Post 103 കൂവളം

ചർചാ വിഷയം 🌿🌿🌿 🌿 കൂവളം
നക്ഷത്ര വൃക്ഷങ്ങൾ /ഔഷധസസ്യ പഠനം
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
നക്ഷത്രം 🌿🌿🌿 അത്തം
കുടുംബം 🌿🌿🌿 റുട്ടേ സി
.ശാസ്ത്രീയനാമം🌿🌿🌿 ഈഗിൾ മാർ മിലോസ്
🌿🌿🌿 (Aegle marmelos)
സംസ്കൃത നാമം 🌿🌿🌿 വില്യ – മാലുരു -ശ്രീഫലം – ശാണ്ഡില്യഃ – മഹാകപിത്ഥഃ- മംഗല്യ – സദാ ഫലഃ – ശൈലൂഷഃ
രസം 🌿🌿🌿 തിക്തം /കഷായം
ഗുണം 🌿🌿🌿 ലഘു / രൂക്ഷം
വീര്യം 🌿🌿🌿 ഉഷ്ണംവിപാകം 🌿🌿🌿 കടു
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿

?10-12 മീറ്റർ ഉയരത്തിൽ വളരുന്ന ഈ ചെടിയുടെ ശാഖകളിലും ഉപശാഖകളിലും കട്ടിയുള്ള മുള്ളുകൾ കാണാം. ഇലപൊഴിക്കുന്ന അതിന്റെ ഏകാന്തര പത്രത്തിനു മൂന്നു പാളികളാണുള്ളത്. രണ്ടെണ്ണം സമ്മുഖമായും ഒരെണ്ണം അഗ്രഭാഗത്തും. ഇലകൾ അണ്ഡാകൃതിയിലുള്ളതും അഗ്രം കൂർത്തതുമാണ്. ഏപിൽ- മെയ് മാസങ്ങളിൽ പച്ച കലർന്ന മഞ്ഞ പൂക്കളുണ്ടകുന്നു. 4-5 ഇതളുകൾ ഉള്ള പൂക്കൾക്ക് സുഗന്ധമുണ്ട്. ഫലം- ബെറി ഇനം, 5-15 സെ.മീ വ്യാസമുള്ള ഇവക്ക് പന്തിന്റെ ആകൃതിയാണ്‌, അകത്ത് പല അറകളിലായി മാംസളമായ മജ്ജയും അവയ്ക്കുള്ളിലായി വിത്തുകളും കാണപ്പെടുന്നു. മാംസളഭാഗത്തിനു മധുരം ഉണ്ടാകും. ഇത് പക്ഷിക ളേയും അണ്ണാനേയും ആകർഷിക്കുന്നു. വിത്തു മുളപ്പിച്ചും തണ്ടുമുറിച്ചുനട്ടും ചെടി വളർത്താം

രാസഘടകങ്ങൾ ഫലമജ്ജയിൽ മാർമെസിൻ (marmesin), ഇമ്പറട്ടോറിൻ A (imperatorin), ഐസോ ഇമ്പറട്ടോറിൻ B (iso-imperatorin), മാർമെലൈഡ് (Marnelide) മാർമെലിൻ,ന്നിവയും ഇലയിൽ എജിലിൻ, എജിലാനിൻ എന്നീ ആൽക ലോയ്ഡു കളും കാണുന്നു. ആയുർ‌വേദത്തിൽ കൂവളം പ്രമേഹത്തിന് ഔഷധമാണ്. ഇലയുടെ നീര് 12-15 മി.ലി ഭക്ഷണത്തിനൊപ്പം കഴിക്കുകയാണ് വേണ്ടത്. വാതം, കഫം, ഛർദ്ദി, ക്ഷയം, അതിസാരം വേദന നീര് വിഷം ഇവയെ ശമിപ്പിക്കുവാൻ അത്യുത്തമമാണ് കൂവളം. ഇലയുടെ എണ്ണക്ക് കുമിൾ ആക്രമണത്തെ ചെറുക്കാൻ കഴിയും . അമാവാസി, പൌർണ്ണമി ദിവസങ്ങളിൽ പ്രകൃതിയി ലുണ്ടാ കുന്ന മാറ്റങ്ങൾ ഔഷധസസ്യത്തേയും സ്വാധീനിക്കു മെന്നതിനാലാണ് ഈ ദിവസങ്ങളിൽ മരുന്നിനായി ഇതിന്റെ ഇല പറിക്കരുതെന്ന് വിധിച്ചിരിക്കുന്നത്. പ്രമേഹം ബാധിച്ച എലികളിൽ കൂവള ഇലയുടെ നീര് പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. അർബുദ ചികിത്സയിൽ കൂവള സത്ത് പ്രയോജനപ്രദമാണന്ന് ജപ്പാനിൽ നടത്തിയ ഗവേഷണങ്ങൾ സ്ഥാപിക്കുന്നു. എക്സ്റേ പോലെയുള്ള വൈദ്യുതകാന്ത തരംഗങ്ങൾ മനുഷ്യ ശരീരത്തിലുണ്ടാക്കുന്ന ദോഷകരമായ മാറ്റങ്ങൾ തടയുവാൻ കൂവളത്തിൽ നിന്ന് അരിഷ്ട വിധി പ്രകാരം വേർതിരിച്ച സത്തിന് കഴിവുണ്ട്. ശ്വാസനാള ത്തിന്റെയും ശ്വാസകോശത്തിലെയും പേശികൾക്ക് അയവു വരുത്തുന്നതിനാൽ കൂവള സത്ത് ആസ്ത്മയിൽ ഉപയോഗി ക്കുന്നു. ഔഷധയോഗ്യ ഭാഗം കൂവളപ്പൂവ് വ്വേര്, ഇല, കായ്

