Post 108 ഇലഞ്ഞി

3 ചർച്ചാവിഷയം ഇലഞ്ഞി
ഔഷധസസ്യ പംനം / നക്ഷത്ര വൃക്ഷങ്ങൾ
🌿 🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿 🌿🌿,
നക്ഷത്രം അനിഴം
കുടുംബം : Sapotaceae
ശാസ് ത്രീയ നാമം Mimusops elengi
ഇലഞ്ഞി എരിഞ്ഞി, ബകുളം, ഇലന്നി, മുകുര എന്നീ പേരുകളിൽ അറിയപ്പെടുന്നു.
രസം മധുരം
ഗുണം സ്നിഗ്ധം ഗുരു.
വീര്യം ശീതം
വിപാകം കടു.

ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കണ്ടുവരുന്ന ഒരു വൃക്ഷമാണ്‌ ഇലഞ്ഞി(Mimosops Elengi.) ഉഷ്ണമേഖലയിൽ കാണപ്പെടുന്ന ഇലഞ്ഞി 20 മീറ്ററിലധികം ഉയരത്തിൽ പടർന്ന ശിഖരങ്ങ ളോടു കൂടിയ വൃക്ഷമാണ്. അനിഴം നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷംആണു് ഇലഞ്ഞി. ഇതിന്റെ പഴം ഭക്ഷ്യയോഗ്യമാണ്.

പൂക്കൾക്ക് ഇളം മഞ്ഞ നിറവും, പ്രത്യേക ഗന്ധവുമുണ്ട് കായ്കൾ 2 സെ. മി നീളവും 1 സെ.മി വീതിയുമുള്ളതാണ്. പഴുത്തുകഴിഞ്ഞാൽ മഞ്ഞയോ ചുവപ്പോ നിറത്തിൽ കാണുന്നു. പഴുത്ത ഇലഞ്ഞി കായകൾക്ക് ചവർപ്പു കലർന്ന മധുരമാണ്. പൂക്കൾ കുലകളായാണ് കാണുന്നത് .‌ ഉണ്ടാകു ന്നതു്. വീട്ടുവളപ്പിൽ നടാവുന്ന പൂമരമാണെന്ന് വരാഹ മിഹിരൻ ബ്രഹ്മസംഹിതയിൽ പറഞ്ഞിട്ടുണ്ട്. ഇതിന്റെ ഫലം മൂപ്പെത്താൻ 6 മുതൽ 8 മാസം വരെയെടുക്കും.
🌿 🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿 🌿🌿,

ഔഷധ ഉപയോഗങ്ങൾ
ആയുർവ്വേദത്തിൽ ഇലഞ്ഞിയുടെ തൊലിയിൽ നിന്ന് നിർമ്മിക്കുന്ന കഷായംമുഖരോഗങ്ങളുടെ ചികിത്സയ്ക്ക് ഉപയോഗിച്ചിരുന്നു. ഇലയും തോലും ചെറിയ കൊമ്പുകളും ദന്തശുചീകരണത്തിന് ഉപയോഗിച്ചിരുന്നു. ദന്തരോഗത്തിനും വായ്‌നാറ്റത്തിനും ഇലഞ്ഞി നല്ല ഔഷധമാണ് ഇലഞ്ഞി കായ്കളിൽ നിന്ന് ശാസ്ത്രീയമായി വേർതിരിച്ചെടുത്ത 2,3-dihyro-3,3’4’5,7-pentahydroxy flavone C15H10O7 ഉം 3,3’,4’,5,7-pentahydroxy flavone C15H12O7 എന്ന ഫ്ലേവോൺ തന്മാത്ര കൾക്ക് ബാക്റ്റീരിയകളെയും വൈറസ്സുകളെയുംചെറുക്കുവാനുള്ള കഴിവുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. വിത്തിൽ നിന്നും കിട്ടുന്ന എണ്ണ പണ്ട് ആഹാരം പാകം ചെയ്യാൻ ഉപയോഗിച്ചിരുന്നു

