Post 107 വയങ്കത (മധുര ലൂബി)

2 ചർചാ വിഷയം വയങ്കത
നക്ഷത്ര വൃക്ഷങ്ങൾ / ഔഷധസസ്യ പഠനം
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿 🌿🌿,

നക്ഷത്രം വിശശാഖം
കുടുംബം :Salicaceae
ശാസ്ത്രീയ നാമം Flacourtia montana
രസം ‘ ‘ ‘ ‘ മധുരം
വീര്യം ശീതം
വിപാകം മധുരം
വയങ്കത ചളിര് കാട്ടു നെല്ലിക്ക ചരൽ പഴം ലൂബിക്ക ലോലോലിക്ക എന്നൊക്കെ അറിയപെടുന്നു. എട്ടു പത്തു മീറ്റർ ഉയരം വക്കുന്ന മരമാണ്

ഇതിന്റെ തടി,ക്കൊണ്ടുണ്ടാക്കുന്ന കരണ്ടി കൊണ്ടാണ് ഹോമണളിൽ നെയ് അർപ്പിക്കുന്നത്.ഇതിന്റെ എല്ലാ ഭാഗങ്ങളും ഔഷധമായി ഉപയോഗിക്കാറുണ്ട്.
ഇത് മാനസിക രോഗങ്ങളിൽ ഉപയോഗിക്കാറുണ്ട്.
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿 🌿🌿,

ലൂ ബിക്ക രണ്ടി നമുണ്ട്. മധുര മുള്ളതും പുളിയുള്ളതും. മധുര മുള്ളതിന് മുള്ളുണ്ടാകും. ഇതാണ് കാടുകളിൽ കാണപ്പെടുന്നത്. മുള്ളുള്ള തടിയും മധുര മുള്ള ഫലവും ഉള്ളതാണ് വയങ്കതം. പുളിയുള്ള ലുബിക്ക വയങ്കതയായി കണക്കാക്കുന്നില. ( വിനു ഖത്തർ)

വയങ്കത, ചളിര്,കാട്ടു ലൂബിക്ക,മധുര ലൂബിക്ക, കാറ്റുലോലിക്ക, ചരൽപ്പഴം , പൈനെല്ലിക്ക, ചളിർപഴം, ചരൽമരം,എന്നെല്ലാം പ്രദേശികമായി പലപേരുകളി അറിയപ്പെടുന്നു. മുള്ളുകളുള്ള മരമാണ് കാട്ടു ലൂബിക്ക .മധുരമുള്ള പഴങ്ങളാണ് .( സലിം)