ഇളയ കവളക്കായുടെ മജ്ജ ഗ്രാഹിയാണ് ( മലം ബന്ധി പ്പിക്കുന്നത് ) ഇത് ഉണക്കി വൊടിച്ച് മൂന്നു ഗ്രാംപ മുതൽ പത്തു ഗ്രാം വരെ രാവിലെയും വൈകിട്ടും സേവിച്ചാൽ അതിസാരം പ്രവാഹിക ഉദര ക്രിമി മുതലായവ ശമിക്കും. പഴുത്തകയുടെ മജ്ജ ശോധന ഉണ്ടാക്കുന്നതാണ്. ഇത് ദിവസവും 250 ഗ്രാം മുതൽ അഞ്ഞൂറു ഗ്രാം വരെ അഞ്ചാറു ദിവസം സേവിച്ചാൽ കൊക്കൊ പുഴുവും മററു ഉദര ക്രമികളും നശിക്കുന്നതാണ്. കൂവളത്തില നീരിൽ കാച്ചിയ എണ്ണ നാലഞ്ചു തുള്ളി വീതം ഇററിച്ചാൽ ചെവിയുടെ വേദന പഴുപ്പ് ചൊറിച്ചിൽ മുതലായവ ശമിക്കും. ദഹനക്കേടുമൂലം ദുർഗന്ധമുള്ള ഏമ്പക്കം ഉണ്ടാകുന്നതിന് കൊതി പേട് തികട്ടുക എന്ന് പറയുന്നു. കൂവളത്തിലയും ചെറുനാരക ത്തിലയും ചതച്ചു പിഴിഞ്ഞ നീര് അൽപാൽപം പല പ്രാവശ്യം സേവിച്ചാൽ കൊതിപ്പേ ടും പുതിയതായ കൈ വിഷവും ദൂഷീവിഷവും പലതരം കീട വിഷങ്ങളും ശമിക്കും -നഞ്ചു വിഷബാധക്ക് കൂവള വേരും മുത്തങ്ങയും കൂടി പാലിൽ അരച്ച് കൊടുക്കുന്നത് നല്ലതാണ്. ദിവസവും ഉദയത്തിനു മുൻപ് ശിവപഞ്ചാക്ഷരി ജപിച്ച് കൂവളത്തിന് മൂന്നു പ്രദിക്ഷണം വച്ച് ഒരു പിടിഇ ല വീതം പറിച്ച് ഒരു മണ്ഡലം സേവിച്ചു വന്നാൽ ഷണ്ഡത്വം ലയിംഗിക ജisത്വം ആസ്മ അലർജി പ്രമേഹം വാതം മേ ദോരോഗം മുതലായവ ശമിക്കുമെന്ന് പറയപെടുന്നു.(സോമൻ പൂപ്പാറ)

കൂവളത്തിന്റെ ഇല മോരിൽ അരച്ച് സേവിക്കുന്നത് ഉദര രോഗങ്ങളെ ശമിപ്പിക്കും വില്വാദി ലേ ഹം മഹാവില്വാദി ലേ ഹം വില്വാദി ഗുളിക എന്നിവ കൂവളം പ്രധാനമായ ഔഷധങ്ങളാണ്. വില്വദളം ശിവപൂജക്ക് പ്രധാനമാണ്. (രാജേഷ് വൈദ്യർ )