ഇലഞ്ഞിയുടെ ഇലയും പൂവും കായും വേരും തൊലിയും തണ്ടും എല്ലാം ഔഷധ യോഗ്യമാണ്.ഇത് പ്രധാനമായും മുഖരോഗ ചിടിത്സയിലാണ് ഉപയോഗിച്ചു വരുന്നത്. ഇലഞ്ഞി കമ്പ് ചതച്ച് പല്ലുതേച്ചാൽ മോണപഴുപ്പ് .പല്ലിളക്കം വായ്നാറ്റം മുതലായവ ശമിക്കും. ഇലഞ്ഞിക്കായകൾക്ക് വൈറസിനെ ചെറുക്കാൻ ശക്തി ഉണ്ട്.
(രാജേഷ് വൈദ്യർ )

ദീർഘകാലം ഇലഞ്ഞിമരത്തിന്റെ തൊലി അരച്ചിട്ടാൽ തൈറോയിഡ് രോഗങ്ങൾ ശമിക്കും. കണ്ഠമാലക്കും ശമനം കിട്ടും എല്ലാ വീക്കങ്ങളേയും ശമിപ്പിക്കാൻ ഇതിന് കഴിവുണ്ട്.ഇലഞ്ഞി തൊലി പൊടിച്ച് എടുത്താൽ നല്ലൊരു പൽ പൊടി ആണ്.(കിരാതൻ )

ഇലഞ്ഞിമരച്ചുവട്ടിൽ പ്ളാസ്റ്റികിടന്നാൽ ബ്രിച്ചു പോകും. ഈ കഴിവ് പരിതസ്ഥിതി സംരക്ഷണത്തിന് ഉപയോഗിക്കാൻ സാധിച്ചേക്കും ( Dr ജീവൻ)

Elagi 2 types undu. Poovum kayum ulla Pennilagi poomatharam ulla Anelagi. Vishashamanam,Pithaharam, Sheetham , Vrishyam (കാർതിക്‌ കോട്ടയം)

ഇലഞ്ഞി മാന്ത്രിക ഉപാസനാദി ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ത്തയിസംശയിക്കുന്നു.
(അബ്ദുൾ ഖാദർ )

പുരാതന തറവാടുകളിൽ ഇലഞ്ഞിമരചുവട്ടിൽ ധുവദീപാദികൾ വച്ചാരാധിക്കുന്ന പതിവുണ്ട്. ശുദ്ധി പാലിക്കുന്നിടത്തേ ഇലഞ്ഞി പിടിക്കൂ എന്നൊരു വിശ്വസമുണ്ട്. (പ്രസാദ്)

ബഗുള എന്ന് ഇലഞ്ഞിക്ക് പേരുണ്ട് ഇത് തിരുപതി ശ്രീനിവാസന്റെ അമ്മയായ ബഗുള മാലികയെ സൂചിപ്പിക്കുന്നു………ഇലഞ്ഞി പൂവിട്ടു കാച്ചിയ പാൽ കുടിച്ചാൽ അതിസാരം ശമിക്കും…… ഒരു പിടി ഇലഞ്ഞി പൂവ് അര ഗ്ലാസ് വെള്ളത്തിൽ ഇട്ടു ഒരു രാത്രി വച്ചിരുന്ന് രാവിലെ പിഴിഞ്ഞ നിച്ച്‌ കുടിച്ചാൽ ശരീരത്തിന്റെ ഉഷ്ണാ ധിക്യം ശമിക്കും. …….ഇത് ദേഹ ദുർഗന്ധത്തിനും നന്ന്. ……ഇലഞ്ഞി തൊലി പാച്ചോറ്റി തൊലി ചങ്ങലംപരണ്ട. ഇലഞ്ഞിവേര് തുളസി നീർമരുത് കരിവേലം പട്ട വേങ്ങ കാതൽ ഇവ പത്തു ഗ്രാം വീതം കൊന്നതൊലി അഞ്ചു ഗ്രാം ഇവ പൊടിച്ച് പല്ലുതേച്ചാൽ ദന്തരോഗങ്ങൾ ശമിക്കും………. ഇവകൊണ്ട് എണ്ണകാച്ചി വായിൽ കൊണ്ടാലും ദന്തരോഗങ്ങൾ ശമിക്കും…….. ഇലഞ്ഞി തൊലി ചവച്ചാൽ ഇളകിയ പല്ലുകൾ ഉറക്കും……….. ഇലഞ്ഞി പൂവിട്ടു തിളപ്പിച്ച വെള്ളം കൊണ്ട് കഴുകിയ ശേഷം നാൽ പാമര കഷായം കൊണ്ട് കഴുകിയാൽ പൊട്ടി ഒലിക്കുന്ന വ്രണവും സോറിയാസിസും ശമിക്കും…….. ഇലഞ്ഞി തൊലി കഷായം ജ്വരനാ ശകമാണ്. …….ഇലഞ്ഞി പൂവ് ഉണക്കിപൊടിച്ച് മൂക്കിൽ വലിച്ചാൽ തല വേദനയും മൂക്കടപ്പും ശമിക്കും……….. ഇലഞ്ഞി തൊലി തേങ്ങാ പാലിൽ അരച്ച് ലേപനം ചെയ്ത ശേഷം നാൽ പാമര കഷായം കൊണ്ട് കഴുകിയാൽ കരപ്പൻ ശമിക്കും……… ഇലഞ്ഞികണ്ഠ രോഗങ്ങൾ ശമിപ്പിക്കും . ഇലഞ്ഞി തൊലി അരച്ചു തേച്ചാൽ ഗോയിറ്ററും കണ്ഠമാലയും ശമിക്കും വീക്കവും പഴുപ്പും രക്ത സ്രാവവും ശമിക്കും –
(ഓമൽകുമാർ വൈദ്യർ )

