Post 106 നീർമരുത്.

1 ചർചാ വിഷയം 🌿🌿🌿 🌿 നീർമരുത്
നക്ഷത്ര വൃക്ഷങ്ങൾ /ഔഷധസസ്യ പഠനം
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
നക്ഷത്രം ചോതി
കുടുംബം Combretaceae
.ശാസ്ത്രീയനാമം Terminalia arjuna
രസം തിക്തം /കഷായം
ഗുണം ലഘു / രൂക്ഷം
വീര്യം ശീതം
വിപാകം കടു
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿

നീർമരുതിൻ തൊലിയാണ് പ്രധാനമായും ഔഷധമായി ഉപയോഗിക്കുന്നത്.

ഹൃദ്രോഗത്തിൽ ഓരോ മിടിപ്പിലും ഹൃദയത്തിൽ നിന്ന് പുറന്തള്ളുന്ന രക്തത്തിന്റെ അളവു വർദ്ധിപ്പിക്കുവാൻ ഫലപ്രദം
.ആസ്ത്മ ചികിത്സയിലുംപ്രമേഹ ചികിത്സയിലുംക്ഷയ രോഗ ചികിത്സയിലും ദന്ത ധാവനത്തിനും ഉപയോഗിച്ചു വരുന്നു.

നീർമരുതിൽ നിന്നു കണ്ടെത്തിയ TA-65 എന്ന മോളിക്യ്യൂൾ പ്രായമാകുന്നതിനെ തടയാൻ ഉതകുന്നതായി അവകാശവാദങ്ങളുണ്ട്.

ഹൃദ്രോഗത്തിന് ശക്തമായ മരുന്നാണ്.നീർമരുതിൻ തൊലി ഉണക്കിപ്പൊടിച്ച് 3ഗ്രാം മുതൽ 6ഗ്രാം വരെ മൂന്നുനേരം വീതം ദിവസേന കഴിച്ചാൽ ഹൃദ്രോഗം ശമിക്കും. ഇതു നേരത്തെ പറഞ്ഞ അളവിൽ പാലിൽ കലക്കി കഴിച്ചാൽ എല്ലു പൊട്ടിയതിനു നല്ലതാണ്.

അർജുനഘൃതം, കകദാദി ചൂർണം, നാഗാർജുനാഭ്രം, രത്നാകരരസം എന്നിവയിലും ഉപയോഗിക്കുന്നു.

നീർമരുത് വടക്കേ ഇന്ത്യയിൽ ധാരാളമായി കാണപ്പെടുന്നു. അർജുന വൃക്ഷം എന്നറിയപെടുന്ന നീർമരുത് ഹൃദ്രോഗത്തിന് വിധിക്കപെട്ടിരിക്കുന്നു ഇലയും തൊലിയും ഔഷധമായി ഉപയോഗിക്കുന്നു – ഇതിന്റെ തെലി ഉണക്കിപൊടിച്ച് ഒരു ഗ്രാം വീതം തേനിൽ ചാലിച്ച് മൂന്നു മാസം തുടർചയായി സേവിച്ചാൽ ഹൃദയപേശികളുടെ ബല ക്കുറവും. ബ്ലോക്കുകളും ശമിക്കും. രക്തത്തിലെ അമിതമായ, കൊഴുപ്പിനെ നിയന്ത്രിക്കും. – (രാജേഷ് വൈദ്യർ )

നീർമരുതിന്റെ തൊലിയും ഇരട്ടി മധുരവും മുപ്പതു ഗ്രാം വീതം എടുത്ത് പാൽ കഷായം വച്ച് സേവിച്ചാൽ ഹൃദ്രോഗ സംബന്ധമായ വിഷമങ്ങൾ എല്ലാം ശമിക്കും.രോഗബലവും ദേഹ ബലവും നോക്കി മാത്രയും സേവാ കാലവും നിശ്ചയിക്കണം.(ഷാജി )