സാധാരണയായി എല്ലാ ഫലങ്ങളും പഴുത്തു കഴിയു.മ്പോൾ ഗുണം വർദ്ധിക്കുന്നു. എന്നാൽ ആവളത്തിന്റെ ഇളയ ഫലത്തിനാണ് ഗുണം കൂടുതൽ. കൂവളത്തിന്റെ ഇളയ കായ ചുക്കും കൂടി കഷായം വച്ചു കഴിച്ചാൽ ഉദരരോഗങ്ങളും അർശസും ശമിക്കും.ഇളയ കായ ഉണക്കിപൊടിച്ചു വച്ചിരുന്ന് അര ഗ്രാം വീതം സേവിക്കുന്നതായാൽ അസിഡിറ്റി അൾസർ ഗ്യാസ് ട്രബിൾ മുതലായ ഉരരോഗങ്ങളെല്ലാം ശമിക്കും. വടക്കേ ഇന്ത്യയിൽ മധുരമുള്ള യിനം കൂവളപഴം സർബത്തുണ്ടാക്കി കഴിക്കാറുണ്ട്. വൈകിട്ട് ആഹാരശേഷം ഒരു കവളപഴത്തിന്റെ പകുതി സേവിച്ചാൽ ഇതിന്റെ പശ ഭേദി ഉണ്ടാക്കാതെ തന്നെ ഉദര ക്രിമികളെ പുറം തള്ളും. ഇത് മലബന്ധം ശമിപ്പിക്കാനും നല്ലതാണ്. വെള്ളം ചേർത് ഞരടി പിഴിഞ്ഞ് കുരുനീക്കി സേവിക്കാം. കയ്പുള്ളതാണെങ്കിൽ അൽപം ശർക്കര കുടി ചേർക്കാം. ഇത് വേനൽ കാല അമിത ദാഹത്തിന് ഉത്തമമായ ഒരു സർബത്തണ്. ദേഹ ദുർഗന്ധ മുള്ളവർക്ക് കൂവളത്തില അരച്ച് ദേഹത്തു തേച്ചു കുളിച്ചൽ ശമനം കിട്ടും നല്ല സുഗന്ധവു മുണ്ടാവും. .ചൊറിചിരങ്ങു കളും ശ്രമിക്കും. (കിരാതൻ )

കൂവളം വാതവേദന നീര് വിഷം എന്നിവ ശമിപ്പിക്കും. പഴുത്തകയുടെ മജ്ഞനല്ല ശോധന ഉണ്ടാക്കും കൂവളത്തിന്റെ വേർ കഷായം വച്ച് തേനും മലർ ചൊടിയും ചേർത് സേവിച്ചാൽ ഛർദിയും അതിസാരവും ശമിക്കും. വിഷദോഷങ്ങളിൽ വില്വാദി ഗുളിക വിശേഷമാണ് .കൂവള പേരും മുത്തങ്ങയും കൂടി പാലിൽ അരച്ച് പ്രഭാതത്തിൽ സേവിച്ചാൽനഞ്ചു വിഷം ശമിക്കും. കൂവളത്തില ചതച്ചു പിഴിഞ്ഞ നീരിൽ എണ്ണ കാച്ചി അഞ്ചു തുള്ളി വീതം ചെവിയിൽ ഒഴിച്ചാൽ ചെവിയിലെ വേദന പഴുപ്പ് ചൊറിച്ചിൽ മുതലായവ ശ്രമിക്കും.
(വിജിഷ് വൈദ്യർ )

ചെവി ചൊറിച്ചില് ഉള്ള വര് ക്ക് കൂവളത്തിന്റെ ഇലകള് ചേര്ത്ത് കാച്ചിയ എണ്ണ നല്ലതാണ് . സാധാരണ കൈയ്യോന്നി എണ്ണ ആണ് അലര്ജി ക്കാര് ഉപയോഗിക്കുന്ന ത് എന്നാല് ചെവി ചൊറിച്ചിലിന് കൂവളത്തിന്റെ ഇല ചേര്ത്ത എണ്ണ തന്നെ ആണ് കൂടുതല് പ്രയോജനം

