കിൻ പൂവും ഗ്രാം പൂ ജാതിക്ക ജാതി പത്രി മതലായവ അഞ്ചുഗ്രാം വീതം പനിനീരു ചേർത് അരച്ച് കുരുമുളകളവ് ഗുളികയാക്കി നിഴലിലുണക്കി സൂക്ഷിക്കുക.ഈ ഗുളിക .പുരുഷൻമാരുടെ ലയിം ശിക ബലഹീനത ഞരമ്പു തളർച ശ്വേമ്പൽ ട്രൗസിനസ് മുതലായവ ശമിപ്പിക്കും………. – ശ്വാസ രോഗങ്ങൾ അഞ്ചും വേദനകളും എലിവിഷവും കുളിർ ജ്വരവും എരുക്കിൻ പാൽ ചേർത്തുണ്ടാക്കുന്ന അണ്ടയരുക്കിൽ ജയനീർ; ശമിപ്പിക്കും.. എരുക്കിലവാട്ടി വച്ച് കെട്ടിയാൽ കട്ടികൾ പഴുത്ത് ഉടയും .പഴുക്കാറായില്ലെങ്കിൽ വററും. എരുക്കിലകൊണ്ട് ഉണ്ടാക്കുന്ന അണ്ട എരുക്കിൻ ജയനീർ ലോഹങ്ങളെ എളുപ്പത്തിൽ ഭസ്മീ ക രിക്കാൻ ഉപയോഗിക്കുന്നു……… പല ഔഷധങ്ങളും വ്യഗ്യ ഭാഷയിൽ ഗുരുമുഖത്തുനിന്നല്ലാതെ മനസിലാക്കരുത് എന്ന ഉദ്ദേശത്തിൽ എഴുതി വക്കുന്ന ഒരു രീതി സിദ്ധൻമാർ അ നു വ ർ തിച്ചിരുന്നു. പല ഔഷധങ്ങളിലും കാട്ടെരുമപ്പാൽ വിധിച്ചിട്ടുണ്ട്.കാട്ടെരുമയെ കറന്ന് പാലെടുക്കുവാൻ സാധിക്കില്ല. കാട്ടെരുമപ്പാൽ എന്നുദ്ദേശിക്കുന്നത് എരുക്കിൻ പാൽ ആണ്. എരുക്കിന്റെ വേരിൽ മേൽ തൊലി ഉണക്കിപൊടിച്ച്കുന്നിക്കുരു അളവിൽ രണ്ടു മൂന്നു നേരം കൊടുത്താൽ ശീതകഴിച്ചിൽ എന്ന രോഗം മാറും. ശക്തിയായ നോവോടു കൂടിയ ഭേദിയാണ് ശീതകഴിച്ചിൽ. എരുക്കിക്കെറ് വേരിന്മേൽ തൊലിയും ഇലയും ഒക്കെ ചേർതു ഭാവന ചെയ്ത് ഉണ്ടാക്കുന്ന മരുന്നാണ് വേർ കുമ്പു ചൂർണം.ഈ ചൂർണം ഒരു സ്പൂൺ ക രു പട്ടി ചേർത് കൊടുത്താൽ ശക്തമായ ആർതവ നോവ് .(സൂതക ജന്നി or സൂതക കെട്ട്) ക്ഷണത്തിൽ ശമിക്കും എരുക്കിന്റെ വേരിൽ മേൽ തൊലി കഷായം വച്ചു കൊടുത്താൽ ഉടനേ വിയർത് ജ്വരം ശമിക്കും .എരുക്കിന്റെ പഞ്ചാംഗം ഉണക്കിപൊടിച്ച് ഒരു നുള്ളു വീതം തൃകടുപൊടിയും ചേർത് ഒരു മണ്ഡലം സേവിച്ചാൽ സർവ രോഗങ്ങളെയും പ്രതിരോധിക്കാൻ കഴിവുള്ള പ്രതിരോധശേഷി ഉണ്ടാകും. ഇത്തരം പ്രതിരോധ ഔഷധസേവക്ക് കൽപ സേവ എന്ന് പറയുന്നു. വെള്ളെരുക്കിന്റെ വേര് വെള്ളാട്ടു പാലിൽ ഊറ വച്ച് ഉണക്കിപൊടിച്ചു വച്ചിരിക്കുക.ഇത് തേൾ വിഷത്തിന് ഉത്തമമാണ്. (Dr സുരേഷ് കുമാർ)