അമൃതിന്റെ നൂറ് വയങ്കതയുടെ ഇല ചതച്ചു പിഴിഞ്ഞ നീരിൽ കഴിച്ചാൽ അന്നനാളത്തിലെ ക്യാൻസറും പുണ്ണുകളും ശ്രമിക്കും. ……ശരീരത്തിൽ എവിടെയുള്ളതായ അർബുദ കോശ ങ്ങളുടേയും വളർച്ചയെ ഇത് തടയും. ……നിലപ്പാലയും വയങ്കതയും കൂടി അരച്ച് ക്ലോറിനേറ്റു ചെയ്യാത്ത പഞ്ചസാര ചേർതു കഴിച്ചാലും അർബുദ കോശങ്ങളുടെ വളർച്ചയെ തടയും…….. വയങ്കതയുടെ വേരിലെ തൊലിയും തിപ്പലിയും കൂടി അമൃ തിന്റെ തീരിൽ കഴിച്ചാലും അർബുദ കോശങ്ങളുടെ വളർച തടയും…….. വയങ്കത പ്രധാന ചേരുവയായ ഒരു രസായനമാണ് വിസിഷ്ഠ രസായനം’ (അഷ്ടാംഗഹൃദയം ) ശതാവരിയും ചേർകുരുമൊക്കെഇതിൽ ചേരുന്നുണ്ട്. മറു രസായന ങ്ങളേക്കാളോക്കെ അനുഭവ ഗുണവുള്ളതാണിത്……… പേരാലിന്റെ തൊലി ( നാൽ പാമരമോ പഞ്ചവൽക വോആകാം) മണി തക്കാളി വ യ്യങ്കതയുടെ വേര് ഇവ കഷായം വച്ച് കഴിച്ചാലും അർബുദം ശവിക്കും……… അരോചകത്തിന് ( രുചിയില്ലായ്മക്ക്) വയങ്കതയുടെ പഴം വായിലിട്ട് വളരെ നേരം ചവച്ചാൽ ശമനമുണ്ടാകും. …….മഞ്ഞപ്പിത്തത്തിനും കരളിന്റേയും അഗ്നേയാ ശയത്തിന്റേയും മറ്റു തകരാറുകൾക്കും വയങ്കതയുടെ ജലയോ തൊലിയോ അരച്ച പാലിൽ സേവിക്കുന്നത് നല്ലതാണ്………. വേപ്പിൻ തൊലിയും വയങ്കത തൊലിയും കഷായം വച്ച്പൂവാംകുറുന്തലും നെല്ലിക്ക തോടുംഅരച്ച് ചേർത്ത് സേവിച്ചാൽ അർബുദം പൂർണമായു ശമിക്കും………. ചേർകുരു കരിംജീരകം കടുക്ക തോട് വയങ്കത തൊലി ശർടര എന്നിവ അരച്ച് സേവിച്ചാലും ക്യാൻസർ ശമിക്കും……….. ചേർകുരു പാവ് ഗുൽഗുലു ഇവശുദ്ധി ചെയ്ത് വയങ്കതയുടെ തൊലിയും കൂടി രണ്ടു ഗ്രാം വീതം എടുത്ത് പഞ്ച തിക്തകം കഷായത്തിൽ ചേർത് സേവിച്ചാൽ അനീമിയ ലുക്കീമിയ ബ്ലഡ് ക്യാൻസർ രക്തപിത്തം (മൂക്കിൽ നിന്നും രക്തം വരുന്നത് ) രക്തക്കുറവ് ക്യാൻസർ അൾസർ അർശസ് റ്റ്യൂവർ ‘ (മുഴ) ‘ ശമിക്കും……… പക്വാശയ ത്തിലെ (ചെറുകുടലിലെ ) എല്ലാ പ്രശ്നങ്ങൾക്കും ദഹനക്കുറവിനും വയങ്കതയും ഇന്തുപ്പും തിപ്പലിയും സമം പൊടിച്ചു സേവിച്ചാൽ ശമിക്കും…….. ശീതവീര്യമാണ് വിപാകത്തിൽ മധുരമാണ്……… പ്രമേഹ രോഗികൾക്ക് പത്ഥ്യമല്ല. പിത്തവർദ്ധകമാണ്.കരൾ രോഗങ്ങൾക്കെല്ലാം നല്ലതാണ്. ചേർകുരു (ശുദ്ധി) ഒന്നു വീതം വയങ്കതയുടെ നീരിൽ ചിന്റെ വൃദ്ധി ക്ഷയ മനുസരിച്ച് പതിനഞ്ചു ദിവസം കുട്ടി കുട്ടിയും പതിനഞ്ചു ദിവസം കുറച്ചു കുറച്ചും സേവിച്ചാൽ ലുക്കീമിയയും അർശസും ശമിക്കും…… കള്ളിപ്പാല ഇലയും വയങ്കതയിലയും കൂടി അരച്ചു പുരട്ടിയാൽ മുലക്കുരുക്കൾ ശമിക്കും……. മുരിങ്ങയില വയങ്കത തൊലി ഇന്തുപ്പ് ഇവ അരച്ചു തേച്ചാൽ എല്ലാത്തരം വീക്കവും ശമിക്കും……… വയങ്കത തൊലി കടുക്കാ തോട് ചിറ്റമൃത് എള്ള് മഞ്ഞൾ പ്രസാരണി നറു നീണ്ടി കിഴങ്ങ് തെങ്ങിൻ പൂക്കുല ശതകുപ്പ ആവണക്കിൻ കുരു എന്നിവ കാടിയിൽ അരച്ചു തേച്ചാൽ സന്ധികളിലെ നീരും വേദനയും ശമിക്കും. (Dr ജീവൻ )

വയ്യാങ്കത (സ്വാദുകണ്ടക (സം) Mauretius Plum ( Eng):- പഴം തിന്നാൽ വായ്ക്ക് രുചി ഉണ്ടാകും. വിശപ്പ് ഉണ്ടാക്കും.കരുവും മഞ്ഞളും ചേർത്ത് അരച്ച് വാതവേദന ഉള്ള ഭാഗത്ത് പുരട്ടുക വേദന കുറയും. വയ്യാങ്കതപ്പട്ട +വാകത്തൊലി പൊടിച് സമം എടുത്ത് ജ്വര രോഗിയുടെ ശരീരമാസകലം പുരട്ടുക. ശരീരത്തിന്റെ ചൂട് കുറഞ്ഞു കിട്ടും. (മോഹനൻ വൈദ്യർ )

Leave a comment