കൂവളം മൂന്നിനമുണ്ട്. കാട്ടുകൂവളം നാട്ടു കൂവളം മലം കൂവളം.ശിവന് കൂവളത്തില മാല ചാർതിയാൽ ത്വക് രോഗങ്ങൾ ശമിക്കുമെന്ന് വിശ്വസിച്ചു വരുന്നു . കൂവളത്തിന്റെ പച്ചയ ഇല അരച്ച് സേവിച്ചാൽ ശ്വാസകോശ രോഗങ്ങൾ ശമിക്കും. .വിശേഷിച്ച് ബ്രോ ങ്കൈറ്റി സ് ശമിപ്പിക്കും. പഴുത്ത കൂവളക്കായുടെ മജ്ജ ഉണക്കിപൊടിയ്സേ വിച്ചാൽ ഊര രോഗങ്ങൾ എല്ലാം ശമിക്കും. രസായനവുമാണ്. തമിഴ്നാട്ടിൽ വെല്ലൂരിനടുത്ത് ഒര6mm സന്യാസി കൂവളത്തിന്റെ ഇല പേര് തൊലി പൂവ് കായ്(കൂവളപഞ്ചാംഗം) ഇവ വേരേ വേറെ ഭസ്മമാക്കാ വച്ചിരുന്ന് അതുകൊണ്ടു മാത്രം സർവ രോഗങ്ങളേയും ചികൽസിച്ചിരുന്നു. ഭ്രാന്ത് ആ സമ മുതലായ രോഗങ്ങൾ അദ്ദേഹം മാ ററി യി രു ന്നു. ഗുൻ മംശകലം പ്ലീഹ ഉദരം വായുമുട്ടൽ കഫം വാതം ചുമതു വക്കൊകെ കൂവളം നല്ലതാ ണെന്ന് ഭാവപ്രക്കശം പറയുന്നു. പഴുത്തകകവളക്കാ യുടെ മജ്ജ ചുരണ്ടി എടുത്ത് തിളപ്പിച്ചാറിയ വെള്ളം ചേർത് മിക്സിയിലിടച്ച് അരിച്ചെടുത്ത് ‘ൾ കര ചാവുകാച്ചിയതും അൽപം സോഡാ കാരവും ചേർത്വച്ചിരുന്ന്‌ കുറേശെ സേവിക്കുക .ഇത് ശ്രേഷ്ടമായ ഒരു സർബത്താണ്. .ഇളയ കൂവളക്കായുടെ മജ്ജ പഴകിയ അതിസാരവും ശമിപ്പിക്കും.പൂർവികർ കൂവള ത്തിലയിട്ട് കാച്ചിയ പാൽ മോരാക്കി സേവി ക്കുക പതിവായിരുന്നു. അഞ്ചാറു ഭുവളത്തില രാവിലെ സേ വിച്ചു വന്നാൻ പ്രമേഹത്തിന്റെ കാഠിന്യം പെട്ടെന്ന് കുരയും. കൂവളത്തില പിണ്ഡിനീരു ചേർത് സേവാച്ചാൽ സർവ രോഗങ്ങളുശമിക്കും: എസ് ചില സിദ്ധവൈദ്യ ഗ്രന്ഥങ്ങളിൽ കാണുന്നു. നല്ല പ്രതിരോധശേഷി ഉണ്ടാകും. കൂവളത്തിന്റെ ചുവട്ടിൽ ഇരുന്ന് ധ്യാനിക്കുന്നത് മാനസിക പ്രശ്നങ്ങൾ ശമിപ്പിക്കും.
(മാന്നാർ ജി )

കൂവളത്തിൽ പടർന്ന അമൃത് പ്രമേഹത്തിൽ ശ്രേഷ്ട ഫലം ചെയ്യും. കൂവളപഴത്തിന്റെ തോട് മുറിച്ച് ഭസ്മ മിട്ടു വക്കുന്ന പതിവുണ്ടായിരുന്നു. (രാധാകൃഷ്ണൻ )

പൂർവികർകൂവളകായുടെ മജ്ജ അടിച്ചു യോജിപ്പിച്ച് മോരു കാച്ചി ഉപയോഗിച്ചിരുന്നു.ഇത് കൃമി അമ്ല പ്പിത്തം അൾസർ ഗ്യാസ് ട്രബിൾ ദീപന ക്ഷയം മുതലായ ഉദരരോഗങ്ങൾ എല്ലാം ശമിപ്പിക്കും. വടക്കേ ഇന്ത്യയിൽ കൂവളപഴത്തിന്റെ മജ്ജ കൊണ്ട് മ്ര ബ എന്ന മധുര പലഹാരമുണ്ടാക്കാറുണ്ട്. അതിനും മേൽ പറഞ്ഞ ഗുണങ്ങളുണ്ട്. ആമാശയ ക്യാൻസറിനെ കൂവളപഴം പ്രതിരോധിക്കും. എക്സ്പൈലോറി (എലിക്കോ ബാക്റ്റർപൈലോറി ) ഹൈഡ്രോ ക്ലോറിക് ആസിഡിൽ വളരാൻ കഴിവുള്ള ഒരു ബാക്ടീരിയ ആണ്. ആഹാരത്തിലെ രോഗാണുക്കളെ നശിപ്പിക്കുന്നത് ആമാശയത്തിലുണ്ടാകുന്ന ഹൈഡ്രോ ക്ലോറിക് ആസിഡാണ്. അതിനെ അതിജീവിച്ച് എക്സ് പൈ ലോറി ബാക്ടീരിയ ആമാശയത്തിൽ ഇൻഫക്ഷൻ ഉണ്ടാക്കും. ഇളയ കു വളക്കായുടെ മക്കക്ക് ഇവയെ നശിപ്പിക്കാൻ കഴിവുണ്ട്.ഇത് പാലിലോ മോരിലോ ചൂടു വെള്ളത്തിലോ ഒക്കെ ചേർത് ഉപയോഗിക്കാം ഒരാഴ്ചകൊണ്ട് ശമനം കണ്ടു തുടങ്ങും.കുരച്ചു കാലം കൊണ്ട് പൂർണമായും ശമിക്കും.. കാറിടിച്ചാൽ ഇതിന്റെ കയ്പ് വർദ്ധിക്കും അതുകൊണ്ട് പരമാവധി കറ്റടിക്കാതെ എടുക്കുക.ഇതിന്റെ ഇലകരിച്ച ക്ഷത്രം കലക്കി തെളിയ വെള്ളം സേവിക്കുന്നത് ഹൃദ്രോഗത്തിന് സല്ലതാണെന്നും പറയപെടുന്നു.(ഷാജി )