വെള്ള എരിക്കിന്റെ പൂവ് 50 ഗ്രാം
കരിനൊച്ചി ഇല 25 ഗ്രാം
കുരുമുളക് 50 ഗ്രാം ഇവ ഉണക്കി പൊടിച്ച്
വെറും വയറ്റിൽ
തേൻ കൂട്ടി കഴിച്ചാൽ
ആസ്തമ മാറും എന്ന് ഒരിക്കൽ ഒരു വൈദ്യർ പറഞ്ഞു

എന്നാൽ ഈ യോഗം തെറ്റാണ് തെറ്റ് കേട്ട് പഠിക്കരുത് എന്ന് അപ്പൊൾ തന്നെ മറ്റൊരു വൈദ്യർ പറഞ്ഞു
ദയവായി ശരിയും തെറ്റും തിരിത്തി തരാൻ അപേക്ഷിക്കുന്നു
(രായിച്ചൽ )

[മുള്ളു കൊണ്ട ഭാഗത്ത് എരിക്കിൻ കറ പുരട്ടിയാൽ മുള്ളു ഇളകും………..അപസ്മാരം, നാവ് കുഴയൽ, ഇവക്ക് എരുക്കിൽ വേര് കഷായം 41 ദിവസം കഴിക്കണം….’:.. അസ്തിസന്ധി ഗത വാതത്തിനു് കിഴിക്ക് എരുക്കില കൊള്ളാം ……… ഉണങ്ങിയ എരുക്കിൽ പൂക്കളും 2 gr കുരുമുളക് പൊടിച്ചത് 1 grഇന്ദുപ്പ് 1gr വീതം 10m Lവെറ്റില നീരിൽ ചവച്ച് ഇറക്കുന്നത് ചുമയും ശ്വാസതടവും ഭേദപ്പെടുത്തും –
(മോഹൻകുമാർ വൈദ്യർ: )

എരുക്കില വച്ചുകെട്ടിയാൽ വീക്കം ശമിക്കും.വാ തം കൊണ്ടുള്ള വേദനകൾക്ക് പ്രത്യേകിച്ചും സന്ധിവേദനക്ക് എരുക്കിലതുണിയിൽ നിരത്തി അതിൽ വേപ്പില മുരിങ്ങയില ആവണക്കില തേങ്ങ മുതലായവയും നിരത്തി ഒരു വെള്ളാരം കൽ ചുട്ട് അതിൽ വച്ച് പൊതിഞ്ഞ് കഴിയാക്കി വേദനയുള്ള ഭാഗത്ത് കുഴമ്പുപുരട്ടിയ ശേഷം കഴികുത്തുക. ശമിക്കും. എരുക്കിന്റെ പഞ്ചാംഗം ഉണക്കി കത്തിച്ച് 200 ഗ്രാംചാരം നാലു ലിറ്റർവെള്ളത്തിൽ കലക്കി മൂന്നു ദിവസം വച്ചിരുന്ന് ഊറ്റിയെടുത്ത തെളി വററിച്ചു കിട്ടുന്ന ക്ഷാരം 100 മില്ലിഗ്രാം വീതം ചൂടുവെള്ളത്തിൽ സേവിച്ചാൽ ഉദരസംബന്ധമായ എല്ലാ അസുഖങ്ങളും ശമിക്കും. എരുക്കിന്റെ വിടരാത്ത കുമ്പ് ഒന്നരയിഞ്ചു നീളം പ്രഭാതത്തിൽ അൽപം ശർ കര ചേർത് കഴിക്കുക.. രണ്ടു ദിവസം കഴിഞ്ഞ് വീണ്ടും ഒരു ഡോസ് കഴിക്കുക. നാലു ദിവസം കഴിഞ്ഞ് വീണ്ടും ഒരു ഡോസ് കഴിക്കുക.ശക്തമായ കൊടിഞ്ഞി ശമിക്കും. പതിനഞ്ചു ദിവസം കഴിഞ്ഞ് ഒരു ഡോബ് വീണ്ടും കഴിക്കാം. എരുക്കിന്റെ നീരു ചേർത് കാച്ചിയ കടുകെണ്ണതേൾ വിഷം ശമിപ്പിക്കും.
(കിരാതൻ )