ഇലഞ്ഞി പൂക്കളിൽ നിന്നും അത്തർ ഉണ്ടാക്കുന്നുണ്ട്…… ഇലഞ്ഞി പൂവ് പാലിൽ ഇട്ടു കുറുക്കി കഴിച്ചാൽ ഹൃദ്യവും അതിസാര ശമനവുമാണ്. …. ഇലഞ്ഞിപ്പൂക്കളിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് അമിത വിയർപ്പിന് നല്ലതാണ്. ശരീരത്തിന് നല്ല കുളിർമയും കിട്ടും
(മോഹൻ കുമാർ വൈദ്യർ )

കാവൂട്ടാനും പൂപ്പട കൂട്ടാനും ഗന്ധർവ കയ്ബ ലി അവസവാര ശാന്തി എന്നിത്യാദി അനേകം മാന്ത്രിക കർമങ്ങളിൽ ഇലഞ്ഞി ഉപയോഗിച്ചു വരുന്നു. ( ഓമൽകുമാർ വൈദ്യർ )

ഇലഞ്ഞി തൊലികരിച്ച കരി.യും ചുക്കും കുരുമുളകും പൊടിച്ചതും കൂട്ടി വച്ചിരുന്ന് പല്ലുതേച്ചാൽ മോണപഴുപ്പും ഊനിൽ നിന്നും രക്തം വരുന്നതും മറ്റും ശമി ക്കും .ഇലഞ്ഞി തൊലിയും കടുക്കയും കൂടി കഷായം വച്ച് വായിൽ കൊള്ളുന്നത് വായിലെ കുരുക്കളേയും തൊലി പോകുന്നതിനേയും ശമിപ്പിക്കും.(വിജിഷ് വൈദ്യർ )

ഇലഞ്ഞി തൊലിയും പാണൽ തൊലിയും സമം അരച്ചു തേച്ചാൽ തൊണ്ട മുഴ: ശമിക്കും (പവിത്രൻ വൈദ്യർ )