അലർജി തുമ്മൽ ആസ്മ ശ്വാസം മുട്ട്കണ്ണിലെയും കാതിലെയും ചൊറിച്ചിൽ എന്നിവക്ക് കൂവളത്തില തൊലി കായ് ഇവ കഷായം വച്ച് കരിംജീരകംമേൻ പൊടി ചേർത് കൊടുത്താൽ ശമിക്കും.. (പവിത്രൻ വൈദ്യർ )

സിദ്ധവൈദ്യത്തിൽ വില്യം എന്നറിയപെടുന്ന കൂവളവുമായി ബന്ധമില്ലാത്ത രണ്ടു കൂവളവും ഉണ്ട്.നീലോൽപലം എന്ന കരിംകു വളവും തീ ർ കൂവളം എന്ന നീലകു വളവും .ഇവ രണ്ടും ചതുപ്പുകളിൽ വളരുന്ന ചെറു ചെടികൾ ആണ്……. :കൂവളം നല്ലൂർ വില്ലും ഗാംഗം ചില്ലം നല സിഖരം മുക്കണ യാരി എന്നെല്ലാം അറിയപെടുന്നു. .. ഇല -പൂവ് – കായ് – വേര് -തൊലി – കറ-കായുടെ തോട് – എന്നിവയെല്ലാം ഔഷധമായി ഉപയോഗിക്കുന്നു. ശിവ പൂജയിൽ വില്യംപ്രധാനമാണ്
കൂവളത്തില കാമവർദ്ധിനി ആണ്. ശ്വേത കാരിയാണ്. ജ്വരനാശിനിയാണ്. കൺകുളിർമ ഉണ്ടാക്കും പൂവും വിത്തും കായും ദീപനീയമാണ് (അഗ്നി വർദ്ധനം ആണ്). സങ്കോച നകാരിയാണ്. പഴം ശോധന തുണ്ടാക്കും. ഇലയും വേരും കറയും കാമവർദ്ധക ഔഷധങ്ങളിൽ ഉപയോഗിച്ചു വരുന്നു. വില്വാദി ഗുളിക കീട വിഷദോഷങ്ങളെ ശമിപ്പിക്കും ഉള്ളിലും പുറത്തും ഉപയോഗിക്കുന്നു.. വില്വാദി ലേ ഹംപുഷ്ടിയും ബലവും കാന്തിയും ദഹനവും ഉണ്ടാക്കും അരുചി ഛർദി പുളിച്ചു തികട്ടൽ മുതലായവ ശമിപ്പിക്കും. കൂവളപഴം ചേർത് എണ്ണകാച്ചി തലയിൽ തേച്ചാൽ ചൂടും ടെൻഷനും കോപവും ശമിക്കും. ഉറക്കവും കൺകുളിർചയും ഉണ്ടാക്കും. ഇളയ കായോ വേരോ കഷായം വച്ച് കഴിച്ചാൽ അതിസാരവും . അഴൽ ജ്യരവും ഗുൻ മവും ഛർദിയും ശമിക്കും. ത്രിക ടു ചേർത് കഷായം വച്ച് കായംമേൻ പൊട്ടി ചേർത് കൊടുക്കുന്നതുമുണ്ട്.കുടകപ്പാലയ തിചേർത്തും കഷായം വക്കാറുണ്ട്. കൂവളത്തില നായ് കരിമ്പും ചേർത് ചതച്ച്പി ഴിഞ്ഞ നീരിൽ എണ്ണ കാച്ച് തലയിൽ തേക്കുകയും ന ധ്യം ചെയ്യുകയും കൊണ്ട് മുക്കിലെ രക്തസ്രാവവും കഫസ്രാവവും ശമിക്കും……….ഗർഭ സ്രാവം പതിവായവർക്ക് വില്വാദി കഷായം ഗർഭാരംഭം മുതൽ കൊടുത്താൽ ഗർഭാശയത്തിന് ബലമുണ്ടാവുകയും ഗർഭസ്രാവം ശമിക്കുകയും ചെയ്യും.ആറുമാസം ഈ കഷായം കൊടുത്ത ശേഷം തുടർന്ന് ശൂലെണ്ണ കൊടുത്താൽ സുഖപ്രസവവും ഉണ്ടാകും……….കൂവളത്തിന്റെ വേര് വ്ലാത്തിയുടെ പേര് ചെറുപയറ് മലര് ഇവ കഷായം വച്ചു കൊടുത്താൽ പനി കൊണ്ടുള്ള ഛർദി ശമിക്കും…………കൂവളത്തില നീര് കുരുമുളക് ചേർത് കൊടുത്താൽ മഞ്ഞപ്പിത്തവും ശോഫ രോഗങ്ങളും ശമിക്കും……… കൂവളക്കായും ഇഞ്ചിയും ജീരകവും കുടികഷായം വച്ചു കൊടുത്താൽ മൂല രോഗങ്ങൾ ശമിക്കും………കൂവളപഴം പാൽ ചേർത്തരച്ച് താളിയായി തലയിൽ തേച്ചു കുളിച്ചാൽ ഉറക്കകുറവ് ചൂട് കണ്ണെ രിച്ചിൽ മുതലായവ ശമിക്കും. കൂവളപ്പഴം പഞ്ചസാര ചേർത് കുറുക്കി സിറപ്പാക്കി വച്ചിരുന്ന് വെള്ളം ചേർത് കുടിക്കുന്നത് ഉഷ്ണകാലത്ത് ശരീരം തണുപ്പിക്കും. ഉദരരോഗങ്ങളെയും ഉഷ്ണകാലത്തെ പകർചവ്യാധികളേയും പ്രതിരോധിക്കും. .ചുടു മൂലമുള്ള കുരുക്കളും ചൊറിച്ചിലും ശ്രമിക്കും. വില്യള്ളത്തോടു സമാനമാണ് വ്ലാത്തിയുടെ ഇല .ഇത് ശ്രദ്ധിക്കേണ്ടതാണ്…………കൂവളത്തില ചതച്ച് ചൂടാക്കി തുണിയിൽ ഇട്ട് കൺപോളയിൽ കിഴി കുത്തിയാൽ മേ ഹരോഗംമൂലം കണ്ണിൽ ഉണ്ടാകുന്ന ചുവപ്പും വേദനയും ശമിക്കും. ശരീരവേദനക്കും ഇങ്ങിനെ ചെയ്യാം.
(Dr സുരേഷ് കുമാർ)