കല്ലുപ്പ് കറുത്തുപ്പ് ഇന്തുപ്പ് വെടിയുപ്പ് വിളയുപ്പ് തു വ ർ ചില യുപ്പ് ഉപരുപ്പ് മരക്കലയുപ്പ് ഇവ എല്ലാം ചേരുന്നതാണ് എട്ടുപ്പ്, ഇവ കണ്ണിവെറ്റില നീരും എരുക്കില നീരും സമം കൂട്ടി അരച്ച് പുതിയ മൺചട്ടിയിലാക്കി മറ്റൊരു ചട്ടി കൊണ്ടു മൂടി ശീലമിൽ ചെയ്ത് അടുപ്പേറ്റി ഇരുപത്തിനാലു മണിക്കൂർ കാഞ്ഞിരവിറകിട്ടു കത്തിച്ച് അറിയശേഷം കിട്ടുന്ന ഭസ്മം എടുക്കുക.ഈ ഭസ്മം അരിമണി അളവ് വാത ശൂലയിൽ ഇഞ്ചിനീരിലും പിത്ത ശകലയിൽ നാരങ്ങനീരിലും കഫശൂലയിൽ ചൂടുവെള്ളത്തിലും കൊടുക്കുക. വയർവേദന ശമിക്കും, ഗുൻ മനും മഹോദരത്തിനും നന്ന്.

ദൂത പ്രേത ആഭിചാര ദോഷങ്ങൾ മൂലം പനി രക്തപിത്തം ഭ്രാന്ത് മുതലായ പലവിധ രോഗങ്ങൾ ശമിക്കാതെ കഷ്ടപെടുവർക്ക് കറുത്ത വാവും ഞായറാഴ്ചയും കൂടിയ ദിവസം മൂലികാബന്ധനവിധി അനുസരിച്ച് പറിച്ചെടുത്ത വെള്ളെരുക്കിൽ കായ്കളെ കാക്കക്കൂടിൽ വിറകിട്ട് കത്തിച്ച ചാമ്പലും ശ്മശാന ചാമ്പലും ചേർത ഭസ്മം പഞ്ചാക്ഷരി ജപിച്ച് സർവാംഗം ലേപനം ചെയ്ക. ദോഷങ്ങൾ ശമിക്കും. ശേഷം ഔഷധം പ്രയോഗിക്ക രോഗം ശമിക്കും, സ്വയരക്ഷ നോക്കി പ്രയോഗിക്ക
(സോമൻ പൂപ്പാറ.)

