Post 104 അസുരനും രാക്ഷസനും

ആരാണ് അസുരൻ

ഭാരത ജനതയെ ഭിന്നിപ്പിക്കാനും മതം മാറ്റത്തെ ന്യായീകരി ക്കാനും ചില തൽപരകക്ഷികൾ അവതരിപ്പിച്ച ആര്യ അധി നിവേശ സിദ്ധാന്തത്തെ പറ്റി അൽപമൊന്ന് ചിന്തിക്കാം. മദ്ധ്യേ ഏഷ്യയിൽ നിന്നും കുടിയേറിയ ആര്യൻമാർ ദേശവാസികളെ തെക്കേ ഇന്ത്യയിലേക്ക് ഓടിച്ച് വടക്കേ ഇന്ത്യയിൽ ആധി പത്യം സ്ഥാപിച്ചു എന്നും. അവരെ അക്രമിക്കുന്ന തിനെ ന്യായീകരിക്കാൻ അവർ നരഭോജികളാണെന്നും മാന്ത്രി കരാണെന്നും അക്ര മികളാണെന്നും പ്രചരിപ്പിച്ചു എന്നുമാണ് ആരോപണം. വടക്കേ ഇന്ത്യയിൽ നിന്നും ആര്യൻ മാരെ പേടി ച്ച് പലായനം ചെയ്ത് തെക്കേ ഇന്ത്യയിൽ താമസമുറപ്പിച്ച ദേശ വാസികളാണ് ദ്രാവിഡ രെന്നും പറയുന്നു. രാമായണ വും ഭാരതവുമൊക്കെ ആര്യൻമാരുടെ പടയോട്ടത്തിന്റെ കഥ കൾ ആണെത്രെ. രാവണൻ ദ്രാവിഡനായതു കൊണ്ടു മാത്ര മാണ് രാമൻ വധിച്ചതെന്നും പറയുന്നു.. അതിനനുസരിച്ച് രാമായണരാവും ഭാരതവും വ്യാഖ്യാനിക്കാനും രാമനെ കീ ർ തിക്കുന്ന രാമായണത്തിന് ബദലായി രാവണനെ കീ ർ തിച്ച് രാവണായനം എഴുതാനും പുരോഗമന ക്കാർ മറന്നില്ല.

ആരാണ് അസുരൻ ആരാണ് രാക്ഷസൽ. അസുരൻമാരും രാക്ഷസൻമാരും അസാമാന്യ ദേഹ ബലമുള്ളവരും മായാജാലങ്ങൾ വശമുള്ളവരും അധമങ്ങളായ പൂജകളും ഉപാസനകളും നടത്തുന്നവരും ആണെന്ന് പുരാണങ്ങളിലും ഇതിഹാസങ്ങളിലും കാണുന്നു, ഇതൊക്കെ കെട്ടുകഥകൾ ആണെന്ന് പറയുന്നവർ തന്നെ ഉത്തര ഭാരതത്തിലെ വനാന്തരങ്ങളിൽ കാണുന്ന നരഭോജികളായ പച്ച മാംസം ഭക്ഷിക്കുന്നവരായ കൗളയോഗിക്കളെ ഹിന്ദു സന്യാസി എന്ന പേരിൽ പ്രചരിപ്പിക്കാനും ആക്ഷേപിക്കാനും ശ്രമിച്ചു വരുന്നു. ഈ കൗളയോഗികൾക ആര്യൻ മാരാണോ? അഥവ ദ്രാവിഡ രാണോ? ഇവർ ആര്യൻമാർ ആണ് എന്നു പറഞ്ഞാൽ ആര്യ അധിനിവേശ സിദ്ധാന്തവും ദ്രാവിഡ പലായനമെന്ന കെട്ടുകഥയും തകരും. വെളുത്ത നിറമുള്ള രാവണൻ ആര്യനും കറുത്ത നിറമുള്ള ശ്രീരാമൻ ദ്രാവിഡനും ആയി കാണേണ്ടി വരും. ഇവർ ദ്രാവിഡ രാണെന്നു പറഞ്ഞാൽ ദ്രാവിഡർ സ്വയം ആക്ഷേപിക്കലും ആകും.