ശൈവ ആരാധനയിൽ കൂവളത്തിന് വളരെ പ്രാധാന്യമുണ്ട്. ഇലത്തെട്ടിയിലെ മൂന്നി ലകൾ ശിവന്റെ മൂന്നു കണ്ണുകളെ പ്രതിനിധീകരിക്കുന്നു എന്നാണ് സങ്കൽപം. കൂവളക്കായ് ശിവന്റെ ശിരസായും സങ്കൽപിക്കുന്നുണ്ട് കൂവളപഴത്തിന്റെ തോട് എടുത്ത് ഭസ്മം ഇട്ടു സൂക്ഷിച്ച് വിശ്വാസത്തോടെ ഉപയോഗിച്ചാൽ അതു കൊണ്ട് സർവ രോഗങ്ങളും കാളക കടാ ദി വിഷങ്ങളും ശമിക്കും എന്ന് ശൈവതന്ത്ര വിധികൾ പറയുന്നു. ഇത് കേവല വിശ്വാസമായി കരുതാനാവിലല്ല . കൂവളത്തിന്റെ ഔഷധ ഗുണങ്ങളെ പറ്റി ഇനിയും പ0നങ്ങൾ നടക്കേണ്ടിയിരിക്കുന്നു.. ചഴുത്ത കൂവളക്കായ് മധുര മുള്ളതും പോഷക സമ്പുഷ്ടവുമാണ്. പച്ചചവർ പുള്ളതാണ് എന്നാൽ വയറിന് ഹിതകരമാണ് പച്ച കായ്ക വാത വികാരങ്ങളെ ശമിപ്പിക്കുന്നതും ഉഷ്ണവീര്യവും ആണ്. രൂക്ഷവും ലഘുവും ദീപനീയവും പാചനീയവും ആണ്.കൂവളപഴം ഗുരുവും മധുര മുള്ളതും ആണ്. യൂനാനിയിൽ മസ്തിഷ്കത്തിനും ഹൃദയത്തിനും ഉദരത്തിന്നും ഹിതകരമെന്നും ധാതു പുഷ്ടി വർദ്ധിപ്പിക്കുന്നു എന്നും പറയപെടുന്നു. അഗ്നേയാ ശയ കോശങ്ങളെ പുനരുജ്ജീവിപ്പിക്കാൻ കൂവളത്തിന് കഴിവുണ്ടെന്ന് ആധുനിക ശാസ്ത്രവും സമ്മതിക്കുന്നു. കൊച്ചു കുട്ടികളുടെ ഛർദ്ദിക്കു കൂവളത്തില അരച്ച് സ്തനങ്ങളിൽ തേച്ച് പാലു കൊടുത്താൽ ശമിക്കുന്നതാണ് . കൂവളത്തില നീര് തേൻ ചേർത് ശീലിച്ചാൽതമക ശ്വാസം ശമിക്കും. കൂവളത്തില അരച്ച് നെഞ്ചിൽ ലേപനം ചെയ്താൽ തന്നെ ശ്വാസ കാസങ്ങൾ ശമിക്കും………ഗണേശോത്സവ സമയത്ത് ബാഗ്ളൂർ മാർക്കറ്റിൽ ഇത് വളരെയധികം വിൽകപെടുന്നു. ടെന്നീസ് ബോൾ പോലെയുളളതും പൊടി പുരണ്ട പോലുള്ള പുറത്തോടു കൂടിയ യതും ആണ് കൂവളപ്പഴം. (ഷംസീർ വയനാട്)