ചുവന്ന പൂവുള്ള എരുക്കിന് അർക്കം എന്നും വെളുത്ത പൂവുള്ള എരുക്കിന് അലർക്ക അഥവ അളർക്ക എന്നും പറഞ്ഞു വരുന്നു. വെളുത്ത എരുക്കിന് ഔഷധ ഗുണം കൂടുതൽ ഉള്ളതായി കണക്കാക്കുന്നു. എരുക്കിന്റെ വേര് വേരിൻമേൽ തൊലി ഇല പൂവ് കായ് കറ എന്നിവയെല്ലാം ഔഷധമായി ഉപയോഗിച്ചു വരുന്നു. എരുക്ക് വിഷ വീര്യമുള്ളതാകയാൽ താഴെ പറയുന്ന ചികിൽസകളാന്നും വൈദ്യ മേൽനോട്ടത്തിലല്ലാതെ ഉപയോഗിക്കരുതെന്ന് ഓർമപെടുത്തുന്നു. മൂപ്പെത്തിയ ചെടികൾക്ക് ഔഷധ പീര്യം കൂടും. ത്വക് രോഗങ്ങളിൽ എരുക്ക് പ്രധാനമായി ഉപയോഗിക്കുന്നു. ദഹm ക്കുറവിന് വിശപ്പുണ്ടാക്കാനും ഛർദ്ദിക്കും അരുചിക്കും മുല രോഗത്തിനും ശുക്ലവ്യദ്ധിക്കും എരുക്ക് ഫലപ്രദമാണ്. അധോകായ രോഗങ്ങളെ (.പൊക്കിളിനു ഞാഴേയുള്ള രോഗങ്ങളെ) എരുക്ക് ശ്രേഷ്ടമെന്ന് ശുസ്രുതൻ പറയുന്നു. എരുക്ക് വിയർ പിനെ ഉണ്ടാക്കും എന്ന് ചരകൻ പറയുന്നു. മുള്ളു തറച്ചാൽ എരുക്കിൻ പാൽ പുരട്ടുക. മുള്ള് പുറത്തേക്ക് തള്ളിവരും. എളുപ്പത്തിൽ എടുത്തുകളയാം. പല്ലുവേദനക്ക് എരുക്കിന്റെ കറ പഞ്ഞിയിൽ മുക്കി പോടിൽ വക്കുന്നത് ഫലപ്രദമാണ്. ഹൃരോഗത്തിൽ എരുക്കിൻകറ ഫലപ്രദമാണ് -എരുക്കിൽ പൂവ് ഉണക്കിപൊടിച്ച് ഉപയോഗിക്കുന്നത് ശോധനക്കു നന്ന്. എരുക്കി ല നീരു ‘ചേർതുണ്ടാക്കുന്ന മദ്യത്തിന് വീര്യം കൂടുതലുണ്ടാകും. എരുക്കിൽ പഞ്ചസാര അടങ്ങിയിട്ടുണ്ടെന്ന് പ്രവാചകവൈദ്യം പറയുന്നു. വാതത്തിന് ഇലക്കിഴി ഉണ്ടാക്കാൻ എരുക്ക് ഉപയോഗിച്ചു വരുന്നു. സന്ധിവാതത്തിന് മരുന്നു പുട്ടി പുറമേ എരുക്കില വച്ചു കെട്ടുന്ന പതിവുണ്ട്. ശരീര വേദനകളിൽ വിയർപിക്കുവാൻ എരിക്കിലയിട്ട് തിളപ്പിച്ച വെള്ളം ഉപയോഗിച്ചു വരുന്നു. …….. അഞ്ചു മില്ലി എരുക്കില നീര് സമം തേൻ ചേർത് സേവിച്ചാൽ നിമ്നോന്നത ജ്വരം (വിട്ടു വിട്ടു വരുന്ന പനി ) യെ ശമിപ്പിക്കും. തീർവിചക്കും നന്ന്. എരുക്കിക്കെ കറ പുരട്ടിയാൽ വായ്പുണ്ണു ശമിക്കും. അവ സ്മാരം കൊണ്ട് കിടു സി ട്ടവർക്ക് (നാ വു കുഴഞ്ഞ് അവശരായവർക്ക്) എരുക്കിൽവേ ർ ക ഷായ മോ ചന്ദനം ഇരുവേലി രാമച്ചം താമര കിഴങ്ങ് എരുക്കിൽ വേര് എന്നിവയുടെ ക്ഷയമോ രോഗാനുസരണം അര മണ്ഡല മോ ഒരു മണ്ഡല മോ ഉപയോഗിച്ചു വരുന്നു. ആധുകവൈദ്യം എരുക്കിൽ നിന്നും ചിലവേദന സംഹാരികൾ വേർതിരിച്ചെടുത്തിട്ടുണ്ട്.

അഞ്ചു മില്ലി എരുക്കില നീര് സമം തേൻ ചേർത് സേവിച്ചാൽ നിമ്നോന്നത ജ്വരം (വിട്ടു വിട്ടു വരുന്ന പനി ) യും നീരിറക്കവും ശമിപ്പിക്കും. . എരുക്കിന്റെ കറ പുരട്ടിയാൽ വായ്പുണ്ണു ശമിക്കും. അവ സ്മാരം കൊണ്ട് കിടു സി ട്ടവർക്ക് (നാ വു കുഴഞ്ഞ് അവശരായവർക്ക്) എരുക്കിൽവേ ർ കഷായ മോ ചന്ദനം ഇരുവേലി രാമച്ചം താമര കിഴങ്ങ് എരുക്കിൽ വേര് എന്നിവയുടെ ക്ഷയമോ രോഗാനുസരണം അര മണ്ഡല മോ ഒരു മണ്ഡല മോ ഉപയോഗിച്ചു വരുന്നു. ആധുകവൈദ്യം എരുക്കിൽ നിന്നും ചിലവേദന സംഹാരികൾ വേർതിരിച്ചെടുത്തിട്ടുണ്ട്.