അനാദികാലം മുതൽ തന്നെ സ്വാത്വിക രാജസ താമസ ഉപാസനാ വിധികൾ നിലനിന്നിരുന്നതായി പറയപ്പെടുന്നു. മദ്യവും മത്സ്യ മാംസാദികളും കൊണ്ടുള്ള പൂജയും സാമാന്യ ബുദ്ധിക്ക് ഉൾകൊള്ളാൻ കഴിയാത്ത താന്ത്രിക വിദ്യകളും അസാദ്ധ്യ കാര്യങ്ങൾ സാദ്ധ്യമാക്കുന്ന കരു പ്രയോഗങ്ങളും ഒകെ അടങ്ങിയ കൗളാ ചാരം നല്ലതെന്നോ മോശമെന്നോ പറയാൻ ഞാൻ ആളല്ല. എന്നാൽ ശങ്കരാചാര്യരെയും ശ്രീ നാരായണ ഗുരുദേവനേയും പോലുള്ള അനേകം ആചാര്യൻ മാരുടെ ശ്രമഫലമായാണ് . ഇത്തരം ആരാധനാ ക്രമങ്ങളിൽ നിന്നും സമൂഹത്തെ മോചിപ്പിച്ചത്. കൗളാ ചാരത്തിലെ മദ്യവും മാംസവും (കോഴി വെട്ട്) വറപൊടിയും അപൂർവ മായി പലരും ആചരിച്ചുപോരുന്നു. മറ്റു വിധികളും കരു പ്രയോഗങ്ങളും രഹസ്യ വിധികൾ ആകയാൽ ആർകൊക്കെ എന്തൊക്കെ അറിയാം എന്നത് ആർകും പറയാനാവില്ല. അസുരൻമാരും രാക്ഷസന്മാരും ദുർബലരാണെന്നോ മറ്റുള്ളവരെ ഭയന്ന് കഴിഞ്ഞിരുന്നവരാണെന്നോ ഒരിടത്തു പോലും പരാമർശമില്ല അവർ മറുള്ളവരെ ഭയപെടുത്തി യിരുന്നവർ ആണെന്നാണ്. പുരാണേതിഹാസങ്ങളിൽ കാണുന്നത്. എന്നാൽ അപൂർവമായേ ഇവർ സംഘടിത ശക്തിയായി മറ്റുള്ളവരെ അക്രമിച്ചിട്ടുള്ളു. ഒരു ഹിരണ്യ നോ ഒരു രാവണനോ ഒക്കെ മാത്രം. കാർത്തവീരനും മഹാബലി യുമെല്ലാം. അസുരരാണെങ്കിലും ആരെയും അക്രമിച്ചി ട്ടില്ലാത്ത പ്രബല രായിരുന്നു.

വിക്രമാദിത്യന്റെ (ചന്ദ്രഗുപ്ത മൗര്യന്റെ ) മന്ത്രി ആയിരുന്നു മഹാ പണ്ഡിതനും രാജ്യതന്ത്ര വിദഗ്ദ്ധനുമായ ചാണക്യൻ .അതേസമയം തന്നെ വിക്രമാദിത്യന്റെ സൈന്യാധിപൻ ആയിരുന്നു അമാത്യ രാക്ഷസൻ. അവർ തമ്മിൽ ഒരു ശീത സമരം എന്നും നിലനിന്നിരുന്നു. ഇതിൽ നിന്നും മനസിലാ ക്കേണ്ടത് രാക്ഷസർ കാട്ടിലും ഗുഹയിലും താമസിക്കു ന്നവരല്ല എന്നല്ലേ.നാഗരിക ജനതയോടൊപ്പം തന്നെ ബ്രാഹ്മണ നായ ചാണക്യനോടും ക്ഷത്രിയനായ വിക്രമാദിത്യ നോടും ഒപ്പം കഴിഞ്ഞിരുന്നു എന്നല്ലേ. രാക്ഷസർ ഒരു പ്രത്യേക രാജ്യക്കാരോ പ്രത്യേക വർഗക്കാരോ അല്ല എന്നല്ലേ.