കൂവളം പ്രധാന ഔഷധമായ ഒരു ഗോഗമാണ് വില്വാദി ഗുളിക -സർപവിഷം തേൾ വിഷം ചിലത്തി വിഷം കീട വിഷം കൈവിഷം അജീർണം ത്വക് രോഗങ്ങൾ പനി മലമ്പനി മുതലായ രോഗങ്ങൾക്ക് വില്വാദി ഗുളിക ഉപയോഗിച്ചു വരുന്നു. കൂവള വേര് തുളസി കതിര് പുകിൽ കുരുതകരം ദേവതാരം ത്രി കടു ത്രിഫല മഞ്ഞൾ മരമഞ്ഞൾ ഇവ സമം ആട്ടിൻ മൂത്രത്തിലരച്ച് ഗുളികയാക്കി നിഴലിൽ ഉണക്കി എടുക്കുന്നതാണ് വില്വാദി ഗുളിക .(സഹസ്രയോഗം) നീല അമരി അങ്കോല വേര് അങ്കോല ഇല വിഷമാലിക ഇവയൊക്കെ ചേർത് വില്വാദി ഗുളിക ഉണ്ടാക്കുന്ന രീതി പ്രാദേശികമായി പലയിടത്തു നിലനിർക്കുന്നുണ്ട്.

കൂവളത്തിന്റെ ഇളയ കായും ഇലയും വേരും പ്രമേഹത്തെ ശമിപ്പി ക്കുന്നതാണ് . ആരംഭത്തിൽ കൂവളത്തിന്റെ ഇല കൊണ്ടു മാത്രം പ്രമേഹം ശമിക്കും.

പതിനഞ്ചു മില്ലി കൂവളത്തില നീരിൽ ഒരു നുള്ള് കുരുമുളകു പൊടി ചേർത് ശീലിച്ചാൽ വാത പിത്ത കഫ ദോഷങ്ങളാലുണ്ടായ രക്തചിത്തവും നീരും മലബന്ധവും ശ്രമിക്കും.( വൈദ്യ മനോരമ)

കൂവളത്തില നീരിൽ ചുക്കുപൊടിയും തിപ്പലിപൊടിയും ചേർത് ശീലിച്ചാൽ കാമല (മഞ്ഞപിത്തം) ശമിക്കും (ചരക സംഹിത )

കുരുമുളകു കൂടി ചേർക്കുന്നവരും ഉണ്ട്.മഞ്ഞ പിത്തത്തിൽ കീഴാനെല്ലിയേക്കാൾ ഫലപ്രാപ്തി ഇതിനുണ്ട്. കൂവള ത്തിന്റെ വേരും ഇലയും ചിറ്റമൃതും കൂട്ടി വച്ച ശീതകഷായം തേനും കാടിയും പെരും കുരുമ്പ വേരും ചേർത് ശീലിച്ചാൽ . വാതത്താലും പിത്തത്താലും കഫത്താലും ഉണ്ടായ ഛർദി ശമിക്കും എന്ന്. ഭാവപ്രകാശം വംഗസേന സംഹിത ശാർങധര സംഹിത മുതലായവയിൽ കാണുന്നു.

കൂവള വേരും ചുക്കും കൂടി കഷായം വച്ചു കഴിച്ചാൽ ഛർദിയും അതിസാരവും കോളറയും ശമിക്കും. കൂവളത്തിലയും കറിവേപ്പിലയും കൂടി വച്ച കഷായവും കൂവളത്തിലും ചുക്കും കറിവേപ്പിലയും കൂടി വച്ച കഷായവും മേൽ പറഞ്ഞ രോഗങ്ങൾ ശമിപ്പിക്കും.
( ഭാവപ്രകാശം)

കുമ്പിൾ കൂവളം പാതിരി പയ്യാനി മുഞ്ഞ ഇവ കഷായം വച്ച് തേൻ ചേർത് സേവിച്ചാൽ മേ ദോ ദോഷം ശമിക്കും (ശു (സുത സംഹിത )

