Post 109 വെട്ടി

ചർച്ചാവിഷയം വെട്ടി
ഔഷധസസ്യ പഠനം / നക്ഷത്ര വൃക്ഷങ്ങൾ
🌿 🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿 🌿🌿,

നക്ഷത്രം തൃകേട്ട
കുടുംബം :Phyllanthaceae
ശാസ്ത്രനാമം Aporosa cardiosperma

നിരവധി ചെറുശാഖകളായി വളരുന്ന നിത്യഹരിത സസ്യമാണ് വെട്ടി ശാഖകളിൽ ഭഷ്യയോഗ്യമായ ധാരാളം ചെറു ഫലങ്ങൾ ഉണ്ടാകുന്നു. ഏപ്രിൽ, മേയ് മാസങ്ങളിലാണ് പഴങ്ങൾ ഉണ്ടാകുന്നത്. പക്ഷികളുടെ ഇഷ്ടഭക്ഷണമാണ് അമ്ള മധുര രസമുള്ള ഇതിന്റെ പഴങ്ങൾ. വേരുകൾക്ക് ഔഷധഗുണമുണ്ട്.

🌿 🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿 🌿🌿,

കരിവെട്ടി വെള്ള വെട്ടി പഴവെട്ടി മരുന്നു വെട്ടി എന്നിങ്ങനെ പലതരം വെട്ടികൾ കാണപെടുന്നു.. കരിവെട്ടി സാധാരണയായി വിറകിനാണ് ഉപയോഗിക്കുന്നത് .പഴവെട്ടിയുടെ പഴം ഭക്ഷ്യയോഗ്യമാണ് ഇതിന്റെ മഞ്ഞ നിറമുള്ള പുറം ഭാഗമാണ് ഭക്ഷിക്കുന്നത്. ഇത് പ്രമേഹത്തെ ശമിപ്പിക്കും ഇതിന്റെ പേരും വേരിലെ തൊലിയും ഇലയും പൂവും എല്ലാം അഷധ മാ യി ഉപയോഗിക്കുന്നു. വെട്ടി തൊലി ഒരു രൂപ വട്ടം പാലിൽ അരച്ച് കഴിച്ചാൽ കാമില ശമിക്കും. കുംഭകാ മിലയും ശമിക്കും.വെട്ടിയില ഇട്ട് വെന്ത വെള്ളത്തിൽ കുളിച്ചാൽ ചേരിന്റെ വിഷത്തിന് (അലർജിക്ക്) ശമനമുണ്ടാകും (രാജേഷ് വൈദ്യർ )
,
വെട്ടി നല്ലൊരു താളിയാണ്. ഈ താളി തലയിൽ തേച്ചാൽ തലക്കും കണ്ണിനും നല്ല കുളിർമ കിട്ടും മായി തലവേദന ഉണ്ടാകുന്നവർ ‘വെട്ടിയില അരച്ച് നെറ്റിയിൽ ലേപനം ചെയ്താൽ വീണ്ടും ഉണ്ടാകാതിരിക്കും. ഈ മരുന്നു പയോഗിക്കുമ്പോൾ രണ്ടു മൂന്നു മണിക്കൂർ സമയത്തേക്ക് ശക്തമായ തലവേദന ഉണ്ടാകും. അതു കൊണ്ട് തലവേദന ഇളക്കി മാറ്റുന്നു എന്നാണ് ഈ പ്രയോഗം അറിയപെടുന്നത് തലവേദ ഇളകുമ്പോൾ മറ്റു മരുന്നുകൾ ഉപയോഗിക്കാൻ പാടില്ല. (പവിത്രൻ വൈദർ)

വെട്ടി പഴം വനവാസികൾ ആഹാരമായി ഉപയോഗിച്ചു വരുന്നു.പാർത്ഥാരിഷ്ട്രത്തിൽ ചില വൃദ്ധ വൈദ്യൽ മാർ വെട്ടി തൊലി ചേർക്കുന്ന പതിവുണ്ടായിരുന്നു. ഇത് ഹൃദ്രോഗത്തിന് നല്ലതാണെന്ന് വിശ്വസിച്ചു വരുന്നു.(ഓമൽകുമാർ വൈദ്യർ )