പ്രസിദ്ധ സുബ്രഹ്മണ്യ ക്ഷേത്രമായ മരുതമല്ല ഒരു കാലത്ത് സിദ്ധവൈദ്യൻമാരുടെ ഒരു സങ്കേതമാ യി രു ന്നു.അവിടെ നീർമരുതും കരിമരുതും വെൺമരുതും മുല്ല മരുതും സുലഭമായി കാണപെടുന്നു. ഈ സുലഭ തയ്ക് കാരണം അതിന്റെ വൈ ശിഷ്യം മനസിലാക്കിയ സിദ്ധൻമാർ ആണെന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു. വൈഷ്ണവ ക്ഷേത്രത്തിൽ അരയാലും മാരിയമ്മൻ ക്ഷേത്ര ത്തിൽ ആര്യവേപ്പും പോലെ ശിവ ക്ഷേത്ര ത്തിൽ കൂവളവും മരുതും പുരാതന കാലത്ത് കണക്കാക്കപെടുന്നു.ഇതിന്റെ സംസ്കൃത നാമം അർജുന എന്നാണ്. നീർമരുതിൻ ചുവട്ടിൽ ഇരുന്ന് തപസു ചെയ്ത് ശിവപ്രീതി നേടിയതുക്കെണ്ടാണ് പാർത്ഥന് അർജുനൻ എന്ന പേരുണ്ടായത്. ഇതിന്റെ തൊലിയിൽ ഒരു തരം പാൽ കാണപെടുന്നുണ്ട്.

കൊറോണറി ഹാർട്ട് ഡിസീസിന് ഒറ്റമൂലിയായും യോഗങ്ങളിലായും ഇത് ഉപയോഗിച്ചു വരുന്നു. അഞ്ചൈന ഡിക്കോറിസ് എന്ന യിനം ഹൃദ്യോഗത്തിലും നീർമരുത് ഫലപ്രദമാണ്. ഇടതു നെഞ്ചിൽ ആരംഭിച്ച് കൈ പലകയിലേക്കു വ്യാപിച്ച്‌ ഇടതുകാലി ലേക്കു നീളുന്ന നെഞ്ചവേദനയാണ് ഇതിന്റെ ലക്ഷണം. വർദ്ധിച്ചാൽ ഹൃദയസ്തംഭനത്തിൽ കലാശിക്കും. ഈ രോഗത്തിന് ഏറ്റവും ഫലപ്രദമായ ഔഷധമാണ് നീർമരുതിൻതൊലി. അതിപുരാതന കാലത്ത് ഭാരതീയ ഋഷിവര്യൻമാർ കണ്ടത്തിയ ഇതിന്റെയുണങ്ങൾ ഇന്ന് ആധുനിക ശാസ്ത്രവും അംഗീകരിച്ചിരിക്കുന്നു. നിർഭാഗ്യവശാൽ ആധുനിക ശാസ്ത്രത്തിന്റെ കണ്ടെത്തലുകളെ പുകഴ്തുന്ന നമ്മുടെ നാട്ടുകാർ നമ്മുടെ പൂർവികരായ ചരകന്റെയും ശുസ്രുത തെറയും ഭാവമി ശ്രനെയും കണ്ടെത്തലുകളെ ആക്ഷേപിക്കുന്നു. നീർമരുതിൻതൊലി പാൽ കഷായം വച്ച് തേൻ ചേർത് സേവിക്കുകയും രോഗബലവും ദേഹ ബലവും മനസിലാക്കി മിതമായി വ്യായാമം ശീലിക്കയും ചെയ്താൽ എല്ലാത്തരം ഹൃദ്രോഗങ്ങളും ശമിക്കും. 400 ഗ്രാം നീർമരുതിൽ തൊലിയും അഞ്ച് ചെമ്പരത്തി പൂവും കൂടി നാലു ഗ്ലാസ് വെളളത്തിൽ കഷായം വച്ച് രണ്ടു ഗ്ലാസ് ആക്കി സേവിക്കുന്നതും ഹൃരോഗങ്ങളെ ശമിപ്പിക്കും. മുളക് പുളി മത്സൃ മാംസങ്ങൾ വറുത്തതും പൊരിച്ചതുമായ വസ്തുക്കൾ ലഹരി മുതലായവ വർജിക്കണം.നീർമരുതിൻതൊലി 100 ഗ്രാം ചിറ്റരത്ത 10 ഗ്രാം തിപ്പലി 10 ഗ്രാം ചുക്ക് 5 ഗ്രാം ഇവ നാലു ഗ്ലാസ് വെള്ളത്തിൽ കഷായം വച്ച് രണ്ടു ഗ്ലാസ് ആക്കി അരിച്ച് ദിവസം നാലു നേരം സേവി ക്കുന്നത് ശ്വാസകോശ രോഗങ്ങളെ ശമിപ്പിക്കും. പ്രമേഹത്തിനും നീർമരുത് നല്ലതാണ്. നീർമരുതിൻ തൊലിയും ഞാവൽ തൊലിയും പേരാലിൻ തൊലിയും 60 ഗ്രാം വീതം എടുത്ത് രണ്ടു ഗ്ലാസ് വെള്ളത്തിൽ വെന്ത് ഒരു ഗ്ലാസ് ആക്കി സേവിച്ചാൽ എല്ലാതരം പ്രമേഹങ്ങൾക്കും നല്ലതാണ്. ഗോണോറിയ രോഗ ത്തിനുള്ള ഔഷധ യോഗങ്ങളിലും നീർമരുത് പൂർവികർ ഉപയോഗിച്ചിരുന്നു. നീർമരുത് സ്വപ്ന സ്ഖലനത്തിനും നല്ലതാണെന്ന് പറയപെടുന്നു. മുള്ളങ്കി കടലാടി ഇളനീര് ഞെരിഞ്ഞിൽ നീർമരുതൻ തൊലി എന്നിവയുടെ കഷായം അശ്‌മരിക്കും നല്ലതാണ്. ഹോമിയോപതിയിലും നീർമരുത് ഹൃരോഗത്തിന് ഉപയോഗിച്ചു വരുന്നു. കോപ്ര ട്ടേ സിയ കുടുംബം: ഇന്ന് വാങ്ങാൻ കിട്ടുന്ന നീർമരുതിൽ തൊലി അധികവും സത്ത് എടുത്തവ ആണ്. അതിന് ഔഷധ ഗുണം തീരെ കുറവായിരിക്കും.
(മാന്നാർ ജി )