രക്താർക്ക പത്രം മധുരം സുശീതം
കഷ്ട ഘ്ന വിഘ്നം കൃമി നാശനഞ്ച
അർശോ വിഷം ഹന്തി ച രക്ത പിത്തം
സംഗ്രാഹി ഗുന്മ ക്ഷയതോ ഹി തം വൽ

എരുക്കിന്റെ കറ ഉഷ്ണവീര്യമാണ് തിക്ത ല വ ണ മാ ണ് വിരേചനകരമാണ്. എരുക്കിന്റെ കറ കള്ളിപ്പാലകറ കയ്യുണ്യ നീര് ഇവയിൽ മേന്തോന്നി കാട്ടുവെള്ളരി ചുവന്ന കുന്നി കടുക് ഇവ കൽകമായി ആട്ടിൻ മൂത്രവും ഗോമൂത്രവും ചേർത് മന്നാഗ്നിയിൽ പചിച്ച കടുകെണ്ണ കഷണ്ടി മാറ്റുമെന്ന് ചരകസംഹിത ഉറപ്പിച്ചു പറയുന്നു. എരുക്കിൻ വേര് കുരുമുളക് ചേർകുരു ഇന്തുപ്പ് വിഴാലരി മരമഞ്ഞൾ മഞ്ഞൾ കൊടുവേലി എന്നിവ കൽകമായി കയ്യുണ്യ തീരുചേർത് കാച്ചിയ തൈലം വേരിക്കോസ് മുതലായ നാഡീവ്രണങ്ങൾ ശമിപ്പിക്കും. ഇന്നർ വേരിക്കോസിലും ഫലപ്രദം. അപ്പോൾ നീറ്റിയെടുത്ത അര ഗ്രാംചുണ്ണാമ്പ് വടിയെ അരച്ച് പൂയം നക്ഷത്രത്രത്തിൽ എടുത്ത എരുക്കിന്റെ വേർ മേൽ തൊലി അര ഗ്രാമും അരച്ചു ചേർത് ഉരി പാട നീക്കിയ പാലിൽ രാവിലെയും ( 6 Am ന് ) വൈകിട്ടും കൊടുത്താൽ മഞ്ഞപിത്തം ശമിക്കും. അറുകാലാദിതൈലം തലയിൽ വച്ച് കുളിക്കുക അവലും പഴവും കഴിക്കുക. ഒരാഴ്ചകൊണ്ട് മഞ്ഞപിത്തം ശമിക്കും. വീ’ണ്ടും ഒരാഴ്ച കൂടി കൊടുക്കണം. സർപ വിഷത്തിന് ഉടനേ എരുക്കിന്റെ മുന്നിലചവവച്ച് നീരുറക്കുകയും തൊഴുതു പ്രാർത്ഥിച്ച് വടക്കുവശത്തു നിന്ന് ഒരു പേരു പറിച്ച് ചതച്ച് കടി വായ്ക്ക് മുകളിലും ഒരു കഷണം ചതച്ച് കടി വായി: ലും വച്ചു വെട്ടുക. വിഷം ശമിക്കും തുടർ ചികിൽസ നൽകണം. തേൾ വിഷത്തിനും എരുക്ക് നല്ലതാണ് . എരുക്കിന്റെ വേർ മേൽ തൊലി മൂലക്കുരുവിന് ചരകസംഹിത നിർദേശിക്കുന്നു. ചെവിവേദനക്കും എരുക്കിൻ പൂവ് കാസത്തിനും ശ്വാസത്തിനും നല്ലതാണ്. ആന്ത്ര വൃദ്ധിക്ക് എരുക്കിൻ വേരരച്ച് ലേപനം ചെയ്യാം എരുക്കിന്റെ വേർ മേൽ തൊലിയിട്ടു കാച്ചുന്ന അർക്ക തൈലം പക്ഷവാതത്തിന് നന്ന്
(ഓമൽകുമാർ വൈദ്യർ )

Leave a comment