പരുക്കൾക്കൾക്ക് ആരംഭത്തിൽ പെട്ടി വേർ അരച്ചിടുന്നത് നല്ലതാണ്‌ ( വേണുഗോപാൽ വൈദ്യർ )

വെട്ടിയുടെ സാമീപ്യം സംതൃപ്തിയും സന്തുഷ്ടിയും നൽകും…….. വെട്ടി പലകയിൽ അല്ലെങ്കിൽ കസേരയിൽ ഇരിക്കുന്നത് കലാകാരൻ ർ മാരുടെ കഴിവ് വർദ്ധിപ്പിക്കും……….വെട്ടി പല കയിട്ട കട്ടിലിൽ കിടക്കുന്നത് കാമാസക്തി വർദ്ധിപ്പിക്കും ന്നൊരു വിശ്വാസമുണ്ട്……… വെട്ടിയുടെ തൊലിയാണ് ഔഷധ യോഗ്യമായ ഭാഗം . വെട്ടി തൊലി ചർമരോഗങ്ങളിലാണ് ഏറെ ഫലപ്രദം. വൃക്ക രോഗങ്ങളിലും ത്വക് രോഗങ്ങളിലും കരളിന്റെ ക്രമക്കേടുകളാണ് മൂല ഹേതു. ആ നിലക്ക് വെട്ടി തൊലി കരളിനും ഗുണകരമെന്ന് മനസിലാക്കണം. ……. അമിത വളർച്ചക്കും വണ്ണത്തിനും (ജൈ ചാൻറിസം ) വെട്ടി തൊലി ഈട്ടി തൊലി ഇടിഞ്ഞിൽ തൊലി ചെറുനാരങ്ങ ഇവ സമത കക്കം എടുത്ത് പന്ത്രണ്ടു ഗ്ലാസ് കുമ്പളങ്ങ നീരിൽ കഷായം വച്ച് ഒന്നര ഗ്ലാസ് ആക്കാ പിഴിഞ്ഞരിച്ച് അര ഗ്ലാസ് വീതം ചെറു തേൻ ചേർത് സേവിച്ചാൽ ശവിക്കും. വൈറസ് പനികൾ പടരുന്ന കാലത്ത് വെട്ടി വേരും തൊലിയും വെന്ത വെള്ളം അധവാ കഷായം ശീലിച്ചാൽ വൈറസുകളെ പ്രതിരോധിക്കാം, ക്യാൻസർ കോശങ്ങൾ പടരുന്നത് തടയാനും ഇത് ഫലപ്രദമാണെന്ന് പറയപെടുന്നു. വെട്ടി തൊലി ഈട്ടിതൊലി പേരാൽ തൊലി പാച്ചോറ്റി തൊലി ഒരു വേരൻ (പെരിങ്ങലം) കല്ലാൽ തൊലി ചെറുകടലാടി ഗുൽഗുലു (ശുദ്ധി ) അഞ്ജനം, (ശുദ്ധി) കു വളത്തില നീര് കരുണാച്ചിയില നീര് നീലയ മരിയിലനീര് അങ്കോലത്തില നീര് ഇവ ഓരോന്നിന്റെയും നീരിൽ അരച്ചുണക്കി ഗുളികയാക്കി സേവിച്ചാൽ ക്യാൻസർ കോശങ്ങളുടെ വ്യാപനം തടയും. വൈറസ് ബാധയെ തുടർന്നുണ്ടായ ക്യാൻസറിനെ ശമിപ്പിക്കും. ഹ്യൂമൻ ചൈൽഡ് വൈറസ് ഹ്യൂമൻ പാപ്പിലോ മ വൈറസ് HPV വൈറസ് HBV വൈറസ് ഹെലിക്കോ ബാക്ടർ പൈലോറി എന്നിവ ക്യാൻസറിന് കാരണമാകാറുണ്ട്. H1V ബാധക്കും വെട്ടിഫലപ്രദമെന്ന് നിർമലാനന്ദഗിരി സ്വാമികൾ അഭിപ്രായപെടുന്നു.
(Dr ജീവൻ)

Leave a comment