.. ഇരിപ്പ പൂവും അമ്പഴവും കൂട്ടി കാച്ചുന്ന എണ്ണ ചെവിവേദനക്ക് നല്ലതാണ്.

നീർമരുത് വേതിടാൻ ഉപയോഗിക്കാറുണ്ട്. നീർമരുതിൽ തൊലി ഒന്നര കിലോ. ഇരിപ്പ പൂവ് 300 ഗ്രാം 750 ഗ്രാം മുന്തിരിയുടെ ‘നീര് ഇവ പൊടിച്ചരച്ച് ഗുളികയാക്കി ഉണങ്ങി വച്ചിരുന്ന് രോഗാതു സൃതം മാത്ര നിശ്ചയിച്ച് സേവിക്കുന്ന തായാൽ ”എല്ലാത്തരം ഹൃദ്രോഗങ്ങൾക്കും ശമനം ഉണ്ടാകും ഇത് രക്തത്തിന്റെ ദ്രവത്വം വർദ്ധിപ്പിക്കുകയും ഹൃദശ പേശികളുടെ പ്രവർതനക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യും കിതപ്പ് കുറയും ശ്വാസകോ ര രോഗങ്ങൾക്കും നല്ലതാണ്. ഹീമോഗ്ലോബിൻ വർദ്ധിപ്പിക്കും. ഹൃഒയസ്തംഭന മുണ്ടായി രക്ഷപെട്ടവർ ഇത് പതിവായി ശീലിക്കുന്നത് നല്ലതാണ്. (ഓമൽകുമാർ വൈദ്യർ.)