കൂവളത്തിലയോ കൂവളത്തിലയും ആ വിൽ കുരുവും കൂടിയോ അരച്ച് ശരീരത്തിൽതേച്ചു കുളിക്കുന്നതും .കൂവളത്തില ഇട്ടു വെന്ത വെള്ളത്തിൽ കുളിക്കുന്നതും ശരീര ദുർഗന്ധവും വിയർ പുന്നാരെവും ചൂടു കുരുവും ചൊറിച്ചിലും ശമിപ്പിക്കും.( ഭാവപ്രകാശം)

കൂവളത്തിന്റെ ഇല തൊലി വേര്പൂവ് കായ് എന്നിവ കൽകമായി എണ്ണകാച്ചി തലയിൽ തേക്കുകയും ചെവിയിൽ ഒഴിക്കുകയും ചെയ്താൽ ബാധിത്യം ശമിക്കും എന്ന് ശുസ്രുത സംഹിതയും വൈദ്യ മനോരമയും പറയുന്നു.

തിപ്പലിയും ഇന്തുപ്പും വടിയെ അരച്ച് കൂവളത്തില നീരും നെയ്യും ചേർത്ച്ചെമ്പു തളികയിൽ കടഞ്ഞെടുത്ത് ചാണകവറളി കത്തിച്ച് പുകയേൽപിച്ച് പാലു ചേർത് കണ്ണിൽ ഒഴിച്ചാൽ കണ്ണു വേദന ശമിക്കും.. Conjunctivitis Glaucoma മുതലായ നയന രോഗങ്ങളും ശമിക്കും.
( വൈദ്യ മനോരമ)

കൂവളക്കായുടെ മജ്ജ ഏലത്തരി മലര് പഞ്ചസാര എന്നിവ ചേർത് അരച്ച് സേവിച്ചാൽ നല്ല വിശപ്പുണ്ടാകും.
(അഷ്ടാംഗഹൃദയം )

കൂവള വേര് കഷായം വച്ച് മലരും പഞ്ചസാരയും ചേർത് കഴിച്ചാൽ ഛർദിയും അതിസാരവും വയറുകിടയും ശമിക്കും. .കട്ടികളിൽ ഏറെ ഫലപ്രദം.

മഹാവില്വാദി ലേ ഹംലോഹ ഭസ്മം ചേർത് സേവിച്ചാൽ അസാദ്ധ്യമായ ക്ഷയരോഗവും ശമിക്കും.

25 ഗ്രാം മഹാവില്വാദി ലേ ഹം 400 മില്ലിഗ്രാം 101 ആവർതി ലോഹ ഭസ്മം ചേർത് ഇളക്കി നല്ലവണ്ണം യോജിപ്പിച്ച് അൽ പാൽപമായി ഒരു ദിവസം കൊണ്ട് സേവിക്കണം. ഇത് അനീമിയ ലുക്കീമിയ ശ്വാസകോശത്തിലെ ക്യാൻസർ ഫൈബ്രോയിഡ് മുതലായവയെയും ശമിപ്പിക്കും. കൂവള വേരിലെ തൊലി കഷായം വച്ച് കഴിച്ചാൽ പനി മാറും. കൂവളത്തില നീര്നസ്യം ചെയ്താലും പനി ശമിക്കും. കൂവളത്തില നീര് സേവിക്കുന്നത് പനിക്കും ചെങ്കണ്ണിനും ഹൃരോഗത്തിനും നന്ന്. കൂവളത്തില നീര് കണ്ണിൽ ഒഴിച്ചാൽ ചെങ്കണ്ണ് ശ്രമിക്കും -കൂവളത്തിന്റെ ഇളയ കായ ശതകുപ്പയും ഇഞ്ചിയും ചേർത് കഷായം വച്ച് സേവിച്ചാൽ മുല കുരു (അർശസ്) ശമിക്കും. കൂവളത്തില അരച്ച് നിറുകയിൽ തളംവച്ചാൽ സന്നി ശമിക്കും. കൂവളത്തിന്റെ പൂവ് ചതച്ചു പിഴിഞ്ഞാലും ഉണക്കിപൊടിയ് നിറുകയിലിട്ടാലും സന്നി ശമിക്കും. യകൃതോ ദരത്തിൽ കൂവളത്തില നീര് കുരുമുളക് ചേർത് കൊടുക്കുന്നത് നല്ലതാണ്. കൂവളത്തില നീര് ജീരകപൊടിയും പാലും ചേർത് സേവിച്ചാൽ ശുക്ല ക്ഷയം ശ്രമിക്കും. കൂവളത്തിന്റെ ഇളയ കായുടെ മജ്ജ എള്ളെണ്ണയിൽ ചേർത് കുറെ ദിവസം വച്ചിരുന്ന ശേഷം ദേഹത്ത് പുരട്ടി കുളിച്ചാൽ പാദ ദാഹം ഹസ്ത ദാഹം സർവാംഗ സന്താപം മുതലായവ ശമിക്കും (നിർമലാനന്ദഗിരി)

Leave a comment