കൗളാ ചാരം ഭാരതത്തിൽ എല്ലായിടത്തും ഒരു കാലത്ത് പ്രചരിച്ചിരുന്നു. ശക്തി ഉപാസകരായിരുന്ന കൗളാ ചാരികൾ ഇന്നും അതിന്റെ മാഹാത്മ്യങ്ങൾ വർണിക്കുന്നു. പുളിയാം പുള്ളി നമ്പൂതിരിയെ പറ്റി കേട്ടിട്ടില്ലാത്തവർ കേരളത്തി ലുണ്ടാവില്ല. കൗളാ ചാര വിധികളിലൂടെ അൽഭുത സിദ്ധികൾ നേടിയ ഒരു ബ്രാഹ്മണ നായിരുന്നു പുളിയും പുള്ളി നമ്പൂതിരി കൗളാ ചാരം പൊതുവെ ബ്രഹ്മണർ അംഗീകരി ച്ചിരുന്നില്ല. അതു കൊണ്ടു തന്നെ ബ്രാഹ്മണസമൂഹത്തിൽ നിന്നും പുളിയാം പുള്ളിക്ക് വളരെ എതൃപ്പുകൾ നേരിടേണ്ടി വന്നിട്ടുണ്ട്. കരളാ ചാരത്തിലെ മൃഗബലിയും മററും എതിർ ക്കു ന്നവരെ ഇന്നും കാണാം.അവരൊക്കെ ആര്യന്മാരാണോ എന്ന് അവരോടു തന്നെ ചോദിക്കുക.

രാവണനും ഹിരണ്യനും ഒക്കെ അസുരൻമാർ ത്തയതു കൊണ്ടാണ് അവരെ കൊന്നതെങ്കിൽ രാവണന്റെ അനുജ നായ വിഭീഷണൻ എന്ന അസുരനെ തന്നെയല്ലേ അവിടെ രാജാ വായി വാഴിച്ചത്. ഹിരണ്യന്റെ മകനായ പ്രഹ്ലാദനെ തന്നെ യല്ലേ അവിടെ താജാവായി വാഴിച്ചത്. അവിടെ സ്വന്തം ഭരണത്തിൻ കീഴിൽ ആക്കാനോ ഒരു ആര്യ വംശജനെ രാജാവാക്കാനോ ശ്രമിച്ചില്ല എന്നതു തന്നെ രവണ നോടും ഹിരണ്യനോടുമാണ് വിരോധമുണ്ടായത് അവരുടെ വംശത്തോടല്ല എന്നതിന് തെളിവല്ലേ. ഇതിൽ നിന്നെല്ലാം മനസിലാകുന്നത് കൗളാ ചാരികളെയാണ് പൊതുവെ അസുര ന്മാരായി കണക്കാക്കി യിരുന്നതെന്നും അതിൽത്തന്നെ തീവ്ര കൗളാ ചാരികളായ ഒരു വിഭാഗത്തെ രാക്ഷസരായും കണക്കാക്കിയിരുന്നു എന്നും അല്ലേ. അസുരനും രാക്ഷസനും ഒന്നും വശത്തേയോ ദേശത്തേയോ അടിസ്ഥാന മാക്കിയുള്ള വർഗീകരണ മായിരുന്നില്ല ആചാര അനുഷ്ടാനങ്ങളെ അടിസ്ഥാന മാക്കി ഉള്ള വർഗീകര അമായിരു. ബ്രാഹ്മണ രിൽ കൗളാ ചാരികൾ കുറവാ ണെങ്കിലും ഇന്നും കൗളാചാരി കളായ ബ്രാഹ്മണർ അപൂർവമാ യെങ്കിലും ഉണ്ട്. രാക്ഷസീയ കർമങ്ങൾ അനുഷ്ടിക്കുന്ന കളയോഗികളും ഇന്നും അപൂർവ മായി എങ്കിലും ഉണ്ട്. അവരൊക്കെ ഇന്നും ജനസമൂഹ ങ്ങളിൽ നിന്നും വിട്ട് വനാന്തരങ്ങളിലും ഹിമാലയത്തിലെ ജനവാസ യോഗ്യമല്ലാത്ത മഞ്ഞുമലകളിലും ഒക്കെ ആണ് കാണപെടുന്നത്. അവർ പൊതു സമൂഹവുമായി ബന്ധപെടാൻ താൽപര്യ പെടാറില്ല.

Leave a comment