ഇലഞ്ഞി തൊലി അരച്ച് തോരെ തോരെ ലേപനം ചെയ്താൽ തൈറോയിഡ് വീക്കം ശമിക്കും ശമനം കണ്ടു തുടങ്ങിയാൽ രാവിലെയും വൈകിട്ടും ലേപനം ചെയ്താൽ മതിയാവും ……… ഇലഞ്ഞി യുടെ തൊലിയോ പൂവോ കഷായം വച്ച് കവിൾ ജാള്ളുന്നതും പൊടിച്ച് പല്ലുതേക്കുന്നതും ദന്തരോ ങ്ങളും വായിൽ നിന്നും വെള്ളം ഒഴുകുന്നതും ശമിപ്പി ക്കും………. സുതികക്ക് മുലപ്പാൽ ഇല്ലാത്ത അവസ്ഥക്കും പാൽ ചെരുന്ന് കുഞ്ഞിന് കിട്ടാതെ സ്തംഭിച്ചു നിൽകുന്ന അവസ്ഥക്കും ഇലഞ്ഞി പൂവ് പാൽ കഷായം വച്ച് കഴിക്കു ന്നത് കൊണ്ട് ശമനമുണ്ടാകും .പാൽ വർദ്ധിക്കും……. ആർതവ കാലത്തെ അമിത വേദന ഇലഞ്ഞി തൊലി കഷായം വച്ചു സേവിച്ചാൽ ശമിക്കും. ആർതവത്തിന് നാലഞ്ചു ദിവസം. മുൻപേ സേവിച്ചു തുടങ്ങണം. ഇലഞ്ഞി തൊലിയു’: ‘ചെമ്പരത്തി തൊലിയും’ കൂടി കഷായം വക്കുന്നതും നല്ലതാണ്. എന്ന് പറയപെടുന്നു………. ജലഞ്ഞി വിത്ത് വിഷമുള്ളതാണ്. അരിക്കാടിയോ ത്രിഫല കഷായ മോ കൊ-ടുത്താൻ: ‘ ഇലഞ്ഞി’ കുരുവിന്റെ വിഷം ശമിക്കും. …….., ഇലഞ്ഞിപ്പു വളരെ സുഗന്ധമുള്ളതാണ്. ഇലഞ്ഞിപ്പൂമണം മനസ്സിന് ഉന്മേഷം ഉണ്ടാക്കും.ഇത് അത്തർ ഉണ്ടാക്കുവാൻ ഉപയോഗിച്ചു വരുന്നു………… പതിവായി പ്രഭാതത്തിൽ തലവേന്ദന ഉണ്ടാകുന്ന വർക്ക് ഇലഞ്ഞി പഴം നെറ്റിയിലും ചെന്നി യിലും ചെവിയുടെ പിന്നിലും പുരട്ടിയാൽ ശമനം കിട്ടും . ജലഞ്ഞിക്ക് അശോകമെന്നും ശിവമല്ലി എന്നും പേരുണ്ട്.(ഈ പേരിൽ വേറെ വൃക്ഷങ്ങൾ ഉണ്ടാ സ്ഥിരപുഷ്പം ഇരഞ്ഞി ഇലഞ്ചി എന്നും പേരുകളുണ്ട്.
രസം മധുരം
ഗുണം സ്നിഘ്നം ഗുരു.
വീര്യം ശീതം
വിപാകം കടു
(Dr ജീവൻ)

ഇലഞ്ഞിയുടെ പച്ച കായവായിലിട്ട് ചവച്ചാൽ ഇളകിയ പല്ലുക ഉറക്കും. (രാധാകൃഷ്ണൻ സൗദി)

വീടിന്റെ കിഴക്കുവശത്ത് ഇലഞ്ഞി നടുന്നത് ശ്രഹദോഷങ്ങൾ ശമിപ്പിക്കും. ഇലഞ്ഞികയുടെ തൊണ്ട് വെന്ത വെള്ളം വായിൽ കൊണ്ടാൽ പല്ലുറക്കും ആന പല്ല് വെന്ത വെള്ളം വായിൽ കൊണ്ടാൽപല്ലിളകും. . (പവിത്രൻ വൈദ്യർ )

ഇലഞ്ഞിക്കുരു മനുഷ്യ മൂത്രത്തിൽ അരച്ച് എലി കടിച്ചുണ്ടാക്കുന്ന വിഷത്തിന് അകത്ത് കഴിക്കുകയും പുറത്ത് കടി ഭാഗത്ത് പുരട്ടുകയും ചെയ്യണം -വൈദ്യ മുറകൾ (മോഹൻ കുമാർ വൈദ്യർ )

Leave a comment