തൃഫലയും തൃകടുവും സമം കഷായം വച്ച് കാലവർഷ ആരംഭത്തിൽ പതിനഞ്ചു ദിവസം രാവിലെയും വൈകിട്ടും ശീലിച്ചാൽ |ഡങ്കി മുതലായ പകർച രോഗങ്ങളെ പ്രതിരോധിക്കാൻ ശരീരത്തിന് ശേഷി ഉണ്ടാകും.(Dr ജീവൻ)

നീർമരുത് അനാഹതചക്രത്തെ ഉത്തേജിപ്പിക്കും. ഹൃദയ പേശികളെ പ്രവർ തപ്പിക്കുന്ന സംവേദകം ക്രമത്തിലാക്കും. ചീത്ത കൊളസ്ട്രോ ളിന്റെ വർദ്ധനവ് തടയും. ഹൃദയത്തിന് രസായന മാ ണ് (ബലമുണ്ടാക്കുന്നത് ) .പഴവും വിത്തും സങ്കോച കാരിയാണ് ( ആന്റി ഇൻഫ്ലാമേറ്റ റി) പ്രമേഹ രോഗ ത്തിനും മറ്റു മേ ഹ (മൂത്രം സംബന്ധമായ) രോഗങ്ങൾക്കും ജ്വര ക്ഷീണം വരട്ടു ശൂല മുതലായവക്കും നല്ലതാണ്. ഇതിന്റെ ഇല പത്തു ഗ്രാം 150 മില്ലി പാലിൽ അരച്ച് ദിവസം രണ്ടോ മൂന്നോ നേരം സേവിച്ചാൽ പിത്ത വെടിപ്പ് (വിപാദിക) ശമിക്കും. പിത്ത വെടിപ്പ് ചുണ്ടിലും മലദ്വാരത്തിലും ഉണ്ടാകാം.ഇതിന്റെ പഴം വേവിച്ച് അരച്ച് വ്രണങ്ങളിൽ വച്ചു കെട്ടിയാൽ വ്രണം ശമിക്കുന്നതാണ്. നീർമരുതിൻ തൊലി സൂക്ഷ്മ ചൂർണമാക്കി മൂക്കിൽ വലിച്ചാൽ തലവേദന ശമിക്കും.ഈ പൊടി കൊണ്ട് പല്ലുതേച്ചാൽ പല്ലുവേദന ശമിക്കും.. നീർമരുതിൻതൊലി കഷായം വച്ച് വ്രണത്തിൽ ധാര കോരിയാൽ വ്രണം ശുദ്ധമാകും.(അണുക്കൾ നശിക്കും) കരിയും. ഈ കഷായത്തിൽ കുളിച്ചാൽ ഉളുക്കും പേശികൾ ഉരുണ്ടുകയറുന്നതും ശ്രമിക്കും. അതിസാരത്തിലും ശ്വാസ രോഗങ്ങളിലും ഈ കഷായം സേവിക്കാം. നീർമരുതിൻ തൊലിയും അരയാൽ തൊലിയും കൂവള തൊലിയും 30 ഗ്രാം വീതവും. ജാതിക്ക ജാതി പത്രി ഇ ല വ ർ ങം ഇവ 15 ഗ്രാം വീതവും എടുത്ത് കഷായം വച്ച് സേവിച്ചാൽ ഹൃദയപേശികൾ ബലപെടും. അതിസാരങ്ങളും ശമിക്കും. തീർമരുതിൽ തൊലിയും ചെമ്പരത്തി പൂവും താമര പൂവും അൽപം ഇഞ്ചിയും കൂട്ടി കഷായം വച്ച് കൊടുക്കുന്നത് ഹൃദയ പേശികളുടേയും വാൽവുകളുടേയും പ്രവർത്തനം ക്രമ മാക്കും. ദ്രാക്ഷാ ദി കഷായത്തിൽ മറ്റു മരുന്നിന്റെ ഇരട്ടി നീർമരുതിൻതൊലി ചേർത് കഷായം വച്ച് സേവിക്കുന്നതും ഹൃദ്രോഗത്തെ ശമിപ്പിക്കും. നീർമരുതിൻതൊലിയും താമരയല്ലിയും സൃo ഗ ഭസ്മവും കുടികൊടുക്കുന്നതും ഹൃദ്രോഗത്തിന് നല്ലതാണ്. അവസ്ഥാനുസരണം യുക്തി പൂർവം ഉപയോഗിക്കുക.
(Dr സുരേഷ് കുമാർ)

Leave a comment